രണ്ടു പേരെയും അച്ഛൻ അകത്തേക്ക് ക്ഷെണിച്ചു ഇരുത്തി…..
ഞാനും വിദ്യയും കൂടി അകത്തേക്ക് പോയി…..
അമ്മ അപ്പോഴേക്കും ചെറിയ പാത്രത്തിൽ പായസം പകർന്നു എല്ലാവർക്കും കൊടുത്തു….
പായസം കോരി കുടിക്കുന്നെങ്കിലും ശ്രദ്ധ മുഴുവൻ അവരുടെ സംസാരത്തിൽ ആയിരുന്നു…..
പൊതുവായ കാര്യങ്ങൾ മാത്രമാണ് സംസാര വിഷയം…..
കുറച്ചു നേരം കഴിഞ്ഞു വാതുക്കൽ കാൽപ്പെരുമാറ്റം കേട്ടു….
മനുവേട്ടന്റെ അമ്മ ചിരിച്ചു കൊണ്ടു അകത്തേക്ക് വന്നു……
“രണ്ടാളും കൂടി എന്തെടുക്കുവാ? എവിടെ അമ്മ…? ”
“അമ്മ അടുക്കളയിൽ…… ”
സംസാരം കേട്ടു അമ്മ അടുക്കളയിൽ നിന്നു സാരി തുമ്പു കൊണ്ടു കൈ തുടച്ചു കൊണ്ടു അവിടേക്ക് വന്നു…..
അങ്ങോട്ടൊക്കെ വന്നിട്ട് ഒരുപാട് നാളായി….. വല്ലപ്പോഴും എവിടെ എങ്കിലും വച്ചു ഒന്ന് കാണൽ മാത്രം ആയി അല്ലേ ലക്ഷ്മി ചേച്ചി……
“മ് ഞാൻ എപ്പോഴും വീട്ടിൽ പറയും അതു….. പണ്ട് അധികം വീടുകൾ ഉണ്ടായിരുന്നില്ലല്ലോ…..? ആഴ്ചയിൽ എങ്കിലും കാണാൻ പറ്റുമായിരുന്നു….. “ഇപ്പോൾ അതു വല്ലപ്പോഴും ആയി…. ”
“ഇന്ന് ഇവിടേക്ക് തന്നെ വന്നതാണോ….? ”
“അതു എന്താ ദേവകി അങ്ങനെ ചോദിച്ചത്….. ഇവിടേക്ക് തന്നെ വന്നതാ….. മോളുടെ റിസൾട്ട് അറിഞ്ഞു എന്നാൽ പിന്നെ ഒന്ന് വന്നു പോകാം എന്ന് കരുതി….. ”
“ചായ എടുക്കട്ടേ…… ”
“വേണ്ട….. പായസം കുടിച്ചത് അല്ലേ ഉള്ളൂ….
പിന്നീട് അവർ രണ്ടു പേരും കൂടി പണ്ടത്തെ നാട്ടു വിശേഷങ്ങൾ പറയാൻ തുടങ്ങി…..
അതിനിടയിൽ മനുവേട്ടന്റെ അമ്മ എന്നെ പിടിച്ചു അടുത്ത് കസേരയിൽ ഇരുത്തി…. വിദ്യയും തൊട്ട് അപ്പുറത്ത് ആയി ഇരുന്നു….. ഇടക്ക് അവൾ എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്…
കുറച്ചു കഴിഞ്ഞു അച്ഛനും സാറും രവിയേട്ടനും അകത്തേക്ക് വന്നു….
അമ്മയും ഞാനും എഴുനേറ്റ് മാറി നിന്നു…..
നല്ല പൊക്കവും അതിനൊത്ത തടിയുംഉള്ള ആളാണ് മനുവേട്ടന്റെ അച്ഛൻ മുഖത്ത് സ്വർണ ഫ്രെയിം ഉള്ള കണ്ണട…. അതിനുള്ളിൽ ഗാംഭീര്യം ഉള്ള കണ്ണുകൾ……
“ഞങ്ങൾ ഒരു പ്രത്യേക കാര്യം കൂടി ചോദിച്ചു അറിഞ്ഞു പോകാൻ വേണ്ടിയാണു വന്നത് …… മനുവേട്ടന്റെ അച്ഛൻ പറഞ്ഞു….. ”
എല്ലാവരും ആ മുഖത്തേക്ക് നോക്കി….. അച്ഛാൻ എന്നെ തന്നെ നോക്കുന്നത് കണ്ടു…. അപ്പോൾ എന്തോ ചെറിയ ഒരു പേടി ഉള്ളിൽ എവിടെയോ തോന്നി….
“ഞങ്ങൾക്ക് ഒരാഗ്രഹം….. ഞങ്ങൾ എന്ന് പറയുമ്പോൾ രണ്ടാൾ അല്ല മൂന്ന്ആൾ ഉണ്ട്…. ദേ ഈ നിൽക്കുന്ന ആളെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകണം, എന്ന് എന്നെ നോക്കി കൊണ്ടു അദ്ദേഹം പറഞ്ഞു……
“ഞങ്ങൾ സംസാരിച്ചിരുന്നു…. അച്ഛനെ നോക്കി അദ്ദേഹം പറഞ്ഞു….. അപ്പോൾ വാസു പറഞ്ഞതു എല്ലാവരോടും പറഞ്ഞിട്ട് അഭിപ്രായം പറയാം എന്ന്….. ”
“ഇനി നിങ്ങൾ കൂടി അതിന്റെ അഭിപ്രായം പറയണം…..
ഞങ്ങളെ എല്ലാവരെയും നോക്കി അദ്ദേഹം പറഞ്ഞു…..
സാരി തുമ്പ് കൊണ്ടു വാ പൊത്തി കൊണ്ടു അമ്മ അച്ഛനെ നോക്കി…..
വിദ്യ കുറച്ചു കൂടി എന്നോട് ചേർന്നു നിന്നു……
“ആലോചിക്കാൻ നിങ്ങൾ നാലു പേരല്ലേ ഉള്ളൂ….. നിങ്ങളുടെ അഭിപ്രായം മാത്രം അറിഞ്ഞാൽ. മതി…”
അച്ഛൻ അമ്മയെ നോക്കി…..
“നിന്റെ അഭിപ്രായം തുറന്നു പറഞ്ഞോ….. എനിക്ക് സന്തോഷമേ ഉള്ളൂ….. ഇതിനേക്കാൾ വലിയ ഒരു ഭാഗ്യം അവൾക്ക് തേടി കൊടുക്കാൻ എനിക്ക് ആവില്ല…. “അച്ഛൻ അമ്മയോട് പറഞ്ഞു……
“ദേവകിക്ക് എന്താണ് അഭിപ്രായം എന്ന് തുറന്നു പറഞ്ഞോ….. “അമ്മയെ നോക്കി മനുവേട്ടന്റെ അച്ഛൻ പറഞ്ഞു….
“ഞാ….ഞാൻ….. എന്ത് പറയാനാ…. അവൾക്ക് അധികം പ്രായം ആയില്ലല്ലോ…? ലക്ഷ്മി ചേച്ചിയുടെ വീട്ടിലേക് അവളെ പറഞ്ഞു വിടുന്നതിൽ സന്തോഷമേ ഉള്ളൂ….. ”
“പ്രായം നോക്കണ്ട ദേവകി…. ഉടനെ വേണ്ട മോൾ പഠിക്കട്ടെ…. സാവധാനം മതി…..അതിലൊരു തീർപ്പ് മാത്രം….. ”
“എനിക്ക് സമ്മതകുറവൊന്നും ഇല്ല അവളുടെ അച്ഛന്റെ തീരുമാനം തന്നെയാ എനിക്കും….. ”
അദ്ദേഹം ഞങ്ങളുടെ നേർക്ക് തിരിഞ്ഞു നിങ്ങൾക്ക് സമ്മതകുറവ് ഉണ്ടോ….? ഉണ്ടെങ്കിൽ പറയണം….. ചിരിച്ചു കൊണ്ടു അദ്ദേഹം ചോദിച്ചു…?
“ഇല്ലന്ന് ഞങ്ങൾ രണ്ടാളും തലയാട്ടി…. ”
പിന്നെ എല്ലാവരോടും കൂടി ഒരു കാര്യം കൂടി പറയാൻ ഉണ്ട്…..
അദ്ദേഹം എല്ലാവരെയും ഒന്ന് നോക്കിയിട്ട് പറഞ്ഞു…. “മനസുകൾ തമ്മിലുള്ള ചേർച്ചയാണ് ഏറ്റവും ഉത്തമം…. അതിൽ ജാതി മതം ഒന്നുമില്ല എന്ന് വിശ്വസിക്കുന്നു…… ഇതു ഇപ്പോൾ പറയാൻ കാരണം”” ദേ…. ഈ ഇരിക്കുന്ന ആളില്ലേ….. മനുവേട്ടന്റെ അമ്മ ഇരിക്കുന്ന കസേരയ്ക്ക് പിന്നിൽ വന്നു അതിൽ പിടിച്ചു കൊണ്ടു പറഞ്ഞു….. നല്ല നമ്പൂതിരി കുടുംബത്തിലെയാണ്…. പൂണൂൽ ഇട്ട നാലു ആങ്ങള മാരുടെ പെങ്ങൾ….സൗഭാഗ്യങ്ങൾ എല്ലാം പടിക്കൽ ഉപേക്ഷിച്ചു ഓലപുരയിലെ കഞ്ഞി പാത്രത്തിന്റെ പങ്കു പറ്റാൻ ഇറങ്ങിയതാ എന്റെ കൂടെ……. ”
അതു പറഞ്ഞപ്പോൾ മനുവേട്ടന്റെ അമ്മ തല ഉയർത്തി അദ്ദേഹത്തെ നോക്കി…. അദ്ദേഹം അമ്മയെ നോക്കി ചിരിച്ചു…… ഉറവ വറ്റാത്ത പ്രണയം കണ്ണുകളിലൂടെ പറയുന്നത് കാണാമായിരുന്നു…..
“അന്ന് മുതൽ ഇവൾക്ക് വേണ്ടി ജീവിച്ചു…. അവൾക്ക് വേണ്ടതും കൂടുതലും ഉണ്ടാക്കി……. ഇന്ന് ഞങ്ങളുടെ മകന് ഒരു ആഗ്രഹം അവൻ അതു തുറന്നു പറഞ്ഞു…. അവനു വേണ്ടി ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു കൊടുക്കും….. അതുകൊണ്ട് പൂർണസമ്മതത്തോടെ മാത്രം ചെയ്താൽ മതി…..
എല്ലാവരും ഒരു നിമിഷത്തേക്ക് നിശബ്‌ദമായി……
നിശബ്‌ദതയെ ഭേദിച്ചു കൊണ്ടു…. അച്ഛൻ പറഞ്ഞു “”സമ്മതം “…
“ഞങ്ങൾക്കും………..,,,,,,,
ശബ്ദം കേട്ടു വാതുക്കലേക്ക് നോക്കി…….
രവിയേട്ടനും സുമിത്രേടത്തിയും….
രവിയേട്ടൻ വന്നു പറഞ്ഞപ്പോൾ എനിക്ക് അവിടെ ഇരുന്നിട്ട് ഇരുപ്പ് വന്നില്ല അതുകൊണ്ട് വന്നതാ….. സുമിത്രേടത്തി പറഞ്ഞു…..
“കയറി വാ സുമിത്രേ……. ”
“കാര്യങ്ങൾ ഓക്കെ പറഞ്ഞു തീരുമാനം ആയെങ്കിൽ എല്ലാവരും ചായ എടുക് ദേവകിഏട്ടത്തി….. ”
രവിയേട്ടൻ പറഞ്ഞു…
“ഓ…. ഇപ്പോൾ എടുക്കാം…. അമ്മ വെപ്രാളം പിടിച്ചു അടുക്കളയിലേക്ക് പോകാൻ നേരം മനുവേട്ടന്റെ അച്ഛൻ പറഞ്ഞു….. നിലക്ക് മോൾക്ക് ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട് അതു കൂടി കൊടുത്തിട്ട് പോകാം…… അമ്മ തിരിഞ്ഞു നിന്നു….
അദ്ദേഹം പോക്കറ്റിൽ നിന്നു ചെറിയ ഒരു പെട്ടി എടുത്തു മനുവേട്ടന്റെ അമ്മയുടെ കയ്യിൽ കൊടുത്തു…..
അമ്മ അതു തുറന്നു അതിൽ നിന്നും പച്ച കല്ല് പതിച്ച ഒരു വള എടുത്തു…. കസേരയിൽ നിന്നും എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു കൂട്ടി പിടിച്ചിരുന്ന വലതു കൈ വിടുവിച്ചു…. വിരൽ ഒതുക്കി പിടിച്ചു വള എന്റെ കയ്യിൽ ഇട്ടു തന്നു….
“പാകമായോ ലക്ഷ്മി….? ”
“കൃത്യം ആണ് ചന്ദ്രേട്ടാ……. ”
അമ്മ എന്നെ ചേർത്തു നിർത്തി….. എന്റെ മനുകുട്ടന്റെ എഴുത്തുകാരി….. ”
“ഞാൻ പെട്ടന്നു മുഖം ഉയർത്തി അമ്മയെ നോക്കി…. അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു….
എല്ലാം അമ്മയോട് പറഞ്ഞിരിക്കുന്നു എന്ന് എനിക്ക് മനസിലായി…
അമ്മയും സുമിത്രേടത്തിയും അകത്തേക്ക് പോയി…..
അച്ഛനും രവിഏട്ടനും ഓക്കെ വെളിയിലേക്ക് പോയി….
എല്ലാവരും പോയി കഴിഞ്ഞപ്പോൾ വിദ്യ അടുത്തേക്ക് വന്നു പറഞ്ഞു എല്ലാം ഒരു റിസൾട്ട് കൊണ്ടു നീ ശരിയാക്കി എടുത്തല്ലോ മോളെ… “”പിന്നെ നിനക്ക് ഒരു വള കൊണ്ടു വന്നപ്പോൾ എനിക്ക് ഒരു ചെറിയ മോതിരം എങ്കിലും ആവാംമായിരുന്നു… “ഇനി ഇപ്പോ ഞാൻ കാവൽ നിൽക്കണ്ടല്ലോ…..? “”അതും പറഞ്ഞു ഒന്ന് ഇരുത്തി നോക്കിയിട്ട് അവളും
അടുക്കളയിലേക്ക് പോയി……
അന്ന് ചെറിയ ചായ കുടി ഓക്കെ കഴിഞ്ഞു ആണ് അവർ യാത്ര പറഞ്ഞു പിരിഞ്ഞത്…..
അവർ പോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തെ വരാന്തയിൽ എല്ലാവരും കൂടി ഇരുന്നു വർത്താനം പറഞ്ഞിരുന്നപ്പോൾ വേനൽ ചൂടിലേക്ക് മഴ പെയ്തിറങ്ങി….. അതുവരെ മഴ കണ്ടാൽ ഓടി മറയുന്ന എനിക്ക് ആ മഴ നനയാൻ കൊതിയായി….. അന്ന് വരെ ഇല്ലാത്ത ഒരു സൗന്ദര്യം അന്ന് പെയ്ത മഴയ്ക്ക് തോന്നി…… ഇറമ്പിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ കൈകൊണ്ടു തട്ടി തെറിപ്പിച്ചു….. കൈയിലെ വെള്ളത്തിന്റെ കുളിർ ശരീരം മുഴുവൻ വ്യാപിച്ചു…. എന്തോ ഒന്നിനെ കൈ എത്തും ദൂരത്തിൽ കിട്ടാൻ കൊതിച്ചു…….
ഒരാഴ്ച കൊണ്ടു അടുത്തുള്ളവർ എല്ലാം അറിഞ്ഞു…..അതിശയത്തോടെയും അസൂയയോടെയും പലരും നോക്കി….
മനസ്സിൽ ഒരു വസന്തത്തിന്റെ വിസ്മയങ്ങൾ ആയിരുന്നു…..രൂപമില്ലാത്ത ശബ്ദങ്ങളിലൂടെ ആ വസന്തത്തിന്റെ മധുരം എന്നിൽ വന്നു നിറഞ്ഞു……
കോളേജ് പഠിത്തം വീടിനടുത്തുള്ള കോളേജിൽ മതി എന്ന് അച്ഛൻ പറഞ്ഞതു എല്ലാവരും സമ്മതിച്ചു….. എല്ലാവർക്കും ഒപ്പം സമ്മതം മൂളി എങ്കിലും മനുവേട്ടന്റെ ഉള്ളിൽ നല്ല വിഷമം ആയിരുന്നു……
ഇതുവരെ കാണാത്തതും കിട്ടാത്തതും ആയ ഒരു അനുഭൂതി ആയിരുന്നു കലാലയം……വാക മരത്തിന്റെ തണലും……. ഇരുണ്ടു നീളമുള്ള കഥ പറയുന്ന ഇടനാഴികളും.. ജീവനുള്ള പുസ്തകങ്ങളും എല്ലാം……. പുതിയ അനുഭവം ആയിരുന്നു……
മഴ പെയ്തു തോരുമ്പോൾ മഴ മുത്തുകളുടെ ഭാരം താങ്ങാനാവാതെ തല കുമ്പിട്ടു നിൽക്കുന്ന വള്ളിച്ചെടികളുടെ മഴ നനയാൻ നല്ല രസമായിരുന്നു….. ഒരു വിശേഷവും വിട്ടുപോകാതെ മനു വേട്ടനെ പറഞ്ഞു കേൾപ്പിച്ചു…. നാട്ടിൽ വന്നാൽ ഉള്ള കാഴ്ചകൾ വളരെ വിരളമായി…… ഒരുപാട് കണ്ണുകൾ ചുറ്റും ഉണ്ടായിരുന്നു……
ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ വന്ന ഒരു ദിവസം……. അമ്മ താളത്തിലെ കസേരയിൽ ഇരിക്കുന്നു……
സാധാരണ വന്നാൽ ഒരു ചായ കിട്ടാറുണ്ട്…… അതു കിട്ടിയില്ല ഞാൻ അടുക്കളയിൽ ചെന്നു നോക്കി ചായ വച്ചിട്ടില്ല പാൽ പാത്രം അതുപ്പോലെ ഇരിക്കുന്നു……
എന്ത് പറ്റി ആവോ…? വല്യയിക വല്ലതും ആണോ…?
“എന്തായാലും ചായ അടുപ്പിൽ വച്ചു…. അതു തിളപ്പിച്ച് രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു…. ഒരെണ്ണം അമ്മയുടെ മുന്നിൽ കൊണ്ടു വച്ചു… അമ്മ എന്നെ സൂക്ഷിച്ചു നോക്കി…
“എന്തമ്മേ…. എന്ത് പറ്റി സുഖമില്ലേ…?”
“ഒന്നുമില്ല…. ”
അച്ഛന്റെ വായിൽ നിന്ന് ചീത്ത കേട്ടോ…? അപ്പോഴേക്കും അമ്മ ചായയും എടുത്തു അവിടെ നിന്നും പോയി….. വഴക്കിട്ടതിന്റെ ദേഷ്യം ആകും എന്ന് കരുതി ഞാൻ എന്റെ ജോലികൾ നോക്കി…
വൈകിട്ട് ട്യൂഷൻ കഴിഞ്ഞിട്ട് വിദ്യ വരുമ്പോഴേക്കും ആറു മണി ആകും….. അന്ന് അവൾ വന്ന ഉടനെ എന്നെ അന്വേഷിച്ചു വന്നു….
“എന്താടി……… ”
“ഡി കവലയിൽ വന്നപ്പോ ഒരു കാര്യം അറിഞ്ഞു … വായനശാലയിലെ സതീഷ്ഏട്ടനോട് ചോദിച്ചപ്പോ ഉള്ളതു ആണെന്ന് പറഞ്ഞു…. ”
“നീ കാര്യം പറ വിദ്ധ്യേ….. ”
“ഡി മനുവേട്ടന് തിരുവനന്തപുരത്തു വച്ചു എന്തോ അപകടം പറ്റി എന്ന്… മെഡിക്കൽ കോളേജിൽ ആണ്…. ”
“പെട്ടന്ന് അവളെ തള്ളി മാറ്റി ഫോണിന്റെ അടുത്തേക്ക് ഓടി….. നമ്പർ കുത്തി കാത്തിരുന്നു….. അതേ ബെല്ലടിക്കുന്നുണ്ട് ഇപ്പോൾ അപ്പുറത്തു നിന്നും മനുവേട്ടന്റെ ശബ്ദം കേൾക്കാം…….
ബെൽ ശബ്ദം കേട്ട് അവസാനിച്ചു…… പിന്നെയും വിളിച്ചു….. ആ ശബ്ദം എനിക്ക് ഇപ്പോൾ കേൾക്കാൻ കഴിയും……പിന്നെയും ബെൽ ശബ്ദം അവസാനിച്ചു………. നെഞ്ചിൽ എവിടെയോ മറ്റൊരു ശബ്ദം ഉച്ചത്തിൽ കേൾക്കാൻ തുടങ്ങി……….
ആശുപത്രി വരാന്തയിലെ ഇരുമ്പു കട്ടിലിന്റെ തണുപ്പ് ദേഹത്തേക്ക് വ്യാപിച്ചപ്പോൾ ചോര ഉണങ്ങിയ ചുണ്ടുകൾ തുറന്നു അവൻ മെല്ലെ വിളിച്ചു…… “”വൃന്ദാ…………
(കാത്തിരിക്കാം……… )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
മധുവിനെ എന്താ പറ്റിയത്?
അയ്യോ എന്തു പറ്റി?? Waiting for next part….
Ayyo… Manuvinu onnum varathirunnal mathiyayirunnu. Vrindha pavam.