Skip to content

പൗമി – ഭാഗം 4

poumi-novel

പെട്ടന്ന് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…..

കേക്ക് കട്ട് ചെയ്യിനായി പൗമി മുൻപോട്ടു നടക്കുമ്പോഴും അവളറിയാതെ അവൾ പുഞ്ചിരിക്കുകയായിരുന്നു……..

ലക്ഷ്മിയായിരുന്നു കേക്കിന്റെ കാര്യങ്ങൾ ഒക്കെ നോക്കിയത്…..

പാച്ചുവും പ്രവിയും പൗമിയും ഒന്നിച്ചു ചേർന്നിരിക്കുന്ന ഫോട്ടോ അതിൽ പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു…..

അത് അവർക്ക് മൂന്നു പേർക്കും ഒരു അത്ഭുതം ആയി തോന്നി…..

പാച്ചുവും പൗമിയും ഒന്നിച്ചു കേക്ക് കട്ട് ചെയ്തു….

അവർ ആദ്യം വെച്ചു കൊടുത്തത് പ്രവിയുടെ വായിലേക്ക് ആയിരുന്നു….

സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു……..

ശേഷം അച്ഛനും അമ്മയ്ക്കും കൊടുത്തു….

ഗസ്റ്റ്കൾക്കായുള്ള പാർട്ടി മൂറ്റത്തായിരുന്നു അറേഞ്ച് ചെയ്തത്……

പച്ചപ്പുല്ല് പാകിയ മുറ്റത്ത് അങ്ങിങ്ങായ് ഒരോ ടേബിളുകൾ ഇട്ടിരുന്നു…… ഓരോ ഫാമിലിയും അവിടെവിടെയായ് പോയിരുന്നു…..

പൗമിയും പാച്ചുവും പ്രവീണും ഓരോരോ ആളുകളെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു…

പെട്ടന്നാണ് അവിടുത്തെ ലൈറ്റ്സ് എല്ലാം ഒന്നിച്ചു ഓഫായത്……

എല്ലാവരും ഒന്ന് ഞെട്ടി….

പ്രൊജക്ടർ  ഇരുന്ന സ്ഥലത്ത് മാത്രം അൽപം വെട്ടം…..എല്ലാവരും അതിലേക്ക് തന്നെ നോക്കി….

പക്ഷേ പൗമി നേരെ നോക്കിയത് പ്രവീണിന്റെ മുഖത്തേക്കായിരുന്നു…..

അവൻ അവളുടെ മുഖം പ്രൊജക്ടർ ഇരിക്കുന്ന ഭാഗത്തേക്ക് തിരിച്ചു വച്ചു…..

പൗമിയും പാച്ചുവും കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയും ഒന്നിച്ച് സ്കൂളിൽ പോകുന്ന ഫോട്ടോയും പ്രവീൺ അവർക്ക് രണ്ടു പേർക്കും ഭക്ഷണം വാരി കൊടുക്കുന്ന ഫോട്ടോയും ഒക്കെ അതിൽ ഉണ്ടായിരുന്നു….

അവൾ ഒരോരോ കൈ കൊണ്ട് പ്രവീണിനെയും പാച്ചുവിനെയും ചുറ്റിപ്പിടിച്ചു….

അവർ മൂന്നു പേരും ഒന്നിച്ചു ഉറങ്ങുന്നതിന്റെ ഫോട്ടോയും അവസാനം ഇന്നവർ ഒന്നിച്ചു താഴേക്ക് ഇറങ്ങി വന്ന ഫോട്ടോ വരെ ഉണ്ടായിരുന്നു……

ലൈറ്റ് തെളിഞ്ഞപ്പോഴേക്കും പ്രവീണും പാച്ചുവും ഒന്നിച്ചു പൗമിയുടേ ഇടത്തും വലത്തും കവിളുകളിൽ ഉമ്മ കൊടുത്തു…  

എല്ലാവരും അവരെ തന്നെ നോക്കി, ശേഷം ഒന്ന് കൈയ്യടിച്ചു……

പൗമിയുടെ രണ്ടു കണ്ണുകളും നിറഞൊഴുകി…..

“അയ്യേ…കരയുവാ…..”

പ്രവീണും പാച്ചുവും അവളെ കളിയാക്കി

അപ്പോഴേക്കും അനന്തപത്മനാമൻ പ്രവീണിനെ അയാൾക്കടുക്കലേക്ക് വിളിച്ചു……

പ്രവീൺ അങ്ങോട്ട് പോയി…..

പിന്നെ പാച്ചുവും പൗമിയും മാത്രമായി…..

“നീ വാ നമ്മുക്ക് എല്ലാവരെയും പരിചയപ്പെടാം….”

അതും പറഞ്ഞു പാച്ചുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പൗമി മുന്നോട്ടു നടന്നു…..

അവൻ അവളെ കൈയ്യിൽ പിടിച്ച് നിർത്തി…..

“ദേ അഖിൽ അവിടെ ഇരുന്നു നിന്നെ നോക്കുന്നത് കണ്ടോ……”

“എവിടെ… എവിടെ…”

അതും പറഞ്ഞു പൗമി ധൃതിയിൽ നോക്കിനാഞ്ഞതും പാച്ചൂ അവളുടെ കൈയ്യിൽ അമർത്തി…..

“ആക്രാന്തം കാണിക്കാതെ നൈസായിട്ട് നോക്കടീ…..”

അവൾ പതിയെ നോക്കി……..

ക്ലാസ്സിലെ എല്ലാ ഫ്രണ്ട്സിനെയും വിളിച്ച കൂട്ടത്തിൽ അഖിലും ഉണ്ടായിരുന്നു….. എല്ലാവരും എന്തോ തിരക്കിട്ട സംസാരത്തിൽ ആണ്… പക്ഷേ അഖിൽ അതിന്റെ ഇടയിലും എന്നെ പാളി പാളി ഒന്ന് നോക്കുന്നുണ്ട്……

അവൾ നേരെ ഫ്രണ്ട്സിനടുത്തേക്ക് നടന്നു….

കുറേനേരം അവർടെ അടുത്ത് വർത്തമാനം പറഞ്ഞു….

“ദേ പൗമി…ഞങ്ങൾ ആൺകുട്ടികൾക്ക് വേറെ ചിലവ് വേണം കേട്ടോ….”

അവർ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു….

“അയ്യടാ അങ്ങനെ എന്റെ കാശ് കൊണ്ട് നിങ്ങള് നശിക്കാൻ ഞാന് സമ്മതിക്കൂലാ……”

“ഒഹോ…..അല്ലാതെ കാശ് ചിലവാക്കാനുള്ള മടി കൊണ്ട് അല്ലാ അല്ലേ……”

അവൾ അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു……

ശേഷം മറ്റ് ആളുകൾക്കടുത്തേക്ക് നടന്നു…..

നിലത്തൂടെ ഇഴയുന്ന പാവടയെ കൈകൊണ്ട് പൊക്കി പിടിച്ചു ആളുകൾക്കിടയിലൂടെ അവൾ നടന്നു…….

“അതേ മോളേ….ഒന്ന് അവിടെ നിന്നേ….”

പിന്നിൽ പാച്ചു ആരിരുന്നു….

“എന്താടാ…??”

“നിനക്ക് ഈ ബാലചന്ദ്രൻ അങ്കിളിന്റെ മോനെ ഇതിന് മുമ്പ് പരിചയം ഉണ്ടോ….??”

മുഖത്ത് ഉണ്ടായ ഞെട്ടൽ മറച്ച് വെച്ചു കൊണ്ട് പൗമി പറഞ്ഞു..

“ഏയ് ഇല്ല…”

“മ്ം..മ്ം…”

വിശ്വാസം വരാത്തത് പോലെ പാച്ചു ഒന്ന് മൂളി……

അവൾ അവനെ മൈൻഡ് ചെയ്യാതെ നേരെ രോഹിതിനും ഫാമിലിക്കും അടുത്തേക്ക് നടന്നു…  പൗമിയുടെ ചുണ്ടിൽ വീണ്ടും പുഞ്ചിരി വിടർന്നു….അവനും അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു…..

“ഹായ് അങ്കിൾ ഫുഡ് കഴിച്ചോ…..”

“കഴിച്ചു….മോള് കഴിച്ചോ….??”

“ഇല്ലാ അങ്കിൾ…. ഈ തിരക്ക് ഒക്കെ ഒന്ന് കഴിഞ്ഞിട്ടേ ഉള്ളു…..

രോഹിത് വൺ മിനിറ്റ്….”

സ്വിമ്മിങ് പൂളിന്റെ    അരികിലേക്ക് അവനെയും കൊണ്ട് ചെന്നു….

“മ്ം എന്താ…??”

“ഐ ആമ് സോറി….”

“എന്തിന്….??”

“അത് പിന്നെ തനിക്ക് അറിയാലോ…..എന്റെ കൂടെ എന്റെ റൂം വരെ വന്നാൽ ഞാൻ അത് തരാം…..

പ്ലീസ് അച്ഛനും അമ്മയും ഒന്നും അറിയരുത്…..”

“ആർ യു മാഡ്…??”

“യു….”

“ഹേയ് ചൂടാകണ്ടാ മിസ്സ് പൗർണമി…..

ഞാൻ ചോദിച്ചതിൽ എന്താണ് തെറ്റ്….

ആദ്യമായി കാണുന്ന ഒരാൾക്ക് എന്തോ തരാമെന്ന് പറയുന്നു അച്ഛനും അമ്മയും അറിയരുത് എന്ന് പറയുന്നു….

അതാ ഞാൻ ചോദിച്ചത് നിനക്ക് ഭ്രാന്താണോ എന്ന്……”

പാച്ചൂ…അങ്ങ് ദൂരെ മാറി നിന്ന് പൗമിയുടെയും രോഹിതിന്റെയും സംസാരം വീക്ഷിക്കുന്നുണ്ടായിരുന്നു…..

“താനെന്താ എന്നെ വിഢിയാക്കൂവാണോ…..???”

പൗമി വിരൽ ചൂണ്ടി രോഹിതിനോടായ് പറഞു….

അവൻ അവളുടെ വിരൽ തുമ്പിൽ പിടിച്ചു…. പൗമിയുടെ മുഖം ദേഷ്യത്താൽ ചുവന്നു….

“ഛീ…..”

എന്നും പറഞ്ഞു കൊണ്ടവൾ കൈ വിടുവിച്ചു…..

അവൻ അവളെ നോക്കി ഒന്ന്കൂടി ചിരിച്ചിട്ട് അവന് ഇരുന്നിടത്തേക്കു നടന്നു….

പെട്ടന്നായിരുന്നു അവളുടെ തോളിൽ ഒരു കൈ പതിഞത്….

ഒന്ന് ഞെട്ടി കൊണ്ട് പൗമി തിരിഞ്ഞു നോക്കി….

“ആ…..പാച്ചൂ….നീയെന്താ ഇവിടെ….??”

“അതെന്താ എനിക്ക് ഇവിടെ വന്നൂടെ….??”

“അല്ലാ..ഞാൻ…വെർതേ….”

“ദേ പൗമി ചുമ്മാ ഉരുണ്ട് കളിക്കാൻ നിൽക്കല്ലേ……..മര്യാദയ്ക്ക് പറഞോ അതാ നല്ലത്…..”

“വാ റൂമിലേക്ക് പോകാം….”

വല്യ താൽപര്യം ഇല്ലാത്തത് പോലെ പൗമി പറഞ്ഞു…..

റൂമിൽ ചെന്ന് ഇരുന്നെങ്കിലും അവൾക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു……

പാച്ചു ഫോൺ വിളിച്ചിട്ട് പ്രവീണും റൂമിലേക്ക് വന്നു….

“ഇനി പറ നിനക്ക് എങ്ങനെ രോഹിത് നെ അറിയാം….”

“അത്‌പിന്നെ….”

പൗമിയുടെ ഓർമ്മകൾ മൂന്നു മാസം പിന്നിലേക്ക് പോയി……

“തന്റെ മുഖത്ത് എന്താടോ കണ്ണില്ലേ….??”

“റോങ്ങ് സൈഡ് കേറി വന്ന് ഇടിച്ചതും പോരാ എന്റെ മെക്കിട്ടു കേറാൻ നോക്കുന്നോ……പെണ്ണാണെന്ന് ഒന്നും ഞാൻ നോക്കില്ല..”

“താൻ വല്ല്യ ന്യായം ഒന്നും പറയാൻ നിൽക്കണ്ട…..മര്യാദയ്ക്ക് കാശ് എടുക്ക്….”

“ഇതെന്താ വെള്ളരിക്കാ പട്ടണമോ….”

“അധികം നിന്ന് ചിലയ്ക്കാൻ നിൽക്കണ്ട….വണ്ടിക്ക് നല്ല പണിയുണ്ട്….കാശെടുക്ക്….”

അന്ന് ആദ്യമായിട്ട് രോഹിതിനെ ഞാൻ കാണുന്നത് ഞങ്ങളുടെ വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ച ആ ദിവസം ആയിരുന്നു…….

“എന്നാ വാ നമുക്ക് പോലീസ് സ്റ്റേഷനിൽ പോകാം…..സി സി ടി വി വിഷ്യുൽസ് നോക്കി തെറ്റ് ആരുടെ ഭാഗത്ത് ആണെന്ന് അവർ തീരുമാനിക്കട്ടെ…..”

“അയ്യോ സാർ പ്രശ്നം ആക്കരുത്….. ഇതെന്റെ ഫ്രണ്ടിന്റെ വണ്ടിയാ…..

ബുള്ളറ്റ് ഒക്കെ ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് അവളുടെ കാല് പിടിച്ചു വാങ്ങിച്ചോണ്ട് വന്നതാ…….

പ്ലീസ് സാർ…….ഇതിങ്ങനെ ആക്സിഡന്റ് ആകും എന്ന് ഓർത്തില്ല…..

വണ്ടിക്ക് എന്തേലും പറ്റിയാൽ അവളെന്നെ ശരിയാക്കും…..”

“ഓടിക്കാൻ ഇത്ര ആഗ്രഹം ആണെങ്കിൽ സ്വന്തമായൊരു വണ്ടി വാങ്ങി ഓടിച്ചൂടേ…..”

“ഇത്രയും വിലയുള്ള ബുള്ളറ്റ് ഒക്കെ ഞങ്ങളെ പോലെയുള്ള പാവങ്ങൾക്ക് സ്വപ്നം കാണാനല്ലേ കഴിയു സാർ ……

പ്ലീസ് സാർ വണ്ടിയുടെ കേടുപാടുകൾ തീർക്കാനുള്ള കാശ് എങ്കിലും തരണം…..”

“അത് കൊണ്ട് എനിക്ക് എന്താ പ്രയോജനം….??”

“പുണ്യം കിട്ടും സാർ….”

“മ്ം…..എത്രയാ വേണ്ടത് ഒരു പതിനായിരം രൂപ….”

“പതിനായിരമോ…..ഒരു എണ്ണായിരം രൂപ തരാം അത് ഓക്കെയാണോ…..”

“ഓക്കേയാണ് സാർ….”

“പിന്നെ കുട്ടീ ഒരു കാര്യം….”

“എന്താ സാർ…”

ബൈക്കെടുത്ത് നിവർത്തി വെച്ചു കൊണ്ടായിരുന്നു ഞാനത് ചോദിച്ചത്…

“ഇനിയെങ്കിലും ഈ വക വണ്ടിയൊക്കെ സൂക്ഷിച്ചും കണ്ടും ഓടിക്കണം….”

“ഓക്കേ ശരി സാർ….”

അതും പറഞ്ഞു ഞാൻ വണ്ടിയും വിട്ട് ഇങ്ങ് പോന്നു…..അതിന് ശേഷം ഇന്നാണ് ഞങ്ങൾ തമ്മിൽ കണ്ടത്….

“അവന് നിന്നെ മനസ്സിലായോ….????

വല്ലാണ്ടങ്ങ് ചിരിക്കുന്നുണ്ടിയിരുന്നല്ലോ…..??”

പ്രവി ആയിരുന്നു അത് ചോദിച്ചത്…

“ആ….എനിക്ക് അറിയില്ല…..”

“മോളെ പൗമി…… നീ വല്ലാണ്ടങ്ങ് ഉരുളല്ലേ……..

നീയുണ്ടാക്കിയ ഒരു തട്ടികൂട്ട് സ്റ്റോറിയാ ഇത്….”

പാച്ചു ആയിരുന്നു അത് പറഞ്ഞത്….

“എങ്കിൽ പറ…ലൈഫിൽ എന്ത് നടന്നാലും ഞങ്ങളോട് വന്ന് പറയുന്ന നീ ഇത് മാത്രം എന്താ പറയാതിരുന്നത്…??”

“അത് പിന്നെ വണ്ടി ആക്സിഡന്റ് ആയീന്ന് നിങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങളൊരിക്കലും വണ്ടിയും കൊണ്ട് തനിച്ച് പുറത്ത് പോകാൻ സമ്മതിക്കില്ലെന്ന് ഓർത്താ ഞാൻ പറയാതിരുന്നത്….”

“ടാ പ്രവി നീയിത് വിശ്വിച്ചോ…..??ഞാൻ വിശ്വസിക്കില്ല…..

അവൻ ഇവൾടെ കൈയ്യിൽ പിടിക്കുന്നത് ഞാൻ കണ്ടതാ…..”

“നീ സൗകര്യം ഉണ്ടേൽ വിശ്വസിക്ക്….”

“ഇല്ലെടീ…..ഞാൻ വിശ്വസിക്കില്ല…..നീ കള്ളം പറയുവാ….”

“ഹാ രണ്ടാളും ഒന്ന് നിർത്തുന്നുണ്ടോ…..”

പെട്ടന്നായിരുന്നു പൗമിയുടെ ഫോൺ റിംഗ് ചെയ്തത്….

അവൾ ഫോണും കൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി…

“ഹലോ….”

“ഹലോ…”

“ഹലോ ആരാ….??”

“ഹാപ്പി ബർത്ത് ഡേ ഡിയർ പൗമീ……”

“ഹൂ ആർ യു….????”

മറുപടിയായ് അപ്പുറത്ത് നിന്ന് വെറും ഒരു ചിരി മാത്രം….

“മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ഇറങ്ങിക്കോളും….”

അതും പറഞ്ഞു പൗമി ഫോൺ കട്ട് ചെയ്തു….

വീണ്ടും അതേ നമ്പറിൽ നിന്നും കോൾ വന്നു….

“തനിക്ക് എന്താ വേണ്ടത്….?”

“താഴേക്ക് ഒന്ന് ഇറങ്ങി വരാമോ….”

“ഞാൻ എന്റെ ഏട്ടനേ പറഞ്ഞു വിടാം….പറയാൻ ഉള്ളത് അങ്ങോട്ട് പറഞ്ഞോ….”

“എനിക്ക് കാണണ്ടത് നിന്നെയാണ് പൗമീ….”

“സോറി എനിക്ക് വരാൻ സാധ്യമല്ല….”

“അതെന്താ പേടിയാ….”

“യൂ….”

“ഹേയ് ചൂടാകാതെ………ഡി ജി പി അനന്തപത്മനാഭ അയ്യരുടേയും ലക്ഷ്മി ടീച്ചറുടേയും മകൾ പൗർണമി എന്ന പൗമിയുടെ ഡിഷ്നറിയിൽ പേടി എന്നൊരു വാക്ക് ഉള്ളതായിട്ട് എനിക്ക് അറിവില്ലാ….

ധൈര്യമുണ്ടോ എങ്കിൽ ഒറ്റയ്ക്ക് ഇറങ്ങി വാ താഴേക്ക്….”

കോൾ കട്ട് ചെയ്യാതെ തന്നെ അവൾ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് ചെന്നു്‌……

ഇതിനോടകം തന്നെ അതിഥികൾ എല്ലാവരും പോയിരുന്നു…..

“എവിടാ താൻ….???”

“ധൃതി വയ്ക്കാതെ മിസ്സ് പൗമീ……

നേരെ ഗേറ്റിന്റെ അടുത്തേക്ക് നടക്കു…..”

അവൾ എന്തോ ചിന്തിച്ചു അവിടെ നിന്നു…..

“എന്താണ് മേടം ഒരു ചിന്ത….??പേടിയുണ്ടോ…..???”

“താൻ ആരാ…??”

“അതൊക്കെ വഴിയേ പറയാം….ആദ്യം ഗേറ്റിനടുത്തേക്ക് നടക്കുക..നിന്റെ വീടിന്റെ ഓപ്പോസിറ്റ് ആളൊഴിഞ്ഞ രണ്ടു നില വീടിന്റെ ഗേറ്റിനു ഫ്രണ്ടിൽ നിനക്കുള്ള ഗിഫ്റ്റ് വെച്ചിട്ടുണ്ട് പോയി എടുത്തോ…..”

“അപ്പോൾ നിങ്ങൾ വരില്ലേ…..”

അതിനും മറുപടി വെറും ഒരു ചിരി മാത്രം ആയിരുന്നു….

പെട്ടെന്ന് ആ കോൾ കട്ടായി….

തിരിച്ചു വിളിക്കാൻ അവൾ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി…

പൗമി ചുറ്റിലും ഒന്ന് നോക്കി… നേരെ ഗേറ്റിനടുത്തേക്ക് നടന്നു……..

ഫോൺ ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ പൂട്ടിയിട്ടിരുന്ന ആ രണ്ടുനില വീടിനു മുന്നിലേക്ക് നടന്നു…..

വഴിയരികിൽ വീണ്ടും ആ കരിമ്പടം പുതച്ച മനുഷ്യൻ

“എങ്ങോട്ടാ…..”

വേവലാതി പെട്ടു കൊണ്ടയാൾ അവളോട് ചോദിച്ചു….

“അത്‌…നിങ്ങൾ ഇവിടെ….”

“സൂക്ഷിക്കണം……സൂക്ഷിക്കണം…….”

അതുമാത്രം പുലമ്പി കൊണ്ടയാൾ ഇരുട്ടിനെ കീറി മുറിച്ചു മുൻപോട്ടു നടന്നു…..

അയാൾക്ക് പിന്നാലെ പൗമിയും രണ്ടടി നടന്നു…..ഇരുട്ടിലേക്ക് ഒരോ നിമിഷം നടക്കുമ്പോഴും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടായിരുന്നു………

ഒരു നിമിഷം അവളൊന്ന് നിശ്ചലയായി….എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു…….

അവളുടെ ഫോൺ വീണ്ടും ശബ്ദിച്ചു….

“എന്താണ് മിസ്സ്‌ പൗമി പേടിച്ചു നിൽക്കുന്നത്….ചെന്ന് എടുക്കു ആ ഗിഫ്റ്റ് നിനക്ക് ഉള്ളത് തന്നെയാണ്….”

“നിങ്ങൾ ആരാ…എവിടെ നിന്നാ നിങ്ങൾ സംസാരിക്കുന്നത്…..ആരാ നിങ്ങൾ…..?????”

ആ കോള് വീണ്ടും കട്ട് ആയി…

വഴിയിലെ സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം ഒന്നിച്ചണഞു….

പേടിയാൽ പൗമി നെഞ്ചിൽ കൈ വച്ചു…

ആളൊഴിഞ്ഞ വീട്ടിലെ ഗേറ്റിനു മുൻപിൽ ഇരിക്കുന്ന വെള്ള ബോക്‌സിലും അവളുടെ ഫോണിലും മാത്രം വെളിച്ചം തെളിഞ്ഞു നിന്നു….

പെട്ടെന്ന് അവൾക്ക് എന്തോ ഒരു ഉൾഭയം തോന്നി…

അവൾ ആ ഗിഫ്റ്റ് ബോക്‌സ് എടുക്കാനായ് പതിയെ അതിന് അരികിലേക്ക് നടന്നു….അവളുടെ കൈകൾ ആ ബോക്സിലേക്ക് നീണ്ടു…

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പൗമി – ഭാഗം 4”

Leave a Reply

Don`t copy text!