നിറഞ്ഞ കണ്ണുകളാൽ അവൾ അവനെ നോക്കുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലേക്കമർന്നിരുന്നു….
പെട്ടന്നവൾ മുഖം വെട്ടിച്ചു്..
“അവൾ വേറെന്തേലും പറഞ്ഞോ….??”
അശ്വിനെ ഒരു ദയനീയ ഭാവത്തിൽ നോക്കി കൈണ്ടായിരുന്നു പൗമി അത് ചോദിച്ചത്…
“ഇല്ല..”
അവനത് പറഞ്ഞു പൂർത്തിയാക്കും മുൻപേ അവന്റെ ഫോൺ വീണ്ടും ശബ്ദിച്ചു….
അവൻ കോളെടുത്ത് സ്പീക്കറിലിട്ടു…
“അച്ചുവേട്ടാ….എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്്…പ്ലീസ് ഒന്ന് കാണാൻ പറ്റുവോ…..”
അവൻ പതിയെ പൗമിയുടെ മുഖത്തേക്ക് നോക്കി…
അവൾ കൈ കൊണ്ട് വരാം എന്ന് പറയാൻ ആംഗ്യം കാണിച്ചു്….
“മ്ം….ഞാൻ വരാം….”
മറുപുറത്ത് നിന്ന് അപ്പോഴേക്കും ഒരു പൊട്ടിച്ചിരി ഉയർന്നു….
“എനിക്ക് അറിയാമായിരുന്നു അച്ചുവേട്ടന് എന്നെ അത്ര പെട്ടെന്ന് മറക്കാനൊന്നും കഴിയില്ല എന്ന്…..ആ മനസ്സിൽ ഇപ്പോഴും ഞാനേ ഉള്ളു….അതെനിക്ക് നന്നായിട്ട് അറിയാം….”
പൗമീ പതിയെ ചുണ്ടനക്കി സ്ഥലം ചോദിക്കാൻ പറഞ്ഞു….
“ശ്രീ എവിടെയാ വരണ്ടത്…..??”
“നിനക്ക് അപ്പോഴേക്കും എന്നെ കാണാൻ തിടുക്കം ആയോ…..
നമ്മള് പതിവായി കാണുന്ന ആ സ്ഥലം ഇല്ലേ അവിടെ വന്നാൽ മതി…വൈകുന്നേരം ഒരു മൂന്ന് മണിയൊക്കെ ആകുമ്പോൾ… ഞാൻ അവിടെ ഉണ്ടാകും…നിന്നെയും കാത്ത്….”
പൗമിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി കൊണ്ടേയിരുന്നു…….
അവളുടെ ദേഷ്യത്തിന്റെ ആഴം കൂടുന്നതിനൊപ്പം തന്നെ അവളുടെ ഇടം കൈയ്യിലെ നീളൻ നഖങ്ങൾ അവന്റെ കൈത്തണ്ടയിലേക്കും ആഴ്ന്നിറങ്ങി കൊണ്ടിരുന്നു…..
അവന് വേദനയേക്കാളേറെ സന്തോഷമായിരുന്നു തോന്നിയത്…… അവളുടെ ദേഷ്യം കൊണ്ടുള്ള ആ ഇഷ്ടം കണ്ടപ്പോൾ…
“ശ്ശോ പൗമി എനിക്ക് കൈ വേദനിക്കുന്നു….”
“ആഹ് വേദനിക്കട്ടെ….നിങ്ങടെയൊരു ശ്രീ….”
“അത് പിന്നെ നീ പറഞ്ഞിട്ടല്ലേ ഞാൻ….”
“മിണ്ടിപ്പോകരുത്…ഞാനഞപ്പോഴാ അവളെ ശ്രീന്ന് വിളിക്കാൻ പറഞ്ഞത്…
ഇത് അതൊന്നും അല്ലാ…നിങ്ങക്ക് പഴേ കാമുകിയുടെ ശബ്ദം കേട്ടപ്പോൾ വീണ്ടും പ്രേമം
എന്താ അതല്ലേ സത്യം…..
അല്ലേലും ഞാനാരാ….നിങ്ങളുടെ ഇടയിലേക്ക് വലിഞ്ഞ് കേറി വന്ന ആരോ ഒരാൾ…..”
“നീ എന്റെ ചക്കര ഭാര്യ അല്ലേടീ…..”
“ഓ.വേണ്ട….നിങ്ങടെ സോപ്പ് ഒന്നും എന്റെടുത്ത് വേണ്ട… .”
“ദേ പൗമി….നല്ല നിലാവ് ഉള്ള രാത്രി….നീ വാ നമുക്ക് ഒരു റൈഡിന് പോകാം….”
“എന്റെ പട്ടി വരും….”
“ദേ പൗമി… എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ….
താഴ്ന്ന് തരുന്നു എന്ന് കാണുമ്പോൾ തലേൽ കേറിയിരുന്ന് നിരങ്ങുന്നോ ….
വന്ന് കിടക്കെടീ….”
“നിങ്ങടെ മറ്റവളെ പോയി വിളിക്ക്…”
“അത് ശരിയാ…”
അതും പറഞ്ഞു കൊണ്ട് അവൻ ഫോണെടുത്തു……
വലം കൈയ്യാൽ അവൾ ഒറ്റ തട്ട് വെച്ച് കൊടുത്ത്…..
ഫോൺ താഴെ പോയ ദേഷ്യത്താൽ അശ്വിൻ പൗമിയെ നോക്കി……
വേഗന്നവൾ താഴെ വീണ ഫോണെടുത്തു അവന് നേരെ നീട്ടി….
അത് വാങ്ങി കൊണ്ട് മെല്ലെ അവൻ അവളെ കെട്ടിപ്പിടിച്ചു…..
“നീ എന്റെയല്ലേ പൗമി….നിന്റെ സ്ഥാനത്ത് ഇനിയൊരാൾ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ….??”
അവൾ ഒന്നും മിണ്ടാതെ നിന്നു…. .
“പറ….”
അവൻ അവളുടെ ചുമലിൽ പിടിച്ചു കുലുക്കി…
“അറിയില്ല ….എനിക്ക് ഒന്നും അറീയില്ല….പക്ഷേ ഒന്നറിയാം… I can’t live without you because നിങ്ങളെ ഞാൻ ഭ്രാന്തമായി സ്നേഹിക്കുന്നു….ഈ ഭൂമിയിൽ ഉള്ള മറ്റെന്തിനെക്കാളും പൗമി ഈ അശ്വിനെ സ്നേഹിക്കുന്നു…..”
അവളുടെ കഴുത്തിലേക്ക് അവന്റെ വിരലുകൾ നീണ്ടു….
പതിയെ അവളുടെ ചുണ്ടുകളെ അവൻ കവർന്നെടുത്തു……
അവരുടെ പ്രണയം കണ്ട് നാണിച്ച് ചന്ദ്രൻ പതിയെ കാർമേഘ കെട്ടുകൾക്കിടയിലേക്ക് പോയൊളിച്ചു….
ഇരുട്ടിന്റെ നീല വെളിച്ചം അവിടാകമാനം ഒഴുകി പരന്നു……
മറക്കാനാകാത്ത ഒരു പ്രണയത്തിന്റെ മറ്റൊരു രാത്രിയെ കൂടി അവർക്ക് സമ്മാനിച്ചു ആ ദിനവും കടന്നു പോയി….
“പൗമി എഴുനേക്ക്….ക്ലാസിൽ പോകണ്ടേ…..”
പൗമിയെ തട്ടിയുണർത്തി പതിയെ എഴുനേറ്റു കൊണ്ടായിരുന്നു അശ്വിൻ അവളോടായ് അത് പറഞ്ഞത്……
ദേഹത്ത് പറ്റി കിടന്ന പുതപ്പ് പതിയെ വലിച്ചു മാറ്റി കൊണ്ടവൾ അവനെ നോക്കി പുഞ്ചിരിച്ചു….
“ഐ ലവ് യു അശ്വിൻ….!!!”
“ലവ് യു റ്റൂ….ബാ എഴുനേൽക്ക്…”
അവൾ കിടന്നു കൊണ്ട് അവനു നേരെ ഒരു കൊച്ചു കുഞ്ഞിനെ പോലെ കൈ നീട്ടി
“എന്നെടുക്ക് അശ്വിൻ…..പ്ലീസ്…”
കേൾക്കാൻ കാത്തിരുന്നത് പോലെ അവൻ അവളെ കൈകളിൽ കോരിയെടുത്തു……
“ഇനി എന്നെയും കൊണ്ട് ഡാൻസ് ചെയ്യ്….”
“അയ്യടാ…..അതേ ഞാൻ ഒരു കാര്യം പറയട്ടേ….”
