സ്വയംവരം – Part 2

5852 Views

swayamvaram novel

✍shif

💕💕💕

{അമ്മു }

ഇല്ലാ… എനിക്ക് ആവുന്നില്ല കണ്ണാ… ആ കാഴ്ച കാണാൻ… ഞാൻ… ഞാൻ അത്രമേൽ ഇഷ്ടപ്പെട്ടു പോയി കാർത്തിയേട്ടനെ.. എനിക്ക് തന്നൂടെ കണ്ണാ ഏട്ടനെ… ഓർമ വെച്ച നാൾ തൊട്ട് കേൾക്കാൻ തുടങ്ങീതാ അമ്മു കാർത്തിടെയാന്ന്…. എന്ത് രസാരുന്നു കുട്ടിക്കാലം… ഏട്ടനും എന്നെ ഇഷ്ടാരുന്നു… എന്നാൽ എല്ലാം എത്ര വേഗമാണ് മാറി മറിഞ്ഞത്…!!!

ഡിഗ്രി കഴിഞ്ഞ് ഏട്ടൻ പിജിക്ക് പോയത് ഇത്തിരി ദൂരെയാണ്… അവിടെ ഹോസ്റ്റലിൽ നിന്നാണ് പിജി കംപ്ലീറ്റ് ചെയ്തത്.. ആദ്യമൊക്കെ ഏട്ടൻ അവധിക്കു വരുമ്പോൾ ഒരു അകൽച്ചയും കാണിച്ചിരുന്നില്ല.. പോകെ പോകെ എല്ലാം മാറി… എന്നെ കണ്ടാൽ ഒഴിഞ്ഞു നടക്കും…ഞാൻ കരുതി എന്നെ പറ്റിക്കാന്ന്… എന്നാൽ ഇന്ന് എനിക്ക് മനസ്സിലായി ഏട്ടന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ടെന്ന്…!!!!

ഇല്ലാ.. ഇനി അമ്മു കാർത്തിയെ സ്നേഹിക്കില്ല… ഏട്ടൻ മറ്റൊരാളുടെത് ആണ്… വയ്യ എന്റെ കൃഷ്ണ,,, എത്രയൊക്കെ മനസ്സിൽ നിന്ന് പറിച്ചു മാറ്റാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല…!!!

കയ്യിലുള്ള ശ്രീകൃഷ്ണന്റെ ചെറിയ വിഗ്രഹത്തിനോട്‌ അവൾ തന്റെ വിഷമങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു… എന്ത് വിഷമം വന്നാലും സന്തോഷം വന്നാലും അവൾ കൃഷ്ണനോട്‌ പറയും… എന്തിന് കാർത്തിയോട് ഇഷ്ടം തോന്നിയപ്പോൾ പോലും അത് ആദ്യം പറഞ്ഞത് കണ്ണനോടാണ്…!!!

&&&&

“മോളെ…. അമ്മു…. അമ്മു… ”

കൃഷ്ണനോട്‌ പരിഭവങ്ങൾ പറഞ്ഞു ആ വിഗ്രഹത്തേ മാറോടണച്ച് അവൾ ഉറങ്ങി പോയിരുന്നു..!!!

അമ്മയുടെ വിളിയാണ് അവളെ ഉറക്കത്തിന്റെ അലസതയിൽ നിന്ന് ഉണർത്തിയത്…!!!

“അമ്മു….. ”

വീണ്ടും വാതിലിൽ മുട്ട് കൂടി കൊണ്ടേയിരുന്നു…!!!അഴിഞ്ഞു കിടന്ന മുടി ഇഴകൾ വാരി കെട്ടി അവൾ വാതിലിൽ തുറക്കാൻ ആഞ്ഞു…!!

“ദാ.. വരുന്നു അമ്മേ…. ”

പറയുന്നതിനോടൊപ്പം തന്നെ അവൾ കതക് തുറന്നു…!!!

“വാതിൽ അടച്ചു നീ ഇവിടെ എന്തെടുക്കാ അമ്മു.. സമയം പതിനൊന്ന് ആവുന്നേ ഉള്ളു.. അപ്പോളേക്കും അവൾ ഉറങ്ങി.. ഇത് പെൺകുട്ട്യോൾക്ക് നല്ലത് അല്ല.. നിനക്ക് എന്നെ ഒന്ന് സഹായിച്ചാൽ എന്താ…???

വാതിൽ തുറന്ന ഉടൻ തന്നെ രേവതി അവളെ വഴക്ക് പറഞ്ഞു…!!!

“എന്താ… എന്റെ അമ്മ കുട്ടി ഇങ്ങനെ… അമ്മേടെ വർത്താനം കേട്ടാൽ ആരേലും കരുതും ഞാൻ ഇവിടെ ഒന്നും ചെയ്യാറില്ലെന്ന്… ഇന്ന് ഒരീസം അല്ലേ ഞാൻ ഇങ്ങനെ ഉറങ്ങിള്ളൂ… ഒന്ന് ക്ഷമിക്ക് എന്റെ അമ്മ കുട്ടി… ”

കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി കൊണ്ട് ഇരു ചെവിയിലും പിടിച്ചു കൊണ്ടുള്ള അമ്മുവിന്റെ പറച്ചിൽ കേട്ട് അമ്മക്ക് ചിരി പൊട്ടിയിരുന്നു… എന്നാൽ അത് മറച്ചു വെച്ചു അവളെ കൈക്കിട്ട് ചെറിയൊരു കൊട്ട് കൊടുത്ത് അവളെ വിളിച്ചോണ്ട് പോയി….!!!

“നോക്കിക്കോ അച്ഛ വരുമ്പോ ഞാൻ പറഞ്ഞു കൊടുക്കും…. ”

“ഈ പെണ്ണിന്റെ കാര്യം… ”

തലക്ക് സ്വയം അടിച്ചു കൊണ്ട് അമ്മ അവളെ കൈ വിട്ടു… ഈ നേരം കൊണ്ട് അമ്മുവിന്റെ മനസ്സ് ഒന്ന് ശാന്തമായി… ഉള്ളിലെ വിഷമം മറച്ചു വെച്ചു കൊണ്ട് അമ്മയോട് വഴക്ക് ഉണ്ടാക്കുവാണവൾ….!!!!

💕💕💕💕

{കാർത്തി }

“കാർത്തിക്… നീ എന്നെ ഇവിടുത്തെ കുളം കാണിക്കാമെന്നു പറഞ്ഞിട്ട്… ഇപ്പൊ ഇല്ലെന്നോ…പ്ലീസ് കാർത്തിക്… എന്റെ മുത്തല്ലേ… ”

“എന്റെ അല്ലു… ഞാൻ പറയുന്നത് കേൾക്ക്.. മഴ പെയ്തു അവിടെല്ലാം തെറ്റി കിടക്ക… അവിടെ നല്ല വഴുക്കൽ ഉണ്ട്… ”

“പ്ലീസ് കാർത്തി…. ”

കാർത്തിയുടെ തോളിലൂടെ കയ്യിട്ട് നിക്കാണ് അലംകൃത.. ഇവിടുത്തെ കുളം കാണിക്കാനുള്ള വഴക്കിലാണ് അവൾ…!!

“അല്ലു… ഓക്കേ… ഞാൻ കൊണ്ടോവാം… ബട്ട്‌ നീ ആദ്യമൊന്നു ഫ്രഷ് ആയിവാ… അമ്മ കണ്ടാൽ അത് മതി… ”

“ഓഹ്… ഞാൻ ചോദിക്കാൻ വിട്ടു പോയി ആന്റി എവിടെ… ”

“ആഹ്… അമ്മ ഇവിടെ എവിടേലും കാണും… ”

അതും പറഞ്ഞു കൊണ്ട് കാർത്തി തിരിഞ്ഞതും കയ്യും കെട്ടി അവരെ രണ്ടാളെയും രൂക്ഷമായി നോക്കുന്ന സന്ധ്യയെ ആണ് കണ്ടത്… അമ്മയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി എന്ന വണ്ണം അവൻ പയ്യെ അലംകൃതയുടെ കൈ തോളിൽ നിന്ന് എടുത്തു മാറ്റി… എന്നിട്ട് അവളോട് അകത്തേക്ക് പോകാൻ കണ്ണ് കൊണ്ട് പറഞ്ഞു… അവൾ പോയി കഴിഞ്ഞതും അമ്മ അവിടെ നിൽക്കുന്നുണ്ടെന്നു പോലും ശ്രദ്ധിക്കാതെ മുങ്ങാൻ നോക്കി… എന്നാൽ അത് മുൻകൂട്ടി കണ്ടിട്ട് എന്നവണ്ണം അമ്മയുടെ കൈകൾ അവന്റെ കൈകളെ പിടുത്തം ഇട്ടിരുന്നു….!!!

“എന്താ കാർത്തി… ഇതിന്റെ ഉദ്ദേശം… ”

“എന്ത് ഉദ്ദേശം.. ”

”ദേ .. പോത്ത് പോലെ വളർന്നു എന്നൊന്നും ഞാൻ നോക്കുകേലാ…. ഒരൊറ്റ വീക്കങ്ങ് വെച്ചു തീരും… ”

“അമ്മ.. അതിന്… ഞാൻ ഒന്നും ചെയ്തില്ലല്ലോ… ”

“മിണ്ടി പോവരുത്…. തൊട്ടും ഉരുമിയും നിൽക്കാൻ അവൾ നിന്റെ ആരാ… ഭാര്യയോ… അതോ… ബാക്കി ഞാൻ പറയുന്നില്ല… എത്രയും വേഗം അവളെ പറഞ്ഞു വിട്ടാൽ നിനക്ക് നന്ന് ”

അത്രയും പറഞ്ഞു സന്ധ്യ അകത്തേക്കു പോയി… ഇനിയെന്ത് എന്ന മട്ടിൽ നില്ക്കാണ് നമ്മുടെ കഥാ നായകൻ…!!!

(ഇല്ലാ മോനെ കാർത്തി,,, അലംകൃതയെ വിവാഹം കഴിക്കാം എന്ന് നീ സ്വപ്നത്തിൽ പോലും കരുതേണ്ട… അങ്ങനെ വല്ല ദുരുദ്ദേശം ഉണ്ടെങ്കിൽ അങ്ങ് മാറ്റിയെക്ക്…. കാരണം ഇവിടെ കമന്റ്‌ ബോക്സിൽ അമ്മുനാണ് ഫാൻസ്‌ കൂടുതൽ… അവർ നിന്നെ പഞ്ഞിക്കിടും )

💕💕💕

“രേവതി…. ”

“എന്താ ഗോപേട്ടാ…. ”

“അമ്മു എവിടെ…. ”

“ഞാൻ ഇവിടെ ഇണ്ട് അച്ഛാ…. എന്താ ”

“രേവതി നീ അവളോട് പറഞ്ഞോ… ”

“ഇല്ലാ ഏട്ടാ… ഞാൻ അങ്ങ് മറന്നു പോയി…. ”

‘”അത് മോളെ വേറെ ഒന്നുമല്ല…. ഞാനും രേവതിയും ഗുരുവായൂർ വരെ പോകുവാ… ഇന്ന് വൈകിട്ട് ഇറങ്ങിയാൽ രാത്രി ആവുമ്പോൾ അങ്ങ് ചെല്ലും… ദർശനം കഴിഞ്ഞു എന്റെ രണ്ട് കൂട്ടുകാരെ വീട്ടിലും കേറിട്ടേ വരൂ… അതുവരെ മോൾ… സന്ധ്യേടെ വീട്ടിൽ നിക്കാ…. എന്തായാലും ഒരാഴ്ച കഴിയും ”

അച്ഛൻ പറഞ്ഞത് കേട്ട് അവൾക് സന്തോഷം വന്നെങ്കിലും കാർത്തിടെ ഒപ്പം ആ പെണ്ണ് ഉള്ളത് ഓർത്തപ്പോ… അവളെ മുഖം വാടി…!!!

