Skip to content

ഇസബെല്ല Part-13

  • by
isabella-novel-aksharathalukal

✍️ഖയ

ഒരു പെണ്ണിന്റെ അടികൊണ്ടതിലുള്ള അപമാനഭാരത്താൽ അവന് അവളെ വെല്ലുവിളിച്ചു.

അപ്പോഴാണ് പിറകിൽനിന്നോരു കൈയ്യടി കേട്ടത്.

അവരൊന്നു തിരിഞ്ഞുനോക്കി.

ആ ആളെ കണ്ടതും ഇസബെല്ലയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു.
ഒപ്പം അവളുടെ അധരങ്ങളും മന്ത്രിച്ചു.
“റോബിൻ”

 

റോബിനെ കണ്ടതും ഫിലിപ്പിന്റെ ദേഷ്യം ഇരട്ടിയായി.
അവനും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫിലിപ്പിന് അറിയാമായിരുന്നു.
ഇസബെല്ലയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങുന്നതും എന്തോ പറയുന്നതും കണ്ടപ്പോൾ അവനാണ് ആ വീഡിയോ പുറത്തുവരാൻ കാരണം എന്ന് ഫിലിപ്പ് വ്യക്തമായി കണ്ടിരുന്നു.

 

 

ഇസബെല്ലയുടെയും റബേക്കയുടെയും തൊട്ടുമുമ്പിലായ് റോബിൻ വന്നുനിന്നു.

“എന്താടാ ഒരുവഴിതടയലൊക്കെ?”
അല്പം പുച്ഛത്തോടെ റോബിൻ ഫിലിപ്പിനോട് ചോദിച്ചു.

“എനിക്കറിയാംനിങ്ങൾ രണ്ടുപേരുമാണ് കൂടിയാണ് ആ വീഡിയോക്ക് പിന്നിലെന്ന്.
അതിനു നിങ്ങൾക്ക് പണിതരാതെ ഞാൻ വെറുതെയിരിക്കുമെന്ന് കരുതേണ്ട”
കൈചൂണ്ടികൊണ്ട് പകയോടെ ഫിലിപ്പ് അവരോടായി പറഞ്ഞു.

അതുകേട്ടതും റോബിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകിയിരുന്നു.

“നീ കുറെ പണിതരും.
ഒന്ന് പോടാ…
ആ വീഡിയോ പുറത്തുവരാൻ ഞാൻമാത്രമാണ് കാരണം.
ഇനി ഇവളെ എന്തെങ്കിലും ചെയ്താൽ ഫിലിപ്പേ നീ വിവരമറിയും.
ഓർത്തോ!”
ഒരു ഭീഷണിചുവയോടെ റോബിൻ പറഞ്ഞു.

 

എന്നാൽ ഫിലിപ്പ് അത് പുച്ഛിച്ചുതള്ളി.

“ആ വീഡിയോ എടുക്കാൻ ധൈര്യം കാണിച്ച ഇവൾക്ക് തന്നെയാണ് ഞാൻ ആദ്യം പണികൊടുക്കുക”
ഇസബെല്ല തല്ലിയ കവിളിൽ ഒന്ന് കൈവെച്ചുകൊണ്ട് അവളെതുറിച്ചുനോക്കി പറഞ്ഞു.

“പിന്നെ ഒരുപാട് കാലമായി നിനക്കുള്ളത് കരുതിവെച്ചിട്ടുണ്ട്.”
റോബിനേനോക്കി ദേഷ്യത്തോടെ നോക്കി അവൻ പറഞ്ഞു നിർത്തി.

“വെല്ലുവിളിയൊക്കെ നന്നായിട്ടുണ്ട് ഫിലിപ്പെ…
നീ ഇപ്പോൾ പോകാൻ നോക്ക് ”
റോബിൻ ഫിലിപ്പിനെ രൂക്ഷമായൊന്നു നോക്കി.

ഇസയെയും റോബിനെയും പകയാളിക്കത്തുന്ന കണ്ണുകളോടെ ഒന്ന് നോക്കിയതിനു ശേഷം അവിടെന്ന് പിരിഞ്ഞുപോയി.

ഫിലിപ്പ് പോയതോടെ ഇസബെല്ല റോബിനെ രൂക്ഷമായി നോക്കി.

 

“എന്താടി നോക്കിപേടിപ്പിക്കുന്നെ!
ഇനി ഇവിടെ എന്ത് കാണാൻ നിൽക്കാ.
വേഗം സ്ഥലം വിടാൻ നോക്ക്”

ഇസയുടെ നോട്ടം കണ്ടതും റോബിന് ചിരിയാണ് വന്നത്.
എന്നാലും അവൻ അത് മറച്ചുവെച്ചുകൊണ്ട്
ദേഷ്യം അഭിനയിച്ച് അവളോട് പറഞ്ഞു.

“എടോ താൻ അല്ലെ എല്ലാത്തിനും കാരണം.
എന്നിട്ട് എന്നോട് ചൂടാവുന്നോ.”
റോബിനു നേരെ വിരൽചൂണ്ടി ദേഷ്യപ്പെട്ടുകൊണ്ടു ഇസ മറുപടി പറഞ്ഞു.

 

“എന്ത് ഞാനോ?
അപ്പോൾ ആ വീഡിയോ എടുത്തത് പിന്നെ ആരാ?
നീയല്ലേ എടുത്തത്”

 

“അത്…അത് പിന്നെ എടുത്തെന്നു കരുതി കോളേജ് മുഴുവൻ പാട്ടാക്കിയത് താൻ അല്ലെ.
ഞാൻ അത് പ്രിൻസിപ്പാളുടെ അടുത്ത് കംപ്ലയിന്റ് ചെയ്യണമെന്നേ കരുതിയുള്ളു.”

“എന്തൊക്കെയായാലും നടക്കാൻ ഉള്ളതൊക്കെ നടന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല.
ഇവിടെ ഇങ്ങനെ നിൽക്കേണ്ട പോകാൻ നോക്ക് രണ്ടാളും…”

അപ്പോഴും ഇസയുടെ മുഖത്തെ ഭാവത്തിന് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
ആ മുഖത്ത് നിസ്സഹായത കൂടി തെളിഞ്ഞുവന്നിരുന്നു.

റോബിൻ അതുകണ്ടിട്ടും കാണാതെ തിരിഞ്ഞുനടന്നു.

റബേക്കയുടെ പേടി ഇപ്പോഴും വിട്ടുമാറിയിട്ടില്ലായിരുന്നു.
ഇസബെല്ല അവളെയൊന്ന് നോക്കി.
സാരമില്ല എന്ന രീതിയിൽ കണ്ണടച്ചുകാണിച്ചു.

ജെയ്സൺ കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ യാത്രയ്ക്കിടയിൽ ഇസയെല്ലാം അവനോട് പറഞ്ഞു.

അതുകേട്ടപ്പോൾ ജെയ്സണിന്റെ മനസ്സും അസ്വസ്ഥമായി.
എന്നിരുന്നാലും ഇസബെല്ലയെ അവൻ സമാധാനിപ്പിച്ചു.

 

പിന്നീട് ഇസബെല്ല കോളേജിലേക്ക് വരുന്നത് അല്പം ഭയത്തോടെയാണെങ്കിലും അതൊന്നും പുറത്തുകാണിച്ചിരുന്നില്ല
എന്നാൽ ഇസബെല്ലയെക്കാൾ പേടി റബേക്കയ്ക്കായിരുന്നു.

 

ഫിലിപ്പ് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിക്കാത്തതുകൊണ്ട്
അല്പം ആശ്വാസമായിരുന്നു.

എന്നാൽ റോബിൻ അവന്റെ നീക്കങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
ഇസബെല്ലയുടെ പിറകിൽ എപ്പോഴും റോബിന്റെ നിഴലും ഉണ്ടായിരുന്നു.
ഇസയറിയാതെ….

ഫിലിപ്പിന്റെ കൈയ്യിൽ അകപ്പെടാതിരിക്കാൻ വേണ്ടി.

 

ഇസബെല്ലയുടെ നിഷ്കളങ്കതയും മുഖത്ത് മിന്നിമായുന്ന ഭാവങ്ങളും,
ചിരിക്കുമ്പോൾ കവിളിൽവിരിയുന്ന നുണകുഴിയും എല്ലാം അവന് എങ്ങോ നഷ്ടപെട്ട ഒരുവളെ സ്മരിപ്പിച്ചിരുന്നു….

റോബിൻ പ്രതീക്ഷിച്ചതുപോലെ തന്നെ ഫിലിപ്പിന്റെ നീക്കമുണ്ടായി,
ഇസബെല്ലയ്ക്കുനേരെ….

 

അന്നത്തെ കോളേജ് കഴിഞ്ഞതോടെ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.

ഇസയെ ഒറ്റയ്ക്ക് വിട്ടുപോകാൻ താല്പര്യമില്ലായിരുന്നുവെങ്കിലും റബേക്കയ്ക്ക് ബന്ധുവീട്ടിലായതുകൊണ്ട് സമയത്തിന് പോകേണ്ടിവന്നിരുന്നു.
ഇസയും അവളോട് പോകുവാൻ നിർബന്ധിച്ചിരുന്നു.
യാത്രപറഞ്ഞു റബേക്കയും പോയി.

ഇസ കുറെ നേരമായി ജെയ്സനെ കാത്തുനിൽക്കുകയായിരുന്നു.

അല്പം ഭയംകൊണ്ട് ഇസ ജെയസനെ വിളിച്ചുനോക്കി.

അവൻ എത്താറായെന്ന് പറഞ്ഞെങ്കിലും ഇസയെ ഒരുതരം ഭയം വേട്ടയാടിയിരുന്നു.

 

കോളേജിന്റെ ഗേറ്റിനടുത്തായി ഒറ്റക്ക് നിൽക്കുന്ന ഇസയെ ഫിലിപ്പും കൂട്ടുകാരും നോട്ടമിട്ടിരുന്നു.

കോളജിലും പരിസരത്തും ആരുമില്ലാത്ത അവസരത്തിനുവേണ്ടി അവർ ദൂരെ മാറി കഴുകൻ കണ്ണുകളോടെ വേട്ടയാടാൻ കാത്തിരുന്നു.

എന്നാൽ അതെല്ലാം പ്രതീക്ഷിച്ച്,
എല്ലാം നിരീക്ഷിച്ച് റോബിൻ അവിടെ നിൽപ്പുണ്ടായിരുന്നു.

സന്ദർഭം അവർക്ക് അനുകൂലമായെന്ന് തോന്നിയതോടെ ഫിലിപ്പും കൂട്ടരും ഇസയെ അവരുടെ കാറിലേക്ക് വലിച്ചിട്ടു.

 

അവളുടെ എതിർപ്പിനെ വകവെയ്ക്കാതെ കാർ മുന്നോട്ട് നീങ്ങി.

അത് കണ്ട റോബിൻ ഒട്ടും പകച്ചില്ല.
എല്ലാം അവൻ പ്രതീക്ഷതുപോലെ തന്നെ സംഭവിച്ചതുകൊണ്ട് മുഖത്തൊരു പുച്ഛച്ചിരി വിടർന്നു.

അവർക്കുപുറകെ റോബിനും തിരിച്ചു.
കൂട്ടുകാരെ വിളിച്ചുപറയാനും അവന് മറന്നില്ല.

തുടരും…..

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!