Skip to content

വർഷം – പാർട്ട്‌ 8

varsham-aksharathalukal-novel

മറ്റ് ആരെങ്കിലും കണ്ടോ എന്ന ഭയത്തിൽ കൈകൾ പെട്ടന്ന് പിൻവലിക്കാൻ നോക്കി എങ്കിലും കൈ വിടുവിക്കാൻ പറ്റിയില്ല….

“ആരെങ്കിലും കാണും…. ”

“ആരും കാണില്ല…. ”

പിന്നെയും ഞാൻ ആ കൈകൾ ഒളിപ്പിച്ചു വച്ചു….

ഇടയ്‌ക്ക് ആലിന്റെ മൂട്ടിൽ സുമിത്രേടതിയെയും വിദ്യയെയും നോക്കി രണ്ടു പേരും കാര്യം പറഞ്ഞു ഇരിക്കുന്നു….

മനുവേട്ടൻ കുറച്ച് കൂടി എന്നോട് ചേർന്നിരുന്നു…. തൊട്ടടുത്തെ ചൂടും മണവും എനിക്ക് അറിയാൻ സാധിച്ചു…

“പറയാതെ പോയതല്ല പെട്ടന്ന് പോകേണ്ടി വന്നു…. നിന്നെ ഒന്ന് കണ്ടിട്ട് പോകാൻ വേണ്ടി ആണ് വീട്ടിലേക്ക് വന്നത്…. നിങ്ങൾ അവിടെ ഇല്ലായിരുന്നു…. ”

ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി.. നേരെ തന്നെ നോക്കി ഇരിക്കുന്നു….

മെല്ലെ ആ തോളിലേക്ക് തല ചേർത്തു വച്ചു…..

പിന്നീട് പരസ്പരം ഒന്നും മിണ്ടിയില്ല… പരിഭവങ്ങൾ എല്ലാം പറയാതെ പറഞ്ഞു തീർത്തു…..

പൂജയ്ക്ക് സമയമായപ്പോൾ ഓരോരുത്തർ ആയി അകത്തേക്ക് വന്നു തുടങ്ങി….

കൈയിലെ പിടി അയഞ്ഞു…. അവിടെ നിന്നും എഴുനേറ്റ് മാറി നിന്നു….

സുമിത്രേടത്തിയും വിദ്യയും അകത്തേക്ക് വന്നു അപ്പോഴേക്കും മനുവേട്ടൻ ആളുകൾക്ക് ഇടയിൽ എവിടെയോ മറഞ്ഞു….

പൂജ കണ്ടു തൊഴുതു…. പ്രസാദം വാങ്ങി എല്ലാവരും ഇറങ്ങി…..

ചെറുതായി ഇരുട്ട് വീണു തുടങ്ങിയിരുന്നു….

അമ്പലത്തിൽ നിന്നു ഇറങ്ങുമ്പോൾ അവിടെ എല്ലാം നോക്കി കണ്ടില്ല….. മതിലിനു വെളിയിൽ വന്നു ചെരുപ്പ് തിരഞ്ഞു കണ്ടു പിടിച്ചപ്പോഴേക്കും അവർ മുന്നോട്ട് നടന്നിരുന്നു…. റോഡിലേക്ക് തിരിയുന്ന വഴിയിൽ ബൈകിന്റെ പുറത്ത് ഇരിക്കുന്നത് കണ്ടു…..

വിദ്യയും സുമിത്രേടത്തിയും ബൈക്ക് കഴിഞ്ഞു നടന്നു…..

നടന്നു അടുത്ത് എത്തിയപ്പോൾ പറഞ്ഞു… “പോകുന്നത് വരെ വായനശാലയിൽ ഉണ്ടാകും മിക്കവാറും….. ”

മറുപടി ആയി ഒന്നും പറഞ്ഞില്ല…..

കൈയിൽ ഇരുന്നു ഇലചീന്തിൽ നിന്നു ചന്ദനം ആ നെറ്റിയിൽ തൊട്ടു കൊടുത്തു…. യാത്ര പറഞ്ഞു അവരോടൊപ്പം ഓടി എത്തി…..

പുറകിൽ എന്റെ കാൽപ്പെരുമാറ്റം കേട്ടു വിദ്യ എന്നെ സൂക്ഷിച്ചു നോക്കി….. അവൾക്ക് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്നു മനസിലായി… ഞാൻ മുഖം തിരിച്ചു സുമിത്രടത്തിക്ക് ഒപ്പം നടന്നു……

വീടിന്റെ താഴത്തെ പടികെട്ടുവരെ വന്നു നിന്നിട്ട് ഞങ്ങളോട് കയറി പോകാൻ പറഞ്ഞു…..
വീടിന്റെ മുറ്റത്തു എത്തും വരെ ഏട്ടത്തി ഞങ്ങളെ നോക്കി നിന്നു….

വരാന്തയിലേക്ക് കയറാൻ നേരം വിദ്യ ഉടുപ്പിന്റെ തുമ്പ് പിടിച്ചു നിർത്തി…..

“അവിടെ നിലക്ക്……. നീ ആ ചേട്ടനോട് മിണ്ടിയോ? ”

“”ഏത് ചേട്ടൻ? ”

“”അയ്യോടി അറിയാത്ത പോലെ….ഇങ്ങോട്ട് വന്നപ്പോൾ ആ ബൈക്കിന്റെ മണ്ടക്ക് ഇരുന്നില്ലേ ആ ചേട്ടനോട്…. ”

“ആഹ് ഞാൻ ആരെയും കണ്ടില്ല….. ”

“അയ്യോടി കള്ളം….. നീ ആ ബൈക്കിന്റെ അടുത്ത് നിൽക്കുന്നത് ഞാൻ കണ്ടതാണല്ലോ….? ”

“അത് എന്നോട് പോകുവാണോ എന്ന് ചോദിച്ചതാ…. ”

“ഞങ്ങളോടു ചോദിച്ചില്ലല്ലോ? ”

“എനിക്ക് അറിയില്ല ഒന്ന് പോകുന്നുണ്ടോ..? അവളെ തള്ളി മാറ്റി ഞാൻ അകത്തേക്ക് പോയി.. ”

“ഞാൻ കണ്ടുപിടിച്ചോളാം….. “അവൾ പുറകിൽ നിന്നു വിളിച്ചു പറഞ്ഞു…. ”

മുറിയിൽ എത്തി… വേഷം മാറി… എന്തുകൊണ്ടോ മുൻപ് എങ്ങും ഇല്ലാത്ത ഒരിഷ്ടം ആ ഉടുപ്പിനോട് തോന്നി….

പിന്നീട് ഉള്ള ദിവസങ്ങളിൽ വീടിന്റെ താഴത്തെ മണ്പാതയിലൂടെ ബൈക്ക് ഇരമ്പലോടെ പാഞ്ഞു…. ആ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുമ്പോൾ എല്ലാം അത് എന്നെ തേടി വന്നു…..

രണ്ടു ദിവസം കഴിഞ്ഞു വിദ്യക്ക് ട്യൂഷൻ ക്ലാസ് തുടങ്ങി….
അവൾ പോയ സമയത്തു അമ്മയോട് പറഞ്ഞു ഞാൻ വായനശാലയിലേക്ക് പോയി…..

സതീഷേട്ടൻ ഉണ്ടായിരുന്നു… സാധാരണ പോലെ വിശേഷങ്ങൾ ഓക്കെ പറഞ്ഞു ഞാൻ അകത്തേക്ക് പോയി…. വെളിയിൽ ബൈക്ക് കാണാത്തപ്പോഴേ മനസിലായി ആളുണ്ടാവില്ല എന്ന്…. എന്നാലും വന്ന സ്ഥിതിക്ക് ബുക്ക്‌ എടുത്തു പോകാം എന്ന് കരുതി…

ഷെൽഫിൽ നിന്നും ബുക്ക്‌ തിരഞ്ഞു… ചിലതൊക്കെ വായിച്ചു അങ്ങനെ തന്നെ നിന്നു…. അതിൽ മുഴുവൻ എന്നെ കുറിച്ച് ആണ് പറഞ്ഞിരിക്കുന്നത് എന്ന് തോന്നി……

പുതിയ ഒന്നു രണ്ടു പുസ്തകങ്ങൾ എടുത്ത് കൈയിൽ വച്ചു… അപ്പോഴേക്കും എന്റെ മുന്നിലേക്ക് നീണ്ടു വന്നു….. സതീഷ് ഏട്ടൻ ആയിരിക്കും എന്ന് കരുതി ബുക്ക്‌ കയ്യിൽ വാങ്ങിയ ശേഷം ആയിരുന്നു മുഖത്തേക്ക് നോക്കിയത്… മനുവേട്ടൻ…
ഇതു എപ്പോൾ വന്നു…..

പുസ്തകങ്ങൾക്ക് മുകളിലേക്ക് ഒരു പേനയും കൂടി എടുത്തു വച്ചു….

“സമ്മാനം തരാം എന്ന് പറഞ്ഞിരുന്നില്ലേ ഇതാ……. ”

“എപ്പോൾ വന്നു…. ”

“അതൊക്കെ വന്നു….. നീ വീട്ടിൽ നിന്നു വെളിയിൽ ഇറങ്ങില്ലേ..? ”

“ഇറങ്ങും… ”

“നിന്റെ വീടിന്റെ മുറ്റത്തു ഇറങ്ങുന്ന കാര്യം അല്ല….. ”

“ഇവിടെ അല്ലാതെ വേറെ എങ്ങും പോകില്ല… ”

എന്റെ കൈപിടിച്ചു ജെന്നലിന്റെ അടുത്തേക്ക് നീക്കി നിർത്തി….. ഞാൻ വാതിലിലേക്ക് നോക്കി പറഞ്ഞു “”ആരെങ്കിലും വരും…… ”

“ആരും വരില്ല….. ”

സതീഷേട്ടൻ….. ”

“ഇല്ല അവൻ വരില്ല…… ”

“ജന്നലിനു ഇരുവശവും മുഖാമുഖം നോക്കി നിന്നു…. ”

“എത്ര പ്രാവിശ്യം നിന്നെ ഒന്ന് കാണാൻ വേണ്ടി അത് വഴി വന്നുന്നു അറിയാമോ….? ”

“മ് ”

“എന്നിട്ട്…..? ”

“വിദ്യ കണ്ടാൽ വഴക്ക് പറയുമോന്ന് കരുതിയാണ് മുറ്റത്തേക്ക് ഇറങ്ങി വരാത്തത് ”

“ഇന്ന് അവൾ അവിടെ ഇല്ലേ..? ”

“ട്യൂഷന് പോയി….. ”

“നീ നന്നായി പടിക്കുന്നുണ്ടോ….? ”

“മ് ”

“നന്നായി പഠിക്കണം സമയം കിട്ടുമ്പോൾ വായിക്കണം…. അത് മനസിന്‌ ഒരു സമാധാനം ആണ്…… മറ്റുള്ളവന്റെ ഭാവനയയിൽ നമുക്ക് ഒരു സ്വപ്നം…. പിന്നെയും സമയം കിട്ടുമ്പോൾ എഴുതണം… ”

“ഒരു കാര്യം ചോദിക്കട്ടെ…..? ”

“വേണ്ട നീ ചോദിക്കാൻ വരുന്നത് അറിയാം എവിടെ? എങ്ങനെ? അപ്പോൾ? “അതിനൊന്നും ഉത്തരം ഇല്ല കാരണം ഞാൻ അത് ഓർക്കുന്നില്ല….. അന്ന് തൊട്ടേ ഇങ്ങനെ തന്നെ ആണ്….. പിന്നെ നിന്റെ എഴുത്തു…. പുസ്തകങ്ങൾ കൂട്ടുകാർ ആയത് കൊണ്ടാകും പക്വത ഉള്ള എഴുത്തു ഉള്ളിൽ കയറിയത്….. കഥയ്ക്കും ഭാവനയ്ക്കും പിന്നിൽ എഴുത്തുകാരിയുടെ മനസും ഉണ്ടാകും….. ഭാവനയും കഥയും മാറ്റി വച്ചു നോക്കിയാൽ അത് കണ്ടെത്താം…. എന്തോ അത് ഇഷ്ട്ടപെട്ടു…. അത് അങ്ങനെ കൊണ്ടു നടന്നു… അതും ഒരു സുഖം……അല്ലേ……? “പറ അല്ലേ….? ”

“എന്ത് എനിക്ക് അറിയില്ല….. “?

“ആരു പറഞ്ഞു അറിയില്ല എന്ന്…. ”

“നിന്റെ കണ്ണുകൾ എന്നോട് നേരത്തെ പറഞ്ഞതാ…. തേടി അലയുന്നത് എന്നെ ആണെന്നു….. ”

അപ്പോൾ ആ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു വല്യയിമ… ജന്നലിലൂടെ പുറത്തേക്ക് നോക്കി… വെയിൽ കടുത്തു വരുന്നു…..

“ഞാൻ പോട്ടെ….. ”

“അത് എന്താ കുറച്ചു കഴിയട്ടെ…. ”

“ഒത്തിരി നേരമായി വന്നിട്ട്….. ”

“പോകുവാ….. ”

“നിലക്ക്….. ”

മുന്നോട്ട് പോയ എന്റെ കയ്യിൽ പിടി വീണു…..
തിരിഞ്ഞു നോക്കിയില്ല…. ഒരുനിമിഷത്തിനു ശേഷം ചൂട് നിശ്വാസം കാതുകളിൽ വന്നു തട്ടി…..

വയറിനു മീതെ വന്നു ചുറ്റിയ കൈ ഞങ്ങൾക്കിടയിലെ അകലം കുറച്ചു…. കുറ്റി രോമങ്ങൾ കഴുത്തിൽ ഇക്കിളി കൂട്ടി….

ചുണ്ടുകൾ കാതോട് ചേർത്തു പറഞ്ഞു…. എന്നെ കൂടി സ്വപ്നം കാണണെ…. വാഗ്ദാനങ്ങൾ ഒന്നും ഇല്ല…..നമുക്ക് ഒരുപോലെ സ്വപ്നം കാണാൻ കഴിയണം…. “ആ മുഖം എന്റെ മുഖത്തിന്‌ നേർക്ക് ചേർത്തു വച്ചു… ഒരു നിമിഷം പുറകിലേക്ക് തല ചേർത്തു വയ്ക്കാതിരിക്കാൻ ആയില്ല….

കൈയിൽ ഇരുന്ന പേന എടുത്തു ബുക്കിന്റെ പേജ് തുറന്നു അതിൽ നമ്പർ എഴുതി ഇട്ടു…

ആദ്യത്തേത് വീട്ടിലെ മറ്റേതു തിരുവനതപുരത്തു താമസിക്കുന്ന സ്ഥലത്തെ…..

ഞങ്ങൾ മൂന്നു പേരുണ്ട് അവിടെ അത്യാവശ്യം ഉള്ളപ്പോ വിളിക്കണം… ഞാനില്ലെങ്കിലും പറഞ്ഞിരുന്നാൽ മതി…. വൈകുന്നേരം ഉണ്ടാകും നിനക്ക് അവസരം കിട്ടുമ്പോൾ വിളിക്കണം…. അടുത്ത ആഴ്ച പോകും….

പോകും എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം….. കാണാൻ ആഗ്രഹം ഉള്ളപ്പോൾ ഓക്കെ ആ ബൈക്കിന്റെ ശബ്ദം എങ്കിലും കേൾക്കാൻ കഴിയുമായിരുന്നു….

“വിഷമിക്കണ്ട…… നന്നായി പഠിക് അടുത്ത വർഷം കോളേജ് പഠനം നമുക്ക് തിരുവനന്തപുരത്തു ആക്കാം….. ”

ഞാൻ ആ മുഖത്തേക്ക് നോക്കി…..

“സത്യമാടോ….. ഞാൻ കൊണ്ടുപോകും….. ഈ വർഷം കൂടി കഴിയട്ടെ…. ”

രണ്ടു പേരും കൂടി ആണ് വെളിയിലേക്ക് വന്നത്…. വാതിലിനു അടുത്തു എത്തിയപ്പോൾ മനുവേട്ടനെ ഒരു കൈകൊണ്ടു തടഞ്ഞു നിർത്തി…. “ഞാൻ പോയിട്ടു വന്നാൽ മതി…. ”

മനുവേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ടു തലയാട്ടി….

ആദ്യം ഞാൻ ഇറങ്ങി ചെന്നു സതീഷേട്ടനോട് ബുക്ക്‌ എടുത്തത് പതിപ്പിക്കാൻ കൊടുത്തു.. കുറച്ചു കഴിഞ്ഞപ്പോൾ മനുവേട്ടൻ ഇറങ്ങി പോയി വെളിയിൽ ഉള്ള മേശയിൽ ചെന്നിരുന്നു പേപ്പർ വായിക്കാൻ തുടങ്ങി….. തന്ന പുസ്തകങ്ങൾ സതീഷേട്ടൻ കാണാതെ പുറകിൽ പിടിച്ചു.
എല്ലാം കഴിഞ്ഞു സതീഷേട്ടൻ സാധാരണ ചോദിക്കാറുള്ള വിശേഷങ്ങൾ ഓക്കെ ചോദിച്ചു ഞാൻ യാത്ര പറഞ്ഞു ഇറങ്ങി….

വെളിയിൽ ഇറങ്ങി കുറെ കൂടി മുന്നോട്ട് നടന്നിട്ട് ആണ് തിരിഞ്ഞു നോക്കിയത്…. യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു….

വീട്ടിൽ വന്നു നമ്പർ ഡയറിയിൽ കുറിച്ച് ഇട്ടു… രണ്ടു ദിവസം കൊണ്ടു തന്നെ അത് മനഃപാഠം ആക്കിയിരുന്നു…..

പോകുന്നതിനു മുൻപ് ഒന്ന് രണ്ടു പ്രാവശ്യം കൂടി മനുവേട്ടനെ കാണാൻ സാധിച്ചു…. മിണ്ടാൻ പറ്റിയില്ല.. വിദ്യ കൂടെ ഉണ്ടായിരുന്നു…

സ്കൂൾ തുറന്നു…. ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു……എപ്പോഴെങ്കിലും ഒരിത്തിരി നേരം കിട്ടാൻ കാത്തിരുന്നു… മനുവേട്ടനോട് സംസാരിക്കാൻ.. പലപ്പോഴും വിദ്യ വില്ലത്തി ആയി….. അവളുടെ കാലു പിടിച്ചു പറഞ്ഞു…..

മനുവേട്ടൻ ഒരിക്കൽ അവളോട്‌ സംസാരിച്ചു….. അതിനു ശേഷം അവൾ ശല്യപെടുത്തിയില്ല…. അവൾകൂടെ നിന്നപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു…..

ആകെ കിട്ടുന്ന ഇത്തിരി നേരത്തു വിശേഷങ്ങൾ പറഞ്ഞാൽ തീരില്ലായിരുന്നു…. കഴിയുമ്പോൾ പിന്നെയും പറയാൻ ഒരുപാടു ബാക്കി ഉണ്ടായിരുന്നു എന്ന് തോന്നും….. മുഷിച്ചിൽ ഇല്ലാതെ കടന്നുപോയ മണിക്കൂറുകൾ….. അതിലൂടെ ജീവിച്ചു എന്ന് പറയുന്നതാവും ശരി…..

ആഴ്ചയിൽ ഒരു കത്ത് വരും…. അതിനുള്ളിൽ മിക്കവാറും…. കവിതകളോ… മനുവേട്ടന്റെ തന്നെ സൃഷ്ട്ടികളോ ആയിരിക്കും…. വായനശാലയിൽ വരുന്ന കത്ത് വിദ്യ വാങ്ങി ആരും കാണാതെ കൊണ്ടു തരുമായിരുന്നു…

അവൾ തന്നെ അറിയാതെ അവൾ എപ്പോഴോ ഏട്ടന്റെ കുഞ്ഞനുജത്തി ആയി കഴിഞ്ഞിരുന്നു…..

അടുത്ത ഓണം വന്നു….. അത് ഒരു പ്രത്യേകത ഉള്ള ഓണം പോലെ തോന്നി…. ഉള്ളിലെ ഓരോ അണുവിലും സന്തോഷവും…. കാത്തുഇരുപ്പിന്റെ സുഖവും കാണാൻ ഉള്ള കൊതിയോ എല്ലാം ഉണ്ടായിരുന്നു…..

ആ ബൈക്കിന്റെ ശബ്ദം കേൾക്കാൻ കൊതിച്ചു കൊണ്ടിരുന്നു……….

(കാത്തിരിക്കാം……. )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വർഷം – പാർട്ട്‌ 8”

  1. വായന ശരിക്കും ഒരു കുളിർമ പകരുന്ന അനുഭവം തന്നെയാണ്. കഥയിൽ പറയുന്ന പോലെ “കഥയ്ക്കും ഭാവനയ്ക്കും പിന്നിൽ എഴുത്തുകാരിയുടെ മനസ്സും ഉണ്ടാകും”അത് കൂടുതൽ അനുഭവവേദ്യമാക്കുന്നത് അനുഭവങ്ങളും നിറങ്ങൾ ചിരിച്ചു പ്രതീക്ഷകളുമാണ്.💞💞💞💞💞💞💞💞

Leave a Reply

Don`t copy text!