അയ്യേ…… നീ ഇത്രേ ഉള്ളൂ……….
വാശി കാണിച്ചതിന് എന്റെ പെണ്ണിനോട് ഞാൻ മാപ്പ് ചോദിക്കുന്നു…..വേദനയായിരുന്നു മിണ്ടാതെ ഇരുന്നപ്പോൾ.. ഇതു ഇത്രയും വലിയ സുഖമുള്ള ഒരു നോവ് ആണെന്നു ഇപ്പോഴാ അറിഞ്ഞത്…… പോട്ടെ ഇനി ഈ വേദന അറിഞ്ഞു കൊണ്ടു ഞാൻ നിനക്ക് ഉണ്ടാക്കില്ല……
“”ദേ…. ഇങ്ങോട്ട് നോക്ക്….. തോളിൽ പിടിച്ചു മനുവേട്ടന് അഭിമുഖമായി നിർത്തി…. “”
മാപ്പ് തരൂ….. ഒരു വേള എങ്കിലും നിന്നെ വേദനിപ്പിച്ചതിൽ……
അങ്ങനെ ഒന്നും പറയല്ലേ മനുവേട്ടാ……. എന്താണെന്ന് അറിയില്ല മിണ്ടാതെ ഇരിക്കുമ്പോൾ എന്തോ എന്നിൽ ഒരു ഭാരമുള്ളത് ഇരിക്കുന്നതു പോലെ….. സംസാരിയ്ക്കാൻ പറ്റുമ്പോൾ അങ്ങനെ ഇല്ല പറഞ്ഞിട്ടും ഉറവ വറ്റാതെ എപ്പോഴും ആ നനവ് ഉള്ളിൽ ഉണ്ടാകും…..
“അത് എന്നും ഉറവ വറ്റാതെ ഇരുന്നോട്ടെ…. എന്നിലേക്ക് മാത്രം ഒഴുകാൻ….. ”
“എത്ര ദിവസം ഉണ്ടാകും….. ”
“നിന്റെ പരീക്ഷ തീരുന്നത് വരെ…. ”
വിശ്വസം വരാതെ ഞാൻ ആ മുഖത്തേക്ക് നോക്കി….
മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ടു പറഞ്ഞു “സത്യം…. ഇനി നിന്റെ പരീക്ഷ കഴിഞ്ഞേ പോകുന്നുള്ളൂ….. നീ നന്നായി പഠിച്ചില്ലെങ്കിൽ അതിന്റ ചീത്തപേര് കേൾക്കാൻ വയ്യ അതുകൊണ്ട് ഇന്ന് തൊട്ട് നന്നായി പഠിച്ചു തുടങ്ങിക്കോ….. പഠിക്കില്ലേ…. ”
“പഠിക്കും….. ”
“പോകാം….. വഴിയാണ് ആരെങ്കിലും കാണും…… ”
“മ് ”
ഞാൻ സൈക്കിൾ സ്റ്റാൻഡിൽ നിന്നു എടുത്തു അതും പിടിച്ചു നടന്നു….
ആയ്യോാ നടന്നാൽ പറ്റില്ല എനിക്ക് ഇതും ഉന്തി തള്ളി നടക്കാൻ പറ്റില്ല… നീ നല്ല സ്പീഡിൽ ചവിട്ടിക്കോ….
സൈക്കിൾ സ്പീഡിൽ ചവിട്ടി മനുവേട്ടൻ പുറകെ വന്നു… എന്തുകൊണ്ടോ മനസ്സിൽ വല്ലാത്തൊരു ആനന്ദം ഒരു സമാധാനം…….
പെട്ടന്ന് തന്നെ റോഡ് എത്തി….. ഞാൻ തിരിഞ്ഞു നോക്കി…. പുറകെ വന്നോളാം പൊയ്ക്കോ അന്ന് തലയാട്ടി…..
ഞാൻ മുന്നിൽ പോയി…. പുറകിൽ ഒരു കരുതൽ ഉണ്ടെന്നു ഉള്ള യാത്ര തരുന്നത് സന്തോഷവും സ്വാതന്ത്ര്യവും ആണെന്ന് അന്ന് മനസിലായി…..
താഴെ വീട്ടുപടിക്കൽ വരെ എന്റെ പുറകെ ഉണ്ടായിരുന്നു….
