Skip to content

വർഷം – പാർട്ട്‌ 4

varsham-aksharathalukal-novel

ആ ബൈക്ക് വളഞ്ഞു എന്റെ അടുത്തായി വന്നു നിന്നു…..

“”നിനക്ക് കുട ഇല്ലേ……. ”

“ഉണ്ട്‌… “മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു…

“പിന്നെ എന്തിനാ നനയുന്നത്……? ”

ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…….

ഞാൻ എന്തോ പാപം ചെയ്തത് പോലെ….. ആ മുഖത്ത് അല്പം പോലും അയവു വന്നിരുന്നില്ല…

“രണ്ടും കൂടി എനിക്ക് ബാലൻസ് ചെയ്യാൻ പറ്റില്ല…… ”

“”!!കുട എടുക്ക് “””……,

ബാഗിൽ നിന്നു കുട എടുത്തു നിവർത്തി,അതുവരെ സൈക്കിൾ ഒരു കൈ കൊണ്ട് എന്റെ സൈക്കിൾ പിടിച്ചു…..

കുട നിവർത്തി കഴിഞ്ഞപ്പോൾ സൈക്കിളിന്റെ പിടി വിട്ടു എന്നെ നോക്കി ആജ്ഞാപിച്ചു…
“”നടക്ക്, സൈക്കിൾ പിടിച്ചു നടന്നു പോയാൽ മതി….. “”

നടന്നു പോകവേ മഴയ്ക്ക് ശക്തി കൂടി വന്നു…… കണ്ണെത്തും ദൂരെ റോഡ് കണ്ടു തുടങ്ങി…. അപ്പോഴേക്കും മനുവേട്ടൻ വേഗത്തിൽ വണ്ടിയുമായി മുന്നോട്ടു പോയി….

റോഡ് എത്തിയപ്പോൾ വഴി അരികിലെ കടയുടെ തിണ്ണയിൽ മനുവേട്ടൻ കയറി നിൽക്കുന്നത് കണ്ടു…. മഴയുടെ കാഠിന്യം കൊണ്ടു സൈക്കിൾ ഒതുക്കി വച്ചു കടയിലേക്ക് കയറി നിന്നു….. വേറെ ഒന്ന് രണ്ടു ആളുകൾ കൂടി അവിടെ ഉണ്ടായിരുന്നു……

കുറച്ചു നേരം കഴിഞ്ഞു ചുറ്റും കണ്ണോടിച്ചപ്പോൾ അവിടെ ഇരിക്കുന്നവർ ഓക്കെ ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്…. മഴ നനഞു യൂണിഫോം ദേഹത്തോട് ഒട്ടി കിടക്കുകയാണ് എന്നുള്ള കാര്യം ഓർമ വന്നു….. അപ്പോൾ എന്തോ ഒരു വല്യയ്ക…. മഴ പെട്ടന്ന് തീരണേ എന്ന് പ്രാർത്ഥിച്ചു… കുറച്ച് കൂടി നിന്നിട്ടും മഴയ്ക്ക് ശമനം ഇല്ല…. രണ്ടും കല്പിച്ചു കുട മടക്കി ബാഗിൽ വച്ചു സൈക്കിൾ കയറി വേഗത്തിൽ ചവിട്ടി……

പുറകിൽ ആയി ബൈക്ക് സ്റ്റാർട്ട്‌ ആയി അടുത്തേക്ക് വരുന്ന ശബ്ദം കേൾക്കാമായിരുന്നു….. അത് എന്നെ കഴിഞ്ഞു പോയി…

സൈക്കിൾ നിന്നു വീണതിന്റെ മുട്ട് വേദന ഉണ്ടായിരുന്നത് കൊണ്ടു രണ്ടു ദിവസം സൈക്കിൾ ഇല്ലാതെ ബസിൽ ആണ് പോയത്….

ഒന്നുരണ്ടു ആഴ്ച അങ്ങനെ കടന്നു പോയി…..

ഓണത്തിനോട് അനുബന്ധിച്ച പരിപാടികളുടെ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു വായനശാലയിൽ….. വിദ്യയുടെ കൂടെ ഒരു ദിവസം വൈകുന്നേരം വായനശാലയിൽ ചെന്നപ്പോൾ സതീഷേട്ടൻ പറഞ്ഞു….

“ഇപ്രാവശ്യം ഗംഭീരപരിപാടികൾ ആണ് കെട്ടോ നാടകവും ഉണ്ട്‌….. രണ്ടാളും എപ്പഴ്ത്തേയും പോലെ പരിപാടികൾക്ക് ഓക്കെ ഉണ്ടാവണം കെട്ടോ ”

“അതുപിന്നെ ഉറപ്പല്ലേ സതീഷേട്ടാ …..എല്ലാത്തിനും ഉണ്ടാകും ”

വിദ്യ മറുപടി പറഞ്ഞു..

പുതിയ പുതിയ ആൾക്കാരെ കൂടി ഇപ്രാവശ്യം കൂടുതൽ ഉൾപ്പെടുത്തണം… എപ്പോഴും മത്സരിക്കുന്നവർ തന്നെ മത്സരിച്ചു സമ്മാനം വാങ്ങി പോയാൽ അതിനു പുതുമ ഇല്ല .. അകത്തു നിന്നു ഒരു ബുക്ക്‌ എടുത്തു കൊണ്ടു വന്നു മേശപ്പുറത്തേക്ക് വച്ചു കൊണ്ടു മനുവേട്ടൻ പറഞ്ഞു.

“അതൊക്കെ നമുക്ക് പങ്കെടുപ്പിക്കാം ആരൊക്കെ പങ്കെടുത്താലും രചനാ മത്സരത്തിൽ സമ്മാനം വ്യന്ദക്ക് തന്നെ ആയിരിക്കും… സതീഷേട്ടൻ എന്നെ നോക്കി പറഞ്ഞു “””

“അതൊക്കെ മാറും സതീഷേ പണ്ടത്തെ പോലെ മൂന്നോ നാലോ പേരല്ലാലോ ഇപ്പോൾ മത്സരിക്കുന്നത് “മനുവേട്ടൻ ഞങ്ങളെ നോക്കി കൊണ്ടു പറഞ്ഞു

“ഓ നമുക്ക് കാണാം…. വിദ്യ ദേഷ്യത്തോടെ മറുപടി പറഞ്ഞു കൊണ്ടു തിരിഞ്ഞു ബുക്കും എടുത്തു കൊണ്ടു തിരിഞ്ഞു നടന്നു

“വ്യന്ദക്ക് ബുക്ക്‌ വേണ്ടേ….? ”

സതീഷേട്ടൻ ചോദിച്ചു….

“വേണ്ട ചേട്ടാ സമയമില്ല… അവധിക്ക് വരാം…. ”

അതും പറഞ്ഞു ഞാനും വിദ്യയുടെ കൂടെ ഓടി വന്നു ഒപ്പം നടന്നു….

“”ആ മനു ചേട്ടൻ എന്തോ ദേഷ്യം വച്ചു സംസാരിക്കുന്നതു പോലെ തോന്നിയല്ലോ….? അങ്ങേർക്ക് എന്താ ആര് സമ്മാനം വാങ്ങിയാലും.. “”വിദ്യ ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി…..

“നീ എന്തിനാ എന്നെ നോക്കി പല്ല് ഇറുക്കുന്നത്‌……. ”

“”ചേച്ചി നിനക്ക് മനുവേട്ടൻ എന്ന് പറയുമ്പോൾ ആയിരം നാക്ക് ആയിരുന്നല്ലോ ഇപ്പോൾ എന്താ അനക്കമില്ലേ…. ”

“”നിനക്ക് വേറെ പണി ഒന്നും ഇല്ലേ വിദ്യ…. “”

“എന്തൊരു പോസ് ആണ് അങ്ങേർക്ക്…. ഒരു ബൈക്കും കൊണ്ട് ചുറ്റി കറങ്ങി നടക്കുവാ….വായനശാല അങ്ങേരുടെ സ്വന്തം ആണെന്ന് തോന്നും…. ”

“ഒന്ന് മിണ്ടാതെ നടക്ക് വിദ്യ…… ”

“ചേച്ചി അങ്ങേരുടെ പക്ഷത്തു ആണെന്ന് എനിക്ക് അറിയാം…. ”

“ഓ !പിന്നെ ഞാൻ ആരുടെ പക്ഷത്തും ഇല്ല…… നീ നടക്ക്… ”

മണ്ണ് റോഡിലൂടെ പതുക്കെ വീട്ടിലേക്ക് നടന്നു…..

റോഡിന്റെ മറു വശത്തു താഴ്ചയിൽ വയൽ ആണ് ഇപ്പുറത്തു വീടും……

വൈകുന്നേരം അയാൽ ചീവീടുകളുടെ ശബ്ദം കാതടപ്പിക്കുന്ന ശബ്ദം കേൾക്കാം മുറ്റത്തു നിന്നാൽ…..

മഴ വന്നാൽ പിന്നെ തവളകളും കൂടെ കൂടും……

ചെറുതിലെ വിദ്യയും ഞാനും കൂടി തോട്ടിൽ കുളിക്കാനും മീൻ പിടിക്കാനും ഒക്കെ പോകുമായിരുന്നു കുറച്ചു മുതിർന്ന ശേഷം അതിനു വിലക്ക് വന്നു…. വലിയ കുട്ടി ആയില്ലേ ഇനി അങ്ങനെ ഒന്നും പോകാൻ പാടില്ല….

പെണ്ണ് കുട്ടികൾക്ക് സാധാരണ ഉണ്ടാകാറുള്ള ആദിർശ്യമായ വേലിക്കെട്ടുകൾ …..

രണ്ടാഴ്ച കൊണ്ട് ഓണം വന്നെത്തി……

ഓണം … കഴിഞ്ഞു പോയതിനു ശേഷം മാത്രമേ അത് എത്ര മനോഹരമായിരുന്നു എന്നു മനസികാൻ സാധിക്കുള്ളു… പിന്നെ ഉള്ള ഓർമകളിൽ എല്ലാം” കഴിഞ്ഞ ഓണം”എന്നൊരു മുഖവുരയോടെ ഓർമ്മകൾ അയവിറക്കും….

അപ്പച്ചിയും മക്കളും മാമനുമാണ് ഓണത്തിന്റെ അഥിതികൾ….

വായനശാലയിലെ പരിപാടികൾ കൂടി ആയപ്പോൾ ഓണം മറക്കാനാകാത്ത ഒരു ഓർമആകുക ആയിരുന്നു….

വിദ്യ എല്ലാ പരിപാടിക്കും ചേർന്നു ഒരു വാശിയോടെ….. രചനാ മത്സരങ്ങൾക്ക് മാത്രമേ ഞാൻ പങ്കെടുത്തുള്ളൂ…..

വൈകുന്നേരം ആയിരുന്നു പൊതുസമ്മേളനവും സമ്മാന വിതരണവും…. അതുകഴിഞ്ഞു നാടകം…..

ഏഴുമണി ആയപ്പോൾ തന്നെ സ്റ്റേജിന്റെ അടുത്ത് നല്ലൊരു ഇരിപ്പിടം നോക്കി എല്ലാവരും സ്ഥാനം പിടിച്ചു…. കൃത്യസമയത്തു തന്നെ സമ്മേളനം ആരംഭിച്ചു…. സതീഷേട്ടനും, മനുവേട്ടനും ഓക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കണ്ടു….

സമ്മേളനം കഴിഞ്ഞു സമ്മാനദാനം… വിദ്യക്ക് മൂന്നു നാലു സമ്മാനങ്ങൾ കിട്ടി…. അവൾ അതൊക്കെ വാങ്ങി ഇരിക്കുന്നിടത്തു കൊണ്ട് വന്നു വച്ചു….. വലിയ പരിപാടി ആയത് ഒരുപാട് പേർ മത്സരിക്കാൻ ഉണ്ടായിരുന്നു….. അവസാനം ആണ് രചനാ മത്സരത്തിന്റെ റിസൾട്ട്‌ പറഞ്ഞതു…..ഒന്നാ സമ്മാനം….. എന്റെ പേര് കേൾക്കാൻ ഞാൻ കാത്തിരുന്നു….. പക്ഷേ ആ കാത്തിരുപ്പ് നീണ്ടു പോയി….അന്ന് വ്യന്ദ എന്ന പേര് മാത്രം കേട്ടില്ല….

വിഷമം തോന്നി…. അതിൽ കൂടുതൽ നിരാശയും കുനിഞ്ഞു തന്നെ ഇരുന്നു നിവർന്നു നോക്കുമ്പോൾ എന്നെ നോക്കുന്ന കണ്ണുകളിൽ എല്ലാം ഒരു സഹതാപം ഞാൻ കാണുന്നു…. വിദ്യ തല തിരിച്ചു എന്നെ നോക്കി ഒന്നും മിണ്ടിയില്ല…

കുറച്ചു കഴിഞ്ഞു വിദ്യ എന്റെ അടുത്ത് വന്നു പറഞ്ഞു….. പോട്ടെടി സാരമില്ല…. ആ മനു ഇല്ലേ അയാളുടെ പണിയാ…… കഥ കവിത രചനകൾ എല്ലാം അയാളും എൽ പി സ്കൂളിലെ മലയാളം മാഷും കൂടി ആണ് നോക്കിയത് ഞാൻ കണ്ടതാ….. സമ്മാനം കിട്ടിയ പിള്ളേർ സാറിന്റെ സ്വന്തത്തിൽ ഉള്ളതാ….. ആ മാഷ് പിള്ളേരെ പുകഴ്ത്തി പറഞ്ഞപ്പോഴേ ഞാൻ കരുതിയതാ ഇതു ഇങ്ങനെ വരൂ എന്ന്…. ”

“അവർ നന്നായി എഴുതി കാണും….. നീ ഒന്ന് മിണ്ടാതെ ഇരിക്ക് വിദ്ധ്യേ.. ”

“ഓ അല്ലേലും അങ്ങേരെ പറയുമ്പോൾ നിനക്ക് പിടിക്കില്ല… “പണ്ടെങ്ങോ കഥ നന്നായി എന്ന് പറഞ്ഞതിന് ഇന്ന് കിട്ടിയില്ലേ…? ”

പിന്നീട് ഒന്നും മിണ്ടിയില്ല……… അച്ഛൻ ഞങ്ങൾ ഇരുന്നിടതേക്ക് വന്നു….

നാടകം തുടങ്ങാൻ സമയം എടുക്കും വീട്ടിൽ പോയി പിള്ളേർക്ക് ഭക്ഷണം കൊടുത്തിട്ടൊക്കെ വന്നാൽ മതി.. അല്ലെങ്കിൽ നാടകം കഴിയുമ്പോഴേക്കും അവർ ഉറങ്ങും…
അച്ഛാൻ പറഞ്ഞത് പോലെ വീട്ടിൽ പോയിട്ട് വരാം എന്നും പറഞ്ഞു വീട്ടിലേക്ക് നടന്നു…

എല്ലാവരും ഭക്ഷണം ഓക്കെ കഴിച്ചു വീണ്ടും പോകാൻ റെഡി ആയി എന്തുകൊണ്ടോ പോയപ്പോൾ ഉള്ള ഉത്സാഹം തോന്നിയില്ല…..

നാടകം കാണാൻ വരുന്നില്ല എന്ന് പറഞ്ഞു…..

ഞാൻ പോകാതെ ഒറ്റയ്ക്ക് വീട്ടിലിരിക്കാൻ അച്ഛൻ സമ്മതിക്കുന്നില്ല…. എന്നാൽ ആരും പോകണ്ട എന്ന് പറഞ്ഞു…..

ഞാൻ കാരണം അവരുടെ സന്തോഷം കളയണ്ട എന്ന് കരുതി പോകാൻ തീരുമാനിച്ചു…

എല്ലാവരും ഇറങ്ങി……

പോകുന്ന വഴിക്ക് കാലിന്റെ പെരുവിരൽ തട്ടി ചോര പൊടിഞ്ഞു…. അച്ഛൻ കലിലേക് ലൈറ്റ് തെളിയിച്ചു…. നഖം ഇളകി നല്ല രീതിയിൽ ചോര പൊടിയുന്നുണ്ടായിരുന്നു……

എന്തായാലും വായനശാലയിലേക്ക് നടന്നു…..