“അയ്യേ… അച്ഛന്റെ കുട്ടിക്ക് വിഷമായോ… ഒരാഴ്ച കഴിയുമ്പോൾ ഞങ്ങൾ ഇങ്ങു എത്തില്ലെ… ”

അതും പറഞ്ഞു ഗോപി അവളെ നെറുകയിൽ ഒരു മുത്തം കൊടുത്തു… അമ്മുവിന്റെ വിഷമത്തിന്റെ കാരണം കാർത്തി ആണെങ്കിലും അവൾ അത് മറച്ചു വെച്ചു…!!

“രേവതി… എങ്കിൽ എല്ലാം പാക്ക് ചെയ്യ്… ”

“ഹാ ശെരി ഗോപേട്ടാ…. ”

കുറച്ചു കഴിഞ്ഞതും ഗോപിയും രേവതിയും പോയി… അപ്പോളേക്കും വീട് പൂട്ടി അമ്മു ഇറങ്ങി… അവൾ പോകുന്ന വിവരം സന്ധ്യേ വിളിച്ചു രേവതി അറിയിച്ചിരുന്നു…!!!

അമ്മുവിന്റെ വീട്ടിൽ നിന്ന് രണ്ടു വളവിനപ്പുറമാണ് കാർത്തിയുടെ വീട്… അമ്മു പതിയെ ബാഗ് എടുത്തു നടന്നു… നേരം ഇരുട്ടി തുടങ്ങിയിരുന്നു…കാർത്തിയെ വിളിക്കാൻ അമ്മുവിനോട് പറഞ്ഞിട്ടാണ് രേവതി പോയത്… എന്നാൽ അവനോട് ഉള്ള ദേഷ്യം മൂലം അവൾ വിളിച്ചില്ല…!!!

റോഡിൽ നിന്ന് തിരക്ക് ഒഴിഞ്ഞു… ചെറിയൊരു ഭയം അമ്മുവിന്റെ ഉള്ളിൽ ഉടലെടുത്തു … കുറച്ചൂടെ പോയാൽ മതി വീട് എത്താൻ… എന്നാൽ ആ വഴി ഇത്തിരി കാട് പിടിച്ചു കിടക്കാ..

“എന്റെ കൃഷ്ണാ ഏത് നേരമാ… തന്നെ വരാൻ തോന്നിയെ… ആ മുരടനെ വിളിച്ചാൽ മതിയാരുന്നു… ഇനിപ്പോ എന്താ ചെയ്യാ.. കയ്യിൽ ഫോണും ഇല്ലാ… അത് വീട്ടിൽ വെച്ചു മറന്നു… ”

ഒരു കൈ കൊണ്ട് ധാവണി ഷാൾ അവൾ മുറുകെ പിടിച്ചു… മറു കയ്യിൽ ബാഗും….!!!

ഇതേ സമയം അവളുടെ നീക്കം ശ്രദ്ധിച്ചു കൊണ്ട് ഒരാൾ നിക്കുവായിരുന്നു… ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി…. അയാൾ അമ്മുവിന്റെ പിറകെ ചെന്ന് അവളെ വായ പൊത്തി… ഒരിട വഴിയിലേക്ക് കേറ്റി…!!!

{കാർത്തിടെ വീട് }

“അമ്മ… ഇത് ആരെയാ ഈ നോക്കി നിൽക്കുന്നെ… എന്തേയ് അകത്തോട്ടു കേറുന്നില്ലേ…. ”

“അല്ല… മോനെ… അമ്മു ഇതു വരെ ഇങ്ങു എത്തിയില്ലല്ലോ??

“എന്തൊക്കെയാ അമ്മേ ഈ പറയുന്നേ… അമ്മു അവളുടെ വീട്ടിൽ ആയിരിക്കില്ലേ…. ”

“അല്ല മോനെ…. ഏട്ടനും രേവതിയും കൂടി വൈകിട്ട് ഗുരുവായൂർ പോവുമെന്ന് പറഞ്ഞിരുന്നു… അമ്മു ഇവിടേക്ക് വരുമെന്നും… ഇപ്പൊ ഏഴു മണിയായില്ലേ… അവൾ ഇങ്ങു വരേണ്ട സമയം കഴിഞ്ഞില്ലേ…. ”

“എന്ത് പണിയാ അപ്പച്ചി ഒക്കെ കാട്ടിയെ… അമ്മുനെ ഇവിടെ ആക്കിട്ട് പോകില്ലായിരുന്നോ… അല്ലേൽ എന്നോട് ഒന്ന് പറയേണ്ടേ… അതും ഈ സമയത്ത് ഒരു മനുഷ്യ കുഞ്ഞു പോലും കാണില്ല റോഡിലെങ്ങും… പോട്ടെ അമ്മക്ക് എന്നോട് ഒന്ന് പറഞ്ഞു കൂടെ ”

കാർത്തിയുടെ വാക്കുകളിൽ ദേഷ്യവും സങ്കടവും അമ്മുവിനോടുള്ള പ്രണയവും നിറഞ്ഞു നിന്നു… ആദ്യമായിട്ടാണ് കാർത്തിയെ ഇത്രയും ദേഷ്യത്തിൽ സന്ധ്യ കാണുന്നത്… ഇതെല്ലാം കണ്ട് അലംകൃതക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട്…!!

തൊട്ട് അടുത്ത നിമിഷം തന്നെ കാർത്തി തന്റെ ബുള്ളറ്റിന്റെ കീ എടുത്തു അവന്റെ പ്രാണനെ നോക്കി ഇറങ്ങി… പിറകിൽ നിന്ന് അലംകൃതയുടെ വിളി വന്നെങ്കിലും അതിനെ നിഷ്കരുണം തള്ളി കളഞ്ഞു കൊണ്ട് അവൻ പോയി….!!!!

💝=========================💝

“എന്റെ കൃഷ്ണാ ഏത് നേരമാ… തന്നെ വരാൻ തോന്നിയെ… ആ മുരടനെ വിളിച്ചാൽ മതിയാരുന്നു… ഇനിപ്പോ എന്താ ചെയ്യാ.. കയ്യിൽ ഫോണും ഇല്ലാ… അത് വീട്ടിൽ വെച്ചു മറന്നു… ”

ഒരു കൈ കൊണ്ട് ധാവണി ഷാൾ അവൾ മുറുകെ പിടിച്ചു… മറു കയ്യിൽ ബാഗും….!!!

ഇതേ സമയം അവളുടെ നീക്കം ശ്രദ്ധിച്ചു കൊണ്ട് ഒരാൾ നിക്കുവായിരുന്നു… ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി…. അയാൾ അമ്മുവിന്റെ പിറകെ ചെന്ന് അവളെ വായ പൊത്തി… ഒരിട വഴിയിലേക്ക് കേറ്റി…!!!
അയാൾ അമ്മുവിന്റെ ധാവണി ഷാളിൽ പിടുത്തം ഇട്ടതും അടുത്ത നിമിഷം… തന്നെ അവന്റെ കൈ അമ്മുവിൽ നിന്ന് അയഞ്ഞു….!!!!

“ആഹ്ഹ്ഹ്..”

പൊടുന്നനെ അയാളുടെ അലർച്ച അവിടെ മുഴങ്ങി കേട്ടു….!!

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ അമ്മു മിഴിച്ചു നിന്നു… അപ്പോളാണ് തന്നെ ആക്രമിച്ചവൻ നടുവിനു കയ്യും കൊടുത്ത്… സെൻട്രൽ പോസ്റ്റിൽ ഒരു കൈ അമർത്തി കിടക്കുന്നത് അമ്മുവിന്റെ ശ്രദ്ധയിൽ പെട്ടത്….!!!

അത് ആരാ ചെയ്തതെന്ന് തിരിഞ്ഞു നോക്കും മുന്നേ അമ്മുവിനെ ആ കരങ്ങൾ നെഞ്ചോടു ചേർത്തിരുന്നു… ആ ഹൃദയ താളം ശ്രവിച്ചപ്പോൾ അവൾക് മനസ്സിലായി തന്റെ മുരടൻ ആണതെന്ന്…..!!!!

“ടോ… ഇനി മേലാൽ ഒരു പെണ്ണിന്റെ മേലും നിന്റെ കൈ പൊങ്ങരുത്…. നിന്റെ കണ്ണ് കൊണ്ട് വൃത്തികെട്ട നോട്ടം നോക്കരുത്… അങ്ങനെ വെല്ലോം ഉണ്ടായെന്നു ഞാൻ അറിഞ്ഞാൽ ഇപ്പൊ തന്നതിന്റെ triple സ്ട്രോങ്ങ്‌ ആയിരിക്കും…

സ്ത്രീകളെ തിരിച്ചറിയാത്ത വർഗ്ഗങ്ങൾ തുഫ്…. ”

അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി അമ്മുവിനെ കൂട്ടി അല്പം മാറി നിന്നു……!!!

💝—————————💝

“ഡീ… ”

കാർത്തിയുടെ വിളി കേട്ട് ഒരുവേള അമ്മു നടുങ്ങി പോയി…!!!

“നിനക്ക് എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ… എന്തായിരുന്നു കുഴപ്പം… അത് എങ്ങനാ അഹങ്കാരം അല്ലേ… ഇപ്പൊ നിനക്ക് വെല്ലോം പറ്റിയിരുന്നേനെ ഞാൻ വന്നില്ലെങ്കിൽ….. ”

കാർത്തിയുടെ വാക്കിൽ ആശങ്ക നിറഞ്ഞിരുന്നു… അത് കൃത്യമായി അമ്മു മനസ്സിലാക്കേയും ചെയ്തു..!!!!

“വരുമെന്ന് എനിക്ക് അറിയാം…. ”

പതിഞ്ഞ സ്വരത്തിൽ അമ്മു പറഞ്ഞു…………:::::::

“എന്താ…. എന്താ നീ പറഞ്ഞെ….. ”

“ഒന്നുമില്ല…. ഞാൻ വെറുതെ… ”

അമ്മുവിനെ വീക്ഷിച്ചു കൊണ്ടിരുന്ന കാർത്തിയുടെ മിഴികൾ ചെന്നു നിന്നത് സ്ഥാനം തെറ്റി കിടന്ന ധാവണി ഷാളിന്റെ വിടവിലൂടെ അനാവൃതമായ ആലില വയറിലാണ്…!!!

ഒരു നിമിഷം അവന്റെ മിഴികൾ അവളുടെ അരഞ്ഞാണത്തിൽ ഉടക്കിയതും അവൻ വേഗന്ന് നോട്ടം തെറ്റിച്ചു… അവളെ പിടിച്ചു അവന്റെ നെഞ്ചിലേക്കിട്ടു…!!!

അത് കണ്ടു അവളൊന്ന് ഞെട്ടി… എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ അവൾ തറഞ്ഞു നിന്ന് പോയി….!!!!

അടുത്ത നിമിഷം അവന്റെ കരങ്ങൾ അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു ഷാളിൽ പിടുത്തം ഇട്ടു… മാറി കിടന്ന ഷാൾ വൃത്തിയായിട്ട് ഇട്ട് കൊടുത്തു…!!!

എന്നിട്ട് അവളുടെ കാതോരം പറഞ്ഞു….!!

“അമ്മു…. ”

ആ വിളിയിൽ അവളൊന്ന് പുളഞ്ഞു പോയി…!!

“മ്മ്… ”

ചെറുതായി ഒന്നവൾ മൂളി….!!!

“അതേ… ഇതൊന്നും എല്ലാരേം കാണിക്കാൻ ഉള്ളത് അല്ലാട്ടോ… ”

ഒന്ന് കണ്ണിറുക്കി കൊണ്ട് അവൻ തുടർന്നു… അവന്റെ ഈ മാറ്റം അവളുടെ വരണ്ട് ഉണങ്ങിയ മനസ്സിൽ മഴയായി പെയ്തു ഇറങ്ങി …… സന്തോഷിക്കണം എന്നുണ്ടെങ്കിലും ആ പെണ്ണിനെ പറ്റി ഓർത്തപ്പോൾ വിഷമായി ……..

“അമ്മു… വാ പോകാം… ”

അവളുടെ കൈ പിടിച്ചു അവൻ ബുള്ളറ്റിന്റെ അടുത്ത് എത്തി…!!!!

ഇന്ന് ആ പെണ്ണിനെ കൊണ്ട് ബുള്ളറ്റിൽ വന്നപ്പോൾ അമ്മു ഒരുപാട് ആഗ്രഹിച്ചതാണ് കാർത്തിയോടൊപ്പം തനിക്കും കേറണം എന്ന്…!!!

അവളുടെ കള്ള കണ്ണൻ ഇതാ ആ ആഗ്രഹം സാധിച്ചു കൊടുക്കാണ്……!!!!

അവനൊപ്പം പോകുമ്പോൾ അവൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു……..!!!!

കാർത്തിയുടെ വീടും കഴിഞ്ഞ് അവൻ പോകുന്നത് കണ്ടു അവൾ ഞെട്ടി…. കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ ഒരു മലഞ്ചെരുവിൽ വണ്ടി നിർത്തി ..!!!

“അമ്മു. ….. ഇറങ്ങിക്കോ…. ”

“ഇവിടെ എന്താ ഏട്ടാ…. ”

“എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്….. ഞാൻ പറഞ്ഞു കഴിയുമ്പോൾ നീ അത് എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് അറിയില്ല… എങ്കിലും എന്റെ ഒപ്പം നിൽക്കുമെന്ന് വിശ്വസിച്ചോട്ടേ ഞാൻ….. ”

💝————————–💝

കാർത്തി പോയപ്പോ തൊട്ടു ജനൽ വാതിൽക്കൽ അക്ഷമയോടെ നോക്കി നിൽക്കാ അലംകൃത… അമ്മുവിനെ തേടി പോയതിന്റെ സകല ദേഷ്യവും അവൾക്കുണ്ട്… താൻ വന്ന ലക്ഷ്യം മുടങ്ങുമോ എന്ന ഭയമാണ് അവൾക്…. ഒരു ഷോർട് ജീനും കയ്യിറക്കം കുറഞ്ഞ ഒരു ബനിയനുമാണ് വേഷം… ഇതൊന്നും സന്ധ്യക്ക് ഇഷ്ടല്ല…!!!!

“ഈ കാർത്തിക്… എന്താ താമസിക്കുന്നെ… ഏഴു ആയപ്പോൾ പോയതാ.. ഇപ്പൊ പതിനൊന്നു ആയി… ഇനിയും ഇങ്ങനെ വിട്ടാൽ പറ്റില്ല… നാളത്തോടെ ഇതിന് ഒരു തീരുമാനം ആക്കിയെ പറ്റു…. ”

മനസ്സിൽ ഒന്ന് ഊറി ചിരിച്ചു കൊണ്ട് പ്ലാനുകൾ തയാറാക്കുവാണ്… അപ്പോളേക്കും കാളിങ് ബെൽ അടിച്ചിരുന്നു………!!!!!

തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സ്വയംവരം – Part 2”

Leave a Reply