ഏകദേശം അവസാന വർഷം പരീക്ഷ ആകാറായി….. ഇനി കഷ്ടി മൂന്നു മാസം കൂടി അതുകൂടി കഴിഞ്ഞാൽ കലാലയജീവിതത്തിന് താൽക്കാലിക വിരാമം ആകും…. ഇടക്ക് മൂന്നു മാസം കൂടി മഠത്തിൽ പോയി വന്നു……
കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ മണി നന്നായി എഴുതാനും വായിക്കാനും പഠിച്ചു….. അവനു വായിക്കാൻ ഒന്നു രണ്ടു പുസ്തകങ്ങൾ വാങ്ങി കൊടുത്തു….. വൈദ്യർ അവനെ കുറേശ്ശേ വൈദ്യം പഠിപ്പിച്ചു കൊടുക്കുന്നുണ്ട്….
വൈകുന്നേരം എന്റെ ട്യൂഷൻ ടീച്ചർ ആണ് മനുവേട്ടൻ…. ഉഴപ്പാൻ ഒരു സൂചിക്ക് പോലും സ്ഥലം തരില്ല….. പഠിച്ചു കഴിയാതെ ഏട്ടൻ എന്റെ അടുത്തു നിന്നു എഴുനേറ്റ് പോകില്ല……
“പരീക്ഷക്ക് മാർക്ക് കുറഞ്ഞാൽ നിനക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്…. അതുകൊണ്ട് മോൾ നല്ലപോലെ പഠിച്ചോ… ”
“ഞാൻ പഠിക്കുന്നുണ്ടല്ലോ പിന്നെന്താ? ”
“പഠിക്കണം അതാ പറഞ്ഞത്… പിന്നെ എന്തിനാ നീ മുഖം വീർപ്പിച്ചു ഇരിക്കുന്നത്…. ”
“ബാക്കി നാളെ നോക്കാം ഏട്ടാ….. ഇന്ന് ഇത്രയും മതി…. ”
“വേണ്ട അതുകൂടി കഴിഞ്ഞിട്ട് ഏഴുനേറ്റാൽ മതി….. ”
“എനിക്കു വിശക്കുന്നു…… ”
“നന്നായി വിശക്കട്ടെ……. ”
“സത്യമായും വിശക്കുന്നു…. ”
“സാരമില്ല….. അതുകൂടി കഴിഞ്ഞിട്ട് മോൾ എഴുനേറ്റാൽ മതി ”
എന്താ മനു അവൾക്ക് വിശപ്പ് കാണും വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ? അമ്മ പറഞ്ഞു..
വെറുതെ ആണ് അമ്മേ അവൾക്ക് ഇതു മതിയാക്കി എഴുനേറ്റ് പോകാനുള്ള അടവാണ്…
ആകട്ടെ….. അവൾ എഴുനേറ്റ് പോ മോളെ….
തല്ക്കാലം അവിടുന്നു രക്ഷപെട്ടു മേശപ്പുറത്തു കിടന്ന ബുക്ക് എല്ലാം നെഞ്ചോടു വാരി പിടിച്ചു ഞാൻ എഴുനേറ്റു പോയി….
അപ്പോഴേക്കും പുറകിൽ ഏട്ടൻ അമ്മയോട് പറയുന്നത് കേട്ടു “അമ്മേ അവൾക്ക് ഭക്ഷണം എടുത്ത് വയ്ക്…..
ബുക്ക് കൊണ്ടു വച്ചിട്ട് വന്നപ്പോഴേക്കും അമ്മ ഭക്ഷണം എടുത്തു വച്ചു… ഏട്ടനും അതിന് അടുത്തു തന്നെ ഇരുപ്പുണ്ട്…
ഞാൻ ചെന്ന് ഇരുന്നു ഭക്ഷണം കഴിച്ചു തുടങ്ങി….. ഏട്ടൻ അടുത്തിരുന്നു കറികൾ ഒക്കെപ്ലേറ്റിലേക്ക് വിളമ്പി തന്നു… ഒന്ന് രണ്ടു ഉരുള കഴിച്ചിട്ട് ഞാൻ ഏട്ടനെ തിരിഞ്ഞു നോക്കി…. എന്റെ തീറ്റ നോക്കി ഇരിക്കുക ആണ്…
ഒരു ഉരുള ഉരുട്ടി ഏട്ടന്റെ നേർക്ക് നീട്ടി…..