മാസങ്ങൾക്ക് ശേഷം ഉള്ളിൽ ജീവൻ വച്ചപോലെ തോന്നി….. അന്ന് എന്നെ കണ്ടപ്പോൾ തന്നെ വിദ്യ ചോദിച്ചു…
“ഇന്ന് എന്താ മോളെ ഒരു ഇളക്കം…. ”
“ഒന്നുമില്ലല്ലോ….. ”
“അങ്ങനെ അല്ലല്ലോ ആകെ കൂടി ഒരു സന്തോഷം…. തുള്ളി ചാട്ടം “”
“ഒന്നുമില്ല…. എനിക്ക് നിന്നോട് തർക്കിച്ചു നിൽക്കാൻ സമയമില്ല ഒത്തിരി പഠിക്കാൻ ഉണ്ട്…അങ്ങോട്ട് മാറി നിലക്ക്… ”
അവളെ തള്ളി മാറ്റി സ്റ്റീൽ കപ്പിൽ വെള്ളവും കൊണ്ടു ഞാൻ മുന്നോട്ട് നടന്നു…..
“പിന്നെ….. പുസ്തകം തുറന്നു വച്ചിട്ട് ഇരുന്നു സ്വപ്നം കാണാൻ അല്ലേ….. ഒരു പഠിപ്പുകാരി.ഈ വർഷത്തെ റിസൾട്ട് വരുമ്പോൾ കാണാം.. ”
“ഓ… കാണാം “”
അപ്പോഴേക്കും താഴെത്ത റോഡിൽ കൂടി ബൈക്കിന്റെ ശബ്ദം കേട്ടു ഒരു മാത്ര അവിടെ നിന്നു ആ ശബ്ദത്തിനു കാതോർത്തു….
“ഓ ഇപ്പോൾ മനസിലായി സന്തോഷത്തിന്റെ കാരണം….പിണക്കം ഓക്കെ തീർന്നോ… എന്ന് വന്നു… ”
അവൾക്ക് മറുപടി കൊടുക്കാതെ മുറിയിലേക്ക് പോയി പക്ഷേ അവൾ പുറകെ വന്നു….
പിന്നീ അവളോട് വന്ന കാര്യം പറഞ്ഞു….. പരീക്ഷ കഴിഞ്ഞേ മടങ്ങി പോകുന്നുള്ളൂ എന്ന്….
“മ്… അസ്ഥിക്ക് പിടിച്ച പ്രേമം ആണെല്ലോ… അവസാനം എന്ത് ആകുമോ എന്തോ…? ”
“നീ നിന്റെ കരിനാക്ക് എടുത്തു വളയ്ക്കാതെ ഇരുന്നാൽ മതി…. !
“ഓ “”..മോള് പഠിക് , ഇന്ന് എന്തായാലും പഠിക്കും എന്ന് മനസിലായി… പഠിക്കാനുള്ള മരുന്ന് കൊണ്ടു വന്നിട്ടുണ്ടല്ലോ…? ”
“ഒന്ന് പോ വിദ്ധ്യേ…. ”
“ഓ ഞാൻ പോയേക്കാം ഇനി ഫോൺ വിളിക്കാൻ എന്നെ കാവൽ നിർത്താൻ വന്നേരെ കേട്ടോ..? ”
“ടി സത്യമായും പഠിക്കാൻ ഇരിക്കട്ടെ ഒരുപാട് ഉണ്ട്… അതുകൊണ്ടല്ലേ… ”
“മ്,, ശരി ഞാൻ പോയേക്കാം….. ”
അവൾ പോയി കഴിഞ്ഞു പഠിക്കാൻ ഉള്ളതൊക്കെ എടുത്തു മേശപ്പുറത്തു വച്ചു ഓരോന്നു ഓരോന്നായി വായിച്ചു…..
ദിവസങ്ങളും ഓരോന്ന് ഓരോന്ന് ആയി കടന്നു പോയി……
എല്ലാം നന്നായി പഠിച്ചു…..എല്ലാ ദിവസവും ഒരു വട്ടം എങ്കിലും കാണാനും സംസാരിക്കാനും മനുവേട്ടൻ ശ്രദ്ധിച്ചിരുന്നു…. അതുതന്നെ വലിയ ഒരു ഊർജ്ജം ആയിരുന്നു….
ക്ലാസ്സ് കഴിഞ്ഞു…… ഫെയർ വെൽ ഡേയ്ക്ക് എല്ലാവരോടും മനസുതുറന്നു സംസാരിക്കാൻ അവസരം കിട്ടി….. അതുവരെ അങ്ങനെ ആരോടും തുറന്നു സംസാരിക്കുന്ന ശീലം ഉണ്ടായിരുന്നില്ല… ടീച്ചേർസ് എല്ലാവർക്കും വിജയാശംസകൾ നേർന്നു….
