അവസാനമായി അവർ കണ്ടുമടങ്ങുമ്പോൾ അവന്റെ അഞ്ച് വിരലുകളും അവളുടെ വലം കവിളിൽ പതിഞിരുന്നു
അവളുടെ ചുണ്ടുകൾ ആ പേര് വീണ്ടും ഉരുവിട്ടു….
“അശ്വിൻ….”
അവൻ അവൾക്ക് അരികിലേക്ക് നടന്നടുത്തു…..
അവളെ മറികടന്ന് പോകാനാഞ അവന്റെ മിഴികൾ ഒരു നിമിഷം അവളിൽ ഉടക്കി….
വിശ്വാസം വരാത്തത് പോലെ അവൻ അവളെ നോക്കി…
“പൗമീ….”
അവൻ അവളെ പേരെടുത്ത് വിളിച്ചു….
“അച്ചുവേട്ടന് ഓർമ്മയുണ്ടല്ലേ എന്നെ…….എന്റെ പേര് മറന്നിട്ടില്ല അല്ലേ….??”
നിറഞൊഴുകിയ ഇടം കണ്ണിനെ വലം കൈ തണ്ടായാൽ തുടച്ചു കൊണ്ടായിരുന്നു അവൾ അത് ചോദിച്ചത്…
മറുപടിയൊന്നും പറയാതെ അവൻ നിശബ്ദനായി നിന്നു….
അവൾ പെട്ടന്ന് മുൻപോട്ട് നടന്നു…….
ഒരു പിൻവിളി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല….
പൗമി നേരെ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു….ഇനി ക്ലാസിൽ ഇരുന്നാൽ ശരിയാവില്ല… അവൾ വണ്ടിയെടുത്തു നേരെ വീട്ടിലേക്ക് പോയി….
യാത്രയിൽ ഉടനീളം അവളുടെ മിഴികൾ നിറഞൊഴുകുന്നുണ്ടായിരുന്നു…..
ഹെൽമറ്റിനിടയിലൂടെ താഴേക്ക് ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികളെ കാറ്റങ്ങ് ദൂരേക്ക് പറത്തി കൊണ്ട് പോയി….
വീട്ടിൽ വന്നു കയറിയതും ബാഗ് മേശയിലേക്ക് എറിഞ്ഞു കൊണ്ടവൾ കട്ടിലിലേക്ക് വീണു…..
കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ എല്ലാം തലയിണയ്ക്കുള്ളിലെ പഞിക്കെട്ടുകൾക്ക് ഇടയിലേക്ക് ഊർന്നിറങ്ങാൻ ധൃതി വയ്ക്കുന്നുണ്ടായിരുന്നു…….
അപ്പോഴായിരുന്നു പാച്ചുവിന്റെ കോൾ അവൾക്ക് വന്നത്…
“ടീ നീ എവിടാ….നെക്സ്റ്റ് അവർ ആയി….ക്ലാസിലേക്ക് വാ…”
“പാച്ചൂ..ഞാൻ.. വീട്ടിൽ വന്നു….”
“എന്തിന്?’
“എനിക്ക് നല്ല തല വേദന…”
“മ്ംമ്ം…. എന്നാൽ കിടന്നോ….”
ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരുന്നു….
അവൾ വീണ്ടും പഴയ ആ എട്ടാം ക്ലാസ്സുകാരി പൗമിയായ് മാറി….
രണ്ട് സൈഡിലേക്കും മുടിയൊക്കെ കെട്ടി ഹാഫ് മിഡിയും ഇട്ട് സ്കൂൾ വരാന്തരിലൂടെ തുള്ളികളിച്ച് നടന്ന പൗമി…
ആഗ്രഹിച്ചതൊക്കെയും സ്വന്തമാക്കണമെന്ന വാശി അത് അവളുടെ കൂടെപിറപ്പ് ആയിരുന്നു….
അതേ സ്കൂളിൽ തന്നെ പ്ലസ്റ്റു പഠിക്കുന്ന അശ്വിനെ അവൾ കണ്ടതും ആ സ്കൂൾ വരാന്തയിൽ വെച്ച് തന്നെ ആയിരുന്നു….
ഒരുപാട് പകലുകളിൽ അവൾ ആ മുഖം കൺമുന്നിൽ കണ്ടു……എല്ലാ രാത്രികളിലും അവളാ മുഖം സ്വപ്നത്തിൽ കണ്ടു……
എട്ടാം ക്ലാസ്സുകാരിരുടെ കൗതുകം എന്ന് പാച്ചുവും പ്രവിയും കളിയാക്കിയപ്പോഴും അവൾ അന്ന് മറുപടിയൊന്നും പറഞ്ഞില്ല…..
അടുത്ത വർഷം അശ്വിൻ സ്കൂൾ മാറി പോയി…
അവനെ കാണാൻ വേണ്ടി അവളും സ്കൂൾ ബസിൽ പോക്ക് നിർത്തി പ്രൈവറ്റ് ബസിൽ സ്കൂളിൽ പോകാൻ തുടങ്ങി…
അവൻ അറിയാതെ ഒരുപാട് സമയങ്ങളിൽ അവൾ അവനെ നോക്കി……
ഒരു വർഷം വീണ്ടും കടന്നു പോയി..
അന്നത്തെ പത്താം ക്ലാസ് കാരിയുടെ ഭാവനയിൽ അവൾ അവനുമൊത്തൊരു കുടുംബ ജീവിതം വരെ സ്വപ്‌നം കണ്ടു തുടങ്ങി…..
ഒടുവിൽ അവൾ തന്റെ പ്രണയം അവനോടു പറയാൻ തന്നെ തീരുമാനിച്ചു……
“ടാ പാച്ചൂ പ്രവീ….ഞാൻ അയാളോട് പറയാൻ പോവാ നാളെ….”
“എന്ത്…..???”
“എനിക്ക് അയാളെ ഇഷ്ടാന്ന്…..”
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് പാച്ചൂനെയും പ്രവിയെയും നോക്കി കൊണ്ടായിരുന്നു പൗമി അത് പറഞത്…..
“നിനക്ക് വട്ടാ…..അയാൾ നല്ല ദേഷ്യക്കാരനാ….നീ വെറുതെ പോയി നാണം കെടാൻ നിൽക്കണ്ടാ….”
പാച്ചു ആയിരുന്നു അത് പറഞത്….
പൗമിയുടെ മുഖമൊക്കെ വല്ലാണ്ടാകാൻ തുടങ്ങിയിരുന്നു…..
കണ്ണൊക്കെ നിറഞു വന്നു….
അവൾ പതിയെ മുഖം പൊത്തി പൊട്ടിക്കരഞു…..
“അയ്യേ പൗമി എന്തിനാ കരയുന്നത്….?പാച്ചു ഒരു തമാശ പറഞതല്ലേ…
പോട്ടെ കരയണ്ടാ….നീ ചെന്ന് ധൈര്യായിട്ട് പറയ്….”
പ്രവീൺ അവളെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു……
“മ്ം …നീ എങ്ങനെയാ പറയാൻ പോകുന്നത്….??”
പാച്ചുവായിരുന്നു അത് ചോദിച്ചത്…
“അത് പിന്നെ…?”
“അയാള് സ്ഥിരം അമ്പലത്തിൽ പോകാറുണ്ട്……
നാളെ നമ്മള് അമ്പലത്തിൽ പോകുന്നു….ഞാനും പ്രവിയും പുറത്ത് കാറിൽ വെയിറ്റ് ചെയ്യുന്നു നീ പോയി അയാളോട് പറയുന്നു….
എന്താ ഓക്കേ അല്ലേ…”
“ഡബിൾ ഓക്കേ…”
ആ രാത്രി അവൾക്കുറങ്ങാൻ സാധിച്ചില്ല……..തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു….
രാവിലെ എണീറ്റ് പ്രവിക്കും പാച്ചൂനും ഒപ്പം അമ്പലത്തിലേക്ക് തിരിച്ചു….
“നീ പോയി പറഞ്ഞിട്ട് വാ….ഞങ്ങൾ ഇവിടെ കാറിൽ വെയ്റ്റ് ചെയ്യാം…..”
“യ്യോ…വേണ്ട പ്രവീ നമുക്ക് തിരിച്ചു പോകാം…എനിക്ക് പേടിയാ….
പിന്നെ പറയാം….”
“ഇന്നലെ ഇതൊന്നും അല്ലായിരുന്നല്ലോ…..പോയങ്ങ് പറഞാൽ മതി….”
“പാച്ചൂ പ്ലീസ്…..”
“പോടീ….”
തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അവൾ അമ്പലത്തിലേക്ക് കയറുമ്പോൾ കാറിന്റെ ഗ്ലാസ്സ് താഴ്ത്തി പാച്ചുവും പ്രവിയും അവളെ ഡൺ സിംമ്പൽ കാണിക്കുന്നുണ്ടായിരുന്നു….
പേടിച്ച് പേടിച്ച് അവൾ അമ്പലത്തിലേക്ക് കയറി….
അശ്വിൻ അമ്പലത്തിൽ ഉണ്ടായിരുന്നു… പൂജ നടക്കുമ്പോഴൊക്കെയും അവൾ നോക്കിയത് അവനെ മാത്രമായിരുന്നു…….
എപ്പോഴോ അവന്റെ കണ്ണുകളും അവളിൽ ഉടക്കി…
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു……
പ്രസാദം വാങ്ങി തിരിച്ചിറങ്ങി ഊരിയിട്ട ചെരുപ്പ് എടുക്കാനായി അശ്വിൻ ആലിൻചോട്ടിലേക്ക് നടക്കുമ്പോൾ പൗമി അവനു പിന്നാലെ ചെന്നു….
“ഹായ്…..ഐ ആമ് പൗർണമി സ്നേഹം ഉള്ളോര് പൗമീന്ന് വിളിക്കും”
അവൻ തിരിഞ്ഞു അവളെ നോക്കി….
“എന്നെ അറിയില്ലേ…..??”
“ഇല്ലാ…..”
അവന്റെ ആ മറുപടിയിൽ അവളൊന്ന് ചമ്മിയെങ്കിലും ചമ്മല് മറച്ചു വെച്ചു കൊണ്ടവൾ വീണ്ടും തുടർന്നു….
“പക്ഷേ എനിക്ക് ചേട്ടനെ നന്നായിട്ട് അറിയാം….ഞാൻ എട്ടിൽ പഠിക്കുമ്പോൾ ചേട്ടനും ആ സ്കൂളിൽ തന്നെയായിരുന്നു…
പിന്നെ ബസ്സിൽ വെച്ചും നമ്മള് കണ്ടിട്ടുണ്ട്….”
“ആ….അതിനിപ്പോ എന്ത് വേണം…..”
“എനിക്ക് ചേട്ടനോട്… .എനിക്ക് ചേട്ടനെ….എനിക്ക് ഇഷ്ടമാണ്…
ഐ മീൻ ലവ്….”
അത് പറഞിട്ട് അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു……
“സോറി….ഞാൻ കമ്മിറ്റഡ് ആണ്….
ശ്രീ നീയൊന്നിങ്ങ് വന്നേ….”
അമ്പലത്തിനുള്ളിൽ നിന്ന മറ്റൊരു പെൺകുട്ടിയേ കൈകാട്ടി അവൻ വിളിച്ചു….
“എന്താ അച്ചുവേട്ടാ…..??”
“പൗർണമി ഇത് ശ്രാവന്തി….ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി…..”
പെട്ടന്ന് അത്കേ ട്ടപ്പോൾ ഒരു ഞെട്ടൽ ഉണ്ടായെങ്കിലും അവൾ ഒന്ന് ചിരിച്ചു…
അവൻ അവളെ പൗമിക്ക് പരിജയപ്പെടുത്തി
എന്നിട്ട് പൗമി അവനെ പ്രൊപ്പോസ് ചെയ്യാൻ വന്ന കാര്യം രഹസ്യമായി പതിയെ ശ്രാവന്തിയുടെ ചെവിയിൽ പറഞ്ഞു….
പണ്ട് പ്രവീണിന്റെ ഫോണിൽ ഞാൻ ഈ പെണ്ണിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്….അവൻ ഇടയ്ക്കിടെ ഇത് നോക്കാറുണ്ട് അപ്പോഴൊക്കെയും അവന്റെ കണ്ണുകൾ നിറയാറുണ്ട്….
ഏതോ ഒരു ചെക്കനെ കണ്ടപ്പോൾ അവനെ വേണ്ടന്നു വെച്ചിട്ട് പോയ അവന്റെ ശ്രീക്കുട്ടി
അത് ഇവൾ ആയിരുന്നുവോ….
“ഹായ് പൗർണമി….”
പൗർണമി ശ്രാവന്തിയുമായി അൽപം നീങ്ങി നിന്നു സംസാരിച്ചു
“ആഹ്….ഹായ്….ശ്രാവന്തിക്കൊരു പ്രവീണിനെ അറിയുവോ…”
അവളുടെ മുഖത്തൊരു ഞെട്ടൽ…
പെട്ടന്നായിരുന്നു പൗമി കൈനീട്ടി അവളുടെ കരണക്കുറ്റിക്ക് നോക്കി ഒന്ന് കൊടുത്തത്
“എന്റെ ഏട്ടനെ പറ്റിച്ചിട്ട് പോയപ്പോൾ നീ ഓർത്തില്ല അല്ലേ ആ ഏട്ടന് ഇങ്ങനൊരു പെങ്ങൾ ഉണ്ടെന്ന്….”
പൗമി ശ്രാവന്തിയെ അടിക്കുന്നത് മാത്രമെ അശ്വിൻ കണ്ടിരുന്നുള്ളു…
പെട്ടന്നവൻ അവർക്കടുത്തേക്ക് വന്നു….
ശ്രാവന്തിയുടെ അടി കൊണ്ട കവിളിൽ പതിയെ തലോടി കൊണ്ട് അശ്വിൻ അവളോട് കാര്യം തിരക്കി…
“എന്താ ശ്രീ….എന്തിനാ ഇവൾ നിന്നെ അടിച്ചത്..??”
“പറഞ്ഞു കൊടുക്കെടീ….”
അലറുകയായിരുന്നു പൗമിയപ്പോൾ….
ശ്രാവന്തി ഉത്തരമില്ലാതെ ഒരു നിമിഷം നിന്നു….
“പറഞ്ഞു കൊടുക്കെടീ നിന്റെ അച്ചുവേട്ടനോട്….ഞാനെന്തിനാ നിന്നെ തല്ലിയതെന്ന്…”
“അച്ചുവേട്ടനെ ഇവൾക്ക് കിട്ടാത്തതിന്റെ ദേഷ്യം തീർത്തതാ എന്നോട്…..”
ശ്രാവന്തിയിയുടെ ആ മറുപടിയിൽ പൗമി തരിച്ചു നിന്നു…..അപ്പോഴേയ്ക്കും അശ്വിന്റെ കൈകൾ പൗമിയുടെ കവിളിൽ പതിഞ്ഞിരുന്നു….
പൗമി കരഞില്ല…അവളുടെ മിഴികൾ നിറഞ്ഞില്ല…..
“എന്നെങ്കിലും ഒരിക്കൽ സത്യം നിങ്ങൾക്ക് മനസ്സിലാകും അശ്വിൻ…”
അത്രമാത്രം പറഞ്ഞു പൗമി തിരിഞ്ഞു നടന്നു….
അടികൊണ്ട കവിൾതടം അവൾക്ക് പുകയുന്നുണ്ടിയിരുന്നു….
തിരികെ കാറിൽ കയറുമ്പോഴും അവൾ ആരോടും ഒന്നും പറഞില്ല….
“എന്താടീ…പോയിട്ട് എന്തായീ… ???”
“അയാൾക്ക് എന്നെ ഇഷ്ടല്ലാന്ന്…..”
“സാരല്ല…..അവനെക്കാളും നല്ല ഒരുത്തനെ ഞങ്ങൾ ഞങ്ങളുടെ പെങ്ങൾക്ക് കണ്ടെത്തി തരും….
പോട്ടെ….”
കാറിന്റെ പിൻസീറ്റിലിരുന്ന് പാച്ചൂന്റെ തോളിൽ തലചായ്ച്ച് ഏങ്ങലടിച്ചു കരയുമ്പോഴും അടി കിട്ടിയ കവിൾതടം അവൾ കൈ കൊണ്ട് മറച്ചു പിടിച്ചിരുന്നു…….
ആ ഓർമ്മകൾക്കൊക്കെയും ഇന്ന് അഞ്ചുവയസ്സ്….
പൗമി മിഴികൾ ഇറുക്കിയടച്ചു….ഇരു കണ്ണിലൂടെയും രണ്ടു തുള്ളി കണ്ണീരടർന്നു വീണു….
പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു…..
പാച്ചു തട്ടി വിളിക്കുമ്പോഴായിരുന്നു അവൾ ഉറക്കമുണർന്നത്…
ഒന്നും മിണ്ടാതെ അവൾ മൗനിയായ് ഇരുന്നു…..
“എന്താ തലവേദന പോയില്ലേ…??”
ഒന്നും മിണ്ടാതെ അവൾ ഇരുന്നു…..
“ടീ നിനക്ക് എന്താ പറ്റിയത്….??
വാ തുറന്ന് എന്തേലും ഒന്ന് പറയ്യ്….”
“ഞാൻ അയാളെ ഇന്ന് വീണ്ടും കണ്ടു…”
അപ്പോൾ ആയിരുന്നു പ്രവി അങ്ങോട്ട് വന്നത്
“ആരെയാ കണ്ടത്…??”
“അശ്വിനെ….”
“ഏത് നിന്റെ പത്താംക്ലാസിലെ പ്രണയമോ….”
ഒന്നിച്ച് അത് പറഞ്ഞു കൊണ്ട് പാച്ചുവും പ്രവിയും പൊട്ടിച്ചിരിച്ചു….
“ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും….”
“അവനെന്തേലും നിന്നോട് പറഞ്ഞോ….??
എവിടെ വെച്ചാ നീ അവനെ കണ്ടത്…??”
“ഞങ്ങളുടെ കോളേജിൽ വെച്ച്…”
“ഇനി നിന്നെ അന്വേഷിച്ചു എങ്ങാനും വന്നതായിരിക്കുവോ…..”
വാ പൊത്തി ചിരിച്ചു കൊണ്ട് പ്രവിയായിരുന്നു അത് പറഞ്ഞത്
“പ്രവീ പ്ലീസ്…”
പൗമിയുടെ ശബ്ദത്തിന് പതിവിലും അധികം കനമുണ്ടായിരുന്നു….
പാച്ചു പിന്നെയും ഒന്നും രണ്ടും പറഞ്ഞു അവളെ കളിക്കാൻ തുടങ്ങി….
പൗമി വണ്ടിയുടെ താക്കോലും ഹെൽമറ്റും എടുത്തു താഴേക്ക് പോയി….
“ടീ നി എങ്ങോട്ട് പോവാ….??”
പാച്ചു ആയിരുന്നു അത് ചോദിച്ചത്…
“ചാവാൻ….”
“പൗമീ നല്ല മഴ വരുന്നുണ്ട് വെറുതെ ഞങ്ങളോട് ഉള്ള ദേഷ്യത്തിന് നീ എങ്ങോട്ടും പോകണ്ടാ……”
പ്രവിയും പാച്ചുവും പറയുന്നത് കേൾക്കാതെ അവൾ വണ്ടിയെടുത്ത് ഇറങ്ങി….
അവർ ഒന്നും പറയാതെ അവൾ പോകുന്നതും നോക്കി ബാൽക്കണിയിൽ നിന്നു…
“അവൾ എങ്ങോട്ടായിരിക്കും പോയത്…പിന്നാലെ പോകണോ…..??”
പാച്ചു പ്രവിയോടായ് അത് ചോദിച്ചു…
“അവൾക്ക് നല്ല വിഷമം കാണും…ഇച്ചിരി കഴിയുമ്പോൾ അവളിങ്ങ് വന്നോളും…. വെറുതെ പിന്നാലെ പോയാൽ അവളുടെ ദേഷ്യം കൂടത്തതേ ഉള്ളു….”
ബുള്ളറ്റ് ദൂരങ്ങൾ താണ്ടി കൊണ്ടേയിരുന്നു….
മാനം കാറ് കൊണ്ടു….ആകാശം മഴത്തുള്ളികൾക്ക് ജന്മം കൊടുത്തു…. പതിയെ പതിയെ ഓരോ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു….
നിമിഷ നേരം കൊണ്ട് മഴത്തുള്ളികൾ പൗമിയെ പൊതിഞ്ഞു…….
ആർത്തലച്ചു പെയ്യുന്ന മഴ്ക്കൊപ്പം അവളും ആർത്തലച്ചൊന്ന് കരഞ്ഞു….
ബുള്ളറ്റ് വീണ്ടും ദൂരങ്ങൾ താണ്ടി….
സമയം ഏകദേശം ആറു മണിയോട് അടുത്തിരുന്നു…
വീട്ടിലേക്ക് തിരിച്ചു പോകാൻ തുടങ്ങുമ്പോഴായിരുന്നു
അവളുടെ മിഴികൾ ഫുട്പാത്തിലൂടെ നടന്നു പോകുന്ന കറുത്ത കമ്പിളി പുതച്ച മനുഷ്യനിലേക്ക് പാഞ്ഞത്….
“ഇത് ആയാളല്ലേ…..”
അവൾ ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു….
അവൾ അയാൾക്കു പിന്നാലെ പോയി…
പെട്ടന്നാണ് ഒരു ഗ്രേ ഇന്നോവ കാർ അവളുടെ ബുള്ളറ്റിനു മുന്നിൽ വട്ടം കൊണ്ട് നിർത്തിയത്…..
അപ്രതീക്ഷിത വരവിൽ പൗമിയൊന്ന് ഞെട്ടി….
അതിൽ നിന്നൊരാൾ പുറത്തേക്ക് ഇറങ്ങി….
“എന്താടോ മുഖത്ത് കണ്ണില്ലേ….??
നാശം…..
വണ്ടിമാറ്റ് എനിക്ക് പോകണം……”
പെട്ടന്നായിരുന്നു ആ വണ്ടിയിൽ നിന്ന് രണ്ടുമൂന്ന് ആണുങ്ങൾ ഇറങ്ങിയത്…
അവർ പൗമിയെ ബുള്ളറ്റിൽ നിന്ന് വലിച്ചിറക്കി..
“ആരാ…ആരാ നിങ്ങൾ….
ഹെൽപ്പ് മീ….ഹെൽപ്പ് മീ…..”
അവൾ ഉറക്കെ അലറുന്നുണ്ടായിരുന്നു…..
പക്ഷേ അതൊന്നും കേൾക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല……..
പതിയെ പതിയെ അവളുടെ ശബ്ദം നിലച്ചു …..
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
മുഴുവനും ട്വിസ്റ്റ് ആണല്ലോ? ഒരു ദിവസവും ഓരോ സംഭവങ്ങൾ.ആകാംക്ഷയോടെ കാത്തിരിക്കുന്നു.❤❤❤❤
Adipowli story…… very interesting. Orupad eshttavunnund story
ഇങ്ങനത്തെ സസ്പെൻസിൽ കൊണ്ട് നിർത്തല്ലേ അടുത്തത് വരുന്ന വരെ ടെൻഷൻ ആയിരിക്കും ഇനി
Poumike enrhu patii waiting