സ്വയംവരം – Part 4

5415 Views

swayamvaram novel

✍shif

💕💕💕

“കാർത്തിക്… നീ എന്നേ കണ്ടിട്ട് അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ…?? എന്താ… നിനക്ക് ഇഷ്ടായില്ലേ.. ”

“അയ്യേ… അതെന്ത് ചോദ്യാ അല്ലു… കാവിലെ ഭഗവതി ഇറങ്ങി അടുത്ത് വന്നു ഇരിക്കുന്ന പോലെയുണ്ട്… അത്രക്ക് സുന്ദരി അല്ലേ എന്റെ അല്ലു… ”

(ഓഹ് പിന്നെ എത്ര ദേവിമാരാ മേക്കപ്പ് ഇട്ട് നിൽക്കുന്നെ… വെറുതെ ദേവിമാരുമായി അവളെ സാമ്യപ്പെടുത്താൻ ഈ കാർത്തിക്കിന് ഒരു പണിം ഇല്ലേ…?? ലേ ഷിഫാടെ ആത്മ )

യാത്രയിൽ ഉടനീളം അലംകൃത.. കാർത്തിയോട് തന്റെ ornaments-നെ പറ്റിയും സൗന്ദര്യത്തേ കുറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു… അതിനെല്ലാം കാർത്തി മൂളി കൊടുക്കേം ചെയ്തു… എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ അമ്മുവും സന്ധ്യയും മുഖം തിരിച്ചിരുന്നു…!!!

അമ്മുവിന്റെ ഉള്ളം നീറി പുകഞ്ഞു…!!!
അവരുടെ കോപ്രായങ്ങൾ ഒക്കെ കണ്ടു അവളുടെ മിഴികൾ നിറഞ്ഞു കൊണ്ടേയിരുന്നു…!!

അവളുടെ അവസ്ഥ മനസ്സിലാക്കിയ സന്ധ്യ.. തന്റെ മാറോട് അമ്മുവിനെ ചേർത്ത് നിർത്തി…!!!

💕💕💕

കുറച്ചു കഴിഞ്ഞതും കാർ രെജിസ്റ്റർ ഓഫീസിൽ നിർത്തി… വണ്ടി നിർത്തിയപ്പോൾ തന്നെ അലംകൃത,, ഡോർ തുറന്നു വേഗത്തിൽ ഇറങ്ങി…!!!

അമ്മുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചു… എന്നിട്ട് കാർത്തിയുടെ കൈയും പിടിച്ചു ഓഫീസിൽ കേറി..

“അമ്മ… വേഗം വാ,, മുഹൂർത്തം 10.30 ക്ക് ആണെന്നാ സ്വാമി പറഞ്ഞെ… ”

കാർത്തി സന്ധ്യയോടായി പറഞ്ഞു… തന്നോട് ആണ് പറയുന്നത് എന്ന ഭാവം പോലും ആ അമ്മ കാട്ടിയില്ല….!!! രജിസ്റ്റർ മാര്യേജ് നടത്തുന്നവർക്ക് എന്ത് മുഹൂർത്തം……

“See Mr. Karthik… എല്ലാം ഞാൻ ഓക്കേ ആക്കിട്ട് ഇണ്ട്… സാക്ഷികൾ ഒക്കെ റെഡി അല്ലേ… ”

“ഹാ അതേ സാർ…. ”

“എങ്കിൽ താമസിക്കേണ്ട രണ്ടാളും ഒപ്പ് വെച്ചോളൂ… ”

“അല്ലു.. നീ ആദ്യം ഒപ്പ് വെക്ക്… ”

കാർത്തി അങ്ങനെ പറഞ്ഞതും അവൾ… തന്റെ പേരിന് താഴെയായി ഒപ്പ് വെച്ചു..!!

“Ok.. karthik ഇനി താൻ ഒപ്പ് വെച്ചോളൂ… ”

എന്ന് രജിസ്റ്ററർ പറഞ്ഞതും….
ഈ ഒരു നിമിഷം എന്തെങ്കിലും മായ സംഭവിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു നിൽക്കാണ് അമ്മു… കൃഷ്ണ നാമം ജപിച്ചു കൊണ്ടേയിരുന്നു
അവൾ….!!!

“കാർത്തിക്,, നീ എന്താണ് കാണിച്ചേ.. നീ എന്തിനാ സാക്ഷികളുടെ സ്ഥാനത് ഒപ്പിട്ടേ… ”

” *എന്താണ് അല്ലു നീ ഇങ്ങനെ പറയുന്നേ.. എന്റെ പേര് ഉള്ള ഭാഗത്തു അല്ലെ എനിക്ക് ഒപ്പ് ഇടാൻ പറ്റു* …

*Witness no 1:Mr. Karthik varma*
*S/O* *Rupesh varma*
*Thazhath (H)*
*Mandiram P.O Ranni*

ഇവിടെ തന്നെ അല്ലേ ഞാൻ ഒപ്പ് ഇടണ്ടേ… പിന്നെ നിനക്ക് ഒരു സർപ്രൈസ് ഉണ്ട്.അല്ലു,,, .. പ്രവീ…. come here”

💕💕💕

ഡോറിന്റെ ഭാഗത്തേക്ക്‌ നോക്കി കൊണ്ട് കാർത്തി വിളിച്ചതും സുമുഖനായ ഒരു ചെറുപ്പക്കാരൻ വന്നു അവനെ hug ചെയ്തു…!!അവിടെ നിന്ന അമ്മുവിനും സന്ധ്യക്കും ഒന്നും മനസ്സിലായില്ലാ… എന്നാൽ അല്ലുവിന്റെ മുഖത്തു പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു ഭാവം.. ദേഷ്യമാണോ? അതോ സങ്കടമോ?

“Thank you… karthi.. എനിക്ക് അറിയില്ലായിരുന്നു.. ഇത്ര പെട്ടെന്നു പാസ്സ്പോർട്ട്‌ ശെരിയാവുമെന്ന്.. എല്ലാം നീ കാരണമാണ്,,, താങ്ക്സ് അളിയോ… ”

“താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ.. പ്രവി… നീ സൈൻ ഇട്…. ”

ഒപ്പിട്ടു കഴിഞ്ഞതും പ്രവി അല്ലുവിനെ hug ചെയ്തു..!!

“അല്ലു,, u look gorgeous… എന്താ നിനക്ക് ഒരു മൂഡ് ഓഫ് ”

“അത് ഒന്നുമില്ല പ്രവി… നിന്നെ പെട്ടെന്ന് കണ്ട ഷോക്കിൽ ആണ് അവൾ ”

അല്ലുവിനെ പറയാൻ സമ്മതിക്കാതെ കാർത്തി പ്രവിയോട് ആയി പറഞ്ഞു…!!!

“എങ്കിൽ ഞങ്ങൾ പോട്ടെ കാർത്തി… എന്തായാലും ഇവളെ കൊണ്ട് നേരെ വീട്ടിലേക്.. അവിടെ എല്ലാം സെറ്റ് ആക്കിട്ട് ഇണ്ട്.. പിന്നെ ആന്റി ഒരുപാട് നന്ദിയുണ്ട് അല്ലുനെ ഇവിടെ താമസിപ്പിച്ചതിന്..”

പ്രവി എല്ലാരോടും ആയി യാത്ര പറഞ്ഞു… എന്നിട്ട് അമ്മുവിനെ നോക്കി കൊണ്ട്…

“ഇതാണ് അല്ലേ നിന്റെ പെണ്ണ്… വേഗന്ന് ഒരു സദ്യ റെഡി ആക്കണേ ”

കാർത്തിയോട് ആയി പ്രവി പറഞ്ഞതും…
ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു നിന്ന അമ്മുവിനു കാർത്തി സൈറ്റ് അടിച്ചു കാട്ടി…!!പ്രവി കാർ സ്റ്റാർട്ട്‌ ചെയ്യാൻ ആയി പോയി… അപ്പോളേക്കും നമ്മുടെ കാർത്തി കുട്ടൻ മുണ്ട് ഒക്കെ മടക്കി കുത്തി മീശ പിരിച്ചു വെച്ചു.. എന്നിട്ട് അമ്മുവിനെ പിടിച്ചു തന്നോട് ചേർത്ത് നിർത്തി അല്ലുവിന്റെ അടുത്ത് പോയി…!!

