Skip to content

വർഷം – പാർട്ട്‌ 13

varsham-aksharathalukal-novel

“പോകണോ….? ആലോചിക്കാൻ സമയമുണ്ട്….. “അച്ഛൻ ചോദിച്ചു…..

“പോകണം അച്ഛാ…… ”

“നാട്ടുകാരൊക്ക എന്ത് പറയും മോളെ… നിനക്ക് താഴെ ഒരാൾ കൂടി ഉണ്ട്‌ മറക്കരുത്……. നിന്റെ തീരുമാനത്തിന് ഒപ്പം ഇപ്പോൾ ഞാൻ നിൽക്കും പക്ഷേ നാളെ മുതൽ കൂടെ ഉണ്ടാകും എന്ന് കരുതരുത്….. ഞാൻ ഈ പടി ഇറങ്ങി പോകുന്നത് പോലെ ആയിരിക്കും ഇനി അങ്ങോട്ടും…… ”

“അച്ഛാ……… !”

“മ്….. ”

അച്ഛൻ ഒന്നുരണ്ടു പടികൾ കയറി തിരിഞ്ഞു നോക്കി….. നിന്നെടുത്തു നിന്ന് അനങ്ങാതത്തു കൊണ്ടു അച്ഛൻ ചോദിച്ചു….. കണ്ടിട്ട് തിരികെ പോകാം….. ”

നീര്മണികൾ തുടച്ചു മാറ്റി കാഴ്ചക്ക് മിഴിവ് നൽകി” വേണ്ട അച്ഛാ…. മനുവേട്ടനെ ഇങ്ങനെ വിട്ടിട്ട് എനിക്ക് വരാൻ ആകില്ല….. ”

അച്ഛൻ ഒന്നുകൂടി നോക്കി പടികൾ കയറി…..

മുറ്റത്തു എത്തി വാതുക്കൽ കാത്തു നിന്നു….. അകത്തു നിന്നും മനുവേട്ടന്റെ അച്ഛൻ ആണ് ആദ്യ വന്നത്…..

വാസു ആയിരുന്നോ..? കയറി വാ….. എന്തിനാടോ മുറ്റത്തു കാത്തു നിൽക്കുന്നത് കേറി വരരുതോ….സ്വന്തം വീട് തന്നെയാ….

സംസാരം കേട്ടു ലക്ഷ്മി അമ്മയും വന്നു…..

കയറി വാ മോളെ…… അങ്ങോട്ട്‌ വിളിച്ചു പറയണം എന്ന് കരുതിയതാ…. അപ്പോൾ സതീഷ് പറഞ്ഞു അവൻ പറഞ്ഞു എന്ന്….

അമ്മയുടെ അടുത്ത് എത്തിയിട്ട് കണ്ണുകൾ ഓരോ വാതിലിനു നേരെയും പാഞ്ഞു നടന്നു…….

അതു കണ്ടിട്ട് ലക്ഷ്മിഅമ്മ എന്റെ തോളിൽ തട്ടി പറഞ്ഞു “വാ……. ”

“ഇരിക്ക് വാസുവേട്ട ചായ എടുക്കാം മോൾ വാ…..

അമ്മയുടെ പിന്നിലൂടെ നടന്നു…. വിശാലമായ വീട് ആയിരുന്നു അതു…. എല്ലായിടത്തും നല്ല കൊത്തുപണികളോട് കൂടിയ തടിസാധനങ്ങൾ ഉണ്ടായിരുന്നു….. ഊണ് മേശ ഇട്ടിരുന്ന വിശാലമായ തളത്തിനു അരികിൽ കൂടി നീളമുള്ള ഇടനാഴിയിലൂടെ നടന്നു ഇടനാഴി തീരുന്ന ഇടത് വലിയ ഒരു ജന്നൽ അതിലൂടെ പുറത്തെ വെട്ടം സുവർണ നിറത്തിൽ അകത്തേക്ക് വരുന്നുണ്ട്…. വലത്തേക്ക് തിരിഞ്ഞു വാതിൽ ചൂണ്ടി കാട്ടി അമ്മ പറഞ്ഞു…… “ഇവിടെ…… ”

ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അമ്മ പറഞ്ഞു മോൾ ചെല്ലൂ….. ഞാൻ അവർക്ക് ഒരു ചായ കൊടുത്തിട്ട് വരാം….

കർട്ടൻ വകഞ്ഞു മാറ്റി അകത്തേക്ക് കയറി…. വിശാലമായ ഒരു മുറി ആയിരുന്നു….. അതിനുള്ളിലെ വലിയ കട്ടിലിൽ കണ്ണുകൾ അടച്ചു ശാന്തനായി കിടക്കുന്നു…. മുഖത്തു താടി വളർന്നിട്ടുണ്ട്….. ആകെ ക്ഷീണിച്ച മുഖം ചുണ്ടിൽ മുറിവ് ഉണങ്ങിയ പാട്‌…… തൊട്ടടുത്തു തന്നെ മേശപ്പുറത് പുസ്തകങ്ങളും മരുന്നും ഓക്കെഎടുത്തു വച്ചിട്ടുണ്ട്…. അതുകൂടാതെ ഒരു കട്ടിൽ കൂടി ഉണ്ട്‌ മുറിയിൽ….

പതുക്കെ നടന്നു മനുവേട്ടൻ കിടക്കുന്ന കട്ടിലിന്റ ചുവട്ടിലിരുന്നു… ശരീരത്തോട് ചേർത്തുവെച്ച കൈവിരലുകളിൽഒന്നു തൊട്ടു…..

കൈത്തലം സ്വന്തം കയ്യിൽ എടുത്തു വച്ചു… മറ്റേ കൈ അതിനു മീതെ വച്ചു……

അപ്പോഴേക്കും മനുവേട്ടൻ കണ്ണുകൾ പതുക്കെ തുറന്നു നോക്കി…… അത്ഭുതമോ, പ്രതീക്ഷയോ, പരാതിയോ എന്തൊക്കെയോ ആ കണ്ണുകളിൽ ഉണ്ടായിരു നു….

ഒരു നിമിഷം നോക്കിയിട്ട് വീണ്ടും കണ്ണുകളടച്ചു…… അപ്പോഴേക്കും കണ്ണുകളിൽ കൂടി നീർച്ചാലുകൾ ഒഴുകി…… എൻറെ കൈക്കുള്ളിൽ വെച്ചിരുന്ന കൈ എൻറെ കയ്യിൽ മുറുകെ പിടിച്ചു…..

കൈക്കു മീതെ എൻറെ മുഖം ചേർത്തുവച്ചു…. ഉള്ളിലെ സങ്കടങ്ങൾ മുഴുവൻ പറയാതെ പറഞ്ഞു തീർത്തു……

” വൃന്ദ……. ”

“” ഞാൻ മുഖമുയർത്തി നോക്കി…… ഇവിടെ ഇരിക്…….. തൊട്ടടുത്തേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

തറയിൽ നിന്നും എഴുന്നേറ്റ് പതുക്കെ കട്ടിലിൽ ഒരു വശത്തായി ഇരുന്നു……

” നീ എന്നെ കാണാൻ വന്നതാണ് അല്ലേ? ഇത്രയും നാളും ഞാനല്ലേ നിന്നെ വന്ന് കണ്ടു കൊണ്ടിരുന്നത്… ഇനി അത് പറ്റില്ലല്ലോ മോളെ…..”

“അതിനു ഞാൻ എങ്ങും പോകുന്നില്ലല്ലോ ഇവിടെ തന്നെ ഉണ്ടല്ലോ…. ”

“എന്നാലും നിന്നെ കാണണം എന്ന് തോന്നുമ്പോൾ നിനക്ക് ഓടി വരാൻ പറ്റുമോ….? ”

“പറ്റും ഈ മുറി വിട്ട് ഞാൻ എങ്ങും പോകുന്നില്ല…. ”

വിശ്വാസം വരാതെ മനുവേട്ടൻ എന്നെ തന്നെ സൂക്ഷിച്ചു നോക്കി….

“നീ…. എന്താ പറയുന്നത്…… ”

“ഞാൻ തിരികെ പോകുന്നില്ല….. ഇനി ഇവിടെ…… ”

വിശ്വാസം വരാതെ അത്ഭുതം വിടർന്ന കണ്ണുകളുമായി എന്നെ നോക്കി……
” നീ എന്താ പറഞ്ഞത്….!!!

“ഞാനിനി വീട്ടിലേക്ക് മടങ്ങി പോകുന്നില്ല ഇതാണ് എൻറെ വീട്””””

” നിനക്കെന്തു പറ്റി.. മര്യാദയ്ക്ക് വീട്ടിൽ പോകാൻ നോക്ക്..
നന്നായി പഠിക്കണം… എഴുതണം… അക്ഷരം കൊണ്ട് ഒരു സ്വപ്നലോകം ഉണ്ടാക്കണം… അതിൽ ഇരുന്നു സ്വപ്നം കാണണം…….”
” ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു….. നമുക്ക് ഒരുമിച്ച് സ്വപ്നം കാണണം എന്നും….. പക്ഷേ എൻറെ സ്വപ്നങ്ങൾ എല്ലാം എന്നിൽ തന്നെ സ്വപ്നങ്ങളായി അവശേഷിച്ചു…… “അതിനിടയിൽ നീയും കൂടെ എന്നെ വിഷമിപ്പിക്കരുത്….. ”

“ഞാൻ ഇവിടെ നിൽക്കുന്നത് മനുവേട്ടന് വിഷമം ആണോ..? “പറ

“ഇങ്ങനെ ഒരു സാഹചര്യത്തിൽ…… അതേ.. ”

“മനുവേട്ടാ……. ഏട്ടൻ എന്ത് പറഞ്ഞാലും ഞാൻ തിരികെ പോകില്ല…. ”

വേണ്ട വൃന്ദ…. അതു വേണ്ട…. മുൻപോട്ടു ഒരുപാട് ദൂരം പോകാൻ ഉണ്ട്‌ നിനക്ക്… നേടാനുള്ളത് ഒക്കെയും നേടണം….. ഇവിടെ നിന്നാൽ അതു നടക്കില്ല….. എനിക്കു ഇഷ്ട്ടമല്ല… ”

“ഞാൻ പോകില്ല ഏട്ടാ…. എനിക്കു എങ്ങും പോകണ്ട…. പോകാൻ എനിക്കു കഴിയില്ല….. ഒരു പക്ഷേ ഇവിടുന്ന് പോയാൽ എനിക്കു എന്റെ മനസു കൈവിട്ട് പോകും…. ഒരു നിമിഷം പോലും നമ്മുടെ ഓർമ്മകൾ മറന്നു എനിക്കു മുന്നോട്ടു പോകാൻ ആകില്ല….. എന്റെ മനസു വായിച്ചതല്ലേ….. എന്നിട്ട് എന്തേ ഈ മനസു നീറുന്നതു കാണുന്നില്ലേ….. ”

“ഇല്ല ഈ അവസ്ഥയിൽ എനിക്കു പറ്റുന്നില്ലെടി….. അപ്പോഴേ തീർന്നു പോകേണ്ടിയിരുന്ന ജീവൻ, ഉപാധികളോട് കൂടി കുറച്ചു കൂടി നീട്ടി തന്നു… പറ സഹായഇല്ലാതെ ഒരടി നടക്കാൻ പോലും ആവില്ല…. ഇനി നിന്നെയും കൂടി ഞാൻ ഇതിൽ വലിച്ചു ഇടണോ….? ”

“ഒരു പക്ഷേ എന്റെ സ്വപ്‌നങ്ങൾ പാതി വഴിയിൽ മുറിഞ്ഞു പോയിരുന്നു എങ്കിൽ…. ഏട്ടൻ അതു എനിക്കു തുന്നി ചേർത്ത് തരുമായിരുന്നില്ലേ….? ”

“നീ ഇവിടെ നിന്നാലും അതു തന്നെ സംഭവിക്കും…. അതു തുന്നി ചേർക്കാൻ വേണ്ടി ആണ് നിന്നോട് ഇവിടെ നിൽക്കണ്ട എന്നു പറഞ്ഞത്…. ”

“ഇല്ല…. ഞാൻ മടങ്ങി പോകില്ല…. ഇനി ഏട്ടൻ എന്നോട് അങ്ങനെ പറയരുത്…. ”

അപ്പോഴേക്കും അച്ഛനും അമ്മയും അകത്തേക്ക് വന്നു…. കട്ടിലിൽ നിന്ന് എഴുനേറ്റ് ഭിത്തിയിൽ ചാരി നിന്നു….

“വാസു കാര്യങ്ങൾ ഓക്കെ പറഞ്ഞു… സത്യത്തിൽ സന്തോഷം ഉണ്ട്‌… മനസുകൊണ്ടു ആഗ്രഹിച്ചു… പക്ഷേ ഒരച്ഛന്റെ സ്വാർഥത ആയി പോകുമോ എന്നു തോന്നിപ്പോയി… എന്ത് വേണമെങ്കിലും മോൾക്ക് തീരുമാനിക്കാം ഞങ്ങൾ എപ്പോഴും നിന്റെ കൂടെ ഉണ്ടാകും….. ”

“വേണ്ട അച്ഛാ അവൾ പോട്ടെ…. അവളെ ഒന്ന് കാണണം എന്നു മാത്രമേ ആഗ്രഹം ഉണ്ടായിരുന്നുള്ളു…. അതുകൊണ്ട് ആണ് മരണത്തെ ഭയന്നത്.. ഇനി എനിക്കു ആ ഭയം ഇല്ല. ഈ നിമിഷം മുതൽ ഞാൻ അതു ആഗ്രഹിക്കുന്നു….. ഇടറുന്ന ശബ്ദത്തോടെ മനുവേട്ടൻ പറഞ്ഞു നിർത്തി….. ”

ഭിത്തിയിലൂടെ ഊർന്ന് താഴേക്ക് ഇരുന്നു… കാല്മുട്ടുകൾക്ക് ഇടയിൽ മുഖം ഒളിപ്പിച്ചു….. ഇപ്പോൾ ഞാനും അതു ആഗ്രഹിക്കുന്നു ഏട്ടാ… ഈ ശ്വാസം ഒന്ന് നിലച്ചു എങ്കിൽ എന്നു….

ആരോ വന്നു പിടിച്ചു എഴുനെല്പിച്ചു…. അമ്മ.. ”

“നീ എന്തിനാ മനുക്കുട്ടാ ഇതിനെ വിഷമിപ്പിക്കുന്നതു…. ”

“അവൾക്ക് ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നത് എങ്കിൽ നീ അവളെ ആ വിധിക്ക് വിട്ടു കൊടുക്കുമായിരുന്നോ…? അച്ഛൻമനുവേട്ടനോട് ചോദിച്ചു…. അതേ അവളും ചെയ്തുള്ളു…പിന്നെ നീ ഈ കാണിക്കുന്നത് നിന്റെ ഉള്ളിനു വിപരീതമായിട്ടാണ് എന്നു എനിക്കറിയാം കാരണം രണ്ടാഴ്ച നീ ഹോസ്പിറ്റലിൽ കിടന്നു ഒരു ദിവസം പോലും അവളുടെ പേര് പറയാതെ പോയില്ല ബോധം ഉള്ളപ്പോഴും ഇല്ലായിരുന്നപ്പോഴും…
കണ്ണാടി ചില്ലിനു ഇപ്പുറത്തു നീ പരിചിതമായ മുഖങ്ങൾ തേടിയപ്പോൾ ഒരിക്കൽ പോലും തേടിയ മുഖം കണ്ട സംതൃപ്തി നിന്റെ മുഖത്തു ഞാൻ കണ്ടില്ല….. ”

തിരിഞ്ഞു അച്ഛനോട് പറഞ്ഞു… വാസു അവൾ മടങ്ങി വരുന്നില്ല എന്നു അവളുടെ തീരുമാനം ആണ്… അതുകൊണ്ട് ഇന്ന് മുതൽ അവളുടെ വീട് ഇതാണ്… അതിനു വേണ്ടുന്ന കാര്യങ്ങൾ ഓക്കെ എത്രയും പെട്ടന്നു ശരിയാക്കാം….

അച്ഛൻ എന്നെ നോക്കി… അടുത്തേക്ക് വന്നു. അച്ഛൻ ഇറങ്ങുവാ….. വിഷമിക്കണ്ട അച്ഛന് നീരസം ഒന്നും ഇല്ല…. മറിച്ചു അഭിമാനം തോന്നുന്നു….. ഒരുപക്ഷെ നിനക്കായിരുന്നു ഇങ്ങനെ വന്നത് എങ്കിൽ ഒരു പക്ഷേ അച്ഛൻ ഒരു അപേക്ഷയുമായി ഇവിടെ വരേണ്ടിവരുമായിരുന്നു…… സന്തോഷത്തോടെ ഇരിക്ക് അച്ഛൻ പോയിട്ടു വരാം…..

അത്രയും പറഞ്ഞു അച്ഛൻ യാത്ര പറഞ്ഞപ്പോൾ കുറെ കൂടി സമാധാനം ആയി….. അച്ഛന് എന്നെ മനസിലാക്കാൻ സാധിച്ചതിൽ സന്തോഷം തോന്നി…..

ഒരു നേരം പോലും തനിച്ചു വിടാതെ അമ്മ കൂടെ തന്നെ നിന്നു….. വീടും പരിസരവും ഓക്കെ ചുറ്റി കാണിച്ചു തന്നു..

സുഖവിവരങ്ങൾ തിരക്കി വന്ന മനുവേട്ടന്റെ ബന്ധുക്കൾക്ക് മുന്നിൽ ഞാൻ ഒരു ചോദ്യചിഹ്നം ആയിരുന്നു പക്ഷേ അച്ഛനും അമ്മയും ഒരു ലാഘവത്തോടെ അതു ചിരിച്ചു തള്ളി…..

മനുവേട്ടൻ മാത്രം ആണ് എനിക്കു പിടി തരാതെ വഴുതി നടന്നു…. മനുവേട്ടൻ….. പലപ്പോഴും മനുവേട്ടന്റെ മൗനം ഉള്ളിൽ സങ്കടം നിറച്ചു…… ബാത്‌റൂമിൽ പോകാൻ മനുവേട്ടന് ഒരാളുടെ സഹായം വേണം.. ഒരിക്കൽ പോലും മനുവേട്ടൻ എന്നെ അതിനനുവദിച്ചില്ല…..

ആ ആഴ്ചയിൽ തന്നെ കാവിൽ വച്ചു വിവാഹം തീരുമാനിച്ചു…. അച്ഛൻ തന്നെയാണ് എല്ലാം ഏർപ്പാട് ആക്കിയത്…..

മനുവേട്ടൻ മാത്രം അതിനു സമ്മതം അല്ലെന്നു അറിയിച്ചു….. അച്ഛൻ അതു കാര്യമായി എടുത്തില്ല…..

അവസാനം മനുവേട്ടൻ നിർബന്ധം പറഞ്ഞു തുടർന്ന് പഠിക്കാൻ പോകാം എന്നു സമ്മതിച്ചാൽ മാത്രമേ വിവാഹത്തിന് സമ്മതികൂ എന്നു …..

അങ്ങനെ വീണ്ടും പഠിക്കാൻ പോകാം എന്നുള്ള എന്റെ സമ്മതത്തിനു പുറത്തു കാവിൽ വച്ചു താലി കെട്ടി….
വളരെ കുറച്ചു പേര് മാത്രം…. ജയൻ ചേട്ടനും ശ്രീഏട്ടനും തിരുവനന്തപുരത്തു നിന്നു വന്നിരുന്നു… അവർ രണ്ടു പേരും സതീഷ്ഏട്ടനും കൂടിയാണ് ഏട്ടനെ ഒരുക്കി മണ്ഡപത്തിലേക്ക് താങ്ങി കൊണ്ടു വന്നത്…..

വിദ്യയുടെ മുഖത്തു സങ്കടമാണോ സന്തോഷം ആണോ എന്നു അറിയാൻ കഴിഞ്ഞില്ല ചിലപ്പോൾ അവൾ വെളുക്കെ ചിരിച്ചു കൊണ്ടു നിൽക്കും ചിലപ്പോ ഒന്നും മിണ്ടാതെ നിൽക്കും….

വളരെ പെട്ടന്ന് തന്നെ ചടങ്ങുകൾ കഴിഞ്ഞു….. കാവിലെ ഭഗവതി സാക്ഷിയായി മനുവേട്ടൻ എനിക്കു താലി ചാർത്തി…..

നേരത്തെ തന്നെ ഞാൻ ആ വീട്ടിൽ പരിചിത ആയത് കൊണ്ടു പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിരുന്നില്ല….. പകൽ കൊഴിഞ്ഞു വീണു…. വൈകുന്നേരം അത്താഴം കഴിഞ്ഞു… മനുവേട്ടനുള്ള ഭക്ഷണം അമ്മ കൊടുത്തു……

അമ്മ കുടിക്കാനുള്ള വെള്ളവും എടുത്തു റൂമിലേക്ക് വന്നു….. മനുവേട്ടന്റെ മരുന്നുകൾ എടുത്തു കൊടുത്തു…..

“എന്നാൽ കിടന്നോ മോളെ രാവിലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നിന്നതല്ലേ..?

“മ് ”

പുറത്തേക്ക് ഇറങ്ങി അമ്മ പറഞ്ഞു…. കതക് അടച്ചേക്ക്… ഇനി എല്ലാം മോള് തന്നെ നോക്കിയാൽ മതി.. കുറച്ചു കഴിയുമ്പോൾ അവന്റെ വാശി ഓക്കെ തീരും…. എന്റെ മോൾക്ക് മാത്രമേ അവനെ പഴയ പടി ആക്കാൻ സാധിക്കുള്ളു….. ”

“മ് ”

“എന്നാൽ ഞാൻ പോകുവാ മോൾ കിടന്നോ.. ”

മുറിക്ക് ഉള്ളിൽ കയറി ഞാൻ കതക് അടച്ചു…. ഇത്ര നാളും ഇങ്ങനെ ഒരു പതിവ് ഉണ്ടായിരുന്നില്ല… മനുവേട്ടന് എന്തേലും ആവിശ്യം വരുമ്പോൾ ഞാൻ പോയി അമ്മയെ വിളിക്കും ഇല്ലെങ്കിൽ ഇടക്ക് ഇടക്ക് അമ്മ വന്നു നോക്കും… അതുകൊണ്ട് കതക് അടയ്ക്കാറില്ല…..

കതക് കുറ്റി വീഴുന്ന ശബ്ദം കേട്ട് മനുവേട്ടൻ തല പൊക്കി നോക്കി….

“നീ എന്തിനാ കതക് അടച്ചത്…? ”

“അമ്മ പറഞ്ഞു……. ”

“വേണ്ട കതക് തുറന്നിട്…. ”

ഒരു നിമിഷം ഒന്നും ചെയ്യാതെ അങ്ങനെ തന്നെ നിന്നു….

“എന്ത് നോക്കി നിൽക്കുവാ നിന്നോട് പറഞ്ഞത് കേട്ടില്ലേ….. ”

“മ് ”

തിരിഞ്ഞു ഞാൻ കതകിന്റെ കുറ്റി എടുത്തു….. അതു തുറന്നു വച്ചു…. ചെറിയ കട്ടിലിൽ മടക്കി വച്ചിരുന്ന ഷീറ്റ് വിരിച്ചു അതിൽ കിടന്നു……

കുറച്ചു സമയം കഴിഞ്ഞു തിരിഞ്ഞു നോക്കി…. മനുവേട്ടൻ പുസ്തകം വായിക്കുന്നു….

അങ്ങനെ നോക്കി കിടന്നു എപ്പോഴോ ഉറങ്ങി പോയി….. സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്നു തിരിച്ചറിയാൻ കഴിയാത്ത കാഴ്ചകൾ ഒന്നിന് പുറകെ ഒന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു…. ആരോ വിളിക്കുന്നത് പോലെ തോന്നുന്നു…. മായകാഴ്ച്ചയിൽ ആണോ…? അപ്പോഴേക്കും ബോധ മനസു ഉണർന്നു…. “വൃന്ദാ…. മനുവേട്ടൻ വിളിക്കുന്നു….

കണ്ണുകൾ വലിച്ചു തുറന്നു പെട്ടന്ന് എഴുനേറ്റു ചുറ്റും കുറ്റാകൂരിരുട്ടു…. ഈശ്വര സ്വപ്നം ആണോ…? അല്ല പിന്നെയും ആ വിളി കേട്ടു…..

“വൃന്ദ…… ”

“മനുവേട്ടാ….. ”

“പേടിക്കണ്ട കറന്റ്‌ പോയതാ….. മേശപ്പുറത്തു ഉണ്ട്‌ വിളക്ക് അതൊന്നു കത്തിച്ചു വയ്ക്ക്… ”

“വയ്ക്കാം.. ”

“സൂക്ഷിച്ചു എഴുനേറ്റ് വാ തട്ടി വീഴരുത്…… ”

“മ്… ”

പതുക്കെ നടന്നു മേശക്ക്അരികിൽ എത്തി…. തീപ്പെട്ടി തപ്പി പിടിച്ചു റാന്തൽ വിളക്കിനു തീ പിടിപ്പിച്ചു….മെല്ലെ മെല്ലെ ആ മുറി ആകെ ആ പ്രകാശം വ്യാപിച്ചു….

ഞാൻ മനുവേട്ടന്റെ മുഖത്തേക്ക് നോക്കി മനഃപൂർവം എന്നെ നോക്കുന്നില്ല….. അറിയാം ഉള്ളിൽ ഒരായിരം കണ്ണുമായി എന്നെ നോക്കുന്നുണ്ട് എന്ന്….. എവിടെ ആണ് മനുവേട്ടാ നിങ്ങൾ ആ സാഗരത്തെ തട കെട്ടി നിർത്തിയിരിക്കുന്നത്… എത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കും……

വായിച്ചു കൊണ്ടിരുന്ന പുസ്തകം മേശപ്പുറത്തു വച്ചു മനുവേട്ടൻ കിടന്നു….

മേശപ്പുറത് വച്ച പുസ്തകം വെറുതെ ഒന്ന് മറിച് നോക്കി… നോവൽ ആണ് തോമസ് ഹാർഡിയുടെ ദി ടെസ്സ്…. വെറുതെ അക്ഷരങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു ഒന്ന് രണ്ടു പേജുകൾ മറിച്ചു…..

നോക്കിയപ്പോഴേക്കും മനുവേട്ടൻ ഉറങ്ങി….ഒരു തുണ്ട് പേപ്പർ മടക്കി ബുക്ക്‌മാർക്ക് വച്ചിരുന്നു…. ആ പേപ്പറിൽ ഞാൻ രണ്ടു വരി എഴുതി ചേർത്തു………..

“അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നു എനിക്കേതു സ്വർഗം വിളിച്ചാലും….. “”””

…,,,,,,,,,,കാത്തിരിക്കാം……,,,

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “വർഷം – പാർട്ട്‌ 13”

  1. അല്ലെങ്കിലും യഥാർത്ഥ പ്രണയം എന്നും അനശ്വരമാണല്ലോ❤❤❤❤❤❤

  2. അതെ യഥാർത്ഥ പ്രണയം പ്രതിസന്ധികളെ തരണം ചെയ്തിട്ടേയുള്ളു.. അതെന്നും അങ്ങനെയാവട്ടെ

  3. ഇപ്പൊ ഇപ്പൊ തീരെ കുറഞ്ഞു പോകുന്നു കുറച്ചൂടെ ആവാമായിരുന്നു നാളെ വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തോണ്ട് ആണോ എന്തോ anyway very interesting. This is true love

Leave a Reply

Don`t copy text!