Skip to content

പൗമി – ഭാഗം 26

poumi-novel

“പൗമി ഞാൻ…..”

അവൻ പറഞ്ഞു തുടങ്ങിയതും അവളുടെ കൈകൾ അവന്റെ മുഖത്തേക്ക് പതിച്ചു…..

അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി

“പറയ്യ്….പറയ്യ്….എന്താ ഇതൊക്കെ…..”

പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലൂടെ ഊർന്ന്  മുട്ടുകുത്തിയവൾ നിലത്തേക്ക് ഇരുന്നു……

അശ്വിൻ അവളെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനവൾ വഴങ്ങിയില്ല…..

“പൗമി ഞാൻ പറയുന്നത് ഒരേ ഒരു തവണ നീ ഒന്ന് കേൾക്ക്…..”

“കാണാൻ ഉള്ളതൊക്കെ ഞാൻ കണ്ടു….ഇതിൽ കൂടുതൽ ഇനി എന്താണ് ഞാൻ കേൾക്കാൻ ഉള്ളത്…..”

അവളുടെ കണ്ണുകൾ നിലത്ത് വീണു കിടന്ന പേപ്പറുകളിലേക്ക് നീണ്ടു….

“പൗർണമി പുണർതം നക്ഷത്രം..

അശ്വിൻ ഉതൃട്ടാതി…”

അപ്പോഴേക്കും നിലത്ത് വീണു കിടന്ന പേപ്പറുകൾ എല്ലാം അശ്വിൻ കൈയ്യിൽ ചുരുട്ടി എടുത്തു…

“എല്ലാം ഞാൻ വായിച്ചതാ…. അഞ്ച് വർഷം…”

അത് പറഞ്ഞു കൊണ്ട് ബാക്കി പറയാനാകാതെ അവൾ വിങ്ങിപൊട്ടി…..

“ദേ നോക്ക് പൗമി… എനിക്ക് ഈ നാളിലും നക്ഷത്രത്തിലും ഒന്നും യാതൊരു വിശ്വാസവും ഇല്ല…..

നമ്മുടെ വിവാഹം കഴിഞ്ഞാൽ എനിക്ക് അഞ്ച് വർഷത്തെ ആയുസേ ഉള്ളുവെന്ന് ജോൽസ്യൻ വിധി എഴുതിയതാ…..അതിനും അപ്പുറത്ത് ഈശ്വരൻ എന്നൊരു ശക്തിയുണ്ട്….

പിന്നെ ആ ദോഷങ്ങളൊക്കെ മാറാനാ അന്ന് നമ്മൾ പൂജകൾ ഒക്കെ ചെയ്തത്…..

ഇനി ഒന്നും സംഭവിക്കില്ല പൗമീ….. നീ ഒന്ന് വിശ്വസിക്ക്…..”

“അശ്വിൻ….നീ ഇല്ലാതൊരു ജീവിതം എനിക്ക് പറ്റില്ല…..നീ എന്റെ ഭ്രാന്തായിരുന്നു…ഒരു വിധിക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല….എനിക്ക് വേണംനിന്നെ എന്റെ മരണം വരെ ചേർത്ത് പിടിക്കാൻ….”

അത് പറയുമ്പോൾ അവൾ അലറി കരയുകയായിരുന്നു ഒരു ഭ്രാന്തിയെ പോലെ..

“എന്നാലും…… ഒഴിവാക്കാമായിരുന്നില്ലേ അശ്വിൻ എന്നെ….”

“താൻ എന്തൊക്കെയാ ഈ പറയുന്നത്…..

എല്ലാ കാര്യങ്ങളും അറിഞ്ഞു വെച്ചു കൊണ്ട് തന്നെയാ ഞാൻ തന്നെ വിവാഹം കഴിച്ചത്…അതൊരു ത്യാഗമായിട്ടൊന്നും കാണണ്ട…..

നിന്നെ മറ്റാർക്കും വിട്ടു കൊടുക്കാതെ എന്റെ അവസാന ശ്വാസവും നിലയ്ക്കുന്നത് വരെ ചേർത്ത് പിടിക്കാനുള്ള ആഗ്രഹംകൊണ്ടും എന്റെ സ്നേഹം കൊണ്ടും മാത്രമാ……….

ബികോസ് നീ എന്റെ ജീവനാ പൗമി .. നിന്നെ മറ്റൊരാൾക്ക് വിട്ടു കൊടുത്തിട്ട് ഭിക്ഷയായി നീട്ടി കിട്ടുന്ന ആയുസിൽ ചത്ത് ജീവിക്കുന്നതിലും നല്ലത് ഒരു ദിവസമെങ്കിൽ ഒരു ദിവസം നിനക്കൊപ്പം സന്തോഷത്തോടെ ജീവിതം ജീവിച്ചു തീവക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി….”

അപ്പോഴും അവളുടെ തല താഴേക്ക് താഴ്ന്നിരിക്കുകയായിരുന്നു……

അവൻ പതിയെ അവളുടെ താടി പിടിച്ചുയർത്തി……

കരഞ്ഞു ചുവന്ന് വീർത്തുപോയ കൺപോളകളിലേക്കും കണ്ണീരൊഴുകി പടർന്ന കവിൾതടങ്ങളിലേക്കും അവൻ മാറി മാറി ചുംബിച്ചു… .

“വാ എഴുനേക്ക്.. . “

അത് പറഞ്ഞു കൊണ്ട് അവൻ അവളെ പതിയെ പിടിച്ചെഴുനേൽപ്പിച്ചു….

“എന്തേലും കഴിച്ചായിരുന്നോ…??”

ഇല്ലാ എന്ന അർത്ഥത്തിൽ അവൾ കണ്ണുകൾ ഇറുക്കിയടച്ചു കാണിച്ചു….

“കഴിക്കണ്ടേ….ഞാൻ പോയി എടുത്തിട്ട് വരാം…”

അതും പറഞ്ഞു കൊണ്ട് അവൻ മുൻപോട്ടു നടന്നു….

പെട്ടന്നായിരുന്നു അവൾ അവന്റെ കൈയ്യിൽ പിടിച്ചത്…

“എന്താ പൗമീ……”

അവളുടെ നെറുകയിൽ വാൽസല്യപൂർവ്വം തലോടി കൊണ്ടായിരുന്നു അവൻ അത് ചോദിച്ചത്….

“ഒന്നൂല്ല…..”

ഒറ്റ വാക്കിൽ അവൾ അത് അവസാനിപ്പിച്ചു…..

അവൻ താഴേക്ക് ഇറങ്ങി…. എന്നിട്ട് പ്രവിയെ ഫോൺ വിളിച്ചു……

നടന്ന കാര്യങ്ങളെല്ലാം ഒറ്റ ശ്വാസത്തിൽ അശ്വിൻ പ്രവിയോട് പറഞ്ഞു….

“ഒടുവിൽ നമ്മൾ ഭയന്നത് തന്നെ സംഭവിച്ചു.. അല്ലേ അളിയാ….”

പ്രവിയും ആ ചോദ്യത്തിന് അശ്വിൻ ഒന്നമർത്തി മൂളി…..

“അവളുടെ ഇരുപ്പ് കണ്ടിട്ട് എനിക്ക് ഇപ്പോൾ പേടിയാകുവാ പ്രവീ….ഒറ്റ ദിവസം കൊണ്ട് അവൾ ഒരുപാട് മാറി പോയത് പോലെ…..”

“അളിയൻ ടെൻഷനാവാതെ…..എല്ലാം അറിയുമ്പോൾ പൗമിയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചതാ…..”

“എന്താ പ്രവി ചെയ്യുന്നത്… എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല…..

അവൾ ഒരുപാട് സന്തോഷിക്കേണ്ട സമയവാ ഇത്….എന്നിട്ടും…”

“അളിയൻ ഒരു കാര്യം ചെയ്യ്….മൂന്നാലു ദിവസത്തേക്ക് പൗമിയെ ഇവിടെ കൊണ്ട് വന്ന് നിർത്ത്…”

“മ്ം… ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ….”

ഭഷണം കഴിച്ചു പൗമി കിടക്കാൻ തുടങിയപ്പോഴായിരുന്നു അശ്വിൻ അതേ പറ്റി അവളോട് ചോദിച്ചത്…..

“രണ്ട് മൂന്ന് ദിവസം പ്രവിയുടെയും പാച്ചൂന്റേയും കൂടെ പോയി നിൽക്കുന്നോ….??’

“അപ്പോൾ അച്ചുവേട്ടനോ…??”

“അത് സാരല്ല…രണ്ടു മൂന്ന് ദിവസം ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…..

നാളെ രാവിലെ ഞാൻ  പോകുന്നതിനു മുൻപ് വീട്ടിലേക്ക് വിട്ടേക്കാം….”

അവൾ ഒന്നമർത്തി മൂളി കൊണ്ട് ബെഡ്ഡിൽ ഇരുന്നു കൊണ്ട് തന്നെ കൈ തൊഴുതു കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു….

“ഇന്നെന്താ പതിവില്ലാത്തൊരു പ്രാർത്ഥന..??”

അവന്റെ ആ ചോദ്യത്തിന് അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു….

എന്നിട്ട് നടുവിന് കൈ കൊടുത്തു പതിയെ നീട്ടി ഇട്ടിരുന്ന കാലൊന്ന് തടവാൻ ശ്രമിച്ചു….

കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി ഇരുന്നു….

“പൗമി കിടന്നോ….ഞാൻ തിരുമ്മിതരാം….”

“വേണ്ട….”

“കിടക്കടോ….”

അവന്റെ മടിയിലേക്ക് കാല് നിവർത്തി വെച്ച് കൊണ്ടവൾ കിടന്നു…..

അശ്വിൻ അവളുടെ കാലിലേക്ക് വിരൽ ചേർത്തു….

ഗോൾഡും വൈറ്റ് ഗോൾഡും ഇടകലർന്ന മുത്തുപിടിപ്പിച്ച നൂലിഴ കനമുള്ള പാദസ്വരം അവളുടെ കാലിൽ ഒട്ടിച്ചേർന്ന് കിടക്കുന്നതും നോക്കി അവനിരുന്നു…

പെട്ടന്നവൾ കാലനക്കി….

ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു കൊണ്ട് അവൻ കാല് തിരുമി….

പിന്നീടെപ്പോഴോ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…

×××××

“ഞാൻ പോണോ അച്ചുവേട്ടാ…??”

രാവിലെ പൗമിയുടെ വീട്ടിലേക്ക് ഉള്ള യാത്രാ മധ്യേ ആയിരുന്നു അവൾ അശ്വിനോട് അത് ചോദിച്ചത്….

“എന്താ പൗമീ ഇത്…. കുറച്ചു ദിവസം അവർക്ക് ഒപ്പം നിൽക്ക്…..അവർക്കും അതൊരു സന്തോഷം ആകും….”

കാറ് ഗേറ്റ് കടന്നു വീട്ടു മുറ്റത്തേക്ക് ചെന്നു നിന്നപ്പോൾ ആദ്യം ഇറങ്ങി വന്നത് പ്രവി ആയിരുന്നു….

പൗമി കാറിന്റെ ഡോറ് തുറന്ന് പതിയെ ഇറങ്ങി അവനടുത്തേക്ക് ചെന്നു….

അവനോടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു….

പിന്നാലെ പാച്ചുവും വന്നു…

“പ്രവി ഇന്ന് പോയില്ലേ….??”

പൗമി ആയിരുന്നു അവനോടായ് അത് ചോദിച്ചത്….

“ഇല്ലാ…ഇന്ന് ലീവാക്കി…”

“അളിയാ വാ കേറി വാ…..”

“ടൈം ഇല്ലാ പ്രവീ….ഇപ്പോൾ തന്നെ ലേറ്റ് ആയി….വൈകുന്നേരം ഞാൻ വരാം….”

“ഓക്കേ.. അളിയാ…”

പൗമി അശ്വിനെ നോക്കി ഒന്ന് തല അനക്കിയ ശേഷം അകത്തേക്ക് കയറി…

അവൾ നേരെ പോയി സോഫായിലേക്കിരുന്നു…..

പ്രവി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

“എന്താ പ്രവീ….??”

“ഒന്നൂല്ല…വാവ സുഖായിട്ട് ഇരിക്കുന്നോ…..,??”

“ഹമ്….എല്ലാർക്കും ഇപ്പോൾ വാവേ മതി…എന്നെ വേണ്ട….”

പൗമി പരിഭവം പറഞ്ഞു….

“നീ അല്ലേടീ ഞങ്ങടെ ആദ്യത്തെ വാവ…..”

അത് പറഞ്ഞു കൊണ്ട് പാച്ചു അവളോട് ചേർന്നിരുന്നു….

“വല്യ സോപ്പിംഗ് ഒന്നും വേണ്ട……ആർച്ചയും ആയിട്ട് എന്താ ചുറ്റിക്കളി അത് പറ….!!!”

“ഏ…ആർച്ചയ്ക്കും ഇവനും എന്താ….”

പ്രവി ആയിരുന്നു സംശയത്തോടെ പാച്ചൂനെ നോക്കി കൊണ്ട് പൗമിയോടായ് അത് ചോദിച്ചത്…

“ഏയ്.. അതൊന്നൂല പ്രവീ…..”

പാച്ചു ധൃതിയിൽ പറഞ്ഞു…

“ഞാൻ നിന്നോട് അല്ല ചോദിച്ചത്…പൗമിയോടാ…നീ പറ…”

“ആ..പ്രവി…രണ്ട് പൂച്ചകള് കുറച്ചു നാളായി കണ്ണടച്ച് പാല് കുടിക്കുവാ…..”

“എന്താടാ…??”

“അത് പിന്നെ പ്രവി….എനിക്ക് അവളെ ഇഷ്ടവാ….”

“അവൾക്കോ..??”

“അവൾക്കും ഇഷ്ടവാ…”

“നിങ്ങള് രണ്ടാളും കൂടി അശ്വിൻ അളിയനൊട് പറഞ്ഞു എങ്ങനേലും സമ്മതിപ്പിച്ച് തരണം….”

“ആ..നോക്കാം…..പ്രേമിക്കുന്നത് ഒക്കെ കൊള്ളാം പക്ഷേ അവൾടെ പഠിത്തം ഒഴപ്പിയേക്കരുത്….”

“പ്രവി ഞാനൊന്ന് കിടക്കട്ടെ….”

അതും പറഞ്ഞു കൊണ്ട് ആയിരുന്നു അവൾ മുകളിലേക്ക് പോയത്…..

ഉറങ്ങി എഴുനേറ്റപ്പോഴേക്കും വൈകുന്നേരം ആയിരുന്നു……

ഫോണിൽ അശ്വിന്റെ കുറയധികം മിസ്ഡ് കോൾസ് ഉണ്ടായിരുന്നു….

അവൾ തിരിച്ചു വിളിച്ചിട്ടാണേൽ അവൻ ഫോൺ എടുത്തതും ഇല്ല…..

രാത്രി അനന്തപത്മനാഭനും ലക്ഷ്മിക്കും നടുവേദന വർത്തമാനം പറഞ്ഞു ഇരിക്കുകയായിരുന്നു പൗമി…..എങ്കിലും അവളുടെ ശ്രദ്ധ  ഇടയ്ക്കിടെ ഫോണിന്റെ  സ്ക്രീനിലേക്ക് വഴുതി വീണു കൊണ്ടേയിരുന്നു….

അശ്വിനെ വല്ലാതെ മിസ് ചെയ്യുന്നത് പോലെ അവൾക്ക് തോന്നി….

പ്രവിക്കും അത് മനസ്സിലായിരുന്നു…..

എല്ലാവർക്കും ഒപ്പം ഇരുന്നു എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ എഴുനേറ്റു…

“എന്താ മോളേ വയ്യാഴിക വല്ലതും ഉണ്ടോ…??”

“ഏയ് ഇല്ലാ..അച്ഛാ….എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ…..??”

“ഒന്നൂല്ലടാ…. മോൾടെ മുഖം കണ്ടപ്പോൾ അച്ഛൻ അങ്ങനെ തോന്നി….