“എനിക്കു വേണ്ട…. ”
“കഴിക്ക്….. ഇല്ലെങ്കിൽ എനിക്കു കൊതി വന്നാലോ..? കഴിക്ക്…
അവസാനം ഏട്ടൻ വാ തുറന്നു തന്നു…..
ഉരുള വായിലേക്ക് വച്ച് കൊടുത്ത് ഞാൻ കണ്ണുകൾ അടച്ചു കാണിച്ചു ഏട്ടനെ നോക്കി ചിരിച്ചു….
എന്നെ നോക്കി തലയാട്ടി കൊണ്ടു ഏട്ടൻ പറഞ്ഞു നീ കഴിക്ക്…..
ഏട്ടൻ അടുത്തിരുന്നു ഓരോന്ന് വിളമ്പി തന്നു കൊണ്ടിരിക്കുന്നു…. എല്ലാം കഴിച്ചു കഴിഞ്ഞു ഞാൻ എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ഏട്ടൻ എന്റെ കൈയിൽ പിടിച്ചു നിർത്തി…..
“അപ്പോൾ നിനക്ക് ശരിക്കും വിശപ്പ് ഉണ്ടായിരുന്നു അല്ലെ…? ”
“പിന്നല്ലേ… വിശന്നു കണ്ണ് കാണാൻ കഴിയാഞ്ഞിട്ടല്ലേ ഞാൻ പറഞ്ഞത്…. ”
“നീ ഉച്ചക്ക് തിന്നാൻ ഭക്ഷണം കൊണ്ടു പോയില്ലേ… ”
“കൊണ്ടു പോയി…. അവിടെ ആകെ അഞ്ചോ ചോറ് പൊതി കാണും പത്തു പന്ത്രണ്ട് കൈകളും….. ”
“മ്… ”
വൈകുന്നേരം മനുവേട്ടൻ ചോദിച്ചു സത്യമായിട്ടും നീ എനിക്കു വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നുണ്ടോ വൃന്ദ… ”
“എന്താ മനുവേട്ടാ അങ്ങനെ പറഞ്ഞതു? ”
“ഒരു കാര്യത്തിനും നീ നിന്റെ അഭിപ്രായം പറയുന്നത് കേട്ടിട്ടില്ല എല്ലാം എന്റെ ഇഷ്ടത്തിന്….. ”
“ഏട്ടന് ഇഷ്ടമുള്ളത് തന്നെ ആണ് എന്റെ ഇഷ്ടവും…. ”
“അതു വേണ്ട നിന്റെ ഇഷ്ട്ടങ്ങൾ നിന്റെ തന്നെ ഇഷ്ട്ടങ്ങൾ ആയി ഇരിക്കണം….. ”
“എനിക്കു അങ്ങനെ ഇഷ്ട്ടങ്ങൾ ഒന്നും ഇല്ല….. ”
“ആര് പറഞ്ഞു ഇല്ലന്ന് എനിക്കു അറിയാമല്ലോ ഉണ്ടെന്നു…… വൃന്ദാ….നിന്റെ ചില കുഞ്ഞു കുഞ്ഞു ഇഷ്ട്ടങ്ങൾ എനിക്കു ഇഷ്ട്ടം ആയത് കൊണ്ടു ആണ് ഞാൻ നിന്നിലേക്ക് വന്നത്…. ആ ഇഷ്ടങ്ങളെ ആണ് ഞാൻ എപ്പോഴും സ്നേഹിക്കുന്നത്….. അതു നീ ആർക്ക് വേണ്ടിയും മാറ്റി വയ്ക്കരുത് എനിക്കു വേണ്ടി പോലും….. ”
“വിവാഹത്തിന് മുൻപ് എല്ലാം പെൺകുട്ടികളും അങ്ങനെ ആണ് അവർക്ക് മാത്രം മായുള്ള ഓരോ ഇഷ്ട്ടങ്ങൾ ഉണ്ടാകും മറ്റുള്ളവർക്ക് അത് ചിലപ്പോ അങ്ങനെ തോന്നണം എന്നില്ല ….. വിവാഹം കഴിയുന്നതോടെ അതു എല്ലാം ഉപേക്ഷിക്കും അതുകൊണ്ട് ആണ് ജീവിതം പുതുമ ഇല്ലാത്തത് എന്ന് തോന്നുന്നതു… എല്ലാം ഭർത്താവിന്റെ ഇഷ്ടത്തിന് മാറ്റി വയ്ക്കരുത്…. ഭർത്താവിന്റെ ഇഷ്ട്ടം അനുസരിച്ചു ഭാര്യ ചെയ്യുമ്പോൾ ഭർത്താവിനും വേണ്ടേ എന്തെങ്കിലും ഭാര്യയ്ക്ക് വേണ്ടി ചെയ്യാൻ…. പരസ്പരം ബഹുമാനം ഉണ്ടാകുള്ളൂ…… ”
“അപ്പോൾ ഞാൻ എന്റെ ഒരിഷ്ടം പറയട്ടെ…. ”
“മ് ”
നാളെ മുതൽ ഏട്ടൻ പഠിപ്പിക്കണ്ട ഞാൻ തനിച്ചു പേടിച്ചോളാം…. ”
“അങ്ങനെ എന്റെ മോൾ സുഖിക്കണ്ട……. പരീക്ഷ കഴിയുന്നത് വരെ പഠിച്ചേ പറ്റു ”
“എന്നാൽ ഇനി മുതൽ എന്റെ ഇഷ്ടം പറയുന്നില്ല…. ”
“നീ പറയണ്ട……. ”
കട്ടിലിൽ ഭിത്തിക്ക് അഭിമുഖം ആയി കിടന്നെങ്കിലുംഉള്ള് നിറയെ സന്തോഷം ആയിരുന്നു….. എന്നെക്കാൾ നന്നായി എന്നെ മനസിലാക്കിയ എന്റെ ഏട്ടനോട് തോന്നിയ ആദരവ് ആയിരുന്നു കണ്ണുകൾ നിറഞ്ഞു ഒഴുകി തലയിണ നനഞ്ഞു… തിരിഞ്ഞു ചെന്ന് ആ നെഞ്ചോടു ചേർന്നു കിടന്നു…..
“എന്താ? നീ എന്തിനാണ് കരയുന്നതു…. ”
“ഒന്നുമില്ല…. ”
“കരയരുത് എന്ന് പറഞ്ഞാൽ നീ കേൾക്കില്ല അല്ലെ…… ഇനി നിന്റെ കണ്ണ് നിറഞ്ഞു കാണരുത് എനിക്കു ഇഷ്ടം അല്ല….. ഒരിക്കൽ പോലും എന്റെ മുന്നിൽ കണ്ണ് നിറച്ചു നിൽക്കരുത്….. അതു സന്തോഷം കൊണ്ടു അയാളും സങ്കടം വരുമ്പോൾ അയാലും…. ”
പിന്നീട് ഉള്ള ദിവസങ്ങളിൽ ഏട്ടൻ പഠിക്കാൻ വാശി പിടിച്ചില്ല…. അടുത്തു ഇരുന്നില്ല… പക്ഷേ ഞാൻ കൂട്ടി കൊണ്ടു വന്നു ഇരുത്തിആണ് പഠിച്ചത്……
മൂന്നുമാസം പെട്ടന്ന് കഴിഞ്ഞു പോയി……ടീച്ചേഴ്സിന് എല്ലാ വർഷവും അതു പരിചിതമായിരുന്നു….. ഓരോ ബാച്ചിന്റെയും വിട പറയൽ…. പക്ഷേ ജീവിതത്തിലെ ആദ്യാനുഭവം ആയിരുന്ന ഞങ്ങൾക്ക് എല്ലാം അതൊരു വേദന ആയിരുന്നു……
അധികം ആരുമായും അത്രയും ആഴത്തിലുള്ള ഒരു ബന്ധം ഉണ്ടാക്കിയിരുന്നില്ല എന്നാലും കലാലയ ജീവിതം ഒരു അനുഭവം തന്നെ ആയിരുന്നു….. പല ജീവിത പരീക്ഷണങ്ങളും, അനുഭവങ്ങളും ഓക്കെ ആയി മൂന്ന് വർഷം എന്നെ മാറ്റി എടുത്തിരുന്നു……
അധ്യാപകൻ എല്ലാം എല്ലാവർക്കും ആശംസകൾ നൽകി… പഴയ ഓർമകളുടെ ചെപ്പ് തുറന്നു കണ്ണുകളെ ഈറൻ അണിയിച്ചു…. ”
മീറ്റിംഗ് കഴിഞ്ഞു ഓരോരോ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു അവിടെയും ഇവിടെയും ഓക്കെ ആയി തിരിഞ്ഞു നിന്നു….
ഞാൻ ആ വലിയ പുളി മരത്തിന്റെ ചുവട്ടിൽ ഉള്ള ഒരു വേരിൽ ഇരുന്നു…. ഓരോന്ന് ഓരോന്ന് ആയി ഓർത്തെടുത്തു…… ഇന്നലെ വരെ ചുറ്റും ഉള്ള ഭംഗികൾക്ക് പ്രത്യേക ഒന്നും തോന്നിയില്ല പക്ഷെ ഇന്ന് അതിനെല്ലാം എന്തോ പ്രത്യേകത….
“വൃന്ദാ……. ”
ഞാൻ തിരിഞ്ഞു നോക്കി…….
ശ്രീനാഥ്……..
“ഇതു എന്താ ഇവിടെ…..? ”
“ഫെയർ വെൽ ഡേ ആണെന്നു അറിഞ്ഞു വന്നതാ…. ”
“ഇപ്പോൾ എന്ത് ചെയ്യുന്നു….. ”
“പിജി…… അടുത്ത മാസം എക്സാം….. ”
“അതു കഴിഞ്ഞു…?”
“അമ്മ ഒരു അദ്ധ്യാപിക ആണ്…. അമ്മയ്ക്ക് എന്നെയും ഒരു അധ്യാപകൻ ആക്കിയാൽ കൊള്ളാം എന്നുണ്ട്…… വരട്ടെ നോക്കാം….. ”
ഞാൻ പതുക്കെ ഇരുന്നിടത്തു നിന്നു എഴുനേറ്റു…….
ഞാൻ വന്നത് കൊണ്ടു ആണോ വൃന്ദ പോകുന്നത്…..
“അയ്യോ അല്ല…. ഞാൻ കുറച്ചു നേരം ആയി ഇരിക്കാൻ തുടങ്ങിയിട്ട്…… ”
“ഞാൻ കണ്ടു…… തനിക്ക് വിരോധം ഇല്ലെങ്കിൽ കുറച്ചു നേരം ഇരുന്നൂടെ…..
ചുറ്റുപാടും ഒന്ന് നോക്കി എല്ലാവരും അവിടെ ഇവിടെ തന്നെ ഉണ്ട് എങ്ങും പോയിട്ടില്ല….. ഞാൻ പതുക്കെ അവിടെ ഇരുന്നു ശ്രീനാഥ് കുറച്ചു മാറി ഇരുന്നു….
“ഇനി എന്താ തന്റെ പ്ലാൻ…..? ”
“ഒന്നും തീരുമാനിച്ചില്ല…. ”
“അക്കൗണ്ടൻസി ഓക്കെ നല്ല സാധ്യത ഉള്ള വിഷയങ്ങൾ ആണ്… ”
“മ് ”
“മനുവിന് ഭേദം ഉണ്ടല്ലേ…. ”
“മ്….. ഇപ്പോൾ കുഴപ്പമില്ല…. ”
“ചികിത്സയ്ക്ക് പോയതൊക്കെ അറിഞ്ഞിരുന്നു… “വീട്ടിൽ എല്ലാവരും സുഖമായി ഇരിക്കുന്നോ? ”
“മ് സുഖം…. ”
“അടുത്ത ആഴ്ച അല്ലേ പരീക്ഷ? ”
“അതേ…. ”
കയ്യിൽ ഇരുന്ന ഒരു പൊതി എന്റെ നേരെ നീട്ടി…..
ഞാൻ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….
“വാങ്ങിച്ചോ പേടിക്കണ്ട ഒരു ബുക്ക് ആണ്… ”
ഞാൻ മെല്ലെ കൈനീട്ടി അതു വാങ്ങി……
ബുക്ക് പൊതിഞ്ഞിരുന്ന പേപ്പർ മാറ്റി…… മാധവിക്കുട്ടിയുടെ നീർമാതളം പൂത്തപ്പോൾ….
നോക്കി സെലക്ട് ചെയ്തത് ഒന്നും അല്ല കെട്ടോ…. എനിക്കു ഇഷ്ട്ടം ആണ് മാധവിക്കുട്ടിയുടെ രചന അതുകൊണ്ട് ഒരെണ്ണം പോരുന്ന വഴിക്ക് വാങ്ങിയതാ……
ആദ്യത്തെ പേജ് മറിച്ചു…..
“ഓര്മിക്കുവാൻ ഞാൻ നിനക്ക് എന്ത് നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം……… ”
എന്നെകിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടു മുട്ടാമെന്ന വാക്കു മാത്രം…. ”
………..,,,,,,,,,,,ശ്രീനാഥ്
ഞാൻ ആ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടിയില്ല ബുക്ക് ബാഗിൽ വച്ചിട്ട് ഞാൻ പതുക്കെ എഴുനേറ്റു….. പോട്ടെ സമയം ഒരുപാട് ആയി….
തിരിഞ്ഞു നോക്കിയില്ല യാത്ര പറഞ്ഞില്ല……
വീട്ടിൽ എത്തിയപ്പോഴേ അന്നത്തെ ഏറ്റവും വലിയ വിശേഷം ഞാൻ ഏട്ടനോട് പറഞ്ഞു…. ഏട്ടൻ ചിരിച്ചു കൊണ്ടു എന്നോട് ബുക്ക് ചോദിച്ചു…. ഞാൻ അതു ബാഗിൽ നിന്നു എടുത്തു കൊടുത്തു….
പിന്നെ ഉള്ള ഒരാഴ്ച പരീക്ഷ ആയിരുന്നു… നല്ല പോലെ പരീക്ഷ എഴുതി……
പരീക്ഷ എഴുതി കഴിഞ്ഞു ആണ് കാവിൽ തൊഴാൻ പോയത്… മനുവേട്ടനെയും കൂട്ടി ആണ് പോയത്…. ഭഗവതിക്ക് മുന്നിൽ തൊഴുതു പ്രാർഥിച്ചു….. പ്രസാദത്തിനു കാത്തു നിന്നപ്പോൾ പഴയ ചുറ്റമ്പലത്തിൽ ഇരുന്നപ്പോൾ പഴയ കാര്യങ്ങൾ ഓക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നി….
വീട്ടിൽ വന്നപ്പോഴേക്കും വേനൽ മഴ ഞങ്ങളെ കുളിരണിയിച്ചു….. മുറ്റത്തേക്ക് ഉള്ള പടിയിൽ ഇരുന്നു കാലുകൾ മഴയിലേക്ക് നീട്ടി വച്ചു….. നല്ല മണ്ണിന്റെ മണം അവിടെല്ലാം മഴയോടൊപ്പം ഒഴുകി നടന്നു…..
“പുതു മഴയാ മോളെ….. നനയണ്ട പനി വരും…. “അമ്മ പറഞ്ഞു…..
സാരമില്ല അമ്മേ…..
അമ്മ പോയി കഴിഞ്ഞു മനുവേട്ടൻ വന്നു ചോദിച്ചു നിനക്ക് മഴ നനയണോ? ”
വേണം എന്നോ വേണ്ടന്നോ പറഞ്ഞില്ല…
“മഴയത്തു നീ നിന്റെ മുറ്റത്തു തുള്ളി കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്… വേണം എങ്കിൽ പോയി നനഞ്ഞിട്ട് വാ…. ”
ഒന്നുകൂടി ഞാൻ ഏട്ടനെ നോക്കി
പോയിട്ടു വാടി……
ഏട്ടൻ കൂടി വാ….. ഞാനില്ല നീ പോയിട്ടു വാ…..
പോയിട്ടു വാ……
പിന്നെ ഒന്നും നോക്കിയില്ല മഴ നനഞു……. വസ്ത്രങ്ങൾ ദേഹത്തോട് ഒട്ടി….. എന്നാലും ശരീരത്തിൽ ചൂട് ഉണ്ടായിരുന്നു…. കുറെ നേരം കഴിഞ്ഞു ചൂട് മാറി തണുപ്പ് പിടിച്ചു തുടങ്ങി….
തിരികെ കയറി വന്നു പടികെട്ടിൽ നിന്നു വസ്ത്രത്തിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞു അപ്പോഴേക്കും മനുവേട്ടൻ തോർത്ത് കൊണ്ടു തല തുടച് തന്നു…..
“പെട്ടന്ന് പോയി കുളിച്ചു വേഷം മാറു….. തോർത്തു എന്റെ തോളിലേക്ക് ഇട്ടു കൊണ്ടു പറഞ്ഞു…. ”
“മ് ”
വൈകിട്ട് ഞാൻ ഏട്ടനോട് വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു…..
“നാളെ പോകാം….. ”
പിറ്റേന്ന് രാവിലെ ഞാനും ഏട്ടനും കൂടി വീട്ടിലേക്ക് പോയി….
അമ്മയും വിദ്യയും ഉണ്ടായിരുന്നു…. വിദ്യ പ്ലസ് ടുവിനു ആയിരുന്നു….
“നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞു കൂടാരുന്നോ? ”
“വെറുതെ വന്നതാ അമ്മേ…. ”
“എന്നാലും…..മനുവിന് ഒരു ഊണ് കൊടുക്കാമായിരുന്നു… ”
“എനിക്കു ഇവിടെ ഉള്ള ഊണ് മതി…. പ്രത്യേകം ഒന്നും വേണ്ട മനുവേട്ടൻ പറഞ്ഞു… ”
ഞാൻ അമ്മയോട് വിശേഷങ്ങൾ പറഞ്ഞു നിന്നപ്പോൾ വിദ്യ ഏട്ടനോട് വഴക്കിട്ടു നടന്നു…
ഉച്ചക്ക് ഊണ് കഴിച്ചിട്ട് സുമിത്രേടത്തിയുടെ വീട്ടിൽ പോയി…
സുമിത്രേടത്തിയുടെ വീട്ടിൽ നിന്നു എന്റെ പ്രിയപ്പെട്ട കടചക്ക തന്നു വിട്ടു….
എല്ലാം കെട്ടിപെറുക്കി വൈകിട്ട് വീട്ടിൽ നിന്നു ഇറങ്ങി…..
അമ്മ ഒരുപാട് നിർബന്ധിച്ചു ഒരു ദിവസം അവിടെ തങ്ങാൻ പിന്നേ ഒരിക്കൽ ആകാം എന്ന് അവധി പറഞ്ഞു ഞങ്ങൾ ഇറങ്ങി….
വീട്ടിൽ വന്നു വിളഞ്ഞ ഒരു കടച്ചക്ക പുഴുങ്ങി തേങ്ങാപാൽ ഒഴിച്ച് തന്നു അമ്മ…..
അത്താഴം കഴിഞ്ഞു കുടിക്കാൻ ഉള്ള വെള്ളവും കൊണ്ടു മുറിയിലേക്ക് വന്നപ്പോൾ ഏട്ടൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു…
എന്നെ കണ്ടു നടപ്പ് നിർത്തി….. നിന്റെ കടച്ചക്ക തിന്നു വായു കയറി എന്ന് തോന്നുന്നു……
“ചൂട് വെള്ളം വേണോ?”
“മ് ”
“ഞാൻ ജെഗ്ഗിൽ നിന്നു ഒരു ഗ്ലാസ് വെള്ളം അടുത്തു ഏട്ടന് കൊടുത്തു… ”
വെള്ളം കുടിച്ചു കഴിഞ്ഞു ആ ഗ്ലാസിലെ ചൂട് ആ നെഞ്ചിൽ ചേർത്തു വച്ചു…
“ഇപ്പോൾ എങ്ങനെ ഉണ്ട് ”
“മ് ”
“എന്നാൽ കിടക്കാം…. ”
“മ് ”
കഥ പറഞ്ഞും കേട്ടും എപ്പോഴോ ഉറങ്ങി പോയി….
പെട്ടന്ന് എന്തോ ഒരു ബലം എന്നെ ശക്തിയായി ഞെരിക്കുന്നതു പോലെ തോന്നി….. പെട്ടന്ന് കണ്ണുകൾ തുറന്നു…. അതേ മനുവേട്ടൻ എന്നെ ചേർത്തു പിടിച്ചിരുന്ന കൈയ്ക്ക് ഭയങ്കര ബലം…
“മനുവേട്ടാ…… മനുവേട്ടാ…… ”
എങ്ങനെ ഒക്കെയോ കൈ മാറ്റി എഴുനേറ്റ് ലൈറ്റ് തെളിച്ചു…..
മനുവേട്ടൻ എന്തോ വേദന പോലെ പല്ലുകൾ കടിച്ചു പിടിച്ചു കൈകൾ മുറുക്കി പിടിച്ചിരിക്കുന്നു….
“”എന്താ ഏട്ടാ !എന്ത് പറ്റി…. ”
“അറിയില്ല…. എന്തോ ഒരു വെപ്രാളം… ”
“വെള്ളം വേണോ? ”
“വേണ്ട…. ”
അപ്പോഴേക്ക് ചെറിയ ചെറിയ വിയർപ്പ് തുള്ളികൾ പറ്റിപ്പിടിക്കാൻ തുടങ്ങിയിരുന്നു……
കാത്തിരിക്കാം…………
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
super