Skip to content

വർഷം – പാർട്ട്‌ 5

varsham-aksharathalukal-novel

ഈശ്വരാ…… ഇത് എന്തിനാ ഇപ്പോൾ ഇവിടേക്ക് വന്നത്…..

അപ്പോഴേക്കും മുണ്ടിന്റെ തുമ്പു പിടിച്ചു കൊണ്ട് സതീഷേട്ടനും കയറി വന്നു…..

“ആരാ മോളെ……. ”

“സതീഷേട്ടനാ സുമിത്രേടത്തി…. ”

“അങ്ങോട്ട് മാറി നിലക്ക് കൊച്ചേ… “അതും പറഞ്ഞു സതീഷേട്ടൻ എന്നെ കടന്നു അകത്തേക്ക് പോയി

“എന്താ സതീഷേ….? ”

“വ്യന്ദയ്ക്ക് മരുന്ന് കൊണ്ട് വന്നതാ…. ”

“അവൾ അത് കെട്ടി വച്ചിട്ടുണ്ട്…. ”

മനുവേ നീ ആ മരുന്ന് വ്യന്ദയുടെ കയ്യിലേക്ക് കൊടുത്തിട്ട് വാ…..

ചേച്ചി വിശപ്പിനു വല്ലതും താ… നാടകം കഴിഞ്ഞു ചെല്ലുമ്പോഴേക്കും വിശന്നു ചാകും.

“വാ…….. മനുവിനും എടുക്കട്ടേ…. ”

“വേണ്ട ചേച്ചി…… അവൻ കഴിക്കട്ടെ ”

സുമിത്രേടത്തിയുടെ പുറകെ സതീഷേട്ടനും അടുക്കളയിലേക്ക് പോയി….

മനുവേട്ടൻ തിരിഞ്ഞു എന്നെ നോക്കി ചോദിച്ചു… “നിന്റെ കാൽ എങ്ങനാ മുറിഞ്ഞത്…? ”

“നടന്നു പോയപ്പോൾ കല്ലിൽ തട്ടിയതാ… ”

“നീ എന്നും നടക്കുന്ന വഴി അല്ലേ…. കല്ല് കാണാൻ പറ്റിയില്ലേ…. ”

അതിനു ഞാൻ മറുപടി പറഞ്ഞില്ല….

അപ്പോഴേക്കും മനുവേട്ടൻ അടുത്തേക്ക് വന്നു… “എവിടെ?
നോക്കട്ടെ… ”

കാലു വഴി കിടന്ന പാവാടയുടെ തുമ്പു ഉയർത്തി കാലു മുന്നിലേക്ക് നീട്ടി വച്ചു….

വെള്ളതുണി കെട്ടി വച്ചിരുന്നതു ശ്വേതവർണത്തിൽ ആയി മാറിയിരുന്നു….

അവിടെ ഇരിക്ക്…… അടുത്ത് കിടന്ന കസേര ചൂണ്ടി കാട്ടി പറഞ്ഞു…. ഞാൻ അതിലേക്ക് ഇരുന്നു അപ്പോഴേക്കും മനുവേട്ടൻ കയ്യിൽ ഇരുന്ന കിറ്റ് ടീപ്പോയിൽ വച്ചിട്ട് നിലത്തേക്ക് കാൽ കുത്തി ഇരുന്നു എന്റെ കാലിൽ കെട്ടിവച്ചിരുന്ന തുണി മെല്ലെ അഴിച്ചു എടുത്തു…

വിരലിനോട് ചേർന്നു ഇരുന്ന തുണി അഴിച്ചെടുത്തപ്പോൾ ചെറിയ ഒരു നോവ്….. വേദനയോടെ ഞാൻ കാലിലേക്ക് നോക്കി…. കാലിലെ മുറിവിലേക്ക് നോക്കി ഇരുന്ന മനുവേട്ടൻ എന്റെ മുഖത്തേക്ക് നോക്കി….

“നല്ല മുറിവ് ഉണ്ടെല്ലോ….? ”

അപ്പോൾ ആ മുഖത്തു ദേഷ്യമോ, പകയോ ഒന്നുമില്ല…. അലിവോടെ നോക്കുന്നു….

കിറ്റിൽ നിന്നു മരുന്ന് എടുത്തു പുരട്ടി….. ചോര ഓക്കെ മെല്ലെ തുടച്ചു കോട്ടൺ കൊണ്ട് കെട്ടാൻ തുടങ്ങി…..

“ചിലപ്പോൾ നഖം ഇളകി പോകും കെട്ടോ… ”

“”മ് ”

“”കാലു മുറിഞ്ഞത് കൊണ്ടാണോ നാടകം കാണാൻ ഇരിക്കാഞ്ഞത്… ”

“അല്ലാ.. ”

“പിന്നെ… ”

“കാണണം എന്ന് തോന്നിയില്ല….. !

“അതെന്താ… ഇഷ്ടമല്ലേ നാടകം കാണുന്നത്…. ”

“ഇഷ്ടക്കേട് ഒന്നും ഇല്ല……. ”

“പിന്നെന്താ…? ”

“ഒന്നുമില്ല….. ”

സമ്മാനം കിട്ടാത്തതിൽ ഉള്ള സങ്കടം ആണോ…..?

“”അയ്യേ…. അങ്ങനെയൊന്നും അല്ലാ….. ”

“പക്ഷേ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ…? ”

“എനിക്ക് സമ്മാനം ഒന്നും വേണ്ട…..”

“”വേണ്ടെങ്കിൽ വേണ്ട……. “”

അപ്പോഴേക്കും സുമിത്രടതിയുടെ രവിയേട്ടൻ വന്നു….. അവർക്ക് മക്കളില്ല കല്യാണം കഴിഞ്ഞു പത്തു വർഷം ആയി….. അതുകൊണ്ട് ജീവനാണ് രണ്ടാൾക്കും ഞങ്ങളെ….

“”അയ്യോ കൊച്ചിന്റെ കാലിനെന്തു പറ്റി “”

“ഒന്ന് തട്ടി തൊലി പോയതാ രവിയേട്ടാ…. “സുമിത്ര ഏട്ടത്തി പറഞ്ഞു…

ഇന്നിനി ആശുപത്രിയിൽ ആളു കാണില്ല…

സാരമില്ല ചേട്ടാ മരുന്ന് വച്ചു കെട്ടിയിട്ടുണ്ട്…..

“മതിയോ മോളെ…. വേദന ഉണ്ടോ.? ”
കുഴപ്പമില്ല… ശരിയാകും… മരുന്ന് വച്ചിട്ടുണ്ട്… ”

“മനു മരുന്ന് കൊണ്ട് വന്നതാണോ?

“അതേ ചേട്ടാ സതീഷും ഉണ്ട്‌…. ”

അവൻ കഴിക്കുവാ രവിയേട്ടാ…. രവിയേട്ടനും വാ… കഴിഞ്ഞാൽ പാത്രങ്ങൾ ഓക്കെ എടുത്തു വയ്ക്കാം….. സുമിത്ര രവിയെ നോക്കി പറഞ്ഞു

“എന്നാൽ കഴിക്കാം….. മനു കഴിക്കുന്നില്ലേ… ”

“ഇല്ല ചേട്ടൻ കഴിച്ചോ “””

ശരി എന്നാൽ കഴിച്ചിട്ടു വരാം…

അവർ പോയി കഴിഞ്ഞു….. മനുവേട്ടൻ പോക്കറ്റിൽ നിന്നു ഒരു കടലാസ് എടുത്തു എന്റെ നേരെ നീട്ടി……

ഞാൻ അത് വാങ്ങി…..

ഞാൻ എഴുതിയ കഥയും കവിതയും……

ഞാൻ അന്തംവിട്ടു ആ മുഖത്തേക്ക് നോക്കി…..

“വായിച്ചു നോക്കിയിട്ട് പോക്കറ്റിൽ വച്ചു… ബാക്കി ഉള്ളതിന്റെ കൂടെ വയ്ക്കാൻ മറന്നു പോയി…. ”

“നിന്റെ എഴുത്തു തന്നെയാണ് നല്ലത് നിന്റെ സ്ഥാനം മറ്റാർക്കും കിട്ടില്ല….. ഇതിന്റെ സമ്മാനം ഞാൻ തരാം… ”

“എനിക്ക് സമ്മാനം ഒന്നും വേണ്ട… ”

സമ്മാനം അല്ലാ…. ഇതു മറന്നു പോയതിനുള്ള പ്രായശ്ചിത്തം…..

“അതൊന്നും വേണ്ട……. ”

“എനിക്ക് വേണമെങ്കിലോ? “വാ നാടകം കണ്ടിട്ട് വരാം….

“”വേണ്ട….. ഞാൻ വരുന്നില്ല “””

“എനിക്ക് നാടകം കാണണം…… ”

“അതിനെന്താ ഏട്ടന് പോയി കണ്ടുകൂടെ…. ”

“ഞാൻ കാണുന്നെങ്കിൽ നീയും കാണും ഇല്ലെങ്കിൽ കാണില്ല….. ”

ആ പറഞ്ഞത് പൂർണമായും ഉൾകൊള്ളാൻ ആയില്ലെങ്കിലും…. ഉള്ളിൽ ആഗ്രഹിച്ചതു എന്തോ എന്നിലേക്ക് പെട്ടന്ന് വന്നു ചേർന്നത് പോലെ

“നീ വരുന്നുണ്ടോ….. ”

ഇനി അച്ഛൻ വഴക്ക് പറയും….

അതൊന്നും ഇല്ല…. നിനക്ക് കാണണമെകിൽ പോകാം….

വേണമെന്നോ വേണ്ടന്നോ പറയാനാകാതെ ഞാൻ നിന്നു….

എന്റെ മുഖത്തേക്ക് നോക്കാതെ നിന്നെകിലും ആ മുഖത്ത് പെട്ടന്ന് ഭാവ വ്യത്യാസങ്ങൾ എനിക്ക് കാണാമായിരുന്നു….

കാണുന്നില്ല എന്ന് പറഞ്ഞിട്ട് ഇനി എങ്ങനെ കാണാൻ പോകും ഭഗവാനെ…….

അപ്പോഴേക്കും എല്ലാവരും ഭക്ഷണം കഴിച്ചിട്ട് വന്നു…

“എന്നാൽ നമുക്ക് ഇറങ്ങാം മനുവേ… “സതീഷേട്ടൻ പറഞ്ഞു

“ഇറങ്ങാം… ”

“ഇതാ ഈ ഓയ്ൽമെന്റ് രണ്ട് ദിവസം പുരട്ടു “എന്റെ നേരെ നീട്ടി മനുവേട്ടൻ പറഞ്ഞു. ഞാൻ അത് വാങ്ങി….

!എന്നാൽ ഞങ്ങളിറങ്ങട്ടെ….. രവിയേട്ടനും വരുന്നില്ലേ നാടകം കാണാൻ… സതീഷ് ചോദിച്ചു..

“ഇല്ലടാ ഇവരെ ഇവിടെ ഇരുത്തിയിട്ട് ഞാൻ എങ്ങനെ വരും…? ”

“എന്താ സുമിത്രേച്ചി മുറ്റത്തു ഒരു പരിപാടി വന്നിട്ട് കാണാൻ വരാതെ ഇരുന്നാലോ? ”

“എനിക്ക് പല്ലുവേദനയാടാ മഞ്ഞു കൊണ്ടാൽ നീര് വന്നു വീർക്കും… ”

“സുമിത്രേച്ചിയെ ഞാൻ മഞ്ഞുകൊള്ളാതെ ഇരുത്തിയാൽ പോരേ..? ”

“വേണ്ടടാ ദേ ഇവൾക്കും കാണണ്ടന്നു പറഞ്ഞു…. ”

“അത് ചുമ്മാതെയാ കാലു ചെറുതായി തട്ടി എന്നും പറഞ്ഞു നമ്പർ ഇട്ടതാ….. ചേച്ചി വാ നമ്മുടെ ദിനേശന്റെ വീട്ടു പടിക്കൽ ഇരുന്നാൽ നന്നായി കാണാം…. മഞ്ഞും കൊള്ളണ്ട…. ഞങ്ങളും അവിടെ ഇരുന്ന കാണുന്നത്.. വാ… ”

സുമിത്രേടത്തി എന്നെ നോക്കി…. പോകുന്നോ മോളെ നിനക്ക് കാലു വേദന ഉണ്ടോ..? ”

“ഇല്ല പോകാം…… ”

“എന്നാൽ ഇറങ്ങു സുമിത്രേ… “രവിയേട്ടൻ പറഞ്ഞു….

ഞാൻ അടുക്കള കതക് അടച്ചിട്ടു വരാം ഇറങ്ങിയ്ക്കോ…

അങ്ങനെ എല്ലാവരും പുറത്തേക്ക് ഇറങ്ങി….

മനുവേട്ടന്റെ മുഖത്ത് വെട്ടം വീണു ഞങ്ങൾ എല്ലാവരും ഒന്നിച്ചു പരിപാടി സ്ഥലതേക്ക് പോയി…..

അടുത്തുള്ള വീടിന്റെ വരാന്തയിൽ കയറി ഇരുന്നു വേറെയും മൂന്നു നാലു പേര് ഉണ്ടായിരുന്നു….

ഞങ്ങൾ വന്ന കാര്യം സതീഷേട്ടൻ പോയി അച്ഛനോട് പറഞ്ഞിട്ട് വന്നു…

പരിപാടി തുടങ്ങുന്നത് വരെ അവർ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു…….

പരിപാടി തുടങ്ങി കഴിഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ രണ്ടാളും അവിടെ തന്നെ വന്നു…

ഞാൻ ഇരിക്കുന്നതിന്റെ അടുത്ത് ഉള്ള തിട്ടയിൽ കയറി ഇരുന്നു മനുവേട്ടൻ….. എത്ര പിടിച്ചു ഇരുന്നിട്ടും ഇടക്ക് കണ്ണു അവിടേക്ക്‌ പാഞ്ഞു….

മനുവേട്ടൻ നാടകത്തിൽ ശ്രദ്ധിച്ചു ഇരിക്കുന്നു…

ഇടക്ക് എപ്പോഴോ നോക്കിയപ്പോൾ കണ്ണുകൾ ഒരു നിമിഷത്തേക്ക് കഥ പറഞ്ഞു….

പരിപാടി കഴിയുന്നത് വരെ മനുവേട്ടൻ അവിടെ തന്നെ ഇരുന്നു….

നമുക്ക് അങ്ങോട്ട് നടക്കാം അവർ അപ്പോഴേക്കും വരും….. ഞാനും സുമിത്രേടത്തിയുടെ കൂടെ നടന്നു…. കുറച്ച് മുന്നോട്ട് പോയി തിരിഞ്ഞു നോക്കി….

ആ കണ്ണുകൾ എന്നെ നോക്കി അവിടെ തന്നെ ഉണ്ടായിരുന്നു….. അവയോടു യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു….

പിന്നിൽ എന്നെ ഉറ്റുനോക്കുന്ന ആ കണ്ണുകൾ ഉണ്ടെന്ന വിശ്വാസം തന്ന അവസ്ഥ എന്തായിരുന്നു എന്ന് അറിയാൻ കഴിഞ്ഞില്ല….. എന്നാലും അടി വയ്ക്കുന്ന കാലുകൾക്ക് ഭാരം ഇല്ലാത്തതു പോലെ…. കൈകളിൽ ചെറിയ പെരുപ്പ്… ഒരു തണുപ്പ് എന്നെ ചുറ്റി വരിയുന്നപോലെ…..

സുമിത്രേടത്തിയുടെ വീട്ടുപടിക്കൽ അച്ഛൻ വരുന്നതും നോക്കി ഇരുന്നു…

അപ്പോൾ അകത്തു ഇരുന്നു ഓയിൽമെന്റ് ഏട്ടത്തി എടുത്തു കൊണ്ട് വന്നു തന്നു

അപ്പോഴാണ് തിരികെ തന്ന പേപ്പറിന്റെ ഓർമ വന്നത് അകത്തു കയറി ടീപൊയിൽ നോക്കി അത് മടക്കി വച്ചതു പോലെ ഇരിക്കുന്നു….

അതും എടുത്തു മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അച്ഛൻ വന്നു വിളിച്ചു

ഏട്ടത്തിയോട് യാത്ര പറഞു അവരോടൊപ്പം നടന്നു… രണ്ട് വീട് ദൂരമേ ഉള്ളൂ….

വീട്ടിൽ ചെന്നു അച്ചൻ കാലിൽ നോക്കി ചോദിച്ചു ഒത്തിരി ചോര പോയോ….

കുറച്ച്

“നാളെ വേണമെങ്കിൽ നമ്മുടെ ഹോമിയോ ഡോക്ടറെ പോയി കാണാം.. ”

“മുറിവിനുള്ള മരുന്ന് സതീഷേട്ടൻ തന്നിട്ടുണ്ട്…. ”

“മ് ”

“കാൽ തൂക്കി ഇടണ്ട ചിലപ്പോ നീര് വരും…. ഒരു തലയിണ കാലിൽ വച്ചു കിടന്നോ… ”

“മ് ”

എല്ലാവരും മുറികളിലേക്ക് പോയി…

മുറിയിലെത്തി ഞാൻ മരുന്ന് അലമാരയിൽ വച്ചു….
പേപ്പർ ഡയറിയിൽ വയ്ക്കാൻ നേരം ഒന്നുകൂടി തുറന്നു നോക്കി..

കഥയുടെ അക്ഷരത്തെറ്റുകൾക്ക്
അടിയിൽ ചെറിയ വര കണ്ടു…..

കവിത എഴുതിയ പേപ്പറിലും തിരുത്തുകൾ ഉണ്ടായിരുന്നു….

കവിതയുടെ ഏറ്റവും അടിയിൽ ആയി രണ്ടു വരി അധികം എഴുതിയിരിക്കുന്നു….

“അക്ഷരം പൂക്കുന്ന നിൻവിരൽതുമ്പ് കൊണ്ടെന്നിലെ പ്രണയത്തെ പുഷിപികൂ…….. ”

(തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.8/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വർഷം – പാർട്ട്‌ 5”

  1. It going well and interesting. Can you post daily two parts or increase the length of the story. ♥️♥️♥️♥️♥️

Leave a Reply

Don`t copy text!