“മ്ം പറയ്യ്…..”
“ഇന്ന് ക്ലാസിൽ പോകണ്ടാ….എന്റെ ഒപ്പം വാ….
ഒരിക്കൽ എന്നെ സങ്കടപ്പെടുത്തി പോയവളുടെ മുൻപിലേക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെയുമായി വേണം എനിക്ക് ഇനി പോകാൻ…..
നീ വരില്ലേ പൗമി എനിക്കൊപ്പം…..!!!!”
അതിനുള്ള മറുപടിയായി അവളവന്റെ നെറ്റിമേൽ ഒന്നമർത്തി ചുംബിച്ചു….
അവൻ പതിയെ അവളെ നിലത്ത് നിർത്തി……
“അച്ചുവേട്ടാ…..ഞാൻ ഇന്ന് ക്ലാസിൽ പോണില്ലാ….വല്ലാത്തൊരു മടി…”
“ഉവ്വോ….”
അവളെ കളിയാക്കി അവൻ ചോദിച്ചു…
“പ്ലീസ് അച്ചുവേട്ടാ.. പ്ലീസ് പ്ലീസ്…..”
“മടിയാണെങ്കിൽ പോകണ്ടാ… പോരെ…..”
“മ്ം….തായ്ങ്കൂ….”
“എന്നാൽ ഉണ്ടല്ലോ വൈകുന്നേരത്തേക്ക് ഒരുങ്ങി സുന്ദരിക്കുട്ടി ആയിട്ട് ഇരിക്കണം കേട്ടോ…ഞാൻ വൈകിട്ട് വരാം…..”
“ഇന്നൊരു ദിവസം ലീവ് എടുത്തൂടെ…. “
“എന്നിട്ട്….??”
അവൻ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ടായിരുന്നു അത് ചോദിച്ചത്
“ഛീ….ഈ പോലീസ് കള്ളനാ…. കള്ള പോലീസ്….”
അതും പറഞ്ഞവൾ താഴേക്ക് ഓടി….
ലക്ഷ്മി അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നു… അവരെ സഹായിക്കാൻ ഇന്ദുവും ഉണ്ടായിരുന്നു…
“അമ്മേ ഞാൻ എന്തേലും….”
അവൾ അത് ചോദിച്ചു കൊണ്ട് നിൽക്കുമ്പോഴായിരുന്നു അപ്പുറത്ത് മാറി നിന്നു ചപ്പാത്തി പരത്തുന്ന ആർച്ചയെ കണ്ടത്…
“ഏ…നീ എപ്പോഴാ അടുക്കളയിൽ കയറിയത്.. ??”
“അങ്ങനെയാ പെൺകുട്ടികള്….അല്ലാതെ നിന്നെപ്പോലെ അല്ല….”
“ഓ…”
“ഹോ..വീട്ടിൽ ഞാൻ വിളിക്കാതെ എഴുനേൽക്കാത്തവളാ ഇവിടെ നേരം വെളുക്കുന്നെനു മുന്നേ കിടന്ന് ചത്ത് പണിയുന്നത്…..ഇതിന്റെ പിന്നിൽ ആ പാച്ചൂന്റെ ബുദ്ധിയാ… “
മനസ്സിൽ അതും പറഞ്ഞു അവൾ തിരിഞ്ഞതും കൺ മുൻപിൽ പാച്ചു…
“കണ്ടോടി….പെൺപിള്ളേരെ കണ്ടു പഠിക്ക്….
അമ്മേ ഒരു ചായ…..”
“ഇതിപ്പോ എത്രാമത്തെ തവണയാ നീ ചായ ന്നും പറഞ്ഞു അടുക്കളയിലേക്ക് കയറി വരുന്നത്… “
പൗമി വാ പൊത്തി ചിരിച്ചു…
“മോനെ പാച്ചൂ….”ഈ” ചായ അധികം കുടിക്കുന്നത് അത്ര നല്ലതല്ലാ കേട്ടോ.. “
അതും പറഞ്ഞു പൗമി അവിടെ നിന്നും എസ്കേപ്പ് ആയി…
എല്ലാവരും പതിയെ അവരവരുടെ ജോലി തിരക്കുകൾക്ക് പിന്നാലെ പോയി….
പാച്ചുവും ആർച്ചയും ഒന്നിച്ചായിരുന്നു കോളേജിലേക്ക് പോയത്….
പൗമിയും അശ്വിനും ആയിരുന്നു അവർക്ക് അതിന് അനുവാദം കൊടുത്തത്…
“പൗമി റെഡിയായി ഇരുന്നോണം…ഞാൻ വരും ഉച്ചയ്ക്ക്….”
“മ്ം….”
അശ്വിനെയും യാത്രയാക്കി പൗമി പതിയെ അകത്തേക്ക് കയറി…..
അവൾ നേരെ റൂമിലേക്ക് പോയി….
വർഷങ്ങൾക്ക് മുൻപ് അവസാനമായി ശ്രാവന്തിയെ കണ്ട ആ ദിവസം അവളുടെ മനസ്സിലേക്കോടിയെത്തി….
ആർക്കും കാണാനാവില്ലെങ്കിലും അശ്വിൻ അന്ന് അടിച്ച അടിയുടെ ചുവപ്പ് ഇപ്പോഴും ഈ കവിളിൽ എവിടെയോ ഉണ്ട്….
അവൾ കണ്ണാടിയിൽ നോക്കി മനസ്സാലെ മന്ത്രിച്ചു….
ഒരു നേർത്ത പ്രതികാരത്തിന്റെ കനലുകൾ അവൾക്കുള്ളിൽ പതിയെ പുകഞ്ഞു തുടങ്ങി…….
ഉച്ചയാകുന്നതും നോക്കി അവൾ ഇരുന്നു…..
അലമാരിയിൽ നിന്ന് അശ്വിന് ഇഷ്ട്ടപ്പെട്ട മഞ്ഞയും മെറൂണും ഇടകലർന്ന സാരിയെടുത്ത് ഉടുത്തു……
അൽപം സിന്ദൂരമെടുത്ത് നെറുകിലേക്ക് തൊട്ടു….
അലസമായി അഴിച്ചിട്ട ചെമ്പൻ മുടിയിഴകൾ മുറിയിലെ ഫാനിന്റെ കാറ്റിൽ പാറി പറന്നു….
ഫാനും ലൈറ്റും ഓഫ് ചെയ്തു അവൾ താഴേക്ക് ഇറങ്ങി…
“മോള് എവിടേലും പോകാൻ ഇറങ്ങിയതാണോ….??”
“അതേ..ഇന്ദുവേച്ചി…അച്ചുവേട്ടൻ ഇപ്പോ വരും….”
അവൾ അത് പറഞ്ഞു തീർന്നതും അശ്വിന്റെ കാറ് ആ മുറ്റത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു….
“ആ.. വന്നെന്ന് തോന്നുന്നു….”
അതും പറഞ്ഞു കൊണ്ട് അവൾ പതിയെ മുറ്റത്തേക്ക് ഇറങ്ങി….
അവളുടെ വേഷത്തിലെ മാറ്റം കണ്ട് അവൻ അവളെ അതിശയത്തോടെ ഒന്ന് നോക്കി…..
കാരണം കല്ല്യാണം കഴിഞ്ഞു ആകെ ഒരു തവണ മാത്രമേ അവൻ അവളെ സാരിയിൽ കണ്ടിട്ടുണ്ടായിരുന്നുള്ളു….അന്നവൻ അവളെ വാനോളം പുകഴ്ത്തിയതും ആയിരുന്നു….
“എന്താ ഇങ്ങനെ നോക്കുന്നത്….??”
“ഏയ് ഒന്നൂല്ല…നീ കേറ്…”
“എന്തേലും കഴിച്ചായിരുന്നോ….??”
“മ്ം…ഞാൻ ക്യാന്റിനിൽ നിന്ന് കഴിച്ചു….”
അപ്പോഴേക്കും അവളെയും കൊണ്ട് ആ കാറ് ചലിച്ചു തുടങ്ങിയിരുന്നു….
“ടെൻഷൻ ഉണ്ടോ…..”
പുറത്തേക്ക് നോക്കി കൊണ്ടവൾ അലസമായി അവനോടായ് ചോദിച്ചു….
“എന്തിന്…??”
“അല്ല മുഖം കണ്ടപ്പോൾ തോന്നി…”
“മ്ം….”
ബീച്ച് റോഡിനടുത്തെ ആ വലിയ വാകമര ചുവട്ടിൽ കാറ് നിർത്തി അശ്വിനിറങ്ങി….
വർഷങ്ങൾക്ക് മുൻപെ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞ പ്രണയത്തെ പറ്റി ഓർക്കുകയായിരുന്നു അവന്റെ മനസ്സപ്പോൾ….
അവൾ ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു നിന്നു…പതിയെ അവന്റെ കൈകളിൽ അമർത്തി പിടിച്ചു….
“എന്നാന്നേ….ഞാനില്ലേ കൂടെ…..”
“നീ വേണം എന്നും എന്റെ കൂടെ…. “
“ഞാൻ കാറിൽ ഇരിക്കാം….പെട്ടന്നവൾ എന്നെ കാണണ്ടാ…ഞാൻ പതിയെ വരാം….”
“നിന്റെ ഇഷ്ടം പോലെ…”
അവൾ പതിയെ കാറിലേക്ക് കയറി ഇരുന്നു….
നിമിഷ നേരത്തിനുള്ളിൽ തന്നെ കുറച്ചു അപ്പുറത്തായ് മാറി ശ്രാവന്തിയുടെ കാറും വന്നു നിന്നു…..
പൗമിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു കൊണ്ടേയിരുന്നു…..
അശ്വിൻ പതിയെ ശ്രാവന്തിക്കടുത്തേക്ക് നടന്നു….
കാറിൽ നിന്നിറങ്ങിയപാടെ അവളോടി അശ്വിനടുത്തേക്ക് ചെന്നു നിന്നു….
“അച്ചുവേട്ടാ….??”
“എന്തിനാ നീ കാണണം എന്നു പറഞ്ഞത്…??”
“നമുക്ക് ഒന്ന് നടന്നാലോ….??”
“നീ പറയാൻ ഉള്ളത് പറയ്യ്….”
“പറയാം….ആദ്യം നമുക്ക് ഒന്ന് നടക്കാം….”
നിവർത്തി ഇല്ലാതെ അവൻ അവൾക്ക് ഒപ്പം നടന്നു….
കാറിലിരുന്ന് ആ കാഴ്ച കണ്ടപ്പോൾ പൗമിയുടെ ഉള്ളൊന്ന് പിടഞ്ഞു….. പെട്ടന്നവളുടെ കണ്ണുനീർ തുള്ളികൾ ആ കാഴ്ചയെ മറച്ചു കൊണ്ട് കഴുത്തിലൂടെ ഒഴുകി ഇറങ്ങി……
പൗമി പതിയെ കണ്ണുകൾ അടച്ചു കൊണ്ട് കാറിന്റെ സീറ്റിലേക്ക് തലചായ്ച്ച് കിടന്നു….
“എന്താ നിനക്ക് പറയാൻ ഉള്ളത്…??”.
അശ്വിന്റെ ശബ്ദം വീണ്ടും ഉയർന്നു…..
“അച്ചുവേട്ടന് എന്നോട് ഇപ്പോഴും പഴയ ആ സ്നേഹം ഉണ്ടോ….??”
“അത് ചോദിക്കാനാണോ നീ കാണണം എന്ന് പറഞ്ഞത്…നിന്റെ ഭർത്താവ് എവിടെ…??”
“അറിയില്ല….”
“വാട്ട്…..??”
“എനിക്ക് അറിയില്ല അയാൾ എവിടെ ആണെന്ന്….അയാളൊരു മനുഷ്യനല്ല….വൃത്തി കെട്ടവൻ…..ആറു മാസങ്ങൾക്ക് മുൻപ് ഞങ്ങൾ ഡൈവോഴ്സ് ആയി….”
ഒരു പൊട്ടിച്ചിരിയോടെ അവളത് പറയുമ്പോൾ ഒരു ഞെട്ടലോടെ ആയിരുന്നു അശ്വിനത് കേട്ടത്….
“എന്തിന്…??”
“ഒന്നിച്ചു ഒത്ത് പോകാൻ പറ്റിയില്ല…ഞങ്ങൾ ബന്ധം വേർപെടുത്തി….”
ഒരു തമാശയായ് അവളത് പറഞ്ഞു കൊണ്ട് വീണ്ടും അശ്വിന്റെ മുഖത്തേക്ക് നോക്കി….
“നിന്റെ ശ്രീക്കുട്ടിയെ നിന്നെ പോലെ സ്നേഹിക്കാൻ മറ്റാർക്കും ആവില്ല അശ്വിൻ…..നീയായിരുന്നു ബെസ്റ്റ്….അത് മനസ്സിലാക്കാൻ ഞാനും വൈകി…
നിൻറെ മനസ്സിൽ ഇപ്പോഴും ഞാനുണ്ടെന്ന് എനിക്ക് അറിയാം… കാരണം ഒരിക്കലും മറക്കാൻ കഴിയാത്ത വിധം നീയെന്നെ ഒരുപാട് സ്നേഹിച്ചിരുന്നു…..
എന്താ സത്യമല്ലേ….
ഈ മനസ്സിൽ ഇപ്പോഴും ഞാനുണ്ട്… എന്നോടുള്ള നിന്റെ പ്രണയം ഉണ്ട്…ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്റെ മുൻപിൽ വരില്ലായിരുന്നു….
എനിക്ക് വേണം നിന്നെ…എന്റേത് മാത്രം ആയിട്ട്….”
അതും പറഞ്ഞു കൊണ്ട് അവൾ അശ്വിന്റെ നെഞ്ചോരം ചേരാനാഞ്ഞപ്പോഴായിരുന്നു
പൗമി പിന്നിലൂടെ വന്ന് പോണിടെയിൽ കെട്ടിയിരുന്ന അവളുടെ മുടിമേലെ പിടിച്ചു അവളെ അവനിൽ നിന്നടർത്തി മാറ്റിയത്….
“കഴിഞ്ഞൊ നിന്റെ നാടകം….”
പൗമി ആയിരുന്നു അവളോടായ് അത് ചോദിച്ചത്….
” പൗർണമി……”
അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു….
“നീ എന്താ ഇവിടെ…??”
“ഇവിടെ അല്ലാതെ പിന്നെ എവിടെയാണ് ഞാൻ നിൽക്കണ്ടത്….”
അശ്വിന്റെ തോളോട് തോൾ ചേർന്ന് നിന്നു കൊണ്ടായിരുന്നു പൗമി അത് ചോദിച്ചത്….
“എന്നെ ഇങ്ങനെ കണ്ടിട്ടും നിനക്ക് കാര്യം മനസ്സിലായില്ലേ….എന്നാൽ ഞാൻ കുറച്ചു കൂടി വ്യക്തമാക്കി തരാം…..”
അത് പറഞ്ഞു കൊണ്ട് പൗമി അവളുടെ സാരി ഞൊറികൾക്കിടയിൽ കിടന്ന ആലിലത്താലിയെടുത്ത് പുറത്തേക്ക് ഇട്ടു….
“ഇപ്പോ മനസ്സിലായോ…???”
അശ്വിൻ എന്ന പേര് കൊത്തിചേർത്ത താലിയിലേക്ക് ശ്രാവന്തിയുടെ മിഴികൾ നീണ്ടു…..
“നീ….”
“നീയല്ലാ…പൗർണമി.. പൗർണമീ അശ്വിൻ….”
“ഇല്ലാ ഞാനിത് സമ്മതിക്കില്ലാ….അശ്വിൻ എന്റെയാ…എന്റെ മാത്രം….”
ശ്രാവന്തി അലറി കൊണ്ടായിരുന്നു അത് പറഞ്ഞത്…
“അച്ചുവേട്ടാ ഇവളോട് പറ…ഞാനാ..ഞാനാ അച്ചുവേട്ടനെ സ്നേഹിച്ചത് എന്ന്….”
“സ്നേഹിച്ചു എന്നല്ല…സ്നേഹിച്ചു പറ്റിച്ചു…. അതാവും കൂടുതൽ ശരി….ഒരാളെ അല്ല…രണ്ടു പേരെ എന്റെ ഏട്ടനെയും എന്റെ ഭർത്താവിനെയും….എന്നിട്ട് നിന്ന് ന്യായം പറയാൻ വരുന്നോ…”
പൗമി ആയിരുന്നു അത് പറഞത്…
“ദാ നിൽക്കുന്ന അശ്വിനെ ഞാൻ സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കാനും എനിക്ക് അറിയാം… അതിനി നിന്നെ ഇല്ലാതാക്കിയിട്ടായാലും…….”
അവളത് പറഞ്ഞു നിർതിയതും അശ്വിന്റെ കൈകൾ അവളുടെ ഇടം കവളിൽ പതിഞ്ഞതും ഒന്നിച്ചായിരുന്നു…
(തുടരും)
അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Thrilling. Waiting for upcoming wonders 💕💕💕
Polichu.super