ഇസബെല്ല Part-04

  • by

1957 Views

isabella-novel-aksharathalukal

✍️ഖയ

മീറ്റിങ്ങിന്റെ അവസാനത്തിലാണ് ഡീൽ ആർക്കാണ് കിട്ടുക എന്നു അറിയുന്നത്.
മീറ്റിംഗ് ഏകദേശം കഴിയാറായി.

ഇവിടെ ടെൻഷൻ മുഴുവൻ ഇസയ്ക്കാണ്.
അവളുടെ പ്രസന്റേഷൻ കാരണം ഇത് നഷ്ടപ്പെടുമോ എന്ന് വല്ലാത്ത പേടിയുണ്ട് പാവത്തിന്.

എനിക്ക് പേടിയില്ലാത്തതിനു കാരണം ഇതൊരു വലിയ ഡീലായി തോന്നിയിട്ടില്ല എന്നതായിരുന്നു

അവസാനം അത് എനിക്കും മറ്റൊരു കമ്പനിക്കും കൂടിയാണ് കിട്ടിയത്.

എനിക്കതിൽ വല്യ കാര്യമായൊന്നും തോന്നിയില്ല.

പക്ഷെ എന്റെ ഇസയുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം ഞാൻ കണ്ടു.
അത് കണ്ടപ്പോൾ എനിക്കും എവിടെനിന്നോ സന്തോഷം വന്നു.
കാരണം ആദ്യമായാണ് ഞാൻ അവളുടെ മുഖം ഒന്ന് തെളിഞ്ഞുകണ്ടത്.

 

എന്റെ ആജന്മ ശത്രു ആയ ടോണിയുടെ കമ്പനിക്കാണ് ഡീൽ കിട്ടിയിരിക്കുന്നത്.

എനിക്ക് പിന്നെ ശത്രുത മനസ്സിൽ വെച്ചു പെരുപ്പിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ ഞാൻ അവനെ ശ്രദ്ധിക്കാനേ പോവ്വാറില്ല.

പക്ഷെ അവൻ “ഡീലിൽ നിന്നും പിന്മാറുന്നു” എന്നും പറഞ്ഞ് ഇറങ്ങിപോകുന്നതായി ഞാൻ കണ്ടു.

ഒരുമിച്ചു കളിച്ചു വളർന്ന ഞങ്ങൾ പിന്നീടെപ്പോഴോ രണ്ടു വഴിക്കായിപ്പോയി.
ഒരിക്കലും എന്റെ കാരണം കൊണ്ടല്ല എന്നെനിക്ക് ഉറപ്പാണ്.

എന്റെ കമ്പനിക്ക് കൂടി കിട്ടിയതിനുള്ള ഫ്രസ്ട്രേഷൻ ആയിരിക്കുമെന്ന് ഊഹിക്കാം.

അവളുടെ പ്രസന്റേഷൻ വളരെ നന്നായിരുന്നു എന്നു അവിടെത്തെ ജഡ്ജിങ് പാനൽ പറഞ്ഞിരുന്നു.

അതുകൂടി കേട്ടപ്പോൾ നുണക്കുഴി കാണാൻ പാകത്തിൽ ചിരിച്ചില്ലെങ്കിലും ഒരു പുഞ്ചിരി ഞാൻ ഇസയുടെ അധരങ്ങളിൽ കണ്ടു.

 

അവളുടെ ചിരിയും അവളെപ്പോലത്തന്നെ മനോഹരമാണ്…..

ഈ വിജയത്തിന് അവൾക്കൊരു സമ്മാനം കൊടുക്കണമെന്ന് തോന്നി.

വരട്ടെ സമയമുണ്ടല്ലോ

 

അവളുടെ മുഖം അങ്ങനെ ജ്വലിച്ചു നിൽക്കുന്നത് കാണുമ്പോൾ കണ്ണെടുക്കാൻ തോന്നുന്നില്ല.
ഒരു കാന്തം എന്നെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.

 

ഇസയോട് ഇഷ്ടം പറഞ്ഞിട്ട് വേണം ഇവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാൻ.
എന്നിട്ട് അന്തസായി മിന്നുകെട്ടി ജീവിക്കണം.

ഇവളെ ഒരിക്കലും ഇനി കാണില്ലെന്നായിരുന്നു കരുതിയിരുന്നത്.

നിനക്കാതെ കയറിവന്നപോലെ ഞാൻ നഷ്ടപ്പെട്ടു എന്നു കരുതിയ നിമിഷമാണ് എന്റെ മുന്നിലേക്ക് വന്നത്.

 

അതെല്ലാം ഒരു നിമിത്തമായിരിക്കും എന്നു കരുതാനാണെനിക്കിഷ്ടം….

 

അവിടെയുള്ള മറ്റു പല കമ്പനിക്കാരുടെ പ്രതിനിധികൾ എല്ലാം ഞങ്ങളെ വിഷ് ചെയ്തു.

 

അൽപനേരം കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി.

അവളുടെ പ്രയത്നം കൊണ്ട് ഡീൽ കിട്ടിയിട്ടും എന്തുകൊണ്ട് പ്രശംസിച്ചില്ല എന്നവൾ വിചാരിക്കുന്നുണ്ടാവും എന്നു ഞാൻ ചിന്തിച്ചു.

അതുകൊണ്ട് കാറിൽ കയറിയിരുന്നപ്പോൾ ഞാൻ പറഞ്ഞു

“ഇസ ഇന്ന് താൻ വളരെ നന്നായി തന്നെ പെർഫോമൻസ് ചെയ്തു.
തന്റെ ആത്മവിശ്വാസം എനിക്ക് ഇഷ്ടപ്പെട്ടു.
അത്രപെട്ടെന്നൊന്നും തോൽവി സമ്മതിക്കാതെ ഇത് ഏറ്റെടുത്തപ്പോൾ തന്നെ എനിക്ക് നിന്നിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു”

 

“താങ്ക് യൂ സാർ”
കൊച്ചരി പല്ലുക്കാട്ടി ചിരിച്ചുകൊണ്ടെന്നോട് പറഞ്ഞു.

 

തിരിച്ച് കമ്പനിയിലേക്ക് പോകാൻ കാറെടുത്തിറങ്ങി

അവിടെ അവൾക്കൊരു സർപ്രൈസ് പാർട്ടി ഉണ്ട്.
അവൾ കാരണം അല്ലെ ഈ പ്രൊജക്റ്റ്‌ കിട്ടിയത്.
സന്തോഷം ആയിക്കോട്ടെ.

എന്തോക്കെയോ കാരണങ്ങൾ കൊണ്ട് അവൾ സന്തോഷമായിട്ടല്ല ഇരിക്കുന്നത് എന്നു തോന്നുന്നു.

അത് അവൾ തന്നെ എന്നോട് തുറന്നു പറയണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

എനിക്കേറ്റവും വലുത് ഇസയാണ്.
അവളുടെ സന്തോഷമാണ്…..

എനിക്ക് ഈ ലോകത്ത് അവൾ മാത്രമേയുള്ളു….

 

********************

 

പ്രൊജക്റ്റ്‌ ഞങ്ങളുടെ കമ്പനിക്കു തന്നെ കിട്ടിയപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

ചേട്ടായി വിളിച്ചു പറയണം എന്നു തോന്നി.
പിന്നെ കരുതി വൈകിട്ട് വീട്ടിൽ എത്തിയിട്ട് വിശദമായി പറഞ്ഞു കൊടുക്കാമെന്ന്.

ജെറി സാറിന്റെ മുഖത്ത് ആദ്യമൊന്നും വലിയ സന്തോഷം കണ്ടില്ല.

പിന്നെ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടു.

പക്ഷെ എന്നെ ഒന്ന് വിഷ് ചെയ്തില്ല.
അവിടെ ഉള്ളവർ ഒക്കെ വിഷ് ചെയ്തുപോയി.

പക്ഷെ ഒരു ചിരി മാത്രം ആ മുഖത്ത് ഉണ്ടായിരുന്നു.

 

പിന്നെ ഒന്ന് പ്രശംസിച്ചത് തിരിച്ച് കമ്പനിയിൽ പോകാൻ കാറിൽ കയറിപ്പോഴാണ്.

ജാഡ ആണെന്നാ ആദ്യം കരുതിയത്. പിന്നെ പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.

 

തിരിച്ചു കമ്പനിയിൽ എത്തി.

ലിഫ്റ്റ് കയറി മുകളിൽ എത്തി.

ജെറി സാർ ഞങ്ങളോട് മീറ്റിംഗ് ഹാളിലേക്ക് പോകാൻ പറഞ്ഞു.

കൂട്ടത്തിൽ ഞാനും പോയി ഇരുന്നു.

 

എന്നെ പ്രശംസിച്ചു ഒരുപാട് സംസാരിച്ചു.
അസൂയയോടെയും സന്തോഷത്തോടെയും എന്നെ നോക്കുന്നവരെ ഞാൻ കണ്ടു.
പലരും വന്നു വിഷ് ചെയ്തു.

ഈ സന്തോഷം ആഘോഷിക്കാൻ തീരുമാനിച്ചു.
ഒരു ചെറിയ പാർട്ടി.

അപ്പോൾ എന്റെ ചേട്ടായിയെ കൂടി വിളിച്ചാലോ എന്നു ചിന്തിച്ചു.

സാർനോട് പോയി ചോദിച്ചു. സാർ സമ്മതിക്കുകയും ചെയ്തു.

ഇനി എല്ലാവരും നേരത്തെ പോയിട്ട് പാർട്ടി സമയത്ത് വന്നാൽ മതിയെന്ന് പറഞ്ഞു.
ഞാൻ ചേട്ടായിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

ചേട്ടായി എന്നെ കൂട്ടാൻ വന്നു.

കാറിൽ ഇരിക്കുമ്പോൾ തന്നെ എല്ലാം വിശദീകരിച്ചു കൊടുത്തു.

