Skip to content

എന്നെന്നും നിന്റേത് മാത്രം – 36

rincy princy novel

ഒരു നിമിഷം നിവിൻ  അവിടെത്തന്നെ തറഞ്ഞു നിന്ന് പോയി, താൻ കണ്ടത്  അവളെ തന്നെയാണോ എന്ന് ഒരുവേള അവൻറെ മനസ്സ് അവനോടു ചോദിച്ചു,

ഒരു പക്ഷേ തന്റെ  തോന്നൽ ആണെങ്കിലോ?  അവൻ മനസ്സിൽ ചിന്തിച്ചു,

ഇല്ല അത്‌ അവൾ തന്നെ ആണ്, അന്ന് വിഷ്ണു  പറഞ്ഞതും അവൻ കണ്ട പെൺകുട്ടി മുംബൈയിൽ ആണ് എന്നാണ്,  അങ്ങനെയാണെങ്കിൽ അവൾ തന്നെ ആയിരിക്കണം, അങ്ങനെ  വിശ്വസിക്കാനാണ് തനിക്കിഷ്ടം,  ഒരു പക്ഷേ അവളെ കാണിക്കാൻ വേണ്ടിയാണ് കർത്താവ് തന്നെ  ഇവിടെ എത്തിച്ചത് എങ്കിലോ? അവൻ അവളെ കണ്ട ഭാഗത്തേക്ക്‌ ചെന്നു, ക്യാന്റീനിൽ ഒന്നും അവളെ കണ്ടില്ല, അവൻ അവൾ സംസാരിച്ച കാന്റീൻ ജീവനക്കാരന്റെ  അടുത്തേക്ക് ചെന്നു,

നിവിൻ അയാളോട് ചോദിച്ചു,

“क्या आप मदद करेंगे, भाई?

(സഹോദരാ ഒരു സഹായം ചെയ്യുമോ )

मुझे क्या बताओ,

“എന്താണ് പറയു,

अब मैंने एक लड़की को आपसे बात करते देखा

“ഇപ്പോൾ ഒരു പെൺകുട്ടി താങ്കളോട് സംസാരിക്കുന്നത് കണ്ടിരുന്നു

कौन सी लड़की

“ഏത് പെൺകുട്ടി

അവൻ ഫോട്ടോ എടുത്തു മാതുവിന്റെ ഫോട്ടോ കാണിച്ചു,

“ഓ ഈ പെൺകുട്ടി

अरे यह लड़की

“उस लड़की का नाम क्या है?

ആ പെൺകുട്ടിയുടെ പേര് എന്താണ്?

मुझे नाम नहीं पता, लेकिन वह राहुल शर्मा की जूनियर है

हो सकता है कि आप उसके दफ्तर को खोजकर पता लगा सकें

(എനിക്ക് പേര് അറിയില്ല പക്ഷെ അവൾ രാഹുൽ ശർമ്മയുടെ ജൂനിയർ ആണ്

ഒരുപക്ഷെ അദ്ദേഹത്തിന്റെ ഓഫീസിൽ തിരക്കിയാൽ നിങ്ങൾക്ക് അറിയാൻ സാധിക്കും, )

उसका ऑफिस कहाँ है?

(അദ്ദേഹത്തിന്റെ ഓഫീസ് എവിടെ ആണ് )

उस इमारत में एक कार्यालय है और यह बांद्रा रोड पर है,

(ആ ബിൽഡിങ്ങിൽ ഒരു ഓഫീസ് ഉണ്ട് പിന്നെ ഉള്ളത് ബാന്ദ്ര റോഡിൽ ആണ്, )

बहुत बहुत धन्यवाद भाई मैं खोज सकता हूं

ഞാൻ തിരക്കാം സഹോദരാ ഒരുപാട് നന്ദി

മറുപടി ആയി അയാൾ ഒന്ന് ചിരിച്ചു, നിവിൻ തിരികെ നടന്നു,

കാണാൻ കഴിഞ്ഞില്ല എങ്കിലും അവൾ തന്നെ ആകും അത്‌ എന്ന് അവൻ ഉറച്ചു വിശ്വസിച്ചു,,

“രാഹുൽ ശർമ” അവൻ ആ പേര്  അവൻറെ മനസ്സിൽ ഉരുവീട്ടു,  നീനയുടെ പ്രശ്നത്തിൽ പരിഹാരം കണ്ടതിനുശേഷം അയാളെ ചെന്ന് കാണണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു,

നിവിന്റെ  മനസ്സിലെവിടെയോ ഒരു ആശ്വാസ കാറ്റ് വീശുന്നുണ്ടായിരുന്നു,  എല്ലാവർക്കും പ്രിയമായ ഈ മുംബൈ നഗരം തനിക്കും പ്രിയമുള്ള ഓർമ്മകൾ തന്നിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു പോയി.

