Skip to content

പൗമി – ഭാഗം 5

poumi-novel

ആളൊഴിഞ്ഞ വീട്ടിലെ ഗേറ്റിനു മുൻപിൽ ഇരിക്കുന്ന വെള്ള ബോക്‌സിലും അവളുടെ ഫോണിലും മാത്രം വെളിച്ചം തെളിഞ്ഞു നിന്നു….

പെട്ടെന്ന് അവൾക്ക് എന്തോ ഒരു ഉൾഭയം തോന്നി…

അവൾ ആ ഗിഫ്റ്റ് ബോക്‌സ് എടുക്കാനായ് പതിയെ അതിന് അരികിലേക്ക് നടന്നു….അവളുടെ കൈകൾ ആ ബോക്സിലേക്ക് നീണ്ടു…

ഒരു നിമിഷം അവളുടെ നെഞ്ചിടിപ്പ് വല്ലാതെ വർദ്ധിച്ചു…

പതിയെ അവൾ ആ ഗിഫ്റ്റ് കൈയ്യിൽ എടുത്തു…….

പെട്ടെന്ന് സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം ഒന്നിച്ചു തെളിഞ്ഞു……

അത്ഭുതത്തോടെ ചുറ്റിലും ഒന്ന് നോക്കിയിട്ട് പൗമി വേഗം വിട്ടീലേക്ക് നടന്നു…..

ആരും കാണാതെ ആ ഗിഫ്റ്റ് മുകളിലെ അവളുടെ റൂമിൽ എത്തിച്ചു…..

അതിന്റെ മുകളിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു

“ടു മൈ ഡിയറസ്റ്റ് ഡിയർ പൗമീ….”

പതിയെ അവൾ അത് ഓപ്പൺ ചെയ്തു….

ഒരു നിമിഷം പൗമിയൊന്ന് ഞെട്ടി……

ചുവന്ന റോസാപൂക്കൾ കൊണ്ടൊരു റീത്ത്……പിന്നെയൊരു ലെറ്റർ…

അവൾ അത് കൈയ്യിലെടുത്തു ……..

ആ റീത്തിനു നടുവിൽ ഒരു വെള്ള പേപ്പറിൽ ഇങ്ങനെ എഴുതി ഒട്ടിച്ചിരുന്നു…

“പൗർണമി ബെർത്ത് 1998 മാർച്ച് 18

ഡെത്ത് 2019 മെയ്യ് 18 “

അവൾ ഞെട്ടി തരിച്ച് കട്ടിലിലേക്ക് ഇരുന്നു…..

ആ ലെറ്റർ തുറന്നു……അഞ്ച് തെരുവ് നായ്ക്കൾക്ക് മുൻപിൽ മുഖം പൊത്തി പിടിച്ചു നിൽക്കുന്ന ഒരു പെൺകുട്ടി….

വായിച്ചെടുക്കാൻ പറ്റാത്ത ഭാഷയിൽ അതിന്റെ താഴെ എഴുതിയിരുന്നു…..”ഡിയർ പൗമി യുവർ കൗൺഡൗൺ സ്റ്റാർട്ട്സ് നൗ…

ബൈ യുവർ കാലൻ”

പെട്ടന്നാണ് അവളുടെ ഫോൺ ശബ്ദിച്ചത്…..

“മിസ്സ് പൗമീ….”

“താങ്ക്സ് ഫോർ യുവർ ഗിഫ്റ്റ്…..”

അപ്രതീക്ഷിതമായ അവളുടെ ആ മറുപടിയിൽ മറുപുറത്തെ ചിരി മാഞ്ഞു അയാൾ ശാന്തനായി….

“വാട്ട്….???”

“ഇങ്ങനെ ഒരു മറുപടി ആയിരിക്കില്ല അല്ലേ താൻ പ്രതീക്ഷിച്ചത്…..

താനെന്താ കരുതിയത് ഞാൻ ആ റീത്തും കെട്ടിപ്പിടിച്ചു ഇവിടിരുന്നു കരയുവാണെന്നോ……

എങ്കിൽ തനിക്ക് ആള് തെറ്റി….താൻ ഇത് വരെ കണ്ടതും അറിഞതുമായ ഒരു പെണ്ണല്ല ഞാൻ…..

ഐ ആമ് പൗമി….എന്റെ കാലന് വേണ്ടി ഞാൻ ഇവിടെ കട്ട വെയ്റ്റിങ് ….”

അത്രമാത്രം പറഞ്ഞവൾ  ഫോൺ കട്ട് ചെയ്തു ബെഡിലേക്ക് ഇട്ടു…….

”പൗമീ………”

അടച്ചിട്ടിരുന്ന അവളുടെ റൂമിന്റെ വാതിലിൽ തട്ടിക്കൊണ്ട് പ്രവിയായിരുന്നു അവളെ വിളിച്ചത്……

“എന്താ പ്രവീ……???”

“ഒന്ന് ഇറങ്ങി വാ……”

“മ്ം….ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം….”

പൗമി വേഗന്ന് തന്നെ ഡ്രസ്സും മാറ്റി ആ ഗിഫ്റ്റ് ബോക്‌സ് കട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ചിട്ട്  ഒന്നും അറിയാത്തത് പോലെ മുറിക്കു പുറത്തേക്ക് ഇറങ്ങി…..

പ്രവിക്കൊപ്പം പാച്ചുവും ഉണ്ടായിരുന്നു……..

തൽക്കാലം ഗിഫ്റ്റിന്റെ കാര്യം അവരോട് പറയണ്ട എന്നവൾ മനസ്സിൽ ഉറപ്പിച്ചു….

“എന്താ കാര്യം….??”

“നീ ആദ്യം കണ്ണൊന്ന് അടയ്ക്ക്…..”

“എന്തിനാ പ്രവീ…..ചുമ്മാ എന്നെ വട്ട് കളിപ്പിക്കല്ലേ….”

“ഹാ ഒന്ന് അടയ്ക്ക് പെണ്ണേ….”

അവൾ കണ്ണുകൾ ഇറുക്കി അടച്ചു….

“ഇനി കൈ നീട്ടിക്കേ….”

അവൾ കൈ നീട്ടി….

“ആ ഇനി കണ്ണ് തുറന്നോ…..”

നോക്കുമ്പോൾ അവളുടെ കൈ വെള്ളയിൽ കടുക് മണിയോളം വലിപ്പം വരുന്ന ഒരു നീലക്കൽ മുക്കുത്തി….

“എന്താ പ്രവീ ഇത്…..???”

“എന്റെ ബെർത്ത് ഡേ ഗിഫ്റ്റ്…

നീ മൂക്ക് കുത്തിയിട്ട് ഇത് ഇട്ടേ പറ്റു….”

“ഓക്കേ ഓക്കേ ഞാൻ ഇടാം….”

“പാച്ചൂ എന്താ മാറി നിൽക്കുന്നത്…..???എന്നോട് പിണക്കം ആണോ ടാ…..”

പിൻ തിരിഞ്ഞു നിന്ന പാച്ചുവിനെ പൗമി പിന്നിലൂടെ ചെന്ന് വട്ടം കെട്ടിപ്പിടിച്ചു…

“പിണങ്ങല്ലേടാ…….”

അതും പറഞ്ഞു അവൾ അവനെ ഒന്നൂടെ അമർത്തി പിടിച്ചു…..

“യ്യോ….നീ എന്നെ ഇപ്പോ ഞെക്കി കൊല്ലൂലോ…..??

എനിക്ക് പിണക്കം ഒന്നൂല്ലടീ……”

അപ്പോഴാണ് അവൾ ആ പിടുത്തം വിട്ടത്…..

“അതേ നിങ്ങള് രണ്ടാളും കിടക്കാൻ വരുന്നില്ലേ..??”

പ്രവീൺ അത് ചോദിച്ചപ്പോൾ പൗമിയും പാച്ചുവും പ്രവീണിനു പിന്നാലെ പാച്ചുവിന്റെ റൂമിലേക്ക് പോയി…..

“എന്നാ പൗമി മോള് ചാച്ചിക്കോ….ചേട്ടൻമാര് ഓരോ ബിയർ അടിക്കട്ടേ……”

“ഏ….ബിയർ വാങ്ങിച്ചോ…..ഇതൊക്കെ എപ്പം നടന്നു…..”

“അതൊക്കെ നടന്നു….മോള് കിടന്നോട്ടോ….ചേട്ടൻ മാര് ഇത് കുടിച്ചിട്ട് കിടന്നോളാട്ടോ…..”

പാച്ചൂ ആയിരുന്നു അത് പറഞത്…

“ടാ പാച്ചൂ ഈ തവണ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല…ഇച്ചിരി താടാ…..”

“വേണ്ട മോളെ……നിനക്ക് ഇനി ബിയർ തരുന്ന പ്രശ്നമേ ഇല്ല…..”

“പ്രവീ…….”

അവൾ ഒരു പ്രത്യേക താളത്തിൽ പ്രവീണിനെ വിളിച്ചു…..

“ഇച്ചിരി കൊടുത്തേക്കടാ പാച്ചൂ…..”

പ്രവീൺ പാച്ചൂനോടായ് പറഞ്ഞു……

പാച്ചു ഒരു കുപ്പി ബിയർ പൗമിക്ക് നീട്ടി….

“അതേയ് പറഞതൊക്കെ ഓർമ്മ ഉണ്ടല്ലോ അല്ലേ….??

ചിരിക്കാനും കരയാനും ഒന്നും പാടില്ല….കുടിച്ചിട്ട് മിണ്ടാതെ കേറി കിടന്നോണം….

പിന്നെ പ്രത്യേകം ഒരു കാര്യം ഓർമ്മിപ്പിക്കുവാ

പണ്ട് പൊട്ടിപ്പോയ നിന്റെ പത്താം ക്ലാസ്സിലെ പ്രണയം ദയവു ചെയ്ത് അത് ഇനിയെങ്കിലും പറയരുത് കേട്ട് മടുത്തു……..”

“പത്താം ക്ലാസിലെ പഴയ പ്രേമം…..”

പൗമി ഒന്ന് പുഞ്ചിരിച്ചു….

ശേഷം പാച്ചൂന്റെ കൈയ്യിൽ നിന്ന് ബിയർ വാങ്ങി….

“ടീ പെണ്ണേ ശ്വാസം വിട്ട് കുടിക്ക്…ഇല്ലേൽ ചത്ത് പോകും….”

പാച്ചു ആയിരുന്നു അത് പറഞത്……

പൗമി ഒന്നും മിണ്ടാതെ അൽപം നേരം ഇരുന്നു….

പിന്നെയും കുടിച്ചു… രണ്ടു മൂന്നു തവണയായി ഒരു ബിയർ മുഴുവനും കുടിച്ചു…

ശേഷം രണ്ടു കൈ കൊണ്ടും കണ്ണൊക്കെയൊന്ന് തിരുമി തലയൊക്കെ ഒന്ന് കുലുക്കി പ്രവീണിന്റെ മുഖത്തേക്കൊന്ന് സൂക്ഷിച്ച് നോക്കി…

എന്നിട്ട് പ്രവീന്നും വിളിച്ചു കൊണ്ട്  കരയാൻ തുടങ്ങി….

“എന്താടീ…….”

“ഞാൻ ഇന്ന് തൊട്ട് നന്നാവാൻ പോവാ….”

“ഇത് പുതിയ ഡയലോഗ് ആണെല്ലോ….”

പാച്ചൂ ആയിരുന്നു അത് പറഞ്ഞത്…

“ആ…നാളെ തൊട്ട് നന്നാവാം ഇപ്പോ കയറി കിടന്നോട്ടോ….”

പാച്ചു അവളെ പിടിച്ച് കട്ടിലിലേക്ക് കിടത്തി….

അവൻ കിടത്താൻ ശ്രമിക്കും തോറും അവൾ ചാടിയെഴുന്നേറ്റു കൊണ്ടേയിരുന്നു….

“ഞാൻ അപ്പോഴെ പറഞതാ ഈ പെണ്ണിന് ബിയർ കൊടുക്കണ്ടാന്ന്…..”

അതും പറഞ്ഞു പാച്ചു കൈ മലർത്തി….

“എന്റെ പൊന്ന് പൗമി നീയൊന്ന് കിടക്ക്….”

“ഇല്ലാ….എനിക്ക് ഇപ്പോ അച്ഛനേം അമ്മേം കാണണം….മാപ്പ് ചോദിക്കണം….എന്നിട്ട് എനിക്ക് നന്നാവണം….

എന്നെ വിട്…..എന്നെ വിട് ടാ…”

“ഏട്ടന്റെ പൊന്ന് മോളല്ലേ…ഇപ്പം ഇവിടെ കിടക്ക് എന്നിട്ട് നാളെ നമുക്ക് പോയി മാപ്പ് ചോദിക്കാം….ഇപ്പം നിന്നെ ഈ കോലത്തിൽ കണ്ടാൽ നമ്മളെ മൂന്ന് പേരെയും തൂക്കിയെടുത്ത് പുറത്തോട്ട് എറിയും അച്ഛൻ…”

പ്രവീൺ ആയിരുന്നു അത് പറഞ്ഞത്…

“നാളെ….നാളെ മതിയോ….”

പൗമിയുടെ നാവ് കുഴഞ്ഞു പോകുന്നുണ്ടായിരുന്നു…..

ഇടയ്ക്കിടെ കിടക്കുവേം എഴുനേൽക്കുവേം ചെയ്തതു കൊണ്ട് അവളുടെ മുടിക്കെട്ട് അഴിഞ്ഞു പോയിരുന്നു….

പ്രവീൺ എല്ലാ മുടിയും ഒന്നിച്ചെടുത്ത് കെട്ടി വെച്ചിട്ട് അവളെ കട്ടിലിലേക്ക് കിടത്തി….

“ടാ പ്രവീ നിനക്ക് അറിയുവോ എന്നെ അവൻ കൊല്ലും….”

“ആര് …??”

“കാലൻ….”

“എന്താ പൗമീ…ഒന്നൂടെ പറഞേ….”

“എന്റെ പ്രവീ…ആ പെണ്ണ് പിച്ചും പേയും വിളിച്ചു പറയുവാ…അത് കേട്ട് ടെൻഷൻ അടിക്കാൻ നീ….

ഞാൻ അപ്പോഴേ പറഞതാ ഇവൾക്ക് കൊടുക്കണ്ടാന്ന്….”

“ഇന്ന് ഇവൾക്ക് എന്നാ പറ്റി….സാധരണ കുടിച്ചു കഴിഞ്ഞാൽ കയറി കിടന്ന് ഉറങ്ങും ഇതിപ്പോ….”

പ്ലേറ്റിലിരുന്ന ക്യാഷുനട്ട് വാരി വായിലിട്ടു കൊണ്ട് അതിനു മറുപടി എന്നോണം പാച്ചു പറഞ്ഞു

“അതേയ് എന്നും ഒരു ഗ്ലാസ് കുടിക്കുന്നവളാ…ഇന്നേ ഒരു കുപ്പിയാ അകത്താക്കിയത്….

നാളെ ക്ലാസ്സിൽ പോകാൻ വേണ്ടി പൊങ്ങിയാൽ ഭാഗ്യം…”

“പ്രവീ…….”

കിടത്തിയടുത്ത് നിന്നും വീണ്ടും പൗമി എണീറ്റു…

“പൗമി ഉറങ്ങിക്കോ……”

“പ്രവീ എനിക്ക് ഇച്ചിരീം കൂടി തരുവോ…??”

ഒരു കൊച്ചു കുഞ്ഞിനെ പോലെ കെഞ്ചുവാണ് പൗമി

“ഇനി നമുക്ക് നാളെ കുടിക്കാം….ഇപ്പോ കിടന്നോ…..”

“എന്നാ നീയും വാ…എന്റെ കൂടെ വാ….”

കട്ടിലിൽ കിടക്കുന്ന പൗമിയുടെ അടുത്തേക്ക് പ്രവീൺ ചേർന്നിരുന്നു……

അവന്റെ വലം കൈയ്യേ അവളുടെ കൈക്കുള്ളിൽ ആക്കി കൊണ്ടവൾ കമഴ്ന്നു കിടന്നു….

ഇടയ്ക്ക് തല പൊക്കി പ്രവീണിനോടായ് പറഞ്ഞു…

“പ്രവീ….വാവോ വെക്ക്…….”

ഇച്ചിരി ബിയറ് ഉള്ളിൽ ചെന്നാൽ പൗമിക്ക് കൊച്ചു പിള്ളേരുടെ സ്വഭാവമാണ്…..

ചിലപ്പോൾ കണ്ണു തിരുമി കരയും….ചിലപ്പോൾ കൈകൊട്ടി ചിരിക്കും….

പ്രവി പതിയെ പൗമിയുടെ പുറത്ത് തട്ടി വാവോ വെച്ചോണ്ടേ ഇരുന്നു…

“ഇനിയിപ്പോ കുപ്പിപാല് വേണോന്ന് പറയുവോ എന്തോ…..”

പാച്ചൂ അതും പറഞ്ഞു വാ പൊത്തി ചിരിച്ചപ്പോൾ പ്രവി ചുണ്ടത്ത് വിലമർത്തി മിണ്ടെരുതെന്ന് ആഗ്യം കാണിച്ചു………

കണ്ണും തിരുമി രാവിലെ എഴുനേൽക്കുമ്പോൾ പാച്ചുവും പ്രവിയും അവൾക്കരുകിൽ ഇല്ലായിരുന്നു……..

തലയ്ക്കൊക്കെ വല്ലാത്ത കനം…

അവൾ ക്ലോക്കിലേക്കൊന്ന് സമയം നോക്കി….

എട്ട് മണി….

കട്ടിലിൽ നിന്ന് എഴുനേൽക്കാൻ നോക്കിയപ്പോഴായിരുന്നു

പാച്ചു ടവ്വലും ഒക്കെ ചുറ്റി കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നത്….

“അതേ മേഡം… ഇന്ന് വരുന്നില്ലേ…??”

“ഉണ്ട്….പ്രവീ അമ്മ അച്ഛൻ ഒക്കെ എന്തിയെ….??”

“എല്ലാരും പോയി….നീ വേഗം പോയി റെഡിയാവ്..”

“മ്ം…”

അവള് വേഗം റൂമിൽ പോയി കുളിച്ചു ഫ്രഷായി….

അലമാരയിൽ നിന്ന് ഒരു ബ്ലാക്ക് ജീൻസും വൈറ് ബനിയനും ബ്ലാക്ക് ഷർട്ടും എടുത്തു ഇട്ടു….

മുടി വെറുതെ പോണിടെയിൽ കെട്ടി ചുണ്ടത്ത് അൽപ്പം ലിപ്സ്റ്റിക്കും ഇട്ടു പെർഫ്യൂമും അടിച്ച് മേശമേൽ ഇരുന്ന ഫോണും ബാഗും എടുത്തു പാച്ചൂന്റെ റൂമിലേക്ക് ചെന്നു…..

അവൻ അവിടെ മുടിയുടെ മേൽ ഗോപുരം പണിയുന്ന തിരക്കിൽ ആയിരുന്നു….

“ഡാ….ഇന്നെങ്ങാനും കഴിയുവോ…സമയം പോയി…”

“കഴിഞെടീ….”

എന്നും പറഞ് അവൻ അവളുടെ കൈയ്യിലേക്ക് ഒരു ബുക്കും എടുത്തു കൊടുത്ത് മുറിക്ക് പുറത്തേക്കിറങ്ങി….

അവളാ ബുക്ക് അവളുടെ ബാഗിലേക്ക് വെച്ചു….

“ടീ ബ്രേക്ക് ഫാസ്റ്റ് വേണ്ടേ….??”

“നീ കഴിച്ചിട്ട് വേഗം വാ…ഇപ്പോ തന്നെ സമയം പോയി…”

അതും പറഞ്ഞു പൗമി അവളുടെ വണ്ടിയുടെ അരികിലേക്ക് നടന്നു….പാച്ചുവും വേഗന്ന് കഴിച്ചിട്ടെത്തി…

രണ്ടുപേരും അവരവരുടെ വണ്ടികളിൽ കോളേജിലേക്ക് പോയി……

പാർക്കിംഗിൽ വണ്ടി വെച്ചിട്ട് അവർ ഇരുവരും ഒന്നിച്ചു ക്ലാസ്സിലേക്ക് നടന്നു…

ക്ലാസ് ഭയങ്കര ബോർ…അതിന്റെ കൂടെ ഇന്നലെ കുടിച്ച ബിയറിന്റെ ക്ഷീണം…

പൗമി പതിയെ പാച്ചുവിന്റെ തോളിലേക്ക് തലചായ്ച്ചു കിടന്നു…..

സാറ് കാര്യമായിട്ട് ക്ലാസ്സെടുക്കുന്നുണ്ട്….പാച്ചൂ ക്ലാസ്സിൽ ശ്രദ്ധിച്ചു എന്തൊക്കെയോ ബുക്കിലേക്ക് കുത്തിക്കുറിച്ച് വയ്ക്കുന്നുണ്ട്….

സാറിന്റെ മാർക്കറിന്റെ ക്യാപ്പ് നെറ്റിമേൽ വന്നു വീണപ്പോഴായിരുന്നു പൗമി ഉറക്കത്തിൽ നിന്ന് ചാടി എണീറ്റത്…

“സോറി സാർ…”

“ഇരുന്നു ഉറങ്ങാനാണേൽ എന്തിനാണ് ഇങ്ങോട്ട് വരുന്നത്…വീട്ടിൽ ഇരുന്നാൽ പോരെ….”

“അത് പിന്നെ……”

“ഒരു പിന്നെയും ഇല്ലാ….ഈ അവർ കഴിഞ്ഞിട്ട് കയറിയാ മതി…ക്ലാസ്സിൽ നിന്ന് ഇറങ്ങിക്കോ…..”

പൗമി പാച്ചൂനെ ഒന്ന് നോക്കി…. ശേഷം ക്ലാസിൽ നിന്നിറങ്ങി….

സ്റ്റെയർകേഴ്സ് ഇറങ്ങി ഫോണിൽ നോക്കി വരാന്തയിലൂടെ നടക്കുമ്പോഴായിരുന്നു തനിക്കെതിരെ വരുന്ന പോലീസുകാരനെ അവൾ ശ്രദ്ധിച്ചത്…..

ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് ആളെ മനസ്സിലായിരുന്നു…..

മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു……പൗമി ശിലകണക്കെ അവിടെ തന്നെ നിന്നു….

അവൻ അടുത്തേക്ക് വരുന്ന ഓരോ നിമിഷവും അവളുടെ നെഞ്ചിടിപ്പ് കൂടി….മൂക്കിൻ തുമ്പിൽ വിയർപ്പ് കണങ്ങൾ പിറവിയെടുത്തു…കൈകളിൽ തണുപ്പ് വ്യാപിക്കുന്നതോടൊപ്പം  അവളുടെ വലം കൈ അവളുടെ വലത്തേ കവിളിനെ ഒന്ന് തലോടി….

കാരണം അവസാനമായി അവർ കണ്ടുമടങ്ങുമ്പോൾ അവന്റെ അഞ്ച് വിരലുകളും അവളുടെ വലം കവിളിൽ പതിഞിരുന്നു

അവളുടെ ചുണ്ടുകൾ ആ പേര് വീണ്ടും ഉരുവിട്ടു….

“അശ്വിൻ….”

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “പൗമി – ഭാഗം 5”

  1. ഇതു മുഴുവൻ ട്വിസ്റ്റ് ആണല്ലോ? എന്തായാലും interesting ആണ്. 💖💖💖💖💖

Leave a Reply

Don`t copy text!