Skip to content

പൗമി – ഭാഗം 27

poumi-novel

അവൾ അവനെയും കാത്തു ബാൽക്കണിയിൽ നിന്നു….

അവളുടെ കൈകൾ ഇടയ്ക്കിടെ വീർത്തുന്തിയ  വയറിനെ തലോടി കൊണ്ടേയിരുന്നു….

എന്തൊക്കെയോ ഓർത്തിട്ടെന്നത് പോലെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

പെട്ടന്നായിരുന്നു ഒരു പല്ലി അവളുടെ സീമന്ത രേഖയിലെ സിന്ദൂര ചുവപ്പിലേക്ക് വീണത്…

ഞെട്ടി കൊണ്ടവൾ തല കുടഞ്ഞു….

കൈയ്യിലിരുന്ന ഫോൺ റിംഗ് ചെയ്തു… അതിൽ പ്രവി എന്ന പേര് തെളിഞ്ഞു വന്നു……

അവൾക്കുള്ളിൽ എന്തിനോ വേണ്ടിയൊരു ഭയം ഉടലെടുത്തു….അവളുടെ കൈകൾ വിറച്ചു….

പതിയെ അവളുടെ വിരലുകൾ കഴുത്തിൽ കിടന്ന ആലിലത്താലിയിലേക്ക് നീണ്ടു……

ഫോൺ കുറച്ചു നേരം റിങ്ങ് ചെയ്തു കട്ടായി….

അവൾ ഒരു ആശ്വാസമെന്നോണം നെഞ്ചിൽ കൈ വച്ചു…

അപ്പോഴേക്കും ഫോൺ വീണ്ടും റിംഗ് ചെയ്തു ……പിന്നെയും പ്രവി എന്ന പേര് തെളിഞ്ഞു വന്നു…..

അവളുടെ കണ്ണുകൾ രണ്ടും വീണ്ടും നിറഞ്ഞൊഴുകി…..

“എനിക്ക് അറിയില്ല പ്രവി നീ എന്താണ് പറയാൻ പോകുന്നതെന്ന്….അതെന്ത് തന്നെയായാലും എനിക്ക് കേൾക്കണ്ടാ….എനിക്ക് ഒന്നും അറിയണ്ടാ…”

അവൾ അതും പിറുപിറുത്തു കൊണ്ട് വേഗംബാൽക്കണിയിലേക്കുള്ള വാതിൽ ചാരി അകത്തെ മുറിയിലേക്ക് നടന്നു…

അവളുടെ ഫോൺ അപ്പോഴും സോഫായിൽ കിടന്നു റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു….

താലിയിൽ വിരലുകൾ അമർത്തി പിടിച്ചു കൊണ്ട് അവൾ കട്ടിലിന്റെ ഒരു മൂലയക്ക് മാറിയിരുന്നു…….

ഉയർന്നു താഴ്ന്നു കൊണ്ടിരുന്ന അവളുടെ ഏങ്ങലടി ശബ്ദം മുറിയുടെ നാല് കോണുകൾക്കുള്ളിലും തട്ടി പ്രതിഫലിച്ചു………

ഒരു നിമിഷം അവൾക്ക് തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി……കഴുത്തിൽ നീണ്ടു കിടന്ന അശ്വിന്റെ പേര് കൊത്തിച്ചേർത്ത താലിയിലേക്കവൾ വിരലുകൾ അമർത്തി പിടിച്ചു പതിയെ പതിയെ അവളുടെ കൈകൾ അയഞ്ഞു താലിയിലെ പിടുത്തം വിട്ട് അവ താഴേക്ക് വീണു… അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞു… 

××××××××

പതിവിലും അധികം സന്തോഷത്തിൽ ആയിരുന്നു അശ്വിൻ വീട്ടിലേക്ക് തിരിച്ചത്….