              കോടതിവരാന്തയിൽ അപരിചിതരെപോലെ നിൽകുമ്പോൾ ബോബിയുടെ  ഉള്ളിലും ചെറിയ ഒരു ദുഃഖം തളംകെട്ടി കിടപ്പുണ്ടായിരുന്നു,  താൻ ഒരുപാട് സ്നേഹിച്ചാണ്  അവളെ സ്വന്തം ആക്കിയത്,  വിവാഹം കഴിഞ്ഞ കാലം മുതൽ അവൾ തന്റെ പ്രാണൻ ആയിരുന്നു,  ആദ്യമായി കണ്ട മാത്രയിൽ മുതൽ മനസ്സിൽ ചേക്കേറിയ അവളുടെ മുഖം,  ഒരുപാട് സ്നേഹിച്ചിരുന്നു ഇപ്പോൾ താൻ അവളോട് കാണിക്കുന്നത് നീതികേടാണ്  എന്ന് തനിക്കറിയാം,  പക്ഷേ തൻറെ മുൻപിൽ മറ്റു മാർഗങ്ങളില്ല,  കുട്ടികാലത്തിലെ പപ്പയും അമ്മയും പറയുന്നത്  അനുസരിച്ചാണ് ശീലം,  അവർ നിർബന്ധിച്ചത് കൊണ്ട് തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്,  അതിനുമപ്പുറം താനും ആഗ്രഹിക്കുന്നുണ്ട് ഒരു കുഞ്ഞിനെ,  പിന്നെ  സീറ്റ കടന്നുവന്നതും തങ്ങളിലെ ബന്ധം വഷളാക്കാൻ കാരണമായി,  പക്ഷെ ഇന്നലെ വൈകുന്നേരമാണ് സീറ്റ തന്നോട് ആ കാര്യം തുറന്നു പറയുന്നത്, അവൾ ഒരിക്കലും ഒരു വിവാഹത്തിനു  താല്പര്യമില്ല,  എല്ലാം തുറന്നു സംസാരിക്കുന്ന ഒരു ഫ്രണ്ട് എല്ലാ കാര്യങ്ങളിലും അവൾക്ക് തുറന്നു സംസാരിക്കാൻ കഴിയുന്ന എല്ലാ കാര്യങ്ങളും അവൾക്ക് സന്തോഷത്തോടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരു  ഫ്രണ്ട് അങ്ങനെ മാത്രമേ കണ്ടിട്ടുള്ളൂ,  അല്ലാതെ  ഒരു വിവാഹജീവിതത്തെക്കുറിച്ച് അവൾ  ആഗ്രഹിക്കുന്നു  പോലുമില്ല,  പക്ഷേ ഡേറ്റിംഗിന് താല്പര്യമുണ്ട്,  അല്ലെങ്കിലും മുംബൈ നഗരത്തിൽ ജീവിച്ച ഒരു പെൺകുട്ടി അങ്ങനെയൊക്കെ മാത്രമേ ആഗ്രഹിക്കു എന്ന് താൻ മനസ്സിലാക്കേണ്ടതായിരുന്നു, താൻ അവളെ ജീവിതത്തിലേക്ക്  ക്ഷണിക്കാൻ തന്നെയാണ് താൻ  ആഗ്രഹിച്ചത്,  പക്ഷേ അത് പറഞ്ഞതിൽ പിന്നെ ഇതുവരെ അവൾ  തന്നെ വിളിച്ചിട്ട് പോലുമില്ല,  അതിൻറെ പേരിൽ നീനക്ക് ഉണ്ടായ വിഷമം എത്രത്തോളമാണെന്ന് തനിക്ക് ഊഹിക്കാവുന്നതേയുള്ളൂ,  അതിൽ തനിക്ക് സങ്കടം ഉണ്ടായിരുന്നു,  അവൾ ഒന്നും അറിയരുത്  എന്ന് തന്നെയാണ് ആഗ്രഹിച്ചിരുന്നത്,  പക്ഷേ അവൾ എല്ലാം അറിയാൻ ആയിരുന്നു വിധി,  നീനയുടെ  മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും അയാൾക്കുണ്ടായിരുന്നില്ല,

നിവിൻ തിരിച്ചുവന്നപ്പോഴും രണ്ടുപേരും സംസാരിക്കാൻ മടിച്ചു  നിൽക്കുന്നതാണ് കണ്ടത്,  താൻ മാറിയത് വെറുതെയായി എന്ന് അവൻ ഓർത്തു,

     മാതുവിനെ കണ്ട കാര്യം ഇപ്പോൾ നീനയോട്  പറയേണ്ട എന്ന് അവൻ മനസ്സിലോർത്തു, കണ്ടു പിടിച്ചതിനു ശേഷം എല്ലാവരോടും പറയുന്നതായിരിക്കും നല്ലത്,

അവൻ  ബോബിക്ക് അരികിലേക്ക്  ചെന്നു,

“നമുക്ക് ആദ്യം വാക്കിലിനെ കാണാം,

ബോബി അവനെ നോക്കാതെ പറഞ്ഞു,

“ശരി

” ഇവിടെയാണ്,  കുറച്ച് അങ്ങോട്ട് മാറി,

വരു

    കോടതിയിൽ നിന്നും അവർ പുറത്തേക്കിറങ്ങി,  പഴയ ഒരു ഓഫീസ് കെട്ടിടത്തിലേക്ക് നടന്നു,  നടക്കുമ്പോഴെല്ലാം നീന നിവിനു  ഒപ്പമാണ് നടന്നത്, ബോബിയുടെ  നേർക്ക് ഒരു നോട്ടം പോലും  ചെല്ലാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു, ഓഫീസിലെ മുകളിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ എഴുതി വച്ചിരിക്കുന്ന വാക്കുകളിലേക്ക് നിവിന്റെ  കണ്ണുകളുടക്കി,

“അഡ്വക്കേറ്റ് രാഹുൽ ശർമ MA. LLM”

“മനസ്സിൽ ആ പേര് വീണ്ടും തെളിഞ്ഞു അഡ്വക്കേറ്റ് രാഹുൽ ശർമ്മ,  ഇയാളുടെ ജൂനിയർ ആണ് പല്ലവി  എന്നാണ്  കാന്റീൻ ജീവനക്കാരൻ പറഞ്ഞത്,

“ഇയാളാണോ

അവൻ വിശ്വാസം വരാതെ ചോദിച്ചു

“അതെ  ശർമ വളരെ ഫേമസ് ആണ്,

” അയാൾക്ക് ജൂനിയേഴ്സ് ഒക്കെ ഇല്ലേ,

“അദ്ദേഹത്തിന് ഒരുപാട് ജൂനിയേഴ്സ് ഉണ്ട്,

മറ്റൊരു ഓഫീസും കൂടി ഉണ്ട്,

  എന്തായാലും തനിക്ക് കാര്യങ്ങൾ എളുപ്പം ആയി എന്ന് അവന് തോന്നി, അധികം അയാളെ തേടി കഷ്ട്ടപ്പെടണ്ടല്ലോ,

കുറച്ചു നേരങ്ങൾക്ക് ശേഷം

വക്കീൽ കയറിവന്നു,

ആഢ്യത്തം തോന്നുന്ന ഒരാൾ,

പ്രായം ഒരു 45 മതിക്കും,  നെറ്റിയിൽ ഒരു ഗോപിക്കുറി വരച്ചിട്ടുണ്ട്,  ഗൗരവം നിറഞ്ഞ മുഖം,

क्या आप दोनों एक दूसरे के साथ समझौते में हैं?)

“നിങ്ങൾ രണ്ടാളും പരസ്പരം സമ്മതപ്രകാരം ആണോ?

“അതെ

(हाँ)

നീന ആണ് മറുപടി പറഞ്ഞത്, ആ മറുപടി ബോബിയുടെ ഹൃദയത്തിൽ ഒരു നോവ് ഉണർത്തി,

“तो यह आसान होगा। इससे पहले, मुझे इस शनिवार को बांद्रा में अपने कार्यालय में आना होगा।”

(എങ്കിൽ എളുപ്പം കിട്ടും, അതിന് മുൻപ് എന്റെ ബാന്ദ്രയിൽ ഉള്ള ഓഫീസിൽ വരണം ഈ ശനിയാഴ്ച, )

“ശരി

“ठीक है

നീന പറഞ്ഞു.

“फिर जाइए,

“എങ്കിൽ പൊയ്ക്കോളു,

  അവർ ഇറങ്ങികഴിഞ്ഞ ഉടനെ അയാൾ ഫോൺ എടുത്ത് വിളിച്ചു,

हैलो पल्लवी क्या आप ऑफिस आई थीं?

“ഹലോ പല്ലവി ഓഫീസിൽ എത്തിയോ?

पहुंचे, साहब, बस पहुंचे,

” എത്തി സാർ, ഇപ്പോൾ വന്നതേ ഉള്ളു,

एक नया तलाक का मामला है, वह इसके प्रभारी हैं, वे शनिवार को कार्यालय आएंगे,

“പുതിയ ഒരു ഡിവോഴ്സ് കേസ് ഉണ്ട്, തനിക്ക് ആണ് അതിന്റെ ചുമതല, അവർ ശനിയാഴ്ച ഓഫീസിൽ വരും,

“ठीक है श्रीमान,

“ശരി സാർ,

सब ठीक है, तो मुझे सभी विवरण मेल करें और वह चला गया है,

“ഒക്കെ, എങ്കിൽ ഡീറ്റെയിൽസ് എല്ലാം എനിക്ക് മെയിൽ ചെയ്തിട്ട് താൻ പൊയ്ക്കോ,

“ശരി സാർ,

ठीक है श्रीमान,

  ഫോൺ വച്ചു കഴിഞ്ഞു അവൾ ഓഫീസിൽ നിന്നും ഇറങ്ങി ബസ്സിൽ കയറി, ഫ്ലാറ്റിൽ എത്തിയപ്പോൾ മോഹൻ  വാതിലിൽ സെക്യൂരിറ്റിയുമായി സംസാരിച്ചു നില്പുണ്ട്,

“നീ ഇന്ന് നേരത്തെ വന്നോ?

“ഉച്ച കഴിഞ്ഞു ഫ്രീ ആരുന്നു,

“നിന്നെ തിരക്കി പഞ്ചമി വന്നിരുന്നു

“, ആണോ

“എങ്കിൽ ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം

“ഞാൻ പഴംപൊരി ഉണ്ടാക്കി വച്ചിട്ടുണ്ട് അത്‌ കഴിച്ചിട്ട് പൊക്കോ

ഒക്കെ നായരേ,

അവൾ മുറിയിൽ ചെന്നു കുളിച്ചു വന്നു ചായ ഇട്ട് പഴംപൊരി എടുത്ത് കഴിച്ചു, അപ്പോഴും മോഹൻ വന്നില്ല, അത്‌ അങ്ങനെ ആണ് അയാൾ പലപ്പോഴും രാത്രിയിൽ ആണ് വരുന്നത്, മോഹന്റെ ഒരു അടുത്ത സുഹൃത്ത് ആണ് ആ സെക്യൂരിറ്റി,

അവൾ ഒരു പത്രത്തിൽ പഴം പൊരി ആയി പഞ്ചമിയുടെ ഫ്ലാറ്റിലേക്ക് നടന്നു,

ഇവിടെ വന്ന കാലം തൊട്ട് ഉള്ള പരിചയം ആണ് പഞ്ചമി ആയി, അവളുടെ ഭർത്താവ് ഒരു പട്ടാളക്കാരൻ ആണ്, മിസോറാമിൽ ആണ്, ഇപ്പോൾ ഇവിടെ ഉണ്ട്, അയാളുടെ അമ്മയും അവളും ആണ് ഫ്ലാറ്റിൽ, തന്നെക്കാൾ ഒരു വയസിനു ഇളയതാണ് അവൾ, അവൾ ഫ്ലാറ്റിലേക്ക് നടന്നു,

“क्या तुमने नहीं कहा कि तुम आओगे या तुम दोपहर में आओगे?”

“(നീ വന്നോ നീ ഉച്ചക്ക് വരും എന്ന് പറഞ്ഞതല്ലേ,) 

“नहीं, यह व्यस्त है, इसलिए इसे अपनी चाँद माँ और पति को दे दें और आप खा सकते हैं,

“(പറ്റിയില്ല, തിരക്ക് ആയി പോയി, ദാ ഇത് കൊണ്ട് നിന്റെ ചന്ദ്ര അമ്മക്കും ഭർത്താവിനും  കൊടുക്ക് നീയും കഴിക്ക്, )

यह क्या है

“(എന്താണ് ഇത് )

पझमपोरी, केरल विशेष,

“പഴംപൊരി, കേരളത്തിലെ സ്പെഷ്യൽ,

आज यह कारवा चौधरी है

“ഇന്ന് കാർവാ ചൗത് ആണ്

करवा चौथ क्या है

“എന്താണ് കർവാ ചൗത്

यह पति की सुरक्षा और दीर्घायु के लिए व्रत है।

“ഇതൊരു വ്രതം ആണ്, ഭർത്താവിന്റെ സുരക്ഷയ്ക്കും ദീർഘായുസ്സിനും വേണ്ടിയാണ് ഈ വൃതം.

क्या मैं इसे ले सकता हूँ?

“എനിക്ക് എടുക്കാമോ?

“आप उस से शादी नहीं कर रहे हैं,

करवा चौथ सर्कल विवाहित महिलाओं द्वारा किया जाता है।

सुबह उपवास शुरू। दिन की शुरुआत प्रार्थना और पूजा से होती है। हिंदू कैलेंडर के अनुसार, करवा चौथ कार्तिक महीने के सफेद दिन के चार दिन बाद मनाया जाता है। यह चक्र पति की सुरक्षा और दीर्घायु के लिए है।

“അതിന് നീ വിവാഹിത അല്ലല്ലോ,

വിവാഹിതരായ സ്തീകളാണ് കര്‍വാ ചൗത്  വൃതം അനുഷ്ഠിക്കുന്നത്.

പ്രഭാതം മുതൽ തുടങ്ങുന്ന ഉപവാസം.  പ്രാർത്ഥനയും പൂജയുമായി ദിവസം ആരംഭിക്കുന്നു.ഹിന്ദു പഞ്ചാംഗപ്രകാരം കാർത്തികമാസത്തിലെ വെളുത്തപക്ഷത്തിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് കര്‍വാ ചൗത്  ആചരിക്കുന്നത്. ഭർത്താവിന്റെ സുരക്ഷയ്ക്കും ദീർഘായുസ്സിനും വേണ്ടിയാണ് ഈ വൃതം.

यह कैसा है

എങ്ങനെ ആണ് ഇത്

“महिलाओं ने नए कपड़े पहने, अच्छा खाना पकाया, अलमारियों को मिठाइयों से भर दिया और एक जगह अपनी खुशी साझा की। शाम को, वह फिल्टर के माध्यम से पूर्णिमा को देखती है और सीधे अपने पति के चेहरे पर दिखाई देती है। पति के चेहरे पर पूर्णिमा देखकर व्रत की समाप्ति के साथ उत्सव शुरू होगा।

मैं इसे पहली बार ले रहा हूं, और आज आठ बजे हैं,

(സ്ത്രീകൾ പുതുവസ്ത്രങ്ങളണിഞ്ഞ് നല്ല ഭക്ഷണം പാകം ചെയ്ത് മധുരപലഹാരങ്ങൾ തട്ടുകളിൽ നിറച്ച് ഒരിടത്ത് ഒത്തുകൂടി സന്തോഷം പങ്കിടും. സന്ധ്യകഴിയുമ്പോൾ അരിപ്പയിലൂടെ പൂർണ്ണചന്ദ്രനെ കണ്ട് അതിലൂടെ നേരെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കും. പൂർണ്ണചന്ദ്രന്റെ നിലാവ് ഭർതൃമുഖത്തും ദർശിച്ച് ഉപവാസം അവസാനിപ്പിച്ച് ആഘോഷങ്ങൾ തുടങ്ങും.

ഞാൻ ആദ്യം ആണ് ഇത് എടുക്കുന്നത്, ഇന്ന് ഏട്ടൻ ഉള്ളോണ്ട് ആണ്),

कुंआ,

“നന്നായി,

“आ जाओ,”

“നീ കേറി വാ,

नहीं, मैं ठीक हो जाऊंगा

“വേണ്ട, ഞാൻ പിന്നെ വരാം

അവൾ ഫ്ലാറ്റിലേക്ക് പോയി, ബാൽക്കണിയിൽ നോക്കി നിന്നു, അവിടെ നിന്നാൽ മുംബൈ ഫാഷൻ സ്ട്രീറ്റ് കാണാം,

ഫാഷൻ സ്ട്രീറ്റ്

നേരം ഇരുട്ടിത്തുടങ്ങിയാൽ ആണ് കച്ചവടം പൊടിപൊടിക്കുന്നത്,

വസ്ത്രങ്ങളാണ് ഫാഷൻ സ്ട്രീറ്റിന്റെ ഹൈലൈറ്റ്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇനങ്ങളാണ് ഏറെയും. റോഡരികിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരനിരയായി കടകൾ. വൈകുന്നേരത്തിന്റെ തിരക്കിൽ കച്ചവടം പൊടിപൊടിക്കുകയാണ്. പറയുന്ന വിലയുടെ പകുതിക്കും പകുതിയുടെ പകുതിക്കുമൊക്കെയാണ് വിൽപന നടക്കുന്നത്. ഈ തെരുവിന്റെ രീതിയാണിത്. വില പേശാനറിയുന്നവർക്ക് ഒരു വില. അല്ലാത്താവർക്ക് മറ്റൊരു വില. കൂട്ടത്തിൽ മലയാളി കച്ചവടക്കാരുമുണ്ട്. പക്ഷേ മലയാളം മിണ്ടില്ലെന്നു മാത്രം.

അവൾ അതിൽ ശ്രെദ്ധ കേന്ദ്രമാക്കാൻ നോക്കി,

ഇല്ല സാധിക്കുന്നില്ല, പഞ്ചമി കാർവാ ചൗതിനെ കുറിച്ച് പറഞ്ഞപ്പോൾ മുതൽ മനസ്സിൽ നിറയെ നിവിൻ തെളിഞ്ഞു വന്നു, അവൾ അവളുടെ കൈകളിൽ കിടക്കുന്ന മോതിരത്തിലേക്ക്   നോക്കി,നിവിൻ എന്റെ പ്രണയം നീ ഓർക്കാറുണ്ടോ,എനിക്ക് നിന്നെ ഒന്ന് കെട്ടിപിടിച്ചു നില്കാൻ തോന്നുന്നു നിവിൻ, എല്ലാ വലൈന്റൈൻ ദിനത്തിലും ഞാൻ ഓർക്കും സഭലമാകാതെ പോയ എന്റെ പ്രണയത്തെ പറ്റി, എന്റെ പകലുകൾ നിന്നിൽ തുടങ്ങി പകലോൻ പടിഞ്ഞാറ് വിട പറയുമ്പോഴും ഞാൻ നിന്നിൽ തന്നെ അലിഞ്ഞു നില്കുന്നു, കാണാമറയത് നിന്റെ ഓർമക്കൾക്ക് അപ്പുറം ഞാൻ രമിക്കുമ്പോൾ നിന്നെ മാത്രം ധ്യാനിക്കുന്ന എന്റെ മനസിന്റെ ദ്രുതതാളങ്ങളുടെ വിറയൽ,

അവളുടെ മനസ്സ് അസ്വാസ്ഥമായിരുന്നു, ഒന്ന് പള്ളിയിൽ പോയാൽ കൊള്ളാം എന്ന് അവൾക്ക് തോന്നി, അവൾ പെട്ടന്ന് റെഡി ആയി മോഹനോട് യാത്ര പറഞ്ഞു ഇറങ്ങി,

    

തിരികെ ഫ്ലാറ്റിലേക്ക് ചെല്ലുമ്പോൾ നീനയുടെ മനസ്സ് നിർവികാരമായിരുന്നു അവൾക്ക് സങ്കടം തോന്നിയതേയില്ല,  അവൾ ആ സത്യവുമായി പൊരുത്തപ്പെട്ട് തുടങ്ങി എന്ന് എല്ലാർക്കും  മനസ്സിലായി. അവളോട് തൽക്കാലം ഒന്നും ചോദിക്കേണ്ട എന്ന് അവൻ മാത്യൂസിനോടും ട്രീസയോടും  പറഞ്ഞു, അവൾക്ക് ഇപ്പോൾ ഏകാന്തത  ആവശ്യമെന്ന് അവർക്കും  അറിയാമായിരുന്നു, 

രാഹുൽ ശർമ്മയുടെ  ഓഫീസിലേക്ക് പോയി അന്വേഷിച്ചാൽ അവളെ കുറിച്ച് അറിയാം എന്ന് അവൻ ഓർത്തു,  അധികം വൈകിപ്പിക്കുന്നത് ശരിയല്ല എന്ന് അവന്  തോന്നി. ശേഷം അവൻ കുളിച്ച് റെഡിയായി അതിനുശേഷം റാം ലാൽ ഭായി വിളിച്ചു,  അദ്ദേഹം ഉടൻ തന്നെ ടാക്സിയുമായി വന്നു,

പറഞ്ഞപ്പോൾ തന്നെ അയാൾ രാഹുൽ ശർമ്മയുടെ ഓഫീസിൽ യാത്ര തുടങ്ങി, ഓഫീസിന് മുൻപിൽ വണ്ടി നിർത്തി,

ഓഫീസിൽ എത്തിയതും നിവിൻ അകത്തേക്ക് കയറി, റിസപ്ഷനിൽ ഒരു പെൺകുട്ടി ആയിരുന്നു, അവൻ അവളുടെ അടുത്തേക്ക് ചെന്നു,

दीदी मैं एक केस के लिए आया था और मुझे आपकी मदद चाहिए

സഹോദരി ഞാൻ ഒരു കേസിന്റെ ആവിശ്യത്തിന് വന്നതാണ് എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം 

बेशक इससे कोई फर्क नहीं पड़ता कि मैं आपकी क्या मदद कर सकता हूं

തീർച്ചയായും ഞാൻ നിങ്ങളെ സഹായിക്കാം എന്താണ് കാര്യം

ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടി പറഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത് പക്ഷെ ഇവളുടെ പേര് എനിക്ക് അറിയില്ല

इस फोटो में लड़की यहां आई थी लेकिन मुझे उसका नाम नहीं पता

यह पल्लवी मैडम हैं, वे अभी घर गई हैं

ഇത് പല്ലവി മേഡം ആണ്, ഇവർ ഇപ്പോൾ വീട്ടിൽ പോയതേ ഉള്ളു

मुझे उनमें से एक को देखना था

എനിക്ക് അവരെ ഒന്ന് കാണാൻ ആയിരുന്നു 

कल आएं

നാളെ വരും,

അവൻ അവളോട് ഓക്കേ പറഞ്ഞു ഇറങ്ങി, അവന് വല്ലാത്ത സമാധാനം തോന്നി, ഇതിനായിരുന്നോ ഈ നഗരം തന്നെ ഇവിടേക്ക് വിളിച്ചത്, ആ യാത്രയിൽ അവൻ കുറേ നേരം ഭായിയോട് സംസാരിച്ചു, അവന്റെ മനസ്സിൽ നിറയെ സന്തോഷം ആയിരുന്നു, അന്നത്തെ മുംബൈ നഗരത്തിനു ഒരു പ്രതേക ഭംഗി ആയിരുന്നു,

     ട്രാഫിക് തിരക്കുകൾക്കിടയിലൂടെ നൂണ്ടിറങ്ങി ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’യെത്തി. മുംബൈ നഗരത്തിന്റെ അടയാളമാണ് കടലിനോട് ചേർന്നുള്ള ഈ മനോഹര നിർമിതി. കിങ് ജോർജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും സന്ദർശനത്തിന്റെ ഭാഗമായായിരുന്നു നിർമാണം. പ്രാവുകൾ കൂട്ടമായി പറന്നിറങ്ങുന്ന ഗേറ്റ് വേയുടെ മുൻപിൽ വിനോദസഞ്ചാര സംഘങ്ങൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. തൊട്ടടുത്തു തന്നെ പ്രശസ്തമായ താജ് ഹോട്ടൽ. രണ്ടു കാഴ്ചയും ഒറ്റ ഫ്രെയ്മിലൊതുങ്ങും. മുംബൈയിലെത്തുന്ന സഞ്ചാരികൾ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ച.

നിവിൻ ഭായിയോട് മുംബൈയിലെ ഏറ്റവും ഫെയിമസ്സ്‌ പള്ളിയിൽ അവനെ കൊണ്ടുപോകാൻ പറഞ്ഞു, ഭായ് യാത്ര തുടങ്ങി,

ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ദി മൗണ്ട് പള്ളിയുടെ മുന്നിൽ കൊണ്ട് ഭായ് വണ്ടി നിർത്തി,

 ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ദി മൗണ്ട് എന്നും മൗണ്ട് മേരി ചര്‍ച്ച് എന്നും അറിയപ്പെടുന്ന ആരാധനാലയമാണിത്. സമുദ്രനിരപ്പില്‍ നിന്നും 80 മീറ്റര്‍ ഉയരത്തിലാണ് പള്ളി. പള്ളിയുടെ പരിസരത്തുനിന്നും നോക്കിയാല്‍ അറബിക്കടലിന്റെ മനോഹരമായ ദൃശ്യം, ബാന്ദ്ര നഗരത്തിലെ ക്രിസ്‍തീയ മതവിശ്വാസത്തിന്റെ അടിത്തറപാകിയ പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നായി ഈ ചർച്ച് ജാതി മത ഭേദമന്യേ വിശ്വാസികളെ എന്നും വരവേൽക്കുന്നു.

16-ആം നൂറ്റാണ്ടിൽ പടുത്തുയർത്തിയ ഈ പള്ളിയുടെ വാതിലും, കെട്ടിടത്തിന്റെ ഉൾവശങ്ങളും,ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ചിത്രകൂട്ടുകളും.ഇന്നുകാലത്തെ ഒരു ആർക്കിടെക്ടിനും,സിവിൽ എഞ്ചിനീർക്കും ചെയുവാൻ കഴിയാത്ത അത്രയും മേന്മയോടെയാണ് അന്നത്തെ അപാര ശില്പികളുടെ കഴിവുകൾ അവർ ഇത്തരത്തിലുള്ള പൗരാണിക കെട്ടിടങ്ങളിലൂടെ തുറന്ന് കാണിക്കുന്നത്.

അവൻ അകത്തേക്ക് കയറി, നല്ല തിരക്കാണു അകത്തു,

അവിടെനിന്നും പ്രാർത്ഥിച്ച് തിരികെ ഇറങ്ങുമ്പോൾ കണ്ണിൽ കണ്ട കാഴ്ച നിവിനെ  അമ്പരപ്പിക്കുന്നതായിരുന്നു ഒരുപക്ഷേ തൻറെ മനസ്സ് അറിഞ്ഞ് ഈശോ കാണിച്ചുതരുന്നത് പോലെ,

   വെള്ള കുർത്തയും ചുവപ്പിൽ വെളുത്ത കുത്തുകൾ ഉള്ള പട്ടിയാല പാന്റും ഇട്ട് തലയിൽ നെറ്റ് ഇട്ട് പ്രാർത്ഥിക്കുന്ന ഒരു പെൺകുട്ടി, ശരിക്കും ഒരു ഹിന്ദിക്കാരിയെ പോലെ തന്നെ,  മെഴുകുതിരിക്ക് മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്ന പെൺകുട്ടി.

    “മാതു”

   അവൻറെ മനസ്സ് വീണ്ടും ആ പേര് ഉരുവിട്ടു,

” മാതു,

അവൻ ഉറക്കെ വിളിച്ചു,

വർഷങ്ങൾക്ക് ശേഷം ആ ശബ്ദം തിരിച്ചറിഞ്ഞിട്ടോ  അതോ ആ പേര് കേട്ടിട്ടോ?  ആ പെൺകുട്ടി ഞെട്ടിത്തരിച്ച് ആ ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി,

നിവിനെ കണ്ടതും ആ കാലുകൾ നടക്കാൻ മറന്നു,

നിവിൻ അവൾക്ക് നേരെ നടക്കാൻ തുടങ്ങി അവൾക്ക് ചലിക്കാൻ കഴിഞ്ഞില്ല,

(തുടരും)

കമന്റ്‌ മറന്നില്ല കേട്ടോ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “എന്നെന്നും നിന്റേത് മാത്രം – 36”

  1. ഇതെന്താ ഒരുപാട് short ആയിപ്പോയേ🤔 next part ഇന്ന് തന്നെ വേണോട്ടോ😊😊😊😊

Leave a Reply

Don`t copy text!