സ്വയംവരം – Part 5 (അവസാനഭാഗം)

5073 Views

swayamvaram novel

✍shif

💕💕💕

അമ്മുവും കാർത്തിയും കൈകൾ കോർത്തു പിടിച്ചു കോവിലിലേക്ക് നടന്നു..!!

വയലേലകളെ തട്ടി തഴുകി പോകുന്ന മാരുതൻ… കൊയ്ത്തു പാടത്തു നിന്ന്… വായ്ത്താരികൾ ഉയർന്നു കൊണ്ടേയിരുന്നു…!!!

🎶🎶കൊത്തിയെറക്കണം വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടയ്ക്കണം വന്നങ്ങ
കുർകുറാ ചിരകണം വന്നങ്ങ 🎶🎶

അവരുടെ വായ്ത്താരികൾ ആസ്വദിച്ചു അവർ രണ്ടാളും കോവിലിലേക് കേറി…!!!

ഏകദേശം ഇരുപത്തിയഞ്ച് പടികൾ കാണും… ഓരോ പടികൾ കയറുമ്പോളും തന്റെ പ്രിയതമന്റെ കൈകൾ അവൾ ഇറുക്കി പിടിച്ചിരുന്നു… ഒരുപക്ഷെ ഇനി ഒരിക്കലും തന്നിൽ നിന്ന് നഷ്ടമാവരുത് എന്ന് കരുതിയാവാം….!!!

അവർ രണ്ട് പേരും തൊഴുതു… പ്രസാദം വാങ്ങി…അതിൽനിന്ന് ചന്ദനം എടുത്ത് കാർത്തിയുടെ വിരി നെറ്റിയിൽ തൊട്ട് കൊടുത്തു…!!

അപ്പോളേക്കും വെണ്ണക്കുള്ള ക്യാഷ്… കൌണ്ടറിൽ അടച്ചു…!!

💕💕💕

“അമ്മുസേ… ഇപ്പോഴേ വീട്ടിൽ പോണോ… നമുക്ക് കുളപ്പടവിൽ കുറച്ചു നേരം ഇരുന്നിട്ട് പോകാം..
അതു പോരേ…?

“മതി ഏട്ടാ… സന്തോഷം മാത്രം… ”

അതിന് അവൻ ഒന്ന് ചിരിച്ചു കൊടുത്തു… അവളെയും കൂട്ടി കുളത്തിനരികിലേക്ക് പോയി…!!

ആർക്കും ശല്യമാവാത്ത രീതിയിൽ അവർ ഒതുങ്ങി ഇരുന്നു… അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു കിടന്നു…അന്നേരം അവളുടെ മനസ്സ് മുഴുവൻ കാർത്തിയെ പറ്റിയുള്ള ചിന്ത ആയിരുന്നു… അപ്പോളാണ് അവൾക് അന്ന് ആ കള്ള് കുടിയൻ അവളെ ആക്രമിക്കാൻ വന്നതും അവിടുന്ന് കാർത്തി രക്ഷിച്ചതും അത് കഴിഞ്ഞ് അവർ മല മുകളിൽ പോയതും ഒക്കെ ഓർമ വന്നത്….!!!

{ഇനി നമ്മുക്ക് അന്നത്തെ ആ കാഴ്ചയിലേക്ക് പോകാം }

കാർത്തിയുടെ വീടും കഴിഞ്ഞ് അവൻ പോകുന്നത് കണ്ടു അവൾ ഞെട്ടി…. കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ ഒരു മലഞ്ചെരുവിൽ വണ്ടി നിർത്തി..!!!

“അമ്മു…… ഇറങ്ങിക്കോ…. ”

“ഇവിടെ എന്താ ഏട്ടാ…. ”

“എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്….. ഞാൻ പറഞ്ഞു കഴിയുമ്പോൾ നീ അത് എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് അറിയില്ല… എങ്കിലും എന്റെ ഒപ്പം നിൽക്കുമെന്ന് വിശ്വസിച്ചോട്ടേ ഞാൻ….. ”

“പറയു ഏട്ടാ… ഞാൻ എന്താ വേണ്ടത്… ”

“അത് അമ്മു… ഞാൻ… ”

“എന്താ ഏട്ടാ എന്നോട് പറയാൻ പറ്റുന്നത് ആണോ..??

“ഇത് നിന്നോട് മാത്രേ എനിക്ക് പറയാൻ പറ്റു.. കാരണം ഇത് നീയുമായി ബന്ധപ്പെട്ടത് ആണ്… നിനക്കറിയില്ലേ അലംകൃതക്ക് എന്നേ ഇഷ്ടാന്ന്… ഏതോ ഒരു നിമിഷത്തിൽ എനിക്കും ഇഷ്ടായി അവളെ… അവൾക് ഞാൻ വാക്ക് കൊടുത്തുപോയി… നീ എന്നോട് ക്ഷമിക്കണം… എനിക്കറിയാം നിനക്ക് എന്നേ ഇഷ്ടാന്ന്.. പക്ഷേ അലംകൃത എന്റെ ലൈഫിൽ വന്നതിൽ പിന്നെ ഞാൻ നിന്നെ എന്റെ പെങ്ങളായാ കണ്ടിട്ടുള്ളേ…!!

നീ എന്നോടുള്ള ഇഷ്ടം ഒക്കെ മറന്നു പുതിയൊരു ജീവിതം സ്വീകരിക്കണം…. ”

കാർത്തിയുടെ ഓരോ വാക്കുകളും അമ്മുവിനെ ഒരുപാട് വേദനിപ്പിച്ചു… പക്ഷെ അവളുടെ മിഴികൾ നിറഞ്ഞില്ല.. ‘കാർത്തിയെ തനിക്ക് നഷ്ടമാവില്ലെന്ന് ആരോ ഉള്ളിൽ നിന്ന് വിളിച്ചു പറയും പോലെ അവൾക് തോന്നി…!!

അവനോടു തിരിച്ചു ഒന്നും പറയാതെ വീട്ടിലേക്കു വന്നു.. മനസ്സിൽ വിഷമം ഉണ്ടെങ്കിലും അവളത് പുറത്ത് കാട്ടിയില്ല…!!!

അങ്ങനെ ഇരിക്കയാണ് അലംകൃത അവളുടെ കൂട്ടുകാരിയോട് സത്യങ്ങൾ വിളിച്ചു പറഞ്ഞത് അമ്മു കേട്ടത്…!!!

💕💕💕

(അമ്മു )

പ്രവി ഏട്ടനെ കൂട്ടി കൊണ്ട് വരാൻ ആണ് കാർത്തി ഏട്ടൻ കരുതിയത് എങ്കിൽ അന്ന് എന്നോട് എന്തിനാ ഏട്ടന് അല്ലുനെയ ഇഷ്ടമെന്ന് പറഞ്ഞത്…!!

എന്റെ മനസ്സിൽ തോന്നിയ സംശയം ഏട്ടനോട് ചോദിക്കാൻ ആയി ഞാൻ ആ നെഞ്ചിൽ നിന്ന് പതിയെ എഴുന്നേറ്റു…!!

“എന്താ.. അമ്മുസേ… എന്തിനാ എഴുന്നേറ്റേ… ”

“അത് ഏട്ടാ… എനിക്ക് ഒരു സംശയം… ”

“എന്താടാ,,, ചോദിക്ക്… ”

“അല്ല ഏട്ടാ.. അന്ന് എന്നേ കൂട്ടി മലഞ്ചെരുവിൽ പോയില്ലേ… അപ്പോൾ എന്നോട് പറഞ്ഞില്ലേ നിങ്ങൾക് അല്ലുനേയ ഇഷ്ടമെന്ന്… എന്തിനാ എന്നോട് അന്ന് കള്ളം പറഞ്ഞെ.. ഉള്ളത് പറഞ്ഞെങ്കിൽ ഞാൻ ഇത്രയും വേദന തിന്നില്ലായിരുന്നുവല്ലോ..??

എന്ന് ചോദിച്ചു കൊണ്ട് ഞാൻ മുഖം ചുളിച്ചു…!!