” *അതേ അലംകൃത മോഹൻ… ഈശ്വരൻ കരുതുന്ന പോലെ എല്ലാം നടുക്കുള്ളൂ.. എന്ന് മനസ്സിലായില്ലേ… പണത്തിന്റെ മേലെ ഒരിക്കലും അഹങ്കാരം പാടില്ല.. അത് എപ്പോ വേണേലും നഷ്ടമാകാം… പ്രവി തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. എന്നോട് തോന്നിയ ഇഷ്ടമൊക്കെ ജസ്റ്റ്‌ ഒരു അട്ട്രാക്ഷൻ മാത്രം ആണ്.. അതൊക്കെ മറന്നേക്കൂ.. പിന്നെ ഇവളെ,,, എന്റെ പെണ്ണാ.. അവളെ നീ ഉപദ്രവിച്ചത് ഒക്കെ എനിക്ക് അറിയാം… അതൊക്കെ ഞാൻ ക്ഷമിച്ചു.. നന്നാവാൻ ആയി ദൈവം തന്ന ഒരു അവസരം ആണ് ഇത്.. അത് നന്നായി വിനിയോഗിക്ക്.. അത് പോലെ തന്നെ പ്രവിയോടൊപ്പം നല്ലൊരു ലൈഫ് സ്പെൻഡ്‌ ചെയ്യ്…* ”

ഇതൊക്കെ കേട്ടപ്പോ നമ്മുടെ അമ്മുവിനു കാർത്തിയെ പിടിച്ചു കിസ്സ് ചെയ്യണം എന്നൊക്ക ഉണ്ടെങ്കിലും അവൾ സംയമനം പാലിച്ചു…!!

കാർത്തി അത്രേം പറഞ്ഞതും അല്ലു കരഞ്ഞു പോയി.
എന്നിട്ട് അമ്മുവിനെ കെട്ടിപിടിച്ചു…!!!

“എന്നോട് ക്ഷമിക്കണം അമ്മു… ഞാൻ എന്നേ മനസ്സിലാക്കാൻ അല്പം വൈകി പോയി.. ഇനി നിങ്ങളെ ലൈഫിൽ ഒരു കരട് ആയി ഞാൻ വരില്ല… &കാർത്തിക് thankuu so much… എന്നേ തിരുത്തിയതിനു….

പിന്നെ സന്ധ്യ ആന്റി… ആന്റിക്ക് എന്നോട് വെറുപ്പ് ഒന്നും തോന്നല്ലേ… എനിക്ക് തെറ്റും ശെരിയും ഏതാ എന്നൊന്നും അറിയില്ലായിരുന്നു… എന്നേ അനുഗ്രഹിക്കണം…. ”

അവൾ പറഞ്ഞു കഴിഞ്ഞു സന്ധ്യയുടെ കാൽക്കൽ വീണു… അവർ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…!!!

“എന്താ കുട്ടി ഇത്… നന്നാവാൻ ആയി ദൈവം ഒരു അവസരം നൽകുമ്പോൾ അത് വിനിയോഗിക്കുക… നീ നിന്റെ തെറ്റു തിരുത്തിയല്ലോ സന്തോഷം… പോയി വാ മോളെ… ”

ഒരിക്കൽ കൂടി എല്ലാരോടും ആയി യാത്ര പറഞ്ഞു
അവർ രണ്ടാളും പോയി…!!!

💕💕💕

അവരെ യാത്രയാക്കി തിരിഞ്ഞ കാർത്തി കാണുന്നത് കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന അമ്മയെയും അമ്മുവിനേം ആണ്…!!!

“പണി വരുന്നുണ്ട് അവറാച്ചാ.. ”

എന്ന് അവന്റെ മനസ്സ് മൊഴിഞ്ഞതും സന്ധ്യ അവന്റെ ചെവിക്കു പിടിച്ചു തിരിച്ചു….!!!

“ആഹ് അമ്മ.. വിട്.. വേദനിക്കുന്നു…. ഞാൻ എന്താ ചെയ്തേ… ”

“നീ ഒന്നും ചെയ്തില്ലേ,, പിന്നെ എന്താ ഇത്… ”

അല്പം കലിപ്പോടെ അമ്മ പറഞ്ഞ കാര്യം കേട്ട് നമ്മുടെ കാർത്തിക്കും അമ്മുവിനും ചിരി പൊട്ടി…!!!

അവരെ യാത്രയാക്കി തിരിഞ്ഞ കാർത്തി കാണുന്നത് കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന അമ്മയെയും അമ്മുവിനേം ആണ്…!!!

