ഓണത്തിന്റെ വിരുന്നുകാർ എല്ലാവരും എത്തി…. വീട് ഒന്ന് ഉണർന്നു എപ്പോഴും ആരെങ്കിലും കൂടെ ഉണ്ടാകും അതുകൊണ്ട് മനുവേട്ടനെ ഒന്ന് വിളിക്കാൻ പറ്റിയില്ല…. ഓണത്തിന് വരും എന്ന്പറഞ്ഞിരുന്നു….. എത്തിയോ എന്ന് വിളിച്ചു ചോദിക്കാൻ ഒരു മാർഗവും ഇല്ല…..
ക്ലബ്ബിലെ ഓണപരിപാടിക്ക് പോകാൻ പറ്റിയില്ല….
അവൾ വലിയ പെണ്ണായില്ലേ…. പരിപാടിക്ക് ചേരാൻ ഓക്കെ പിള്ളേർ പൊയ്ക്കൊള്ളും എന്ന് അപ്പച്ചി പറഞ്ഞപ്പോൾ അമ്മ അതിനെ ശരി വച്ചു…..
അത് കാരണം പരിപാടി മുടങ്ങി….. വിദ്യയും പരിപാരങ്ങളും വായനശാലയിലേക്ക് പോയി….
അമ്മ എന്നെ അടുക്കളയിൽ സഹായിക്കാൻ പറഞ്ഞു…..
അടുക്കളയിൽ ആണെങ്കിലും മനസ് മുഴുവൻ അവിടെ ആയിരുന്നു….. കോളാമ്പിയിൽ നിന്നു കേൾക്കുന്ന ശബ്ദത്തിൽ ശ്രദ്ധിച്ചു നിന്നു…..
എല്ലാവരും കൂടി ഉള്ളതു കൊണ്ടു പണി പെട്ടന്ന് കഴിഞ്ഞു…. അമ്മ പായസത്തിനു അടുപ്പിൽ വച്ചപ്പോൾ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു…..
കിണറ്റിൻ കരയിൽ നിന്നു കാലും മുഖവും കഴുകി…. ഉമ്മറത്തേക്ക് നടന്നു….
കുട്ടികൾ എല്ലാം പോയി… ബാക്കി ഉള്ളവർ അടുക്കളയിലും…. പതുക്കെ ഫോണിന്റെ അടുത്ത് ചെന്നു അടുക്കളയിലേക്ക് നോക്കി…. ആരും വരുന്നില്ല എന്ന് ഉറപ്പിച്ചു റീസീവർ എടുത്ത് നമ്പർ ഡയൽ ചെയ്തു…. മനുവേട്ടന്റെ വീട്ടിലെ
മറുവശത്തു ബെൽ കേട്ടതിനു ശേഷം ആണ് മറ്റാരെങ്കിലും എടുത്താൽ എന്ത് പറയും എന്ന് ചിന്തിച്ചത്…
അപ്പോഴേക്കും മറുവശത്തു നിന്നു ശബ്ദം കേട്ടു……നെഞ്ചിനുള്ളിൽ ഒരു മഴ പോലെ ആ ശബ്ദം പെയ്തിരിറങ്ങി…..
“ഹേലോ…… ”
“വീട്ടിൽ എത്തിയോ എന്ന് അറിയാൻ വിളിച്ചതാ…. ”
“എന്റെ കൊച്ചേ നീ പരിപാടിക്ക് പോയില്ലേ..? ”
“ഇല്ല…. ”
“”ഞാൻ വെപ്രാളം പിടിച്ചു അങ്ങോട്ട് വരാൻ നിന്നതാ…. ഇനി പതുക്കെ വന്നാൽ മതിയല്ലോ…. ”
“മ് ”
“പിന്നെ നീ വീടിനകത്തു കയറി കുത്തിയിരിക്കല്ലേ വെളിയിൽ ഇറങ്ങി നിൽക്കണെ…. ”
“ഇവിടെ എല്ലാവരും ഉണ്ട്…. ”
“അതൊന്നും പറഞ്ഞാൽ നടക്കില്ല…. ”
“ഞാൻ ഫോൺ വയ്ക്കുവാണേ….. അമ്മ കാണും… ”
“മ് പറഞ്ഞത് മറക്കണ്ട…. ”
ഫോൺ വച്ചു കഴിഞ്ഞു ചുറ്റും നോക്കി….
ആരും കണ്ടില്ല….. പതുക്കെ അടുക്കളയിലേക്ക് പോയി…. ഇല്ല ആരും ഒന്നും അറിഞ്ഞില്ല….
ചെന്നപ്പോൾ അമ്മ ഇല തുടയ്ക്കാൻ ഏല്പിച്ചു….
കുറച്ചു കഴിഞ്ഞപ്പോൾ അപ്പച്ചി അരി വാർത്ത വലിയ കുട്ട കൊണ്ടു വന്നു….
വൃന്ദേ…. മോളെ ഈ കുട്ട നീ ആ തോട്ടിലെ ഒഴുക്കിൽ ഒന്ന് മുക്കി കൊണ്ടു വാ….
ഇല്ലെങ്കിൽ ഇതിൽ പശ ഒട്ടിപ്പിടിച്ചു ഇരിക്കും….
ഞാൻ കുട്ട വാങ്ങി താഴെ തോട്ടിലേക്ക് പോയി….
നല്ല ഒഴുക്കുള്ള ഒരു സ്ഥലത്ത് കുട്ട നന്നായി മുക്കി കഴുകികൊണ്ടു നിന്നപ്പോൾ ബൈക്കിന്റെ ശബ്ദം കേട്ടു……
ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി ബൈക്ക് വരുന്നതു നോക്കി നിന്നു… ബൈക്കിൽ ഇരിക്കുന്ന ആളിന്റെ കണ്ണ് വീട്ടുമുറ്റത്തേക്ക് ആയതിനാൽ എന്നെ കണ്ടില്ല….
കാണുന്നുണ്ടോ എന്ന് നോക്കട്ടെ… ഞാൻ തോട്ടിൽ തന്നെപ്രതീക്ഷിച്ച കാഴ്ച കാണാഞ്ഞിട്ട് ആകും ചുറ്റും നോക്കിയത്…..
ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു……. ബൈക്ക് നിരങ്ങി തോട്ടുവക്കത്തു വന്നു നിന്നു….
“എന്തെടുക്കുവാ ഇവിടെ? “”
ഞാൻ കുട്ട കാണിച്ചുകൊണ്ടു പറഞ്ഞു ഇത് കഴുകാൻ വന്നതാ…
“”ഇതിൽ വെള്ളം കോരികൊണ്ടു പോകാൻ വന്നതാണോ? “”
“ഓ… !”
“ഞാൻ ഒരു കുളി സീൻ ആയിരിക്കും എന്ന് കരുതിയ വണ്ടി നിർത്തിയത്…. ഛെ കഷ്ട്ടമായല്ലോ… ”
കൈകുമ്പിളിൽ കുറച്ചു വെള്ളം കോരി വീശി എറിഞ്ഞു….
മുഖത്ത് വീഴാതെ കൈ വച്ചു തടഞ്ഞു എങ്കിലും ഏകദേശം എല്ലായിടത്തും വെള്ളത്തിൽ കുതിർന്നു….
“”ഛെ… എന്റെ പുതിയ ഉടുപ്പു മുഴുവൻ വെള്ളം ആക്കിയല്ലോ…?”
മുഖത്തെ വെള്ളം തുടച്ചു കളഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ കുട്ടയും ആയി വീട്ടിലേക്ക് കയറി പോയി…
പുറകിൽ നിന്നു വിളിച്ചെങ്കിലും നിന്നില്ല തിരിഞ്ഞും നോക്കിയില്ല…
കുറച്ചു കഴിഞ്ഞു ബൈക്ക് പോകുന്ന ശബ്ദം കേട്ടു…..
കാര്യമായിട്ടല്ല… കുറച്ചു നേരം കൂടി നിന്നാൽ മറ്റാരുടെ എങ്കിലും കണ്ണിൽ പെട്ടാലോ എന്ന് പേടി ഉണ്ടായിരുന്നു….
കുറച്ചു കഴിഞ്ഞു വിദ്യയും കുട്ടികളും പരിപാടി കഴിഞ്ഞു വന്നു…. ഉച്ചക്ക് സദ്യയുടെ സമയം ആകുമ്പോൾ തിരികെ വരണം എന്ന് പറഞ്ഞു ആണ് വിട്ടത്….
അവളുടെ മുഖം കണ്ടപ്പോൾ മനസിലായി എന്തോ പറയാൻ ഉണ്ടെന്നു….
പക്ഷേ എല്ലാവരും സദ്യയുടെ തിരക്കിൽ ആയിരുന്നു….. ഇടക്ക് ഇടക്ക് ഞാൻ വിദ്യയെ നോക്കുന്നുണ്ടായിരുന്നു….
സദ്യ കഴിഞ്ഞിട്ട് ആണ് അവളെ അടുത്ത് കിട്ടിയത്…..
“നീ മനുവേട്ടനെ കണ്ടോ…? ”
“കണ്ടു… എന്താ….. ”
“മനുവേട്ടൻ എന്തെങ്കിലും പറഞ്ഞോ… ”
“എന്നോട് ഒന്നും പറഞ്ഞില്ല എന്താ ”
“ഒന്നുമില്ല…. ”
“പക്ഷേ വലിയ സന്തോഷം ഇല്ല…. വേറെ ഒന്നും മിണ്ടിയില്ല വെറുതെ ഒന്ന് ചിരിച്ചതേ ഉള്ളൂ…. നീ വരാത്തത് കൊണ്ടായിരിക്കും “”….
അവൾ അത്രയും പറഞ്ഞു പോയി..
വൈകിട്ട് പരിപാടി കാണാൻ പോയപ്പോഴും കണ്ടിട്ട് മിണ്ടിയില്ല… പിണക്കമാണെന്ന് മനസിലായി… എന്നാലും തൊട്ടടുത്തു എവിടെ എങ്കിലും കാണും…
ഇതിനു ഇത്ര മാത്രം പിണങ്ങാൻ എന്താ….?
ഓണത്തിന്റെ തിരക്കിനിടയിൽ ഒന്ന് വിളിക്കാൻ പറ്റിയില്ല… ഓണം കൂടാൻ അപ്പച്ചിയുടെ വീട്ടിൽ പോയിട്ടു വന്നപ്പോഴേക്കും മനുവേട്ടൻ തിരികെ പോയി എന്ന് അറിഞ്ഞു….
ഒരു സമാധാനം കിട്ടുന്നില്ല…. പറയാതെ പോയി എങ്കിലും… മുൻപ് പോയി എന്ന് അറിയുമ്പോൾ ആ ചിരിക്കുന്ന മുഖമായിരുന്നു മനസ്സിൽ ഇപ്പോൾ ആ മുഖത്തിന് ഒരു മങ്ങൽ….
എങ്ങനെ ഒക്കെയോ ഓണം അവധി തീർന്നു കിട്ടി…. അവധി കഴിഞ്ഞു സ്കൂളിൽ പോകുന്ന വഴിക്ക് തന്നെ ബൂത്തിൽ കയറി താമസസ്ഥലത്തേക്ക് വിളിച്ചു….
ബെല്ലടിച്ചതു അല്ലാതെ ആരും എടുത്തില്ല…. ഒന്ന് രണ്ടു പ്രാവിശ്യം കൂടി ശ്രമിച്ചു പരാജയപെട്ടു….
കയ്യിൽ ഉണ്ടായിരുന്നു അഞ്ചു രൂപയുടെ കോയിൻ ഭദ്രമായി സൂക്ഷിച്ചു വച്ചു….
ക്ലാസ്സിൽ ഇരുന്നിട്ട് ഇരുപ്പ് വരുന്നില്ല ആരൊക്കെ ക്ലാസ്സ് എടുക്കുന്നു ഏതൊക്കെ വിഷയങ്ങൾ ആണെന്ന് പോലും ബോധം ഉണ്ടായിരുന്നില്ല….
അടുത്തിരുന്ന അനുപമ എന്നെ നോക്കി കാലിൽ ഒരു പിച്ചു തന്നിട്ട് അവൾ കണ്ണുരുട്ടി…. അവൾക്ക് ഏറെ കുറെ അറിയാമായിരുന്നു…
“നീ നമ്പർ എഴുതി താ ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം… വീട്ടിൽ കോഡ് ലെസ്സ് ഫോൺ ഉണ്ട് റൂമിൽ പോയി വിളിച്ചാൽ ആരും കേൾക്കില്ല…. അതു കഴിഞ്ഞു നിന്നെ വിളിക്കാം പോരേ… ”
അവൾ അങ്ങനെ പറഞ്ഞു എങ്കിലും എനിക്ക് സമാധാനം ഉണ്ടായിരുന്നില്ല…
അവളുടെ കയ്യിൽ നമ്പർ എഴുതി കൊടുത്തു….
വൈകിട്ട് വീട്ടിലേക്ക് പോരാൻ നേരം ഒന്നുകൂടി വിളിച്ചു….
മറുവശത്തു ബെൽ അടിക്കുന്നുണ്ട്..
“ഹേലോ.. ”
“”ഹേലോ മനുവേട്ടൻ ഉണ്ടോ…? ”
“വൃന്ദ ആണോ…? ”
“അതേ “”
“അവൻ വന്നിട്ടില്ല വൃന്ദ…. ആറു മണി ആകും എന്തെകിലും പറയണോ..? ”
“വരുമ്പോൾ ഞാൻ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി…. ”
“ശരി… ”
“ഹോ ഒരു സമാധാനം ആയി… അനുപമ വൈകിട്ട് വിളിച്ചു നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്…. പകുതി സമാധാനത്തിൽ വീട്ടിൽ എത്തി…
വീണ്ടും കാത്തിരുപ്പ്… എട്ട് മണി കഴിഞ്ഞു അവളെ വിളിക്കാൻ പറഞ്ഞിരുന്നു….
കൃത്യം എട്ടു മണിക്ക് തന്നെ അവളെ വിളിച്ചു……
“എന്റെ പൊന്നു വൃന്ദേ….. മനു ചേട്ടന് ദേഷ്യം ഒന്നും ഇല്ല… ചെറിയ ഒരു പിണക്കം അതു അപ്പോഴേ കളഞ്ഞു എന്ന് പറഞ്ഞു…. പിന്നെ നിന്നോട് നന്നായി പഠിക്കാൻ പറഞ്ഞു… മാർക്ക് കുറഞ്ഞാൽ പിന്നെ മിണ്ടുകെ ഇല്ലന്ന് പറഞ്ഞു….
അവളോട് കുറച്ചു സംസാരിച്ചു ഫോൺ വച്ചു…. അവൾ അങ്ങനെ പറഞ്ഞു എങ്കിലും ഉള്ളിൽ പൂർണമായും സന്തോഷിക്കാൻ കഴിഞ്ഞില്ല….
എന്നാലും ഉള്ള സമാധാനത്തിൽ മുന്നോട്ട് പോയി…..
പിന്നീട് ഉള്ള ദിവസങ്ങളിൽ പിണക്കം ഒരു കറുത്ത നിഴൽ ആയി കൂടെ ഉണ്ടെന്നു മനസിലായി…
സാധാരണ ഉള്ള പോലുള്ള വിളികൾ കുറഞ്ഞു വന്നു…. അതിൽ അങ്ങോട്ട് വിളിച്ചാൽ മിക്കപ്പോഴും ആളു കാണില്ല…..
മൂന്നു മാസം കഴിഞ്ഞു മനുവേട്ടൻ നാട്ടിൽ വന്നു….. പറഞ്ഞിരുന്നില്ല അതുകൊണ്ടു അറിഞ്ഞില്ല…. പരീക്ഷ ആയതിനാൽ വായനശാലയിലേക്ക് പോക്ക് ഇല്ലായിരുന്നു…..
ബൈക്ക് എന്നെ കടന്നു പോയപ്പോൾ ആണ് കണ്ടത്…. അടുത്ത ദിവസങ്ങളിലും ഒന്ന് രണ്ടു വട്ടം ഇതുപ്പോലെ കടന്നു പോയി…. ഒരു വാക്ക് മിണ്ടാനോ ഒരു നിമിഷം ഒന്ന് കാണണോ ഉള്ള അവസരം ഏട്ടൻ തന്നില്ല അതു തന്നെ ആയിരുന്നു സങ്കടവും…..
അവസാന വർഷ പരീക്ഷയായി…. നന്നായി ഉഴപ്പുണ്ട് എന്ന് അനുപമയ്‌ക്ക് അറിയാമായിരുന്നു…. അതുകൊണ്ട് ഞാൻ അറിയാതെ ഒരിക്കൽ കൂടി അവൾ മനുവേട്ടനെ വിളിച്ചു….. ”
റിവിഷനും ടെസ്റ്റ് പേപ്പറുകളും നടക്കുന്ന സമയത്തു….. കുംഭ മാസത്തിലെ മഴ പെയ്തു തോർന്ന ഒരു സായാഹ്നം….
സ്കൂൾ വരാന്തയിൽ വച്ചിരുന്ന സൈക്കിൾ എടുത്ത് മറ്റുള്ളവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് വരാനുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ കണ്ടു……. ബൈക്കിന്റെ പുറത്തു ഗ്ലാസ്സിലേക്ക് നോക്കി ഇരിക്കുന്ന ആളിനെ….
ഉള്ളിൽ എവിടെയോ മൂടി കിടന്ന സങ്കടത്തിനു ജീവൻ വച്ചു….. പെയ്തൊഴിഞ്ഞ മഴത്തുള്ളികൾ എന്റെ ഉള്ളിൽ ജന്മം കൊണ്ടു….
കണ്ണുകളിലെ കാഴ്ച്ച മറച്ചു കൊണ്ടു നെഞ്ചിലേക്ക് ഒഴുകി ഇറങ്ങി…………
ഒരു ആശ്വാസം കിട്ടിയപ്പോൾ കണ്ണ് തുടച്ചു…. സൈക്കിൾ മുന്നോട്ട് ചവിട്ടി……
ബൈക്കിനെ കടന്നു പോയി…. ആരെയും നോക്കിയില്ല……
സൈക്കിൾ ചവിട്ടുന്ന കാലുകൾക്ക് ബലം പോരാ…..
കവലയിൽ കൂടി പോകാതെ എളുപ്പത്തിൽ വെട്ട് റോഡ് വഴി പോയി……
കുറച്ചു ദൂരം ചെന്നപ്പോഴേക്കും പുറകിൽ ബൈക്കിന്റെ ശബ്ദം കേട്ടു തുടങ്ങി….. അപ്പോഴേക്കും സൈക്കിൾ ഒതുക്കി നിർത്തി…. അതിൽ നിന്നും ഇറങ്ങി രണ്ടു ചുവടു പിന്നോട്ട് മാറി ഒരു മരത്തിന്റെ താങ്ങിൽ നിന്നു കണ്ണുകൾ അടച്ചു…. കണ്ണുകളിലെ കാഴ്ച്ച മറഞ്ഞു എങ്കിലും അതു വ്യക്തമായി തന്നെ അറിയാൻ കഴിയുമായിരുന്നു…
ഞാൻ ആഗ്രഹിച്ച ആ ഗന്ധം എന്നിലേല്ക്ക് വന്നു നിറഞ്ഞു… അറിഞ്ഞു ഞാൻ ആ വലയത്തിനുള്ളിൽ ആയി കഴിഞ്ഞു എന്ന്…..
കണ്ണുകൾ തുറന്നു ആ കാഴ്ച കൊണ്ടു ഉള്ളു നിറച്ചു…..
“എന്താ മോളെ നീ എന്താ ഇങ്ങനെ…. എനിക്ക് പിണക്കം ഒന്നും ഇല്ലെടി… നിന്നോട് പിണങ്ങാൻ ആകുമോ… ഒരു ചെറിയ വാശി അത്ര മാത്രം “”……എന്നെ നോക്കി അങ്ങനെ പറയുമ്പോഴും നീര്തുള്ളികൾ ചിതറി തെറിച്ചു…
“എനിക്ക് വയ്യ ഏട്ടാ ഇങ്ങനെ ഈ ഭാരം താങ്ങാൻ… എനിക്ക് ആകുന്നില്ല…… ”
(കാത്തിരിക്കാം )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Interesting 💕💕💕💕💕