അനുവിനെ പിരിയുന്നത് ആയിരുന്നു ഏറ്റവും വലിയ സങ്കടം… എല്ലാ കാര്യത്തിനും അവൾ കൂടെ ഉണ്ടായിരുന്നു….
അന്ന് വൈകുന്നേരം മനുവേട്ടൻ സ്കൂളിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു…. പക്ഷേ എല്ലാവരും ഒരുമിച്ചു ഇറങ്ങിയത് കൊണ്ടു സംസാരിക്കാൻ അവസരം കിട്ടിയില്ല… എന്നാലും പുറകിൽ ഉണ്ടായിരുന്നു…. വീട് എത്തുന്നതിന്റെ തൊട്ട് മുൻപ് എല്ലാവരും പിരിഞ്ഞു പോയി…..
“”ഇന്ന് ആരും ഹൃദയം ഒന്നും കൈമാറിയില്ലേ…? “മനുവേട്ടൻ ചോദിച്ചു….
ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി…..
അല്ല സാധാരണ അവസാന ദിവസങ്ങളിൽ പ്രേമം ഒക്കെ പൊട്ടി മുളക്കാറുണ്ട് അതുകൊണ്ട് ചോദിച്ചതാ…. ”
“”പൊട്ടി മുളച്ചല്ലോ……? ”
“ആര്…..? ”
“അതു പറയില്ല….. ”
“പിന്നെ നിന്നെ പ്രേമിക്കാൻ…… ഞാൻ വിശ്വസിക്കില്ല…… ”
“എന്നാൽ വിശ്വസിക്കേണ്ട……. ”
“സത്യം പറ കൊച്ചേ…… ”
“സത്യം…. ”
ഞാൻ മുന്നോട്ട് നടന്നു….. പിറകിൽ നിന്നു ശബ്ദം ഒന്നും കേട്ടില്ല…. കുറച്ചു കൂടി മുന്നോട്ട് പോയി തിരിഞ്ഞു നോക്കിയപ്പോ ആളു അവിടെ തന്നെ നിൽപ്പുണ്ട്…..
വരാൻ കൈ കൊണ്ടു ആംഗ്യം കാണിച്ചിട്ടും വരുന്നില്ല ഒന്ന് രണ്ടു നിമിഷം നോക്കി നിന്നിട്ട് ഞാൻ തന്നെ അങ്ങോട്ട് പോയി…..
“എന്താ വരുന്നില്ലേ..?”
“ഇല്ല… ”
അതെന്താ….. “എനിക്ക് ഒരാളെ കാണാൻ ഉണ്ട് നീ നടന്നോ.. “”
“പിന്നെ അങ്ങനെ ഇപ്പോ ഒരാളെ കാണണ്ട….എന്റെ കൂടെ വന്നാൽ മതി… ”
“ഞാൻ വരുന്നില്ല… നീ നിന്റെ പ്രേമക്കാരെ ആരെയെങ്കിലും വിളിക്ക്…. ”
“അതല്ലേ വിളിച്ചത്… എന്റെ കൂടെ വാ.. ”
അപ്പോഴേക്കും ചെവിയിൽ പിടി വീണു….
അയ്യോ വേദനിക്കുന്നു…. പിടി വിട്…..
“ഇനി അങ്ങനെ പറയുവോ…..? ”
“ഇല്ല പിടി വിട്… ”
“മ്.. നടക്ക്….. ”
അന്ന് വീട് എത്തും വരെ ഒരുമിച്ചു ആണ് പോയത്…..
ഒരാഴ്ച കഴിഞ്ഞു ആയിരുന്നു പരീക്ഷ…..
തലേ ദിവസം കാവിൽ പോയി തൊഴുതു വിദ്യയും കൂടെ ഉണ്ടായിരുന്നു…..
കാവിൽ തൊഴുതു നിന്നപ്പോൾ പുറകിൽ ആളനക്കം… കണ്ണ് തുറന്നു നോക്കാതെ തന്നെ മനസിലായി….. നന്നായി പ്രാർത്ഥിച്ചു മനസറിഞ്ഞു…..
കണ്ണ് തുറന്നു നോക്കിയപ്പോൾ വിദ്യ കാവിനു പുറത്തേക്ക് പോയിരുന്നു…..
“പ്രാർത്ഥിച്ചോ…… ”
“നന്നായി…. എഴുതണം….. ”
“മ്…,,, ”
“കൂടെ ഉണ്ട് കേട്ടോ……. നമുക്ക് ഒരുമിച്ചു സ്വപ്നം കാണണം…. ”
“മ്… ”
പോക്കറ്റിൽ നിന്നു രണ്ടു പേന എടുത്തു നീട്ടി…..
“പരീക്ഷക്ക് ഉള്ളതാ എന്റെ വക….. ”
“അച്ഛനും വാങ്ങി തന്നു….. ”
“വിഷമിക്കണ്ട……. അതു വച്ചു എഴുതിക്കോ ഇതു കൂടി കൊണ്ടു പോയാൽ മതി…… ”
“മ് ”
“വാ നടക്കു…….
രണ്ടാഴ്ച കാലം പരീക്ഷ ആയിരുന്നു….. വലിയ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ കടന്നു പോയി….
പരീക്ഷ എല്ലാം തീർന്ന ശേഷം ആണ് മനുവേട്ടൻ മടങ്ങി പോയത്…
ഒത്തിരി ദിവസത്തേക്ക് ഒരു നൊമ്പര മായിരുന്നു…… അവധി ആയതിനാൽ എപ്പോഴെങ്കിലും ഒന്ന് വിളിക്കാനും സംസാരിക്കാനും സമയം കിട്ടിയിരുന്നു…..
റിസൾട്ട് വരുന്നതിനു മുൻപ് തന്നെ മനുവേട്ടൻ തിരുവനതപുരത്തെകോളേജുകളും അവിടുത്തെ വിശേഷങ്ങളും എല്ലാം മനഃപാഠം ആക്കിയിരുന്നു……
അവിടെ ഓക്കെ വന്നു പഠിക്കാൻ കഴിയും എന്ന് എപ്പോഴും എനിക്ക് ഒരു വിശ്വാസവും എനിക്ക് ഉണ്ടായിരുന്നില്ല…..
“”എല്ലാം നടക്കും…,, നീ നോക്കിക്കോ….. “മനുവേട്ടൻ എപ്പോഴും പറയും….
ഒരു മാസം കൂടി കഴിഞ്ഞപ്പോൾ റിസൾട്ട് വരുന്ന ദിവസം ആയി….
രാവിലെ മുതൽ ഇരുന്നിട്ട് ഇരുപ്പ് വരുന്നില്ല….. അനുപമയെ വിളിച്ചിരുന്നു… അവൾ റിസൾട്ട് അറിഞ്ഞിട്ട് വിളിച്ചു പറയാം എന്നു പറഞ്ഞിരുന്നു…. അന്ന് ഫോണിന്റെമൂട്ടിൽ തന്നെ ഇരുപ്പ് ആയിരുന്നു…..
അന്ന് വേറെ ആരും ഫോണിന്റെ അടുത്തേക്ക് വന്നില്ല….
ഉച്ച ആയിട്ടും റിസൾട്ട് അറിയാൻ പറ്റിയില്ല….. ഉച്ചക്കോ മറ്റോ ആണ് പ്രസിദ്ധീകരിച്ചതു…..
അമ്മ ചോറ് തിന്നാൻ വിളിച്ചു… പോയില്ല…
അവസാനം അമ്മ ഒരു പ്ലേറ്റിൽ ചോറ് ഇട്ടു കൈയിൽ കൊണ്ടു തന്നു…. നടുക്ക് കുഴിച്ചു ഒന്ന് രണ്ടു ഉരുള തിന്നിട്ടു അമ്മയുടെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു…
“നീ എഴുതിയത് ഓക്കെ ആ പേപ്പറിൽ കാണില്ലേ പിന്നെ എന്തിനാ ഓടി നടക്കുന്നതു… ഉള്ളത് മതി…. നീ ആ തുണി ഓക്കെ പിഴിഞ്ഞ് ഇടാൻ നോക്ക്…. ”
“ഇതു അറിഞ്ഞിട്ട് വരാം അമ്മ പൊയ്ക്കോ.. ”
“അമ്മ എന്നെ നോക്കിയിട്ട് പോയി…. ”
കുറച്ചു കഴിഞ്ഞു ഫോൺ ബെല്ലടിച്ചു….
ഒറ്റ ബെല്ലിനു തന്നെ റീസിവർ എടുത്തു അപ്പുറത് മനുവേട്ടൻ ആയിരുന്നു….
അടുക്കളയിലേക്ക് ഒന്ന് പാളി നോക്കി…. എന്നിട്ട് സംസാരിച്ചു….
“റിസൾട്ട് അറിഞ്ഞോ…. ”
“ഇല്ല… ആരും വിളിച്ചില്ല….. ”
“നിനക്ക് ടെൻഷൻ ഉണ്ടോ…. ”
“ടെൻഷൻ അല്ലാ ഒരു വെപ്രാളം പോലെ…… ”
“നന്നായി എഴുതിയിട്ടില്ലേ….. ”
“ഉണ്ട്…… ”
“മ് എന്നാൽ ഒരു പേനയും പേപ്പറും എടുക്ക് റിസൾട്ട് പറഞ്ഞു തരാം…. ”
“ങേ…. മനുവേട്ടൻ റിസൾട്ട് അറിഞ്ഞോ…. ”
“അറിഞ്ഞത് കൊണ്ടല്ലേ പറഞ്ഞത്… എഴുതിക്കോ… ”
എന്റെയും ആനുപമയുടെയും റിസൾട്ട് പറഞ്ഞു തന്നു…… അനുവിനേക്കാൾ പന്ത്രണ്ടു മാർക്ക് കൂടുതൽ ഉണ്ടായിരുന്നു എനിക്ക്…..
“നല്ല റിസൾട്ട് ആണെല്ലോ…? നിങ്ങൾക്ക് തന്നെയാ സ്കൂളിലും മാർക്ക് കൂടുതൽ കേട്ടോ…. ”
“മ്…. ”
“എന്റെ വക സമ്മാനം ഉണ്ട്….. അതു ഞാൻ കൊടുത്തു വിടുന്നുണ്ട്… കെട്ടോ… ”
“മ് “…
“എല്ലാവരോടും പോയി പറയു ഞാൻ വൈകിട്ട് വിളിക്കാം….. ”
ഫോൺ കട്ടായി….. അനുവിനെ വിളിച്ചു റിസൾട്ട് പറഞ്ഞു…..
സുമിത്രേടതിയോടും അപ്പച്ചിയോടും എല്ലാവരോടും പറഞ്ഞു… അച്ഛനെ കടയിൽ വിളിച്ചു പറഞ്ഞു…
അച്ഛൻ നേരത്തെ വരാം എന്ന് പറഞ്ഞു….
കുറെ കഴിഞ്ഞപ്പോൾ സതീഷേട്ടൻ ഒരു പാക്കറ്റ് മിടായി കൊണ്ടു വന്നു…. അച്ഛൻ വാങ്ങി തന്നത് ആണെന്ന് പറഞ്ഞു…..
പൊട്ടിച്ചു അപ്പോൾ തന്നെ സതീശേട്ടന് കൊടുത്ത് …. ബാക്കി ഓക്കെ വിദ്യ അവിടെ ഓക്കെ കൊണ്ടു നടന്നു ഓരോരുത്തർക്കും കൊടുത്തു…
അച്ഛൻ നേരത്തെ വന്നു….. അമ്മയോട് എനിക്ക് പായസം വച്ചു തരാൻ പറഞ്ഞു….
കുളി ഓക്കെ കഴിഞ്ഞു…. സന്ധ്യക്ക് വിളക്ക് കൊളുത്തി….. തേങ്ങ നെയ്യിൽ മൂകുന്ന മണം വന്നു….. അമ്മ പായസം ഉണ്ടാക്കി കഴിയാറായി എന്ന് മനസിലായി…..
അച്ഛനും ഞാനും വിദ്യയും രവിയേട്ടനും ഉമ്മറത്ത് ഇരുന്നപ്പോഴാണ് പടികെട്ടു കയറി ആരോ മുറ്റത്തേക്ക് വരുന്നതു കണ്ടതു……
മുറ്റത്തേക്ക് നോക്കി അടുത്ത് വന്നപ്പോൾ അച്ഛൻ പറഞ്ഞു…
“അല്ലാ.,, ഇതാരാ ചന്ദ്രൻ സാറോ…. ”
ഞങ്ങളും വന്ന വിരുന്നുകാരെ നോക്കി…..
“കയറി വാ സാറെ…… ”
എന്നെ ഒന്ന് തോണ്ടി വിദ്യ ചോദിച്ചു….'”ആരാന്നു മനസ്സിലായോ മോളെ…. നിന്റെ അമ്മായിയപ്പനും അമ്മായിഅമ്മയും….
അപ്പോഴേക്കും അവർ രണ്ടു പേരും ഉമ്മറത്തേക്ക് കയറി കഴിഞ്ഞു…
(കാത്തിരിക്കാം ).
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
എന്തോ മനസ്സിൽ ഒരു കുളിർമ. നല്ല പാർട്ട് കേട്ടോ….