“പണി വരുന്നുണ്ട് അവറാച്ചാ.. ”

എന്ന് അവന്റെ മനസ്സ് മൊഴിഞ്ഞതും സന്ധ്യ അവന്റെ ചെവിക്കു പിടിച്ചു തിരിച്ചു….!!!

“ആഹ് അമ്മ.. വിട്.. വേദനിക്കുന്നു…. ഞാൻ എന്താ ചെയ്തേ… ”

“നീ ഒന്നും ചെയ്തില്ലേ,, പിന്നെ എന്താ ഇത്… ”

അല്പം കലിപ്പോടെ അമ്മ പറഞ്ഞ കാര്യം കേട്ട് നമ്മുടെ കാർത്തിക്കും അമ്മുവിനും ചിരി പൊട്ടി…!!!

“എടാ… നിന്റെ കൂട്ടുകാരന്റെ കല്യാണം നടത്താൻ ആണോ… നീ ഈ മുണ്ടും ഷർട്ടും ഒക്കെ ഇട്ട് വന്നേ… ഇനി ഇത് നാട്ടുകാര് വെല്ലോം കണ്ടാ മതി.. നാട്ടിലെ അടുത്ത ചർച്ചക്കുള്ള വകയാകും…. പോരാഞ്ഞിട്ട് അവന്റെ ഒരു സർക്കസും… ”

സന്ധ്യയുടെ പറച്ചിൽ കേട്ട്… നമ്മുടെ കഥാ നായകൻ ചിരി ആണ്…!!!ബുള്ളറ്റിൽ വന്നു വീട്ടിൽ ഇറങ്ങിയതിനെ ആണ് സന്ധ്യ സർക്കസുമായി ഉപമിച്ചത് എന്താല്ലേ..!!

“നീ ചിരിക്ക്… ഇന്ന് നിനക്ക് ഞാൻ ഒന്നും കഴിക്കാൻ തരില്ല… ബാക്കി ഉള്ളോരേ ഇത്രേം നാൾ തീ തീറ്റിച്ച് നീ ഇന്ന് സുഖിക്കണ്ട… ”

“അയ്യോ… അമ്മേ ചതിക്കല്ലേ… ”

“പോടാ… വാ അമ്മു… അവൻ ആരെ കൂടെ വേണേലും പോട്ടെ… ”

അമ്മുവിനേം കൂട്ടി അവർ വീട്ടിലേക്ക് പോയി…!!!

💕💕💕

🎶🎶ഓടി വാ കണ്ണാ…
നീ പാടി വാ കണ്ണാ….
ഓമന കണ്ണനുണ്ണി ആടി വാ… 🎶🎶

“എന്റെ കള്ള ‘കണ്ണാ… ഞാൻ നിന്നോട് ഇപ്പൊ എങ്ങനെയാ നന്ദി പറയാ… ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലാ… എന്റെ ‘മുരടനെ നീ അവളിൽ നിന്ന് എനിക്ക് തന്നെ തന്നില്ലേ… എങ്കിലും എന്റെ കണ്ണാ.. മുരടനിട്ടു ചെറിയൊരു പണി കൊടുക്കേണ്ടേ… എല്ലാം അവൻ അറിയാരുന്നല്ലോ.. എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…?? അഞ്ച് മാസമായി… എന്നോട് അകൽച്ച കാണിച്ചിട്ട്… ഇതെല്ലാം.. പോട്ടെ.. ഇന്ന് അല്ലുനോട്‌ എന്നേ ചേർത്ത് നിർത്തി എന്തെല്ല ഡയലോഗ് ആണ് വെച്ചു കാച്ചിയെ?? ഏട്ടന്റെ പെണ്ണ് ആണ് ഞാനെന്നു… എന്തോരം കൊതിച്ചിട്ട് ഉണ്ടെന്ന് അറിയോ.. അതൊന്ന് ആ വായിന്നു കേൾക്കാൻ.. ആ സമയം ഏട്ടനു കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കണം എന്നൊക്കെ ഉണ്ടായിരുന്നു… എന്ത് ചെയ്യാനാ അല്ലേ… എന്തായാലും എന്റെ കൃഷ്ണ.. ഞാനിന്ന് കോവിലിൽ വെണ്ണ അർപ്പിക്കാട്ടോ..!!!!

കയ്യിൽ ഇരുന്ന കണ്ണന്റെ വിഗ്രഹത്തോട് … അമ്മു തന്റെ സന്തോഷം പങ്ക് വെച്ചു…എന്നിട്ട് അവൾ തിരിഞ്ഞതും എന്തിലോ തട്ടി നിന്നിരുന്നു..!!!

💕💕💕

“കാർത്തിയേട്ടൻ… ”

തന്റെ തൊട്ട് അരികിലായി കാർത്തി നിൽക്കുന്നത് കണ്ടു അവളുടെ ഹൃദയ മിടിപ്പ് വേഗത്തിൽ ആയി…!!!
താൻ പറഞ്ഞത് എല്ലാം അവൻ കേട്ടോ എന്നുള്ള ഭയം അവളിൽ ഉടലെടുത്തു…!!!

“എങ്കിൽ തന്നോ… ”

ഒരു കള്ള ചിരിയോടെ മീശ പിരിച്ചു വെച്ചു കാർത്തി പറഞ്ഞതും അമ്മു വല്ലാണ്ട് ആയി…!!

“എ ,, എന്താ… ”

“അല്ല… ആരൊക്കെയോ ഇപ്പൊ പറഞ്ഞല്ലോ… അല്ലുനോട്‌ ഞാൻ സംസാരിച്ചപ്പോൾ കെട്ടിപിടിച്ചു ഉമ്മ തരണം എന്നൊക്കെ ഉണ്ടായിരുന്നെന്ന്… ”

“അത്.. ഞാ. ഞാൻ… വെറുതെ.. ”

“എന്റെ അമ്മുവേ… നീ എപ്പോഴാ വിക്കി ആയെ… ഏഹ്… ”

അതും പറഞ്ഞു അവൻ അവളെ പിടിച്ചു തന്നോട് ചേർത്ത് നിർത്തി…!!!

അമ്മുവിനു വാക്കുകൾ കിട്ടാതെ ആയി… ഇത്രയും നാളുകൾക്കിടയിൽ ആദ്യായിട്ടാ കാർത്തി അവളോട് ഇത്രയും സോഫ്റ്റ്‌ ആയിട്ട് സംസാരിക്കുന്നെ…!!

അമ്മുവിന്റെ കള്ള കൃഷ്ണൻ അവളുടെ ആഗ്രഹം ഇതാ സാധിച്ചു കൊടുക്കുന്നു….!!!

അമ്മു മുഖം കുനിച്ചു നില്ക്കാ…!!!

“അമ്മുസേ,, നിന്റെ മുരടൻ നിന്നോട് സ്നേഹത്തോടെ മിണ്ടിയിട്ടും നീ എന്താ എന്നേ നോക്കാത്തേ ”

എന്ന് ചോദിച്ചോണ്ട് അവൻ അവളെ മുഖം ഉയർത്തി…!!!

അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു… കലങ്ങിയ ആ നേത്രങ്ങൾ കണ്ട് അവനും വിഷമായി…!!

“എന്താ അമ്മുസേ… എന്താ ഇത്… എന്തിനാ കരയുന്നെ.. ”

“ഞാൻ… ഞാൻ… നിക്ക് അറിയില്ല ഏട്ടാ… ഏട്ടൻ എന്നേ സ്നേഹിക്കുമെന്ന് ഞാൻ കരുതീല…. ‘”

“അതിന് ആര് പറഞ്ഞു ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലെന്ന്… ഈ കാർത്തിക്കിന്റെ ജീവിതത്തിൽ നിന്റെ സ്ഥാനം വളരെ പ്രാധാന്യം ഉള്ളതാണ്…. അന്നും ഇന്നും ഇനി എന്നും അവന്റെ ജീവിത സഖിയായി ഒരു പെണ്ണേ ഉള്ളു… അതീ വഴക്കാളി ആർദ്ര G വർമ ആണ്…. പോരേ… ”

“മ്മ്.. ”

അമ്മു ചെറുതായി ഒന്ന് ചിരിച്ചു…!!!

“എന്താണ് വീര ശൂര പരാക്രമിയുടെ ചിരിക്ക് ഒരു വോൾടേജ് ഇല്ലത്തെ….. ഏഹ് ”

“അമ്മു… മോളെ… ഇങ്ങു വന്നേ… ”

“ദാ.. വരുന്നു സന്ധ്യാമ്മേ… ”

“ഏട്ടാ… വിട്ടേ.. ഞാൻ പോട്ടെ… ”

“അമ്മു പോവേണ്ട… പ്ലീസ്… ”

“ദെയ് ഏട്ടാ വിട്ടേ… ”

അവനിൽ നിന്ന് അടർന്നു മാറി കൊണ്ട് അവൾ സന്ധ്യേടെ അടുക്കൽ ചെന്നു….!!

💕💕💕

“മോളെ.. ഗോപേട്ടൻ വിളിച്ചിരുന്നു… ”

“എന്താ സന്ധ്യാമ്മേ… അച്ഛൻ എന്താ പറഞ്ഞെ… ”

“അവർ വീട്ടിൽ എത്തി മോളെ… നിന്നോട് അങ്ങോട്ടേക്ക് പോവാൻ പറഞ്ഞു… കാർത്തിയേം കൂട്ടിക്കോ… ”

സന്ധ്യ അങ്ങനെ പറഞ്ഞതും അമ്മുവിന്റെ മുഖം വാടി… ഒരുപക്ഷെ തന്റെ മുരടനെ വിട്ടു പോന്നതിൽ ഉള്ള വിഷമാവാം… അവളുടെ അവസ്ഥ മനസ്സിലാക്കിയ സന്ധ്യ തുടർന്നു…!!

“ഇന്റെ കുട്ടി വിഷമിക്കേണ്ട… അധികം വൈകാണ്ട് നിന്നെ ഇങ്ങു കൊണ്ട് വരും എന്റെ കാർത്തിയുടെ പെണ്ണ് ആയി… അത് പോരേ എന്റെ മോൾക്.. ”

അതും പറഞ്ഞു സന്ധ്യ അമ്മുവിന്റെ മുടി ഇഴകളെ തലോടി… അവർക്ക് ഒരു നാണം കലർന്ന പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ റൂമിലേക്കു പോയി…!!!

ഒന്ന് കുളിച്ചു… മുടി എല്ലാം തുവർത്തി… എന്നിട്ട് അല്പം ചന്ദനം എടുത്തു നെറ്റിയിൽ തൊട്ടു…!!!

ഇളം റോസ് നിറത്തിൽ ഉള്ള ധാവണി ആണ് അവൾ ധരിച്ചത്… ബാഗിൽ ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചു… സന്ധ്യക്ക്‌ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്ത് പോവാനായി ഇറങ്ങി.. അപ്പോളേക്കും കാർത്തി വെളിയിൽ അവളെ കാത്തു നിൽപ്പുണ്ട്…!!!

💕💕💕

സന്ധ്യക്ക് നല്ല വിഷമമുണ്ട് അമ്മു പോവുന്നതിൽ… പക്ഷെ വിടാതിരിക്കാൻ ആവില്ലല്ലോ…??

മുറ്റത് ബുള്ളറ്റിന്റെ കീ കറക്കി കൊണ്ട് നിക്കാണ് കാർത്തി…!!!!

“അമ്മു…പോവല്ലേ… ”

“ആഹ് പോവാ.. ഏട്ടാ… നമുക്ക് നടന്നു പോയാൽ പോരേ… പിന്നെ വീട്ടിൽ എത്തുന്നതിന് മുന്നേ കോവിലിൽ ഒന്ന് കേറണം…. ”

“അതിനെന്താ പോവാലോ… ”

അങ്ങനെ അമ്മുവും കാർത്തിയും കൈകൾ കോർത്തു പിടിച്ചു കോവിലിലേക്ക് നടന്നു..!!

വയലേലകളെ തട്ടി തഴുകി പോകുന്ന മാരുതൻ… കൊയ്ത്തു പാടത്തു നിന്ന്… വായ്ത്താരികൾ ഉയർന്നു കൊണ്ടേയിരുന്നു…!!!

🎶🎶കൊത്തിയെറക്കണം വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടയ്ക്കണം വന്നങ്ങ
കുർകുറാ ചിരകണം വന്നങ്ങ 🎶🎶

അവരുടെ വായ്ത്താരികൾ ആസ്വദിച്ചു അവർ രണ്ടാളും കോവിലിലേക് കേറി…!!!

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply