സ്വയംവരം – Part 1

8246 Views

swayamvaram novel

✍shif

🎶🎶വെളുക്കുമ്പോൾ ട്യൂഷൻ പോകുന്ന നേരത്ത്
വേലിക്കൽ നിന്നവനെ…..

നുണക്കുഴി കവിളത്തു വിരിയുന്ന ചിരി കാണാൻ
എന്തൊരു രസമാണ്…….
എന്തൊരു രസമാണ് …… 🎶🎶

“ഓയ്… ചെക്കോ …. ഒന്ന് മൈൻഡടോ….. ”

“എടോ…. ഒന്ന് നോക്കെടോ…. ”

മുരടൻ…. ഒന്ന് നോക്കി പോലുമില്ലല്ലൊ… ശോ.. വിഷമായി…
ഇനി ഇപ്പോൾ ആരെ നോക്കി നിക്കാ അമ്മു… അവൻ അവന്റെ പാട്ടിനു പോയി… അത്കൊണ്ട് നീ വന്ന പണി നടത്തി വീട്ടിലേക്ക് പോ… എന്ന് നമ്മളെ മനസ്സ് പറഞ്ഞതും നേരെ കോവിലിൽ കേറി… മനസ്സിലുള്ളത് പ്രാർത്ഥിച്ചു…!!!

💝=========================💝

“എന്റെ കള്ള കൃഷ്ണ…. ഇവന്റെ പിറകെ നടന്നു ഞാൻ ഒരു വഴിയാവുമല്ലോ…. ഒന്ന് മിണ്ടുന്നു കൂടിയില്ല… എന്തിന് ഒന്ന് നോക്കുന്നു കൂടിയില്ല…. ഇതിനാണോ കണ്ണാ… എന്നും രാവിലെ എഴുന്നേറ്റ് കുളിയും കഴിഞ്ഞ് നിന്റെ മുന്നിൽ പ്രാർത്ഥിക്കുന്നേ…. ദേ കണ്ണാ… എനിക്ക് മടുത്തു പിറകെ നടന്നു…. അവൻ ആരാന്നാ വിചാരം… വല്യ ഉണ്ണി മുകുന്ദൻ ആണെന്നാ… അവന്റെ ഒരു സിക്സ് പാക്ക് ബോഡിയും… ലോട്ട്സ് ഓഫ് പുച്ഛം ”

മനസ്സിലിരിപ്പ് മൊത്തം കണ്ണനോട് പ്രാർത്ഥിച്ചു തിരുമേനിടെ കയ്യിന്ന് പ്രസാദം വാങ്ങി… ആ മുരടന്റെ പേരിൽ വഴിപാട് കഴിക്കാൻ ആയി കൌണ്ടറിൽ ചെന്നു….!!!ഇപ്പോ ഉള്ള പിടക്കോഴികളെ നോട്ടം മൊത്തം അവന്റെ നേർക്കാ… ഈ നാട്ടിൽ അവൻ മാത്രേ ഉള്ളു പയ്യൻ… ബ്ലഡി ഗ്രാമ വാസിസ്… !!!

കൌണ്ടറിൽ ഉള്ള ചേട്ടനോട് വഴിപാട് പറഞ്ഞു കൊടുത്ത്…!!

“അല്ല… മോളെ പേര് പറഞ്ഞില്ലല്ലൊ…. ”

“ആഹ്… സോറി ചേട്ടാ… ഞാൻ മറന്നു പോയി… കാർത്തിക്… *കാർത്തിക് വർമ* … നാൾ രോഹിണി…”

“മ്മ്… ദാ മോളെ റെസിപ്പ്റ്റ്… ”

മുരടൻ…. ഇത് വെല്ലോം അറിയുന്നുണ്ടോ… പാവം ഞാൻ ഉള്ള വഴിപാട് എല്ലാം നടത്താ… എന്നിട്ട് എനിക്ക് കിട്ടുന്നത് ഒരു കുട്ട പുച്ഛവും….!!

റെസിപ്പ്റ്റ് വാങ്ങി മ്മൾ…. ഇട്ടിരുന്ന ധാവണി അല്പം പൊക്കി കോവിലിന്റെ കോണി പടി ഇറങ്ങി…!!

അല്ല നിങ്ങൾക് എന്നെ മനസ്സിലായി കാണില്ലലോ… ഞാൻ *ആർദ്ര* … ഗോപാല വർമ്മയുടെയും അദ്ദേഹത്തിന്റെ പ്രിയ പത്നി രേവതിയുടെയും പൊന്നോമന…!!!

ഡിഗ്രി 3rd year ആണ്… പിന്നെന്താ… ഒരു ചേട്ടൻ ഉണ്ട് അക്ഷയ് വർമ.. പുള്ളി ടെക്നോ പാർക്കിൽ എഞ്ചിനീയർ ആണ്… ഏട്ടൻ നാട്ടിൽ ഇല്ലാത്തോണ്ട് അല്ലറ ചില്ലറ അലമ്പ് ആയിട്ട് ഇങ്ങനെ പോണു…!!!

അയ്യോ അതൊക്കെ അവിടെ നിക്കട്ടെ…. എന്റെ ജീവനെ പറ്റി ഞാൻ പറഞ്ഞില്ലല്ലോ… കാർത്തിക്.. അവൻ ആൾ ഒരു മുരടന… എങ്കിലും എനിക്ക് എന്റെ ജീവൻ ആണേ… എന്തൊരു ലുക്ക്‌ ആണെന്ന് അറിയോ… അതിന്റെ എല്ലാ വിധ ജാടയും അവനുണ്ട്… അല്ലേൽ നിങ്ങൾ തന്നെ പറയുന്നേ… രാവിലെ കോവിലിൽ വന്നപ്പോ തന്നെ അവനെയാ നമ്മൾ കണ്ടത്… നല്ല സ്വർണ കര മുണ്ടും അതിന് ചേരുന്ന ക്രീം ഷർട്ടും ഇട്ട്… ചന്ദന കുറിയും തൊട്ട് ആ കട്ടി മീശയും പിരിച്ചു വെച്ചു വരുന്ന വരവ് ഒന്ന് കാണേണ്ട കാഴ്ച തന്നെയാ… uff !!കണ്ണ് എടുക്കാൻ തോന്നില്ല…!!
അതോണ്ട് തന്നെ നമ്മൾ നല്ലോണം പാട്ട് ഒക്കെ പാടി അവനെ വിളിച്ചപ്പോ… ഒന്ന് നോക്കുക കൂടെ ചെയ്യാതെ ഒറ്റ പോക്ക്… നിങ്ങൾ പറ പിള്ളേരെ സഹിക്കോ??

“അമ്മു…. നീ എന്താ റോഡിൽ നിന്ന് വർത്താനം പറഞ്ഞോണ്ടിരിക്ക… ഇങ്ങു വന്നേ… നിനക്ക് ഇഷ്ടം ഉള്ള ഇഡലി ഉണ്ടാക്കി വെച്ചിട്ടുണ്ട്… ”

“ഓഹ്… എന്റെ അമ്മ കുട്ടി ചോ.. സ്വീറ്റ്… ഞാൻ എപ്പോ കഴിച്ചുന്നു ചോദിച്ചാൽ മതി.. അല്ലമ്മേ.. അച്ഛ എവിടെ.”

“ഗോപേട്ടനെ… രവി വിളിച്ചോണ്ട് പോയി.. ഏത് പ്ലോട്ട് നോക്കാൻ ആണത്രേ ….. ഹാ പിന്നെ മോളെ കഴിച്ചിട്ട് ഈ ഫയൽ സന്ധ്യേ ഏൽപ്പിക്കണേ….. ”

“ആഹ്ഹ് അമ്മ… ”

അമ്മ പറയണേ കേട്ട് എനിക്ക് പെരുത്ത് സന്തോഷം ആയി… കാരണം ഈ സന്ധ്യ ആന്റി ആ മുരടന്റെ അമ്മയാ… അവനെ പോലെ ഒന്നുമല്ല ആൾ പാവ… എന്നെ വല്യ കാര്യാ… ഹാ പിന്നെ പറയാൻ വിട്ടു പോയി ഈ മുരടനെ എന്റെ മുറ ചെക്കനാ .. അച്ഛന്റെ പെങ്ങളാ സന്ധ്യ ആന്റി…!!അപ്പൊ നമ്മൾ അങ്ങോട്ടേക്ക് പോട്ടെ……!!!

💝=========================💝

“കാർത്തി… നീ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.. ഞാൻ സമ്മതിക്കില്ല…. എന്നെ കൊണ്ട് പറ്റില്ല… പ്രായ പൂർത്തിയായ ഒരു പെൺകുട്ടിയെ ഇവിടെ താമസിപ്പിക്കാ എന്ന് പറഞ്ഞാൽ… നിന്റെ അച്ഛൻ ഈ നാട്ടിൽ ഒരു നിലയും വിലയും ഉള്ളതാ… അദ്ദേഹം ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നത് നിനക്ക് വേണ്ടിയാ… അദ്ദേഹത്തിന് ചീത്ത പേര് കേൾക്കാൻ ഞാൻ സമ്മതിക്കില്ല… ”

“അമ്മ പ്ലീസ് അമ്മ… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്… അലംകൃത ഇവിടെ നിന്നോട്ടെ… ഒരാഴ്ച മതി.. അത് കഴിയുമ്പോൾ അവൾ പൊക്കോളും… ”

“എടാ..എന്നാലും… ”

“ഒരെന്നാലും ഇല്ലാ… പ്ലീസ് അമ്മ…. ”

“ഹും എന്താന്ന് വെച്ച ചെയ്യ്… പിന്നെ ഒരു കാര്യം അവക്ക് വെച്ചു കൊടുക്കാൻ വേറെ ആരേലും നോക്കിക്കോണം… എന്നെ കൊണ്ട് പറ്റില്ല …. അന്ന് ഇവിടെ വന്നപ്പോഴേ അവളെ വേഷോം മറ്റും നിക്ക് ഇഷ്ടായില്ലാ. ”

അതും പറഞ്ഞു അമ്മ ഒറ്റ പോക്ക്… എന്റെ അല്ലു.. നിന്നെ ഞാൻ എങ്ങനെ അമ്മേടെ മരുമോൾ ആക്കും… എന്തിരോ എന്തോ…!!!

റിങ് … റോങ്..

അല്ലുനെ പറ്റി… ചിന്തിച്ചു നിന്നപ്പോളാ… കാളിങ് ബെൽ അടിച്ചേ… അത് ആരാണെന്നു അറിയാൻ പോയി ഡോർ തുറന്നതും എന്റെ ശത്രു വിത്ത്‌ 32 പല്ല് ഇളി…!!

” *ആർദ്ര* ”

{കാർത്തി }

ടിങ് … ടോങ്..

അല്ലുനെ പറ്റി… ചിന്തിച്ചു നിന്നപ്പോളാ… കാളിങ് ബെൽ അടിച്ചേ… അത് ആരാണെന്നു അറിയാൻ പോയി ഡോർ തുറന്നതും എന്റെ ശത്രു വിത്ത്‌ 32 പല്ലിളി…!!

“കാർത്തിയേട്ടാ… ഞാ .. ”

അവൾ എന്തോ പറയുവാൻ ആഞ്ഞതും അത് എന്തെന്ന് എനിക്ക് അറിയുന്നത് കൊണ്ട് ഞാൻ കൈ കൊണ്ട് നിർത്താൻ പറഞ്ഞു…!!

“ആർദ്ര… നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്… ”

“എന്ത്… ഞാൻ വന്നത് നിങ്ങളെ കാണാൻ അല്ല… എന്റെ സന്ധ്യമ്മേ കാണാനാ… ”

💝==========================💝

{അമ്മു }

അതും പറഞ്ഞു മുരടനെ തള്ളി മാറ്റി ഞാൻ അകത്തേക്കു കേറി….ഇപ്പൊ അവന്റെ പ്ലിങ്ങിയ മുഖം കാണാൻ എന്ത് രസാ… ആ കവിളിൽ ഒരു കടി കൊടുത്താ നല്ല ചേലായിരിക്കും..അവന്റെ കയ്യിന്ന് ഒരടി കിട്ടിയാൽ അതിലും ഭംഗിയാവും എന്ന് നമ്മളെ മനസ്സ് പറയാതെ പറഞ്ഞതും മ്മൾ പോലും അറിയാതെ മ്മളെ കരങ്ങൾ കവിളിനെ തലോടി….!!!

അല്ല… അമ്മു… നീ ഇപ്പൊ എന്തിനാ ഇവിടേക്ക് വന്നേ… സന്ധ്യാമ്മേ കാണാൻ അല്ലേ.. മ്മ്… ചെല്ല്… ചെന്നു ഫയൽ കൊടുത്ത് വീട്ടിലേക്ക് പോ… !!

ദേ മനസ്സേ… നീ എന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ട.. എനിക്ക് അറിയാം ഞാൻ എന്താ ചെയ്യുന്നതെന്ന്… ഈ ഇടയായിട്ട് നിനക്ക് ഇത്തിരി ഭരണം കൂടുതലാ….!!!

&&&&&&

ബാൽക്കണിയിൽ പുറകിലേക്ക് തിരിഞ്ഞു നിന്ന് എങ്ങോട്ടേക്കോ നോക്കി നിക്കാണ് സന്ധ്യാമ്മ… മ്മൾ പിന്നെ ഒന്നും നോക്കാതെ പുറകിൽ കൂടി ചെന്നു അങ്ങ് കെട്ടിപിടിച്ചു…. !!!

“സന്ധ്യാമ്മേ… വന്നു ഞാൻ…. ”

നമ്മൾ വിളിച്ചിട്ടും സന്ധ്യാമ്മാ ഒന്ന് നോക്കി ചിരിച്ചതെ ഉള്ളു… എന്തോ കാര്യായിട്ട് പറ്റിട്ട് ഉണ്ടല്ലോ…!!!

“എന്നതാ… സന്ധ്യാമ്മേ… എന്താ പറ്റിയേ…???

“ഒന്നുല്ല അമ്മുസേ…. നീ എന്താ ഇപ്പൊ വന്നേ …. ”

“എന്തേയ്… ഇക്ക് ഇങ്ങോട്ട് വരാൻ പാടില്ലാന്നുണ്ടോ… ഞാൻ ഈ ഫയൽ ഏല്പിക്കാൻ വന്നതാ… സന്ധ്യാമ്മക്ക് ഇഷ്ടായില്ലെങ്കിൽ ഞാൻ പോയേക്കാം…. ”

മുഖത്ത് ഇത്തിരി പരിഭവം വരുത്തി ഫയൽ സന്ധ്യാമ്മേ ഏല്പിച്ചു മ്മൾ വെളിയിലേക്ക് ഇറങ്ങാൻ ഭാവിച്ചു..!!അപ്പൊ തന്നെ എന്റെ കയ്യിൽ സന്ധ്യാമ്മേടെ പിടി വീണിരുന്നു….!!!

“എന്താ… കുട്ടി ഇത്…. ഞാൻ അങ്ങനെ ചോദിച്ചുന്ന് പറഞ്ഞു ഉടനെ പോവണോ…. ”

“അത് സന്ധ്യാമ്മേ… ഞാൻ… ”

“നീ ഒന്നും പറയേണ്ട അമ്മു… എന്റെ വിഷമം എന്തെന്ന് അല്ലേ നിനക്ക് അറിയേണ്ടേ…. ”

“ഹാ അതന്നെ… എന്താ പറ്റിയെ… ”

“അതില്ലേ അമ്മു… കാർത്തിടെ ഒരു കൂട്ടുകാരി വരുന്നുന്ന് ഇവിടെ ഒരാഴ്ച നിക്കാൻ…. ”

“കൂട്ടുകാരിയോ…. ഒരു അന്യ പെൺകുട്ടിയെ ഇവിടെ നിർത്തുന്നത് ശെരിയാണോ സന്ധ്യാമ്മേ…. ”

ഉള്ളിൽ ഉള്ള അമർഷത്തേ അടക്കി നിർത്തി ഞാൻ ചോദിച്ചതും സന്ധ്യമ്മ ഒന്ന് പുഞ്ചിരിച്ചു…!!!

“അത് ഞാനും അവനോട് പറഞ്ഞതാ മോളെ… എന്ത് ചെയ്യാനാ…അവൻ ഒരേ നിർബന്ധം.. ആഹ് പിന്നെ മോളെ… പോകുമ്പോൾ ആ പൂ കൊട്ട… നമ്മടെ ഷോപ്പിൽ ഒന്ന് കൊടുത്തേക്കണേ… ”

“ഹാ… ശെരി. സന്ധ്യാമ്മാ…. ഞാൻ എങ്കിൽ ഇറങ്ങാ… ”

സന്ധ്യമ്മയോട് യാത്ര പറഞ്ഞു മ്മൾ റൂമിന്ന് ഇറങ്ങി… ഇവർക്കു ഇവിടെ വലിയ പൂന്തോട്ടമുണ്ട്… അതിന്ന് ഫ്ലവർസ് ഒക്കെ കളക്റ്റ് ചെയ്തു ഷോപ്പിൽ കൊടുക്കാറുണ്ട്…..!!!

“ഹാ..!!എന്ത് സൗരഭ്യം… ഈ മുല്ല പൂവിൻ…. ”

അതിൽ നിന്ന് ഒരു പൂവ് എടുത്തു പിന്നിയിട്ട മുടി ഇഴകളിൽ വെച്ച്…. അതിന് ശേഷം ധാവണി ഷാൾ അല്പം മടക്കി കുത്തി കൊട്ട എടുത്തു എളിയിൽ വെച്ചു…!!! അത് എടുത്തു തിരിഞ്ഞതും എന്തിലോ തട്ടി മ്മളും പൂ കൊട്ടയും വീണുപോയി….!!

“എന്റെ കണ്ണാ… എന്റെ നടു…. അല്ല ഞാനിപ്പോ എങ്ങനെയാ വീണേ… ”

“ഹഹഹാ… ”

ദേഹത്ത് വീണ പൂവിനെ തട്ടി മാറ്റി കൊണ്ടിരുന്നപ്പോൾ ആണ് എവിടെയോ ഒരു കൊല ചിരി കേട്ടത്… അത് ആരെന്ന് നോക്കിയതും എനിക്ക് അങ്ങട് എരിഞ്ഞു കേറി… വേറെ ആരാ മുരടൻ തെണ്ടി….!!!

പക്ഷെ അവന്റെ ചിരി കണ്ടു… എന്റെ കണ്ട്രോൾ പോയി മക്കളെ…!!

കോപ്പ്… ഇപ്പോഴും ചിരി നിർത്തുന്നില്ലല്ലോ… നീ നോക്കിക്കോ മുരടൻ തെണ്ടി… നിനക്കുള്ള പണി ഞാൻ തന്നിരിക്കും…!!!

അവനെ മനസ്സിൽ പ്രാകി കൊണ്ട് മ്മൾ ഊരക്ക് കൈയ്യും കൊടുത്ത് എഴുന്നേറ്റു… അപ്പോളേക്കും അവനെ ആരോ വിളിച്ചു… അവൻ അവിടുന്ന് പോയി…!!!

പൂവാകെ ചതഞ്ഞു പോയിരുന്നു…അതെല്ലാം അവിടുന്നു വാരി കളഞ്ഞു വൃത്തിയാക്കി…അതിന് ശേഷം സന്ധ്യാമ്മയോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞു ഇറങ്ങി…!! അപ്പോളേക്കും മുറ്റത് ബുള്ളറ്റ് വന്നിരുന്നു…!!

കാർത്തിയേട്ടനോട്‌ ചേർന്ന് ഇരുന്നു ഒരു പെൺകുട്ടി… അവളെ കരങ്ങൾ ഏട്ടന്റെ വയറ്റിലൂടെ വട്ടം പിടിച്ചിരുന്നു… എന്തോ ആ കാഴ്ച എനിക്ക് താങ്ങാൻ കഴിഞ്ഞില്ല… അപ്പോ തന്നെ കരഞ്ഞു കൊണ്ട് ഞാൻ എന്റെ വീട്ടിലേക് ഓടി….!!!!

തുടരും

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply