Skip to content

വർഷം – പാർട്ട്‌ 20

varsham-aksharathalukal-novel

ആശുപത്രി വരാന്തയുടെ തണുത്ത തറയിൽ ഇരുന്നപ്പോൾ ചില്ലു വാതിലിനപ്പുറം എനിക്കായി തുടിക്കുന്ന ഇട നെഞ്ചിന്റെ താളം മുറിയുന്നതു അറിഞ്ഞില്ല……

ആശുപത്രിയുടെ തണുത്ത മരവിച്ച അന്തരീക്ഷം ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് ആ കാത്തിരുപ്പ് മുഷിച്ചിൽ ഉണ്ടാക്കിയില്ല……..

ചില്ല്വാതിൽ തുറക്കപ്പെടും അതിൽ നിന്നും കാണാത്ത ഭാവവും ഉള്ളിൽ ഒരായിരം കണ്ണുമായി എന്നെ തേടി വരുമെന്നു അറിയാമായിരുന്നു……

അമ്മ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു…. ഭാരത്തിന്റ ഒരു പങ്കു അച്ഛന് പകർന്നു കൊടുത്ത് കൊണ്ടു….. ഞാൻ എന്റെ ചുമലിലേക്ക് നോക്കി ഇവിടെ എത്തുന്നത് വരെ ഏട്ടൻ തല ചായ്ച്ചു കിടന്നതിവിടെ ആണ്…. ഇടയ്ക്ക് എപ്പോഴോ എന്നെ നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു “പേടിച്ചു പോയോടി….. ”

“മ് മം……. ”

“ഇപ്പോഴോ? ”

“ഇപ്പോൾ ഇല്ല….. ”

“അതു എന്താ…..? ”

“ഏട്ടൻ സംസാരിച്ചപ്പോൾ പകുതി ആശ്വാസം ആയി…. ”

“നീ എന്തിനാടി പേടിക്കുന്നത്….. ഞാൻ മരിച്ചു പോകുമെന്നോ?”

“മിണ്ടാതെ ഇരിക്ക്…. ”

“അങ്ങനെ സംഭവിച്ചാലും നീ കരയരുത്….. കാരണം ശരീരത്തോട് അല്ലല്ലോ പ്രണയം തോന്നിയതു…… പ്രണയിക്കാൻ ശരീരം വേണ്ട….. നീ എന്നെ മറക്കുന്നത് വരെ ഞാൻ നിന്നോടൊപ്പം ഉണ്ടാകും.. ”

ഇടത് കൈവിരൽ എന്റെ വലതു കൈയിൽ കോർത്തു പിടിച്ചു….. ആ പിടി ഹോസ്പിറ്റലിൽ വന്നു ഞാൻ അഴിച്ചു മാറ്റും വരെ വിട്ടിരുന്നില്ല….

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു….. സതീഷ്ഏട്ടൻ എപ്പോഴോ അവിടേക്ക് വന്നതതായി ഓർക്കുന്നു….. സിസ്റ്റർ പറയുന്നതിനൊക്കെ പിന്നേ ഓടി നടന്നത് സതീഷേട്ടൻ ആയിരുന്നു….

അമ്മ എപ്പോഴോ ഉറക്കത്തിലേക്ക് വീണു പോയിരുന്നു……

ചില്ല് വാതിൽ തുറന്നു മാലാഖ എന്റെ പേര് വിളിച്ചു….. അലസമായി കിടന്ന വസ്ത്രങ്ങൾ യഥാ സ്ഥാനത് പിടിച്ചിട്ട് പിടഞ്ഞു എഴുനേറ്റു….

“എന്താ സിസ്റ്റർ….. “അപ്പോഴേക്കും അച്ഛനും അടുത്തു വന്നിരുന്നു…..

“അകത്തേക്ക് വാ…. ചെരുപ്പ് വെളിയിൽ അഴിച്ചു വച്ചിട്ട്…. ”

അച്ഛനും ഞാനും അകത്തേക്ക് ചെന്നു….. ഒരു മേശക്ക് ചുറ്റും രണ്ടു മൂന്നു പേര് ഇരിക്കുന്നുണ്ട്…..
സിസ്റ്റർ അവിടേക്ക് കൂട്ടി കൊണ്ടു പോയി…

അച്ഛനോട് ഇരിക്കാൻ പറഞ്ഞു…. മുന്നിൽ ഇരുന്ന പേപ്പർ ഓക്കെ തിരിച്ചും മറിച്ചും നോക്കുന്നുണ്ട്…. ഞാൻ അവിടെ ചുറ്റി നോക്കി തൊട്ട് അടുത്ത ബെഡിൽ ഏട്ടൻ കണ്ണുകൾ അടച്ചു കിടക്കുന്നതു കണ്ടു…..

നെഞ്ചിലും കൈയിലുമായി ഒരുപാട് വയറുകൾ ഒട്ടിച്ചു വച്ചിരിക്കുന്നു…..

അടുത്തേക്ക് ചെന്നു ആ ചുമലിൽ പിടിച്ചു പതുക്കെ വിളിച്ചു…..

“മനുവേട്ടാ….. ”

കണ്ണ് പോളകളിൽ അനക്കം കണ്ടു..

ഒന്നുരണ്ടു ആവർത്തി കൂടി വിളിച്ചു… കണ്ണ് പോളകൾ തുറന്നു വന്നു…. പക്ഷേ പരസ്പരം ആകർഷിച്ചു കൊണ്ടു അവ വീണ്ടും ഒന്നായി കാഴ്ച മറച്ചു….

എന്നാലും മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ നിന്നും ഏട്ടൻ കണ്ടു എന്ന് മനസിലായി….

തൊട്ട് അടുത്തു ആളനക്കം കണ്ടു… “ഒരുപാട് സംസാരിപ്പിക്കരുത്…. ബോധം വരുമ്പോൾ എല്ലാം തന്നെ കാണണം എന്ന് പറയുന്നു….. അതുകൊണ്ടാണ് വിളിപ്പിച്ചത്…. “അതും പറഞ്ഞു സിസ്റ്റർ പോയി…..

വീണ്ടും കണ്ണുകൾ തുറന്നു… കൺപോളകൾ തടിച്ചു ഇരിക്കുന്നു… ചുവന്ന വരകൾ വീണപോലെ കണ്ണുകൾ ചുമന്നിരുന്നു…. കൺപീലികൾ നനഞു ഒട്ടി ഇരിക്കുന്നു…..

“വൃന്ദാ…….. ”

“ഏട്ടാ…….. ”

“മുഴുവൻ തളർച്ച….. ശരീരത്തിന് വല്ലാത്ത ഭാരം തിരിച്ചു വരാൻ പറ്റുമെന്നു തോന്നുന്നില്ല…. ”

“അങ്ങനെ ഒന്നും പറയല്ലേ ഏട്ടാ…. ”

“മരണം ഇല്ലാത്തതു ഒന്ന് മാത്രമേ ഉള്ളൂ…. അതു പ്രണയം ആണ്….നിന്നിൽ എന്റെ പ്രണയം ബാക്കിയാക്കി പോകുന്നു… നീ പാട്ട് കേട്ടിട്ടില്ലേ….. “കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവർ ഉണ്ടോ… “””…..ഇല്ല ആരും ഇല്ല കൂട്ടത്തിൽ ഞാനും…. ”

“എന്തിനാ ഏട്ടാ ഇങ്ങനെ വാക്കുകൾ കൊണ്ടു വിഷമിപ്പിക്കുന്നത്? ”

കൈ മെല്ലെ പൊക്കി എന്റെ കൈയോടു കോർത്തു പിടിച്ചു…. “ഞാൻ ഉള്ളപ്പോൾ നിനക്ക് വിഷമിക്കാം ആശ്വസിപ്പിക്കാൻ എന്റെ കൈകൾ ഉണ്ടാകും… പക്ഷേ ഞാൻ ഇല്ലാതെ നീ ഒരിക്കലും വിഷമിക്കരുത്. “ശരീരം മാത്രമേ നിന്നെ വിട്ടു പോകുള്ളൂ…. ആത്മാവും എന്റെ പ്രണയവും നിന്റെ കൂടെ ഉണ്ടാവും ”

ആ വായ പൊത്തി പിടിച്ചു… അധികം സംസാരിക്കേണ്ട…..

മറ്റേ കയ്യിലെ പിടി മുറുകി കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു…. കണ്ണീർ തുടച്ചു മുടി കൈകൊണ്ട് പിന്നിലേക്ക് ചീകി ഒതുക്കി…. ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു….

“ഒന്നുമില്ല…. പെട്ടന്ന് എഴുനേറ്റ് വരാൻ നോക്ക് വീട്ടിലേക്ക് പോകണം… ”

അപ്പോൾ അച്ഛൻ അടുത്തേക്ക് വന്നു….

അച്ഛനെ നോക്കി ചെറുതായി പുഞ്ചിരിച്ചു

കൈയിലെ പിടി അച്ഛന്റെ നേരെ നീട്ടി അച്ഛൻ രണ്ടുപേരുടെ കൈയും കൂട്ടി പിടിച്ചു….

“പരീക്ഷണം ഇനിയും തീർന്നില്ലേ ഭഗവാനെ….. !!!!അച്ഛൻ ആരോടൊന്നില്ലാതെ പറഞ്ഞു

“അമ്മ… ”

“വെളിയിൽ ഉണ്ട്‌…. ”

അത്രയും ആയപ്പോഴേക്കും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി….

നെഞ്ചിൽ നിന്ന് താഴേക്ക് മെല്ലെ തടവി കൊടുത്തു….

“എന്താ മനുവേട്ടാ വേദനിക്കുന്നുണ്ടോ…? ”

പരുക്കൻ ശബ്ദത്തിൽ പറഞ്ഞു “ഇല്ലെടി… ”

പക്ഷെ വേദന കടിച്ചു പിടിക്കുന്നതു ആ മുഖം പറയുന്നുണ്ടായിരുന്നു…

“മനുകുട്ടാ മോനെ….. “അച്ഛൻ തേങ്ങലോടെ വിളിച്ചു

നെഞ്ചിൽ തടവിയിരുന്ന കൈ ഏട്ടന്റെ കൈകൊണ്ടു പിടിച്ചു മുഖത്തോടു അടുപ്പിച്ചു അതിൽ ഉമ്മ വച്ചു….

ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മുഖഭാവവും ആയി മനുവേട്ടൻ എന്നെ നോക്കി…. എന്തോ ഉള്ളിൽ ഉണ്ടായിരുന്ന ഊർജ്ജം നഷ്ടപ്പെടുന്നത് പോലെ ഭയം എന്ന വികാരം തണുപ്പ് പോലെ അസ്ഥികളിലേക് കുത്തി കയറുന്നതു പോലെ…..

ചവിട്ടി നിൽക്കുന്ന കാലുകൾക്ക് ഭാരം താങ്ങാൻ കഴിയാതെ ആടുന്നത് പോലെ…..

അച്ഛനോട് ചേർന്ന് നിന്നു……

അച്ഛൻ പെട്ടന്ന് കട്ടിലിന്റെ അറ്റത്തു ഇരുന്നു ഇരു കൈയും മനുവേട്ടന്റെ മുഖത്തിന്‌ ഇരുവശവും പിടിച്ചു വിളിച്ചു…. മനുകുട്ടാ….. മോനെ……. മനുകുട്ടാ…..
സങ്കടകൊണ്ടു അച്ഛന്റെ ശബ്ദം വല്ലാതെ ആയി…..

ഡോക്ടർ അടുത്തേക്ക് വന്നു അച്ഛനെ പിടിച്ചു മാറ്റി അപ്പോഴേക്കും മനുവേട്ടൻ കണ്ണുകൾ അടച്ചു ശ്വാസം വിടുവാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…..

“നിങ്ങൾ പുറത്തേക്ക് പോകൂ….. ”
സിസ്റ്റർ ഞങ്ങളെ എല്ലാം പുറത്തേക്ക് പറഞ്ഞു വിട്ടു…

വെളിയിൽ സതീഷേട്ടൻ ഞങ്ങളെ കണ്ട ഉടനെ അടുത്തേക്ക് വന്നു…

അച്ഛൻ പൊട്ടികരഞ്ഞു കൊണ്ടു സതീശേട്ടന്റെ ചുമലിലേക്ക് വീണു…

ഭിത്തിയിലൂടി ഊർന്നു ഞാൻ ആ തറയിലേക്ക് ഇരുന്നു…..

കണ്ണുകൾ അടച്ചാൽ അപ്പോൾ ഓടി എത്തും എന്റെ മനുവേട്ടൻ കുസൃതി കാട്ടി കൊണ്ടു ചിരിച്ചു കൊണ്ടു വരുന്നത്…..
ചിരിച്ചു അല്ലാതെ ഞാൻ ആ മുഖം കണ്ടിട്ടില്ല… ദേഷ്യം വരുമ്പോൾ മുഖം കറുപ്പിച്ചാലും അടുത്ത നിമിഷം അതു ചിരിക്ക് വഴി മാറും…

കുറെ നേരം അങ്ങനെ ഇരുന്നു…. കുറച്ചു കഴിഞ്ഞു അച്ഛനും രവിയേട്ടനും വന്നു തട്ടി വിളിച്ചപ്പോൾ മുഖം ഉയർത്തി നോക്കി…..

അച്ഛനോട് ഒരു വാക്ക് പോലും മിണ്ടാൻ കഴിഞ്ഞില്ല…. ഒന്നും പുറത്തേക്ക് വരുന്നില്ല…. അനുസരണ ഇല്ലാതെ മിഴികൾ മാത്രം നിറഞ്ഞു കൊണ്ടിരുന്നു….

സതീഷേട്ടൻ അവരെ കൂട്ടി കൊണ്ടു പോയി…..

ഇടയ്ക്ക് എപ്പോഴോ മൂന്നു പേരും അകത്തേക്ക് പോകുന്നത് കണ്ടു….

പിന്നെ ഉള്ള ഓർമ്മകൾ ഒന്നും നിറമുണ്ടായിരുന്നില്ല…..
കഥ പറഞ്ഞും അക്ഷരകൂട്ടുകൾ കൊണ്ടു കവിത പാടിയും എന്നോടൊപ്പം ഉണ്ടായിരുന്ന ശരീരം നിഛലമായി….. ആ രാത്രിയുടെ ഏതോ യാമങ്ങളിൽ ആരോടും പറയാതെ,എന്നോട് കഥ പറയാതെ പോയി…. എന്നെ തനിച്ചു വിട്ടു…..

ചില്ലു വാതിൽ ഞെരങ്ങി തുറന്നു…. ചക്ര കട്ടിൽ വെളിയിലേക്ക് ഉരുണ്ടു വന്നു…..

അച്ഛനും അമ്മയും നെഞ്ച് പൊട്ടി വിളിച്ചു മനുകുട്ടനെ…..

വിളി കേട്ടില്ല അമ്മയുടെ സാരി തുമ്പു പിടിച്ചു വലിച്ചില്ല… മുടികെട്ടിനുള്ളിൽ പേപ്പർ തിരുകി വച്ചില്ല……

അച്ഛൻ വന്നു പിടിച്ചു എഴുന്നേൽപ്പിച്ചു……
കണ്ടു വേദനയൊന്നും ഇല്ലാതെ കണ്ണുകൾ അടച്ചു കിടക്കുന്നു….. എന്നെ പറ്റിക്കാൻ കുറച്ചു കഴിയുമ്പോൾ ഒരു കണ്ണ് തുറന്നു എന്നെ നോക്കും……
നോക്കില്ലേ……. നോക്കും….

ആരൊക്കെയോ താങ്ങി ഒരു യാത്രയ്ക്ക് ആയി വണ്ടിയിൽ കയറ്റി….. എങ്ങോട്ട്‌ പോകുന്നു എന്നോ എപ്പോൾ എത്തുമെന്നോ അറിയില്ല…… യാത്രയിൽ കൂടെ ഉള്ളവരെ പോലും കണ്ടിട്ട് മനസിലാകുന്നില്ല… ഓർമകൾക്ക് മങ്ങൽ…..

അങ്ങോട്ട് പോയ യാത്രയിൽ എന്റെ കൈ പിടിച്ചു തോളിൽ ചാരി കിടന്നതാ…. ഒരു അവസരം കൂടി തരാമായിരുന്നില്ലേ….. പറഞ്ഞു തീരാത്ത കഥകൾ പറയാൻ ഒന്നുക്കൂടി ഒരുമിച്ചു ഇരിക്കാൻ…. വാകപ്പൂക്കൾ കൊഴിഞ്ഞു വീണ മണ്ണ് റോഡിൽ കൂടി ഒരിക്കൽ കൂടി ഒരുമിച്ച് നടക്കാൻ….

യാത്രയുടെ അവസാനം ചെന്നു നിന്നത് പഴയ ഒരു തറവാട് വീടിനു മുന്നിൽ പരിചയം ഇല്ലാത്ത സഥലം…. ആരോടും ഒന്നും ചോദിച്ചില്ല…. ഉറ്റു നോക്കുന്ന മുഖങ്ങളിൽ എല്ലാം വിഷാദം അകത്തു നിന്നു ആരൊക്കെയോ വന്നു ഒരു മുറിയിൽ കൊണ്ടു ഇരുത്തി……

ഇരുട്ട് തേടി അലഞ്ഞു ആ കതകിനു പിന്നിൽ ഞാൻ എന്നെ ഒളിപ്പിച്ചു വച്ചു

എപ്പോഴോ വിദ്യ വന്നു കെട്ടിപിടിച്ചു കരഞ്ഞു……

ഇവൾ എന്തിനാ കരയുന്നത് എന്ന് ചോദിക്കണം എന്ന് തോന്നി ഒച്ച പുറത്തേക്ക് വരുന്നില്ല…..

പകൽ വന്നു…… മങ്ങി….. അറിഞ്ഞില്ല…..

ആരൊക്കെയോ താങ്ങി ഉമ്മറത് കൊണ്ടു പോയി…..

യാത്രയ്ക്ക് ഒരുങ്ങി എന്റെ മനുവേട്ടൻ കിടക്കുന്നു……

വാഴയിലയിൽ കൈകാലുകൾ ഒതുക്കി അതിനുള്ളിൽ കിടക്കുന്നു… ഉറക്കം…. എന്റെ വിശേഷങ്ങൾ കേൾക്കാതെ കഥ പറയാതെ എന്നോട് ഒന്നും മിണ്ടാതെ ഈ രാത്രി എന്നെ ഇവിടെ തനിച്ചാക്കി…… കഴിഞ്ഞ പകലും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചതല്ലേ കൈകോർത്തു പിടിച്ചു നടന്നതല്ലേ…..

ഭാഗ്യ ദേഹം തീ തിന്നപ്പോൾ പൊള്ളി എരിഞ്ഞത് എന്റെ ഉടൽ ആയിരുന്നു…..

ഓർമകളും എന്നിലെ പ്രണയവും മാത്രം ഈ ലോകത്തിൽ നിന്റേതായി ബാക്കിയാക്കി പോകുക ആണ്…..

“എവിടെ അയാലും എന്നോടൊപ്പം ഉണ്ടാകും എന്ന വാക്ക്…… ഉള്ളിലെ തീ തണുപ്പിക്കാൻ നീ മഴയായി പെയ്തിറങ്ങി…… നനവ് അറിഞ്ഞില്ല തണുപ്പ് തോന്നിയില്ല…. ആ കരവലയങ്ങൾ സ്നേഹം എന്റെ മേലെ ചൊരിയുന്നത് പോലെ തോന്നി…… അങ്ങനെ ആണല്ലോ എന്റെ ഇഷ്ട്ടങ്ങളെ കാണുന്നതായിരുന്നു ഇഷ്ടം ഇന്ന് ആ ഇഷ്ടം കാണുന്ന കണ്ണുകൾ എനിക്കു കാണാൻ ആകുന്നില്ല…..

ആ മഴ മുഴുവൻ നനഞു….. വിലക്കുകളോട് കൈ കൂപ്പി തൊഴുതു അനുവാദം വാങ്ങി…. ആ രാത്രി കൂട്ടിരിക്കാൻ….

മൂന്നാമത്തെ ദിവസം എന്നെ കാണാൻ രണ്ടുപേർ വന്നു…..

ഓർമകളിൽ ചിക്കി ചികഞ്ഞു ആ മുഖങ്ങൾ ഓർത്തെടുത്തു…..

പഞ്ഞി പോലെ വെളുത്ത ആ മുടി…… വിടവുള്ള പല്ലുകൾ കാട്ടി ചിരിക്കുന്ന ആ മുഖം…..

വൈദ്യർ….. മണി…..

ഒന്നും മിണ്ടിയില്ല ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി….. ചടഞ്ഞു കൂടി ഇരുന്നിടത്തു നിന്നു എഴുനേറ്റു…

അടുത്തേക്ക് വന്ന്‌ അദ്ദേഹം പറഞ്ഞു…..” മനശക്തി കൂട്ടാനുള്ള മരുന്ന് എനിക്കു വശമില്ല… അതു നീ ഉണ്ടാക്കി എടുക്കണം….. ”

അദ്ദേഹം മുറി വിട്ടു പുറത്തേക്ക് പോയി…

മണി അടുത്തേക്ക് വന്നു കൈയിൽ ഇരുന്ന പൊതി എനിക്കു തന്നു….

“നാട്ടിലേക്ക് വരുമ്പോൾ അതുവരെ ഉള്ള വിശേഷങ്ങൾ ഓക്കെ എഴുതികൊണ്ടു വരണം എന്ന് ചേട്ടൻ പറഞ്ഞിരുന്നു….. ”

അവൻ പൊട്ടി കരഞ്ഞു കൊണ്ടു നിലത്തേക്ക് ഇരുന്നു അവന്റെ അടുത്തേക്ക് ഒന്ന് ഇരിക്കാൻ തുനിഞ്ഞത് മാത്രമേ ഓർമ ഉള്ളൂ കണ്ണുകൾ പുറകിലേക്ക് പോയി….

കണ്ണ് തുറന്നപ്പോൾ ചുറ്റും ഒരുപാട് കണ്ണുകൾ അതിൽ അമ്മയുടെ കരച്ചിൽ വ്യക്തായി കേൾക്കാം….

അടുത്തിരുന്ന വൈദ്യർ എന്റെ തലമുടിയിൽ തഴുകി…..

“അവൾ ഒന്ന് കരഞ്ഞത് കൂടി ഇല്ല ഭക്ഷണം കഴിക്കുന്നില്ല…. “ആരോ പറയുന്നത് കേട്ടു….

വൈദ്യർ എന്നെ നോക്കി പറഞ്ഞു മനസിലേക്ക് ഓർമകളെ കൊണ്ടു വന്നു മനസിലെ സങ്കടം ഒഴുക്കി കളയുക…… കൈത്തണ്ടയിലെ പിടി വിട്ടു കൊണ്ടു അദ്ദേഹം പറഞ്ഞു
ഭക്ഷണം കഴിക്കണം നിനക്ക് വേണ്ടി അല്ല നിന്റെ കുഞ്ഞിന് വേണ്ടി… ഇപ്പോൾ നീ ഒറ്റയ്ക്ക് അല്ല ഒരാൾ കൂടി ഉണ്ട്…..

അറിയാതെ ഞാൻ എന്റെ കൈ വയറിനു മീതെ കൊണ്ടു വന്നു…..
നിന്നലെ ജീവന്റെ തുടിപ്പ് കൂടി തന്നിട്ട് ആണോ പോയത്….. എന്നെ ഇവിടെ പിടിച്ചു നിർത്താൻ അല്ലെ……

(കാത്തിരിക്കാം…… )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “വർഷം – പാർട്ട്‌ 20”

  1. നിങ്ങൾ കരയിപ്പിച്ചു. മനസ്സിൽ തൊട്ടു. അക്ഷരങ്ങൾ അത്രമേൽ ആഴത്തിൽ ചെന്നിറങ്ങി.

Leave a Reply

Don`t copy text!