Skip to content

വർഷം – പാർട്ട്‌ 6

varsham-aksharathalukal-novel

പേപ്പർ മടക്കി ഡയറിക്ക് ഉള്ളിൽ വച്ചു……

ഞാൻ വായിച് മനസിലാക്കിയത് തന്നെ ആണോ മനുവേട്ടൻ മനസ്സിൽ ഉദ്ദേശിച്ചതും….

കിടന്നു ഒരുപാട് നേരം കഴിഞ്ഞിട്ടും ഉറക്കം വന്നില്ല….

പിന്നെയും പിന്നെയും ആ പേപ്പർ എടുത്തു അതിലെ വരികൾ ഓരോ അക്ഷരങ്ങൾ ആയി വായിച്ചു നോക്കി…

എപ്പോഴോ ഉറക്കം വന്നു എന്റെ കണ്ണുകളെ തഴുകി…….

പിറ്റേന്നും ഓണത്തിന്റെ കളിയും ചിരിയും സദ്യയും ഓക്കെ ആയിരുന്നു… എല്ലാസമയവും അവരുടെ കൂടെ നിൽക്കാൻ പറ്റിയില്ല…. ഇടവേളകളിൽ എല്ലാം ഞാൻ ആ അക്ഷരങ്ങളെ കാണാൻ കൊതിച്ചു……

പിറ്റേന്നു അപ്പച്ചിയും മാമനും കുട്ടികളും ഓക്കെ പോകാൻ റെഡി ആയി കൂട്ടത്തിൽ ഞങ്ങളും….സാധാരണ എല്ലാ വർഷവും അങ്ങനെ ആണ് രണ്ടു ദിവസം അവിടെ തങ്ങാറുണ്ട്…

പക്ഷേ പോകാൻ എന്തോ ഒരു ഉത്സാഹം ഇല്ലായിരുന്നു….

അന്ന് എന്റെ മുറിയും അതിൽ ഒളിച്ചിരിക്കുന്ന നിധിയും ആയിരുന്നു മനസ് നിറയെ…..

“”എന്താ ചേച്ചി നിനക്കൊരു വിഷമം പോലെ…. എന്താ വരുന്നില്ലേ….? “”

“ഓ… അവിടെ ചെന്നാൽ എന്താ വിശേഷം… ”

“നേരത്തെ സർക്കീട്ടിനു വലിയ ഉത്സാഹം ആയിരുന്നല്ലോ? ഇപ്പോൾ എന്ത് പറ്റി… ”

ഇപ്പോൾ സർക്കീട്ട് ഇഷ്ട്ടമല്ല അത്ര തന്നെ…..

അതൊന്നുമല്ല വേറെ എന്തോ കാരണമുണ്ട് പറ…. നിനക്ക് എന്തോ പറ്റിയിട്ടുണ്ട്…

“ഒന്നുമില്ല ഒന്നുപോടി അവിടുന്ന്….. ”

എന്തായാലും ഞാൻ കണ്ടുപിടിക്കും നോക്കിക്കോ….. അതും അവൾ പുറത്തേയ്ക്ക് പോയി….

മനസില്ലാ മനസോടെ അവർക്ക് ഒപ്പം യാത്ര ആയി….

അത്യാവശ്യം സൗകര്യങ്ങൾ ഓക്കെ ഉള്ള പുതിയ മാതൃകയിൽ ഉള്ള വാർത്ത വീടാണ് അപ്പച്ചിക്ക്….. ഞങ്ങളുടേത് തറവാട് വീട് ആയിരുന്നു…..

അപ്പച്ചിക്ക് വീട്ടിൽ ടെലിഫോൺ ഉണ്ട്‌ ഞങ്ങൾക്ക് ഇല്ല….. സുമിത്രേടത്തിയുടെ വീട്ടിൽ ഉണ്ട്‌ അപ്പച്ചി വിശേഷങ്ങൾ അറിയാൻ അവിടെ ആണ് വിളിക്കാറ്….

അവിടുത്തെ ഓണം കൊളളലും നല്ല സന്തോഷം ആയിരുന്നു പക്ഷേ എനിക്ക് കുറച്ചു വേദനയും….

കാലിലെ വിരൽ ഇളകി മുറിവ് ഉണങ്ങാതെ ആയി…… മാമനും അച്ഛനും കൂടി വൈകിട്ട് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി….

ഡോക്ടർ നഖം ഇളക്കി കളഞ്ഞിട്ടു മരുന്ന് വച്ചു കെട്ടി…… ഇൻജെക്ഷൻ എടുത്തു… മൂന്നു ദിവസം മരുന്ന് വയ്ക്കാനും ഇൻജെക്ഷൻ എടുക്കാനും ചെല്ലണം…. അതുകാരണം എന്നെയും വിദ്യയെയും അവിടെ നിർത്തി അച്ഛനും അമ്മയും വീട്ടിലേക്ക് വന്നു

പിറ്റേന്നു സുമിത്രേടത്തി വിളിച്ചു സുഖ വിവരങ്ങൾ തിരക്കാൻ കൂട്ടത്തിൽ പറഞ്ഞു നിന്റെ കാലിന്റെ മുറിവ് കുറഞ്ഞോ എന്നറിയാൻ സതീഷും മനുവും കൂടി വന്നിരുന്നു പക്ഷേ നിങ്ങൾ അവിടെ ഇല്ലായിരുന്നു…. ”

അത് കേട്ടപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വന്നു….. എത്രയും പെട്ടന്ന് വീട്ടിലേക്ക് പോയാൽ മതി എന്ന് തോന്നി…. സാധാരണ വന്നാൽ അച്ഛൻ കൂട്ടികൊണ്ട് പോകാൻ വരരുതേ എന്നാണ് പ്രാർത്ഥന……

എങ്ങനെ ഒക്കെയോ രണ്ടു ദിവസം കഴിച്ചു കൂട്ടി….. മാമൻ ഞങ്ങളെ രണ്ടുപേരെയും വീട്ടിൽ കൊണ്ടു വിട്ടു…..

വീട്ടിൽ എത്തിയ പാടെ ഞാൻ എന്റെ മുറിയിലെത്തി.. ഡയറി തുറന്നു പേപ്പർ എടുത്തു നോക്കി…..

ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു സുഖമുള്ള കുളിർ….

പിന്നെയും എത്ര ദിവസങ്ങൾ കാത്തിരുന്നു ഒന്ന് മിണ്ടാൻ….. കണ്ണുകൾ തേടി അലയാത്ത സ്ഥലങ്ങൾ ഇല്ല…. കാതുകൾ ആ മോട്ടോർ ബൈക്കിന്റെ ശബ്ദത്തിനു വട്ടം പിടിച്ചു…..

കണ്ണുകൾക്കും കാതിനും കൊതിച്ചത് കിട്ടിയില്ല….. കാത്തിരുപ്പ് നീണ്ടു… സ്കൂൾ തുറന്നു…. പരീക്ഷ കഴിഞ്ഞു…… ഉള്ളിനുള്ളിൽ വേദന മൊട്ടിട്ടു…

ഒന്നുരണ്ടു പ്രാവശ്യം വിദ്യയുടെ കൂടെ വായനശാലയിൽ പോയി…. കണ്ടില്ല…. സതീഷേട്ടനോട് ചോദിക്കാൻ ഉള്ള ധൈര്യം വന്നില്ല…

എന്നാലും സതീഷേട്ടൻ വിശേഷങ്ങൾ ഓക്കെ ചോദിച്ചു…..

അധികസമയവും മുറിക്കുളിൽ ഇരിക്കുന്നത് കണ്ടു വിദ്യ മൂന്നു നാലു പ്രാവശ്യം വന്നു. പടിക്കാനുള്ളത് കൊണ്ടാണ് എന്ന്പറഞ്ഞു വിശ്വസിപ്പിച്ചു വിട്ടു…

അച്ഛൻ ഒരിക്കൽ ചോദിച്ചു “മോളെ ട്യൂഷനു പോകണമെങ്കിൽ പൊയ്ക്കോ..? ”

“വേണ്ട അച്ഛാ ഞാൻ പഠിച്ചോളാം… ”

“പറ്റുന്നത് പോലെ മതി….. ഇല്ലെങ്കിൽ ട്യൂഷനോ സ്പെഷ്യൽ ക്ലാസ്സിനോ പോകാം “”

“കുഴപ്പമില്ല അച്ഛാ സ്കൂളിൽ നന്നായി പഠിപ്പികുന്നുണ്ട്… ”

“മ്…. മാർക്ക് കുറഞ്ഞു എന്ന് കരുതി വിഷമിക്കണ്ട ഉള്ളത് മതി.. ”

“ശരി “””

പിന്നെയും വിദ്യ പിടികൂടി…. സാധാരണ അവളോട്‌ തല്ലു പിടിക്കാനും വഴക്കിനും ഓക്കെ പോകാറുണ്ട്…. പക്ഷേ ഇപ്പോൾ അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ ഉള്ളിലുള്ള സങ്കടം പുറത്തു വരും എന്ന് കരുതി ഒഴിഞ്ഞു മാറും…

ഇക്കുറി അവൾ വിട്ടില്ല……

“”നീ സത്യം പറഞ്ഞോ ഇല്ലെങ്കിൽ ഞാൻ അച്ഛനോട് പറയും….

ഡയറിയിൽ ഇരുന്ന കടലാസ് ഞാൻ അവളെ കാണിച്ചു അന്ന് ഉണ്ടായ കാര്യങ്ങളും….

“അന്ന് അങ്ങേരു വായനശാലയിൽ വച്ചു എരി കേറ്റിയപ്പോഴേ തോന്നിയതാ എന്തോ ഒരു പന്തികേട്…. “ഞാൻ സമ്മതിക്കില്ല
എനിക്ക് അയാളെ ഇഷ്ട്ടമല്ല…. “”

പോകാൻ തുടങ്ങിയ അവളുടെ കൈയിൽ പിടിച്ചു വലിച്ചു ഞാൻ കട്ടിലിൽ ഇരുത്തി…

“അങ്ങനെ പറയല്ലേ വിദ്യ….. ”

“നിനക്ക് എന്താ ചേച്ചി…… അയാള് അതിൽ രണ്ടു വരി എഴുതി എന്ന് കരുതി… നീ അതും ഓർത്തു ഇരിക്കുവാനോ…? ”

അത് എനിക്ക് വെറും രണ്ടു വരി അല്ലാ… അതിൽ എല്ലാം ഉണ്ട്‌…

“പിന്നെ അതിൽ ഉണ്ട്‌….. ഒന്ന് പോ… ”

“എന്റെ പൊന്നു വിദ്ധ്യേ നീ ആരോടും പറയരുത്….. നിനക്ക് മനസിലാവില്ല… പക്ഷേ എനിക്ക് അറിയാം ഞങ്ങൾക്ക് ഇടയിൽ എന്തോ ഉണ്ട്‌.ഏട്ടന് അങ്ങനെ ഇല്ലെങ്കിലും എനിക്ക് ഉണ്ട്‌…. ”

“നിനക്ക് വട്ടാ…. കണ്ണിൽ കണ്ട വട്ട് സാഹിത്യമെല്ലാം വായിച്ചു നിനക്കും വട്ടായി.. അങ്ങേരും എപ്പോഴും പുസ്തകം തിന്നു ഇരിക്കുന്നത് കാണാം… “എന്തായാലും ഞാൻ ആരോടും പറയുന്നില്ല പക്ഷേ അതിനു ഞാൻ സമ്മതിച്ചു എന്ന് അർഥമില്ല.. ”

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വീട്ടിൽ ടെലിഫോൺ കണക്ഷൻ കിട്ടി…… സ്കൂളിൽ നിന്നു വന്നപ്പോൾ പഴയ ഡയറി എടുത്തു കൊണ്ടു വന്നു അതിൽ കുറിച്ച് വച്ചിരുന്ന എല്ലാവരെയും വിളിച്ചു……

വിദ്യ ഒന്ന് രണ്ടു പ്രാവശ്യം വായനശാലയിൽ പോയി വന്നു… അവൾ വിളിച്ചിട്ടും പോയില്ല… ”

വിദ്യ പറഞ്ഞത് പോലെ എനിക്ക് അങ്ങനെ തോന്നിയതാവും….. മനുവേട്ടൻ അതൊന്നും ഉദ്ദേശിച് അല്ലാ അങ്ങനെ എഴുതിയത് എന്ന് മനസ് പറഞ്ഞു….. പതുക്കെ പതുക്കെ അതൊക്കെ എന്റെ മാത്രം സ്വപ്നങ്ങൾ ആയിരുന്നു എന്ന് പറഞ്ഞു ഞാൻ ഒരു കോണിലേക്ക് മാറ്റി വച്ചു…..

പഴയതു പോലെ ആയെങ്കിലും അത് ഒരു വിങ്ങൽ ആയി അവശേഷിച്ചു….. ”

പ്ലസ് വൺ പരീക്ഷ കഴിഞ്ഞു….. രണ്ടു മാസത്തേക്ക് സ്കൂൾ അടച്ചു…. ഒഴിവു സമയം പണ്ടത്തെ പോലെ വായിച്ചും എഴുതിയും കടന്നു പൊയ്ക്കൊണ്ടിരുന്നു…..

ഒരു ദിവസം വായനശാലയയിൽ പോയി ബുക്ക്‌ ഒന്നുരണ്ടു എണ്ണം നോക്കി എടുത്തു.. . അതുമായി സതീഷേട്ടൻ ഇരിക്കുന്നിടത്തേക്ക് വന്നു ബുക്ക്‌ പതിപ്പിച്ചു….

“വ്യന്ദ വീട്ടിലെ ഫോൺനമ്പർ കൂടി രജിസ്റ്ററിൽ എഴുതി ഇട്ടിട്ടു പോ “”സതീഷേട്ടൻ പറഞ്ഞു…

“രജിസ്റ്റർ എവിടെ ആണ്… “?

“ഇവിടെ എവിടെയോ എടുത്തു വച്ചല്ലോ….. ടാ മനുവേ ഞാൻ തന്ന ആ രജിസ്റ്റർ ഇങ്ങു കൊണ്ടു വാ….
അറിയാതെ തന്നെ സതീഷേട്ടൻ തല നീട്ടി വിളിച്ച ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി….

മേശപ്പുറത്തു ഇരുന്ന ബുക്കും എടുത്തു ദേ വരുന്നു മനുവേട്ടൻ….

“”ഈശ്വര ഇതു ഇവിടെ ഉണ്ടായിരുന്നോ….? അങ്ങോട്ട് കയറി പോയപ്പോൾ കണ്ടില്ലല്ലോ….?

മുണ്ട് അലസമായി മടക്കി കുത്തിഇരിക്കുന്നു….. രജിസ്റ്റർ എടുത്തു മേശപ്പുറത്തു കൊണ്ടുവച്ചു….

ആ മുഖത്തേക്ക് നോക്കി ഒന്ന് നോക്കുന്നത് പോലും ഇല്ല….

രജിസ്റ്റർ തുറന്നു എന്റെ പേരിൽ ഉള്ള വിവരങ്ങൾ ചേർത്ത ഇടതു ഞാൻ നമ്പർ എഴുതി ചേർത്തു…..

അവൾ പുസ്തകം എടുത്തു കഴിഞ്ഞിലെ….? അകത്തേക്ക് നോക്കി മനുവേട്ടൻ ചോദിച്ചു…

അറിയാതെ ഞാനും അകത്തേക്ക് നോക്കി

ഒരു പെണ്കുട്ടി കയ്യിൽ ബുക്കു മായി ഞങളുടെ അടുത്തേക്ക് വന്നു…

“ദേ കഴിഞ്ഞു മനുവേട്ടാ…. ”

“സതീഷേ ഗീതു എടുത്ത ബുക്ക്‌ എന്റെ മെമ്പർഷിപ്പിൽ ചേർത്തോ കെട്ടോ… “”

“ഓ… ശരി…… ”

“എന്നാൽ ഞാൻ ഇവളെ കൊണ്ടു വിടട്ടെ….. ”

“പോയിട്ടു വരുമോ…..? ”

“നോക്കട്ടെ, ഇവൾക്ക് എവിടൊക്കെ ഊര് ചുറ്റണം എന്ന് പറയുന്നത് കേട്ടു.. ”

“എന്നാൽ പൊയ്ക്കോ….. ”

“നോക്കട്ടെ…… ”

അതും പറഞ്ഞു മുറ്റത്തിരുന്ന ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ആ കുട്ടിയേയും കയറ്റി പോയി….

ഒരു നോക്കിനു വേണ്ടി കൊതിച്ചു….. കണ്ണ്എത്തുന്ന ദൂരം വരെ നോക്കി നിന്നു….
എനിക്ക് മാത്രം തോന്നിയത് ആണ്…. എന്റെ മാത്രം സ്വപ്നം ആയിരുന്നു….. ”

“അത് ആരാ സതീഷേട്ടാ ആ പെണ്കുട്ടി?…. ഒരു സമാധാനത്തിനായി അത് ചോദിക്കാതിരിക്കാൻ ആയില്ല… ”

“”അവന്റെ മാമന്റെയോ അപ്പച്ചിയുടെയോ മകൾ ആണ്… മുറപ്പെണ്ണ്…. അവൻ തിരുവനന്തപുരത്തുന്നു വന്നപ്പോൾ കൂടെ വന്നതാ…. “”

“നിനക്ക് ഇനി ജൂണിൽ അല്ലേ ഉള്ളൂ ക്ലാസ്സ്‌…? ”

“മ് ”

“ആ കൊച്ചും ഇനി പ്ലസ്ടു ആണെന്നു തോന്നുന്നു… ”

ബുക്ക്‌ എല്ലാം രെജിസ്റ്ററിൽ എഴുതി തിരിച്ചു തന്നു….. ഒപ്പം ഒരു നോട്ടീസും

വായനശാലയിൽ രണ്ടു ദിവസത്തെ വേനൽക്കാല സെമിനാറും പരിപാടികളും…

“ഇതിന്റെ കാര്യം മറക്കല്ലേ….. എല്ലാവരും ഉണ്ടെങ്കിലേ പരിപാടി ഗംഭീരമാകു……”

തലയാട്ടി യാത്ര പറഞ്ഞു ഇറങ്ങി…..

വരുന്ന വഴിയിൽ എല്ലാം എന്റെ ചിന്തകൾ അത് മാത്രം ആയിരുന്നു…

വീട്ടിലെത്തിയപ്പോൾ ആരും എന്നോടും ഒന്നും മിണ്ടാൻ വരല്ലേ എന്ന് മാത്രം ആയിരുന്നു ചിന്ത…

എന്റെ ജോലികൾ എല്ലാം പെട്ടന്നു തീർത്തു ഞാൻ മുറിയിലേക്ക് പോയി….

പേപ്പർ കീറി കളയാൻ തോന്നിയില്ല… പെട്ടന്നു എടുക്കാൻ പറ്റാത്ത രീതിക്ക് പഴയ ഒരു ബുക്കിൽ തിരുകി വച്ചു……

എന്നിട്ടും ഉള്ളിൽ സങ്കടം മാറുന്നില്ല…. സങ്കടം കൊണ്ടു ഇടക്ക് താടി വിറയൽ കൊള്ളുന്നു……

എത്ര ഓക്കെ മാറി നിന്നിട്ടും വിദ്യ കണ്ടുപിടിച്ചു….
അവളോട്‌ കാര്യം പറഞ്ഞു….

“ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതല്ലേ….. “അവളുടെ ഓരോ സങ്കല്പങ്ങൾ…. ”

“നീ ആരോടും പറയല്ലേ…. ”

“പിന്നെ എനിക്ക് അതല്ലേ പണി…. ”
നീ എഴുനേറ്റ് വാ നമുക്ക് വൈകിട്ട് കാവിൽ പോകാം…. സുമിത്രേടത്തി ചോദിച്ചു ചെല്ലുന്നോ എന്ന് ”

“ഞാൻ വരുന്നില്ലെടി….. ”

“നിനക്ക് വരാൻ പറ്റായ്ക ഒന്നും ഇല്ലല്ലോ…? “അപ്പോൾ നീ യും വരണം “”ഇല്ലെങ്കിൽ നീ വരാത്തത് ഇതു കൊണ്ടാണെന്നു ഞാൻ സുമിത്രേടതിയോടു പറയും…. ”

“ഓ നീ പറയണ്ട ഞാൻ വന്നോളാം…. ”

പിന്നെ ലൈബ്രറിയിൽ സെമിനാർ ഉണ്ട്‌ രണ്ടു ദിവസത്തെ അതിന്റ നോട്ടീസ് തന്നിട്ടുണ്ട് ദേ എ ബുക്കിൽ ഇരുപ്പുണ്ട്…..

അവൾ ബുക്ക്‌ തുറന്നു അതിൽ ഇരുന്ന നോട്ടീസ് നിവർത്തി വായിച്ചു..

“”ഓ ഭയങ്കര ബോറടി ആണ്….. ഞാനില്ല…. അവൾ പറഞ്ഞു അവളുടെ കയ്യിൽ ഇരിക്കുന്ന നോട്ടീസിന്റെ പുറകിൽ എന്തോ എഴുതിയിരിക്കുന്നു….

അവൾ അത് ബുക്കിൽ വച്ചു മുറിയിൽ നിന്നു പുറത്തിറങ്ങി…. ഞാൻ ആ നോട്ടീസ് പേപ്പർ എടുത്തു മറിച്ചു നോക്കി…

പേപ്പറിൽ എഴുതിയ അതേ കൈ അക്ഷരം..

“”കണ്ടിട്ടും കണ്ടില്ല എന്ന കളവു പറഞ്ഞ എൻ മുഖം തേടി അലഞ്ഞ
നിൻ കണ്ണുകൾ എന്നോട് പറഞ്ഞു…

ഉള്ളിൽ ഒരായിരം കണ്ണുമായി നീ നോക്കി ഇരിക്കുന്നു ഞാൻ തേടി അലഞ്ഞ എന്റെ പ്രണയവുമായി……

(കാത്തിരിക്കൂ )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വർഷം – പാർട്ട്‌ 6”

  1. നിങ്ങൾ ഒരു വല്ലാത്ത കക്ഷി തന്നെ. അങ്ങേയറ്റം ആകാംഷയിൽ കൊണ്ടിട്ടിട് നിർത്തും !!!!!കഥ കൊള്ളാം കേട്ടോ 👌

Leave a Reply

Don`t copy text!