പിറ്റേന്ന് തന്നെ അച്ഛന്റെ ഒപ്പം കോളേജിലേക്ക് പോയി … നഷ്ടമായി പോയ ക്ലാസ്സുകളും ഹാജരും ഓക്കെ സാറിനെയും പ്രിൻസിപ്പലിനെയും കണ്ടു സംസാരിച്ചു….. നാളെ മുതൽ ക്ലാസ്സിന് ചെല്ലാം എന്ന് പറഞ്ഞിട്ട് ഇറങ്ങി……
തിരികെ വന്നപ്പോൾ അച്ഛൻ വീട്ടിൽ കയറുന്നോ എന്ന് ചോദിച്ചു….. ഞാൻ അച്ഛനോട് മറുപടി ഒന്നും പറഞ്ഞില്ല…… എന്തായാലും അച്ഛൻ വീട്ടിൽ കയറി…. അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു….. അച്ഛൻ കടയിലും വിദ്യ സ്കൂളിലും ആയിരുന്നു….. അച്ഛൻ ഉമ്മറത്ത് കയറി ഇരുന്നു ഞാൻ അകത്തേക്ക് പോയി….. അമ്മയെ അകത്തൊക്കെ നോക്കി…… എവിടെയും കണ്ടില്ല.. അടുപ്പത്തു തീ കത്തുന്നുണ്ട്.. അടുക്കള പുറത്തുള്ള ചായിപ്പിലേക്ക് ഇറങ്ങി നോക്കി അതിന്റെ ഒരറ്റത്ത് ഇരുന്നു അമ്മ കടചക്ക കൊത്തി അരിയുന്നു……
“അമ്മേ…….. ”
വിളികേട്ട് പെട്ടന്ന് തന്നെ അമ്മ തല ഉയർത്തി നോക്കി…… ആ നിമിഷത്തിൽ തന്നെ ആ കണ്ണുകൾ നിറഞ്ഞു…. മടിയിൽ ഇരുന്ന മുറം താഴെ വച്ചു…… എഴുനേറ്റ് അടുത്തേക്ക് വന്നു..
“ഞാനിപ്പോ നിന്നെ കുറിച്ച് ഓർത്തതെ ഉള്ളൂ……. സുമിത്ര തന്ന കടച്ചക്കയാണ്… വിളഞ്ഞത് ഒരെണ്ണം രാവിലെ പുഴുങ്ങി തേങ്ങാപാൽ ഒഴിച്ചു വിദ്യക്ക് കൊടുത്തു….. നിനക്ക് ഒത്തിരി ഇഷ്ട്ടം അല്ലെ….. ഇത് കൊത്തികൊണ്ടിരുന്നപ്പോഴും നിന്നെ ഓർത്തു…… നീ തനിച്ചു വന്നോ മോളെ…? ”
ഇല്ലമ്മേ അച്ഛനും ഉണ്ട്.. കോളേജിൽ പോയിട്ട് വരുവാ നാളെ മുതൽ കോളേജിൽ പോണം….
“നന്നായി…. പകൽ ലക്ഷ്മി ചേച്ചി നോക്കിക്കൊള്ളും മോള് പോയിട്ടു വരുന്നത് വരെ ഇപ്പോ മോന് എങ്ങനെ ഉണ്ട്….. ”
“വലത് കാൽ തീരെ വയ്യ….. അതിന് ബലം ഇല്ല മറ്റേക്കാൽ കുറേശ്ശേ എടുത്തു വയ്ക്കാൻ പറ്റും…. ”
“ഓക്കെ ശരിയാവും മോളെ…… നല്ല മനുഷ്യരെയാ ഇപ്പോൾ ദൈവം പരീക്ഷിക്കുന്നത്…. ”
“വയനാട്ടിൽ എവിടോ ഒരു ആയുർവേദ ചികിത്സ ഉള്ള സ്ഥലം ഉണ്ട്….. അവിടെ പോകണം എന്ന് അച്ഛൻ പറയുന്നു…. ഇപ്പോൾ ബിപിക്കും ഹാർട്ടിനും ഉള്ള മരുന്ന് ഉള്ളപ്പോൾ അതു പറ്റില്ല.. അതു കഴിഞ്ഞു പോകും…… ”
വീണ്ടും കണ്ണ് നിറഞ്ഞു കൊണ്ടു അമ്മ ചേർത്തു പിടിച്ചു മുടിയിൽ തലോടി…. സുഖമാണോ എന്ന് ചോദിക്കുന്നില്ല…. എന്നാലും എന്റെ മോളുടെ ചിരിക്കുന്ന മുഖം കാണാൻ പറ്റുമെന്ന് അമ്മയ്ക്ക് വിശ്വാസം ഉണ്ട്….. ”
മോൾ വാ… സർ അവിടെ ഇരിക്കുവല്ലേ കണ്ടില്ലെങ്കിൽ എന്ത് വിചാരിക്കും… വാ…
ഞാൻ അമ്മയുടെ പുറകെ ചെന്നു… ഒരു പാത്രത്തിൽ എനിക്കു കടച്ചക്ക പുഴുങ്ങിയത് തന്നിട്ട് ഒരു ഗ്ലാസിൽ മോര് വെള്ളവും കൊണ്ടു അമ്മ ഉമ്മറത്തേക്ക് പോയി…..
കഴിച്ചു കഴിഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് പോയി….. ആദ്യമായി ഒരു അപരിചിതത്വം തോന്നി… എല്ലാം അതുപോലെ തന്നെ ഉണ്ട്…. ഇവിടെ കിടന്നു കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ ഇന്ന് എനിക്കു വന്നു ചേർന്നു… പക്ഷേ അന്ന് കണ്ട നിറമില്ല സത്യത്തിനു……
കുറച്ചു നേരം അങ്ങനെ ഇരുന്നു…. അമ്മ വന്നു വിളിച്ചു “ഇറങ്ങാൻ പറയുന്നു മോളെ…. ”
“വരുന്നു….. അച്ഛനോട് പറയണേ അമ്മേ…. ”
“മ് ”
ഇറങ്ങാൻ നേരം അമ്മ ഒരു കവർ കയ്യിൽ തന്നു…. നമ്മുടെ നാട്ടുമാവിലെ മാങ്ങയാ നിനക്ക് വച്ചിരുന്നത്….. തറയിൽ ഇടാതെ പൊട്ടിച്ചു എടുത്തതാ..”
“ഇറങ്ങട്ടെ…. ”
“മ് ”
റോഡിൽ ഇറങ്ങുന്നത് വരെ അമ്മ പടിക്കെട്ടിനു മുകളിൽ നോക്കി നില്പോഉണ്ടായിരുന്നു…..
വീട്ടിൽ വന്നു…. മനുവേട്ടൻ ഉറങ്ങിയിട്ടില്ല എങ്കിലും കണ്ണുകൾ അടച്ചു വച്ചിരിക്കുന്നു…. മുറിയിൽ കയറിയ ശബ്ദം കേട്ട് മെല്ലെ കണ്ണ് തുറന്നു…
മേശയ്ക്ക് അരികിൽ വന്നു നിന്നു കോളേജിൽ പോയ വിശേഷങ്ങൾ പറഞ്ഞു… വീട്ടിൽ പോയതും…. ഒന്നും മിണ്ടിയില്ല…. ഒന്ന് നോക്കുക പോലും ചെയ്തില്ല…..
മേശപ്പുറത്തു പാത്രത്തിൽ അടച്ചു വച്ചിരുന്ന അടപ്പ് എടുത്തു മാറ്റി നോക്കി…. രാവിലെ കുടിക്കാൻ കൊടുത്തിട്ട് പോയ ഇളനീരിന്റെ വെള്ളം…. അതുപോലെ ഇരുപ്പുണ്ട്….
“ഞാൻ കൊണ്ടു വന്നത് കൊണ്ടാണോ കുടിക്കാതെ ഇരുന്നത്…..? ”
“എനിക്കു വേണ്ടാഞ്ഞിട്ട് ആണ്…. ”
“നാളെ മുതൽ ക്ലാസിനു പോകണം… ആരോടെന്നില്ലാതെ പറഞ്ഞിട്ട് പാത്രവും എടുത്തു അടുക്കളയിലേക്ക് പോയി…..
അടുക്കളയിൽ സഹായിക്കാൻ ലീല എന്നൊരു ചേച്ചി ഉണ്ട്….
കവര് തുറന്നപ്പോഴേ നല്ല നാട്ടു മാങ്ങയുടെ മണം അടുക്കള മുഴുവൻ പരന്നു….
“വീട്ടിൽ ഉണ്ടായതാണോ മോളെ….? ലീലേച്ചി ചോദിച്ചു ”
“മ് !
ഒത്തിരി ഉണ്ടായോ….?
“വലിയ മരം ആണ്…. ആരേലും തേങ്ങ ഇടണോ ചക്ക ഇടനോ വരുമ്പോഴാണ് പൊട്ടിക്കുന്നത്…. ഇതു ആരെക്കൊണ്ടോ പൊട്ടിച്ചു വച്ചിരുന്നത് ആണ്…
“ലീലേ നീ നല്ല പഴുത്തത് നോക്കി അഞ്ചാറു എടുത്തു പുളിശ്ശേരി വയ്ക്ക്.. ആ ഓട്ടുരുളിയിൽ വച്ചാൽ മതി… അതിനു ഒരു പ്രത്യേക രുചിയാ മനുകുട്ടന് ഭയങ്കര ഇഷ്ട്ടമാ…. ”
“അതു എനിക്കു അറിയില്ലേ ചേച്ചി… ഇതെല്ലാം മോന് പുളിശ്ശേരി വച്ചു കൊടുക്കും…. ”
“മോൾ ബുക്ക് ഓക്കെ എടുത്തിട്ടു വന്നോ… ”
“വന്നു….. ”
“മോൾക്ക് ഇഷ്ട്ടം ഉള്ളത് ലീലയോടു പറഞ്ഞു ഉണ്ടാക്കി കൊണ്ടു പോകണം കെട്ടോ കഴിക്കാൻ…. ”
“എനിക്കു ഒന്നും വേണ്ടമ്മേ.. ഞാൻ ക്യാന്റീനിൽ നിന്നു കഴിച്ചോളാം…. ”
“അയ്യേ അതു വേണ്ട…. ഞാൻ ഉണ്ടാക്കി തരാം കൊച്ചു കഴിക്കുന്നത് ഓക്കെ എനിക്കു അറിയാം.. രണ്ടുരുള ചോറും കുറച്ചു കറിയും തീർന്നു ഇതിന്റെ കഴിപ്പ്…. അതൊക്കെ ഞാൻ കൊടുത്തു വിട്ടോളം….. “ലീല ചേച്ചി പറഞ്ഞു….
“മ്.. “എന്നാൽ മോൾ പോയി ബുക്കൊക്കെ എടുത്തു നോക്ക്… റൂമിലേക്ക് ചെല്ല് അവൻ വിളിച്ചാൽ അറിയില്ല…
മുറിയിൽ വന്നപ്പോൾ മനുവേട്ടൻ പുസ്തകം തുറന്നു വായിക്കുന്നു…. അങ്ങോട്ട് ശ്രദ്ധിച്ചില്ല…. എഴുതി വച്ചതു കണ്ടു കാണും എന്ന് അറിയാമായിരുന്നു….
വീട്ടിൽ നിന്നു വന്നപ്പോൾ ബുക്കിന്റെ കൂട്ടത്തിൽ ഡയറിയും കൊണ്ടു വന്നിരുന്നു… കട്ടിലിൽ ഒരു തലയിണ ചാരി വച്ചു ഇരുന്നു പേജുകൾ മറിച്ചു നോക്കി….. അക്ഷരങ്ങൾ കൊണ്ടു പണിത എന്റെ പ്രണയകൊട്ടാരം…..
അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു പോകവേ ആ ദിവസങ്ങൾ അതേ പോലെ തെളിഞ്ഞു വന്നു…..
മുഖം ഉയർത്തി ഏട്ടനെ നോക്കി….വായനയിൽ ആണ്….. അന്നത്തെ മനുഷ്യൻ ആണോ ഇതു… എങ്ങനെ കഴിയുന്നു ഓക്കെ മനസ്സിൽ ഇങ്ങനെ പൂട്ടി വയ്ക്കാൻ….എഴുതാൻ വിട്ടുപോയ ദിവസങ്ങളിലെ ഓർമ്മകൾ അതിലേക്ക് പകർത്തി…. മടക്കി വച്ചു…
ഉച്ചയ്ക്ക് പുളിശ്ശേരി കൂട്ടി നന്നായി ഭക്ഷണം കഴിച്ചു മനുവേട്ടൻ… അമ്മ തന്നെയാണ് ഭക്ഷണം കൊണ്ടു വന്നതും കഴിപ്പിച്ചതും ഓക്കെ….
ഞാൻ അതു നോക്കി ഇരുന്നു…. മനുവേട്ടന് ഭക്ഷണം കൊടുത്തിട്ട് ആണ് ബാക്കിയുള്ളവർ കഴിക്കുന്നതു…
കഴിക്കാൻ വിളിച്ചപ്പോൾ എനിക്കു തീരെ വിശപ്പ് ഇല്ലായിരുന്നു…. അതുകൊണ്ട് പിന്നേ കഴിക്കാം എന്നും പറഞ്ഞു ഒഴിഞ്ഞു….. വീട്ടിൽ നിന്നും അമ്മയുടെ പുഴുക്ക് കഴിച്ചു നിറഞ്ഞിരുന്നു… വൈകിട്ട് ആറു മണിക്ക് ഫോൺ വരും അതു എനിക്കു ഉള്ളത് ആണ്. വിദ്യ വിളിക്കുന്നത് ആണ്.. ഒരുദിവസത്തെ മുഴുവൻ വിശേഷങ്ങൾ ഉണ്ടാകും… ഇന്ന് പരിഭവം ആണ് ചെന്നിട്ട് അവളെ കാണാതെ വന്നതിൽ……
രാത്രിയിൽ മാത്രം ബാത്‌റൂമിൽ പോകാനും മറ്റും ഗത്യന്തരം ഇല്ലാതെ മനുവേട്ടൻ സഹായിക്കാൻ സമ്മതിക്കും….. ഒരു കൈ തോളിലൂടെ ഇട്ടു ഒരു കാലിൽ ബലം കൊടുത്തു മറ്റേക്കാൽ നിരക്കി വച്ചു വേണം പോകാൻ….
പിറ്റേന്ന് കോളേജിൽ പോകാൻ റെഡി ആയി… പോകുന്നതിന് മുൻപ് ഞാൻ സാധാരണ ചെയ്യുന്ന ജോലികൾ ഓക്കെ ഒതുക്കിവച്ചു…. ഏട്ടന്റെ മുഷിഞ്ഞ തുണി ഓക്കെ അലക്കി മുറി എല്ലാം വിര്ത്തി ആക്കി കുളിച് റെഡി ആയി വന്നപ്പോഴേക്കും ലീല ചേച്ചി ചോറ്റു പാത്രവും ആയി വന്നു….
“ദേ…. ഈ കൊണ്ടു പോകുന്നത് മുഴുവൻ കഴിക്കണം… കെട്ടോ… വിശപ്പില്ല എന്ന് പറഞ്ഞു ഇന്നലത്തെ പോലെ കഴിക്കാതെ ഇരിക്കരുത്…. ”
“ഇല്ല കഴിച്ചോളാം….. ”
“ഇന്നലെ മോൾ ഒന്നും കഴിച്ചില്ലേ…? “അച്ഛൻ ചോദിച്ചു
“ഇല്ല സാറെ ഇന്നലെ വിശപ്പു ഇല്ലന്ന് പറഞ്ഞു ഉഴപ്പി… ”
“മോളെ നിന്റെ വീട് തന്നെയാണ് ഇതു… ഇവിടെ നിനക്ക് ഇഷ്ടം ഉള്ളതുപോലെ ചെയ്യാം…. ഇഷ്ട്ടമുള്ളത് എന്തും ചോദിക്കാതെ എടുത്തു കഴിക്കണം നിങ്ങൾ കഴിക്കുന്നത് ആണ് ഞങ്ങളുടെ സന്തോഷം….കേട്ടല്ലോ..? ”
“മ്…. ”
“ദാ ഇതു വച്ചോ… ചില്ലറകളും നോട്ടുകളും ആയി പൈസ എന്റെ നേരെ നീട്ടി അച്ഛൻ പറഞ്ഞു…
ബസിനുള്ള കാശ് ആണ്…. ബുക്ക് പേന ബാഗ് അങ്ങനെ മോൾക്ക് എന്ത് ആവിശ്യം ഉണ്ടെങ്കിലും ചോദിച്ചു വാങ്ങണം ഞാൻ ചിലപ്പോ തിരക്കിൽ വിട്ടു പോകും…. കേട്ടല്ലോ…? ”
“ചോദിക്കാം അച്ഛാ… ”
“ശരി എന്നാൽ റെഡി ആയി ഇറങ്ങിക്കോ… ബസ് സ്റ്റോപ്പ് വരെ ഞാനും വരാം…. ”
“ശരി അച്ഛാ…. ”
ഞാൻ മേശപ്പുറത്തു ഇരുന്ന ബുക്ക് ബാഗിനുള്ളിൽ വച്ചു… മടക്കി വച്ചിരുന്ന ഷാൾ എടുത്തു പിന് കുത്തി….. കട്ടിലിനടുത്തേക്ക് ചെന്നു…
“മനുവേട്ടാ…….. ഇറങ്ങുവാ….. ”
“മ്… ഭക്ഷണം കഴിച്ചോ..? ”
“കഴിച്ചു….. ”
“ഇന്നലെ കഴിച്ചില്ലേ…? ”
“ഇല്ല….. ”
“അതെന്താ….? ”
“വിശപ്പ് തോന്നിയില്ല…… ”
“വിശപ്പും ദാഹവും ഇല്ലാത്തതു ഇവിടെ ഇങ്ങനെ നിൽക്കുന്നത് കൊണ്ടാണ്…. നിനക്ക് വീട്ടിലേക്ക് പൊയ്ക്കൂടേ….? ”
“എന്തിനാ മനുവേട്ടാ.. സ്വന്തം വേദന മറച്ചു മറ്റുള്ളവരെ കൂടി വേദനിപ്പിക്കുന്നത്…. യേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാൻ പോകില്ല…. അതു അല്ല ഞാൻ പോയെ തീരു എന്ന് ഏട്ടന് നിർബന്ധം ഉണ്ടെങ്കിൽ പറ ഞാൻ പോകാം ഇപ്പോൾ തന്നെ പോകാം….. പക്ഷേ ഏട്ടൻ സത്യം ചെയ്തു പറയണം ഞാൻ ഇവിടെ നിൽക്കുന്നത് ഏട്ടന് ഇഷ്ട്ടം അല്ലെന്ന്….. ”
പിന്നീട് ഏട്ടൻ ഒന്നും മിണ്ടിയില്ല…. ഒന്നുരണ്ടു നിമിഷങ്ങൾ കൂടി ഞാൻ നോക്കി നിന്നു…. കണ്ണുനിറഞ്ഞു ഒഴുകി….. പതുക്കെ നടന്നു അടുത്ത് ചെന്നിരുന്നു….. ഇരുകൈ കൊണ്ടും ആ മുഖം നേരെ പിടിച്ചു
“മൂടി വച്ചിരിക്കുക ആണെന്ന് അറിയാം… എന്തിനു അങ്ങനെ ചെയ്യുന്നു എന്ന് അറിയില്ല… എന്നാലും ചോദിക്കുവാ “ഒരുപാട് ഒന്നും വേണ്ട….. അതിൽ നിന്നു ഒരിത്തിരി സ്നേഹം ഭിക്ഷ ആയെങ്കിലും തന്നുകൂടെ….. ”
പെട്ടന്ന് ആ കണ്ണുകൾ ഇറുകെ അടച്ചു…… അതിൽ നിന്നും നീര്ചാലുകൾ ചെവിയിലേക്ക് ഒഴുകി…..
മുഖത്തു പിടിച്ചിരുന്ന കൈകൾ ഏട്ടന്റെ കൈകൊണ്ടു പിടിച്ചു മാറ്റി….. വലതു കൈക കഴുത്തിലൂടെ ഇട്ടു എന്റെ തല ആ മുഖത്തിന് നേർക്ക് അടുപ്പിച്ചു പിടിച്ചു……
എന്റെ കൂടെ ജീവിക്കാൻ അല്ല നിന്റെ കൂടെ ജീവിക്കാൻ ആണ് ഞാൻ കൊതിച്ചത്… നിന്റെ സ്വപ്നങ്ങൾക്ക് പുറകെ പോകാൻ…..
നിന്റെ കയ്യിലെ റാന്തൽ വെളിച്ചത്തിൽ കൈപിടിച്ച് മുന്നോട്ട് നടക്കുമ്പോൾ… നിന്റെ ഇഷ്ടങ്ങളെ കേൾക്കാൻ നിന്റെ ആഗ്രഹങ്ങളെ കാണാൻ നിന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ആണ് എനിക്കു ഇഷ്ട്ടം…. വഴിയുടെ അവസാനം വരെ നീ സംസാരിച്ചു നടക്കണം എനിക്കതെല്ലാം കേൾക്കണം……. “അതായിരുന്നു മോഹം…..
അങ്ങനെ അല്ലെ ഏട്ടാ…. നമ്മൾ ഇപ്പോഴും ആ പാടവരമ്പത്തു കൂടി കൈപിടിച്ചു നടക്കുക അല്ലെ……..
മുഖം കുറച്ചു കൂടി അടുപ്പിച്ചു..ആ നെറ്റിയിൽ ഞാൻ നെറ്റി മുട്ടിച്ചു…. അടുത്ത നിമിഷം ആ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു…… “പോയിട്ടു വാ…….. ”
നിന്റെ വിശേഷങ്ങൾ കേൾക്കാൻ കാത്തു ഞാനിവിടെ കാത്തിരിക്കും……….
(കാത്തിരിക്കാം…… )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission