“പൗർണമി അശ്വിൻ…
പ്രഗ്നൻസി പോസിറ്റീവ്….”
അത് വായിച്ചു നിർത്തിയതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും അവന്റെ കൈകൾ അവളുടെ വയറിനെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു
അവന്റെ കണ്ണുകൾ പതിയെ നിറഞു വന്നു…..
“ഇതിലിപ്പോ കരയാനും മാത്രം എന്താ ഉള്ളത്…??”
“അത് പിന്നെ… ഞാൻ.. അച്ഛൻ…”
“ഓ അതാണോ ഇത്ര വല്യ കാര്യം…കേട്ടാൽ തോന്നും ജീവിതത്തിൽ ആദ്യമായി അച്ഛനാകുന്നത് നിങ്ങളാണെന്ന്….”
“നിനക്ക് എന്താ പൗമി ഒരു സന്തോഷം ഇല്ലാത്തത്….??”
“ആഹ്..ഒരു നേരം ഫോൺ വിളിച്ചാൽ എടുക്കില്ല….ഇതിനും മാത്രം എന്താ തിരക്ക്…”
“ഓ അതാണ് ഈ ദേഷ്യത്തിന്റെ പിന്നിലെ കാര്യം…”
“ആ…അത് തന്നെയാ….ഞാനോർത്തു നിങ്ങള് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച്..ഈ സിനിമേൽ ഒക്കെ കാണുന്നത് പോലെ എടുത്ത് പൊക്കി ഒരു ഡാൻസ് ഒക്കെ കളിക്കും എന്നാ….
ഇതിപ്പോ നശിപ്പിച്ചില്ലേ എല്ലാം….”
അവൾ പറഞ്ഞു നിർത്തിയതും അശ്വിൻ ചിരി തുടങ്ങി….
“എന്റെ പൗമി നിന്നെ കൊണ്ട് തോറ്റല്ലോ…..”
പൗമി ഒരു ചമ്മിയ ഭാവത്തിൽ അവനെ നോക്കി…. എന്നിട്ട് മുഖം വെട്ടിത്തിരിച്ചു കൊണ്ട് അവൻ കട്ടിലിലേക്ക് എടുത്ത് ഇട്ട ഡ്രസ് അലമാരിയിലേക്ക് കുത്തിക്കേറ്റി വെച്ചു..
“ഇന്ന് കോളേജിലെ ലാസ്റ്റ് ഡേ അല്ലായിരുന്നോ…??”
“മ്ം..അതെ…”
“എക്സാം എങ്ങനെയുണ്ടായിരുന്നു…??”
“ആ…കുഴപ്പം ഇല്ലായിരുന്നു…”
അതും പറഞ്ഞു കൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു പൗമി
ഓർക്കാപ്പുറത്തായിരുന്നു അശ്വിൻ പിന്നിലൂടെ ചെന്ന് അവളെ പൊക്കിയെടുത്തത്…
“നിങ്ങൾക്ക് എന്താ ഭ്രാന്താണോ. ..എന്നെ താഴെ നിർത്തിക്കേ….”
“മനസ്സില്ല. ..!!”
“എന്താ നിങ്ങടെ ഉദ്ദേശ്യം…??”
അവൻ പതിയെ അടഞ്ഞ സ്വരത്തിൽ അവളുടെ കാതിൽ പറഞ്ഞു
“ദുരുദ്ദേശം..”
അതും പറഞ്ഞു കൊണ്ട് അവൻ അവളെയും കൊണ്ട് താഴേക്ക് നടന്നു….
“മതി…മതി…ഇവിടെ നിർത്തിയാൽ മതി….. ഞാൻ നടന്നോളാം…”
“ഇല്ലാ…..”
“പ്ലീസ്‌അച്ചുവേട്ടാ താഴെ അമ്മയും അച്ഛനും ഒക്കെ വന്നിട്ടുണ്ടാകും…നാണക്കേടാ…..ഒന്നെന്നെ താഴെ നിർത്ത്….”
“അവരൊക്കെ കാണട്ടെ നിന്നെ ഞാൻ സിനിമേലെ പോലെ പൊക്കി എടുത്തോണ്ട് വരുന്നത്… . “
വെള്ളത്തിൽ നിന്ന് പിടിച്ചു കരയിലിട്ട മീനിനെ പോലെ അശ്വിന്റെ കൈകളിൽ കിടന്നു പിടയ്ക്കുകയായിരുന്നു പൗമി അപ്പോൾ……
താഴെ ലിവിംഗ് റൂമിൽ എന്തോ തിരക്കിട്ട ചർച്ചയിൽ ആയിരുന്നു അനന്തപത്മനാഭനും ലക്ഷ്മിയും പ്രവിയും പാച്ചുവും..
പൗമിയെ പൊക്കിയെടുത്ത് കൊണ്ട് താഴേക്ക് നടന്നു വരുന്ന അശ്വിനെ അവർക്ക് എല്ലാം കാണിച്ചു കൊടുത്തത് പാച്ചു ആയിരുന്നു..
എല്ലാവരും അവരെ നോക്കി ചിരിച്ചു…
“ആഹാ ഇതെന്താ അളിയാ ഇപ്പോ പുതിയൊരു സംഭവം…”
“അത് ഞാൻ പറഞ്ഞു തരാം അളിയാ…”
അതും പറഞ്ഞു അശ്വിൻ പൗമിയെ താഴേക്ക് നിർത്തി
“ഹോ മുടിഞ വെയിറ്റ്…”
നടുവിന് കൈ കൊടുത്തു നിന്നു കൊണ്ടായിരുന്നു അശ്വിൻ അത് പറഞ്ഞത്
പെട്ടെന്ന് പൗമി അവന്റെ കാലിനിട്ട് ഒരു ചവിട്ട് വെച്ചു കൊടുത്തു….
“ഇനി പറ അളിയാ എന്താ കാര്യം….??”
പാച്ചു ആയിരുന്നു വീണ്ടും വീണ്ടും അത് ചോദിച്ചു കൈണ്ടിരുന്നത്…..പൗമി ദയനീയ ഭാവത്തിൽ അശ്വിനെ നോക്കി….
“അത് അളിയാ ഈ സിനിമേൽ ഒക്കെ….”
അത്ര പറഞ്ഞപ്പോഴേക്കും പൗമി അശ്വിന്റെ വാ പൊത്തി.
“പ്ലീസ് പ്ലസ് പറയല്ലേ….”
അവൾ അവനോടായ് പറഞ്ഞു….
“പൗമീ……മോളെ നീ ഇങ്ങനെ ദേഹം അനക്കാതെ….നല്ലോണം സൂക്ഷിക്കണ്ട സമയവാ ഇത്….”
അതും പറഞ്ഞു കൊണ്ട് ലക്ഷ്മി അവളെ പിടിച്ച് അവിടെ ഇരുത്തി……
“മ്ം..മ്ം…”
“മ്ം്..മുളിയാൽ പോരാ…അനുസരിക്കണം….”
“ഓ…ഞാൻ എല്ലാം കേട്ടോളാം..അമ്മ ഈ ഉപദേശം ഒന്ന് നിർത്ത്… “
“മോനെ അശ്വിനെ ഇവൾടെ ഭക്ഷണം ഒക്കെയൊന്ന് പ്രത്യേകം ശ്രദ്ധിച്ചോണെ….”
“എന്റെ അമ്മെ നിങ്ങടെയൊക്കെ സംസാരം കേട്ടാൽ തോന്നും ഈ ലോകത്ത് ആദ്യായിട്ട് പ്രഗ്നന്റ് ആകുന്നത് ഞാൻ ആണെന്ന്….”
അവൾ ഓരോന്നൊക്കെ വിളിച്ചു പറയുമ്പോഴും എല്ലാവരും അവളുടെ കുസൃതിത്തരങ്ങൾ കണ്ടു ആസ്വദിക്കുകയായിരുന്നു…..
“അതേ ഇത്രയും നേരം ആയില്ലേ….??ആർച്ചയെ കൂടി ഇങ്ങോട്ടേക്ക് വിളിച്ചാൽ പോരെ….ഇന്നിനി പോണോ…??”
പാച്ചു ആയിരുന്നു അത് ചോദിച്ചത്….
“അത് സാരല്ല്യാടാ….”
പാച്ചൂനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് പൗമി ആയിരുന്നു അതിന് ഉത്തരം കൊടുത്തത്…
പാച്ചുവും പ്രവിയും കൂടി എന്തൊക്കെയോ കൊണ്ട് വന്ന് കാറിന്റെ പിൻസീറ്റിലേക്ക് വയ്ക്കുന്നത് കണ്ടോണ്ടായിരുന്നു ലക്ഷ്മിയോട് സംസാരിച്ചു കൊണ്ടിരുന്ന പൗമി മുറ്റത്തേക്ക് ഇറങ്ങിയത്…
“ഇതെന്താ പാച്ചു….”
“ഇതൊക്കെ നിനക്ക് ഉള്ളതാ….എല്ലാം കഴിച്ചോണം കേട്ടോ….ഞങ്ങടെ കുട്ടിപൗമിക്ക് വേണ്ടിയാ….”
“ഓ അപ്പോൾ എനിക്ക് അല്ലാ അല്ലേ…..”
പെട്ടെന്ന് പ്രവി അവളെ ചേർത്ത് പിടിച്ചു….
“ഇനി ആരൊക്കെ വന്നെന്ന് പറഞ്ഞാലും നീയല്ലേ പൗമി ഞങ്ങടെ കുട്ടി….ഞങ്ങടെ പൗമിക്കുട്ടി….
അതോണ്ട് ഏട്ടന്റെ മോള് കളയാതെ ഇതൊക്കെ കഴിച്ചോണം കേട്ടോ….”
അവൻ പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു…
അവന്റെയാ ചുംബനത്തിൽ ഒരു അച്ഛന്റെ സ്നേഹവും കൂടെപ്പിറപ്പിന്റെ കരുതലും എല്ലാം കൂടി കലർന്നിരുന്നു….
“എന്നാ ഇനി അധികം വൈകിക്കണ്ട….കേറിക്കോ….”
അശ്വിനുംപൗമിയും കാറിലേക്ക് കയറി…..
കാറ് ഗേറ്റ് കടന്നപ്പോഴേക്കുംഅവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീരടർന്നു കവിളിലേക്ക് വീണു…..
നേരെ നോക്കി വണ്ടിയോടിച്ചു കൊണ്ട് തന്നെ അശ്വിന്റെ വിരലുകൾ അവളുടെ കണ്ണീരൊപ്പി……
അവൾ പെട്ടന്നൊന്ന് പുഞ്ചിരിച്ചു….
“മൂന്നര വർഷം കൊണ്ടുള്ള പതിവ് അല്ലേ ഇത്….വീടിന്റെ ഗേറ്റ് കടക്കുമ്പോൾ ഉള്ള ഈ സങ്കടം….. ഇത് വരെയും മാറിയില്ലേ….??”
“മൂന്നല്ല മുപ്പത് കൊല്ലം കഴിഞ്ഞാലും അത് മാറില്ല…..”
പുറത്തേക്ക് നോക്കി കൊണ്ട് പൗമി അത് പറയുമ്പോൾ അശ്വിൻ മൗനമായൊന്ന് പുഞ്ചിരിച്ചു….
താഴ്ത്തി ഇട്ടിരുന്ന ഗ്ലാസ്സിനിടയിലൂടെ അരിച്ചിറങ്ങുന്ന കാറ്റിന് ഒരു പ്രത്യേക തണുപ്പായിരുന്നു…….
രാത്രിയായത് കൊണ്ടാവും നിരത്തിൽ വാഹനങ്ങളുടെ എണ്ണം നന്നേ കുറവാണ്…..
ഇന്നെന്തോ പതിവിലും പതിയെ ആണ് അശ്വിൻ വണ്ടിയോടിച്ചത്…..
ഇടയ്ക്കെപ്പോഴോ പൗമിയുടെ മിഴികൾ ആകാശത്തിലേക്ക് നീണ്ടു്……അവർക്ക് ഒപ്പം സഞ്ചരിക്കുന്ന അമ്പിളിമാമനെ കണ്ടതും അവളുടെ കൺ കോണിലെവിടെയോ ഒരു നാണം പൊട്ടി വിരിഞ്ഞു…..
അവൾ പതിയെ അശ്വിന്റെ ഇടം കൈയ്യെടുത്ത് അവളുടെ വയറിനോട് ചേർത്തു വെച്ചു കൊണ്ട് ഇടം കണ്ണാലെ പാളി അവനെയൊന്നു നോക്കി……..
പിന്നെ ആ കൈയ്യെടുത്ത് മെല്ലെ അതിലൊന്ന് ചുംബിച്ചു….
“ഐ ലവ് യു….അശ്വിൻ…..”
ഡ്രൈവിങിൽ നിന്ന് ശ്രദ്ധ ഒട്ടും മാറ്റാതെ അവളുടെ വലംകൈതണ്ടയിലേക്ക് ചുണ്ടുകൾ ചേർത്ത് കൊണ്ട് അവനും അവളോടായ് പറഞ്ഞു
“ലവ് യൂ റ്റൂ…….”
അൽപം നേരത്തെ യാത്രയ്ക്കൊടുവിൽ അവർ വീട്ടിലെത്തി….
പുറത്ത് തന്നെ അവരെയും കാത്തു ആർച്ച ഉണ്ടായിരുന്നു….
പൗമി കാറിൽ നിന്നിറങ്ങിയതും അവൾ ഓടി ചെന്ന് പൗമിയെ കെട്ടിപ്പിടിച്ചു…
“കൺഗ്രാറ്റ്സ് ഏട്ടത്തി……ദേ ഏട്ടാ ചിലവ് ഉണ്ടേ…..”
“ഓ തരാവേ….”
അതും പറഞ്ഞു കൊണ്ട് ആയിരുന്നു അവൻ കാറിനു പിന്നിൽ ഇരുന്ന സാധനങ്ങൾ ഓരോന്നായി എടുത്തതത്….
പൗമി അത് എടുക്കാൻ തുനിഞ്ഞപ്പോൾ ആർച്ച അവളെ സ്നേഹപൂർവ്വം വഴക്കു പറഞ്ഞു മാറ്റി….
“ഏട്ടത്തി എന്താ ഈ കാണിക്കുന്നത്…ഈ സമയത്ത് വെയിറ്റ് ഒന്നും എടുക്കാൻ പാടില്ല….
ആ…അത് പറഞ്ഞപ്പോഴാ ഓർത്തത്…അമ്മ കുറച്ചു മുൻപ് ഏട്ടത്തിയെ വിളിച്ചിരുന്നു പക്ഷേ കോൾ എടുത്തില്ല എന്ന് പറഞ്ഞു……”
“ഫോൺ എക്സാമിനു കയറിയപ്പോൾ സൈലന്റിൽ ഇട്ടതാ… ശ്ശൊ…”
“സാരല്ലാ…അമ്മ നാളെ വിളിക്കാന്ന് പറഞ്ഞിട്ടുണ്ട്…… ഏട്ടത്തീടെ ഡെലിവറി ടൈം അടുക്കാറാകുമ്പോൾ അമ്മ വരും എന്ന് പറഞ്ഞിട്ടുണ്ട്…..”
“മ്ം…..”
പൗമി നേരെ റൂമിലേക്ക് പോയി കുറച്ചു നേരം കിടന്നു…..
“എന്താ വയ്യേ..??…”
ഇട്ടിരുന്ന വേഷം മാറി കൊണ്ടായിരുന്നു അശ്വിൻ അവളോടായ് അത് ചോദിച്ചത്………
അവളൊന്നും മിണ്ടാതെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു….
“അല്ല….ഞാനിന്ന് മുഴുവനും തന്നെ ശ്രദ്ധിച്ചു ഇന്ന് മൊത്തത്തിൽ ഒരു ചിരിയാണല്ലോ……”
“ജീവിതത്തിലെ ചില സന്തോഷങ്ങൾ അങ്ങനെയാ….നമുക്ക് വാക്കുകളിലൂടെ സന്തോഷം എക്സ്പ്രസ് ചെയ്യിക്കാൻ പറ്റില്ല…..പുഞ്ചിരി ആണ് അതിന് ഏറ്റവും നല്ല മാർഗ്ഗം…..”
“മതി..മതി..സാഹിത്യം പറഞ്ഞത് ഭക്ഷണം കഴിക്കാം വാ…..”
താഴെ അവരെയും കാത്ത് ആർച്ച ഇരിപ്പുണ്ടായിരുന്നു….
പതിവിനു വിപരീതമായി ഇന്ന് അശ്വിനായിരുന്നു പൗമിക്ക് ആഹാരം വിളമ്പിയത്….
അശ്വിൻ കഴിക്കുമ്പോഴും ഇടയ്ക്കിടെ പൗമി അവനെ തോണ്ടുന്നുണ്ടായിരുന്നു….
അവൾ അപ്പോഴേക്കും കണ്ണു കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു അവൾക്ക് ചോറ് വാരി കൊടുക്കാൻ…
അവൻ പെട്ടെന്ന് ഒരു ഉരുള അവളുടെ വായിലേക്ക് വെച്ച് കൊടുത്തു..
”ഞാനൊന്നും കണ്ടില്ലേയ്യ്…….”
ആർച്ചയായിരുന്നു അത് പറഞ്ഞത്…
അശ്വിൻ ഒരു ഉരുള അവൾക്കും കൊടുത്തു…..
*****
അശ്വിൻ ജഗ്ഗിൽ വെള്ളവും ഒരു കൈയ്യിൽ പാലും ആയിട്ട് റൂമിലേക്ക് കയറി വരുമ്പോൾ പൗമി റൂമിലെ കണ്ണാടിക്കു മുൻപിൽ നിൽക്കുകയായിരുന്നു……
“എന്താണ് ഇന്നൊരു കണ്ണാടി നോട്ടം…..???”
“ഏയ് ഒന്നൂല്ല അച്ചുവേട്ടാ വെറുതെ….. അച്ചോവേട്ടാ…..”
“എന്താടോ….??”
“അച്ചുവേട്ടാ….”
അവളൊന്ന് നീട്ടി വിളിച്ചു….
“എന്താ…. ഉറക്കം വരുന്നുണ്ടോ….??”
“ഇല്ലാ…..”
“അത്്..പിന്നെ…ഇന്ന് നമ്മുക്ക് പുറത്ത് കിടന്നാലോ…..??”
അശ്വിൻ കണ്ണു തള്ളി കൊണ്ട് അവളെ നോക്കി..?
“ഐ മീൻ ബാൽക്കണിയിലെ സോഫായിൽ…..”
“വേണ്ട്..വേണ്ട…ഒന്നാതെ നല്ല തണുപ്പാ…അവിടെ കിടന്നു വല്ല പനിയും പിടിച്ചാൽ മെഡിസിൻ പോലും കഴിക്കാൻ പറ്റില്ല…അറിയേലോ….”
“അച്ചുവേട്ടാ…..”
“വേണ്ട….മര്യാദയ്ക്ക് ആ പാലെടുത്ത് കുടിച്ചിട്ട് കേറി കിടന്ന് ഉറങ്ങാൻ നോക്ക്….”
“ഇന്നൊരു ദിവസത്തേക്ക്……”
“വേണ്ടാ……”
അവൾ ദേഷ്യത്താൽ ചാടി തുള്ളി കട്ടിലിലേക്ക് കേറി കിടന്നു…
“ആ പാലെടുത്ത് കുടിക്ക്…..”
^”ആഹ്…എനിക്കെങ്ങും വേണ്ടാ….നിങ്ങള് തന്നെ ഇരുന്ന് കുടിച്ചൊ….”
അതും പറഞ്ഞു അവൾ പുതപ്പ് എടുത്തു തലവഴി മൂടി….
ഇടയ്ക്കിടെ അതിന്റെ ഇടയിൽ കൂടി അവനെ നോക്കി കൊണ്ട് കിടന്നു….
അവൻ ലാപ്പിൽ എന്തോ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു…
“പൗമി……ഉറങ്ങിയോ….??”
അവൾ ഉറക്കം നടിച്ച് കിടന്നു….
“മതി കള്ള ഉറക്കം…. വാ എഴുനേക്ക്….”
അവൾ അനങ്ങാനേ പോയില്ല….അവൻ അവളെ കൈകളിൽ കോരിയെടുത്ത് റൂമിലെ ലൈറ്റ് ഓഫ് ചെയ്തു ബാൽക്കണിയിലേക്ക് നടന്നു…..പതിയെ കൊണ്ട് സോഫായിൽ കിടത്തി….
അവൾ പതിയെ ഒരു കണ്ണ് തുറന്നു നോക്കി…..
അത് കൃത്യമായി അവൻ കാണുകയും ചെയ്തു ..
“ഹോ എന്താ അഭിനയം… പിന്നേ ഇത് സ്ഥിരം ആക്കണ്ടാ കേട്ടോ….”
അവളൊന്ന് ചിരിച്ചു കൊണ്ട് എഴുനേറ്റ് കാല് നിലത്തേക്ക് ഇട്ടു കൊണ്ട് അവന്റെ തോളിൽ ചാരി ഇരുന്നു…..
വീശിയടിക്കുന്ന തണുത്ത ഇളം ഇളം കാറ്റിൽ അവളുടെ ശരീരത്തിലെ ഓരോ രോമങ്ങളും എഴുനേറ്റു നിന്നു…..
ഇരുട്ടി കറുപ്പിനെ കീറിമുറിച്ചു കൊണ്ട് ആകാശത്തിൽ നിന്നൊഴുകിയറങ്ങുന്ന വെള്ളിവെളിച്ചത്തിന് ഇന്ന് പതിവിലും അധികം തെളിച്ചമുള്ളതായി അവൾക്ക് തോന്നി…..
“എന്താപ്പോ ഈ സ്ഥലത്തിന് ഇത്രയധികം പ്രത്യേകത….??”
എങ്ങു നിന്നോ ഒഴുകിയെത്തിയ പാരിജാതപൂക്കളുടെ സുഗന്ധത്തെ മൂക്കു വിടർത്തി ആസ്വദിച്ചു കൊണ്ട് അവൾ അവനോടായി പറഞ്ഞു…
“ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഈ സ്ഥലത്തിന്…..
ഇവിടെ ഇരിക്കാൻ ഒരു പ്രത്യക സുഖമാ….
എന്നിലെ പെണ്ണിനെ ആദ്യമായി നീ അറിഞ്ഞത് ഇവിടെ വെച്ചായിരുന്നു…..
അത് തന്നെയാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത…..”
അവൻ ഇരു കൈകളാലും അവളെ കൂടുതൽ അവനിലേക്ക് ചേർത്ത് പിടിച്ചു…..
“അതേ…എനിക്ക് എന്തോ പേടി ആകുവാ….”
“എന്തിന്…..”
“അറിയില്ല…..”
“ആവശ്യം ഇല്ലാതെ എന്തേലും ഒക്കെ ചിന്തിച്ചു കൂട്ടുന്നത് കൊണ്ടാ…..
നീ ഇപ്പോൾ ഒരുപാട് സന്തോഷത്തോടെ വേണം ഇരിക്കാൻ…..
അറിയാല്ലോ….”
അത് എടുത്തു ചോദിച്ചു കൊണ്ടവൻ അവളുടെ വയറിനെ ഒന്ന് തലോടി…..
പിന്നെ പതിയെ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു…….
കാല ചക്രത്തിന്റെ ചിറകിൽ നിന്നു തൂവലുകൾ പോലെ ദിവസങ്ങളും ഓരോന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു……
പൗമിക്ക് ഇത് മൂന്നാം മാസം…….
“പൗമി ഞാൻ ഇറങ്ങുവാ കേട്ടോ….”
“മ്ം… പോയിട്ടുവാ അച്ചുവേട്ടാ….”
പുറത്തേക്ക് ഇത്തിരി ഉന്തി നിൽക്കുന്ന അവളുടെ കുഞ്ഞുവയറിൽ ഒന്നുമ്മ വെച്ചു കൊണ്ട് അവൻ കാറിലേക്ക് കയറി….
“ആർച്ചേ…വേഗം ഇറങ്ങി ചെല്ല്….ദേ ഏട്ടൻ ഇറങ്ങി….”
ധൃതിയിൽ ബാഗും എടുത്തു കൊണ്ട് ആർച്ച അകത്തൂന്ന് ഇറങ്ങി വന്നു….
“നീ ചോറ് എടുത്തോ….???”
“ആ എടുത്തു ഏട്ടത്തി……”
അവളുടെ വയറിലേക്കും മുഖത്തേക്കും ഒന്ന് നോക്കി..
“അപ്പോൾ രണ്ടു പൗമിമാരും ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നോണം കേട്ടോ….”
“കേട്ടു..കേട്ടു….നീ വേഗം ചെല്ല് …ഇല്ലേൽ കോളേജിൽ എത്താൻ താമസിക്കും….”
അശ്വിന്റെ കാറ് ആ ഗേറ്റ് കടന്ന് പോയതിനു ശേഷം ആയിരുന്നു പൗമി അകത്തേക്ക് കയറിയത്..്‌്.
“റാണി ചേച്ചി്……??”
“എന്താ കുഞ്ഞേ….??”
“ഞങ്ങടെ ബെഡ്റൂമിലെ ഷീറ്റും മെത്തയും ഒന്ന് മാറ്റിത്തരാവോ…..
ഇന്നലെ അതിൽ കിടന്നിട്ട് എന്നെ എന്തോ കുത്തി……രാവിലെ കൈയ്യൊക്കെ ചുവന്നു കിടക്കുവായിരുന്നു…..”
“എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ മാറ്റാം….”
അതും പറഞ്ഞു കൊണ്ട് അവർ രണ്ടുപേരും ഒന്നിച്ചു മുകളിലേക്ക് കയറി…..
ബെഡ് എടുത്തു മാറ്റുന്നതിനിടയിൽ ആയിരുന്നു അതിന്റെ അടിയിൽ വെച്ചിരുന്ന കുറച്ചു പേപ്പർ കഷ്ണങ്ങൾ താഴേക്ക് വീണത്….
അവൾ അതെടുക്കാൻ കുനിയവേ…..റാണി അതെല്ലാം എടുത്തു അവൾക്ക് നേരെ നീട്ടി…..
അവൾ അത് വാങ്ങി മേശപ്പുറത്തേക്ക് വയ്ക്കുമ്പോൾ ആയിരുന്നു അതിൽ പൗർണമി എന്ന് എഴുതിയ ഒരു പേപ്പർ കണ്ടത്…..
റാണി ബെഡ്ഷീറ്റ് മാറ്റി വിരിച്ച് പോയപ്പോൾ അവൾ അതും എടുത്തു കൊണ്ട് കട്ടിലിലേക്ക് ഇരുന്നു…….
ഓരോ പേപ്പറുകൾ മാറി മാറി വായിക്കും തോറും അവളുടെ കണ്ണിൽ ഇരുട്ട് പടർന്നു കൊണ്ടേയിരുന്നു…..
കണ്ണുകൾ നിറഞ്ഞൊഴുകി…..
വൈകിട്ട് ആർച്ച റൂമിലേക്ക് വന്നപ്പോഴും തലവേദനയാണെന്ന് പറഞ്ഞു അവൾ ഒഴിഞു മാറി….
പൗമിക്ക് വയ്യെന്ന് ആർച്ച വേഗം തന്നെ അശ്വിനെ വിളിച്ചു പറഞ്ഞു……
ഡ്യൂട്ടി സമയം തീരും മുൻപേ ഓടി കിതച്ചായിരുന്നു അശ്വിൻ റൂമിലേക്ക് വന്നു കയറിയത്……
“എന്താ പൗമീ…..മോളെ എന്താ പറ്റിയെ…..
വയ്യേ….ഹോസ്പിറ്റലിൽ പോകാം എഴുനേൽക്ക്…..”
കട്ടിലിൽ പുറം തിരിഞ്ഞു കിടന്ന അവളെ അവൻ തിരിച്ചു കിടത്തി…..
കരഞ്ഞു കരഞ്ഞു കൺപൊളയൊക്കെ വീർത്തു മുഖമൊക്കെ ചുവന്നുള്ള അവളുടെ ആ കിടപ്പ് കണ്ടപ്പോഴേ അവനെന്തോ പന്തികേട് തോന്നി….
“എന്താ പറ്റിയത്…..??”
പതിയെ എഴുനേറ്റ് തലയിണയ്ക്കടിയിൽ നിന്ന ആ പേപ്പറുകൾ എടുത്ത് അവൾ അവന്റെ മുഖത്തേക്ക് എറിഞ്ഞു…..
“എന്താ ഇതൊക്കെ…..”
നിലത്ത് ചിതറി കിടന്ന ഓരോ പേപ്പറുകളിലൂടെയും അവൻ കണ്ണോടിച്ചു…..
പെട്ടന്നായിരുന്നു അവന്റെ മുഖത്തൊരു ഞെട്ടൽ ഉണ്ടായത്…..
“പൗമി ഞാൻ…..”
അവൻ പറഞ്ഞു തുടങ്ങിയതും അവളുടെ കൈകൾ അവന്റെ മുഖത്തേക്ക് പതിച്ചു…..
അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി
“പറയ്യ്….പറയ്യ്….എന്താ ഇതൊക്കെ…..”
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
അയ്യോ ഇപ്പോൾ എന്താ പുതിയ പ്രശ്നം?ആ പേപ്പറിൽ എന്താണ്?അത് എന്ത് കൊണ്ടാ പൗമിയിൽ വേദന ഉണ്ടാക്കിയത്?😥😢😢😔😔😔
Nale nerathe post cheyyane…. entho excitment kooduthal…. Enthayirikkum poumi kanda news