നീട്ടി ഒന്ന് കൂടി തുപ്പി അദ്ദേഹം അകത്തേക്ക് കയറി പോയി…..
“ദേവകി ഉണങ്ങിയ തുണി വല്ലതും ഉണ്ടെങ്കിൽ എടുത്തു അകത്തു ഇട്ടേക്ക് മഴ ചിലപ്പോൾ പെയ്യും….. “അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു
“വൃന്ദേ കുഞ്ഞിന്റെ തുണി കൂടി എടുത്തേക്ക് മോളെ മഴതുള്ളി വീണാൽ കുഞ്ഞിന് പനി പിടിക്കും…. ”
“ഞാൻ എടുത്തോളാം അമ്മ കഞ്ഞി കുടിക്ക് ”
അയയിൽ കിടന്ന തുണികൾ എല്ലാം മടക്കി ചായിപ്പിലെ അയയിൽ ഉണക്കാൻ ഇട്ടു…..
അടുക്കളയിൽ അത്യാവശ്യം ജോലി ഓക്കെ ഒതുക്കി മുറിയിലേക്ക് പോയി….
അച്ചൂട്ടൻ തിരിഞ്ഞു കിടന്നു ഉറങ്ങുന്നു……
ഉണങ്ങിയ തുണി എല്ലാം അടുക്കി അലമാരയിൽ വച്ചു….. തടി കസേര നീക്കി ഇട്ടു മേശക്ക് അരികിൽ ഇരുന്നു…… മേശപ്പുറത്തു ഇരുന്ന റാന്തൽ വിളക്കിനു തീ പിടിപ്പിച്ചു കൈ നീട്ടി ലൈറ്റിന്റെ സ്വിച്ച് off ചെയ്തു…….
തിരിക്ക് തീ പിടിച്ചു ആദ്യം റാന്തൽ വിളക്കിന്റെ ചുറ്റിലും പ്രകാശം വട്ടത്തിൽ വ്യാപിച്ചു…. പതുക്കെ പതുക്കെ നേരിയ മങ്ങൽ ഉള്ള വെളിച്ചത്തിൽ മുറി മുഴുവനും പ്രകാശം നിറഞ്ഞു…. വെട്ടുകല്ല് പാകിയ വടിവൊത്ത വരിയും നിരയും ആ വെളിച്ചത്തിൽ തെളിഞ്ഞു വന്നു….. വെളിച്ചത്തിന്റെ സ്വർണ നിറത്തിൽ അവളുടെ മുഖവും അതേ വെളിച്ചതോടെ പ്രകാശിച്ചു….
മേശപ്പുറത്തു ഇരുന്ന ഡയറി എടുത്തു താളുകൾ മറിച്ചു…… ഈ അരണ്ട വെളിച്ചത്തിൽ ഓർമ്മകൾ ചിക്കി ചിതയുന്നതു ഒരു സുഖമാണ്….
എത്ര നാളുകളായി എന്തെങ്കിലും ഒരു വരി ഡയറിയിൽ കുറിച്ചിട്ടു വെറുതെ മറിച്ചു നോക്കി ഒരു വരെയോ കുറിയോ തൊട്ട് അടച്ചു വയ്ക്കും… കഴിയുന്നില്ല അക്ഷരങ്ങൾക്ക് മഷി പുരളുന്നില്ല….
വാതുക്കൽ ആളനക്കം കേട്ടു തല തിരിച്ചു നോക്കി…..
“മോള് കിടന്നോ? “”
“എന്താ അച്ഛാ…? ”
“വീട് വ്യത്തി ആക്കട്ടെ ആരെയെങ്കിലും താമസത്തിനു അന്വേഷിക്കട്ടെ… ”
“അച്ഛന്റെ ഇഷ്ട്ടം പോലെ….. ”
“അച്ഛന് അതാ ഇഷ്ടം…… “സ്വപ്നം കാണാനുള്ള സമയത്ത് നീ ത്യാഗം ചെയ്തില്ലേ…. ഇനി അത് വേണ്ട ”
“മ് ”
“അപ്പോൾ അങ്ങനെ ചെയ്യാം….. ”
അതും പറഞ്ഞു അച്ഛൻ തിരിഞ്ഞു നടന്നു….
ഓർമ്മകൾ മെല്ലെ അവളുടെ കൈപിടിച്ച് നടത്തിച്ചു…..
പത്താംക്ലാസ് പരീക്ഷക്ക് നല്ല മാർക്ക് വാങ്ങി പാസായത്തിനു വായനശാലയുടെ വക ആയി ഒരു മീറ്റിങ്ങും പാരിതോഷികവും ഉണ്ടായിരുന്നു…..
ആ മീറ്റിംഗിൽ വച്ചാണ് മനുവേട്ടനെ ഞാൻ നല്ലപോലെ അടുത്ത് കാണുന്നത്…… സുന്ദരനായ ഒരു ആകർഷണം തോന്നുന്ന ഒരു ചെറുപ്പക്കാരൻ…… അയാൾ എന്റെ എഴുത്തുക്കൾ ശ്രദ്ധിച്ചു എന്ന് വിചാരിച്ചപ്പോൾ തന്നെ എന്തോ ഒരാനന്ദം ഉള്ളിൽ….
വായനശാലയുടെ വക ആയുള്ള ട്രോഫിയും ആയിരം രൂപയും….. അത് പഞ്ചായത്തു പ്രസിഡന്റിന്റെ കയ്യിൽ നിന്നു വാങ്ങി കഴിഞ്ഞതിനു ശേഷമാണ് വായനശാലയിലെ അംഗം എന്ന നിലയിൽ പുസ്തകം സമ്മാനമായി തന്നത്…. അത് മനുവേട്ടൻ തന്നെയാണ് തന്നത്….
അത് എന്റെ കയ്യിലേക്ക് വെച്ച് തരുമ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി…. നേരത്തെ അറിഞ്ഞോ കണ്ടോ ഉള്ള പരിചയഭാവമോ ചിരിയോ ഒന്നും ഞാൻ ആ മുഖത്ത് കണ്ടില്ല…..
പരിപാടി കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോഴും ആ മുഖത്തെ കുറിച് തന്നെ ആയിരുന്നു ചിന്ത…. വിദ്യ കിട്ടിയ ആയിരം രൂപ ചിലവഴിക്കാൻ വേണ്ടി ഉള്ള പദ്ധതികൾ ഓരോന്ന് ആലോചിച്ചു പറയുവായിരുന്നു….. അങ്ങോട്ട് പോകുമ്പോൾ ഞാനും അതൊക്കെ തന്നെ ആണ് ആലോചിച്ചത് പക്ഷേ ഇപ്പോൾ ഒന്നും മനസ്സിൽ വരുന്നില്ല…. ആ മുഖം അല്ലാതെ…..
വീട്ടിൽ വന്നു കിട്ടിയ പൈസ അച്ഛനെ ഏല്പിച്ചു…..
“മോൾ കൊണ്ടുപോയി സൂക്ഷിച്ചു വയ്ക്ക് അച്ഛൻ ചോദിച്ചോളാം ”
കിട്ടിയ പുസ്തകങ്ങളുടെ പൊതി അഴിച്ചു മാറ്റി നോക്കി……
നീർമാതളം പൂത്തപ്പോൾ, രാത്രിമഴ, മഞ്ഞു……. മാധവികുട്ടി, സുഗതകുമാരി, എം ഡി…… വായനശാലയിലെ പുസ്തകങ്ങൾ അല്ല എല്ലാം പുതിയത് ആയിരുന്നു…….
അവധി ആയതിനാൽ പുസ്തകം വായിക്കാൻ ഒരുപാടു സമയമുണ്ടായിരുന്നു…… എന്നാലും ഒരാഴച്ച കൊണ്ടു എല്ലാം വായിച്ചു തീർത്തു…. അതിനിടയ്ക്ക് പ്ലസ്ഒൺ ക്ലാസ്സിലേക്ക് വേണ്ട അപേക്ഷകൾ ഒകെ പൂരിപ്പിച്ചു മൂന്നുനാലു സ്കൂളിലേക്ക് അയച്ചു…. ആ തിരക്ക് ഓക്കെ കഴിഞ്ഞു ആണ് വായനശാലയിൽ നിന്നു എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കാൻ പോയത്….
അന്നും പതിവ് പോലെ മനുവേട്ടൻ കുറെ പുസ്തകങ്ങൾക്കും പത്രത്തിനും മുകളിൽ തല കുനിച്ചു ഇരുപ്പുണ്ട്….
പഴയതു തിരിച്ചു ഏൽപ്പിച്ചു പുതിയത് വാങ്ങി തിരികെ പോന്നു…
ഒന്നുരണ്ടു ആഴ്ചകൾ കഴ്ഞ്ഞപ്പോൾ സ്കൂളിലേക്ക് അഡ്മിഷൻ ആയി. നല്ല അന്തരീക്ഷവും മികച്ച ക്ലാസും ഉള്ള ഒരു സ്കൂൾ തിരഞ്ഞെടുത്തു കോമേഴ്സിനു ചേർന്നു……
വീട്ടിൽ നിന്നും കുറച്ച് ദൂരം ഉണ്ട് നടന്നു പോകാൻ പറ്റില്ല ബസിനു പോണം….. അൻപതു പൈസ ടികെറ്റ് ചാർജ്…. ആദ്യമായാണ് ബസ് കയറി പോകുന്നത് ഇതുവരെ നടന്നു പോകുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു… അതുകൊണ്ട് ബസിൽ ഉള്ള പോക്കും വരവും ആദ്യമാദ്യം വളരെ ബുദ്ധിമുട്ട് ആയിരുന്നു….. പിന്നീട് ശീലമാകും എന്ന് കരുതി എങ്കിലും എന്തോ അതുമായി ഒത്തുപ്പോകാൻ കഴിഞ്ഞില്ല…..
അമ്മ അച്ഛനോട് ആ വിവരം പറഞ്ഞു കാണും… അച്ഛൻ ഇടക് ഓക്കെ അതിനെ കുറിച്ച് ചോദിക്കുമായിരുന്നു…..
ഒന്നുരണ്ടു ആഴ്ച കൊണ്ടു ക്ലാസ്സിൽ ഒന്നുരണ്ടു പ്രിയപ്പെട്ട കൂട്ടുകാരെ കിട്ടി….. എന്റെ അതേ ദൂരത്തിൽ നിന്നു വരുന്നവരായിരുന്നു അവരും… പക്ഷേ അവർ സൈക്കിളിലാണ് വരുന്നത്……
വീട്ടിൽ വന്നു ഈ വിവരം അമ്മയോട് പറയുമ്പോൾ വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല….
അന്ന് അച്ഛൻ വന്നപ്പോൾ അമ്മ പറഞ്ഞുകാണും അച്ഛൻ എന്നെ വിളിച്ചു ചോദിച്ചു
“”നിനക്ക് സൈക്കിൾ ചവിട്ടാൻ അറിയാമോ….? ”
“കുറേശ്ശേ “”
“ഒന്ന് വാങ്ങിയാൽ പിന്നെ അതിൽ ചവിട്ടി പഠിക്കരുതോ? “അമ്മ ചോദിച്ചു
“എം ”
“എന്തായാലും നാളെ മോള് സ്കൂളിൽ നിന്നു വരുമ്പോൾ കടയിലേക്ക് വാ….. ”
അച്ഛൻ ആ പറഞ്ഞ വാക്കുകൾ എനിക്ക് നൽകിയ സന്തോഷം വളരെ വലുതായിരുന്നു…. പറഞ്ഞു ഫലിപ്പിക്കാൻ പറ്റില്ല….. ആ രാത്രി മുഴുവൻ ഞാൻ സൈക്കിളിലെ വിവിധങ്ങളായ സവാരി സ്വപ്നം കണ്ടു…. ഒത്തിരി വട്ടം സ്വപ്നത്തിൽ നിന്നു ഉണർന്നു സ്വപ്നം ആണെന്ന് മനസിലായപ്പോൾ ഉണ്ടായ നിരാശ….. അത് ഭയങ്കരമായിരുന്നു…
പിറ്റേന്ന് ക്ലാസ്സിൽ ഇരുന്നിട്ടും ഇരുപ്പ് ഉറക്കുന്നുണ്ടായിരുന്നില്ല… വൈകിട്ട് എങ്ങനെയോ അച്ഛന്റെ കട വരെ എത്തി…… അച്ഛന്റെ നിൽപ്പ് കണ്ടിട്ട് ഇന്ന് നടക്കും എന്ന് എനിക്ക് തോന്നിയില്ല… അച്ഛൻ കടയിലെ തിരക്കിൽ ലയിച്ചു നിൽക്കുന്നു……
അവിടെ ഉള്ള ഒരു അരി ചാക്കിന്റെ മുകളിൽ കയറി ഇരുന്നു…..
കുറച്ച് കഴിഞ്ഞപ്പോൾ മനുവേട്ടൻ കടയിലേക്ക് വന്നു…. ഞാൻ പതുക്കെ ഊർന്നു താഴെ ഇറങ്ങി…..
അച്ഛനോട് ചിരിച്ചു കൊണ്ടു പറഞ്ഞു”” വന്നു നോക്കുന്നില്ലേ…… ”
“ഞാൻ ഇവിടുന്ന് വരണമെങ്കിൽ കട അടയ്ക്കണം…. അതുകൊണ്ട് ഇവളെ കൂടെ കൂട്ടി അവൾക്ക് ഇഷ്ട്ടമുള്ള ഒരെണ്ണം എടുത്തു കൊടുക്കാമോ ”
“അതിനെന്താ….. വ്യന്ദയോട് വരാൻ പറ ”
അച്ഛൻ എന്നെ നോക്കി പറഞ്ഞു “മോള് മനുവിന്റെ കൂടെ ചെല്ല്…. അവർക്ക് പരിചയമുള്ള കടയാണ് നോക്കി എടുത്തു തരും… അതോ അച്ഛൻ കൂടെ വരണോ..? ”
“വേണ്ട…. ഞാൻ പോയിട്ടു വരാം…. ”
“എന്നാൽ പോയിട്ടു വാ…. ദേ പൈസ…. “അച്ഛൻ മേശവിരുപ്പിൽ നിന്നു നോട്ട് എടുത്തു നീട്ടി ഞാൻ അത് വാങ്ങി മനുവേട്ടന്റെ പുറകെ നടന്നു….. ”
കുറച്ചു ദൂരം ഉണ്ടായിരുന്നു കടയിലേക്ക്…… അവിടെ ചെന്നു എന്റെ പാകത്തിന് ഉള്ള ഒന്നുരണ്ടു എണ്ണം നോക്കി ഇഷ്ടപെട്ടത് ഒരെണ്ണത്തിന് കാശ് തികയില്ല….. അച്ഛൻ അത്രയും പൈസ ഏല്പിച്ചിട്ടില്ല….
അതുകൊണ്ട് കാശ് കുറവുള്ളത് മതി എന്ന് പറഞ്ഞു കാശ് ഞാൻ മനുവേട്ടന്റെ കയ്യിൽ കൊടുത്തു….. എല്ലാവർക്കും ഉള്ളത് പോലെത്തെ ആയിരുന്നു അത് മറ്റേതു കാണാൻ കുറച്ചു കൂടി ഭംഗി ഉണ്ടായിരുന്നു…..
“വെളിയിലേക്ക് ഇറങ്ങി നിന്നോ പുറത്തേക്ക് എടുത്തു തരാം…. ”
ഞാൻ കടയ്ക്ക് വെളിയിലേക്ക് ഇറങ്ങി നിന്നു…. കുറച്ച് കഴിഞ്ഞു മനുവേട്ടൻ സൈക്കിൾ എടുത്തു പുറത്തേക്ക് വച്ചു തന്നു….. ഞാൻ കണ്ടു കൊതിച്ച സൈക്കിൾ
ഞാൻ പറയണം വാ തുറന്നതും അവിടുന്ന് ഇങ്ങോട്ട് ആജ്ഞ വന്നു “”ഇതുമതി….. കൈലുള്ള കാശിനുള്ളതാ… നടന്നോ… ”
ഞാൻ സൈക്കിൾ പിടിച്ചു പതുക്കെ നടന്നു…. ഒന്ന് തുള്ളി ചാടി കളിക്കാനുള്ള സന്തോഷം ഉണ്ടായിരുന്നു….
സൈക്കിൾ തള്ളി അച്ഛന്റെ കട വരെ വന്നു…
“പൈസ തികഞ്ഞോ…. ”
“അത് മതിയാരുന്നു എന്നു പറഞ്ഞു ”
“മനു എന്തിയെ? “”
ഞാൻ തിരിഞ്ഞു നോക്കി കണ്ടില്ല…. പുറകിൽ ഇല്ലായിരുന്നോ…? “കണ്ടില്ല അച്ഛാ….
“മോള് പോകുന്നോ അതോ കട അടയ്ക്കുന്നത് വരെ നിൽക്കുന്നോ? ”
“ഞാൻ പോകാം അച്ഛാ….. ”
“ചായ വേണോ നിനക്ക്…. ”
“വേണ്ട “”
“നിലക്ക് അതും പറഞ്ഞു തൊട്ടടുത്ത കടയിൽ പോയി പഴം പൊരിയും സവാള വടയും വാങ്ങി കൊണ്ടു വന്നു തന്നു
ഞാൻ അത് ബാഗിൽ വച്ചു….. മസാലയുടെയും എണ്ണയുടെയും നല്ല വാസന വന്നു അതിൽ നിന്നും… പക്ഷെ അപ്പോൾ അതിലും കൊതി സൈക്കിൾ കൊണ്ടു പോകുക എന്നുള്ളത് ആയിരുന്നു….
“”സൂക്ഷിച്ചു പോകണം “”,,,,,,അച്ഛൻ മുന്നറിയിപ്പ് തന്നു
കവലയിൽ കൂടി സൈക്കിൾ ചവിട്ടാതെ കവല കഴിഞ്ഞു ആണ് ചവിട്ടിയത്…. വീട് എത്തുന്ന വരെയും എന്തായാലും ഉരുണ്ടു വീണില്ല…
ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ഞാൻ അതിൽ വിദഗ്ദ്ധ ആയി…..
പുതിയ സ്കൂളും കൂട്ടുകാരും പിന്നെ എന്റെ സൈക്കിളുമായി ഞാൻ ഒരു ആഘോഷമാക്കി
വൈകുന്നേരം വീട്ടിലേക്ക് മടങ്ങാൻ നമ്മൾ മൂന്നാല് പേരുണ്ടായിരുന്നു സൈക്കിൾ ഫ്രണ്ട്‌സ്….
ഒരു ദിവസം എല്ലാവരും കൂടി ഒരു കുറുക്കു വഴി വന്നു അതുവഴി അധികം ആൾതാമസമില്ല.മഴക്കോള് ഉള്ളത്കൊണ്ട് അത് വഴി തന്നെ പോകാൻ തീരുമാനിച്ചു ….. വീട് അടുക്കുന്ന ദൂരത്തു വച്ചു എല്ലാവരും പിരിഞ്ഞു പോയി… ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും സ്പീഡിന് ചവിട്ടി കുറച്ച് കൂടി പോയാൽ റോഡിൽ എത്തും….
റോഡിൽ എത്തുന്നതിനു കുറച്ച് മുൻപ് വഴിയിൽ മോട്ടോർസൈക്കിളിൽ ആരോ ഇരിക്കുന്നത് കണ്ടു അടുത്ത് എത്തിയപ്പോൾ അത് മനുവേട്ടൻ ആണെന്ന് മനസിലായി…
ഞാൻ അല്പം സ്പീഡ് കുറച്ച് ചവിട്ടി.. അടുത്ത് എത്താൻ ആയപ്പോൾ ബൈക്കിൽ നിന്നു ഇറങ്ങി എന്റെ സൈക്കിൾ പിടിച്ചു നിർത്തി…
“നീ എന്താ ഇതു വഴി… “?
!”എളുപ്പം ഉള്ളത് കൊണ്ടു ഇതു വഴി വന്നതാ “””
“അത്രയ്ക്ക് എന്ത് അത്യാവശ്യം ആണ് നിനക്ക് ഉള്ളതു? “”
“ഒന്നുമില്ല എല്ലാവരും പറഞ്ഞത് കൊണ്ട് ഈ വഴി വന്നതാ…. ”
അപ്പോഴേക്കും ദേഷ്യകൊണ്ടു ആ മുഖം വല്ലാതെ ആയിരുന്നു…
” ആരെങ്കിലും പറയുന്നത് കേൾക്കണ്ട, നേരായ വഴിയിൽ കൂടി വന്ന മതി… അവൾക്ക് വേറെ വഴി ഒന്നും കണ്ടില്ല വരാൻ….. അതും പറഞ്ഞു സീറ്റിൽ കൈ കൊണ്ടു ആഞ്ഞു അടിച്ചു… ”
പോകണോ വേണ്ടയോ എന്ന് ആലോചിച്ചു ഒരു നിമിഷം നിന്നിട്ട് പതുക്കെ മുന്നോട്ടു പോയി….
അപ്പോൾ പുറകിൽ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു ഒരു മാത്ര തിരിഞ്ഞു നോക്കി…..
അപ്പോഴേക്കും സൈക്കിൾ കല്ലിലോ മറ്റോ കയറി മറിഞ്ഞു വീണു….
പ്രതീക്ഷിക്കാതെ ഉള്ള വീഴ്ച ആയത് കൊണ്ടു എങ്ങും ബാലൻസ് ചെയ്യാൻ പറ്റിയില്ല കൈമുട്ട് ഇടിച്ചു വീണു….
അപ്പോഴേക്കും ബൈക്ക് അടുത്ത് എത്തി…
“അവിടെ കിടന്നോ കൂട്ടുവന്നവരെ വിളിക്ക് സഹായത്തിനു “അതും പറഞ്ഞു മനുവേട്ടൻ പോയി…
വീണതിനെക്കാൾ വേദന തോന്നി വീഴ്ച കണ്ടിട്ടും പോയത് കണ്ടിട്ട്…
ദേഹത്തു പറ്റിയ മണ്ണ് തട്ടി കളഞ്ഞപ്പോഴേക്കും മഴ വന്നു കഴിഞ്ഞു….. പെട്ടന്ന് എഴുനേറ്റ് സൈക്കിൾ പിടിച്ചു പതുക്കെ നടന്നു…
അപ്പോഴേക്കും മഴത്തുള്ളികൾക്കിടയിലൂടെ പ്രകാശവും കൊണ്ട് ബൈക്ക് എന്റെ നേരെ വരുന്നത് കണ്ടു……. (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission