അവൾ നടക്കാനായി രണ്ടടി മുന്നോട്ടു വെച്ചു…..ആ നിഴലും അവൾക്കൊപ്പം ഒന്നനങ്ങി…..
എങ്ങു നിന്നോ നായ്ക്കൾ ഒന്നിച്ചു ഓരിയിട്ടു…
ഉള്ളിൽ തികട്ടി വന്ന പേടിയാൽ പൗമി കണ്ണുകൾ ഇറുകിയടച്ചു…….
എവിടെ നിന്നോ കിട്ടിയ ധൈര്യത്താൽ അവളൊന്ന് തിരിഞു നോക്കി….
പിന്നിൽ ഒരു വല്ലാത്ത രൂപം…. കറുത്ത കരിമ്പടം കൊണ്ട് അയാൾ ദേഹമെല്ലാം മറച്ചിരുന്നു…….
മുഖത്തേക്ക് വീണു കിടന്നിരുന്ന ജഡപിടിച്ച മുടിയിഴകൾ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിലും പൗമി വ്യക്തമായി കണ്ടിരുന്നു…….
“ആ….ആരാ നിങ്ങള്….?”
വിക്കി വിക്കിയാണേലും അവളത്രയും ചോദിച്ചു….
അയാളപ്പോഴും ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…….
“എങ്ങോട്ടാ….”
അയാൾ ശബ്ദമുയർത്തി അത് ചോദിച്ചു…….
“ഞാൻ…. ഞാൻ എന്റെ വീട്ടിലേക്ക്……. പോ…പോകാൻ…….”
പേടി കൊണ്ട് പൗമിയുടെ മുട്ടിടിച്ചു…..
അയാൾ അവൾക്കടുത്തേക്ക് വന്നു…..
പേടി കൊണ്ടവൾ പിന്നിലേക്ക് മാറി…..
“ഒറ്റയ്ക്ക് കിട്ടിയാൽ കൊന്ന് തിന്നാൻ തക്കം പാർത്തിരിക്കുന്നവരാ ചുറ്റിലും ഉള്ളത്…….”
അയാൾ ഇരുട്ടു മൂടി കിടന്നിരുന്ന പ്രകൃതിയെ ആകമാനം ചൂണ്ടി കൊണ്ട് പറഞ്ഞു……
അവൾ ഭീതിയാൽ അയാളെ നോക്കി……
“നിങ്ങള്……നിങ്ങള് ആരാ…..”
അവൾ അത് ചോദിച്ചു തീരും മുൻപേ അയാൾ അവളുടെ കൈത്തണ്ടയിൽ പിടുത്തം മുറുക്കി……
ശേഷം മുൻപോട്ടു നടന്നു………
“പ്ലീസ് അങ്കിൾ എന്നെയൊന്നും ചെയ്യരുത്…..”
അയാളത് വകവെയ്ക്കാതെ ആരോ പറഞ്ഞു കൊടുത്തിട്ടെന്ന പോലെ അവളുടെ വീട്ടിലേക്ക് പോകാനുള്ള റോഡിൽ കൂടി തന്നെ അവളെയും കൊണ്ടു പോകുവായിരുന്നു……
അൽപം കഴിഞ്ഞപ്പോൾ അവളുടെ ഭയവും വിട്ടു മാറിയിരുന്നു….. കാരണം വീടെത്താറായിരുന്നു……
പൗമിയുടെ ശ്വാസമൊന്ന് നേരെ വീണു…..
അയാൾ അവളുടെ കൈകൾ മെല്ലെ അയച്ചു….
“കൊല്ലും….. അവര് മോളെ കൊല്ലും…..സൂക്ഷിക്കണം…..”
അയാള് പറഞതിന്റെ ഞെട്ടലിൽ നിൽക്കുകയായിരുന്നു പൗമി……
“പൊയ്ക്കോ….വേഗം പൊയ്ക്കോ…….”
അയാളുടെ വാക്കുകൾ പൗമിയെ അൽപമൊന്ന് തളർത്തിയിരുന്നു…..
എങ്കിലും ഞെട്ടൽ പുറത്ത് കാണിക്കാതെ അവൾ അയാളെ നോക്കി ഒന്ന് തലകുലുക്കി…..
ഗേറ്റിന് അടുത്ത് സെക്യൂരിറ്റി ഉള്ളത് കൊണ്ട് മതില് ചാടി തന്നെ അകത്തേക്ക് കയറാൻ അവൾ തീരുമാനിച്ചു….
ആദ്യം തോളിൽ കിടന്ന ബാഗ് ഊരി അകത്തേക്ക് ഇട്ടു…..
അവൾ ചാടുന്നതിനു മുൻപായി അയാളെ ഒന്ന് നോക്കി…..
അയാൾ അവളെ തന്നെ നോക്കി അവിടെ നിൽപ്പുണ്ടായിരുന്നു…..
അവൾ അപ്പുറത്തേക്ക് ചാടി…….
അപ്പോഴേക്കും അയാളും ഇരുട്ടിലേക്ക് നടന്ന് അപ്രത്യക്ഷനായിരുന്നു……
ബാഗും എടുത്ത് തോളിൽ ഇട്ട്…..പച്ചപ്പുല്ല് പാകിയ മുറ്റത്തിന്റെ ഓരം ചേർന്ന് സെക്യൂരിറ്റി കാണാതെ പൗമി അടുക്കള വാതിൽക്കലേക്ക് നടന്നു….
അവിടെ ഒരു ഏണി ഇരിപ്പുണ്ട്, അതെടുത്തു കൊണ്ടുവന്ന് ബാൽക്കണിയുടെ സൈഡിലേക്ക് ചാരി വെച്ചു…….
ശേഷം ഷൂ രണ്ടും ഊരി കൈയ്യിൽ പിടിച്ചു കൊണ്ട് പതിയെ ഏണി കയറി ബാൽക്കണിയിലെത്തി…..ബാൽക്കണിയിൽ നല്ല ഇരുട്ട് ഉണ്ടായിരുന്നു….
ഷൂ നിലത്തേക്ക് ഇട്ടു കൊണ്ട് അവൾ സ്വസ്ഥമായി സോപാനത്തിലേക്ക് ഇരുന്നു…..
പെട്ടെന്നായിരുന്നു ബാൽക്കണയിലെ ലൈറ്റ് തെളിഞ്ഞത്……
പൗമി ഞെട്ടി എഴുനേൽക്കുമ്പോഴേക്കും കൺമുന്നിൽ പാച്ചുവും പ്രവിയും…..
“ഹോ…..നിങ്ങളായിരുന്നോ…..?
മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി…….”
“അല്ലാ….എങ്ങനെ ഇവിടെ വരെ എത്തി….??”
പ്രവീൺ ആയിരുന്നു അത് ചോദിച്ചത്…..
“മതില് ചടി….അല്ലാതെങ്ങനെ വരാനാ…..”
“ആ….മതില് ചാട്ടത്തിൽ നി പി എച്ച് ഡി ആണല്ലൊ…..”
പാച്ചൂ ആയിരുന്നു അത് പറഞ്ഞത്…….
“പോടാ പട്ടി….
നീയൊക്കെ എന്നാ സാധനങ്ങളാ…..
ഇത്രേം നേരം ആയിട്ട് എന്നെയൊന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ….
സ്നേഹം ഇല്ലാത്തവൻമാര്……”
“മോളാദ്യം ഫോണൊന്ന് എടുത്തേ……”
പൗമി പതിയെ പാന്റിന്റെ പോക്കറ്റിൽ നിന്നു ഫോണെടുത്ത് നോക്കി…..
24 മിസ്സ്ഡ് കോൾസ്…
“ശ്ശോ…..സോറി പ്രവീ…..സൈലന്റ് മോഡ് ആയിരുന്നു…..
അല്ലാ നിങ്ങളെങ്ങനെ ഇത്ര കൃത്യമായിട്ട് വന്ന് ലൈറ്റിട്ടു….??”
“ഞങ്ങൾക്കറിയായിരുന്നു നീ വരുമെന്ന്…..
പിന്നെ ഇതാണല്ലോ നിന്റെ സ്ഥിരം വഴി…..
അതുകൊണ്ട് ഇവിടെ തന്നെ കാത്തിരുന്നു…..”
“അപ്പോൾ ഞാൻ വന്നില്ലായിരുന്നെങ്കിലോ……”
” ഏത് പാതിരാത്രി ആണേലുംനീ വരുമെന്ന് ഞങ്ങൾക്കറിയാലോ
കാരണം ഞങ്ങളുടെ ഇടയിൽ കിടന്നാലല്ലേ നിനക്ക് ഉറക്കം വരൂ….
