വൈകുന്നേരം ആണ് പുറപ്പെട്ടത്…… രാവിലെ അവിടെ എത്തിചേരണം… അതുകൊണ്ടാണ് വൈകുന്നേരം പുറപ്പെട്ടത്……
പോകുന്ന വഴിക്ക് ഒക്കെ നിർത്തി വിശ്രമിച്ചിട്ടു ആണ് പോയത്…. വീട്ടിൽ നിന്നു അച്ഛനും അമ്മയും വിദ്യയും രവിയേട്ടനും വന്നിരുന്നു യാത്ര ആക്കാൻ…..
ഏകദേശം വെളുപ്പിന് മഠത്തിൽ എത്തി ചേർന്നു….. രാവിലെയെ വൈദ്യരെ കാണാൻ കഴിയു… ദൂരെ നിന്നു വന്നത് കൊണ്ടു വിശ്രമിക്കാൻ ആയി ഒരു മുറി തന്നു….. അവര്കൂടി സഹായിച്ചു മനുവേട്ടനെ വണ്ടിയിൽ നിന്നും പിടിച്ചിറക്കി മുറിയിലെ പലക കട്ടിലിൽ കിടത്തി……. മണ്ണ് വച്ചു ഉണ്ടാക്കിയ മുറി തറയിൽ ചാണകം മെഴുകിയിരിക്കുന്നു….. അതിന്റെ ഒരു മണം മുറിയിൽ കയറിയപ്പോഴേ കിട്ടി…
എണ്ണ വിളക്കിൽ നിന്നുള്ള പ്രകാശം മാത്രം ആണ് മുറിക്കുള്ളിൽ ഉണ്ടായിരുന്നത്….. ഒരു തടി മേശ രണ്ടു മൂന്നു കസേര….. ഒരു മണ്ണ് കൂജ…. ഗ്ലാസ് കഴിഞ്ഞു മുറിയിലെ സാമഗ്രികൾ….
മഠത്തിലെ രണ്ടു പേർ വന്നു രണ്ടു തഴ പായ കൊണ്ടു വന്നു തന്നു…
“ദേ ഇതിൽ കിടന്നോളു……. വൈദ്യരെ രാവിലെയേ കാണാൻ കഴിയു.. യാത്ര കഴിഞ്ഞു വന്നതല്ലേ കുറച്ചു നേരം വിശ്രമിക്കു….. ”
“ഇവിടെ കൂടെ ആരെയും നിർത്തില്ലേ….? “അമ്മ അവരോടു ചോദിച്ചു….
“ഇല്ല അമ്മേ…… ആവിശ്യം ഉള്ളപ്പോൾ മാത്രം വിളിപ്പിക്കും അല്ലതെ ആരും വേണ്ട….. ”
“അപ്പോൾ ഞങ്ങൾ തിരികെ പോകണോ…. ”
“അതു വൈദ്യർ പറയും ഒരു മാസം കൊണ്ടു ഓക്കെ ചികിത്സ കഴിയും എങ്കിൽ പുറത്ത് എവിടെ എങ്കിലും താമസിച്ചാൽ മതിയാകും….. അതിൽ കൂടുതൽ ആണെങ്കിൽ പിന്നേ നിൽക്കണ്ട… ”
“മ്
അവർ മുറിക് പുറത്തേക്ക് പോയി…. ബാഗ് ഓക്കെ വണ്ടിയിൽ തന്നെ വച്ചു…. അത്യാവശ്യം ഷീറ്റ് മാത്രം എടുത്തു…… നിലത്തു പായ വിരിച്ചു…. ഒരു പായിൽ അച്ഛൻ കിടന്നു മറ്റേ പായിൽ ഞാനും അമ്മയും കൂടി കിടന്നു……
യാത്ര ക്ഷീണം കൊണ്ടോ അന്തരീക്ഷത്തിന്റെ കുളിർമ കൊണ്ടോ എല്ലാവരും പെട്ടന്ന് തന്നെ ഉറങ്ങി……
രാവിലെ മനുവേട്ടൻ വിളിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത് അപ്പോഴേക്കും നേരം നന്നായി വെളുത്തു…..
ഒരു നിമിഷം കഴിഞ്ഞു ആണ് സ്ഥലകാല ബോധം വന്നത്….
പെട്ടന്നു ചാടി എഴുനേറ്റു ഓടി കട്ടിലിനടുത്തു ചെന്നു….
“എന്താ മനുവേട്ടാ…… ”
“നീ ഇങ്ങനെ കണ്ണ് തള്ളി പിടിക്കാതെ… പേടി ആകുന്നു… ”
“എന്തിനാ ഏട്ടാ വിളിച്ചത്….. ”
“നീ ഒന്ന് പിടിക്ക് എഴുനെല്ക്കണം…. നേരം വെളുത്തില്ലേ….. ”
“മ് ”
അഴിഞ്ഞു വീണ മുടി വാരി അലസമായി കെട്ടി ഒതുക്കി മനുവേട്ടനെ പിടിച്ചു എഴുന്നേൽപ്പിച്ചു….
“ഏട്ടൻ ഇരിക്ക് ഞാൻ പുറത്തു ആരോടെങ്കിലും ചോദിക്കട്ടെ ബാത്രൂം ഓക്കെ എവിടെ ആണെന്നു…. ”
“മ് ”
“അപ്പോഴേക്കും അച്ചനും എഴുനേറ്റു വന്നു… ”
“മോൾ നിലക്ക് അച്ഛൻ ചോദിച്ചിട്ട് വരാം… മോൾ മാറാൻ ഉള്ള തുണി ഓക്കെ എടുത്തു വയ്ക്ക്…… ”
“മ് ”
ഏട്ടന് മാറാനുള്ള തുണി എല്ലാം എടുത്തു കട്ടിലിന്റെ ഒരു മൂലയ്ക്ക് വച്ചു…. കുറച്ചു കഴിഞ്ഞു അച്ഛൻ വന്നു…..
പുറകു വശത്തു വലിയ ഒരു കിണർ ഉണ്ട് കിണറല്ല ഒരു കുളം എന്ന് പറയുന്നതാ ശരി….. അടുത്ത് ബാത്രൂം ഉണ്ട്.. സ്ത്രീ കൾക്ക് കുളിമുറി ഉണ്ട് ബാക്കി ഉള്ളവർ പുറത്തു നിന്നു കുളിക്കണം…. ”
“വാ മനുവിനെ അച്ഛൻ പിടിക്കാം മോൾ അവനു മാറാനുള്ള തുണി കൊണ്ടു വാ…. ”
അച്ഛൻ മനുവേട്ടനെ തോളിലൂടെ കൈ എടുത്തു ചേർത്തു പിടിച്ചു പതുക്കെ നടന്നു……
ഞങ്ങൾ പുറകെ പോയി……
അച്ഛൻ പറഞ്ഞത് പോലെ കുളം പോലെ തോന്നിച്ചു അത്ര വലിയ ഒരു കിണർ….. ഒന്നിൽ അധികം തൊട്ടിയും കയറും ഉണ്ടായിരുന്നു…. കിണറ്റിനു അടുത്ത് വലിയ ചെമ്പുകൾ നിർത്തി വച്ചിരുന്നു പുറത്ത് നിന്നു കുളിക്കുന്നവർക്ക് പ്രത്യേകം തിട്ട പോലെ വെട്ടുകല്ല് പാകിയ സ്ഥലം ഉണ്ട്…… അതിനു അടുത്ത് അലക്കാൻ കല്ലും ഉണ്ടായിരുന്നു….
മനുവേട്ടനെ ഒരു അലക്ക് കല്ലിന്മേൽ ഇരുത്തി…. വലിയ ഒരു ചെമ്പു അടുത്തു വച്ചു അതു നിറയെ അച്ഛൻ വെള്ളം കോരി ഒഴിച്ചു… പളുങ്കു പോലെ തെളിഞ്ഞ വെള്ളം നല്ല തണുപ്പും……
നിങ്ങൾ അപ്പുറത്തേക്ക് പോയി കുളിക്കാൻ നോക്ക് അവനെ ഞാൻ റെഡി ആക്കിക്കൊള്ളാം…
ഞാനും അമ്മയും അപ്പുറത്ത് മാറി നിന്നു കുളിച്ചു റെഡി ആയി…..
കഴിക്കാൻ ഉള്ളത് അച്ഛൻ പുറത്തു പോയി വാങ്ങി വന്നു…. അച്ഛനും ഡ്രൈവറും കഴിച്ചിട്ട് ആണ് വന്നത്
ഏകദേശം ഒന്പതു മണി ആയപ്പോൾ വൈദ്യർ വിളിപ്പിച്ചു…..
വലിയ ഒരു മുറി ആയിരുന്നു…… നല്ല പ്രായംഉള്ള ഒരു ആളായിരുന്നു വൈദ്യർ….. നല്ല ആരോഗ്യം വെളുത്ത രോമങ്ങൾ ആ മുഖത്തും തലയിലും അഴകോടെ ഒഴുക്കോടെ ഒരു അലങ്കാരമായി കിടക്കുന്നു…..
മുറിക്കുള്ളിൽ ഒരു വലിയ കട്ടിൽ പോലെ തോന്നിച്ച തടിയിൽ ഉണ്ടാക്കിയ ഒരു ഉരുപ്പടി ഉണ്ടായിരുന്നു…. മനുഷ്യന്റെ ശരീരത്തിന്റെ ആകൃതിയിൽ അതിന്റെ ഉള്ളിൽ കുഴിച്ചു വച്ചിരിക്കുന്നു….. മുറിക്കുള്ളിലെ സുഖകരമായ ഗന്ധം എന്തൊക്കെയോ ഓർമകളെ തൊട്ട് ഉണർത്തി….. അച്ഛൻ ഏട്ടനെതാങ്ങി വൈദ്യരുടെ അടുത്തേക്ക് കൊണ്ടു ചെന്നു….. കട്ടിലിലേക്ക് വിരൽ ചൂണ്ടി അവിടെ കിടത്താൻ പറഞ്ഞു….. അച്ഛൻ ഏട്ടനെ താങ്ങി അതിൽ കിടത്തി…. ആ ആകൃതിക്കുളിൽ കൃത്യമായി മനുവേട്ടന്റെ ശരീരം കിടന്നു…. അച്ഛനോട് വൈദ്യർ കാര്യങ്ങൾ ഓക്കെ ചോദിക്കുന്നുണ്ടായിരുന്നു… അച്ഛൻ ഡോക്ടർ എഴുതി കൊടുത്ത കുറിപ്പടി കൊടുത്തു. അദ്ദേഹം അതു വായിച്ചിട്ടു മറ്റു കാര്യങ്ങൾ ഓക്കെ ചോദിച്ചു….
അവസാനം കട്ടിലിന്റെ കാൽക്കൽ നിന്ന എന്നെ ചൂണ്ടി ചോദിച്ചു…
“കുട്ടി ആരാ..? ”
“അവന്റെ ഭാര്യ ആണ്…. ”
“വിവാഹം കഴിഞ്ഞു ആണോ അപകടം ഉണ്ടായതു “”
“അല്ല… ”
അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി . …..
അച്ഛൻ ഞങ്ങളുടെ വിവാഹം നടന്ന സാഹചര്യം പറഞ്ഞു…. എല്ലാം മൂളി കേട്ടു…..
എഴുനേറ്റ് ഏട്ടന്റെ അടുത്തു വന്നു കൈ കാലുകൾ പിടിച്ചു നോക്കി…..
മരുന്ന് ചെയ്താൽ ഉടൻ ഫലം കിട്ടണം എന്നില്ല…. കുറച്ചു താമസിക്കും… ചിലപ്പോൾ പെട്ടന്ന് ആയെന്നും വരാം…. ഓക്കെ ഒരു പ്രാർത്ഥന ആണ് ഒരു വിശ്വാസവും…
കൂടെ ആരെയും അനുവദിക്കില്ല….. ആവിശ്യം ഉള്ളപ്പോൾ വിളിപ്പിക്കും അപ്പോൾ ആരെങ്കിലും വന്നാൽ മതി…. സുഹൃത്തുക്കൾ അയാലും മതി… നല്ല ആരോഗ്യം ഉള്ള ഒരാൾ… കുറച്ചു ദിവസത്തേക്ക് മാത്രം….
ആറു മാസത്തേക്ക് ഉള്ള കിഴിയും ഒഴിച്ചിലുമുണ്ട് അതിൽ വത്യാസം കണ്ടില്ലെങ്കിൽ കുറച്ചു കൂടി നോക്കാം…..
വിളിക്കുമ്പോൾ മാത്രം ആരെങ്കിലും വന്നാൽ മതി അല്ലാതെ ആരും വരണ്ട….. കിടക്കുന്ന ആളുടെ ഭക്ഷണവും കാര്യങ്ങളും ഇവിടെ തന്നെ നോക്കും….. പഥ്യം തെറ്റാതെ നോക്കാൻ വേണ്ടിയാണു അതു…. സമ്മതം എങ്കിൽ നിങ്ങൾക്ക് ഇന്ന് തന്നെ തിരികെ പോകാം ഇയാളെ ഇവിടെ നിർതിയിട്ട്……
അച്ഛൻ ഒന്നും മിണ്ടാതെ ഇരിക്കുന്നു… എനിക്കു ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ മൂക്ക് ചെറുതായി വെട്ടുന്നു… ശ്വാസം ഒരുപാട് ഉള്ളിലേക്ക് വലിക്കുന്നത് പോലെ….. പെട്ടന്ന് കയ്യിൽ ഒരു പിടി വീണു….. “മനുവേട്ടൻ “എന്നെ നോക്കി ചിരിച്ചു കൊണ്ടു കണ്ണുകൾ അടച്ചു കാണിച്ചു……
വൈദ്യർ ഞങ്ങളെ എല്ലാവരെയും നോക്കി…..
“കിടക്കുന്ന ആൾക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകില്ല അതു ഓർത്തു വിഷമിക്കണ്ട…… പിന്നേ കഷായവും ലേഹ്യവും കൃത്യമായി കഴിക്കണം… ”
“അവനെ പണ്ടത്തെ പോലെ ആക്കിയാൽ മതി വൈദ്യരെ ഞങ്ങൾക്ക് സമ്മതം ”
“മ്…. ”
“ഒന്നുരണ്ടു ജോഡി വസ്ത്രങ്ങളും അത്യാവശ്യം സാധനങ്ങളും മാത്രം മതി…
നിങ്ങൾക്ക് ഇന്ന് തന്നെ മടങ്ങാം… ”
അദ്ദേഹം രണ്ടു പേരെ വിളിച്ചു മനുവേട്ടനെ അകത്തേക്ക് കൂട്ടി കൊണ്ടു പോകാൻ പറഞ്ഞു….
“മോളെ….. അവന്റെ ഡ്രെസ്സും സാധനങ്ങളും അടുത്തു കൊണ്ടു വാ…. ”
ഞാൻ മുറിയിൽ ചെന്ന് ഏട്ടന്റെ ഡ്രെസ്സും അത്യാവശ്യ സാധനങ്ങളും എല്ലാം കൂടി ഒരുമിച്ചു ഒരു ചെറിയ ബാഗിൽ ആക്കി കൊണ്ടു കൊടുത്തു….
അച്ഛൻ വൈദ്യരോട് മറ്റു വിശേഷങ്ങൾ ഓക്കെ പറഞ്ഞു…..
“എന്ത് ആവിശ്യം ഉണ്ടെങ്കിലും ഇവിടുന്നു അങ്ങോട്ട് വിളിക്കും… എന്തെകിലും അത്യാവശ്യം ഉണ്ടെകിൽ മാത്രം തിരികെ വിളിക്കുക….
“മ് ”
“എന്നാൽ ഇറങ്ങി കൊള്ളുക സന്തോഷത്തോടെ സമാധാനത്തോടെ പ്പോയി വരിക… ഞാൻ അകത്തേക്ക് പോകുന്നു…. ”
അച്ഛൻ അദ്ദേഹതെ നോക്കി കൈ കൂപ്പി… പതുക്കെ തിരിഞ്ഞു നടന്നു പുറകെ അമ്മയും….
ഞാൻ ഒരിക്കൽ കൂടി അകത്തേക്ക് ഉള്ള വാതിലിലേക്ക് നോക്കി…
അതു കണ്ടു അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു… പോയിട്ടു വാ….
അദ്ദേഹത്തിന്റെ മുഖത്തെ ആത്മവിശ്വാസം എന്നിൽ പ്രതീക്ഷയുടെ ഒരു കാത്തിരിപ്പിന് തുടക്കം ആയി…. കൈകൂപ്പി തൊഴുതു യാത്ര പറഞ്ഞു തിരികെ നടന്നു…..
അവിടെ ആകെ ഒന്ന് ചുറ്റി നടന്നു കണ്ടു…. ഊട്ടു പുരയും ചികിത്സ മുറിയും പരിസരവും ഓക്കെ…. ഉച്ചയോടെ അവിടെ നിന്നും ഇറങ്ങി….. തിരികെ ഉള്ള യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല…..
വീട്ടിലെ ഒഴിഞ്ഞ കട്ടിലും ഉള്ളിലും പുറത്തും സൂന്യത നിറച്ചു…. വൈകുന്നേരങ്ങളിൽ വിദ്യ വിളിക്കുമ്പോൾ ആണ് ഒരു ആശ്വാസം കിട്ടുന്നത്…..
കോളേജിൽ ഏകദേശം ക്ലാസ്സ് ഓക്കെ കഴിയാറായി മാർച്ചിൽ നടക്കുന്ന പരീക്ഷ കൂടി കഴിഞ്ഞാൽ പിന്നെ സെക്കന്റ് ഇയർ ആയി….
കോളേജ് ഒരു ആശ്വാസം ആയിരുന്നു… കോളേജ് വിശേഷങ്ങൾ അന്ന് അന്ന് ഡയറിയിൽ കുറിച്ച് വച്ചു…. എല്ലാദിവസവും ആ ഡയറി വായിച്ചു കേൾപ്പിക്കും….. കേൾക്കാൻ ആൾ ഇല്ലെങ്കിലും കട്ടിലും മേശയും എന്നും എന്റെ വിശേഷങ്ങൾ കേൾക്കാൻ കൊതിക്കുന്നുണ്ടായിരുന്നു എന്ന് തോന്നി….
രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിശേഷങ്ങൾ ഓക്കെ ഒരു പേപ്പറിലേക്ക് എഴുതി….. അതു ഒരു കവറിൽ ഇട്ടു മനുവേട്ടന്റെ പേരിൽ ശാന്തി മഠത്തിലേക്ക് പോസ്റ്റ് ചെയ്തു….
വീണ്ടും കാത്തിരുപ്പ്……..
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission