Skip to content

വർഷം – പാർട്ട്‌ 2

varsham-aksharathalukal-novel

മരണത്തേക്കാൾ ഭയം തോന്നുന്ന ഒറ്റപ്പെടൽ ഏകാന്തത….. കൂടെ ഉണ്ടായിരുന്ന ലോകം, ശബ്ദം, വെളിച്ചം ഉത്സവം പോലെ ഉള്ള മേളങ്ങൾ പെട്ടന്ന് ഒരു നിമിഷത്തിൽ ഇല്ലാതായി……ജീവ വായു ഉള്ളിൽ നിറയുന്നതും ഒഴിയുന്നതും മാത്രം…. അതുമാത്രം കേട്ടും അതിനോട് കൂട്ടു കൂടിയും തള്ളി നീക്കിയ രാത്രികൾ പകലുകൾ……..

ഓർമ്മകൾ കുഴിച്ചുമൂടാൻ ആകുന്നില്ല അതിനു മരണമില്ല…….

കുളികഴിഞ്ഞു തുണി അലക്കി അയയിൽ വിരിച്ചു.അടുക്കളയിലേക്ക് കയറി.. അമ്മ ചായ ചൂടാക്കി അച്ചൂട്ടനു കൊടുത്തു ഒരു കിണ്ണത്തിൽ പയർ പുഴുങ്ങി തേങ്ങ തിരുകി ശർക്കര ചേർത്തു കുഴച്ചു അവന്റെ മുന്നിലേക്ക് വച്ചു കൊടുത്തു

“നീ പോയാൽ പിന്നെ ഇവൻ കഴിപ്പ് ഒന്നും ഇല്ല… ഉച്ചക്ക് രണ്ടുരുള അവൾ വാരി കൊടുത്ത് കഴിച്ചു അത്ര തന്നെ… ഞാൻ വാരി കൊടുത്താൽ അവൻ കഴിക്കില്ല….”

“എന്താ അച്ചൂട്ടാ……. നിനക്ക് വലിയ മോൻ ആകണ്ടേ ദേ ഈ കൈയിൽ ഓക്കെ മസിൽ വരണ്ടേ…..? “അവന്റെ കുഞ്ഞു കൈയിൽ വിരൽ കുത്തി കൊണ്ടു വ്യന്ദ ചോദിച്ചു…. ”

“ചോറ് തിന്നാൽ മസിൽ വരുമോ? ”

“പിന്നെ….. ”

“ദാ നിനക്ക് കട്ടൻ കാപ്പി ദേവകി അമ്മ ഒരു സ്റ്റീൽ ഗ്ലാസ്‌ വ്യന്ദക്ക് നേരെ നീട്ടി….

“കഴിക്കാൻ വല്ലതും വേണോ? ”

“വേണ്ടമ്മേ ”

കിണ്ണത്തിൽ നിന്നും പയർ കുറേശ്ശേ എടുത്തു അച്ചൂട്ടന്റെ വായിൽ വച്ചു കൊടുത്തു….

അവൻ കഴിച്ചു കഴിഞ്ഞു അവനെയും കൂട്ടി വിദ്യയുടെ മുറിയിലേക്ക് ചെന്നു….

മുറിയിൽ കയറുന്നതിനു മുൻപേ വ്യന്ദ അച്ചൂട്ടനോട് പറഞ്ഞു “”കുഞ്ഞാവ ഉറങ്ങുവാ അച്ചൂട്ടൻ ബഹളം വയ്ക്കരുത് വാവയെ തൊടരുത്…. “പറഞ്ഞത് കേട്ടോ

അവൻ അവളെ നോക്കി തലയാട്ടി…

“വാ…. ”

രണ്ടുപേരും കതക് മെല്ലെ തുറന്നു അകത്തേക്ക് കയറി….