എന്റെ കൈയ്യീന്ന് ഒരുമ്മ കിട്ടിയാലല്ലേ നീ ഒന്ന് കണ്ണടയ്ക്കുള്ളു……
ഞങ്ങളില്ലാതെ പിന്നെ നീയില്ല……..അത് ഞങ്ങൾക്ക് നന്നായി അറിയാം…..”
പ്രവീണത് പറഞ്ഞു നിർത്തിയതും പൗമിയുടെ കണ്ണൊന്ന് നിറഞു…..
പ്രവീണും പാച്ചുവും കാണാതെ അവളാ കണ്ണീരൊപ്പി…….
“അപ്പോൾ…..രണ്ടു പേരും ഇവിടെ വെയ്റ്റ് ചെയ്യ്…..”
“നീയിനി എവിടെ പോവാ….”
“എനിക്കൊന്ന് കുളിക്കണം…..”
“പാതിരാത്രി 12 മണിക്കോ…..??”
“ആ….പ്രവീ….ഇത്രയും നേരം നടന്നൂ വന്നതല്ലേ…..നിങ്ങള് ഇവിടെ തന്നെ ഇരിക്കണേ…..”
അതും പറഞ്ഞു പൗമി നേരെ അവളുടെ റൂമിലേക്ക് നടന്നു…..
നടന്നു വന്നതിന്റെ ക്ഷീണവും ആ വഴിപോക്കൻ പറഞ്ഞ കാര്യങ്ങളും അവളുടെ ഉള്ളിൽ എവിടെയോ ഒരു ഭയം സൃഷ്ടിച്ചു…….
കുളിച്ചു തോർത്തി ടവ്വല് കഴുത്തിലൂടെ ഇട്ട് അവൾ ബാൽക്കണിയിലേക്ക് നടന്നു……
പ്രവീൺ എന്തൊക്കെയോ ചിന്തിച്ചു ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു…….
പാച്ചൂ ഫോണിലും…..
“നീ തല നല്ലത് പോലെ തുവർത്തിയോ….”
പ്രവീൺ ആയിരുന്നു അത് ചോദിച്ചത്…….
പൗമി ടവ്വൽ അവനു നേരെ എറിഞ്ഞു കൊടുത്തിട്ട് അവനോട് ചേർന്നിരുന്നു….
പ്രവീൺ അവളുടെ തല തുവർത്തി കൊടുത്തു……
“പ്രവീ….ഞാനൊരു കാര്യം പറയട്ടേ……??”
പൗമി അത് പറഞ്ഞു നിർത്തിയപ്പോഴേക്കും പാച്ചുവിന്റെയും ശ്രദ്ധ അവളിലേക്ക് ആയിരുന്നു്‌്…
“എന്താടീ…..”
വന്ന വഴിയിൽ സംഭവിച്ച കാര്യങ്ങളെല്ലാം പൗമി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി…..
“എനിക്കെന്തോ പേടിയാകുവാ……. എന്നാലും എന്തിനായിരിക്കും അയാള് അങ്ങനെ പറഞ്ഞത്….??”
“വല്ല ഭ്രാന്തനും ആകും……പൗമീ….നിയിനി രാത്രി ഒറ്റയ്ക്കെങ്ങും പുറത്തേക്ക് പോകരുത് കേട്ടോ…..”
പ്രവീൺ ആയിരുന്നു അത് പറഞ്ഞത്…..
“വാ കിടക്കാം……”
പാച്ചൗന്റെയും പ്രവിയുടെയും ഇടയ്ക്ക് കിടന്നെങ്കിലും പൗമിയുടെ ചിന്തകൾ പലതും പലവഴിക്കായിരുന്നു…..
തലയ്ക്കൽ ഇരുന്ന ഫോണിൽ അവൾ സമയം നോക്കി…… ഒന്നേമുക്കാൽ…..
ഉറക്കം വരാതെ അവൾ വീണ്ടും ബാൽക്കണിയിലേക്ക് നടന്നു…..പാച്ചുവും പ്രവിയും നല്ല ഉറക്കം ആയിരുന്നു അതുകൊണ്ട് അവരെ ഉണർത്താൻ നിന്നില്ല……
എന്തൊക്കെയോ ചിന്തിച്ചു കുറേ നേരം തലങ്ങും വിലങ്ങും നടന്നു……
പെട്ടന്നാണവൾ കണ്ടത് വീടിനു മുന്നിലെ റോഡിലൂടെ കരിമ്പടവും പുതച്ച് അവളുടെ വീട്ടിലേക്കും നോക്കി നടന്നു പോകുന്ന ആ മനുഷ്യനെ……
അവൾ നേരെ പാച്ചുവിന്റെ റൂമിലേക്കോടി…്….
“പ്രവീ…..പ്രവീ….”
അവൾ പ്രവീണിനെ കുലുക്കി വിളിച്ചു…..
“അയാൾ ദോ അതു വഴി പോകുന്നു ഞാൻ കണ്ടു….”
പ്രവീൺ എഴുന്നേറ്റു കണ്ണൊന്ന് തിരുമി ഗ്ലാസ്സെടുത്ത് കണ്ണിലേക്ക് വച്ച് അവൾക്കൊപ്പം ബാൽക്കണിയിലേക്ക് നടന്നു…..
“എവിടെ…..??”
“ദോ അവിടെ….”
“എവിടെ…. ഞാൻ കാണുന്നില്ലല്ലോ……”
“ഇവിടെ ഉണ്ടായിരുന്നതാ…..ഞാൻ കുറച്ചു മുൻപ് കണ്ടതാ…..”
“എന്റെ പൗമീ….നീ അത് തന്നെ ഓർത്തു നടന്നിട്ടാ ഇങ്ങനെ ഓരോന്നൊക്കെ കാണുന്നത്….
നീ വാ വന്ന് കിടക്ക്…..”
അതും പറഞ്ഞു ബാൽക്കണിയിലേക്ക് ഉള്ള വാതീലും അടച്ച് പ്രവീൺ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു……
തുറന്നു പിടിച്ച ഇമകളെപ്പോഴോ ഉറക്കത്തിനു വഴി മാറി……
“പൗമീ……”
എന്നുള്ള ലക്ഷ്മിയുടെ അലർച്ചയിലായിരുന്നു രാവിലെ ആ വീട് ഉണർന്നത്……
“പാച്ചൂ….കതക് തുറന്നേ…..തുറക്കാൻ….”
ലക്ഷ്മി ആയിരുന്നു അത്….
പ്രവീൺ ആയിരുന്നു വാതിൽ തുറന്നത് അവരുടെ ബഹളം കേട്ട് പാച്ചുവും പൗമിയും ഞെട്ടിയുണർന്നു…..
“നീ എപ്പോഴാ അവിടുന്ന് ഇറങ്ങിയത്….”
ദേഷ്യത്താൽ വിറച്ച് കൊണ്ട് ലക്ഷ്മി പൗമിയോട് അത് ചോദിച്ചു….
“ഇന്നലെ രാത്രി…..”
അവർ അവളെ കൈയിൽ പിടിച്ച് താഴേക്ക് വലിച്ചോണ്ട് കൊണ്ടു നിർത്തിയത് ലിവിംഗ് റൂമിൽ ഇരുന്നു പത്രം വായിക്കുന്ന അനന്തപത്മനാഭന്റെ മുൻപിലേക്കായിരുന്നു….
“മോളെ…. നീ എങ്ങനെ ഇവിടെ എത്തി….???”
പൗമിയോടാണ് ചോദിച്ചതെങ്കിലും ഉത്തരം പറഞ്ഞത് ലക്ഷ്മി ആയിരുന്നു
“ഇന്നലെ രാത്രി ആരും അറിയാതെ അവിടുന്ന് വന്നതാ ഇവള്….
അഹങ്കാരി…”
“ആണോ മോളെ….??”
“ഇവളെ കാണാതെ അവിടെ അവരൊക്കെ എന്ത് മാത്രം ടെൻഷൻ അടിച്ചെന്ന് അറിയുവോ……”
“ഞാൻ പറഞോ എന്നെ അവിടെ കൊണ്ട് വിടാൻ….. എല്ലാം അമ്മേടെ തന്നിഷ്ടപ്രകാരം ചെയ്തതല്ലേ….
ഞാൻ എന്ത് ചെയ്താലും കുറ്റം……പോരാത്തേന് അത് അമ്മേടെ വീട്ടിലോട്ടും വിളിച്ചു പറയും……മടുത്തു എനിക്ക്……”
“പൗമീ….മതി….”
പ്രവിയാണ് അത് പറഞത്്..ലക്ഷ്മിയുടെ മുഖമൊക്കെ വല്ലാണ്ടായി തുടങ്ങിയിരുന്നു…
“മോളെ അമ്മയുടെ വിഷമം നിനക്ക് ഇപ്പോ പറഞാൽ മനസ്സിലാവില്ല…… നീയും ഒരമ്മയാവണം എന്നാലേ നിനക്കത് മനസ്സിലാകു…..
പിന്നെ ഇന്നലെ നീ തനിച്ച് വന്ന ആ രാത്രി….എന്തേലും സംഭവിച്ചു പോയിരുന്നെങ്കിലോ……
പിന്നെ ഞങ്ങളൊക്കെ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ…..
നിന്റെ അച്ഛനും കൂടെപ്പിറപ്പുകളും നിന്റെ താളത്തിനൊത്ത് തുള്ളും…….
പക്ഷേ എനിക്കത് പറ്റില്ല………കാരണം ഞാൻ നിന്റെ അമ്മയാണ്……”
ഇത്രയൊക്കെ ലക്ഷ്മിയുടെ വായിൽ നിന്ന് കേട്ടു കഴിഞ്ഞപ്പോൾ പൗമിക്കും ഉള്ളിലെവിടെയോ ഒരു കുറ്റബോധം ഉടലെടുത്തു…..
അവൾ അവരെ കെട്ടിപ്പിടിച്ചു….
“സോറി അമ്മാ…..ഇനി ഞാന് അങ്ങനെയൊന്നും… തനിച്ച്….ഒരിക്കലും….രാത്രി…സോറി അമ്മാ….”
ഏങ്ങലടിച്ചുള്ള കരിച്ചിലിനിടയിൽ അവൾക്ക് വാക്കുകളൊക്കെ നഷ്ടമായിരുന്നു…..
“അയ്യേ….അമ്മേടെ ആൺകുട്ടി കരയുവാ……
പോട്ടെ സാരമില്ലാ…..”
അവർ അവളെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു……
ദിവസങ്ങളോരോന്നും ഓടി മറഞ്ഞു കൊണ്ടേയിരുന്നു…….
ഇതിനിടയിൽ പൗമീടെയും പാച്ചൂന്റെയും സസ്‌പെൻഷൻ കഴിഞ്ഞു…….
വല്യ കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ രണ്ടു പേരും ക്ലാസ്സിൽ ഒക്കെ പോകുന്നുണ്ടിപ്പോൾ….
ഒരുദിവസം എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ അനന്തപത്മനാഭൻ ആയിരുന്നു ചോദിച്ചത്
“നെക്സ്റ്റ് വെനസ്ഡേയുടെ പ്രത്യേകത എന്താന്ന് ആർക്കേലും ഓർമ്മയുണ്ടോ……????”
“പൗമീടെയും പാച്ചൂന്റെയും
ബെർത്ത്ടേ….”
പ്രവിയായിരുന്നു അത് പറഞത്…..
പൗമി ഞെട്ടി കൊണ്ട് അവനെ നോക്കി…..
എന്നിട്ടൊന്ന് പുഞ്ചിരിച്ചു….
“അപ്പോൾ എങ്ങനെയാ ബെർത്ത്ടേ പൊളിക്കണ്ടെ…..”
അനന്തപത്മനാഭനായിരുന്നു അത് ചോദിച്ചത്….
“പിന്നല്ലാതെ….”
“അച്ഛാ കഴിഞ്ഞ തവണത്തെ ബെർത്ത്ഡേയേക്കാൾ അടി പൊളിയാക്കണം ഇത്…”
പാച്ചു ആയിരുന്നു അത് പറഞത്…..
“അത്രയ്ക്കൊന്നും വേണ്ടന്നേ……ചെറിയ രീതിയിൽ ഒരു ആഘോഷം അത് മതി…..”
ലക്ഷ്മി ആയിരുന്നു അത് പറഞത്….
“ഈ കാര്യത്തിൽ ഞാനും അമ്മേടെ ഭാഗത്താ….”
“എന്റെ രണ്ട് മക്കള് ഒന്നിച്ചു ഉണ്ടായ ദിവസമാ അത്….
ഈ ബെർത്ത്ടേ നമുക്ക് നന്നായി തന്നെ ആഘോഷിക്കണം….”
“അതേ അച്ഛാ….”