‘”മറ്റൊന്നും അല്ല അമ്മുസേ.. എനിക്ക് ഉറപ്പ് ഇല്ലായിരുന്നു പ്രവിയെ ഇത്ര വേഗം നാട്ടിൽ എത്തിക്കാൻ പറ്റുമെന്ന്.. അവന് വരാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ അവളെ വിവാഹം കഴിക്കേണ്ടി വരുമായിരിന്നു… അങ്ങനെ ഉള്ളപ്പോൾ ഞാൻ നിന്നോട് ഉള്ളത് പറഞ്ഞാൽ നീ എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് അറിയില്ലല്ലോ??

പിന്നെ എന്റെ മനസ്സിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു നീ എനിക്ക് വേണ്ടി നിന്റെ കള്ള കണ്ണനോട് പ്രാർത്ഥിക്കുമെന്ന്… അത് മാത്രവുമല്ല,, നിന്റെ പ്രാർത്ഥന ശ്രീ കൃഷ്ണൻ കേൾക്കുമെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു… കാരണം നിന്നോളം മറ്റൊരു കൃഷ്ണ ഭക്തയെ ഞാൻ കണ്ടിട്ടില്ല…. ”

ഏട്ടന്റെ മറുപടി കേട്ടതും എനിക്ക് ഒത്തിരി സന്തോഷം തോന്നി…!!!

അരുണൻ അസ്തമിക്കാറായെന്ന് തോന്നിയതും ഏട്ടന്റെ കരങ്ങൾ കവർന്നു കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് നടന്നു…!!

💕💕💕

“ഓയ് അമ്മ കുട്ട്യേ.. ഞാൻ വന്നേ… ”

“ആ മോൾ വന്നോ.. കാർത്തി എവിടെ… ”

ഗോപൻ അത് ചോദിച്ചു മുറ്റത്തേക്ക് വന്നു..!!

“ഞാൻ ഇവിടെ ഉണ്ട് അമ്മാവാ… എന്തൊക്കെ യാത്ര വിശേഷങ്ങൾ… ”

“സുഖ യാത്ര ആയിരുന്നു മോനെ… ഇനി രൂപേഷ് അളിയൻ കൂടി വന്നിട്ട് നമുക്ക് എല്ലാർക്കും ഒന്നിച്ചു പോകണം… ”

“അതേയ്… അമ്മാവാ… നിങ്ങൾ പോവാന്ന് പറഞ്ഞപ്പോൾ അമ്മയും പറഞ്ഞിരുന്നു… ”

“ഗോപേട്ടാ… നിങ്ങൾ ആ സാധനം എടുത്തു അവന്റെ കയ്യിൽ കൊടുത്തേക്ക്… അല്ലേൽ അവൻ ഇറങ്ങുമ്പോൾ മറന്നു പോവും… ”

അതും പറഞ്ഞു രേവതി രംഗ പ്രവേശനം നടത്തി,, അപ്പൊ തന്നെ ഗോപൻ കാർത്തിയെ പൊതിക്കെട്ട് ഏല്പിച്ചു…!!!

“എങ്കിൽ ഞാൻ ഇറങ്ങാ… പോട്ടെ… ”

യാത്ര പറഞ്ഞു അവൻ ഇറങ്ങിയെങ്കിലും അവന്റെ കണ്ണുകൾ അമ്മുവിനെ തേടി കൊണ്ടേയിരുന്നു..!!

“മോനെ… നീ ഇങ്ങനെ തപ്പണ്ട… അവൾ കുളിക്കാ.. ഞാൻ പറഞ്ഞേക്കാം… ”

രേവതി അങ്ങനെ പറഞ്ഞതും കാർത്തി അങ്ങട് വല്ലാണ്ടായി…!!എന്നാൽ ചമ്മൽ അതി വിദഗ്ദമായി മറച്ചു കൊണ്ട് അവൻ ചിരിച്ചോണ്ട് ഇറങ്ങി…!!!

💕💕💕

“എന്റെ രേവതി… കഴിഞ്ഞില്ലേ …. അവർ ഇപ്പൊ ഇങ്ങു എത്തും.. ”

“കഴിഞ്ഞു ഗോപേട്ടാ…ദാ ഞാൻ മോളെ കൊണ്ട് അങ്ങോട്ട്‌ വരാം… ”

ഇന്നാണ് കാത്തിരുന്ന മുഹൂർത്തം നമ്മുടെ അമ്മുവിന്റേം കാർത്തിയുടേം വിവാഹം..!!

“എന്റെ രേവതി… കഴിഞ്ഞില്ലേ …. അവർ ഇപ്പൊ ഇങ്ങു എത്തും.. ”

“കഴിഞ്ഞു ഗോപേട്ടാ…ദാ ഞാൻ മോളെ കൊണ്ട് അങ്ങോട്ട്‌ വരാം… ”

ഇന്നാണ് കാത്തിരുന്ന മുഹൂർത്തം നമ്മുടെ അമ്മുവിന്റേം കാർത്തിയുടേം വിവാഹം..!!

സർവാഭരണത്താൽ വിഭൂഷിതയായി അരകെട്ടു കവിഞ്ഞു കിടക്കുന്ന മുടിയിൽ മുല്ല പൂവും ചൂടി നാണം കലർന്ന പുഞ്ചിരിയാലെ അമ്മുവും കൂടെ രേവതിയും കസിൻസും റൂമിന് വെളിയിലേക്ക് വന്നു…!!!

ആര് കണ്ടാലും ഒന്ന് നോക്കി പോകും.. അത്രക്ക് സുന്ദരി ആയിരുന്നു അവളാ വേഷത്തിൽ ..!!

ദക്ഷിണ വെച്ച് കൊണ്ട് അവൾ തന്റെ മാതാപിതാക്കൾടെ അനുഗ്രഹം വാങ്ങി…!!

“എന്റെ കുട്ടിക്ക് നല്ലതേ വരൂ…. ”

ഗോപൻ അവളെ പുണർന്നു കൊണ്ട് പറഞ്ഞു.. ഒരച്ഛന്റെ സ്നേഹം എത്ര മാത്രമാണെന്ന് ആ കാഴ്ച കണ്ടവർക്കെല്ലാം മനസ്സിലായി…!!

“ഇനി വൈകിക്കേണ്ട… ഇറങ്ങിക്കോ… ”

കൂട്ടത്തിൽ പ്രായം കൂടിയ ഒരു സ്ത്രീ പറഞ്ഞതും അമ്മുവും അച്ഛനും അമ്മയും ഒരു പെൺകുട്ടിയും കാറിൽ കേറി…ബാക്കി ഉള്ളോർ മറ്റു കാറിലും ബൈക്കിലും… !!!

💕💕💕

അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചാണ് താലികേട്ട്… അമ്പലത്തിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള ഓഡിറ്റോറിയത്തിൽ വെച്ച് ബാക്കി കാര്യങ്ങൾ ഒക്കെ…!!

💝Karthik Varma💝

💕Weds💕

💝Ardra G Varma 💝

അമ്മു ചെന്ന് ഇറങ്ങുമ്പോൾ തന്നെ കാണുന്നത് തങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന കാർത്തിയേം സന്ധ്യാമ്മേയുമാണ്…!!

ക്രീം ഷർട്ടും മുണ്ടും ആയിരുന്നു വേഷം… ഒരു വേള അവരുടെ മിഴികൾ തമ്മിൽ ഉടക്കിയതും പൂജാരിയുടെ വിളി അവരെ തേടിയെത്തി..!!

“മുഹൂർത്തം ആവാറായി… കർമങ്ങൾ എല്ലാം പൂർത്തിയാക്കി… കുട്ടികൾ രണ്ടാളും വന്നോളൂ… ”

മുഹൂർത്തം ആയതും കൊട്ടും കുരവയും മുഴങ്ങി… അങ്ങനെ തന്റെ കള്ള കണ്ണന്റെ നടയിൽ വെച്ച് അമ്മുവിന്റെ കഴുത്തിൽ അവളുടെ മുരടൻ താലി ചാർത്തി…!!കൂടി നിന്നവർ എല്ലാം പൂക്കൾ എറിഞ്ഞു…!!
വരണമാല്യം അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു.. കാർത്തിയുടെ കൈ വിരലിനാല് അമ്മുവിന്റെ സീമന്ധ രേഖ ചുമപ്പിച്ചു…!!

അവന്റെ വിരലിന്റെ നനുത്ത സ്പർശനം അമ്മുവിനെ കുളിരണിയിച്ചു… !!

ആ താലി അവൾ നിറഞ്ഞ മനസ്സാലെ ഏറ്റു വാങ്ങി…!!

‘അല്ലെങ്കിലും.. നഷ്ടമാവുമെന്ന് കരുതിയിട്ട് അവസാനം അത് കൈ വെള്ളയിൽ ലഭിക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി വാക്കുകൾക്ക് വർണനാതീതമല്ലോ??

രണ്ടാളും മണ്ഡപത്തിനു ചുറ്റും വലം വെച്ചു… എന്നിട്ട് ഒരുമിച്ചു പ്രാർത്ഥിച്ചു…!!

´´എന്റെ ഗോകുല നായകാ… ഇനി എന്തിന്റെ പേരിൽ ആണെങ്കിലും ഞങ്ങളെ തമ്മിൽ അകറ്റരുതെ… ´´

എവിടെ നിന്നോ വന്നൊരിളം കാറ്റ് അവരെ തട്ടി തലോടി പോയി. ചടങ്ങുകൾ എല്ലാം കഴിഞ്ഞതും പിന്നെ ഫോട്ടോ എടുപ്പിന്റെ
ബഹളം ആയിരുന്നു . . പല പോസിലുള്ളത്..!!

‘ ഇനി കണ്ണും കണ്ണും നോക്കി നിൽക്കുന്ന ഒരു ഫോട്ടോയും കൂടെ.. ”

ക്യാമറമാൻ പറഞ്ഞതും കാർത്തി അമ്മുവിന്റെ അരയിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് നിർത്തി…!!

അവന്റെ മിഴികൾ അവളുടെ മിഴികളും ആയി കൊരുത്തുവെങ്കിലും ഒരു വേള അവന്റെ നോട്ടം അവളുടെ ചെഞ്ചുണ്ടിൽ പതിഞ്ഞു… ഇനിയും ഒരു നിമിഷത്തിനായി കാത്തിരിക്കാതെ ഞൊടിയിടയിൽ അവനത് സ്വന്തം ആക്കി…!!

ഇത് കണ്ട് നമ്മുടെ ക്യാമറമാന്റെ ബാല്യവും കൗമാരവും ഒക്കെ പകച്ചു പോയി മക്കളെ…!!

💕💕💕

´´that was perfect shot ´´

കൂടി നിന്നവരിൽ ആരോ ഒരാൾ അങ്ങനെ പറഞ്ഞപ്പോൾ ആണ്… അമ്മുവിനും കാർത്തിക്കും ബോധം വന്നത്…!!

തന്റെ പ്രിയതമന്റെ ആദ്യ ചുംബനം ഏറ്റു വാങ്ങിയ നിർവൃതി അമ്മുവിൽ ഉണ്ടായെങ്കിലും കാർത്തിയേം കൂടി നിന്നവരെയും നോക്കാൻ അവൾക് ചമ്മൽ അനുഭവപ്പെട്ടു…!!

എന്നാൽ താനീ നാട്ടുകാരനെയല്ല എന്ന ഭാവത്തിൽ ആണ് കാർത്തി നിൽക്കുന്നത്…!!!

വൈകാതെ തന്നെ പെണ്ണും ചെറുക്കനും ഇറങ്ങി… അമ്മയെ ആദ്യം കെട്ടിപിടിച്ചു..!!

“അയ്യേ… എന്തിനാ ഈ കരയുന്നേ… ”

“സന്തോഷം കൊണ്ടാ അമ്മു… എന്റെ മോളെ സുരക്ഷിതം ആയ കൈകളിൽ ഏല്പിക്കാൻ സാധിച്ചല്ലോ… ”

“എന്തൊരു തള്ളാണ് അമ്മേ.. ഇനി അമ്മയ്ക്കും അച്ഛനും സ്വസ്ഥം ആയി റൊമാന്സിക്കാം എന്ന സന്തോഷം അല്ലെ ഇത്… ”

“പോ… പെണ്ണെ അവിടുന്ന്… ”

മൂടി കെട്ടിയ രേവതിയുടെ മുഖത്ത് ചിരി പടർന്നത് നിമിഷങ്ങൾ കൊണ്ടാണ്… ”

“അല്ലേലും ഞാൻ പോവന്നെ… ”

അടുത്തത് ആയി അവൾ ഗോപനെ പുണർന്നു…!!

