Skip to content

പൗമി – ഭാഗം 7

poumi-novel

അവൾ ഉറക്കെ അലറുന്നുണ്ടായിരുന്നു…..

പക്ഷേ അതൊന്നും കേൾക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല……..

പതിയെ പതിയെ അവളുടെ ശബ്ദം നിലച്ചു …..

നേരം നന്നായി ഇരുട്ടി തുടങ്ങിയിരുന്നു…….

വണ്ടി വീണ്ടും ദൂരങ്ങൾ താണ്ടി……

“ആരാ നിങ്ങളൊക്കെ…??എന്തിനാ എന്നെ പിടിച്ചു കൊണ്ട് പോകുന്നത്…..??”

“മിണ്ടാതെ ഇരിക്കെടി അവിടെ……”

പിന്നെ പൗമി ഒന്നും മിണ്ടിയില്ല….. വരുന്നത് വരട്ടെ എന്നൊരു ഭാവത്തിൽ അങ്ങ് ഇരുന്നു…..

അൽപം സമയം കഴിഞ്ഞപ്പോൾ ആ കാറ് ഏതോ ഒരു പഴയ കെട്ടിടത്തിനു മുൻപിൽ നിന്നു…

അവർ പൗമിയെ വലിച്ചിറക്കി….

“ദേ ഒരു കാര്യം പറഞേക്കുവാ….ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട….

ഇറങ്ങാൻ പറഞാൽ മതി….എനിക്ക് അറിയാം ഇറങ്ങാൻ….”

അതും പറഞ്ഞു പൗമി ആ കെട്ടിടത്തിന്റെ മുൻ വാതിൽ ലഷ്യമാക്കി നടന്നു….

പുല്ലു പിടിച്ചു കിടക്കുന്ന മുറ്റം….അധികം ആളനക്കം ഒന്നും ഇല്ലാത്ത സ്ഥലമാണെന്ന് തോന്നുന്നു…..

അവൾ മനസ്സിൽ ഓർത്തു……

ഒരു അൻപത് വർഷത്തെ പഴക്കം കാണും ആ കെട്ടിടത്തിന്….

പെട്ടന്നായിരുന്നു അവൾക്കൊപ്പം നിന്ന ഗുണ്ടകൾ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കേറ്റിയത്…

“ഛെ….”

എന്നും പറഞവൾ അവരുടെ കൈ തട്ടിമാറ്റി തനിയെ നടന്ന് അകത്തേക്ക് കയറി……എന്നിട്ട് അവിടെ കണ്ട ചെയറിലേക്ക് ഒരു കാലിനു മുകളിൽ മറ്റേ കാൽ വെച്ച് അവൾ ഇരുന്നു…..

“വെൽക്കം പൗർണമി………നിന്നെ ഇത്ര പെട്ടെന്ന് ഇങ്ങനെ എനിക്ക് കിട്ടുമെന്ന് കരുതിയില്ല…..”

അവൾക്ക് മുൻപിലേക്ക് സ്റ്റപ്പിറങ്ങി വന്ന ആൽവിനെ അവൾ ദേഷ്യത്താൽ നോക്കി

“പക്ഷേ ഞാനിത് പ്രതീക്ഷിച്ചിരുന്നു മിസ്റ്റർ ആൽവിൻ….”

ഒന്ന് ചിരിച്ചു കൊണ്ടായിരുന്നു അവളത് പറഞത്….

ഇത്തവണ അവളുടെ ചിരിയിൽ ഞെട്ടിപ്പോയത് അവനായിരുന്നു……

“എന്താടോ ആൽവിൻ താനിങ്ങനെ ഞെട്ടി തരിച്ചു നിൽക്കുന്നത്….

ഇങ്ങ് അടുത്ത് വാ….

പറഞ്ഞു തീർക്കാൻ ആണെങ്കിൽ അങ്ങനെ….അതല്ല തല്ലി തീർക്കാൻ ആണെങ്കിൽ അങ്ങനെ….

രണ്ടിൽ ഏതായാലും എനിക്ക് പ്ലോബ്ലം ഇല്ല……”

അവൻ വീണ്ടും പതറി കൊണ്ട് ഇരിക്കുവായിരുന്നു…..

പെട്ടന്നാണ് അവൻ പാന്റിനു പിന്നിൽ ഒളിപ്പിച്ചു വെച്ചിരന്ന തോക്കെടുത്ത് അവൾക്ക് നേരെ ഉയർത്തിയത്….

“ഛീ മതിയെടി നിന്റെ ഷോ….. ഞാൻ ഇപ്പോൾ എന്റെ വിരലൊന്ന് ഞൊടിച്ചാൽ തീർന്നു നീ……

എന്റെ ഒരു ബുള്ളറ്റ് മതി പൗർണമി അനന്തപത്മനാഭ അയ്യർ വെറും ഓർമ്മ മാത്രം ആകാൻ”

തോക്ക് അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ അവൾക്കടുത്തേക്ക് നടന്നു….

“അയ്യോ…ആൽവിൻ പ്ലീസ് എന്നെ ഒന്നും ചെയ്യരുതേ….ഞാൻ നിന്റെ കാല് പിടിക്കാം…..

ഹ ഹ ഹ ഹ…….”

അവളൊന്ന് പൊട്ടി ചിരിച്ചു….

“ഈ തോക്ക് പൊട്ടുവോ…??”

അടുത്ത് കണ്ട ജനലിലേക്ക് അവനൊന്ന് വെടിയുതിർത്തു…..

നിമിഷ നേരത്തിനുള്ളിൽ ജനൽ ചില്ല് പൊട്ടി ചിതറി….

“ടാ മോനേ ആൽവിനേ….നീ എന്താ വിചാരിച്ചത്…,മൂന്നാലു പൊണ്ണത്തടിയൻമാരെയും കൂട്ടി ഏതോ പൊട്ടിപൊളിഞ ഒരു ബിൽഡിംഗിൽ കൊണ്ട് വന്ന് ഇട്ട് ഒരു പീറ തോക്കും കാണിച്ചാൽ പൗർണമി തനിക്കുള്ള സർവ്വതും നിന്റെ കാൽക്കീഴിൽ അടിയറവ് വെച്ച് നിന്റെ കാല് പിടിച്ചു കരയുമെന്നോ…..

എങ്കിൽ നിനക്ക് ആള് തെറ്റി……..

നീയൊന്ന് സൂക്ഷിച്ചു നോക്കിയാൽ നെഞ്ചും തല്ലി നിന്റെ കാൽക്കീഴിൽ വീഴുന്ന ഒരുപാട് എണ്ണത്തിനെ നീ കണ്ടിട്ടുണ്ടാവും…..

പക്ഷേ അവരേ പോലെയല്ല ഞാൻ……”

“ഛീ നിർത്തെടി നിന്റെ വാചക കസർത്ത്……..

കോളേജിൽ ആണുങ്ങൾക്ക് മുൻപിൽ പോലും തല താഴ്ത്താത്ത ഈ ആൽവിൻ ചാക്കോ ആദ്യമായി തോറ്റത് ഒരു പീറ പെണ്ണിനു മുന്നിൽ…..

ആ നിന്നെ ഇത്ര കാലം ജീവനോടെ വെച്ചത് എന്റെ തെറ്റ് …  ആ തെറ്റ് ഞാനങ്ങ് തിരുത്താൻ പോവാ….

പൗർണമി അനന്തപത്മനാഭ അയ്യർ നാളെ മുതൽ വെറും ഓർമ്മ മാത്രം…..”

അതും പറഞ്ഞു അവനൊന്ന് പൊട്ടിച്ചിരിച്ചു….

“ആഗ്രഹം കൊള്ളാം… പക്ഷേ നടക്കാൻ പോണില്ല…..”

“ഛീ അഹങ്കാരി….”

എന്നും പറഞ്ഞു ആൽവിന്റെ ആദ്യത്തെ അടി പൗമിയുടെ കവിളിൽ വീണു….

ആ അടിയിൽ അവളൊന്ന് നിലത്തേക്ക് വീണു….

×××××

പതിവിലും അൽപ്പം താമസിച്ചായിരുന്നു അന്ന് ലക്ഷ്മി കോളേജിൽ നിന്നും മടങ്ങിയെത്തിയത്……

ഉമ്മറപ്പടിയിൽ ആപ്പിളും തിന്ന് ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു പാച്ചു…..

തൊട്ടടുത്തായ് പ്രവിയും ഉണ്ടായിരുന്നു….

“ഇന്ന് ഒരാള് കുറവാണല്ലോ….??പൗമി എവിടെ…??”

“അവള് പുറത്ത് പോയതാ അമ്മേ…..”

പ്രവിയായിരുന്നു ലക്ഷ്മിയുടെ ആ ചോദ്യത്തിന് ഉത്തരം കൊടുത്തത്….

“ഈ ഏഴു മണിയായിട്ടും അവള് വീട്ടിൽ കയറിയില്ലേ….??അഹങ്കാരി….എവിടേലും തെണ്ടി തിരിഞ് നടപ്പുണ്ടായിരിക്കും…..പെണ്ണാണെന്ന് ഒരു വിചാരം കൂടിയില്ല…..

ദേ രണ്ടെണ്ണത്തിനോടും കൂടെ പറഞേക്കുവാ….ഇപ്പോൾ സമയം ഏഴ്….ഏഴേകാലിനു മുൻപ് പൗമി ഈ വീട്ടിൽ ഉണ്ടായിരിക്കണം………

അവളെ ഇന്ന് ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്…”

അതും പറഞ്ഞു കൊണ്ട് ലക്ഷ്മി അകത്തേക്ക് പോയി….

പാച്ചുവും പ്രവിയും പരസ്പരം മുഖത്തോട് മുഖം നോക്കി….

“ടാ പാച്ചൂ നീ ഒന്ന് പൗമിയെ വിളിക്ക്….”

×××××××

അടി കൊണ്ട വീഴ്ചയിൽ നിന്നും പൗമി പതിയെ എണീറ്റു….

“ഹോ എന്തൊക്കെയായിരുന്നു……. നിന്റെ ഡയലോഗ് കേട്ടപ്പോൾ ഞാൻ ഓർത്തില്ല നീ ഇങ്ങനെ ഒറ്റയടിക്ക് അങ്ങ് വീഴുമെന്ന്…..”

അതും പറഞ്ഞു ആൽവിൻ ഒന്ന് ചിരിച്ചു……

പെട്ടന്നായിരുന്നു പൗമിയുടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്തത്്‌…..

അതിൽ പാച്ചു എന്ന പേര് തെളിഞ്ഞു വന്നു……

അവൾ കോൾ എടുക്കാൻ ആഞതും ആൽവിൻ അവളുടെ കൈതട്ടി…..

നിമിഷങ്ങൾക്കുള്ളിൽ നിലത്തുവീണ ഫോണിലേക്ക് അവൻ അമർത്തി ചവിട്ടി അത് ദൂരേക്ക് തെറിപ്പിച്ചു……

പൗമി പകയോടെ അവനെ നോക്കി…..

അവളുടെ കണ്ണുകളിൽ അവനോടുള്ള ദേഷ്യം കത്തി ജ്വലിക്കുന്നുണ്ടായിരുന്നു…..

അവൾക്ക് മുൻപിൽ നിന്ന ആൽവിന്റെ നെഞ്ചിലേക്ക് അവൾ ആഞു ചവിട്ടി…  ഇടിയുടെ ആഘാതത്തിൽ അവൻ നിലത്തേക്ക് വീണു….

അതുവഴി കണ്ട സ്റ്റെയർ വഴി പൗമി മുകളിലേക്ക് കയറി…്‌

ആൽവിന്റെ ഗുണ്ടകളും അവൾക്ക് പിന്നാലെ ഓടി….പിന്നാലെ നിലത്തു നിന്ന് ചാടി പിടഞെണീറ്റ ആൽവിനും…

മറ്റൊരു മുറിയിലേക്ക് കയറാനുള്ള വാതിലിനു മറവിൽ പൗമി ഒച്ചയെടുക്കാതെ വാ പൊത്തി പിടിച്ചു പതുങ്ങി നിന്നു……

അവളുടെ കൃഷ്ണമണികൾ അവൾ അറിയാതെ തന്നെ പല കോണുകളിലേക്കുംചലിച്ചു…..

സൂചി നിലത്ത് വീണാൽ പോലും കേൾക്കാവുന്ന ആ നിശബ്ദതയിലും അവൾ ചെവി വട്ടം പിടിച്ചു…..

പെട്ടന്നാണ്  ആരുടെയോ കാലടികൾ അവൾക്ക് നേരെ നടന്നടുക്കും പോലെ തോന്നിയത്…..

പേരറിയാത്ത ദൈവങ്ങളെ പോലും പ്രാർത്ഥിച്ചു കൊണ്ടവൾ വാതിലിനു മറവിൽ നിന്നു…..

×××××××

“എന്തായെടാ പാച്ചൂ വിളിച്ചിട്ട് കിട്ടിയോ….??”

“ഇല്ലെടാ പ്രവി….ആദ്യം ഒന്ന് ബെല്ലടിച്ചു….എന്നിട്ട് സ്വിച്ച് ഓഫ്……

അവളുടെ ദേഷ്യം ഇതുവരെ മാറിയില്ലെന്ന് തോന്നുന്നു….

അതാ ഫോൺ ഓഫ് ചെയ്തു കളഞത്…..”

“നീ എന്താ ആലോചിക്കുന്നത്….??”

പാച്ചു പ്രവിയോടായ് ചോദിച്ചു…..

“എത്ര വാശിയാണെങ്കിലും അവൾ ഫോൺ ഓഫ് ചെയ്യാറില്ല…..

നീ ഒന്ന് വന്നേ നമുക്ക് ഒന്ന് അന്വേഷിക്കാം….”

അതും  പറഞ്ഞു അവർ രണ്ടു പേരും പാച്ചൂന്റെ ബൈക്കുമെടുത്ത് പുറത്തേക്ക് ഇറങ്ങി….

സമയം ഒരുപാട് കടന്നു പോയിരുന്നു….

എറണാകുളം സിറ്റിയുടെ പല ഭാഗങ്ങളിലും പാച്ചുവും പ്രവിയും പൗമിയെ അന്വേഷിച്ചു പോയി…..

ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ ഒരു വഴിയിൽ നിന്ന് വള്ളിപ്പടർപ്പിനിടയിലേക്ക് ആരോ വലിച്ചു മാറ്റിയിട്ട പൗമിയുടെ ബൈക്ക് മാത്രമേ അവർക്ക് കണ്ടെത്താനായുള്ളു…..

“പാച്ചു പൗമിക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്…..”

പ്രവീൺ വേഗം ഫോണെടുത്ത് അനന്തപത്മനാഭനെ വിളിച്ചു….

××××××

ആരോ അവൾക്കടുത്തേക്ക് നടന്നടുത്തു കൊണ്ടേയിരുന്നു…..

രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം പൗമിയുടെ മുഖത്ത് പ്രകടമായിരുന്നു…..തലയ്ക്ക് ഒക്കെ വല്ലാത്ത ഭാരം അവൾക്ക് തോന്നി…..

വാതിലിനു മറവിൽ നിന്ന് അറിയാതെ അവളുടെ കൈ തട്ടി കതക് അനങ്ങി…..

ആൽവിന്റെ ഗുണ്ടകളിൽ ഒരാൾ അവൾക്ക് അടുത്തേക്ക് നടന്നു വന്നു….

വീടിന്റെ മൂലയ്ക്ക് കൂട്ടിയിട്ടിരുന്ന വേണ്ടാത്ത സാധനങ്ങൾക്കിടയിൽ നിന്ന് തെളിഞ്ഞു കണ്ട ഒരു ഇഷ്ടിക കല്ലെടുത്ത് അവന്റെ തലയിൽ ശക്തിയായി ആഞ്ഞടിച്ചു കൊണ്ട് അവൾ മുന്നോട്ടു ഓടി ചെന്നുകയറിയത് ആൽവിന്റെ കൈകളിലേക്കായിരുന്നു….

“ഛീ വിടെടാ…”

എന്നും പറഞ്ഞു കൊണ്ടവൾ ആൽവിന്റെ മുടിയിൽ പിടിച്ചു വലിച്ചു…..

തിരിഞോടാൻ ശ്രമിച്ച അവളെ

 അവൻ  അവനിലേക്ക് കൂടുതൽ അടുപ്പിച്ചു…

അവന്റെ ചുണ്ടുകൾ അവളുടെ പിൻ കഴുത്തിലേക്ക് നീണ്ടു വന്നു….

കൈമുട്ട് മടക്കി അവൾ അവന്റെ നെഞ്ചിൽ ആഞ് ഇടിച്ചു….

വീണ്ടും മുന്നോട്ടു ഓടി….

അവൾക്ക് അടുത്തേക്ക് വന്ന ഒരോരുത്തരേയും കൈയ്യിൽ കിട്ടിയ കമ്പി വടിയാൽ അവൾ അടിച്ചു നിലത്തിട്ടു….

അവളുടെ കഴുത്തിലും കവിളിലുമൊക്കെ രക്ത തുള്ളികൾ പറ്റി പിടിച്ചു….

“പൗമീ ഇതൊക്കെ നീ ചോദിച്ചു വാങ്ങിയതാ…..

ഞാൻ എനിക്ക് ഇഷ്ടം ഉള്ള പെൺപിള്ളേരെ പിടിക്കും വേണ്ടി വന്നാൽ….”

അപ്പോഴേക്കും പൗമി ചെവി രണ്ടും പൊത്തി….

×××××××

“ഹലോ അച്ഛാ…..”

“എന്താ പ്രവീ…..”

നടന്നതൊക്കെയും ഒറ്റ ശ്വാസത്തിൽ അവൻ അയാളോട് പറഞ്ഞു……

അനന്തപത്മനാഭൻ ഒരു നിമിഷം നെഞ്ചിൽ കൈ വെച്ച് ഇരുന്നു പോയി….

“അച്ഛാ പൗമിക്ക്…..”

“നിങ്ങള് പേടിക്കാതെ എത്രയും വേഗം അമ്മയുടെ അടുത്തേക്ക് ചെല്ല്…..

ലക്ഷ്മിയോട് ഒന്നും പറയണ്ടാ…….”

പാച്ചുവും പ്രവിയും ഉമ്മറത്തേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു അവരുടെ വരവും കാത്തിരുന്ന ലക്ഷ്മിയെ…

“ഏട്ടാ നമ്മൾ അമ്മയോട് എന്ത് പറയും….”

“എനിക്ക് ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല പാച്ചു…..”

അപ്പോഴേക്കും ലക്ഷ്മി ഓടി പാച്ചുവിനും പ്രവിക്കും അടുത്ത് എത്തിയിരുന്നു….

“എവിടെ എന്റെ മോള്…..??

അവളെ കൂട്ടി കൊണ്ട് വരാനല്ലേ നിങ്ങള് പോയത് എന്നിട്ട് അവൾ എവിടെ…..??”

പാച്ചുവും പ്രവിയും ഉത്തരമില്ലാതെ  തലകുനിച്ചു ലക്ഷ്മിക്കു മുൻപിൽ നിന്നു…..

“പറയെടാ…അവള് എവിടെ…. എന്റെ മോള് എവിടെ….”

“അമ്മേ അവളിപ്പോ ഇങ്ങ് വരും…. അമ്മ കരയരുത്…. “

“ഇല്ല അവള് എവിടെയാ പോയത്….

നിങ്ങള് അറിയാതെ അവള് എങ്ങും പോകില്ല…..

പറയെടാ അവള് എന്തിയേ…..

താമസിച്ചു പോയത് കൊണ്ട് പുറത്ത് നിൽക്കുവാണോ….

നീ ചെന്ന് പറ അമ്മ അവളെ വഴക്ക് ഒന്നും പറയില്ല….ഇങ്ങ് കേറി വരാൻ പറ…….”

പാച്ചുവും പ്രവിയും ഒന്നും മിണ്ടാതെ നിന്നു…..

അപ്പോഴായിരുന്നു ഒരു പോലീസ്കാരൻ പൗമിയുടെ ബുള്ളറ്റുമായ് ഗേറ്റ് കടന്ന് വന്നത്….

“ഇത്….ഇതെൻ്റെ മോളുടെ വണ്ടിയല്ലേ…..പറയെടാ എന്റെ കുഞ്ഞിന് എന്തു പറ്റി്‌…..”

പ്രവീണിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി അത് ചോദിച്ചു കൊണ്ട് അലറി കരയുകയായിരുന്നു ലക്ഷ്മി…

പാച്ചു അവരുടെ കൈ വിടുവിച്ചു അകത്തേക്ക് കൊണ്ടു പോകാൻ തുനിഞെങ്കിലും അവന്റെ കൈ തട്ടിമാറ്റി അലറി കരഞ്ഞു കൊണ്ടവർ വെറും തറയിലേക്ക് ഇരുന്നു….

അപ്പോഴായിരുന്നു അനന്തപത്മനാഭന്റെ കാർ ഗേറ്റു കടന്ന് വന്നത്….

ഒരു ഭ്രാന്തിയെ പോലെ അലറി കൊണ്ടവർ അയാൾക്കരുകിലേക്ക് നടന്നടുത്തു …..

“അനന്തേട്ടാ നമ്മടെ മോള്…..നമ്മടെ പൗമി…..”

അവർ പറയാനാഗ്രഹിച്ചതൊന്നും പുറത്തേക്ക് വന്നില്ല….

“ഇല്ല…ലക്ഷ്മി…നമ്മുടെ മോൾക്ക് ഒന്നും സംഭവിക്കില്ല…ധൈര്യമായിട്ട് ഇരീക്കു….

പാച്ചു അമ്മയെ അകത്തേക്ക് കൊണ്ട് പോ….”

പാച്ചു കുറെയേറെ ബലം പ്രയോഗിച്ച് ലക്ഷ്മിയെ അകത്തേക്ക് കൊണ്ടു പോയി….

ശേഷം അയാൾ പ്രവീണിനെ അടുത്തേക്ക് വിളിച്ചു….

“പൗമീടെ ഫോണിന്റെ ലൊക്കേഷൻ ഇവിടുന്ന് ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയാണ് കാണിക്കുന്നത്….

അങ്ങോട്ട് പോലീസ് ഫോഴ്‌സ് പുറപ്പെട്ടിട്ടുണ്ട്…..

നീയും പാച്ചുവും എപ്പോഴും അമ്മയ്ക്കരികിൽ ഉണ്ടാവണം…..”

അവന്റെ മറുപടി പോലും കേൾക്കാൻ കാത്തു നിൽക്കാതെ അയാൾ വേഗത്തിൽ അങ്ങോട്ടേക്ക് തിരിച്ചു…..

ഉത്തരം കിട്ടാത്ത കുറയധികം ചോദ്യങ്ങളുമായി പ്രവി അവിടെ തന്നെ നിന്നു….

×××××××

അടിയേറ്റ് നിലത്ത് വീണു കിടക്കുന്ന ആൽവിനെ അവൾ നോക്കി…..

അവൻ അവിടെ നിന്നും പിടഞെണിറ്റു …….പിന്നിൽ ഒളിപ്പിച്ചു വെച്ച തോക്കെടുത്ത് അവൾക്ക് നേരെ നീട്ടി….

മറ്റു നിവർത്തിയൊന്നും ഇല്ലാതെ അവൾ കൈയ്യിലിരുന്ന കമ്പി വടി ആൽവിന്റെ കൈയ്യിലേക്ക് എറിഞ്ഞു….

അവന്റെ കൈയ്യിലെ തോക്ക് എങ്ങോട്ടോ തെറിച്ചു പോയി…

അവൻ ചുറ്റിലും നോക്കി…

അവൻ അത് തിരയുന്ന സമയം കൊണ്ട് അവൾ താഴെക്കുള്ള സ്റ്റെപ്പുകൾ വേച്ചു വേച്ചു ഇറങ്ങി…..

ഒരു നിമിഷം തനിക്ക് ചുറ്റും ഉള്ളതെല്ലാം കറങ്ങുന്നത് പോലെ അവൾക്ക് തോന്നി…

പെട്ടന്നായിരുന്നു പിന്നിൽ നിന്ന് എന്തോ ഒന്ന് ശക്തിയായി അവളുടെ തലയിലേക്ക് വന്ന് വീണത്…..

കൈവിരലുകൾ എല്ലാം തലയിലേക്ക് അമർത്തുമ്പോഴേക്കും രക്തം അവളുടെ കൈകളിലൂടെ പടർന്ന് നെറ്റിയിലൂടെ ഒഴുകി തുടങ്ങിയിരുന്നു…….

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “പൗമി – ഭാഗം 7”

Leave a Reply

Don`t copy text!