പ്രവീൺ ആയിരുന്നു അത് പറഞ്ഞത്
നല്ല ഉറക്കം വന്നതു കൊണ്ട് പൗമി നേരെ പാച്ചുവിന്റെ റൂമിൽ പോയി കിടന്ന് ഉറങ്ങി….
ബാക്കി എല്ലാവരും തിരക്കിട്ട ബെർത്ത്ടേ ചർച്ചയിൽ ആയിരുന്നു….
കാലത്തിന്റെ ചിറകിൽ നിന്ന് തൂവലുകളെന്നോണം രണ്ടു ദിവസങ്ങൾ വീണ്ടും അടർന്നു മാറി….
ഇനി വെറും രണ്ട് ദിവസം കൂടിയേ ഉള്ളു ബെർത്ത്ടേക്ക്
“പാച്ചൂ…..ടാ തെണ്ടീ ഒന്ന് ഇറങ്ങി വാടാ…….”
“വരുവാ….”
“എന്നാ ഒരുക്കവാ ഇത്….എത്ര നേരം കൊണ്ട് തുടങ്ങിയതാ….”
ബെർത്ത്ടേക്ക് ഡ്രെസ്സെടുക്കാൻ പോകാനുള്ള തിരക്കിലാണ് പാച്ചുവും പ്രവിയും പൗമിയും…..
“അതേ എനിക്ക് എന്റെ സൗന്ദര്യത്തിൽ ഒക്കെ കുറച്ചു ശ്രദ്ധയുണ്ട്…”
“ഒന്ന് വന്ന് കേറാവോ വണ്ടീലോട്ട്…..”
ഡ്രൈവിങ് സീറ്റിൽ ഇരുന്നു കൊണ്ട് കാറിന്റെ ഗ്ലാസ് താഴ്ത്തി പൗമി ആയിരുന്നു അത് പറഞത്….
പ്രവി ഫ്രണ്ടിൽ കയറി പാച്ചു പിന്നിലും…….
ആ കാറ് ചെന്ന് നിന്നത് ടൗണിലെ പ്രസിദ്ധമായൊരു മാളിന്റെ മുൻപിൽ ആയിരുന്നു…..
പാച്ചൂനെയും പ്രവിയെയും അതിന്റെ മുൻപിൽ ഇറക്കി പൗമി കാറ് പാർക്ക് ചെയ്ത് കീ വിരലിൽ ഇട്ടു കറക്കി കൊണ്ട് അവർക്കടുത്തേക്ക് ചെന്നു…..
“ഇന്ന് നല്ല തിരക്ക് ഉണ്ടെന്ന് തോന്നുന്നു അല്ലേ പ്രവി…..”
“മ്ം…പാച്ചു എവിടെ….”
തിരിഞ്ഞു നോക്കുമ്പോൾ പോപ്കോണും ഒക്കെ തിന്ന് കണ്ട പെൺപിള്ളേരേം വായിനോക്കി ഒച്ച് ഇഴയുന്നതിനേക്കാൾ പതിയെ നടന്നു വരുന്നുണ്ട് പാച്ചൂ…
“ടാ നമ്മള് ഇവിടെ വന്നത് എന്തിനാണെന്ന് ഓർമ്മയുണ്ടോ….??”
“ഡ്രസ്സ് എടുക്കാനല്ലേ….??”
“ആ…അത് ഓർമ്മ ഉണ്ടായാൽ മതി…”
അതും പറഞ് പ്രവീൺ പാച്ചൂനെ പിടിച്ചു വലിച്ച് അവർടെ നടുക്ക് കൊണ്ട് നിർത്തി…. എന്നിട്ട് മൂന്നു പേരും ഒന്നിച്ചു മുൻപോട്ടു നടന്നു…..
“പ്രവീ ദാ നമുക്ക് അവിടെ കയറാം….”
“എന്താ സാർ വേണ്ടത്…?'”
“ബ്ലാക്ക് ജീൻസ് ബ്ലാക്ക് ഷർട്ട് പിന്നെ ഒരു വൈറ്റ് ബനിയൻ…..”
പ്രവീണിനോടാണ് ചോദിച്ചതെങ്കിലും ഉത്തരം പറഞ്ഞത് പൗമി ആയിരുന്നു….
“മേഡം ജീൻസ് ആൻഡ് ഷർട്ട്സ് ഒക്കെ സെക്കൻഡ് ഫ്ലോറിൽ ആ…..”
“ഞങ്ങൾക്ക് വേണ്ടത് പാർട്ടിവെയേഴ്സാ…..”
“വേണ്ട പ്രവീ….”
അവൻ അവളോട് ചുണ്ടെത്ത് വിരൽ വെച്ച് മിണ്ടെരുത് എന്ന് ആഗ്യം കാണിച്ചു
“തേർഡ് ഫ്ലോർ….”
മുകളിലേക്ക് പോകുംമ്പോഴും പൗമി ദേഷ്യത്താൽ മുഖം വീർപ്പിച്ചു നിന്നു…
“പ്രവി ചുമ്മാ വല്യേട്ടൻ കളിക്കല്ലേ….
എനിക്ക് സിംപിൾ ഡ്രസ്സ് മതി…”
“ഒരു ദിവസം എങ്കിലും എനിക്ക് എന്റെ പെങ്ങളെ പെണ്ണായിട്ട് കാണാനുള്ള ആഗ്രഹം കൊണ്ടാ ….”
അത് കേട്ട് പാച്ചുവും പൗമിയും ഒന്നിച്ചു ചിരിച്ചു….
ഒരുപാട് ഡ്രസ്സ്കൾ എടുത്തു ഇട്ടെങ്കിലും പൗമിക്ക് ഒന്നും ഇഷ്ടമായില്ല…..
അവസാനം റോയൽ ബ്ലൂ കളറിൽ വൈറ്റ് സ്റ്റോൺ വർക്ക് ചെയ്ത ലെഹങ്ക അവൾ തിരഞെടുത്തു…..
പാച്ചുവും പ്രവിയും റോയൽ ബ്ലൂ കളർ കുർത്തയും മുണ്ടും എടുത്തു…. ശേഷം അച്ഛനൂം അമ്മയ്ക്കും ഡ്രസ്സെടുത്ത് അവർ വീട്ടിലേക്ക് മടങ്ങി….
ഒന്ന് രണ്ട് ദിവസങ്ങൾ പിന്നെയും കടന്നു പോയി ഇന്നാണ് പൗമിയുടെയും പാച്ചൂന്റെയും പിറന്നാൾ……
വൈകുന്നേരം ആയപ്പോഴേക്കും അതിഥികൾ ഒരോരുത്തരായി എത്തി തുടങ്ങി……
അനന്തപത്മനാഭന്റെ സഹപ്രവർത്തകരും ലക്ഷ്മിയുടെ കോളേജിലെ ടീച്ചേഴ്സും പ്രവീണിന്റെ ഫ്രണ്ട്സും പാച്ചൂന്റെയും പൗമിയുടെയും ലോ കോളേജിലെ ഫ്രണ്ട്സും പിന്നെ കുടുംബക്കാരും അങ്ങനെ കുറയധികം അഥിതികൾ ഉണ്ടായിരുന്നു……..
വരുന്നവരെല്ലാവരും പൗമിയെ അന്വേഷിക്കുന്നുണ്ട്….
ഏഴുമണിക്ക് ആണ് കേക്ക് കട്ടിംഗ്……
എല്ലാവരും ഹാളിൽ ഒത്ത് കൂടി…..
പ്രവിയും പാച്ചുവും കൂടി പൗമിയെ വിളിക്കാൻ മുകളിലേക്ക് കയറി പോയി…
കണ്ണാടിക്കു മുൻപിൽ ഒരുങ്ങി ഇരിക്കുന്ന പൗമിയെ കണ്ടതും പ്രവീൺ അവളെ തന്നെ നോക്കി നിന്നു പോയി…. പാച്ചൂന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…
“എന്റെ പെങ്ങളെ ഒരു പെണ്ണിനെ പോലെ ഒരുക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട് ചേച്ചി…..”
അവൾക്ക് തൊട്ടടുത്തയ് നിന്ന ബ്യൂട്ടീഷൻ ചേച്ചിയോട് അവൻ പറഞ്ഞു……
“ദേ പ്രവി കേക്ക് കട്ടിംങ് കഴിഞാൽ ഞാൻ ഇത് മാറും പറഞ്ഞില്ലെന്ന് വേണ്ട….”
“ആ…മാറിക്കോ ഇപ്പോ നമുക്ക് താഴേക്ക് പോകാം….”
അതും പറഞ്ഞു അവർ മൂന്നു പേരും താഴേക്കിറങ്ങി….
ആദ്യം ഇറങ്ങിയത് പൗമി ആയിരുന്നു… അവൾക്ക് പിന്നാലെ പാച്ചുവും പ്രവിയും………
പിന്നിൽ വട്ടത്തിൽ കെട്ടിവച്ചിരുന്ന മുടിയും അതിന്റെ ചുറ്റും വച്ചിരുന്ന മുല്ലപ്പൂവും കഴുത്ത് നിറഞ്ഞു കിടന്ന ഗോൾഡ് നെക്ലേസും കാതിലെ വലിയ കമ്മലുകളും മൂക്കിൻ തുമ്പിൽ കൃത്യമമായി പതിപ്പിച്ചുവച്ച നീലക്കൽ മൂക്കുത്തിയും അവളുടെ ഭംഗി വിളിച്ചോതി…..
ഒരു നിമിഷം അവിടെ കൂടിയിരുന്ന എല്ലാവരുടയും ശ്രദ്ധ അവളിലേക്ക് മാത്രമായൊതുങ്ങി……
വലം കൈയ്യിൽ മൊബൈൽ ഫോണും ഇടം കൈയ്യാൽ പാവാട അൽപം പൊക്കിപ്പിടിച്ചു കൂടി നിന്നവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ താഴേക്ക് ഇറങ്ങി……
എല്ലാവരും പൗമിയെ ഒരു അത്ഭുതത്തോടെയാണ് നോക്കിയത്….കാരണം ഇതിനു മുൻപ് ആരും അവളെ അങ്ങനെയൊരു വേഷത്തിൽ കണ്ടിട്ടേ ഉണ്ടായിരുന്നില്ല….
താഴേക്ക് ഇറങ്ങി വന്നപ്പോൾ ലക്ഷ്മി അവളെ സ്നേഹം കൊണ്ട് ചേർത്ത് പിടിച്ചു….
അനന്തപത്മനാഭൻ എന്തോ പറയാനായ് വന്നപ്പോഴേക്കും ആയിരുന്നു അനന്തപത്മനാഭന്റെ ബാല്യകാല സുഹൃത്തായിരുന്ന ബാലചന്ദ്രനും കുടുംബവും അങ്ങോട്ടേക്ക് വന്നത്…..
അനന്തപത്മനാഭനും ലക്ഷ്മിയും അവർക്കടുത്തേക്ക് ചെന്നു…..
“പാച്ചൂ പൗമി പ്രവീ…..ഇങ്ങോട്ട് വന്നേ…..”
അവർ മൂന്നാളും അങ്ങോട്ട് ചെന്നു……
“ഇത് മൂത്തമോൻ പ്രവീൺ അഡ്വക്കേറ്റാ….ഇത് പ്രണവ് ഇത് മോള് പൗർണമി…..”
അവളുടെ പേര് പറഞ്ഞപ്പോഴായിരുന്നു അവൾ ഫോണിൽ നിന്നും മുഖമുയർത്തി എല്ലാവരെയും നോക്കിയത്….
“ഇവനെ പിന്നെ തനിക്ക് അറിയില്ലേ….
രോഹിത് എന്റെ മൂത്തമോൻ …”
“ഇവനെ അറിയാത്ത ആൾക്കാരുണ്ടോ…..”
അതു വരെ മറ്റെങ്ങോ ശ്രദ്ധിച്ചു നിന്ന പൗമി അപ്പോഴാണ് ആ മുഖത്തേക്ക് നോക്കിയത്….
പെട്ടന്ന് അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു….
പ്രവിയും പാച്ചുവും ശ്രദ്ധിക്കാതിരിക്കാനായി പെട്ടെന്ന് അവൾ ചുമയ്ക്കാൻ പോകുന്നത് പോലെ കൈ മുഖത്തേക്ക് കൊണ്ടു വന്നു
“ഇത് രണ്ടാമത്തെ മോൻ രോഹൻ….”
“എന്നാൽ കേക്ക് കട്ട് ചെയ്യാം…”
എന്ന് അനന്തപത്മനാഭൻ പറഞെങ്കിലും പൗമിക്ക് രോഹിത്തിൽ നിന്നുള്ള നോട്ടം പിൻവലിക്കാനായില്ല…..
അവനും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..
പെട്ടെന്ന് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു….
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super.adipoli
പൗമിയിൽ പ്രണയത്തിന്റെ കാറ്റ് വീശി തുടങ്ങിയോ? Any it’s interesting