എന്റെ മുഖത്തെ സന്തോഷം ചേട്ടായിയെയും സന്തോഷവാനാക്കി.

ആദ്യം ഒന്ന് വിസമ്മതിച്ചെങ്കിലും എന്റെ മുഖം മാറിയപ്പോൾ വരാമെന്നേറ്റു.

എനിക്ക് ഉള്ള നല്ലൊരു സാരി ഞാൻ എടുത്തു.
ഇത് കോളേജിൽ പഠിക്കുമ്പോൾ ഒരു ഫങ്ഷൻ വാങ്ങിയതാണ് കൂടെ റബേക്കയ്ക്കും ഉണ്ടായിരുന്നു ഇതുപോലൊന്ന്.

എനിക്ക് ഈ ചുവപ്പ് കളർ നന്നായി ചേരുമെന്നൊക്കെ അവൾ പറഞ്ഞിരുന്നു.

എല്ലാം മനസ്സിലേക്ക് വന്നപ്പോൾ ഒരു നെടുവിർപ്പ് ഇട്ടുകൊണ്ട് വേഗം മാറ്റാൻ നോക്കി.

ചേട്ടായിയും നല്ലൊരു വൈറ്റ് കളർ ഷർട്ട്‌ ഇട്ടു സുന്ദരനായി എന്നെ കാത്തിരിക്കുന്നുണ്ട്.

ആദ്യം ഞാൻ വരുന്നത് കണ്ടു അമ്പരന്നെങ്കിലും പിന്നെ ആ മുഖം വിടരുന്നത് കണ്ടു.

ഈ വേഷത്തിൽ കണ്ടപ്പോൾ ചേട്ടായിയും ഒരുനിമിഷം പഴയതെല്ലാം ഓർത്തുകാണും.

 

വേഗം ഇറങ്ങി.
കമ്പനിയിൽ വെച്ചു തന്നെയാണ് പാർട്ടി.
റൂഫ് ടോപിലെ ഓപ്പൺ ഏരിയയിൽ ആണ് പാർട്ടി ഏർപ്പാടാക്കിയിരിക്കുന്നത്.

നേരത്തെ തന്നെ എത്തി.

 

മായ എന്റെ കൂടെ വന്നു നിന്നു.
അവൾ എന്നെ ഒരുപാട് പുകഴ്ത്തിയിരുന്നു.
ഇന്ന് വളരെ സുന്ദരിയായിട്ടുണ്ടെന്നും പറഞ്ഞു.
അതിലൊന്നും എനിക്ക് വലിയ കാര്യം തോന്നിയില്ല.

ജെറി സാറും എല്ലാവരെയും വെൽക്കം ചെയ്തു സംസാരിച്ചു.

ചേട്ടായിയെയും വന്നു പരിചയപ്പെട്ടു.
പരിചയപ്പെട്ടപ്പോൾ രണ്ടു പേരും നല്ല സംസാരം. ഞാൻ മായയോടൊപ്പം നിന്നു.

കമ്പനിയിലെ മറ്റു സ്റ്റാഫുകലോടെല്ലാം ചെറുതായി അടുത്തെങ്കിലും എന്തോ വലിയ കൂട്ടുകെട്ടിനൊന്നും പോകണ്ട എന്നു തീരുമാനിച്ചു.

 

പക്ഷെ മായ മാത്രം എത്ര അകറ്റിയാലും തിരിച്ച് എന്റെ അടുത്തേക്ക് തന്നെ വരുന്നു.

 

ജീവിതത്തിൽ ഒരുകാലത്ത് നമ്മൾ അനുഭവിച്ച പാഠങ്ങളിലൂടെ ആയിരിക്കണം നമ്മൾ പിന്നീട് ജീവിക്കേണ്ടത് അല്ലെങ്കിൽ വീണ്ടും അടിതെറ്റിപ്പോകും…..

 

രാത്രി വൈകിയാണ് ഇറങ്ങിയത്. ഭക്ഷണം എല്ലാം അവിടെ നിന്ന് തന്നെ കഴിച്ചതുകൊണ്ട് നേരത്തെ ഉറങ്ങി.

സ്ഥിരമായി ചേട്ടായി വിളിക്കുന്നത്കൊണ്ട് ചേട്ടായി വിളികേൾക്കാൻ വേണ്ടി കുറച്ച്നേരം കൂടെ ഉറങ്ങി.

 

വിളിച്ച് എണീപ്പിച്ചതിനു ശേഷം വേഗം റെഡിയായി ചേട്ടായിയുടെ കൂടെ കാറിൽ കയറി കമ്പനിയിലേക്ക് ഇറങ്ങി.

വഴിയിൽ ട്രാഫിക്കിൽ വണ്ടി നിർത്തി.

സിഗ്നലിൽ പച്ചവീഴാൻ സെക്കന്റുകൾ മാത്രമുള്ളപ്പോൾ ആണ് എന്റെ ജീവിതം നശിപ്പിക്കാൻ ഇറങ്ങിതിരിച്ചവനെ വീണ്ടും ഞാൻ കണ്ടത്…

 

തുടരും……

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply