Skip to content

വർഷം – പാർട്ട്‌ 17

varsham-aksharathalukal-novel

രാവിലെ വന്ന പോസ്റ്റ് കവറുകൾ എല്ലാം കൂടി മേശപ്പുറത്തു അടുക്കി വച്ചിരുന്നു…… രാവിലത്തെ തിരക്കുകൾ എല്ലാം കഴിഞ്ഞു ആണ് വൈദ്യർ നീലകണ്ഠൻ ഓഫീസ് മുറിയിലേക്ക് വന്നത്….

എഴുത്തുകളുടെ കൂട്ടത്തിൽ മഠത്തിന്റെ പേരിൽ വേറൊരു പേരിലേക്ക് വന്ന എഴുത്തു കണ്ണിൽ പെട്ടു……

മനു……നല്ല മനോഹരമായ കൈപ്പട… കവർ പൊട്ടിക്കുന്നതിന്റെ അറ്റത്തു ഇങ്ങനെ എഴുതിയിരുന്നു…… “പുഞ്ചിരിയോടെ തുറക്കൂ….. “അതുകണ്ടപ്പോൾ അദ്ദേഹതിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു…..

രാവിലെ മുതൽ കിഴിയും ഉഴിച്ചിലും ആയിരുന്നു മനുവിന്….. ദേഹം ഇളകി എവിടെ തൊട്ടാലും വേദന…. അതിന്റെ കൂടെ കഷായവും മരുന്ന് അരച്ച് ഉരുട്ടിയ ഗുളികകളും……

ചിലപ്പോഴെങ്കിലും വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി…..

സന്ധ്യ കഴിഞ്ഞാൽ പിന്നെ ചികിത്സ ഇല്ല…..

ഒഴിച്ചിൽ കഴിഞ്ഞു ചെറു ചൂട് വെള്ളത്തിൽ കുളി….. കുളി കഴിഞ്ഞാൽ കുറച്ചു നേരം പലക കട്ടിലിൽ നിവർന്നു കിടക്കണം…..
അത് കഴിഞ്ഞു അത്താഴം കൊണ്ടു തരും അതും കഴിഞ്ഞു കിടക്കാം….. മനുവിന് സഹായത്തിനു കൂടെ ഒരാൾ എപ്പോഴും ഉണ്ട്‌ അതുകൊണ്ട് ഒറ്റപ്പെടൽ ഇല്ല….. മണി എന്നായിരുന്നു അവന്റെ പേര് ആദിവാസി ഊരിൽ ഉള്ളത് ആണ്… ആദ്യം അവന്റ അച്ഛനും അവനും കൂടി കാട്ടു മരുന്നുകൾ വൈദ്യശാലയിൽ കൊണ്ടു കൊടുക്കുന്ന ജൊലി ആയിരുന്നു… അച്ഛന്റെ കൂടെ പോയി അവനും
കുറെ ഓക്കെ വശമാക്കി.. അച്ഛൻ മരിച്ചതിനു ശേഷം ആണ് വൈദ്യശാലയിൽ സ്ഥിരം ആക്കിയത്…. വല്ലപ്പോഴും അവൻ കാടു കയറി അവന്റെ ഊരിൽ പോയിട്ടു വരും…..

ആദ്യമൊക്കെ ഒന്നും മിണ്ടില്ലായിരുന്നു പിന്നേ പിന്നേ മനു അവനോടു അടുത്തു ഇടപഴകാൻ തുടങ്ങിയപ്പോൾ ആണ് അവൻ കുറേശ്ശേ പറഞ്ഞു തുടങ്ങിയത്…

അന്നും അത്താഴം കഴിഞ്ഞു അവനോടു അവന്റ കുട്ടികാലം ഓക്കെ ചോദിച്ചും പറഞ്ഞും ഇരുന്നപ്പോഴാണ് അപ്രതീക്ഷിതമായി വൈദ്യർ അകത്തേക്ക് കയറി വന്നത്…..

മണി പെട്ടന്ന് അടുത്തു നിന്നു ദൂരേക്ക് മാറി നിന്നു…… കട്ടിലിന്റെ അരികിൽ ഒരു കസേര വലിച്ചു ഇട്ടു വൈദ്യർ അതിൽ ഇരുന്നു…..

“”വന്നിട്ട് പതിനഞ്ചു ദിവസമേ ആയുള്ളൂ…. ഒന്നും ആയിട്ടില്ല എന്നാലും ചോദിക്കുവാ തനിക്ക് എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ? “”

“ഒഴിച്ചിലിന്റെ വേദന ഉണ്ട്‌ ശരീരം മുഴുവൻ ചെറിയ ഒരു വേദനയും ഭാരവും ഈ കാലിനും തോന്നുന്നുണ്ട്….. ”

“മതി അത്രയും മതി……. ശരീരം മൊത്തത്തിലെ ചികിൽസിക്കാൻ പറ്റു കാലിനു മാത്രമായി പറ്റില്ല, അതുകൊണ്ട് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും പോകെ പോകെ ശരിയാകും…. ”

“മ് ”

“അത്താഴം കഴിച്ചോ? ”

“കഴിച്ചു.. ”

“ഇവൻ എങ്ങനെ ഉണ്ട്‌… “മണിയെ ചൂണ്ടി കാട്ടി ചോദിച്ചു..

“നല്ല കൂട്ടു ആണ്…. ”

“ഇവിടെ വന്നവരാരും അവനെ കുറിച് ഇങ്ങനെ പറഞ്ഞിട്ടില്ല.. അതിനു അവൻ ആരോടും അധികം വായ തുറന്നു സംസാരിക്കാറില്ല…. ”

“എന്നോട് സംസാരിക്കുന്നുണ്ട്…… ”

“മ് ”

“തനിക്ക് ഒരു കത്ത് വന്നിട്ടുണ്ട്….. ”

“മനു ആകാംഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി…. ”
ചികിത്സ നടക്കുമ്പോൾ ഇടക്ക് ഓരോരുത്തർ ആയി കാണാൻ വരുന്നത് ചികിത്സയെ ബാധിക്കും അതുകൊണ്ട് ആണ് ആരെയും അനുവദിക്കാത്തത്….. “ദാ….. ”

മനു അത് കൈ നീട്ടി വാങ്ങി…..

കൈയക്ഷരം കണ്ടപ്പോഴേ അവന്റ ഉള്ളിൽ സന്തോഷം പൊട്ടി വിരിഞ്ഞു…..

അതുകണ്ടു കൊണ്ടു അദ്ദേഹം ചോദിച്ചു “മനുവിന്റെ ഭാര്യയുടെ ആണോ.. ”

അതേ എന്നവൻ തലയാട്ടി….

ഞങ്ങൾ കൂട്ടിമുട്ടിയതു ഈ അക്ഷരങ്ങളിലൂടെ ആണ്….. അക്ഷരങ്ങളെ പ്രണയിക്കുന്ന ഒരു കൊച്ചു രാജകുമാരി ആണവൾ…..

“എന്റെ രാവുകളെ സ്വപ്നം കൊണ്ടു പൂവണിയിക്കുന്ന എന്റെ കുഞ്ഞു ദേവത….. “”

“മ്…. ഇതുവരെ ഇവിടെ വിശേഷങ്ങൾ തിരക്കി കത്തുകൾ വന്നിട്ടില്ല…. അല്ലായിരുന്നെങ്കിൽ ആദ്യമേ ഞാൻ അത് തടഞ്ഞനെ… അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു..
ശരീരം ഇല്ലാത്ത പ്രണയങ്ങൾക്ക് ആണ് ആഴവും പരപ്പും കൂടുതൽ….. നിന്റെ കണ്ണുകളിൽ എനിക്കതു കാണാം……

അധികം വൈകിക്കണ്ട കിടക്കാൻ… “അതും പറഞ്ഞു അദ്ദേഹം യാത്ര പറഞ്ഞു….

“മണി……. ”

“എന്താ ചേട്ടാ……. ”

“നീ എന്നെ പിടിച്ചു ആ മേശക്ക് അടുത്തു ഒന്ന് കൊണ്ടു പോയി ഇരുത്തു… ”

“ശരി ചേട്ടാ… ”

അവൻ ഓടി വന്നു താങ്ങി ആ മേശക്ക് അടുത്തേക്ക് പിടിച്ചു കൊണ്ടു പോയി കസേരയിൽ ഇരുത്തി….

വിളക്കിന്റെ തിരി കുറച്ചു കൂടി നീട്ടി വച്ചു….. വളരെ സൂക്ഷിച്ചു കവർ പൊട്ടിച്ചു അതിൽ നിന്നും നാല് ആയി മടക്കിയ പേപ്പർ പുറത്തെടുത്തു…..

ആ പേപ്പറിൽ നിറഞ്ഞിരിക്കുന്ന അക്ഷരങ്ങളെ കണ്ടപ്പോഴേ അതുവരെ ഉണ്ടായ വിഷമവും നിരാശയും ഓക്കെ ഇരുട്ടിന്റെ നീല മറയ്ക്കുള്ളിൽ പോയി മറഞ്ഞു….

രണ്ടാഴ്ചത്തെ വിശേഷങ്ങൾ കോളേജിലെയും വീട്ടിലെയും എല്ലാം അതുപോലെ അവൾ അതിൽ വരച്ചു വച്ചിരിക്കുന്നു……

സന്തോഷത്തോടെ ഇരിക്കണം….. സന്തോഷത്തോടെ സ്വീകരിക്കുന്ന വിഷം പോലും ഔഷധം ആയി മാറീടും…… അവൾ പറഞ്ഞത് അവസാനിപ്പിച്ചു…..

അത്രയും വായിച്ചു കഴിഞ്ഞപ്പോൾ തന്നെ സന്തോഷം കൊണ്ടു കണ്ണിൽ ഉറവ കൂടിയത് അവൻ അറിഞ്ഞു…..

ഒരുവട്ടം കൂടി കത്ത് വായിച്ചു…… രണ്ടാമത് വായിച്ചപ്പോൾ ചിലതൊക്കെ അവനിൽ ചിരി പൊട്ടിച്ചു…..

തൻെറ മുഖത്തു വിരിയുന്ന വിവിധ ഭാവങ്ങൾ നോക്കി വായും തുറന്നു നിൽക്കുക ആണ് മണി….. പിന്നെയാണ് അവനെ ശ്രദ്ധിച്ചത്… ചിരിച്ചുകൊണ്ടു മനു പറഞ്ഞു വീട്ടിൽ നിന്നു വന്ന കത്ത് ആണ്… എന്റെ പെണ്ണിന്റെ നിനക്ക് വായിക്കണോ…. ദാ….. ”

അവൻ ആ കടലാസ് വാങ്ങി മറിച്ചും തിരിച്ചും നോക്കി…. വിരൽ കൊണ്ടു അക്ഷരങ്ങളിലൂടെ തടവി നോക്കി…

“വായിച്ചോടാ….. വീട്ടിലെ വിശേഷങ്ങൾ ആണ്…… ”

“അവൻ അത് എനിക്കു തിരിച്ചു തന്നിട്ട് നിസ്സഹായതയുടെ ഒരു ചെറു ചിരി ചുണ്ടിൽ വരുത്തി…. ”

“നിനക്ക് വായിക്കാൻ അറിയില്ലേ…. ”

ഇല്ലന്ന് അവൻ തലയാട്ടി

നമ്മുടെ ഊരിൽ സ്കൂൾ ഒന്നും ഇല്ല…. മല ഇറങ്ങി വരണം…..

സാരമില്ലടാ ഞാൻ വായിച്ചു തരാം

കത്തിലുള്ളത് അവനു വായിച്ചു കേൾപ്പിച്ചു…. സന്തോഷത്തോടെ അവൻ അത് മുഴുവൻ കേട്ടു….

“ചേച്ചി എന്ത് പഠിക്കുവാ…..? ”

“ഡിഗ്രി ക്ക്…… ”

“അവൾ എന്നെ കൊണ്ടുവിടാൻ ഇവിടെ വന്നപ്പോ നീ കണ്ടില്ലേ….. ”

“ഒരു ചേച്ചി ഇവിടെ ഓക്കെ നടക്കുന്നത് കണ്ടിരുന്നു… ശ്രദ്ധിച്ചില്ല…. ”

“ഇനി വരുമ്പോൾ നിന്നെ പരിചയപ്പെടുത്തിതരാം… ”

“മ് ”

“ഇല്ലെങ്കിൽ ഞാൻ പോകുമ്പോ നീ കൂടെ വാ എന്റെ നാടും വീടും ഓക്കെ കണ്ടു നല്ല മാമ്പഴപുളിശ്ശേരി കൂട്ടി ചോറും ഓക്കെ കഴിച്ചിട്ട് പതുക്കെ വരാം.. എന്ത് പറയുന്നു….. ”

മണി അവനെ നോക്കി അവന്റെ വിടവുള്ള പല്ലുകൾ കാട്ടി ആവേശത്തോടെ ചിരിച്ചു…..

ആ രാത്രി മുഴുവൻ മനു അവനോടു കഥ പറഞ്ഞു…… പച്ച വിരിച്ച പാടവും വാക പൂത്തു ആ പൂ കൊണ്ടു ചുമപ്പിച്ച പാതകളും അതിലൂടെ പുസ്തകം മാറോടു ചേർത്തു പിടിച്ചു നടന്നു വരുന്ന തന്റെ പ്രിയപ്പെട്ടവളെ കുറിച്ച്…..

ആഴ്ചകൾ പിന്നെയും കടന്നു പോയി രണ്ടാഴ്ച എന്നുള്ളത് ഒരാഴ്ച്ചയിൽ ഒരു കത്ത് വീതം വൃന്ദ പോസ്റ്റ് ചെയ്തു….. ഒരു കത്തിന് പോലും മറുപടി കിട്ടിയില്ലെങ്കിലും കത്തുകൾ മുടക്കം ഇല്ലാതെ അയച്ചു കൊണ്ടിരുന്നു….

ഓരോ മുപ്പതു ദിവസം കഴിയുമ്പോഴും മഠത്തിൽ നിന്നു വൈദ്യർ വിളിച്ചു അത് വരെ ഉള്ള ചികിത്സയുടെ വിവരങ്ങൾ അറിയിക്കും…… അത് മാത്രം ആണ് ഒരു ആശ്വാസം….

മൂന്ന് മാസം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നു ആരെങ്കിലും ചെല്ലാൻ പറഞ്ഞു….. അച്ഛനോട് പ്രത്യേകം ചെല്ലണ്ട എന്ന് പറഞ്ഞു….

കാര്യം അറിഞ്ഞപ്പോൾ തിരുവനന്തപുരത്തു നിന്നു ജയൻ ചേട്ടൻ വരാം എന്ന് പറഞ്ഞു……
സതീഷ് ഏട്ടനും പോകാം എന്ന് പറഞ്ഞു അവസാനം സതീഷേട്ടൻ തന്നെ പോകാൻ തീരുമാനിച്ചു….

സതീഷേട്ടൻ പോയി ഒരാഴ്ച്ച കഴിഞ്ഞു ആണ് വന്നത്….. വന്ന അന്ന് വൈകുന്നേരം തന്നെ വീട്ടിൽ വന്നു…..

വീട്ടിൽ ഉള്ള എല്ലാവരും ഏട്ടനെ കാത്തിരിക്കുവായിരുന്നു…

“അവൻ നടക്കും ഇപ്പോൾ നല്ല മാറ്റം ഉണ്ട്‌ “വന്ന ഉടനെ സതീഷേട്ടൻ പറഞ്ഞു കനൽ മൂടിയ മനസ്സിൽ എല്ലാം ഒരു മഴ പെയ്തിറങ്ങി…

ഇപ്പോൾ കാൽ കുത്തി എഴുന്നേൽക്കും…. അവൻ തന്നെ പിടിച്ചു വച്ചു കുറച്ചു ദൂരം നടക്കും…..ഓക്കെ ശരിയാകും അവൻ പഴയതു പോലെ തിരിച്ചു വരും….

ശരീരം വിയർക്കുന്നത് വരെ അവനെ നടത്തിക്കണം അതിനൊക്കെ വേണ്ടിയാണു വിളിപ്പിച്ചത്…. നസ്യം പോലുള്ള ഒരു മരുന്ന് പ്രയോഗം ഉണ്ടായിരുന്നു അതിനു വലിയ വെപ്രാളം ഓക്കെ വരും അപ്പോൾ കൂടെ നിൽക്കാൻ വേണ്ടിയാണ് വിളിപ്പിച്ചത്….

“എന്നിട്ട് അവനു കുഴപ്പം വല്ലതും ഉണ്ടോ സതീഷേ…. ”

“ഒന്നുമില്ല അമ്മേ ഓക്കെ ശരിയായി…. മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ട്…. സന്തോഷത്തോടെ ഇരിക്കുന്നു… കൂട്ടിനു ഒരു പയ്യൻ ഉണ്ട്‌ അവിടുത്തെ… ഒരു പാവം… മണി അവനാണ് കൂട്ടു അവനു മനുവിനെ ജീവൻ ആണ്….. അവനെ അക്ഷരം പഠിപ്പിക്കൽ ആണ് ഇപ്പോൾ മനുവിന്റെ ജൊലി….. ഞാൻ ചെന്നപ്പോൾ എന്നെ വിട്ട് അവനു ബുക്കും പെൻസിലും ഓക്കെ വാങ്ങിപ്പിച്ചു

ഒരു നിമിഷത്തിന് ശേഷം സതീഷേട്ടൻ പറഞ്ഞു…. പത്തുരൂപയുടെ ഒരു ബുക്കും രണ്ടു രൂപയുടെ പെൻസിലുംഎനിക്കു വലിയ കാര്യമായി തോന്നിയില്ല അവനു എത്ര വിലപ്പെട്ടത് ആണെന്ന് അവന്റെ മുഖം എന്നോട് പറഞ്ഞു…. അവന്റെ ജീവിതത്തിൽ നിധി കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ അവൻ പറയും അതാണ് അവന്റെ നിധി……

സതീഷേട്ടൻ കവറിനുള്ളിൽ നിന്നും ഒരു നോട്ട് ബുക്ക്‌ എടുത്തു… വൃന്ദയ്ക്ക് ഉള്ളതാ മനു തന്നു വിട്ടത്…… വൃന്ദ അയച്ച കത്തുകൾ എല്ലാം കിട്ടി കെട്ടോ വൈദ്യരും നിന്നെ അന്വേഷിച്ചു കെട്ടോ…..

അച്ഛനും അമ്മയും അന്തംവിട്ടു എന്നെ നോക്കി….

ഞാൻ സതീശേട്ടന്റെ കൈയിൽ നിന്നും ബുക്ക്‌ വാങ്ങി നെഞ്ചോടു ചേർത്തു….

എത്രയും പെട്ടന്ന് അതൊന്നു തുറന്നു നോക്കാൻ മനസു വിങ്ങി…

എല്ലാവരും ഇരിക്കുമ്പോൾ അകത്തേക്ക് പോകാൻ മടിച്ചു അവിടെ നിന്നു…..

ഭക്ഷണം കഴിപ്പിച്ചിട്ട് ആണ് സതീഷേട്ടനെ വിട്ടത് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു…..

എല്ലാം കഴിഞ്ഞിട്ട് ആണ് മുറിയിൽ എത്തി…. പേപ്പറിൽ പൊതിഞ്ഞു വച്ചിരുന്ന ബുക്ക്‌ എടുത്തു മറിച്ചു അതിൽ വിശേഷങ്ങൾ എല്ലാം ഒന്നൊന്നായി എഴുതിയിരിക്കുന്നു.. മഠം വൈദ്യർ മണി കഷായം ഉഴിച്ചിൽ എല്ലാം ഉണ്ടായിരുന്നു

അവസാനതെ പേജിൽ രണ്ടു വരി

“ഈ നീല രാവിലേക്ക് ജാലകം തുറന്നു ഞാൻ കാത്തിരിക്കുന്നു

ഇന്നും എന്ൻ സ്വപ്നത്തിലെ രാജ്ഞി ആയി വരിക നീ….. ”

കോളേജിൽ രണ്ടാം വർഷത്തിലേക്ക് കടന്നു…….

ആറു മാസം പിന്നിട്ട ഒരു സന്ധ്യയിൽ മഠത്തിൽ നിന്നു വിളി വന്നു….. ചികിത്സ കഴിഞ്ഞിരിക്കുന്നു.. ഇനിയുള്ളത് വീട്ടിൽ ചെയ്താൽ മതി മനുവിനെ കൂട്ടി കൊണ്ടു വരാൻ പറഞ്ഞു വൈദ്യർ…..

അന്ന് വീട്ടിൽ ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല…. കണ്ണുകൾ അടയ്ക്കുമ്പോൾ എല്ലാം മനുവേട്ടൻ ചിരിച്ചു കൊണ്ടു നടന്നു വരുന്നു….. കണ്ണുകൾ തുറക്കുമ്പോൾ മായ….. ഒരു വിധം നേരം വെളുപ്പിച്ചു…..

അന്ന് തന്നെ പുറപ്പെടാൻ തയ്യാറായി…… ഈ പ്രാവശ്യം സതീഷേട്ടൻ കൂടി കൂടെ വന്നു…..

വൃന്ദ യാത്ര തിരിച്ചു, കോറിഇട്ട വരികളിലെ ജീവിതത്തിന് നിറം പകരാൻ…….

സ്നേഹമുള്ള ഒരു കാത്തിരുപ്പ്………

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!