നല്ലൊരിടം തേടി കണ്ണുകൾ പരതി നടന്നപ്പോൾ രണ്ട് കണ്ണുകൾ എന്റെ നേർക്ക് നോക്കുന്നത് കണ്ടു….. മാനസിൽ ഞാൻ ആ പേര് ഉരുവിട്ടു മനുവേട്ടൻ……

നമ്മളെ കണ്ടത് കൊണ്ട് അടുത്തേക്ക് വരുന്നത് കണ്ടു… ഞാൻ ഒരു സൈഡിലേക്ക് ഒഴിഞ്ഞു നിന്നു… അച്ഛനോട് വന്നു കാര്യങ്ങൾ ഓക്കെ തിരക്കി നടന്നു പോയി…

പോകാൻ എളുപ്പത്തിൽ ഒരിടത്തു ഇരുന്നു…

തൊട്ട് അപ്പുറത്തെ വീട്ടിലെ സുമിത്രേടത്തി വീട്ടിലേക്ക് പോകാൻ വന്നപ്പോൾ ഞങ്ങളെ കണ്ടു അടുത്തേക്ക് വന്നു

“”സുമിത്രേ നീ നാടകം കാണുന്നില്ലേ..? “അമ്മ ചോദിച്ചു

“ഇല്ല ചേച്ചി പല്ല് വേദനായാ മഞ്ഞു കൊള്ളാൻ വയ്യ… ”

“വ്യന്ദേ നീ പോകുന്നെങ്കിൽ സുമിത്രയുടെ കൂടെ പോ ഞങ്ങൾ വരുമ്പോൾ വിളിക്കാം….. ”

ഞാൻ സുമിത്രേടതിയുടെ കൂടെ വീട്ടിലേക് നടന്നു…. പോകുന്ന വഴിക്ക് റോഡിന്റെ അരികിൽ മനുവേട്ടൻ ആരോടോ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു….

സുമിത്രേട്ടത്തിയുടെ കൂടെ നടന്നു….. കുറച്ച് കൂടി മുന്നിലേക്ക് പോയപ്പോൾ പുറകിൽ നിന്നു വിളി കേട്ടു….

സുമിത്രേച്ചി……

ഞങ്ങൾ തിരിഞ്ഞു നോക്കി…. സതീഷ്ഏട്ടൻ…..

“എന്താടാ സതീഷേ ..”

“ചേച്ചി പോകുവാണോ…?”

“എനിക്ക് മഞ്ഞു കൊള്ളാൻ വയ്യ… ”

“അപ്പോൾ വ്യന്ദയോ? ”

അവൾക്ക് കാണണ്ട എന്ന്…. അവളുടെ കാലു പൊട്ടി ചോര വരുന്നു…. ”

എവിടെ വ്യന്ദേ…. ”

ചേച്ചി ലൈറ്റ് കളിലേക് തെളിച്ചു അപ്പോഴേക്കും ചോര ഇട്ടിരുന്ന ചെരുപ്പ്
മുഴുവൻ ആയി……

അയ്യോ ഒത്തിരി ചോര പോയല്ലോ വാ വായനശാലയിൽ മരുന്ന് ഉണ്ട്‌ എടുത്തു തരാം……

“വേണ്ട വീട്ടിൽ പോയി കെട്ടി വച്ചോളാം…. ”

സതീഷേട്ടൻ നിർബന്ധം പറഞ്ഞിട്ടും പോയില്ല ചേച്ചിയോടൊപ്പം വീട്ടിലേക് നടന്നു…

വീട്ടിൽ എത്തി ചേച്ചി വെള്ള തുണി തന്നു മുറിവ് കെട്ടി വയ്ക്കാൻ

“”നഖം ഇളകിയിട്ടുണ്ട്…. ചിലപ്പോ എടുക്കേണ്ടി വരും..””ചേച്ചി പറഞ്ഞു.

“നിനക്ക് ഭക്ഷണം തരട്ടെ..?

“വേണ്ട ഞങ്ങൾ കഴിച്ചിട്ടാണ് അങ്ങോട്ട് പോയത് “”

എന്നാൽ നീ ഇരിക്ക് ഞാൻ കഴിക്കട്ടെ…

ചേച്ചി കഴിക്കാൻ പോയി…. ടീപ്പോയിൽ ഇരുന്ന മാസിക വെറുതെ മറിച്ചു നോക്കി…

കുറച്ച് കഴിഞ്ഞു വാതുക്കൽ മുട്ട് കേട്ടു…..

കതക് തുറക്ക് വ്യന്ദേ ചേട്ടൻ ആയിരിക്കും.. ”

..വാതിൽ തുറന്നു…… മുന്നിൽ മനുവേട്ടൻ…….. (തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വർഷം – പാർട്ട്‌ 4”

Leave a Reply

Don`t copy text!