കഴുത്തിൽ കിടന്ന ഐഡി കാർഡ് ബാഗിലേക്ക് തിരുകി ബാഗും എടുത്തു ഓടുക ആയിരുന്നുവൃന്ദ ബസ് സ്റ്റാൻഡിലേക്ക്…… ഇന്ന് പതിനൊന്നിന്റെ ഷിഫ്റ്റ് ആയിരുന്നു.. ആഴ്ചയിൽ രണ്ടു ദിവസം അങ്ങനെ ആണ് പതിനൊന്നു മണി മുതൽ ഏഴു മണി വരെ…..
ടൗണിലെ പേരെടുത്ത മാളിലെ സൂപ്പർവൈസർ ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ആണ് വ്യന്ദ. ഒരു വിദേശ മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനം ആണ്. ശുപാർശയിലൂടെയും അഭിമുഖം വഴിയും ആണ് എവിടെ ജോലിക്ക് നിയമിക്കുന്നത്…..
മുതലാളിയുടെ ബന്ധത്തിൽ നിന്നു അല്ലാതെ ശുപാർശയും അഭിമുഖവും ഇല്ലാതെ അവിടുത്തെ നല്ലൊരു പോസ്റ്റിൽ ജോലി ചെയ്യുന്നത് വ്യന്ദ മാത്രമാണ്…..
ഏഴു പത്തിന് ആണ് വീടിനടുത്തേക്ക് ഉള്ള അവസാനത്തെ ബസ് സ്റ്റാൻഡിൽ നിന്നു എടുക്കുന്നത്…. ബാഗിൽ കിടന്ന ഫോൺ എടുത്തു ഒന്ന് കൂടി നോക്കി ഏഴു പന്ത്രണ്ടു എന്ന് എഴുതി കാണിച്ചിരിക്കുന്നു…. എന്റെ ഭഗവതി ബസ് രണ്ടു മിനിറ്റ് താമസിച്ചു എടുക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടു നടപ്പിന് വേഗത കൂട്ടി…. സാരിക്ക് അടിയിലെ പാവാട കാലുകൾക്ക് ഇടയിൽ ഒട്ടിപ്പിടിച്ചു ഉദ്ദേശിക്കുന്നതിന്റെ പകുതിയേ കാലുകൾ നീങ്ങുന്നുള്ളു..
മുന്പിലെ സാരി പാവാട അടക്കം പൊക്കി പിടിച്ചു നടന്നു. റോഡിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു… തെരുവ് വിളക്കിന്റെ മഞ്ഞ പ്രകാശം റോഡിൽ ചിതറി വീഴുന്നുണ്ടായിരുന്നു…. സ്റ്റാൻഡിലേക്ക് പോകാതെ ബസ് കറങ്ങി ഇറങ്ങി വരുന്ന റോഡിലേക്ക് നടന്നു. റോഡിന്റെ അറ്റത്തു എത്തിയപ്പോൾ കണ്ടു ബസ് വളവ് തിരിയുന്നത്….. ബസ് കണ്ട പാടെ ഓടി.. ഓട്ടത്തിന്റെ വേഗത കൊണ്ടു ചെരിപ്പിന്റെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായി…. അതൊന്നും നോക്കാതെ ഞാൻ ഓട്ടം തുടർന്നു….
ഓട്ടം കണ്ടു അടുത്ത് നിന്നവർ ആരോ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തിയത് കൊണ്ടു ബസിന്റെ സൈഡിലൂടെ ഒരുപാട് തലകൾ എന്റെ വരവ് നോക്കുന്നുണ്ടായിരുന്നു….
ഓടി ചെന്ന് പുറകിലത്തെ വാതിലിൽ കൂടി ചാടി കയറി ആദ്യം കണ്ട സീറ്റിൽ ഇരുന്നു… ബസ് ഡബിൾ ബെല്ലടിച്ചു മുന്നോട്ട് നീങ്ങി… കണ്ണുകൾ അടച്ചു സീറ്റിന്റെ കമ്പിയിലേക്ക് തല ചായ്ച്ചു ശ്വാസം വിട്ടു…. തൊണ്ട വരണ്ടു ഉമിനീർ പോലും വരുന്നില്ല തൊണ്ട നനയ്ക്കാൻ…. ഒരുവിധം ആശ്വസിച്ചു ബാഗിൽ നിന്നു ചില്ലറ പന്ത്രണ്ടു രൂപ തപ്പി എടുത്തു. കണ്ടക്ടർ അടുത്ത് വന്നപ്പോൾ കാശ് കൊടുത്തു “ഒരു ചെമ്പകശേരി “”
“സ്കൂളിന്റെ അവിടോ അപ്പുറത്തോ? ”
“അപ്പുറത്ത് അമ്പലത്തിന്റെ അവിടെ? ”
കണ്ടക്ടർ ടികെറ്റ് കീറി തന്നു പുറകിലേക്ക് പോയി…
പത്തു പതിനഞ്ചു മിനിറ്റ് യാത്ര ഉണ്ട് ബസിൽ പകുതിയിൽ അധികവും ആണുങ്ങൾ ആണ്. എല്ലാവരും ജോലിക്ക് പോയിട്ടു വരുന്നവർ.. പതുക്കെ പുറത്തേക്ക് നോക്കി തണുത്ത കാറ്റു മുഖത്ത് വന്നു അടിക്കുന്നുണ്ട്…. വഴിവിളക്കുകൾ ഇല്ലാത്ത ഇടങ്ങളിൽ കറുത്ത് ഇരുണ്ട രൂപങ്ങൾ പുറകിലേക്ക് പൊയ്ക്കൊണ്ടിരുന്നു….. ജീവനില്ലാത്ത കഥ പറയാനില്ലാത്ത നിറങ്ങൾ ഇല്ലാത്ത നിഴൽ രൂപങ്ങൾ… തന്റെ മനസിലും എവിടെയോ ഈ കറുത്ത നിഴലാട്ടങ്ങൾ ഇടക്ക് ഇടയ്ക്ക് വന്നു പോകാറുണ്ട്…..
വിയർപ്പ് തുള്ളികളിൽ കാറ്റ് വന്നു മുത്തമിട്ടപ്പോൾ ഒരു കുളിർമ ഉടലാകെ….. ബാഗ്യമായ അവരണങ്ങൾ വകഞ്ഞു മാറ്റി ശരീരം ആ കുളിര് ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ടിരുന്നു….
ബസിലുള്ളവർ കുറേശ്ശേ ആയി ഒറ്റ ബെല്ലിന്റെ ശബ്ദത്തോടൊപ്പം യാത്ര പറഞ്ഞു പൊയ്ക്കൊണ്ടിരുന്നു
അമ്പല പടിക്കൽ ബസിറങ്ങി നടന്നു അവിടെ ഇറങ്ങിയ കുറച്ചു ആൾക്കാർ വർത്തമാനം പറഞ്ഞു നടക്കുന്നുണ്ട് അവരുടെ പുറകെ നടന്നു വ്യന്ദ….
വീട്ടിലേക്ക് തിരിയന്ന വഴി വരെ അവർ ഉണ്ടായിരുന്നു അതുകഴിഞ്ഞു വ്യന്ദ വീട്ടിലേക്ക് ഉള്ള വഴി കയറി പോയി… റോഡിൽ നിന്നു വീട്ടിലേക്ക് ഒരു ചെറിയ പാലം അതിനു താഴെ കൂടെ ഒരു ചെറിയ കൈതോട് ഉണ്ട്…. മഴയത്തു തോടു നിറഞ്ഞു പാലത്തിൽ മുട്ടും…
വീട്ടിലേക്ക് കയറാൻ പടവുകൾ ഉണ്ട് മുകളിൽ ആണ് വീട്…. സ്റ്റെപ്പുകൾ കയറി തുളസിതറ കഴിഞ്ഞു ഉമ്മറത്തേക്ക് കയറി…
കണ്ണുകൾ അവിടെ ആകമാനം ഓടി നടന്നു… തെക്ക് ഭാഗത്തേക്ക് നടന്നു നീളമുള്ള വരാന്ത കഴിഞ്ഞു ചെന്നു ചാരി ഇട്ടിരുന്ന വാതിൽ പതുക്കെ തള്ളി തുറന്നു……. ശബ്ദം കേട്ട് വിദ്യ തല തിരിച്ചു നോക്കി…
“”ചേച്ചി വന്നോ….? ”
“ഉം “കുഞ്ഞ് ഉറങ്ങുവാണോ? “”
“അതേ ചേച്ചി ഇത്രയും നേരം കണ്ണു തുറന്നു കിടക്കുവായിരുന്നു… ”
“ഞാൻ കുളിച്ചിട്ട് വരാം…. കുഞ്ഞിന്റെ തുണി വല്ലതും കിടപ്പുണ്ടോ അലക്കാൻ ”
“ഇല്ല ചേച്ചി അമ്മ അലക്കാൻ എടുത്തു കൊണ്ടു പോയി…. ”
“എന്നാൽ ഞാൻ പോയി കുളിച്ചിട്ട് വരാം ”
തിരികെ ഇറങ്ങി കതക് ചേർത്തു അടച്ചു പുറത്തു ഇറങ്ങി മുറിയിലേക്ക് നടന്നു….. പോകുന്ന വഴിക്ക് എല്ലാകണ്ണുകൾ പരതി നടന്നു ഇവിടെ എവിടെ എങ്കിലും ഉണ്ടാകും എന്ന് മനസ്സിൽ പറഞ്ഞു…..
ഇടനാഴിയുടെ മധ്യ ഭാഗത്തായി തളത്തിലേക്ക് ഉള്ള വാതിൽ.. തല നീട്ടി തളത്തിലേക്കും അടുക്കളഭാഗത്തേക്കും കണ്ണോടിച്ചു അവിടെ പ്രത്യേകിച്ച് ശബ്ദം ഒന്നും കേൾക്കുന്നില്ല…..
മുറിയിലേക്ക് നടന്നു….. കതക് തുറന്നു അകത്തു കയറിയപ്പോൾ ദേ കിടക്കുന്നു അന്വേഷിച്ച ആൾ കട്ടിലിൽ…..
ബാഗ് മേശപ്പുറത്തു വച്ചു… കട്ടിലിൽ ചെന്നിരുന്നു… അലസമായി കിടന്ന മുടി ഇഴകൾ പതുക്കെ തഴുകി….. കൈയും കാലും എല്ലാം കൈകൾ കൊണ്ടൊരു ഓട്ട പ്രദക്ഷിണം നടത്തി…സാരി തുമ്പ് പിടിച്ചു ഒതുക്കി പതുക്കെ അവനോടു ചേർന്നു കിടന്നു…. ആ മുഖംനെഞ്ചിൽ ചേർത്തു പിടിച്ചു….
ഇഷ്ടമുള്ളത് എന്തോ തേടി പിടിച്ചപോലെ അവന്റെ മൂക്കുകൾ വിടർന്നു….. അത് വീണ്ടും വീണ്ടും ആ നെഞ്ചിൽ ചേർത്തു അവൻ ശ്വാസം ഉള്ളിലേക്ക് വലിച്ചു….. രണ്ടു നിമിഷത്തിനു ശേഷം അവൻ കണ്ണുകൾ തുറന്നു അവളെ നോക്കി…..
“എന്താടാ…. അച്ചൂട്ടാ…? ”
അപ്പോഴേക്കും അവന്റെ ചുണ്ടുകൾ ചുളിഞ്ഞു കണ്ണു നിറയാൻ തുടങ്ങി….
“അയ്യോ അമ്മേടെ അച്ചു വാവയ്ക്ക് എന്താ സങ്കടം…. ”
“അമ്മമ്മ തല്ലി ദേണ്ടെ…… ”
അവൻ എഴുനേറ്റ് ഇരുന്നു കാലിലെ പാന്റ് മുകളിലേക്ക് പൊക്കി കാണിച്ചു കൊണ്ടു പറഞ്ഞു
“”ദേണ്ടെ…….”
അവൻ കുഞ്ഞി കാലുകൾ കാണിച്ചു കൊണ്ടു പറഞ്ഞു
നേർത്ത ഒരു ചുമന്ന വര കണ്ടു
അവിടെ വിരലുകൾ കൊണ്ടു തലോടി അവനെ ആശ്വസിപ്പിച്ചു…
“അച്ചൂട്ടൻ കുറുമ്പ് കാണിച്ചോ? “”
“ഇല്ലല്ലോ….. നല്ല മോൻ ആയിരുന്നു അവൻ വളരെ നിഷ്കളങ്കതയോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..”
“എന്നെ കുഞ്ഞുവാവയുടെ മുറിയിൽ കയറ്റിയില്ല…. ”
“സാരമില്ലടാ അമ്മ ചോദിക്കട്ടെ… മോൻ ചായ കുടിച്ചോ? ”
“ഇല്ല ”
“വാ നമുക്ക് രണ്ടുപേർക്കും കൂടി പോയി കുളിച്ചിട്ട് വരാം എന്നിട്ട് ചായ കുടിക്കാം ”
വാ…..
അവൻ വ്യന്ദയുടെ കൈ പിടിച്ചു കട്ടിലിൽ നിന്നു ചാടി ഇറങ്ങി…..
കെട്ടി ഒതുക്കി വച്ചിരുന്ന മുടി അഴിച്ചിട്ടു അലമാരയിൽ നിന്നു ഒരു ജോഡി ഡ്രസ്സ് എടുത്തു… അച്ചൂട്ടനെയും പിടിച്ചു കൊണ്ടു അടുക്കളയിലേക്ക് നടന്നു….
അടുപ്പിൽ വിറക് എരിയുന്നുണ്ട്…. അമ്മയെ അവിടെ എങ്ങും കണ്ടില്ല…. പലകതട്ടിൽ ഇരുന്ന എണ്ണ കുപ്പി എടുത്തു അച്ചൂട്ടന്റെ തലയിൽ കുറച്ചു തടവി… കാലിലും കൈയിലും അതിന്റ മയം പുരട്ടി അത് അവിടെ തന്നെ വച്ചു…. മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അമ്മ കുളിച്ചു വന്നു തുണി വിരിക്കുന്നുണ്ട്…..
“ആഹ്!! എഴുന്നേറ്റോ കുസൃതി കുട്ടൻ….. ”
“എനിക്ക് വയ്യ മോളെ ഇവന്റെ പുറകെ ഓടാൻ….. ”
“എന്താ അമ്മേ…… ”
“ഇടവം തുടങ്ങിയതേ ഉള്ളൂ എങ്കിലും മഴ ഇടക്ക് ഇടക്ക് പെയ്യുന്നുണ്ട് ഇവൻ കണ്ണു തപ്പിയാൽ തോട്ടു വക്കത്തു പോകും…… “ഇവന്റെ പുറകെ പോകാൻ എനിക്ക് വയ്യ ”
“”ആണോ അച്ചൂട്ടാ….. ”
“ഞാൻ മുറ്റം വരെയേ പോയുള്ളു…. ”
വൈകിട്ട് ചായ കുടിച്ചിട്ടില്ല കിടന്നു ഉറങ്ങി….. ചായ പാത്രത്തിൽ അടച്ചു വച്ചിട്ടുണ്ട്…. അവനു ചൂടുവെള്ളം കുളി മുറിയിലെ ചെമ്പിൽ ഇരുപ്പുണ്ട്. ഞാൻ അവൾക്ക് കുറച്ചു മരുന്ന് കൊടുക്കട്ടെ…. ”
“”വേത് കുളി കഴിയാറായോ അമ്മേ..? ”
“ഇന്ന് ഇരുപതു ദിവസം ആയില്ലേ ഇനി എട്ടു ദിവസം കൂടി….. ”
“നൂല് കെട്ടിന് വിനോദിന്റെ വീട്ടിൽ നിന്നു ഒരുപാട് പേര് വരുമോ? “”
“അവർ ഒന്നും പറഞ്ഞില്ല….. “ഇന്ന് വിനോദിന്റെ അമ്മാവനും അമ്മായിയും മോളും കുഞ്ഞിനെ കാണാൻ വന്നിരുന്നു….. ”
“എം ”
“ചടങ്ങ് കഴിഞ്ഞിട്ട് ഞാൻ മോനെയും കൂട്ടി മംഗലത്തറയിലേക്ക് പോകും ”
“അത് എന്താ പെട്ടന്ന്…… !!!അവിടെ നീ കുഞ്ഞിനേയും കൊണ്ടു ഒറ്റയ്ക്ക്. ഞാൻ അവനെ വഴക്ക് പറയുന്നത് കൊണ്ടു ആണെങ്കിൽ കുസൃതി കാണിക്കുമ്പോൾ അങ്ങനെ ഒക്കെയാ ചിലപ്പോ വഴക്ക് പറയും തല്ലും…. ”
“അതല്ല അമ്മേ…. ആരും പോകാതെ ആയാൽ ആകെ ഉള്ളതു ആ വീടാണ് അത് നശിച്ചു പോകും… ഇപ്പോൾ ഇവിടെ ആളും ഉണ്ടല്ലോ..?
“എനിക്ക് അറിയില്ല നീ അച്ഛൻ വരുമ്പോൾ അച്ഛനോട് പറഞ്ഞു എന്താന്നു വച്ചാൽ തീരുമാനിക്ക്…..
അതും പറഞ്ഞു ദേവകി അമ്മ അവരെ കഴിഞ്ഞു അടുക്കളയിലേക്ക് പോയി….
വ്യന്ദ മോനെയും കൂട്ടി കുളിമുറിയിലേക്ക് നടന്നു….
അച്ചൂട്ടനെ ചെറിയ ചൂട് വെള്ളത്തിൽ കുളിപ്പിച്ച് തല തുവർത്തി അവനെ എളിയിൽ വച്ചു അടുക്കള വാതിലിൽ കൊണ്ടു ചെന്നാക്കി…
“”അച്ചൂട്ടൻ മുറിയിലേക്ക് പൊയ്ക്കോ അമ്മ കുളിച്ചിട്ടു വരാം “”
അവൻ തല കുലുക്കി കൊണ്ടു വായ് കൊണ്ടു വണ്ടി ഓടിച്ചു കൊണ്ടു അകത്തേക്ക് കയറി പോയി…
കിണറ്റിൽ നിന്നു വെള്ളം കോരി ചെമ്പിൽ നിറച്ചു….
തണുത്ത വെള്ളം തയിലൂടെ ഒഴിച്ച് പുകഞ്ഞുകൊണ്ടിരിക്കുന്ന ചിന്തകൾ എല്ലാം തൽക്കാലത്തേക്ക് വെള്ളം ഒഴിച്ചു കെടുത്തി…..
എങ്കിലും നേർത്ത സ്വർണ നൂലിൽ നെഞ്ചോടു ചേർന്നു കിടക്കുന്ന ഹൃദയലോഹത്തിൽ ചുറ്റി പിടിച്ചു……
അതിലേക്ക് നോക്കി അവൾ ചോദിച്ചു “തനിച്ചായോ ഞാൻ…… ഒരുബലക്കുറവ് പോലെ…. കൂടെ ഇല്ലേ മനുവേട്ടാ…. ഭിത്തിയിലേക്ക് ചാരി നിന്നു….. ചുണ്ടുകളിലൂടെ ഊർന്നു പോയ വെള്ളത്തുള്ളികൾ ഉപ്പ് രസം പകർന്നു നൽകി…..
“””ഞാൻ തേടി അലഞ്ഞ നാദം നിന്നലെ പദസരത്തിൽ അലിഞ്ഞു ചേർന്നു……
അക്ഷരം പൂക്കുന്ന നിൻ വിരൽത്തുമ്പു കൊണ്ടെന്നിലെ പ്രണയത്തെ പുഷിപിക്കൂ….. “”
“എന്റെ കൂടെ ജീവിക്കാൻ അല്ലാ, നിന്റെ കൂടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്…. നിന്റെ സ്വപ്നങ്ങളുടെ പുറകെ സഞ്ചരിക്കാൻ ആണ് ഞാൻ കൊതിച്ചത്…… ”
കാതോരം ആ വാക്കുകൾ ജീവനോടെ കേൾക്കുന്നത് പോലെ തോന്നി അവൾക്ക്…..
(തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
തുടക്കം ഗംഭീരം🙌🙌🙌🙌💖💖💖💖💖💖💖💖
കൊള്ളാം നല്ല ഒരു തുടക്കമാണ്,