മക്കൾടെ മുഖം ഒന്ന് വാടിയാൽ ഞങ്ങൾ അച്ഛനമ്മമാർക്ക് അത് വേഗം മനസ്സിലാകും…..”

“ഇല്ല അച്ഛാ..ഞാൻ ഹാപ്പിയാ. ..”

അതും പറഞ്ഞു കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി…..

അൽപം വീർത്ത് ഉന്തിയ വയറിൽ പതിയെ ഒന്ന് തലോടി കൊണ്ടവൾ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

ഇടയ്ക്കിടെ അശ്വിനെ വിളിക്കുന്നുണ്ടെങ്കിലും കുറച്ചു നേരം ബെല്ലടിച്ചു ശേഷം ഫോൺ സ്വിച്ചോഫ്….

അവൾക്ക് ദേഷ്യവും വിഷമവും എല്ലാം ഒന്നിച്ചു വന്നു….

“അല്ലേലും അങ്ങേർക്ക് വലുത് ജോലി ആണെല്ലൊ….”

എന്തൊക്കെയോ പിറുപിറുത്തു കൊണ്ടവൾ പതിയെ അകത്തേക്ക് കയറി….

“ഉറക്കം കളയാതെ പോയി കിടക്ക് പൗമീ…..”

പാച്ചു അത് പറഞ്ഞതും അവൾ നേരെ മുകളിലുള്ള പാച്ചുവിന്റെ റൂമിലേക്ക് നടന്നു….

കട്ടിലിൽ പ്രവി ഉണ്ടായിരുന്നു….

“വാ വന്ന് കിടക്ക്….”

“ഇത്ര നേരത്തെയോ….”

“മര്യാദയ്ക്ക് കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ……”

“പ്രവീ…….’

ചെറിയൊരു കൊഞ്ചലോടെ അവൾ അവനെ നീട്ടി വിളിച്ചു….

“എന്താ കാര്യം…. ആദ്യം അത് പറ……”

“പ്രവി നമുക്ക് ഒരു ഐസ്ക്രീം കഴിക്കാൻ പോകാം….”

“ഈ രാത്രിക്കോ….”

“അതേടാ ചേട്ടാ ഈ രാത്രിയിൽ തന്നെ വേണം…..”

“നാളെ രാവിലെ ആവട്ടെ….ഇപ്പോൾ നീ കിടന്ന് ഉറങ്ങ് പൗമി….”

അപ്പോഴേക്കും പാച്ചുവും റൂമിലേക്ക് വന്നു….

“എന്താ പ്രവി ഇവള് ഉറങ്ങുന്നില്ലേ…..??”

“അവൾക്ക് ഇപ്പോ ഐസ്ക്രീം വേണംന്ന്….”

“ആ രാവിലെ എങ്ങാനും വാങ്ങിച്ചു തരാം…..”

പാച്ചൂ വല്ല്യ താൽപര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു…

പൗമിക്ക് ഉള്ളിൽ എവിടെയോ ഒരു വിഷമം ഉണ്ടായെങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ ഒരു വശം ചരിഞ്ഞു കിടന്നു…..

കണ്ണുകൾ എപ്പോഴോ ഉറക്കത്തിനു വഴി മാറി കൊടുത്തു…..

“പൗമീ….പൗമീ… എണീക്ക്…….”

“നേരം വെളുത്തോ….”

കണ്ണുകൾ കൂട്ടി തിരുമ്മി കൊണ്ട്  ഉറക്കത്തിന്റെ ആലസ്യത്തിൽ അവൾ അവനോടു ചോദിച്ചു…….

“ഇല്ല….വാ നമുക്ക് പുറത്ത് പോകാം….”

“ഇപ്പഴോ…???”

“ടീ മടിച്ചീ….എണീക്ക് എണീക്ക്….”

പ്രവി അവളെ പൊക്കി എഴുനേൽപിച്ചു….

അലസമായി കിടന്ന അവളുടെ മുടി അവൻ മുകളിലേക്ക് ഉയർത്തി കെട്ടിവച്ചു….

“നമുക്ക് പോകാം…”

“അപ്പോ പാച്ചുവോ…??”

“അവൻ ഗേറ്റിന് വെളിയിൽ നിൽപ്പുണ്ട്….”

പ്രവി പൗമിയുടെ കൈയ്യും പിടിച്ച് താഴേക്ക് ഇറങ്ങി വാതിൽ പുറത്ത് നിന്ന് പൂട്ടി പതിയെ ഗേറ്റിനു വെളിയിൽ ഇറങ്ങി…

“പ്രവി എങ്ങനെയാ പോകുന്നത് …??”

“ബുള്ളറ്റിൽ…!!”

“എങ്ങോട്ടാ പോകുന്നത്…??”

“അതൊക്കെ പറയാം….”

പുറത്ത് ഗേറ്റിനു വെളിയിൽ പാച്ചൂ ഉണ്ടായിരുന്നു….

പൗമി പ്രവിയുടെ പിന്നിൽ കയറി….. പാച്ചു അവന്റെ വണ്ടിയിലും കയറി…..

തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ പൗമി പ്രവിയെ വട്ടം കെട്ടിപ്പിടിച്ചു…….

കുറേ ദൂരം മുന്നോട്ടു പോയി കഴിഞ്ഞപ്പോൾ പ്രവി വണ്ടി നിർത്തി….

“ഇറങ്ങ്….!!”

“ഇവിടെ എന്താ പ്രവി….??”

അത് ചോദിച്ചു കൊണ്ട് അവൾ പതിയെ ഇറങ്ങി…..

അപ്പോഴേക്കും പാച്ചുവും അവിടെ വന്നിരുന്നു….

“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുവോ പൗമി….???”

“ഇന്നോ…??”

“അറിയില്ല…..എന്താ പ്രവി….??”

“ഓർത്തു നോക്കൂ….”

“ഏയ് പ്രവി സസ്പെൻസ് ഇടാതെ കാര്യം പറയ്യ്…..!!”

അവൻ അവളുടെ വലത്തേ കവിളിൽ ഒന്ന് തലോടി….

“ഇപ്പോൾ മനസ്സിലായോ …??”

“ഇല്ലാ….”

“എന്നാൽ കണ്ണൊന്ന് അടച്ചേ….!!”

“എന്തിനാ…??”

പൗമി പതിയെ കണ്ണുകൾ അടച്ചു….. പ്രവി അവളുടെ മുഖം പൊത്തി പിടിച്ചു….

അൽപം സമയം കഴിഞ്ഞു പതിയെ പ്രവി കൈയ്യെടുത്തു…..

“ഇനി കണ്ണ് തുറന്നേ…..!!”

അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടി പോയിരുന്നു….

കൺമുന്നിൽ അശ്വിൻ…

“അച്ചുവേട്ടാ……”

അവൻ അവളുടെ വലത്തേ കവിളിൽ പതിയെ ചുണ്ട് ചേർത്തു….

“അളിയോ ഞങ്ങളൊക്കെ ഇവിടെ ഉണ്ടേയ്യ്…..”

പാച്ചു ആയിരുന്നു അശ്വിനെ ഒന്നാക്കി കൊണ്ട് അത് പറഞ്ഞത്….

അപ്പോഴും പൗമി ഒന്നും മനസ്സിലാകാതെ അവനെ നോക്കി നിൽക്കുകയായിരുന്നു….

“അതേ…മോൾക്ക് എന്തേലും മനസ്സിലായോ…??”

പ്രവി ആയിരുന്നു പൗമിയോടായ് അത് ചോദിച്ചത്…

“ഇല്ല പ്രവി ഒന്ന് പറയ്യ്….”

“ഇന്നത്തെ ദിവസത്തിനൊരു വലിയ പ്രത്യേകത ഉണ്ട്….

പണ്ട് പത്താംക്ലാസിൽ പഠിക്കുമ്പോൾ ഒരു താടിക്കാരൻ ചെക്കനോട്  നീ ഇഷ്ടം പറയാൻ പോയി തല്ലും വാങി കരഞ്ഞോണ്ട് വന്നിട്ട് ഇന്നേക്ക് ആറു വർഷം…..”

പൗമി പതിയെ വലത്തേ കവിളിൽ ഒന്ന് തൊട്ട്….

“അന്ന് കൈവിട്ടു പോയെന്ന് കരുതിയതാണ്….ഒരിക്കലും ഓർത്തിട്ടില്ല എന്നേലും ഇങ്ങനെ ഈ നെഞ്ചോരം ചേർന്ന് നിൽക്കാൻ കഴിയുമെന്ന്….

പലപ്പോഴും ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതും മാത്രം ആണല്ലോ ജീവിതത്തിൽ സംഭവിക്കുന്നത്…”

“അതേ…എന്താ ഈ ഓർക്കുന്നത്…..??”

“ഏയ്.. ഞാൻ വെറുതെ… ഒന്നൂല്ല അച്ചുവേട്ടാ….”

എന്റെ പ്രവി അതിനാണോ അച്ചുവേട്ടനെ നൈറ്റ് ഡൂട്ടിക്കിടയിൽ ഇങ്ങനെ ബുദ്ധിമുട്ടിച്ചത്….”

“എന്തോ…എങ്ങനെ…..

വൈകിട്ട് ആറ് മണി തൊട്ടു ഫോണിലോട്ടും ക്ലോക്കിലോട്ടും വഴിയിലോട്ടും അളിയനെയും നോക്കി ഇരുന്നത് ഞാനല്ല….

എന്നിട്ട് കൺ മുന്നിൽ കണ്ടപ്പോ എന്താ അഭിനയം…..

സത്യത്തിൽ നാളെ അളിയനോട് ആ അമ്പലത്തിൽ വരാൻ പറഞ്ഞ് നിന്നെയും അങ്ങോട്ട് കൊണ്ട് പോയി അവിടെ വെച്ച് പറയാൻ ഇരുന്നതാ….

അപ്പോഴല്ലേ മനസ്സിലായത് ഞങ്ങടെ പെങ്ങൾക്ക് ഇവിടെ അളിയനെ കാണാതെ പറ്റില്ല എന്ന്…

പിന്നൊന്നും നോക്കി ഇല്ല..ഡ്യൂട്ടിക്കിടയിൽ അളിയനെ അങ്ങ് പൊക്കി….

ഇപ്പോ സന്തോഷം ആയില്ലേ..പൗമിക്കുട്ടീ.. .”

“പ്രവി ഞാൻ…..”

നിറഞു വന്ന അവളുടെ കണ്ണുകൾ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിൽ തിളങ്ങി നിന്നു…..

പെട്ടന്നായിരുന്നു അങ്ങോട്ടേക്ക് ഒരു കാർ വന്നത്…

അവരുടെ അടുത്തായിട്ട് വന്ന് ആ കാറ് നിന്നു….

അതിൽ നിന്ന് പ്രവിയുടെ പ്രായം ഉള്ളൊരു ചെക്കൻ ഇറങ്ങി വന്നു….

“ടാ ജെറി….”

പ്രവി ഓടി പോയി അവനെ ഹഗ് ചെയ്തു….

ശേഷം ജെറിൻ കാറിന്റെ പിൻസീറ്റിൽ നിന്ന് അത്യാവശ്യം വലിയൊരു ബോക്‌സ് പാച്ചുവിന്റെ കൈയ്യിലേക്ക് കൊടുത്തു…

അവൻ അത് നേരെ പൗമിയുടെ കൈയ്യിലേക്ക് കൊടുത്തു…

“എന്താടാ ഇത്…വല്ല ബോബും ആണോ…??”

“തുറന്നു നോക്ക് പെണ്ണേ…”

അവൾ എല്ലാവരുടെയും മുഖത്തേക്ക് നോക്കി….

അവളുടെ മുഖത്തെ ആകാംഷ പതിയെ ആശ്ചചര്യമായി മാറി…..

“പ്രവി…ഐസ്‌ക്രീം… മൈ ഫേവറിറ്റ് ഫ്ലേവർ…സ്ട്രോബെറി ഐസ്ക്രീം….”

ആദ്യമായിട്ട് ഐസ്ക്രീം കാണുന്ന കുട്ടിയുടെ കൗതുകം പോലെ ആ ബോക്സും കൈയ്യിൽ പിടിച്ചവൾ തുള്ളിച്ചാടി…

“അപ്പോൾ എങ്ങനെയാ നമ്മള് പോവല്ലേ…??”

പ്രവി ആയിരുന്നു അത് ചോദിച്ചത്…

“മ്ം…”

അശ്വിന്റെ മുഖത്തേക്ക് നോക്കി കൊണ്ടവൾ പതിയെ സങ്കടത്തോടെ ഒന്ന് മൂളി….

“സാരല്ല…പോയിട്ട് വാ…”

അശ്വിൻ അവളെ പ്രവിയുടെ ബൈക്കിനു പിന്നിലേക്ക് ഇരുത്തി…..

“അളിയാ…എന്നാ ഓക്കേ…..”

ദീർഘ ദൂരത്തെ യാത്രയ്ക്കൊടുവിൽ വീട്ടിലേക്ക് എത്തുമ്പോഴും പൗമിയിൽ സന്തോഷവും സങ്കടവും ഇടകലർന്നൊരു ഭാവമായിരുന്നു….

“പാച്ചു ഈ ഐസ്ക്രീം കൊണ്ട് ഫ്രിഡ്ജിൽ വെയ്ക്ക്….”

“എന്താടി ഇപ്പോ കഴിക്ക്….”

“പിന്നെ മതി….”

പിന്നൊന്നും പറയാൻ നിൽക്കാതെ അവൾ നേരെ ബാൽക്കണിയിലേക്ക് നടന്നു….

പ്രവിയും പാച്ചുവും അവൾക്ക് പിന്നാലെ നടന്നു…

“എന്താടാ പറ്റിയത്….??”

“പ്രവീ…”

“അയ്യേ…ഏട്ടന്റെ ആൺകുട്ടി കരയ്യുവാ.. .മോശം മോശം…”

“പ്രവി ഞാൻ… എന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു നിമിഷങ്ങളും നിങ്ങള്….

എന്റെ ചെറിയ ആഗ്രഹങ്ങളൊക്കെ നിങ്ങളുടെ ങ്ങള്…”

അവളുടെ വാക്കുകൾ മുറിഞ്ഞു കൊണ്ടേയിരുന്നു….

“എടി പെണ്ണേ….നീ അല്ലാതെ വേറെ ആരാ ഞങ്ങൾക്ക് ഉള്ളത്…..നിന്റെ ആഗ്രഹം അല്ലാതെ വേറെ ആർടെ ആഗ്രഹമാ ഞങ്ങള് സാധിച്ചില്ല കൊടുക്കുന്നത്…..

ഞങ്ങള് ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയിട്ട് അല്ലേ….

നീ അല്ലേ പൗമി ഞങ്ങടെ എല്ലാം…”

പാച്ചു ആയിരുന്നു അത് പറഞ്ഞത്..

“പാച്ചു ഞാൻ…”

അവൻ പെട്ടന്ന് അവളുടെ വാ പൊത്തി…

“തൽക്കാലം ഇങ്ങോട്ട് ഒന്നും പറയണ്ടാ….

എത്രയും വേഗം ഞങ്ങളെ മാമാന്ന് വിളിക്കാൻ ഞങ്ങടെ പിങ്കിക്കുട്ടിയെ ഇങ്ങ് തന്നാമതി കേട്ടല്ലോ….”

പെട്ടെന്ന് അവളൊന്ന് ചിരിച്ചു…..

ദിവസങ്ങളോരോന്നും ഓടി മറഞ്ഞു കൊണ്ടേയിരുന്നു….

ഒരു മാസത്തിനു ശേഷം…

×××××

“പൗമീ….നീ അത് അവിടെ വെയ്ക്ക്…ഞാൻ ചെയ്തോളാം…”

“എന്റെ അച്ചുവേട്ടാ എന്നെ എന്തേലും ഒന്ന് ചെയ്യാൻ സമ്മതിക്കു…

ഞാൻ ഒന്ന് അയൺ ചെയ്താൽ എന്താ….”

“നീ അവിടെ പോയിരുന്നേ ഞാൻ ചെയ്തോളാം അതൊക്കെ….”

അശ്വിൻ അവളെ നിർബന്ധിച്ചു കട്ടിലിലേക്ക് ഇരുത്തി ഡ്രസ്സ് അയൺ ചെയ്യാൻ പോകാൻ തുടങ്ങിയപ്പോഴായിരുന്നു അവന്റെ ഫോൺ റിംഗ് ചെയ്തത്…

അവൻ ഫോണെടുത്ത് പതിയെ ചെവിയോരം ചേർത്ത് പിടിച്ചു..

“ശ്രാവന്തിയാ….”

അവനിൽ ഒരു ഞെട്ടൽ ഉണ്ടായി…

“നിനക്ക് എന്താ വേണ്ടത്…”

“എനിക്ക് ഒന്ന് കാണണം….അഞ്ച് മിനുട്ട് സംസാരിക്കണം….”

“പറ്റില്ല…”

“പ്ലീസ്‌…ഞാനിന്ന് തിരിച്ചു അമേരിക്കയ്ക്ക് പോവാ….ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാവില്ല… ഒരു അഞ്ചു മിനിറ്റ്…

രാവിലെ ഓഫീസിൽ പോകുന്നതിനു മുൻപ് ഒന്ന് കാണാൻ പറ്റുവോ….??”

അവൻ കോൾ കട്ട് ചെയ്തു…

“ആരാ അച്ചുവേട്ടാ വിളിച്ചത്…??”

“ശ്രാവന്തി….”

“മ്ം…..”

“അവൾക്ക് എന്നെ ഒന്ന് കാണണമെന്ന്…. ഇന്ന് നൈറ്റ്ന് അമേരിക്കക്ക് പോവാന്ന്…”

“അച്ചുവേട്ടൻ എന്ത് പറഞ്ഞു…??”

“ഒന്നും പറഞ്ഞില്ല…താൻ കൂടി വാ….അവൾടെ സൂക്കേട് ഇന്നത്തോട് കൂടി നമുക്ക് തീർത്തു കൊടുക്കാം….”

“മ്ം…ഞാൻ വരുന്നില്ല…പക്ഷെ അച്ചുവേട്ടൻ പോണം…അവൾക്ക് എന്താ പറയാൻ ഉള്ളതെന്ന് കേൾക്ക്….

ഒന്നൂല്ലേലും നിങ്ങള് കുറച്ചു നാൾ പരസ്പരം സ്നേഹിച്ചതല്ലേ…

“പൗമീ… “

“അച്ചുവേട്ടൻ എന്തിനാ ഒച്ച വെയ്ക്കുന്നത്…”

“ഏയ്…”

“ദേ നോക്കിക്കെ…..പോയി കാണ് അവളെ….”

അശ്വിന്റെ നെഞ്ചോരം ചേർന്ന് നിന്ന് താഴ്ന്ന് കിടന്ന അവന്റെ താടി പിടിച്ചുയർത്തി കൊണ്ടായിരുന്നു അവൾ അത് പറഞ്ഞത്…

“മ്ം..”

++++++

ബീച്ച് റോഡിനടുത്തെ വാഗമര ചുവട്ടിൽ ശ്രാവന്തി പതിവിലും നേരത്തെ എത്തിയിരുന്നു…

“എന്താ കാണണം എന്ന് പറഞ്ഞത്…??വേഗം പറയ്യ് എനിക്ക് പോകണം…”

അവൾക്ക് അടുത്തേക്ക് ചെന്ന് ഒറ്റ ശ്വാസത്തിൽ അവനത് പറഞ്ഞു…

“എല്ലാത്തിനും മാപ്പ്….”

“വാട്ട്…??”

“സ്നേഹിച്ചതിനും….സ്നേഹിച്ചു ഉപേക്ഷിച്ചതിനും..ഒടുവിൽ നല്ലൊരു ജീവിതവുമായി കഴിഞ്ഞപ്പോൾ എല്ലാം തകർത്തു കളയാൻ വന്നതിനും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത തെറ്റുകൾ ഒരുപാട് ചെയ്തിട്ടുണ്ട്…

എല്ലാത്തിനും മാപ്പ്….”

“മ്ം…അഭിനയം നന്നായിട്ടുണ്ട്….പക്ഷേ ഓന്തിന്റെ സ്വഭാവം ഉള്ള നിന്നെ വിശ്വസിക്കാൻ മാത്രം പൊട്ടനായിട്ടില്ല ഈ അശ്വിൻ….”

“ഈ നിൽക്കുന്ന ശ്രാവന്തിയെ നിങ്ങൾക്ക് നൂറ് ശദമാനം വിശ്വസിക്കാം…..”

ആ ശബ്ദത്തിന്റെ ഉടമയെ അശ്വിനു മനസ്സിലായിരുന്നില്ല….

“എന്റെ ഭർത്താവ് ആണ്…സംഗീത്.”

അവൾ അയാളെ അശ്വിനു പരിചയപ്പെടുത്തി കൊടുത്തു….

“ഹായ് അശ്വിൻ…”

അയാൾ അവന് കൈ കൊടുത്തു….

“അതേടോ. …തനിക്ക് ഈ ശ്രാവന്തിയെ വിശ്വസിക്കാം….

ഞാൻ ആഗ്രഹിച്ചതുപോലെ ഒരു ഭാര്യ യാക്കി  ഇവളെ എനിക്ക് തന്നതിന്  നന്ദി പറയാനുള്ളത് പൗർണമിയോടാ….”..

“വാട്ട്…..”

“ജോലിക്കും പണത്തിനും പിന്നാലെ പോയി ജീവിതത്തിൽ ഓരോന്ന് വെട്ടിപ്പിടിചപ്പോൾ മറ്റുള്ളവർക്ക് സ്നേഹം കൊടുക്കാൻ ഞാൻ മറന്നു പോയി…

അതെന്നെ ഓർമ്മിപ്പിച്ചത് നിങ്ങളുടെ ഭാര്യ ആയിരുന്നു….

പരസ്പരം ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം  ഞങ്ങളുടെ ഇഗോ അതൊന്നു കൊണ്ട് മാത്രം നീണ്ടു പോയപ്പോൾ തന്റെ ജീവിതമാണ് അവിടെ താറുമാറാകാൻ പോകുന്നതെന്ന് അറിഞ്ഞില്ല….

എല്ലാം പരസ്പരം ഒന്ന് മനസ്സിലാക്കി എടുക്കാൻ പൗർണമി വേണ്ടി വന്നു….”

അശ്വിന് അപ്പോഴായിരുന്നു എല്ലാം മനസ്സിലായത്…

“എനിവേ അശ്വിൻ…ഇന്ന് രാത്രി ഞങ്ങൾ വീണ്ടും അമേരിക്കയ്ക്ക് പോകും….

എന്റെ ഭാര്യ ചെയ്തു പോയ തെറ്റിന് ഞാനും മാപ്പ് ചോദിക്കുന്നു….”

അശ്വിൻ പെട്ടെന്ന് ശ്രാവന്തിയെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ആ കണ്ണീരിൽ എന്തോ സത്യം ഉള്ളത് പോലെ അവനു തോന്നി…

പെട്ടന്ന് അവന്റെ ഫോണിൽ പൗമിയുടെ ഒരു മെസ്സേജ് വന്നു…

“ക്ഷമികാനും പൊറുക്കാനുമൊക്കെ നമ്മൾ മനുഷ്യർക്കേ സാധിക്കു…

ശ്രാവന്തിയോട് ക്ഷമിച്ചൂടെ അച്ചുവേട്ടാ….

എന്നെ ഓർത്തു ക്ഷമിക്കണ്ടാ……

നമ്മുടെ മൂന്ന് മക്കളെ ഓർത്തു അവളോട് ക്ഷമിക്ക്…”

“എന്താ…??”

അവൻ അവൾക്ക് റിപ്ലേ ചെയ്തു…

“എടാ ചെക്കാ…സ്കാനിംഗ് റിപ്പോർട്ട് വന്നു…ഡോക്ടർ ഇന്ദു എന്നെ കുറച്ചു മുൻപ് വിളിച്ചിരുന്നു….

എന്റെ വയറ്റിൽ നിന്നെ അച്ഛാന്ന് വിളിക്കാൻ മൂന്ന് കുട്ടികൾ …..

ഒന്ന് പെട്ടന്ന് വരുവോ….എനിക്ക് നിന്നെ കാണാൻ തോന്നുന്നു…..I need a tight hug…ഞാൻ കാത്തിരിക്കുവാ നിനക്ക് വേണ്ടി…..”

അശ്വിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

“ഓക്കേ ശ്രാവന്തി ആൻഡ് സംഗീത്….

എനിക്ക് കുറച്ച് തിരക്കുണ്ട്…എനിവേ ഹാപ്പി ജേർണി…”

അതും പറഞ്ഞു കൊണ്ട് അവൻ വേഗം വീട്ടിലേക്ക് തിരിച്ചു….

×××××

പൗമി വേഗം മുറിയിലേക്ക് നടന്നു…..

അശ്വിന്റെ ഫേവറേറ്റ് പിങ്ക് കളർ കട്ട് വർക്ക് ചെയ്ത സാരി എടുത്ത് ഉടുത്തു…

കൈയ്യിൽ രണ്ടു മൂന്ന് സ്വർണ വളകൾ എടുത്തിട്ടു….

മുടി വിടർത്തിയിട്ട്  നെറുകയിൽ സിന്ദൂരം തൊട്ടു….

അവൾ അവനെയും കാത്തു ബാൽക്കണിയിൽ നിന്നു….

അവളുടെ കൈകൾ ഇടയ്ക്കിടെ വീർത്തുന്തിയ  വയറിനെ തലോടി കൊണ്ടേയിരുന്നു….

എന്തൊക്കെയോ ഓർത്തിട്ടെന്നത് പോലെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

പെട്ടന്നായിരുന്നു ഒരു പല്ലി അവളുടെ സീമന്ത രേഖയിലെ സിന്ദൂര ചുവപ്പിലേക്ക് വീണത്…

ഞെട്ടി കൊണ്ടവൾ തല കുടഞ്ഞു….

കൈയ്യിലിരുന്ന ഫോൺ റിംഗ് ചെയ്തു… അതിൽ പ്രവി എന്ന പേര് തെളിഞ്ഞു വന്നു……

അവൾക്കുള്ളിൽ എന്തിനോ വേണ്ടിയൊരു ഭയം ഉടലെടുത്തു….അവളുടെ കൈകൾ വിറച്ചു…

(തുടരും)

ഇഷ്ടാകും എന്ന് വിശ്വസിക്കുന്നു സ്നേഹ പൂർവം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പൗമി – ഭാഗം 26”

  1. ഇനി പൗമിയുടെ ജീവിതം കണ്ണൂരിന്റെ ഉപ്പ് രസം ഉണ്ടാകുമോ?😥😥😥😥😥

Leave a Reply

Don`t copy text!