“ഉറങ്ങി എണീറ്റൊ തല്ലു കൊള്ളി….. “ചേച്ചി നീ ഇപ്പോൾ കാണുന്ന ഇവൻ അല്ല നീ ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ… “എന്തോരം കുസൃതി ആണെന്നോ ഇവൻ ഒരു ദിവസം ഒപ്പിക്കുന്നതു… ”

വ്യന്ദ കണ്ണുരുട്ടി അച്ചൂട്ടനെ ഒന്ന് നോക്കി അപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ടാൽ ലോകത്തെ മുഴുവൻ നിഷ്കളങ്കതയും അപ്പോൾ തെളിഞ്ഞു കാണാം…

“ചേച്ചി മംഗലത്തറയിലേക്ക് പോകണം എന്ന്‌ തീരുമാനിച്ചോ അമ്മ പറയുന്നത് കേട്ടു ”

“കുറെ ആയില്ലേ അത്‌ അടച്ചു ഇട്ടിരിക്കുന്നു…. ആൾപെരുമാറ്റം ഇല്ലാതെ നശിച്ചു പോകും… ”

“അതൊക്കെ ശരിയാണ് പക്ഷേ ചേച്ചി കരുതുന്നത് പോലെ അല്ല ഒറ്റയ്ക്ക് ഉള്ള ജീവിതം, വിനോദേട്ടന്റെ വീട്ടുകാരെ ഓർത്തു ആണെങ്കിൽ ചേച്ചി അങ്ങനെ ഒരു തീരുമാനം എടുക്കണ്ട കാരണം അതൊക്കെ വിശദമായി തന്നെ വിനോദേട്ടൻ സംസാരിച്ചിട്ടുണ്ട്… പഴയ ആൾക്കാർ അല്ലേ ചേച്ചി അവർ പറയുന്നത്തിനു അത്രയ്ക്ക് ഉള്ള പ്രാധാന്യം കൊടുത്താൽ മതി… അച്ഛൻ എന്റെ കല്യാണത്തിന് തന്നെ എനിക്ക് അവകാശപ്പെട്ടത് എനിക്ക് തന്നു…. പിന്നെ ചേച്ചി ഇവിടെ നിൽക്കുന്നു എന്ന്‌ കരുതി ചേച്ചി വീട് സ്വന്തം ആക്കും എന്നൊക്കെ പറയുന്നത് ബാലിശം അല്ലേ….. അങ്ങനെ ആയാലും ഞങ്ങൾക്ക് വിരോധം ഇല്ല……
അതുകൊണ്ടു പറക്കികെട്ടി ഇറങ്ങാൻ ചേച്ചി നിൽക്കണ്ട….. നമ്മുടെ അച്ഛനെ ഓർത്താൽ മതി ചേച്ചി…. നിന്റെ ഒരു തീരുമാനത്തിനും ആഗ്രഹങ്ങൾക്കും അച്ഛൻ എതിര് നിന്നിട്ടില്ല ഇതുകൂടി പറഞ്ഞാൽ അച്ഛൻ സമ്മതിക്കും പക്ഷേ നിന്നെ പറഞ്ഞു വിട്ടിട്ട് ഇവിടെ കിടന്നു നീറുന്നതു ഞങ്ങൾ തന്നെ കാണണം….. ”

അതും പറഞ്ഞു അവൾ വ്യന്ദയുടെ നേർക്ക് നോക്കി……

തന്നെക്കാൾ ഇളയവൾ ആണെങ്കിലും ചിലപ്പോൾ എങ്കിലും അവൾ ഒരു മുതിർന്ന ചേച്ചിയെ പോലെ എന്റെ നേരെ ചോദ്യങ്ങളുമായി നിൽക്കാറുണ്ട്

ഒരുപക്ഷെ എന്നെക്കാൾ എന്നെ മനസിലാക്കിയവൾ….

“അതുകൊണ്ട് ഒന്നും അല്ലെടി അവിടെ ആകുമ്പോൾ എനിക്ക് കുറച്ചുകൂടി എളുപ്പം അല്ലേ പോയി വരാൻ പിന്നെ ഇവനെ അവിടെ എവിടെ എങ്കിലും കെജി ക്ലാസ്സിൽ ചേർക്കാം ”

“അതൊക്കെ ഇവിടെ നിന്നാലും ചേർക്കാം… എല്ലാ സ്കൂളുകളുടെ വണ്ടിയും ഇവിടെ വരും പിന്നെന്താ? തല്ക്കാലം ആ ചിന്ത മാറ്റി വയ്ക്കു ”
കുറച്ചു കഴിഞ്ഞു കട അടച്ചു അച്ഛൻ വന്നു……
ഉമ്മറത്തു നിന്നും അച്ഛന്റെ നീട്ടി ഉള്ള വിളി കേട്ടു അച്ചുട്ടൻ വ്യന്ദയുടെ കൈ വിട്ടു ഓടി……

കുറച്ചു നേരം കൂടി വിദ്യയുടെ മുറിയിൽ ഇരുന്നിട്ട് വ്യന്ദ അടുക്കളയിലേക്ക് പോയി….

അമ്മ ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് ഉലുവ കഞ്ഞി പകർത്തി തട്ടിൽ കുറച്ച് പയർ തോരനും പപ്പടവും അച്ചാറും എടുത്തു വച്ചു….

“ഞാൻ ഇതു അവൾക്ക് കൊടുത്തിട്ട് വരാം…. മോന്റെ പാൽ കഞ്ഞി എടുത്തു വച്ചിട്ടുണ്ട്… അവൻ ബിസ്‌ക്കറ് തിന്ന് വയറു നിറയ്ക്കുന്നതിനു മുൻപ് കൊടുക്ക്…. ”

“അച്ഛൻ കുളിക്കാൻ പോയോ.. ”

“പോയി.. ”

അമ്മ എടുത്തു വച്ചിരുന്ന കഞ്ഞി സ്പൂൺ കൊണ്ടു ഇളക്കി ഒന്നുകൂടി തണുപ്പിച്ചു അച്ചൂട്ടനെ വിളിച്ചു സ്ലാബിന്റെ മുകളിൽ ഇരുത്തി, അടുത്ത് കിടന്ന സ്റ്റൂൾ നീക്കി ഇട്ടു അവനു കഞ്ഞി കോരി കൊടുത്തു…

ഒരു കിണ്ണം കഞ്ഞി കുടിക്കുന്നതിനു ഇടയിൽ അവനു ആമയും മുയലും കുട്ടിയെ പിടിച്ച ഭൂതത്തിന്റെയും കഥ പറഞ്ഞു കൊടുത്തു…. കുറച്ച് കഴിഞ്ഞു അവൻ മതിയാക്കി…

അവനെ വായ കഴുകിച്ചു തോളിൽ ചായ്ച്ചു കിടത്തി തളത്തിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു…..

കുറച്ച് കഴിഞ്ഞപ്പോഴേക്കും അവൻ ഉറങ്ങി അവനെ മുറിയിൽ കൊണ്ടുപോയി കിടത്തി… കുറച്ച് നേരം അവനെ നോക്കി അവനോടൊപ്പം കിടന്നു……

അച്ചൂട്ടനെ സൂക്ഷിച്ചു നോക്കി.. ഒന്നും അറിയാതെ അവനുറങ്ങുന്നു… അവനിലെ സൂന്യത അവൻ അറിയാതിരിക്കാൻ ഞാൻ എത്ര ശ്രമിച്ചാലും ഒരിക്കൽ അവൻ അത്‌ തിരിച്ചറിയും….

അവൻ ഈ ലോകത്തേക്ക് കണ്ണു തുറന്നപ്പോൾ തന്നെ മാത്രം ആണ് കണ്ടത്… അമ്മയുടെ വാമഭാഗത്തു ശൂന്യത ആയിരുന്നു…… നാലു വർഷത്തിൽ ഒരിക്കൽ പോലും അവൻ അതിൽ ഒരു ചോദ്യം അവൻ ചോദിച്ചിട്ടില്ല….

ഓണാഘോഷത്തിന്റെ ഭാഗമായി ഉള്ള വായനശാലയുടെ പരിപാടികളിൽ എല്ലാം പങ്കെടുക്കുക എന്നുള്ളത് അന്നത്തെ കാലത്തു ഒരു ആവേശമായിരുന്നു….. സമ്മാനമായി കിട്ടുന്ന ചെറിയ കപ്പുകളും സോപ്പ് പെട്ടികളും വാങ്ങിക്കൂട്ടാൻ ഉള്ള ഒരു ആവേശം….

പത്താം ക്ലാസ്സ്‌ ആയപ്പോഴേക്കും കുട്ടി കളികളിൽ നിന്നൊക്കെ ഒഴിഞ്ഞു രചന മത്സരങ്ങൾക്ക് മാത്രം ചേർന്നു….. അതിലും സമ്മാനങ്ങൾ വാങ്ങുക എന്നല്ലാതെ വേറെ പ്രാധാന്യം ഒന്നും കൊടുത്തിരുന്നില്ല… വായനശാലയിലെ ബുക്ക്‌ മിക്കവയും സമയം കിട്ടുമ്പോൾ വായിച്ചു തീര്ക്കുമായിരുന്നു….. അന്ന്‌ വായന ഒരു ഹരമായിരുന്നു….. ഒരു പുസ്തകം കിട്ടിയാൽ അന്ന്‌ തന്നെ വായിക്കുക അതായിരുന്നു ശീലം… പിന്നെ പിന്നെ പുതിയത് വരുന്നത് നോക്കി ഇരുപ്പായി ബാക്കി ഓക്കെ ഒരു വിധം വായിച്ചു തീർത്തിരുന്നു…

ഓണപരിപാടിക്ക് ഐറ്റംസ് കുറവായിരുന്നു എങ്കിലും പങ്കെടുത്തതിന് എല്ലാം സമ്മാനം കിട്ടി….. സമ്മാനം കിട്ടിയ സ്റ്റീൽ പ്ലേറ്റിൽ ആഹാരം കഴിപ്പോൾ എന്തോ ഒരു ഗർവ് ആയിരുന്നു… “എന്റെ പ്ലേറ്റ് ”

രണ്ടു ദിവസം കഴിഞ്ഞു ഒരു ദിവസം കടയിൽ നിന്നു വന്നു എല്ലാവരും കൂടി ആഹാരം കഴിച്ചു കൊണ്ടൊരുന്നപ്പോൾ അച്ഛൻ പറഞ്ഞു “”നീ നല്ലപോലെ കഥയും കവിതയും ഓക്കെ എഴുതുന്നുണ്ട് എന്ന്‌ മില്ലിലെ ചന്ദ്രൻ സാറിന്റെ മോൻ പറഞ്ഞു ”

മറ്റൊരാൾ എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് കേട്ടപ്പോൾ അതും അച്ഛനോട് പറഞ്ഞപ്പോൾ കുറച്ച് അഭിമാനം തോന്നി അപ്പോൾ എന്റെഎഴുത്തു നല്ലതു ആണല്ലേ..? ”

“ആരു മനുവോ? “അമ്മ ചോദിച്ചു

“മ് ”

“ആരാ അച്ഛാ എനിക്ക് അറിയില്ലല്ലോ? ”

“നിനക്ക് അറിയില്ലേ മനുവിനെ…. അവൻ മിക്കവാറും വായന ശാലയിൽ കാണുമല്ലോ…. തിരുവനന്തപുരത്തോ മറ്റോ പോയി ബിരുദം ഓക്കെ കഴിഞ്ഞിട്ട് വന്നതാ… ”

“ഡി ചേച്ചി ആ മോട്ടോർ ബൈക്കിൽ പോകുന്ന ചേട്ടൻ ഇല്ലേ അതാണ്… ”

വിദ്യ അന്ന്‌ പറഞ്ഞത് ഇപ്പോഴും അതുപോലെ മനസ്സിൽ ഉണ്ട്….

“ആദ്യമായി ഞാൻ എന്റെ മനുവേട്ടനെ മനസ്സിൽ വരച്ചത് അവൾ ആ പറഞ്ഞ വാചകങ്ങളിൽ കൂടി ആണ്….. ”

മോട്ടോർ ബൈക്കിൽ അങ്ങോട്ടും ഇങ്ങോട്ടു ഓടി നടക്കുന്ന സർവഇടത്തും സാനിധ്യം ഉള്ള ആ രൂപം മുഖം വ്യക്തമല്ല….. ഒരിക്കൽ പോലും മിണ്ടിയിട്ടില്ല… എന്നെ അറിയാമായിരുന്നു എന്നുപ്പോലും അറിയില്ലായിരുന്നു….. അതാണ് മനുവേട്ടന്റെ ആദ്യ ചിത്രം ഇന്നും അതുപ്പോലെ മനസ്സിൽ ജീവിക്കുന്നു….. ജീർണതയില്ലാത്ത ഓർമയുടെ ചിത്രപ്പെട്ടിയിൽ…

“നീ കഞ്ഞി കുടിക്കുന്നില്ലേ….. “അമ്മ വാതിലിൽ തല നീട്ടി ചോദിചു

“വരാം…. അച്ഛൻ വന്നോ? ”

“അച്ഛൻ കഴിക്കാനായി നീ എണീറ്റു വാ ”

അച്ചൂട്ടനെ ഒതുക്കി കിടത്തി ഒന്നു പുതച്ചു കൊടുത്ത് ഒരു തലയിണ എടുത്തു അടുത്ത് വച്ചു കതക് മെല്ലെ ചാരി അടുക്കളയിലേക്ക് ചെന്നു…

അമ്മ ചുവന്നുളിയും തേങ്ങയും അമ്മിക്കല്ലിൽ വച്ചു ചതയ്ക്കുന്നു…..

“അമ്മയ്ക്ക് ഇതു ആ മിസിക്സിയിൽ അരച്ച് എടുത്തുകൂടെ..? ”

“അച്ഛന് ഇതാണ് ഇഷ്ട്ടം….. ”

അമ്മ കഞ്ഞിയും കറികളും മേശപ്പുറത്തു നിരത്തി…..

“കഞ്ഞി ആണെങ്കിലും ചോറിനു ഉള്ളതുപോലെ കറികൾ വേണം അച്ഛന്.

അച്ഛന് കഞ്ഞി വിളമ്പി കൊടുത്തു അമ്മ അടുത്തുള്ള കസേരയിൽ ഇരുന്നു ഒരു പാത്രത്തിൽ കഞ്ഞിയുമായി വ്യന്ദയും ഇരുന്നു

അച്ഛനും അമ്മയുംകൂടി കുഞ്ഞിന്റെ ചടങ്ങിന്റെ കാര്യങ്ങൾ ഓക്കെ നടത്തുന്നതിനെ കുറിച് പറഞ്ഞു കൊണ്ടിരുന്നു….. അതിനിടക്ക് അമ്മ മംഗലതറിയിലേക്ക് പോകുന്ന കാര്യം അച്ഛനോട് സൂചിപ്പിച്ചു….

“മോൾക്ക് നിർബന്ധം ആണോ പോകണം എന്ന്‌ “”

അതിനു വ്യന്ദ മറുപടി ഒന്നും പറഞ്ഞില്ല…..

തല്ക്കാലം അത്‌ വേണ്ട മോളെ…. കുറച്ച് കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം….. വീട് വേണമെങ്കിൽ ഒന്ന് വെള്ളപൂശി തല്ക്കാലം ആർക്ക് എങ്കിലും വാടകയ്ക്ക് കൊടുക്കാം…. ”

“അച്ഛന്റെ അഭിപ്രായം പറഞ്ഞതാണ് പിന്നെ നിന്റെ ഇഷ്ട്ടം.. നീ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ ഒന്നും പറയുന്നില്ല… നിന്റെ ഇഷ്ട്ടം പോലെ…..

പിന്നെ ആരും ഒന്നും മിണ്ടിയില്ല സ്പൂൺ പ്ലേറ്റിൽ തറ്റുന്ന ശബ്ദം മാത്രം കേട്ടു കൊണ്ടിരുന്നു …

കഞ്ഞി കുടി അവസാനിപ്പിച്ചു എഴുനേറ്റ് പോകാൻ നേരം വാസുദേവൻ തിരിഞ്ഞു തന്റെ മകളെ നോക്കി….. ഒരു നിമിഷം അങ്ങനെ നോക്കി നിന്നിട്ട് അദ്ദേഹം കടന്നുപ്പോയി…..

മൊന്തയിലെ വെള്ളം വായിൽ കൊണ്ടു ദൂരേക്ക് തുപ്പുംപോഴും അദ്ദേഹം ഓർത്തത് വ്യന്ദയെ കുറിച്ചായിരുന്നു……

ഒരു രാത്രി മുഴുവൻ അവൾ അവളുടെ ശരിയിലും തീരുമാനത്തിലും ഉറച്ചു നിന്നു…. കേവലം ഒരു പതിനേഴുകാരി. അവളുടെ വാക്കുകൾക്കും തീരുമാനത്തിനു മുന്നിൽ ഒരു അച്ഛൻ ആയി അല്ല ഒരു മനുഷ്യനായി ചിന്തിക്കാൻ ആണ് അവൾ അന്ന്‌ എന്നോട് പറഞ്ഞതു..

ചിന്തിച്ചു…. ഒരുപാടു ആ ചിന്തകൾക്ക് ഒടുവിൽ പിറ്റേന്നു രാവിലെ ഞാൻ അവളുടെ കൈയും പിടിച്ചു മംഗലതറ എന്ന വീടിന്റെ പടികടന്നു ചെന്നു……….. (തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!