അവനും അവളെ കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു..അത് കൊണ്ട് തന്നെ അൽപം സ്പീഡിൽ ആയിരുന്നു അവൻ വണ്ടിയോടിച്ചത്….

അവന്റെ കാർ ആ വീട്ടു മുറ്റത്തേക്ക് വരുമ്പോൾ തന്നെ അവൻ കണ്ടിരുന്നു ഉമ്മറത്തെ വാതിൽ തുറന്നു കിടക്കുന്നത്..

ധൃതിയിൽ അവൻ അകത്തേക്ക് കയറി…

“പൗമി… പൗമീ….”

അവൻ അടുക്കളയിലേക്കും ഹാളിലേക്കും നടന്നു…..

“ഈ വാതിലൊക്കെ തുറന്നിട്ടിട്ട് ഈ പെണ്ണ് ഇതെവിടെ പോയതാ….”

അതും പറഞ്ഞു കൊണ്ട് അശ്വിൻ നേരെ മുകളിലേക്ക് നടന്നു…..

റൂമിലേക്ക് കയറുമ്പോഴായിരുന്നു അവൻ കണ്ടത് ഭിത്തിയിലേക്ക് തലചായ്ച്ച് കിടക്കുന്ന പൗമിയെ….

അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു….തുറക്കാനാവാത്ത വിധം കൺപോളകൾ കണ്ണീരിൽ കുതിർന്നു ഒട്ടിയിരുന്നു…

“പൗമീ….”

അവൻ അവളെ തട്ടി വിളിച്ചു…. പക്ഷേ അവൾ ഉണർന്നില്ല….

അവൻ വേഗം ജഗ്ഗിൽ ഇരുന്ന വെള്ളം അൽപം എടുത്തു അവളുടെ മുഖത്തേക്ക് തളിച്ചു…

കൺപോള ചെറുതായി ഒന്നനങ്ങിയെങ്കിലും അവൾ കണ്ണുകൾ തുറന്നില്ല…..

“പൗമി …. മോളെ കണ്ണു തുറക്ക്…..അച്ചുവേട്ടനെ പേടിപ്പിക്കാൻ വേണ്ടി അഭിനയിക്കല്ലേ….ദേ കണ്ണു തുറന്നേ….”

അവൻ അവളുടെ കവിളിൽ മൃദുവായി തട്ടി….

അവൾ അനങ്ങിയതേ ഇല്ല…..

അവൻ അവളെ കൈകളിൽ കോരിയെടുത്ത് താഴെ സോഫായിൽ കൊണ്ട് കിടത്തി…

എന്നിട്ട് വേഗം പോയി കാറിന്റെ പിന്നിലെ ഡോറ് തുറന്നു

തിരികെ വീണ്ടും വീട്ടിൽ കയറി അവളെ എടുത്ത് കൊണ്ട് പോയി കാറിൽ കിടത്തി….

വീട് പൂട്ടി വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു….

പോകുന്ന വഴിക്ക് വെച്ച് തന്നെ പ്രവിയെയും അനന്തപത്മനാഭനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു….

കാറ് ധൃതിയിൽ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ട് അവളെയും കൈകളിൽ കോരിയെടുത്ത് കൊണ്ട് ഒരു ഭ്രാന്തനെ പോലവൻ ക്യാഷുവാലിറ്റി ലക്ഷ്യമാക്കി നടന്നു….

“എന്ത് പറ്റിയതാ…??”

അവിടെ നിന്ന നഴ്സിനോടവൻ കാര്യങ്ങളൊക്കെ പറഞ്ഞു…

വേഗം തന്നെ പൗമിയെ ഡോക്ടർ ഇന്ദൂന്റെ ക്യാബിനിലേക്ക് മാറ്റി….

“സാർ കുറച്ചു നേരം പുറത്ത് വെയിറ്റ് ചെയ്യ്…ഞിനൊന്ന് നോക്കട്ടെ….”

ഡോക്ടർടെ റൂമിന്റെ പുറത്തെ ചെയറിൽ തലയ്ക്ക് കൈയ്യും കൊടുത്ത്  ഇരിക്കുകയായിരുന്നു അശ്വിൻ…..

പെട്ടന്നായിരുന്നു അവന്റെ തോളിൽ ഒരു കരസ്പർശം പതിഞ്ഞത്…

തലയുയർത്തി നോക്കുമ്പോൾ കൺമുന്നിൽ പ്രവി…

“എന്താ അളിയാ സംഭവിച്ചത്…??”

“എനിക്ക് അറിയില്ല പ്രവി…ഞാൻ വരുമ്പോൾ റൂമിൽ അനക്കം ഇല്ലാതെ കിടക്കുകയായിരുന്നു….”

അത് പറഞ്ഞു നിർത്തുമ്പോൾ അശ്വിന്റെ കൺകോണിൽ നനവ് പടരുന്നത് പ്രവിയും കണ്ടിരുന്നു…

“വിഷമിക്കാതെ അളിയാ….”

പ്രവി അശ്വിനെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു….

“പൗർണമിയുടെ ആരേലും……”

പ്രവിയും അശ്വിനും ഇരുന്നിടത്ത് നിന്ന് എഴുനേറ്റു…

“ഡോക്ടർ വിളിക്കുന്നു…..”

അവർ വേഗം ഡോക്ടർ ടെ മുറിയിലേക്ക് കയറി….

“ഇരിക്കു…”

“ഡോക്ടർ പൗമിക്ക് ഇപ്പോൾ….??”

“ഒബ്സർവേഷനിൽ ആണ്….

ആ കുട്ടിക്ക് ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല…..

ബി പി വളരെ കൂടുതൽ ആയിരുന്നു… അതാ ബോധം പോയത്….”

ഡോക്ടർ പറയുന്നതിനൊക്കെ പ്രവിയും അശ്വിനും മൂളി കൊണ്ടിരുന്നു…..

“ബി പി ലെവൽ ഇങ്ങനെ ഇൻക്രീസ് ചെയ്യാൻ പൗർണമിക്ക് എന്തേലും ടെൻഷനോ അങ്ങനെ വല്ലതും…..??”

“ഇല്ല ഡോക്ടർ…. ഞാൻ ഓഫീസിൽ പോയി പകുതി വഴി എത്തിയപ്പോഴാണ് ഡോക്ടർ സ്കാനിംഗ് റിപ്പോർട്ടിന്റെ റിസൾട്ട് നെ പറ്റി പറഞ്ഞു എന്ന് പറഞ്ഞ് അവൾ ഫോൺ വിളിച്ചത്….

പതിവിലും സന്തോഷത്തോടെ ആയിരുന്നു ഫോൺ വെച്ചത്… പെട്ടെന്ന് ഒന്ന് കാണണം എന്നും പറഞ്ഞു…

ഞാൻ വീട്ടിൽ വരുമ്പോൾ ബെഡ്റൂമിൽ ബോധം ഇല്ലാതെ കിടക്കുകയായിരുന്നു….

അതിനിടയിൽ എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല….”

“മ്….എന്തായാലും ട്രിപ്പ് ഇട്ടിട്ടുണ്ട്….പൗർണമിയുടെ ബോഡി വളരെ വീക്കാണ്..”

“ഡോക്ടർ ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റുവോ….??”

“മ്ം..”

പ്രവിയും അശ്വിനും ഒന്നിച്ചു അവൾക്കടുത്തേക്ക് നടന്നു….

കട്ടിലിൽ ഒന്നും അറിയാത്തത് പോലെ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു അവൾ…

അശ്വിൻ അവളുടെ നെറ്റിയിലൂടെയും മുടിയിഴകളിലൂടെയും മെല്ലെ തലോടി…

പ്രവിക്ക് അവളുടെ ആ കിടപ്പ് അധികം നേരം കണ്ടു നിൽക്കാനായില്ല….

അവൻ വേഗം പുറത്തേക്ക് ഇറങ്ങി..

“പൗമീ…..”

അശ്വിൻ പതിയെ അവളെ വിളിച്ചു…

അവൾ കണ്ണുകൾ തുറന്നില്ല….

അൽപം നേരം അവളെ നോക്കി നിന്ന ശേഷം അവളുടെ കൈത്തണ്ടയിൽ ഒന്ന് മൃദുവായി ചുംബിച്ചു കൊണ്ട് അശ്വിനും പതിയെ പുറത്തേക്ക് നടന്നു ……

എത്ര നേരം ആ ഇരുപ്പ് ഇരുന്നുവെന്ന് അവർക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല…

വൈകിട്ട് ആയപ്പോൾ പാച്ചുവും അനന്തപത്മനാഭനും ലക്ഷ്മിയും ആർച്ചയും കൂടി ഹോസ്പിറ്റലിലേക്ക് വന്നു…..

പെട്ടന്നായിരുന്നു ഒരു സിസ്റ്റർ വന്ന് പറഞ്ഞത്.. പൗമിക്ക് ബോധം വന്നു..ഇപ്പോൾ റൂമിലേക്ക് മാറ്റും എന്ന്….

പൗമി കണ്ണുകൾ വലിച്ചു തുറന്നു……

ആദ്യം തന്നെ അവളുടെ കൈകൾ നീണ്ടത് വീർത്തുന്തിയ ആ വയറിലേക്കായിരുന്നു….

അവൾ മെല്ലെ വയറിൽ ഒന്ന് തലോടി…

പിന്നെ ഒരു കൈ കുത്തി പതിയെ എഴുനേൽക്കാൻ തുടങ്ങി….

അശ്വിനും ലക്ഷ്മിയും കൂടി അവളെ താങ്ങിപ്പിടിച്ച് ഇരുത്തി….

“എന്താ മോളെ പറ്റിയത്….??ഇപ്പോ എന്തേലും കുഴപ്പം ഉണ്ടോ…??”

ലക്ഷ്മി ആയിരുന്നു അത് ചോദിച്ചത്..

“ഇല്ല…”

അവരുടെ ചോദ്യങ്ങൾക്കെല്ലാം അവൾ ഒറ്റവാക്കിൽ മറുപടി ഒതുക്കി….

“എന്താ പൗമീ പറ്റിയത് ഒന്ന് തെളിച്ചു പറ…”

അശ്വിൻ അവൾക്കടുത്തേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു…

അവൾ അവനോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞതേയില്ല…..

ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി ഇരുന്നു….

അശ്വിൻ ഒഴികെ  മുറിക്കുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും പതിയെ പുറത്തേക്ക് ഇറങ്ങി….

“ഇനി പറയ്യ് പൗമി… എന്താ പറ്റിയത്…??”

“എനിക്ക് ഒന്നും പറ്റിയില്ല….വാ നമുക്ക് വീട്ടിൽ പോകാം…”

അവൾ പതിയെ കട്ടിലിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചു…

“നീ എന്താ ഈ കാണിക്കുന്നത്….അവിടെ കിടക്ക്…ബിപി നല്ല വേരിയേഷൻ ഉണ്ട്…

ഡോക്ടർ പറയാതെ തന്നിഷ്ടപ്രകാരം അങ്ങനെ ഇറങ്ങി പോകാൻ ഒന്നും പറ്റില്ല…. “

“എനിക്ക് എന്റെ വീട്ടിൽ പോകണം…”

അശ്വിൻ അവളുടെ കൈക്ക് പിടിച്ചു അവളെ അവിടെ ഇരുത്തി..

”ഇവിടെ അടങ്ങി കിടക്ക്…അച്ചുവേട്ടനല്ലേ പറയുന്നത്…. പ്ലീസ് പൗമി നമ്മുടെ മക്കൾക്ക് വേണ്ടിയേലും….”

അവളുടെ കൺകോണിൽ എവിടെയോ അവളറിയാതൊരു നനവ് പടർന്നു…

“പ്ലീസ് അശ്വിൻ എന്റെ മുൻപിൽ നിന്നൊന്ന് പോ….എനിക്ക് ആരെയും കാണണ്ട. ..ലീവ് മീ എലോൺ…”

അവൾ അത് പറഞ്ഞപ്പോഴേക്കും അശ്വിൻ അവളുടെ കൈയ്യിൽ പിടിച്ച പിടുത്തം പതിയെ അയച്ചു…. അവൻ അവളുടെ മുഖത്തേക്ക് ദയനീയമായൊന്ന് നോക്കി… ആ നോട്ടം നേരിടാനാകാതെ പൗമി മുഖം വെട്ടിത്തിരിച്ചു….

അവൻ പതിയെ ബെഡ്ഡിൽ നിന്നെണീറ്റ് റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് പോയി…

അവളുടെ രണ്ടു കണ്ണുകളും ഒന്നിച്ചു നിറഞൊഴുകി….അശ്വിന്റെ വിരലുകൾ പതിഞ്ഞ അവളുടെ കൈത്തണ്ടയിൽ അവളൊന്ന് അമർത്തി ചുംബിച്ചു….

+++

“എന്താ അളായാ പറഞ്ഞത്….”

അവൻ പുറത്തേക്ക് ഇറങ്ങിയതും പ്രവി ഓടി വന്ന് അവനോടായ് അത് ചോദിച്ചു…

“നൗ ഷീ ഇസ് ഓക്കേ….ചെറായൊരു തല വേദന ഉണ്ടെന്ന്….ഞാൻ പറഞ്ഞു കിടന്നോളാൻ….”

“മ്ം….”

അപ്പോഴേക്കും അനന്തപത്മനാഭനും ലക്ഷ്മിയും ഡോക്ടറെ കണ്ട് ഇറങ്ങിയിരുന്നു…

“എന്താ അച്ഛാ ഡോക്ടർ പറഞ്ഞത്….”

പാച്ചു ആയിരുന്നു അത് ചോദിച്ചത്…

“ബി പി വേരിയേഷൻ ഉണ്ട്…അവൾക്ക്  ടെൻഷൻ ഉണ്ടാകുന്ന രീതിയിൽ ഒന്നും ചെയ്യരുത് എന്നാണ് അവർ പറഞ്ഞത്…”

“ഇന്ന് വീട്ടിൽ പോകാൻ പറ്റുവോ…??”

“കുറച്ചു സമയം കൂടി നോക്കിയിട്ട് കുഴപ്പമില്ലേൽ പോകാം….

തൽക്കാലം ആരും അവളെ ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കണ്ടാ….”

അയാളുടെ ആ സംസാരത്തിന് മറുപടി എന്നോണം എല്ലാവരും ഒന്നമർത്തി മൂളി…

×××

പ്രവിക്കും അനന്തപത്മനാഭനും പാച്ചൂനും ലക്ഷ്മിക്കും ഒപ്പം വീട്ടിലേക്ക് പോകുമ്പോഴും പൗമി ഒന്നും മിണ്ടിയതേ ഇല്ലാ….

മനസ്സില്ലാ മനസ്സോടെ ആയിരുന്നു അശ്വിൻ പൗമിയെ അവളുടെ വീട്ടുകാർക്കൊപ്പം അയച്ചത്…

അവരെലാവരും ഒരുപാട് നിർബന്ധിച്ചെങ്കിലും അശ്വിൻ ആർച്ചയെയും കൂട്ടി നാളെ വരാം എന്ന് പറഞ്ഞു മടങ്ങുകയായിരുന്നു….

പുറത്ത് നല്ല മഴ ഉണ്ടായിരുന്നു…….

പാച്ചു ആയിരുന്നു കാർ ഓടിച്ചത്…

“പൗമി.. എന്താ വയ്യേ…??”

പ്രവിയും തോളിലേക്ക് തലചായ്ച്ച് ഗ്ലാസ്സിലൂടെ ഒഴുകി ഇറങ്ങിയ മഴുത്തുള്ളികൾക്കിടയിലൂടെ പുറത്തെ അവ്യക്തമായ കാഴ്ചകളിലൂടെ കണ്ണോടിക്കുകയായിരുന്നു പൗമിയപ്പോൾ…..

അവനോട് അൽപം കൂടി ചേർന്നിരുന്നതല്ലാതെ അവളൊന്നും പറഞ്ഞതേയില്ല…..

“വാ പതിയെ ഇറങ്ങ്….”

മഴത്തുള്ളികൾ വീണു നനഞ്ഞു കിടന്ന മുറ്റത്തേക്ക് അവൾ കാല് കുത്തി….

“സൂക്ഷിച്ച്….”

അവൻ അവളെയും കൊണ്ട് പതിയെ റൂമിലേക്ക് നടന്നു….

“എന്താ പൗമി നീ ഒന്നും മിണ്ടാത്തെ…..എന്തേലും ഒന്ന് മിണ്ട്….”

“എന്തിനാ പ്രവി എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് എന്നെ അച്ചുവേട്ടൻെ ജീവിതത്തിലേക്ക് തള്ളി വിട്ടത്….ആ പാവത്തിനെ കൂടി ഇല്ലാതെ ആക്കാനാണോ….??”

“എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്….,”

രാവിലെ നടന്നതൊക്കെയും അവൾ അവനൊടായ് പറഞ്ഞു….

“പ്രവി..ഞാൻ കാരണം എന്റെ ഏട്ടന് എന്തേലും സംഭവിച്ചാൽ…എന്റെ മക്കളെ നീ നോക്കണം….

ഞാൻ പിന്നെ…”

അവളത്രയും പറഞ്ഞപ്പൊഴേക്കും പ്രവി അവളുടെ വാ പൊത്തി…

“എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്..അശ്വിനൊന്നും സംഭവിക്കില്ല…”

“ഇല്ല പ്രവി…ഞങ്ങളൊന്ന് സന്തോഷത്തോടെ അടുത്ത് ഇടപഴകുമ്പോഴേക്കും ഇങ്ങനെ എന്തേലും ഒക്കെ സംഭവിക്കും…

ഇനി വയ്യ പ്രവി…എനിക്ക് ഇങ്ങനെ തീ തിന്ന് ജീവിക്കാൻ വയ്യ….”

“നീ കുറച്ചു നേരം റെസ്റ്റ് ചെയ്യ്…നമുക്ക് വഴിയുണ്ടാക്കാം…..”

അത് പറഞ്ഞു കൊണ്ട് പ്രവി മുറിക്ക് പുറത്തേക്ക് ഇറങ്ങി….

ഒരു സമാധാനവും ഇല്ലാതെ അവൾ മുറിക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

“പൗമീ…??”

“എന്താ പ്രവി പോയില്ലേ…??”

“ദേ അളിയൻ വിളിക്കുന്നു നിന്നോട് ഒന്ന് സംസാരിക്കണമെന്ന് …..”

അവൻ ഫോൺ അവൾക്ക് നേരെ നീട്ടി…

മനസ്സില്ലാ മനസ്സോടെ അവൾ ഫോൺ വാങ്ങി…

“പൗമീ…..”

“മ്ം..പറയ്യ്…”

“എങ്ങനെയുണ്ട് ഇപ്പോൾ ..??”

“കുഴപ്പമില്ല…”

“കഴിച്ചോ എന്തേലും..??”

“വരുന്ന വഴിക്ക് കഴിച്ചു…”

“മ്ം….നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ….??”

“നാളെ വന്ന് എന്നെ വീട്ടിലേക്ക് കൊണ്ട് പോകാവോ….??”

“ഇപ്പോൾ വരട്ടെ..?.”

മറു ഭാഗത്ത് നിന്ന് കേട്ട ചോദ്യത്തിന് മറുപടി ആയി അവളൊന്ന് പുഞ്ചിരിച്ചു….

“വാ….”

അത് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു….

“നീ ഇല്ലാതെ എനിക്ക് പറ്റില്ല അശ്വിൻ….നിന്നെ ഒഴിവാക്കാൻ നോക്കിയാലും എനിക്കത് പറ്റില്ല…..അറുത്ത് മാറ്റിയാലും നിന്റെ സ്നേഹം എന്നെ വിട്ടൊരിക്കലും പോവില്ല…..കാരണം നീയെന്ന വൃക്ഷം എന്റെയുള്ളിൽ വേരുറച്ചു പോയി…..”

അവൾ ചുണ്ടുകളാൽ അത് മന്ത്രിച്ചു കൊണ്ട് പ്രവിയുടെ റൂമിലേക്ക് നടന്നു…

“പ്രവി ഞാൻ പോവാ….അച്ഛുവേട്ടൻ ഇല്ലാണ്ട് എനിക്ക് ഇപ്പോ പറ്റില്ല….”

പാച്ചുവും പ്രവിയും ഒന്നിച്ചവളെ നോക്കി ചിരിച്ചു…

“അൽപ മുൻപ് എന്തൊക്കെ ആയിരുന്നു….”

“ഇല്ല പ്രവി….ഇനി എന്തൊക്കെ സംഭവിച്ചാലും അശ്വിനെ വിട്ട് പൗമിക്കൊരു ജീവിതം ഇല്ല….എന്തിനാണേലും ഒന്നിച്ച്..ജീവിക്കാൻ ആണേലും….”

അവളൊന്ന് ദീർഘമായി ശ്വസിച്ചു…

“പക്ഷേ ഞങ്ങൾക്ക് എന്തേലും പറ്റിയാൽ പ്രവീ…കുഞ്ഞിലെ എന്നെ നോക്കിയത് പോലെ നീ എന്റെ മൂന്ന് മക്കളെയും നോക്കണം….”

അവരൊരു ഞെട്ടലിൽ ആയിരുന്നു അവളത് പറഞ്ഞു കേട്ടപ്പോൾ..

“നീ വെറുതെ ആവശ്യം ഇല്ലാത്തത് ഒന്നും പറയല്ലേ പൗമി….”

അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു കൊണ്ട് അവൾ താഴേക്ക് നടന്നു….

കുറച്ചു മുൻപുള്ള ക്ഷീണവും തളർച്ചയും ഒന്നും ഇപ്പോൾ അവളിൽ ഉണ്ടായിരുന്നില്ല….

ഇനി വരാൻ പോകുന്നതിനെ നേരിടാനുള്ള തികഞ്ഞ ആത്മവിശ്വാസം അവളുടെ മുഖത്ത് പ്രകടമായിരുന്നു…..

അവള് താഴെ സോഫായിൽ പോയി പുറത്തേക്ക് നോക്കിയിരുന്നു….

“എന്താ മോളെ തനിച്ച് ഇരിക്കുന്നത്…??”

“അച്ചുവേട്ടൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു…. ഞാൻ തിരിച്ചു പോവാ അച്ഛാ….”

“…അച്ചുമോൻ എന്നെയും വിളിച്ചിരുന്നു… ഇന്ന് പോകണ്ടാന്ന് ഞാൻ പറഞിട്ടുണ്ട്… പോണംന്ന് നിർബന്ധം ആണേൽ നാളെ പോകാം….”

“മ്ം…”

അവൾ അയാളെ നോക്കി തല കുലുക്കി കൊണ്ട് ഒന്ന് മൂളി….

അപ്പോഴേക്കും ലക്ഷ്മി ഒരു ഗ്ലാസ്സിൽ പാലും ആയിട്ട് വന്നു….

“ഇത് കുടിക്ക്….”

അവൾ പാലും ഗ്ലാസ്സും വാങ്ങി ലക്ഷ്മിയോട് ചേർന്നിരുന്നു….

“അമ്മേ….എനിക്ക് നാളെ ഒന്ന് ക്ഷേത്രത്തിൽ പോണം….”

അനന്തപത്മനാഭനും ലക്ഷ്മിയും ഒന്നിച്ചു അവളെ നോക്കി….

“എന്താ…ക്ഷേത്രത്തിലോ…അന്ധവിശ്വാസിക്ക് ദൈവഭയം ഒക്കെ ഉണ്ടോ….”

പണ്ട് അച്ചുവേട്ടന് എന്നോട് ഇഷ്ടം തോന്നാൻ ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു…അന്ന് അമ്പല നടയിൽ നിന്ന് ഇറങ്ങി അവസാനമായി അച്ചുവേട്ടനോട് ഇഷ്ടം പറഞ്ഞപ്പോൾ കിട്ടിയത് കരണം പുകച്ചൊരു അടിയായിരുന്നു….

അന്ന് പിണങ്ങിയതാണ് ദൈവങ്ങളോട്….

പിന്നീടൊരിക്കലും സ്വന്തം ഇഷ്ടപ്രകാരം ഒരു അമ്പലത്തിന്റെയും നടകയറിയിട്ടില്ല…

“പൗമി …എന്തോർത്ത് ഇരിക്കുവാ…ആ പാല് തണുത്ത് പോകും കുടിക്ക് അത്….”

“അമ്മേ അമ്പലത്തിൽ പോകുന്ന കാര്യം…!!??”

“അല്ലാ കാര്യായിട്ട് എന്തോ പ്രാർത്ഥിക്കാൻ ഉണ്ടല്ലൊ…”

അവൾ വെറുതെ ഒന്ന്

ചിരിച്ചു….

പതിയെ പുറത്തേക്കിറങ്ങി…..

പെയ്തു തോർന്ന മഴ ആർക്കോ വേണ്ടിയെന്നോണം വീണ്ടും ആർത്തലച്ച് പെയ്തു കൊണ്ടേയിരുന്നു…..

അവൾ  ഒഴുകി താഴേക്ക് വീഴുന്ന വെള്ളത്തെ പതിയെ കൈകുമ്പിളിലേക്ക്  ചേർത്തു……

വയറ്റിനുള്ളിലെ കുട്ടി പൗമിയും കുഞ്ഞ് അശ്വിനും ഒന്നിച്ചനങ്ങി….

നനഞ്ഞ കൈകളെ മെല്ലെയവൾ വയറിനോട് ചേർത്ത് പിടിച്ചു…..

മുറ്റത്തേക്ക് വന്ന റെഡ് കാറിന്റെ മഞ്ഞ വെളിച്ചം അവളുടെ മുഖത്തേക്കടിച്ചു….ആ അരണ്ട മഞ്ഞ വെളിച്ചത്തിൽ അവളുടെ ഇളം നീല മുക്കുത്തി കല്ല് തിളങ്ങി നിന്നു….

മുറ്റത്ത് നിർത്തിയ കാറിന്റെ ഡോറ് തുറന്ന് അശ്വിൻ ഇറങ്ങും മുൻപേ കാലം തെറ്റി പെയ്ത മഴയിലേക്ക് പൗമി ഇറങ്ങി…..

അവൾ അവനടുത്തേക്ക് പതിയെ നടന്നു….

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പൗമി – ഭാഗം 27”

  1. അവർക്കിടയിൽ അരുതാത്ത ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു. ❣❣❣❣❣

Leave a Reply

Don`t copy text!