സ്കൂൾ തുറപ്പിന്റെ ഒരു തിരക്ക് കൂടുതൽ ഉണ്ടായിരുന്നു ഷോപ്പിൽ…. അതുകൊണ്ട് ആർക്കും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല……
ആളു കൂടുതൽ ആയത് കൊണ്ടു ഇടക്ക് വ്യന്ദയ്ക്കും സെയിൽസ് ചെയ്യേണ്ടി വന്നു…. ഫ്ലോർ നിറയെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നു….. അവരുടെ ഇഷ്ടത്തിനും അളവിനും ഉള്ളത് തിരഞ്ഞു അമ്മയും അച്ഛനും…. അളവിന് കിട്ടുമ്പോൾ അവർക്ക് ഇഷ്ടപ്പെടില്ല…… രാവിലെ തുടങ്ങി ഉച്ച ആയിട്ടും ഒരു തീരുമാനത്തിൽ എത്താൻ കഴിയാത്തവർ ഒരുപാട് ഉണ്ടായിരുന്നു…….
പലരും രാവിലെ മുതൽ ഓരോന്നിനെ കുറിച്ച് വിശദീകരിച്ചും എടുത്തു കൊടുത്തും ആകെ പരുവത്തിൽ ആയി….
“ചേച്ചി………. ”
“എന്താ മഞ്ജു….. ”
“ചേച്ചി ഇനി എനിക്കു തീരെ നിൽക്കാൻ വയ്യാ ഒരു പത്തു മിനിറ്റ് എടുത്തോട്ടെ…. ”
“ഞാൻ നിങ്ങൾക്ക് ആവിശ്യമില്ലാതെ ആനുകൂല്യം തരുന്നു എന്ന് പറഞ്ഞു ജിഎം ന്റെ വായിൽ വരുന്നതൊക്കെ എന്നെ കേൾപ്പിക്കണോ? ”
“ചേച്ചിക്ക് പറഞ്ഞാൽ മനസിലാവില്ലേ അയാളോട് ഒന്നും പറയാൻ പറ്റില്ല… തീരെ വയ്യാഞ്ഞിട്ട ചേച്ചി…. ”
അവളുടെ മുഖത്തേക്ക് നോക്കി… ശാരീരിക അസ്വസ്ഥതയുടെ ചിത്രം അവളുടെ മുഖത്ത് വരച്ചു വച്ചിരുന്നു…..ആ നിമിഷം അവൾ താഴെ വീണു പോകും എന്ന് തോന്നി..
“ശരി പോയിട്ടു വാ അതുവരെ ഞാൻ നിൽക്കാം…. കഴിച്ചിട്ട് വന്നാൽ മതി…. ”
“എം ”
അവൾ പോയി കഴിഞ്ഞു അവളുടെ സെക്ഷനിൽ ഞാൻ നിന്നു….. കുട്ടി കുറുമ്പൻമാർക്ക് ഉള്ള കുട്ടി ഉടുപ്പുകളുടെ സെക്ഷനിൽ ആയിരുന്നു….അവരുടെ സന്തോഷത്തിന് ഒപ്പം കൂടിയപ്പോൾ സമയം പോയത് അറിഞ്ഞില്ല…..
അര മണിക്കൂർ കഴിഞ്ഞു മഞ്ജു തിരികെ വന്നു….
“ഭക്ഷണം കഴിച്ചോ..? ”
“കഴിച്ചു….. ”
“ഇനി സെക്ഷനിൽ ഓരോരുത്തർ ആയി ഭക്ഷണം കഴിച്ചിട്ട് വരാൻ പറ ”
“ശരി ചേച്ചി….. ”
കുറച്ചു കഴിഞ്ഞു ഒരു കസ്റ്റമർ പരാതി ആയി വന്നു….. കുട്ടിയുടെ ഒർണമെന്റ് കാണുന്നില്ല….
