Skip to content

പൗമി – ഭാഗം 9

poumi-novel

എന്തോ അത്യാവശ്യം ആണെന്ന് മനസ്സിലാക്കിയ പ്രവീൺ പതിയെ കോളെടുത്ത് ചെവിയോരം ചേർത്തു പിടിച്ചു….

“മോനെ പൗമീ….”

“പൗമിക്ക്….”

പ്രവിയത് പറഞതും പാച്ചു വേഗം കാറ് നിർത്തി അവരുടെ സംഭാഷണത്തിന് കാതോർത്തു…..

“മോനെ പൗമി… അവള് കണ്ണ് തുറന്നു……”

“സത്യാണോ അച്ഛാ….”

“അതേടാ….”

എന്താണെന്ന് അറിയുവാനുള്ള ആകാംഷയിൽ പാച്ചു പ്രവിയുടെ കൈയ്യിൽ തട്ടി…

“പൗമി കണ്ണ് തുറന്നു എന്ന്….”

പാച്ചുവിന് ഡോറ് തുറന്ന് പുറത്തിറങ്ങി ഒന്ന് വിളിച്ചു കൂവി കൊണ്ട് അവന്റെ സന്തോഷം പ്രകടിപ്പിക്കണമെന്ന് പോലും തോന്നി….

“അച്ഛാ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് വന്നു കൊണ്ട് ഇരിക്കുവാ….പാതി വഴി എത്തി…കൂടി പോയാൽ ഒരു പത്ത് മിനിറ്റ് ഞങ്ങൾ അങ്ങെത്തും….”

“ശരി മോനെ…ഞാൻ ലക്ഷ്മിയെ കൂടി ഒന്ന് വിളിക്കട്ടെ….”

“ശരി അച്ഛാ….”

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു…..

പാച്ചുവിന്റെ കണ്ണുകൾ രണ്ടും നിറഞു വന്നു….

“ഞാൻ പറഞ്ഞില്ലേടാ നമ്മുടെ പൗമിക്ക് ഒന്നും സംഭവിക്കില്ലെന്ന്……

നീ വേഗം വണ്ടിയെടുക്ക്….”

പ്രവി പാച്ചൂനോടായ് പറഞു….

നിമിഷ നേരത്തിനുള്ളിൽ അവർ ഹോസ്പിറ്റലിൽ എത്തി….

ഐ സി യു വിനു വാതിൽക്കൽ നിന്ന അനന്തപത്മനാഭന്റെ അടുത്തേക്ക് അവർ ചെന്നു….

“അച്ഛാ…അച്ഛൻ കണ്ടോ പൗമിയെ….

അവളോട് എന്തേലും സംസാരിച്ചോ…..??”

പാച്ചുവിന്റെ ചോദ്യങ്ങൾക്ക് ആകാംഷയേറുകയായിരുന്നു……

“ഇല്ല മോനെ…..ഡോക്ടർ ചെക്ക് ചെയ്തു കൊണ്ടിരിക്കുവാ…..”

പ്രവീണും പാച്ചുവും പ്രാർത്ഥനയോടെ ഐസിയു വിനു മുൻപിൽ നിന്നു…..

അപ്പോഴായിരുന്നു അനന്തപത്മനാഭൻ അശ്വിനെ അടുത്തേക്ക് വിളിച്ചത്…

“എന്താ സാർ…..”

“താൻ വീട്ടിലേക്ക് പൊയ്ക്കോ…..അമ്മ ഒറ്റയ്ക്ക് അല്ലേ ഉള്ളു…….

ഇത്ര നേരം ഒരു മോനെ പോലെ എനിക്കൊപ്പം നിന്നതിന്

എങ്ങനെയാടോ തന്നോട് ഞാൻ നന്ദി പറയുക….”

“എന്താ സാർ ഇതൊക്കെ….”

അശ്വിൻ അയാളെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു….

പ്രവിയും പാച്ചുവും ഒരു നിമിഷം അവരെ തന്നെ നോക്കി……

അനന്തപത്മനാഭൻ അവരെ അടുത്തേക്ക് വിളിച്ചു…

“ദാ ഈ നിക്കുന്ന അശ്വിനാ നമ്മുടെ പൗമിയുടെ ജീവൻ രക്ഷിച്ചത്….

അശ്വിൻ എത്താൻ അൽപം വൈകിയിരുന്നെങ്കിൽ എന്റെ കുട്ടി….. എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ല…..”

അത് പറഞ്ഞു അനന്തപത്മനാഭനൊന്ന് നെടുവീർപ്പിട്ടു….

പ്രവിയും പാച്ചുവും അയാൾക്കു നേരെ കൈകൾ കൂപ്പി നന്ദി പറഞ്ഞു….

“ഏയ് എന്താ ഇത്……നന്ദിയൊക്കെ പറയേണ്ടത് ഈശ്വരനോടാ…….ഇത്രയും സ്നേഹിക്കുന്ന ഏട്ടൻമാരെയും അച്ഛനെയും അമ്മയെയും ഒക്കെ വിട്ട് അവൾക്ക് ഒരിക്കലും മറ്റെങ്ങും പോകാൻ കഴിയില്ലടോ….”

അശ്വിൻ അത് പറഞപ്പോൾ പ്രവിയും പാച്ചുവും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി…ശേഷം അശ്വിനെ നോക്കി പുഞ്ചിരിച്ചു……

“എന്നാൽ സാർ ഞാൻ അങ്ങോട്ട്…”

അതും പറഞ്ഞു പുറത്തേക്ക് നടക്കുന്നതിനിടയിൽ അശ്വിൻ ഐസിയു വിലെ ചില്ലുവാതിലിലൂടെ അകത്തേക്ക് ഒന്ന് നോക്കി…..

ഡോക്ടർ അവളെ മറഞ്ഞു നിന്നത് കൊണ്ട് അശ്വിന് പൗമിയുടെ മുഖം കാണാൻ സാധിച്ചില്ല…

തെല്ലൊരു നിരാശയോടെ അവൻ വീട്ടിലേക്ക് തിരിച്ചു…..

അൽപം സമയം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു….

“ഡോക്ടർ എങ്ങനെയുണ്ട് പൗമിക്ക്….”

ഡോക്ടർക്ക് മുൻപിൽ അനന്തപത്മനാഭനും പാച്ചുവും നിരന്നു നിന്നു….

“സാർ ഇതൊരു മിറക്കിൾ ആണ്……..പൗമിക്ക് ഇത്ര പെട്ടന്നൊരു റിക്കവറി ഞാൻ പോലും പ്രതീക്ഷിച്ചതല്ല….

ആ കുട്ടിക്ക് ഇപ്പോൾ ഓക്സിജൻ മാസ്ക്ക് ഇല്ലാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ട്….

 നൗ ഷീ ഇസ് ഓക്കെ…..ബട്ട്…”

“എന്താ ഡോക്ടർ….ആ കുട്ടി റെസ്പോണ്ട് ചെയ്യുന്നില്ല….”

“ഈശ്വരാ എന്റെ മോള്…”

അനന്തപത്മനാഭൻ നെഞ്ചിൽ കൈവെചു…

“സാർ ഞങ്ങൾ വിഷമിപ്പിക്കാൻ വേണ്ടി പറഞതല്ല…….

സാർ ഒരു മാർഗം ഉണ്ട്…

അവൾ ഒരുപാട് ഇഷ്ടപ്പെടുന്ന, അല്ലെങ്കിൽ അവളെയൊരുപാട് സ്നേഹിക്കുന്ന…അങ്ങനെയാരെയെങ്കിലും കൊണ്ട് നമുക്ക് സംസാരിപ്പിക്കണം…

ഐ തിങ്ക് അതിന് ഏറ്റവും ബെറ്റർ ലക്ഷ്മി മേഡം ആണ്….”

“വേണ്ട ഡോക്ടർ…. അതിനു ഏറ്റവും ബെറ്റർ പാച്ചുവും പ്രവിയും ആണ്….ഇവര് കഴിഞ്ഞിട്ടേ അവൾക്ക് എന്തും ഉള്ളു….ഇവൻമാര് വിളിച്ചാൽ അവള് ഉണരും…ഇവര് വിളിച്ചാലേ അവൾ ഉണരു….”

“ഓക്കേ…”

ഡോക്ടർ അകത്തേക്ക് കയറി…പിന്നാലെ പാച്ചുവും പ്രവിയും….

അവർ ഡോക്ടറുടെ മുഖത്തേക്ക് നോക്കി….

“മ്ം… വിളിച്ചോ….”

കണ്ണുകളടച്ച് ഉറങ്ങുകയായിരുന്നു  പൗമി….

പ്രവി പതിയെ അവളുടെ കൈവിരലുകളിൽ തലോടി…

“മോളെ പൗമി….”

അവൻ അവളുടെ കൈയ്യിൽ തട്ടി വിളിച്ചു…..

പതിയെ അവളുടെ കൺപോള ഒന്നനങ്ങി…..

പിന്നെ മെല്ലെ അവൾ കണ്ണുകൾ തുറന്നു…..

അലസമായി പാച്ചു വിനെയും പ്രവിയെയും നോക്കി….

“മോളെ….”

പാച്ചു വിളിച്ചു….

അവൾ ഒരു പ്രതികരണവും ഇല്ലാതെ കിടന്നു…

“മോളെ ഞങ്ങളെ നോക്ക്….ഏട്ടൻ…നിന്റെ പാച്ചുവാ ഞാൻ…..”

“ഏത് പാച്ചു…..??”

അവളുടെ ആ ചോദ്യത്തിൽ അവർ രണ്ടുപേരും നടുങ്ങി പോയിരുന്നു…..

“പ്രവിന്ന് “

വിളിച്ചു പാച്ചു അവന്റെ തോളിലേക്ക് വീണു…..പ്രവി കൈ കൊണ്ട് കണ്ണുകൾ തുടച്ചു….

ചുണ്ടിന്റെ കോണിലേക്ക് ഒഴുകിയെത്തിയ പുഞ്ചിരി മറച്ചു പിടിക്കാൻ തത്രപ്പെടുകയായിരുന്നു പൗമി അപ്പോൾ….

പാച്ചു പ്രവിയുടെ തോളിൽ ചാരി കിടന്നു തകർത്തു കരയുവാണ്….

“ടാ പാച്ചൂ…ഓവറാക്കി ചളമാക്കാതെ….”

തലയുടെ വേദന കാരണം കണ്ണുകൾ അൽപം അടച്ച് പിടിച്ച് ശബ്ദം താഴ്ത്തിയായിരുന്നു പൗമി അത് പറഞത്…..

പാച്ചുവും പ്രവിയും ഞെട്ടി കൊണ്ട് അവളെ നോക്കി…..

“എന്താടാ ഇങ്ങനെ നോക്കുന്നേ…..??”

“പൗമീ നീ….”

“ആ പൗമി തന്നെ “

“അപ്പോ നീ…”

“നീ എന്താ ഓർത്തെ….ഏതോ ഒരു പീറ ചെക്കൻ ഒരു അടി തന്നപ്പോൾ ഞാനങ്ങ് നിങ്ങളെയെല്ലാം വിട്ടിട്ട് പോയെന്നോ…..”

അതും പറഞ്ഞു പൗമി പുഞ്ചിരിച്ചു….

 “അപ്പോൾ ഇന്നലെ….??”

“ഇന്നലത്തെ കാര്യം ഒന്നും ഞാൻ ഓർക്കുന്നില്ല…”

പാച്ചു ട്രിപ്പ് കുത്തിയിട്ടിരുന്ന അവളുടെ കൈത്തണ്ടയിൽ പിടിച്ചു പതിയെ ചുംബിച്ചു……

“വേദനയുണ്ടോ….???”

ഉണ്ടെന്നുള്ള അർത്ഥത്തിൽ അവൾ താടി താഴ്ത്തി…

പ്രവീൺ ഓടി പോയി ഡോക്ടറെ വിളിച്ചു….

“ഹായ് പൗർണമി… ഇപ്പോൾ എങ്ങനെയുണ്ട്…..”

“ഐ ആം ഓക്കേ ഡോക്ടർ…. ബട്ട് തലയ്ക്ക് നല്ല പെയിൻ ഉണ്ട്……”

“ഓൾമോസ്റ്റ് 12 അവേഴ്സ് പൗമിക്ക് ബോധം ഇല്ലായിരുന്നു….”

അവൾ ഒരു അത്ഭുതത്തോടെ അത് കേട്ടിരുന്നു….

“ഒരുപാട് ബ്ലഡ് പോയിരുന്നു…. ഇവിടെ കൊണ്ടു വരുമ്പോൾ….”

“മ്ം…”

“ഇത്ര പെട്ടെന്നൊരു റിക്കവറി ഞങ്ങൾ ആരും പ്രതീക്ഷിച്ചതേ അല്ലാ…..”

അവൾ എല്ലാം മൂളി കേട്ടു കൊണ്ടേയിരുന്നു….

“എന്നാലും നീ ഞങ്ങളെ പേടിപ്പിച്ചു കളഞല്ലോ പൗമി….”

പ്രവീൺ അവളോടായ് പറഞ്ഞു…..

അവൾ അപ്പോഴും കഴിഞ്ഞതൊക്കെ ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തുകയായിരുന്നു…..

“ഡോക്ടർ ഞങ്ങൾക്ക് പൗമിയെ വീട്ടിൽ കൊണ്ടുപോകാൻ സാധിക്കും….”

“പുറമേ നോക്കുമ്പോൾ ഷീ ഇസ് ഓക്കേ…ബട്ട് തലയ്ക്ക് സൈഡിലെ ഈ മുറിവ് അത്ര നിസാരമായി കാണരുത്…..

ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാധ്യത ഒരുപാട് കൂടുതൽ ആണ്…..

“അപ്പോൾ ഡോക്ടർ പറഞ്ഞു വരുന്നത്….”

“ഒരു ടു വീക്ക്സ് എങ്കിലും ഇവിടെ അഡ്മിറ്റ് ചെയ്യണം”

“ഒരു ഡോക്ടർ പ്ലീസ് ഒരു വൺ വീക്ക് ആക്കാൻ പറ്റുമോ….

എന്നും ഞങ്ങൾ ഇവിടെ വന്ന് മുറിവ് ക്ലീൻ ചെയ്തു മരുന്ന് വെപ്പിച്ചോളാം….”

“മ്ം ഞാൻ അനന്തൻസാർനോട് ആലോചിച്ചിട്ട് പറയാം….. “

“എനിക്കു ഉറക്കം വരുന്നു….”

പൗമി ആയിരുന്നു അത് പറഞ്ഞത്…..

നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു അപ്പോൾ….

“മ്ം സുഖായിട്ട് ഉറങ്ങിക്കോ ക്ഷീണം ഉണ്ടാവും….”

അത് പറഞ്ഞു ഡോക്ടറും പാച്ചുവും പ്രവിയും പുറത്തേക്ക് ഇറങ്ങി…..

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അവളുടെ കണ്ണിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു തന്നെ ഈ അവസ്ഥയിൽ എത്തിച്ചവനോടുള്ള പകയുടെ കനൽ…..

ഞാൻ വീണ്ടും വരും ആൽവിൻ നിന്റെ തട്ടകത്തിലേക്ക്…..നിന്നെ ശരിക്കൊന്ന് കാണാൻ…

ഇമകൾ ഇറുക്കി അടയ്ക്കുമ്പോഴും അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു…..

×××××

പൗമി ക്ക് വയ്യാതായ നേരം തൊട്ടു ഉറങ്ങാതെ പ്രാർത്ഥനയുമായി ലക്ഷ്മി പൂജാ മുറിയിൽ തന്നെയായിരുന്നു…

പെട്ടന്നായിരുന്നു മാധവന്റെ ഭാര്യ വന്ന് അവരോട് ആ സന്തോഷ വാർത്ത പറഞ്ഞത്…

“ലക്ഷ്മിയേടത്തി പൗമിക്ക് ബോധം തെളിഞ്ഞു….അവൾക്ക് എല്ലാരെയും മനസ്സിലാകുന്നുണ്ട് …..നമ്മുടെ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലാ്‌……പ്രവി മോൻ ഇപ്പോ ആസ്പത്രിയിൽ നിന്നും വിളിച്ചിരുന്നു….”

ലക്ഷ്മി കണ്ണുകൾ ഇറുക്കിയടച്ച് കൈ തൊഴുതു ഈശ്വരൻമാർക്ക് നന്ദി പറഞ്ഞു……

മാധവന്റെ ഭാര്യ  പൂജാമുറിയുടെ വെറും തറയിൽ നിന്ന് ലക്ഷ്മിയെ പതിയെ പിടിച്ചു എഴുനേൽപിച്ചു….

××××××

ഒരാഴ്ചയ്ക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ വീടിന് എന്തൊക്കെയോ പുതുമകൾ ഉള്ളതു പോലെ അവൾക്ക് തോന്നി അവൾ ആ വീടിനെ ആകമാനം ഒന്ന് വീക്ഷിച്ചു…

“ഹലോ മേഡം എന്താ നോക്കി നിൽക്കുന്നത്….വാ കയറ്…”

പാച്ചു അവളുടെ വലം കൈയ്യിൽ പിടിച്ചു…

പ്രവി അവളെ തോളിലൂടേ കൈ ചേർത്ത് പിടിച്ചു…

അവർ മൂന്നു പേരും ഒന്നിച്ചു ആ വീട്ടിലേക്ക് കയറി….

“ദേ പൗമി ഒരു കാര്യം പറഞേക്കുവാ…. തുള്ളാനും ചാടാനും ഒന്നും നിന്നേക്കരുത്….

തല അനക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞിട്ടുണ്ട്….”

“മ്ം…”

“കും വെക്കാനല്ല ഇത് പറഞത്…. മര്യായദയ്ക്ക് അനുസരിച്ചോണം….”

“കേട്ട് പ്രവി…..”

“മ്ം എന്നാൽ അവിടെ അടങ്ങി കിടന്നോണം….”

“നീ ഇന്ന് കോർട്ടിൽ പോയില്ലേ….??”

“ഇല്ല…  “

അപ്പോഴായിരുന്നു പാച്ചു ഒരു ഗ്ലാസ്സിൽ ജ്യൂസുമായി വന്നത്….

“ഇതെന്താ പാച്ചൂ…..??”

“ഇത് മിക്സഡ് ഫ്രൂട്ട്സ് ജ്യൂസ്….. ബ്ലഡ്‌ഉണ്ടാകാൻ നല്ലതാ കുടിക്ക്…..”

“ആ…അവിടെ വെച്ചേക്ക്…ഞാൻ കുടിച്ചോളാം….”

“മര്യാദയ്ക്ക് ഇപ്പോൾ അങ്ങ് കുടിച്ചാൽ മതി…”

മനസ്സില്ലാ മനസ്സോടെ അവൾ അത് വാങ്ങി ഒരു കവിൾ കുടിച്ചു…

“അയ്യേ ….ഇതിനെന്താ ഒരു ഇരുമ്പ് ചുവ…..എനിക്ക് എങ്ങും വേണ്ട….”

“പൗമി ചുമ്മാ കളിക്കല്ലേ….മര്യാദയ്ക്ക് അങ്ങ് കുടിക്ക്….”

“അല്ല നിങ്ങൾക്ക് രണ്ടാൾക്കും ഇതെന്ത് പറ്റി….രണ്ടാളും ഭയങ്കര സീരിയസ് ആയിട്ട് ഇരിക്കുന്നു…”

പൗമി അതും പറഞ്ഞു ചോദ്യ ഭാവത്തിൽ അവരെ നോക്കി….

“പ്രവി അവൾടെ കൈയ്യിൽ പിടിക്ക്…”

പ്രവി അവളുടെ കൈയ്യിൽ പിടിച്ചതും പാച്ചു അവളുടെ മൂക്ക് പൊത്തി പിടിച്ച് ആ ജ്യൂസ് മുഴുവനും അവളുടെ വായിലേക്ക് ഒഴിച്ചു…

അവൾ കണ്ണുകൾ ഇറുക്കിയടച്ച് അത് ഇറക്കി….

പതിയെ പാച്ചു അവളുടെ മൂക്കിലെ പിടുത്തം അയച്ചൂ….പ്രവി അവളുടെ കൈയ്യിൽ നിന്നും പിടി വിട്ടു….

അവൾ ദേഷ്യത്തോടെ രണ്ടു പേരുടേയും മുഖത്തേക്ക് നോക്കി…..

“ദേ ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത് കേട്ടോ……

നിനക്ക് ഒക്കെ ഭ്രാന്ത് ആയോ….??”

“ഞങ്ങളെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത് കേട്ടോ….

നീ അന്ന് ഭക്ഷണം എന്തേലും കഴിച്ചായിരുന്നോ….??”

“എന്ന്….??”

“നീ ലാസ്റ്റ് കോളേജിൽ പോയ അന്ന്….??

രാവിലെ നീ ഒന്നും കഴിച്ചില്ല…..ഉച്ചയ്ക്ക് നിന്റെ മറ്റവനെ കണ്ട വിഷമത്തിൽ അപ്പോഴും ഒന്നും കഴിച്ചില്ല….

വല്ലവന്റെയും കൈയ്യീന്ന് ഒറ്റയടി കിട്ടിയപ്പോ പോയില്ലേ നിന്റെ ബോധം…..

തല്ല് കൊടുത്തില്ലേലും മിനിമം കിട്ടുന്ന തല്ല് കൊള്ളാനുള്ള ശേഷി എങ്കിലും വേണം….”

പൗമി നെറ്റി ചുളിച്ച് പാച്ചൂനെ നോക്കി….

“അതേ സാറ് പറഞ്ഞു പറഞ്ഞു എങ്ങോട്ടാ….

ഇതിപ്പോ ഒരാഴ്ച കൊണ്ട് ഇവിടെ എന്താ സംഭവിച്ചത്…??

നിങ്ങൾക്ക് രണ്ടാൾക്കും ഭ്രാന്തായോ അതോ എനിക്ക് മുഴുവട്ട് ആയോ….???”

അവൾ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു……

“അതേടീ എന്നും പോയി എന്തേലും ഒപ്പിച്ചു വയ്ക്ക് ഓടി നടക്കാനും ടെൻഷൻ അടിക്കാനും ബാക്കിയുള്ളോര് ഉണ്ടല്ലോ….”

“ടാ പാച്ചൂ….”

അവൻ അവളുടെ കൈ തട്ടി മാറ്റി….

“അവിടെ പോയി ഇരിക്കെടി….”

അവൻ കട്ടിലിലേക്ക് വിരൽ ചൂണ്ടി…

അവൾ അനുസരണയുള്ള കുട്ടിയേ പോൽ അവിടെ പോയിരുന്നു….

എന്നിട്ട് ദയനീയമായി പ്രവിയുടെ മുഖത്തേക്ക് നോക്കി

“സാരല്ലാ….അവന്റെ വിഷമം കൊണ്ട് പറയുന്നതാ ഇതൊക്കെ….നിനക്ക് ബോധമില്ലാതെ ഐസിയു വിൽ കിടന്ന ഓരോ നിമിഷവും ഉരുകി ജീവിക്കുവായിരുന്നു അവൻ….”

പ്രവി അത് പറഞ്ഞു നിർത്തി..

“ഓ…പറയുന്ന കേട്ടാൽ തോന്നും ഈ പറയുന്ന ആള്ക്ക് ഒരു വിഷമവും ഇല്ലായിരുന്നു എന്ന്….

ലൈറ്റിടാതെ മുറിയിൽ പോയിരുന്നു മുഖം പൊത്തി കരഞത് ഞാനല്ലേ കേട്ടോ……”

പാച്ചു പ്രവിയെ നോക്കി കളിയായ് അത് പറഞ്ഞു നിർത്തിയതും പൗമി പ്രവിയുടെ മുഖത്തേക്ക് നോക്കി…. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…

അവളുടെ കണ്ണുകളും നിറഞിരുന്നു….

പൗമി എഴുനേറ്റു ചെന്ന് അവരെ രണ്ടു പേരെയും ചേർത്ത് പിടിച്ചു……

“എന്തിനാടാ നിങ്ങള് രണ്ടുപേരും എന്നെയിങ്ങനെ സ്നേഹിക്കുന്നേ…..???”

അത് ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു…….

“ഞങ്ങൾക്ക് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടത് ഞങ്ങളുടെ ഈ കാന്താരി കുട്ടിയല്ലേ…..”

പ്രവി അത് പറഞ്ഞു നിർത്തി…. പാച്ചു അവളുടെ കവിളിൽ ചുംബിച്ചു…

അവൾ പ്രവിയെ നോക്കി അവളുടെ ഇടം കവിളിൽ ചൂണ്ടു വിരൽ  തൊട്ടു കാണിച്ചു…

അവൻ അവളുടെ ഇടം കവിളിൽ ചുണ്ട് അമർത്തി ഒരുമ്മ  കൊടുത്തു…..

“നിങ്ങളെ എനിക്ക് എന്നും ചേർത്ത് പിടിക്കണം ദാ ഇങ്ങനെ….”

അതും പറഞ്ഞു അവൾ അവരെ ചേർത്ത് പിടിച്ചു….

പൗമിക്ക് വയ്യാത്തത് കൊണ്ട് ഭക്ഷണം പ്രവി അവൾക്ക് വാരി കൊടുത്തു…….

അവർ അവളെ സ്നേഹിക്കുന്ന ഓരോ നിമിഷവും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു കൊണ്ടേയിരുന്നു….

ഒരാഴ്ചയ്ക്ക്  ശേഷം പ്രവിക്കും പാച്ചുവിനും ഇടയ്ക്ക് കിടന്നു അവൾ സുഖമായിട്ട് ഉറങ്ങി…

അവർ രണ്ടുപേരും അവളെ കൈ കൊണ്ട് വട്ടം കെട്ടിപ്പിടിച്ചു…..

××××××

“പൗമീ വീടിനു പുറത്തേക്ക് ഇറങ്ങുവേ ചെയ്യരുത് കേട്ടോ….”

അച്ഛനും അമ്മയും ആവർത്തിച്ച കാര്യങ്ങൾ പ്രവിയും പാച്ചുവും അവളോട് പറഞ്ഞു…

“ഏട്ടൻ വൈകിട്ട് വരുമ്പോൾ എന്തേലും വാങ്ങണോ…??”

“ഒന്നും വേണ്ട രണ്ടാളും എങ്ങും കറങ്ങാൻ നിൽക്കാതെ വേഗന്ന് ഇങ്ങ് വന്നാ മാത്രം മതി….”

“മ്ം ശരി…”

അത് പറഞ്ഞു അവർ രണ്ടു പേരും ഇറങ്ങി….

ഇനിയാ വീട്ടിൽ പൗമിയും സഹായത്തിന് നിൽക്കുന്ന ഒരു ജോലിക്കാരിയും മാത്രമേ ഉണ്ടായിരുന്നുള്ളു….

ഉച്ച സമയം ടീവി കണ്ടോണ്ട് ഇരുന്നപ്പോഴായിരുന്നു പുറത്ത് ആരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്…

പൗമി ഇരുന്നിടത്ത് നിന്നും എഴുനേറ്റു പോയി വാതിൽ തുറന്നു…..

ഒരു നിമിഷം സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിരാശയുടെയും നഷ്ടപ്പെടലിന്റെയും ഭാവങ്ങൾ അവളുടെ മുഖത്ത് മിന്നി മറഞ്ഞു…..

അവളുടെ നാവ് ഒരിക്കൽ കൂടി ആ പേര് ഉരുവിട്ടു..

“അശ്വിൻ…”

(തുടരും)

എല്ലാവർക്കും എന്റെ പൗമിയെയും പാച്ചൂനെയും പ്രവിയെയും ഒക്കെ ഇഷ്ടാകുന്നുണ്ടോ….നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കാത്തിരുന്നു….

നിങ്ങളുടെ സ്വന്തം ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

7 thoughts on “പൗമി – ഭാഗം 9”

  1. പൗമി രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. പിന്നീട് ഓരോ വരികളിലും അവരുടെ പഴയ ആ സന്തോഷങ്ങൾ ആണ് തിരിഞ്ഞത്.വീണ്ടും ആ പഴയ പ്രസരിപ്പും കുസൃതികൾക്കായി കാത്തിരിക്കുന്നു. 💝💖💗💓💞💕❣❤🧡💛💚💙💟💜🤎🖤🤍

Leave a Reply

Don`t copy text!