“അമ്മു.. അച്ഛന്റെ കുട്ടിക്ക് സങ്കടം ഒന്നുല്ലേ.. ഞങ്ങളെ പിരിയുന്നതിന്… ”

”ഓ.. എന്തിന്… ഞാൻ എന്തിന് കരയണം.. അതിന് എന്നെ പറഞ്ഞയക്കുന്നത് തിരുവനന്തപുരത്ത് നിന്ന് കാസറഗോഡ് അല്ലല്ലോ.. നമ്മുടെ വീടിന്റെ ഒരു വളവ് അപ്പുറത്തേക്ക് അല്ലെ… ”

അമ്മുവിന്റെ ഡയലോഗ് എല്ലാരിലും ചിരി പടർത്തി… എങ്കിലും നിറഞ്ഞു വന്ന മിഴികൾ ആരും കാണാതെ അവൾ തുടച്ചു…!!

‘എത്രയൊക്കെ അടുത്ത് ആണെങ്കിലും.. ബന്ധുക്കൾ ആണെങ്കിലും വിവാഹം കഴിഞ്ഞു പോകുമ്പോൾ ആ പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ വിരുന്നുകാരിയാവേണ്ടത് അല്ലെ… ‘

💕💕💕

“അമ്മു… ഇനി വൈകേണ്ട… ദാ.. ഈ പാലും കൊണ്ട് പൊക്കൊളു… ”

ഒരു ഗ്ലാസ് പാൽ എടുത്ത് സന്ധ്യ അമ്മുവിനെ ഏല്പിച്ചു… എന്നിട്ട് അവളെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു…!!

“മോളു… ഇന്ന് മുതൽ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കാ… പ്രശനങ്ങൾ ഒക്കെ ഉണ്ടാകും.. അത് മനുഷ്യ ജീവിതത്തിൽ സാധാരണമാണ്… എല്ലാത്തിനേം തരണം ചെയ്യാ… മോൾ ചെല്ല്… ”

അവൾക് ഒരു സ്നേഹ ചുംബനം നൽകി സന്ധ്യ റൂമിലേക്ക് അവളെ അയച്ചു..!!

💕💕💕

വാതിൽ തുറന്നു അകത്തേക്കു കേറിയപ്പോൾ അമ്മുവിന് എന്തോ ഒരു വെപ്രാളം…!

“ടക്ക് ´´

പിന്നിൽ ഡോർ അടയുന്ന സൗണ്ട് കേട്ടതും അവളുടെ ശ്വാസ ഗതി ഉയർന്നു… !

തന്റെ തോളിനോട്‌ ചേർന്ന് ചൂട് നിശ്വാസം പതിഞ്ഞതും അവൾ ഒന്ന് കുറുകി പോയി…!!!

“അമ്മുസേ… ”

‘ആർദ്രമായി അവൻ തന്റെ പാതിയെ വിളിച്ചു…!!

“മ്മ്… ”

“എന്താ.. എന്റെ വീര ശൂര പരാക്രമിക്ക് നാണം ആണോ.. ”

“ങ്ങുഹും.. ”

“പിന്നെ… ”

“ഒന്നുല്ല… ”

“നീ ഇങ്ങനെ പേടിച്ചു നിക്കണ്ട പെണ്ണെ… ഞാൻ ഒന്നും ചെയ്യില്ല… എനിക്കിപ്പോ ഈ തേൻ അധരങ്ങൾ മാത്രം മതി… ”

അതും പറഞ്ഞു നിമിഷം നേരം കൊണ്ട് അവൻ അമ്മുവിന്റെ അധരങ്ങൾ നുകർന്നു…!!!

•°•°ശുഭം •°•°

ആചാരങ്ങളിൽ തെറ്റ് കാണും ക്ഷമിക്കണം…!!

സപ്പോർട് തന്ന എല്ലാരോടും സ്നേഹം മാത്രം.. 😍😍

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply