Skip to content

വർഷം – പാർട്ട്‌ 15

varsham-aksharathalukal-novel

മഴയെ ശിരസ്സിൽ ഏറ്റി തല കുമ്പിട്ട് നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ നടന്നു…… മങ്ങിയ മഴഛായ ഉള്ള പുലരി…… ചെറിയ ഒരിടവേള ഉണ്ടയെകിലും കാലാലയത്തിനുള്ളിലെ കാഴ്ചകൾ ഒക്കെയും പുതിയ ഒരു അനുഭൂതി തന്നു…… മഴ ആയത് കൊണ്ടാവും വരാന്തകളിൽ കൂടുതൽ ആളനക്കം ഉണ്ടായിരുന്നു……മങ്ങിയ ക്ലാസ്സ്മുറികളിൽ സന്തോഷത്തിന്റെ സൗഹൃദത്തിന്റെയും പൊട്ടിച്ചിരികൾ പ്രകാശത്തോടെ മുഴങ്ങുന്നു…..വിപ്ലവത്തിന്റെ സംഗീതവും കേൾക്കുന്നുണ്ട്…..

സാധാരണ നടന്നു പോകുന്ന വഴിയിൽ അശരീരികൾ ഉണ്ടാകാറുണ്ട്…. ഇന്ന് ഒന്നും ഉണ്ടായില്ല….. വരാന്തയിലൂടെ നടന്നു ഏറ്റവും അറ്റത്തുള്ള ക്ലാസ്സ്‌ മുറിയിലേക്ക് കയറി ചെന്നു…..

മഴ ആയത് കൊണ്ടു ബെല്ലിനു മുൻപേ ക്ലാസ്സിൽ ഒട്ടുമുക്കാൽ സീറ്റുകളിലും ആളുണ്ടായിരുന്നു…..

ഇരിപ്പിടത്തിലേക്ക് എത്തുന്നത് വരെയും എല്ലാ കണ്ണുകളും എന്നെ തേടി വരുന്നുണ്ടായിരുന്നു……
സീറ്റിൽ എത്തിയപ്പോൾ അടുത്തിരുന്നവർ പുഞ്ചിരിച്ചു കൊണ്ടു എനിക്കു ഇരിക്കാൻ ഇടം നൽകി…..

ഒരുപാട് ചോദ്യങ്ങളും വിശേഷങ്ങളും അവർക്ക് അറിയുവാൻ ഉണ്ടായിരുന്നു…. പക്ഷേ എല്ലാ ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി…..

ഉച്ച ഊണിന് ബെൽ അടിച്ചപ്പോൾ ആണ് സൗഹൃദങ്ങൾ പലരും പിന്നേ മിണ്ടിയത്…. വളരെ ചുരുക്കി കാര്യം മാത്രം പറഞ്ഞു ഞാൻ അവസാനിപ്പിച്ചു…. സുഖകരമായ ഒന്ന് അല്ലാത്തത് കൊണ്ടു കൂടുതൽ ഒന്നും ആരും ചോദിച്ചില്ല….

ഉച്ച ഭക്ഷണം കഴിഞ്ഞു ഇരിക്കുമ്പോൾ ക്ലാസ്സിനുള്ളിലേക്ക് കുറച്ചു പേർ കൂട്ടമായി വന്നു….. എല്ലാവരെയും കണ്ടു പരിചയം ഉണ്ട്…. സീനിയർസ് ആണ്…..

വന്നവർ പലതായി പിരിഞ്ഞു ഓരോ ഓരോ ബെഞ്ചിന്റെയും അറ്റത്തു വന്നു വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി…..

പലപ്പോഴും നേതൃസ്ഥാനത്തു കണ്ടിട്ടുള്ളു ഒരു മുഖം ആണ് ഞങ്ങൾക്ക് അരികിൽ വന്നത്….. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മേന്മകൾ ഓക്കെ പറഞ്ഞു…. വരുന്ന യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കാര്യങ്ങൾ ഓക്കെ പറഞ്ഞു…..

വൃന്ദ……..

ഞാൻ ആ മുഖത്തേക്ക് നോക്കി…

കുറച്ചു അങ്ങോട്ട്‌ നീങ്ങി ഇരിക്ക്…..

ഇഷ്ട്ടം ഇല്ലാതെ ഞാൻ കുറച്ചു നീങ്ങി ഇരുന്നു…..

മേശപ്പുറത് ഇരുന്ന ബാഗ് എടുത്ത് എന്റെ മടിയിലേക്ക് വച്ചു തന്നു…. ഡിസ്കിന്റെ പുറത്തു കയറി ഇരുന്നു ബെൻഞ്ചിൽ കാലുകൾ കയറ്റി വച്ചു……

“തനിക്ക് എന്നെ അറിയാമോ….? ”

“കണ്ടിട്ടുണ്ട്….. ”

“പേരറിയാമോ…..? ”

“ഇല്ല….. ”

“എന്റെ പേര് ശ്രീനാഥ്‌….. തേർഡ് ഇയർ ആണ്…. ”

“മ് ”

“തന്നെയും ഞാൻ ഇവിടെ വച്ചാണ് ആദ്യം കാണുന്നത്…… അച്ഛന്റെ ഒപ്പം അഡ്മിഷൻ സമയത്ത്….. അന്ന് പാർട്ടി ഡോനെഷൻ ഡെസ്കിൽ ഞാനും ഉണ്ടായിരുന്നു….. താൻ ഓര്മിക്കുന്നുണ്ടോ…. ”

“ക്ഷെമിക്കണം അന്ന് കണ്ടതായി ഓർക്കുന്നില്ല….. ”

“സാരമില്ല…. അന്നുമുതൽ എന്റെ കണ്ണുകൾ തന്നെ കാണുന്നുണ്ട്….. ഈ വരാന്തയിലും ലൈബ്രറിയിലും എല്ലാം…… തന്നെ കാണാതിരുന്നപ്പോഴാണ് തിരക്കി ഇറങ്ങിയത്…… തന്റെ വീട് അന്വേഷിച്ചപ്പോൾ ആണ് കാര്യങ്ങൾ അറിഞ്ഞത്…..”” നീ നിന്റെ പ്രണയത്തെ ജീവിതമാക്കി എന്ന് ……. “അതു പറഞ്ഞു നിർത്തുമ്പോൾ ആ ശബ്ദത്തിനു മാർദ്ദവം വന്നിരുന്നു…..

അങ്ങനെ തന്നെ ഇരുന്നു നിവർന്നു നോക്കിയില്ല….

തുറന്നു പറയട്ടെ ആ ജീവിതം കുറഞ്ഞ കാലത്തേക്ക് ഞാൻ കൊതിച്ചിരുന്നു…….
ഞാനൊരല്പം വൈകിപ്പോയി….. സാരമില്ല അതുവരെയും നഷ്ടപ്പെടുമോ എന്നൊരു ഭയമായിരുന്നു….. നഷ്ട്ടപെട്ടപ്പോൾ ഒരു ധൈര്യമായി… ഇതിൽ കൂടുതൽ ഒന്നുമില്ലന്നു….. ആദ്യമായി ഉണ്ടായ അനുഭവം ആണ്…. അതുകൊണ്ട് ഇനി ഒരു പകരക്കാരി വരുന്നത് വരെ കാത്തിരിക്കണം…… “ഒരുപക്ഷെ ഒരു പകരക്കാരി ഉണ്ടാകുമായിരിക്കും….. അതൊരു പകരക്കാരി തന്നെ ആയിരിക്കും…. “തന്റെ മനുവിന് സുഖമാണോ..? ”

“സുഖം…. ”

“ദൈവത്തിനു അസൂയ തോന്നിയിട്ടുണ്ടാകും….. എനിക്കും തോന്നി കേട്ടപ്പോൾ….. ”
“മനസ്സിൽ വയ്ക്കാൻ തോന്നിയില്ല, അതുകൊണ്ട് പറഞ്ഞതാ…. ”
വൃന്ദാ………

“മ് ”

“ഒരു പുഞ്ചിരിയുടെ അവകാശം എങ്കിലും തരണം…….. ”

ഞാൻ ആ മുഖത്തേക്ക് നോക്കി….. പുറകിലേക്ക് എവിടെയോ നോക്കി ഇരിക്കുന്നു….. മറുപടി പറയാൻ ഉണ്ടായിരുന്നില്ല….. കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് ഇറങ്ങി പോയി…….

ഉച്ചക്ക് മാമ്പഴപുളിശ്ശേരി കൂട്ടി മനുവിന് ഊണ് കൊടുത്ത് ലക്ഷ്മിഅമ്മ അടുത്തിരുന്നു…. ഒന്ന് രണ്ടു പ്രാവിശ്യം വാരി തിന്നിട്ടു പിന്നീട് കഴിക്കാൻ തോന്നിയില്ല….

“എന്താ മനുകുട്ടാ കറി നന്നായിട്ടില്ലേ…? ”

“കൊള്ളാം…. ”

“പിന്നെ എന്താ കഴിക്കാത്തത്….?”

“മതി….. വിശക്കുന്നില്ല…. ”

“ഇന്നാണ് കറി നന്നായതു. മാങ്ങാ നന്നായി പഴുത്തിട്ടുണ്ട്… ”

“വേണ്ടമ്മേ കുറച്ചു കഴിഞ്ഞു കഴിക്കാം…. ”

“കുറച്ചു കഴിക്ക് നിനക്ക് മരുന്നു കഴിക്കാൻ ഉള്ളത് അല്ലെ….? ”

എന്താ അമ്മയും മോനും കൂടി തർക്കം കയ്യിൽ ഇരുന്ന ചൂട് ജീരകവെള്ളം മേശപ്പുറത്തേക്ക് വച്ചു ലീല ചോദിച്ചു….

അവൻ കഴിക്കുന്നില്ല ലീലേ…

അതു എന്താ… അതിനു ഇന്ന് ഇടയ്ക്ക് ഒന്നും കഴിച്ചില്ലല്ലോ പിന്നെന്താ…? ”

“അവനു വിശപ്പില്ല എന്ന്.. ”

ഓ വിശപ്പില്ലാത്തതു കൊണ്ടല്ല ചേച്ചി….. ഇവിടെ ആളില്ലാത്തതു കൊണ്ടാണ്…. ”

ഓ അതാണോ? അത് ഇവിടെ ഉള്ളപ്പോ ഒരുകാര്യം അതു ചെയ്താൽ അവനു ഒക്കില്ല… ഇപ്പോൾ അവനു ചോറ് ഇറങ്ങുന്നില്ല… എന്തിനാ മനുകുട്ടാ നീ അതിനോട് ഇങ്ങനെ കാണിക്കുന്നതു…… ”

“മനസറിഞ്ഞു കൊണ്ടല്ല അമ്മേ…… അവൾ പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്…. അവൾക്ക് ഇനി ഒരുപാട് മുന്നോട്ട് പോകാൻ ഉള്ളതല്ലേ… എന്റെ കാര്യത്തിൽ വലിയ ഉറപ്പ് ഒന്നും ഇല്ലല്ലോ? കടം തന്ന ജീവിതം അല്ലെ.?

“അങ്ങനെ പറയരുതേ മനുകുട്ടാ…. ഞങ്ങൾക്ക് പിന്നെ ആരാടാഉള്ളത്? അവൾ അങ്ങനെ പോകുമോ? അമ്മയ്ക്ക് അറിയാം നീയല്ലാതെ ഒരു ലോകം അവൾക്ക് ഇല്ല…. ”

“അറിയാം….. എങ്ങാനും അവൾ പോയാൽ ഉള്ള ജീവൻ കൂടി പോയി കിട്ടും….. ”

“അവൾ എങ്ങും പോകുന്നില്ല….. നീ യും ആവിശ്യമില്ലാത്തതു ആലോചിക്കേണ്ട….. ”
വിശപ്പില്ലെങ്കിൽ കഴിക്കണ്ട അവൾ വരട്ടെ…. നീ വല്ലതും വായിക്ക്……. ”

പാത്രങ്ങൾ ഓക്കെ തിരികെ എടുത്തു ലീല അടുക്കളയിലേക്ക് പോയി….

“അമ്മേ ആ മേശപ്പുറത്തു ഒരു ഡയറി കാണണം അതൊന്നു എടുത്തു താ…. ”

മേശപ്പുറത്തിരുന്ന ഡയറി എടുത്തു മനുവിന് നേരെ നീട്ടി…. ഇതാണോ..? ”
“മ് ”

അതു എടുത്തു കൊടുത്തു അമ്മയും പുറത്തേക്ക് പോയി…

മനു ഡയറിയുടെ പേജുകൾ മറിച്ചു…..

വൃന്ദ അക്ഷങ്ങൾ കൊണ്ടു അതിലൊരു സ്നേഹസൗധം ഉണ്ടാക്കിയിരിക്കുന്നു….. അതിലെ രണ്ടു ഇണ പ്രാവുകൾ….

വായിച്ച വരികളിലൂടെ അവളോടൊപ്പം ഞാനും ജീവിക്കുന്നത് പോലെ തോന്നി മനുവിന്……

അവളുടെ ഹൃദയം മുഴുവൻ അവൾ എന്നെ നിറച്ചു വച്ചിരിക്കുന്നു…..

ഡയറിയിൽ ഇരുന്ന പേന എടുത്തു അതിൽ രണ്ടു വരി കോറി ഇട്ടു…..

മരണം കൂട്ടു വന്ന വഴിയിൽ നിന്നെ തേടി ഞാൻ അലഞ്ഞു….. കൈയിലെ പിടി അയഞ്ഞപ്പോൾ കണ്ടത്…. മരണദൂതനെ പുറത്താക്കി വാതിൽ താഴിട്ടു നിൽക്കുന്ന നിന്നെയാണ്…

സ്നേഹം കൊണ്ടു നീ എന്റെ ജീവിതം തിരികെ പിടിച്ചു….

ഡയറി നെഞ്ചോടു ചേർത്തു മനു വിങ്ങി പൊട്ടി……

വൈകുന്നേരതെ ബെൽ ശബ്ദം ഉള്ളിൽ ഒരു ആവേശം നിറയ്ക്കുന്നത് ഞാൻ അറിഞ്ഞു…. മണിക്കൂറുകൾക്ക് ദിവസങ്ങളുടെ ദൈർഖ്യം ഉള്ളത് പോലെ… എത്രയും പെട്ടന്ന് വീട്ടിൽ എത്താൻ കൊതിച്ചു കാലുകൾ കുതിച്ചു……

ക്ലാസ്സിൽ നിന്നു ഇറങ്ങിയപ്പോഴേ മഴ ചാറ്റൽ തുടങ്ങി…… കുട എടുത്തിരുന്നില്ല….. കൂടെ ഉള്ളവരുടെ കുടയിൽ കോളേജ് ഗേറ്റ് വരെ എത്തിയപ്പോഴേക്കും സമയം ബസ് പിടിച്ചു ഓടി പോകുന്നത് പോലെ തോന്നി……

പിന്നെ കുടയ്ക്ക് കാത്തു നിന്നില്ല കുറച്ചു വേഗത്തിൽ നടന്നു ബസ് സ്റ്റോപ്പിൽ എത്തി…. ആദ്യം വന്ന ബസിനു കയറി….. ഇരിക്കാൻ ഇടം കിട്ടിയില്ല എങ്കിലും ഒരു ഒഴിഞ്ഞ സ്ഥലം നോക്കി നിന്നു……. ബസ് ഓരോ സ്റ്റോപ്പിലും ഒരുപാട് നേരം നിർത്തി ഇടുന്നതായി തോന്നി……

അരമണിക്കൂർ കൊണ്ടു സ്റ്റോപ്പിൽ എത്തി….. അപ്പോഴേക്കും മഴ കുറെശ്ശേ ആയി പെയ്തു തുടങ്ങി……

ആരെയും നോക്കാൻ നിന്നില്ല ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു ഷാളിന്റെ തുമ്പു കൊണ്ടു തല ചൂടി വീട്ടിലേക്കു സ്പീഡിൽ നടന്നു..

കതക് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു….. തള്ളി തുറന്നു നീണ്ട ഇടനാഴിയിലൂടെ ഓടുക ആയിരുന്നു…..

മനുവേട്ടൻ കട്ടിലിൽ ഒരു തലയിണ ചാരി വച്ചു ഇരുപ്പുണ്ട്……

“മനുവേട്ടാ……… “കട്ടിലിനു താഴെ മുട്ടുകുത്തി നിന്നു വിളിച്ചു…

“വന്നോ….. അതിനു മുൻപ് ക്ലാസ്സ്‌ കഴിഞ്ഞോ… ”

“മണി അഞ്ചു ആകാൻ ആയി…… ”

“നീ നനഞ്ഞോ….? കുട കൊണ്ടു പോയില്ലേ…?

“ഇല്ല ഞാൻ കുട എടുക്കാൻ മറന്ന്…. ”

“പനി പിടിക്കില്ലേ പെണ്ണേ മഴ നനഞു…. കട്ടിലിൽ മടക്കി വച്ചിരുന്ന ബെഡ് ഷീറ്റ് എടുത്തു മനുവേട്ടൻ എനിക്കു തല തുവർത്തി….. ”

“അയ്യോ മതി….. ഇനി കുളിക്കാൻ ഉള്ളത് അല്ലെ…. ”

“നാളെ മുതൽ നീ കുടയില്ലാതെ പോയി നോക്ക്…. ”

“ഇല്ല മറക്കാതെ കൊണ്ടു പോകാം….. ”

“എന്താ കോളേജിൽ വിശേഷങ്ങൾ…. ”

“വിശേഷം ഓക്കെ ഉണ്ട്‌…. പറയട്ടെ. ”

“പറ… ”

കോളേജിലെ വിശേഷങ്ങൾ ഞാൻ മനുവേട്ടന് പറഞ്ഞു കേൾപ്പിച്ചു…..

“അപ്പോൾ ഒരു നാഥൻ ഉണ്ട്‌ കോളേജിൽ നിനക്ക്… ”

“നാഥനോ…? ”

“ശ്രീനാഥ്‌…… ”

“ദേ ആവിശ്യമില്ലാത്തതു പറയല്ലേ….. “ചായ കുടിച്ചോ.? ”

“ഇല്ല… ”

“ഞാൻ പോയി എടുത്തിട്ട് വരട്ടെ… ”

“മ് ”

അടുക്കളയിൽ ചെന്നപ്പോൾ നല്ല വെളിച്ചെണ്ണ ചൂടായ മണം വരുന്നുണ്ടായിരുന്നു…

ആഹാ വന്നോ…..? “ലീല ചേച്ചി ചോദിച്ചു.?

“ചായ ഉണ്ടാക്കിയോ ചേച്ചി….. ”

“ദേ ആ പാത്രത്തിൽ കപ്പിലേക്ക് ഒഴിച്ചു എടുത്തോ “…

അമ്മ എവിടെ…?

“കുളിക്കുന്നു…. ”

“ഞാൻ മനുവേട്ടന് ചായ കൊടുത്തിട്ട് വരാം ”

“പഴംപൊരി അവിടെ ഇരുപ്പുണ്ട്. എടുത്തുകൊണ്ട് പോ. ”

“മ്… ”

കപ്പിൽ ചായയും ഒരു പ്ലേറ്റിൽ പഴം പൊരിയും കൊണ്ടു മുറിയിലേക്ക് പോയി

ചായ കപ്പ്‌ മനുവേട്ടന് കൊടുത്തു…. പ്ലേറ്റും കൊണ്ടും കട്ടിലിൽ ഇരുന്നു….

“നിനക്ക് ചായ വേണ്ടേ….. ”

“ഞാൻ പോയി കുടിച്ചോളാം….മനുവേട്ടൻ കുടിച്ചോ “”

അതു വേണ്ട നമുക്ക് രണ്ടു പേർക്കും കൂടി കുടിക്കാം… ”

“മനുവേട്ടൻ കുടിക്ക്… ഞാൻ കുടിച്ചോളാം…. ”

മനുവേട്ടൻ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ പഴം പൊരി ചെറുതാക്കി വായിൽ വച്ചു കൊടുത്തു….

തിരികെ എനിക്കും മനുവേട്ടൻ വായിൽ വച്ചു തന്നു

“ശ്രീനാഥ്‌ പറഞ്ഞത് പോലെ ദൈവത്തിന് അസൂയ തോന്നിയത് ആണോടോ? ” അപ്പോഴേക്കും തുലാവർഷം പെയ്തു ഇറങ്ങി കൊണ്ടിരുന്നു…..

അത്താഴം കഴിഞ്ഞു…..അമ്മ മുറിയിലേക്ക് പോയി…. മനുവേട്ടനു മരുന്നു ഒക്കെ കൊടുത്തു… കട്ടിലിൽ ഷീറ്റ് വിരിച്ചു…..

“വൃന്ദ………. ആ കതക് അടച്ചെക്ക്ക്.. ”
ഞാൻ സൂക്ഷിച്ചു നോക്കി..

“”അടയ്ക്കടി….. ”

കതക് അടച്ചു തിരിച്ചു വന്നപ്പോൾ ഏട്ടൻ അടുത്തേക്ക് വിളിച്ചു

ഇന്ന് നമുക്ക് ഒരുമിച്ചു കിടക്കാം…..

ഞാൻ കട്ടിലിന്റെ അറ്റത്തു ഇരുന്നു…..

പറഞ്ഞു മുഴുവിപ്പിക്കാത്ത സ്വപ്നങ്ങളും…. വിശേഷങ്ങളും ഒകെ അന്ന് പറയുവാൻ ഉണ്ടായിരുന്നു….

ആ നെഞ്ചോടു ചേർന്ന് കിടന്നു വിശേഷങ്ങൾ പറഞ്ഞു തുടങ്ങി…..
ഒരു കൈകൊണ്ട് ഏട്ടൻ എന്നെ അടർന്നു പോകാതെ ആ നെഞ്ചോടു ചേർത്തു പിടിച്ചു……

ഓരോ രാത്രികളും ഓരോ വസന്തം ആയിരുന്നു……. പറയാൻ വിശേഷങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും രാവ് പുലരും വരെ പങ്കു വച്ചിട്ടും പിന്നെയും ബാക്കി ആയിരുന്നു…..

കോരി ചൊരിയുന്ന മഴ ഉള്ള രാത്രിയിൽ റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകങ്ങളിലെ കഥാ പാത്രങ്ങൾ എന്റെ ശബ്ദത്തിലൂടെ ആ മുറിയിൽ ഞങ്ങളുടെ കണ്ണ്മുന്നിൽ ജീവിച്ചു…… ഞങ്ങളും റോമിയോയും ജൂലിയെറ്റും ഓക്കെ ആയി…….

ഇടവേളകളിൽ ജീവിതത്തിൽ ഉണ്ടായ മുറിപ്പാടുകളും പോരായ്മകളും ഞങ്ങൾ പോലും അറിയാതെ കുറവുകൾ അല്ലാതെ ആയി മാറി……

ഓരോ പകലും കാത്തിരുന്നു…..കഥപറയാനും കേൾക്കാനും മാത്രം ആയി ഞങ്ങളുടെ ദിവസങ്ങൾ കടന്നുപോയി…….

ഹോസ്പിറ്റലിൽ നിന്നുള്ള ട്രീറ്റ്മെന്റ് കഴിഞ്ഞു ചെക്കപ്പ് മാത്രം ആയപ്പോൾ മനുവേട്ടനെ ആയുർവേദ ചികിത്സ നടത്തുന്ന കാര്യം തീരുമാനിച്ചു…..

ഒരുപാട് ദൂരത്തിൽ ആണ് അവിടെ താമസിച്ചു ചികിത്സ ചെയ്യണം ബാക്കി ഓക്കെ അവിടെ ചെന്നിട്ട് ആളെ കണ്ടിട്ട് അവർ പറയുന്നത് പോലെ……

പുതിയ ഒരു ജീവിതം…… അല്ലെങ്കിൽ തന്റെ പഴയ ജീവിതത്തിലേക്ക് തിരികെ വരണം എന്നുള്ള മനുവേട്ടന്റെ സ്വപനവും കൊണ്ടു ഞങ്ങൾ ശാന്തിമഠം എന്ന ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു………

കാത്തിരിക്കാം……

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “വർഷം – പാർട്ട്‌ 15”

  1. Vaikivannavasandham vaayichappol mutual ishtam thonniyathanu ee writer ude stroy, . varsham oru pranayavarsham theerkukayanallo, orupadu ishtathode pratheekshypde kaathirikkunnu,

  2. മനുവിനെ ജീവിതത്തിലേക്ക് തീർച്ചയായും കൊണ്ടു വരണേ. അതിനു വേണ്ടിയാണ് ഇനി കാത്തിരിപ്പ്.

  3. ഇത്രേം ഒക്കെ പരസ്പരം മനസിലാക്കി സ്നേഹിച്ചിട്ടും എന്തേ വൃന്ദ ഒറ്റക്കായിപ്പോയി ന്തേലും ഒരു ട്വിസ്റ്റ്‌ കൊണ്ട് വരണേ അവസാനം എങ്കിലും അവരെ പിരിക്കേണ്ട pls

Leave a Reply

Don`t copy text!