“താഴെ പോയെങ്കിൽ ഇവിടെ എവിടെ എങ്കിലും ഉണ്ടാകും മാഡം ”
“ഇല്ല താഴെ പോയതല്ല….. വളയാണ് അത് അവളുടെ കയ്യിൽ നിന്നു ഊരി പോകില്ല….. ”
“ശരി നോക്കാം മാഡം സമാധാനപ്പെടു…… ”
അപ്പോഴേക്കും സിദ്ധാർഥ് ഫ്ലോറിൽ വന്നു…..
അവരോടു സംസാരിച്ചു……
അടുത്തേക്ക് വന്നു സിദ്ധാർഥ് ചോദിച്ചു “വൃന്ദ ശ്രദ്ധിച്ചില്ലേ….. “? താൻ അല്ലെ ഇവിടെ സൂപ്പർവൈസർ… ”
“സർ അങ്ങനെ ഒന്നും ശ്രദ്ധയിൽ പെട്ടില്ല….. ”
“എം ”
“അനൂപ് സെക്യൂരിറ്റി ക്യാബിനിൽ പോയി മാഡത്തിന് ക്യാമറ വിഷുവൽ കാണിക്ക്…. ”
“അവർ അനൂപിന്റെ കൂടെ പോയി…. പോകാൻ നേരം ആയാൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി……. ”
കുറച്ചു കഴിഞ്ഞു അനൂപ് തിരികെ പോകുന്നത് കണ്ടു
“അനൂപ് എന്തായി….? ”
“ഒരു സ്ത്രീ ഊരി എടുത്തത് ആണ്… അവർ താഴെ ഉണ്ട് പോലീസിൽ അറിയിച്ചിട്ടുണ്ട്… ”
“മ്.. ”
“ചേച്ചി അപ്പോൾ സെയിൽസിൽ നിൽക്കുവായിരുന്നു അല്ലെ? ”
“മ്.. എന്താ അനൂപ് അങ്ങനെ ചോദിച്ചത്? ”
“സർ പ്രത്യേകം നോക്കി….. ചിലപ്പോൾ രണ്ടു വാക്ക് പറയാൻ വിളിപ്പിക്കും…. “അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു…..
“ചിരിക്കണ്ട…. ”
“മറ്റുള്ളവർക്ക് പണി കിട്ടുമ്പോൾ അല്ലെ എനിക്കു ചിരിക്കാൻ പറ്റു അല്ലാതെ എനിക്കു പണി കിട്ടുമ്പോൾ പറ്റുമോ? ”
“മ് മ്…. കൂടുതൽ ചിരിക്കണ്ട ചിലപ്പോ ഇപ്പോ തന്നെ പണി കിട്ടും… ”
“അങ്ങനെ പറയല്ലേ ചേച്ചി ഞാൻ ദേ പോയി….. ”
അവൻ ലിഫ്റ്റിന് നേരെ നടന്നു
എല്ലാവരും ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് ആണ് ഞാൻ കഴിക്കാൻ പോയത് ഭക്ഷണം കഴിക്കാൻ പ്രത്യേകം റൂം ഉണ്ട്…..
വിശപ്പ് എല്ലാം കെട്ടിരുന്നു….. എന്നാലും കുറച്ചു കഴിച്ചു… കഴിച്ചുകൊണ്ടിരുന്നപ്പോൾ സിദ്ധാർഥ് മുറിയിലേക്ക് വന്നു…..
മറ്റൊരു മേശപ്പുറത്തു ഇരുന്നു ഭക്ഷണംകഴിക്കാൻ തുടങ്ങി…..
ഞാൻ പെട്ടന്ന് കഴിച്ചു എഴുനേറ്റു……
കൈകഴുകാൻ പോയപ്പോൾ സിദ്ധാർഥ് പുറകിൽ നിന്നു പറഞ്ഞു… “കഴിച്ചു കഴിഞ്ഞു അച്ഛനെ ഒന്ന് കാണാൻ പറഞ്ഞു.. ”
“മ് ”
നാരായണമേനോൻ സിദ്ധാർഥിന്റെ അച്ഛൻ ആണ്….. അദ്ദേഹതിന്റെ പെങ്ങളുടെ മരുമകൻ ആണ് മാളിന്റെ ഉടമ……
ലൈബ്രറിയിൽ വച്ചു വളരെ ആകസ്മികമായി പരിചയപെട്ടതാണ് മേനോൻ സാറിനെ…. ആ പരിചയം ആണ് ഇവിടെ എത്തിച്ചത്….. ദൂരെ യാത്ര പോയി വരുമ്പോൾ വായിച്ച ഒരു പുസ്തകം കൊണ്ട് തരും….
മുറിയിലേക്ക് ചെല്ലുമ്പോൾ കണക്കുകൾ ഒക്കെ പരിശോധിക്കുക ആയിരുന്നു അദ്ദേഹം…. ഡോറിന്റെ ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കി കണ്ണടയ്ക്ക് മുകളിലൂടെ നോക്കി കൊണ്ടു ചോദിച്ചു
“എന്തൊക്കെയാ കുഞ്ഞേ വിശേഷങ്ങൾ…? ”
“വിശേഷം ഒന്നുമില്ല എല്ലാം അതുപോലെ…..”
“നീയും….. ”
“എം ”
“കണക്ക് എല്ലാം നോക്കിയിരുന്നോ? ”
“ഉവ്വ് ”
“കുഴപ്പം ഒന്നും ഇല്ലല്ലോ….? ”
“ഇല്ല കോയമ്പത്തൂർ നിന്നുള്ള ബനിയൻ ഓർഡർ പെന്റിങ് ആണ്…. പിന്നെ സാരി കുറച്ചു ഡാമേജ് വന്നത് തിരികെ വിട്ടു….. സിദ്ധാർഥ് സാറിനോട് പറഞ്ഞിട്ടുണ്ട്….. ”
“ഇപ്രാവശ്യം അടി ഒന്നും ഉണ്ടാക്കിയില്ലേ..
“എന്തിനു…? ”
“സാധാരണ വരുമ്പോൾ പരാതി കെട്ടുകൾ ആണ് അവനു ഇപ്പോൾ ഒന്നും കേട്ടില്ല….. ”
“അറിയില്ല….. ”
അപ്പോഴേക്കും സിദ്ധാർഥ് മുറിയിലേക്ക് വന്നു…
“ഇക്കുറി ഇയാൾ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ലേ……? ”
“എന്തു പറഞ്ഞാലും അച്ഛൻ സപ്പോർട്ട് കൊടുക്കുമല്ലോ പിന്നെ പറഞ്ഞിട്ടും കാര്യമില്ലല്ലോ? ”
“ആവിശ്യമില്ലാത്തിടത്തു ഒന്നും അവൾ ഉണ്ടാകില്ല എന്ന് എനിക്കറിയാം…. ”
“ഇന്നത്തെ പ്രശ്നം എന്തായി..? ”
“അവരെ പോലീസ് കൊണ്ടുപോയി… ”
“രാമചന്ദ്രൻ ആണോ വന്നത്..?
“അല്ല എ എസ് ഐ ആണ് വന്നത് അദ്ദേഹത്തിന് സ്ഥലം മാറ്റം പുതിയ ആൾ നാളെ ജോയിൻ ചെയ്യും എന്ന് പറഞ്ഞു… ”
“എം ”
“ഇതാ നിനക്ക് ഉള്ള പുസ്തകം… “ഒരു പുസ്തകം എന്റെ നേർക്ക് നീട്ടി… വായിച്ചതായിരിക്കും…. ”
ബുക്ക് വാങ്ങി പുറം ചട്ട നോക്കി “ആല്കെമിസ്റ് ” പൗലോ കൊയിലോ യുടെ……
“വായിച്ചതാണോ….? ”
“ഉവ്വ്…. ഡിഗ്രി ക്ക് പഠിക്കുമ്പോൾ…..
“എന്നാലും സാരമില്ല ഒന്നുകൂടി വായിച്ചോ… ”
“എം…. ”
“പോട്ടെ….. ”
“എന്നാൽ പൊയ്ക്കോ……. ”
തിരിഞ്ഞു വാതിലിനു നേർക്ക് നടന്നപ്പോൾ സിദ്ധാർഥ് പറഞ്ഞു “ഹാഫ് ലീവ് എഴുതി വച്ചത് കീറി കളഞ്ഞേക്ക്….. പിന്നെ ഫ്ലോർ മാത്രം മാനേജ് ചെയ്താൽ മതി സെയിൽസ് ചെയ്യണ്ട അതിന് ആണ് മറ്റുള്ളവരെ നിർത്തിയിരിക്കുന്നത്…. ”
“മ്…. ”
ബുക്ക് ബാഗിൽ വച്ചു….. തിരിച്ചു ജോലിയിലേക്ക് വന്നു…..
വൈകുന്നേരം പോകാൻ നേരം ലീവ് എഴുതിയത് കീറി കളയാൻ സിദ്ധാർഥ് ഓർമിപ്പിച്ചു….
വൈകിട്ട് നേരത്തേ വീടെത്തി….. അച്ചൂട്ടൻ കുളി ഓക്കെ കഴിഞ്ഞു ഉമ്മറത്തെ തിട്ടയിൽ ഇരുപ്പുണ്ട്….. എണ്ണ മെഴുക്കോടെ നീളൻ മുടി നല്ല വടിവൊത്തു ചീകി വച്ചിരിക്കുന്നു….
കവിളിൽ ഒരു കറുത്ത പൊട്ടും….
വിദ്യയുടെ പണി ആയിരിക്കും……
വന്നു കയറിയപ്പോഴേ അവൻ ഓടി വന്നു ചുറ്റി പിടിച്ചു…..
“അച്ചൂട്ടൻ ചായ കുടിച്ചോ? ”
“കുടിച്ചു….. ”
“ഇന്ന് എന്തൊക്കെ കുരുത്തക്കേട് ഒപ്പിച്ചു….. ”
“നല്ല കുട്ടി ആയിരുന്നു….. “അമ്മയാണ് മറുപടി പറഞ്ഞതു…
വേറെ ഒന്നും കൊണ്ടല്ല മഴ കാരണം മുറ്റത്തു ഇറങ്ങാൻ പറ്റിയില്ല…..
ചായ എടുത്തു കുടിക്ക്….
“മ് ”
വൈകിട്ട് മഴത്തു ഏറെ കുറെ നനഞു ആണ് അച്ഛൻ വന്നത്….
“എന്തിനാ അച്ഛാ ഇത്രയും വൈകുന്നത് വരെ നോക്കി ഇരിക്കുന്നത്? “കുറച്ചു നേരത്തെ പോകരുതോ?
“അത് അങ്ങനെ ശീലിച്ചു പോയി എത്ര നേരത്തെ അടക്കാൻ മനസിൽ വിചാരിച്ചാലും ഈ സമയത്തെ കഴിയു…. ”
“നിങ്ങൾ ഭക്ഷണം കഴിച്ചോ? ”
“ഇല്ല അച്ഛനെ നോക്കി ഇരുന്നത് ആണ്…. ”
“അവനു കൊടുത്തു ഉറക്കികൂടാരുന്നോ? ”
“അവൻ കഴിച്ചു.. ഉറക്കം വരാൻ കഥ കേൾക്കുവാ”
“അകത്തു പോയി കിടക്ക് നല്ല തണുപ്പ് അല്ലെ ഇക്കുറി ഇടവപ്പാതി ആദ്യമേ തുടങ്ങി…. നല്ല പെയ്തു ആയിരിക്കും…. ”
ഞാൻ അച്ചൂട്ടനെ വിളിച്ചു അകത്തേക്ക് പോയി…..
മുറിയിൽ കിടക്ക വിരിച്ചു അവനെ കൈത്തണ്ടയിൽ തലചായ്ച്ചു ചേർത്തു പിടിച്ചു…..
കഥ കേട്ട് കഴിഞ്ഞു അവൻ ഉറങ്ങും അതുവരെ ആകാംഷയോടെ ആ കണ്ണുകൾ എന്നെ നോക്കി കിടക്കും….. അമ്മയുടെ അരുമ മകനെ പൂതം പിടിച്ചതും കുഞ്ഞിനെ തിരിച്ചു കിട്ടാൻ അമ്മ തന്റെ കണ്ണ് ചൂഴ്ന്നു കൊടുത്തതും ഓക്കെ പറഞ്ഞപ്പോൾ അത്ഭുതം കൊണ്ടോ പേടി കൊണ്ടോ ആ കണ്ണുകൾ തുറന്നടഞ്ഞു കൊണ്ടിരുന്നു……
കഥ കേട്ട് അവൻ ഉറങ്ങി.. നെഞ്ചിൽ അവന്റെ ചൂടു ശ്വാസം ഉമ്മ വയ്ക്കുന്നത് അറിയാൻ കഴിഞ്ഞു…… “കഥയുടെ രാജകുമാന്റെ മകൻ…… അച്ഛൻ ഇടവേളകൾ ഇല്ലാതെ നിന്നെ കഥയിലെ കുഞ്ഞുരാജകുമാരൻ ആക്കിയേനെ….. കഥകേട്ടും പറഞ്ഞും ഉറങ്ങിയ രാത്രികൾ ഓർമ വന്നു……..
“ഞാൻ നമ്മുടെ ദിവാകരനോട് വീടിന്റെ കാര്യം പറഞ്ഞു… അവൻ അത് എന്നോട് ചോദിക്കാൻ ഇരുന്നതായിരുന്നു എന്ന്…..
അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ പറഞ്ഞു ”
“നാളെ വെള്ള അടിക്കാൻ ആളു വരും….. മോൾക്ക് പറ്റുമെങ്കിൽ നാളെ കുറച്ചു നേരത്തേ ഇറങ്ങി അവിടെ വരെ ഒന്ന് ചെന്നു ഓക്കെ ഒന്ന് കണ്ടു പറ……. ”
“പോകാം അച്ഛാ…… ”
രാവിലെ പോകുമ്പോൾ കയറാൻ പറ്റില്ല സമയം കിട്ടില്ല അതുകൊണ്ട് വൈകിട്ട് പോകാം അച്ഛൻ പറഞ്ഞിരുന്നാൽ മതി……
“ശരി…… ”
“വൈകിട്ട് നേരത്തേ പോകണം എന്ന് പറഞ്ഞപ്പോൾ സിദ്ധാർഥ് ഒന്നും മിണ്ടിയില്ല…… ചിലപ്പോൾ കടിച്ചു പിടിച്ചു വല്ലതും ഒക്കെ പറയുമായിരുന്നു… ഒന്നും മിണ്ടിയില്ല….
നേരത്തെ ഇറങ്ങി മംഗലതറയിലേക്ക് നടന്നു…..
ആ പടികെട്ടു കയറുമ്പോൾ ചുറ്റിലും ഉള്ള ശൂന്യത ബലപ്പെടുന്നു….
വീട് തുറന്നു കിടന്നിരുന്നു അകത്തു പണിക്കാരുടെ ശബ്ദം കേൾക്കാം…. മുറിക്കുള്ളിലുള്ള ഓരോ വസ്തുക്കളും രൂപങ്ങളും ഓർമകളുടെ ഭണ്ഡാരം മുന്നിൽ തുറന്നിട്ടു
സ്നേഹവും സാമീപ്യവും അടുത്ത് ഉള്ളപ്പോഴോ അനുഭവിക്കുപൊഴോ അല്ല അതിന്റെ ഓർമകളെ ആണ് പ്രണയിക്കുന്നത്……. അനുഭവത്തേക്കാൾ സുഖം ഉള്ള അനുഭൂതി ആ ഓർമകൾക്ക് ആണ്…… അനുഭവത്തേക്കാൾ വേദനയും ആ ഓർമകൾക്ക് ആണ്….. (കാത്തിരിക്കാം )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission