ഇസബെല്ല Part-07

  • by

1539 Views

isabella-novel-aksharathalukal

✍️ഖയ

 

“എന്നെ നിങ്ങൾക്ക് വിശ്വസിക്കാം.

പക്ഷെ എനിക്കറിയണം എന്താണ് അവൾ നേരിടുന്ന പ്രശ്നം എന്ന്….”

 

 

 

“ഞാൻ പറയാം ജെറി….

അഞ്ചുവർഷം മുൻപാണ് എല്ലാം പ്രശ്നവും തുടങ്ങിയത്”

 

 

 

°°°°°°°°°°°°°°°°

 

 

5 വർഷം മുമ്പ്,

 

 

ഇസ ഡിഗ്രിക്ക് ബാംഗ്ലൂരിലെ കോളേജിൽ പഠിക്കുന്ന കാലം………..

 

 

 

ഇന്റർലോക്ക് പതിച്ച കലാലയവീഥിയിലൂടെ

ഇസ നടന്നു നീങ്ങി.

 

 

 

 

 

നാട്ടിൻപുറത്തെ അനാഥാലയത്തിൽ നിന്നും കേട്ടുകേൾവിമാത്രമുള്ള ബാംഗ്ലൂരിലേക്ക് പറിച്ചുനട്ടതാണ് ഇസബെല്ല.

 

 

ഒട്ടും പരിചയമില്ലാത്ത നഗരമായതിനാൽ അവളുടെ ഉള്ളിൽ ഒരു ചെറിയപേടിയുണ്ട്.

 

 

“കർത്താവെ ഇതിപ്പോ ക്ലാസ്സ്‌ എവിടെയാണെന്ന് ആരോടാ ഒന്ന് ചോദിക്ക”

ഒറ്റക്ക് നിന്നും പിറുപിറുത്ത ഇസയുടെ തോളിൽ തട്ടി കൊണ്ട് ഒരു പെൺകുട്ടി വന്നു നിന്നു.

 

 

“കൊച്ചേ ഈ ഫസ്റ്റ് ഇയർ ബിബിഎ ക്ലാസ്സ്‌ എവിടെയാ”

 

മലയാളി ശബ്ദം കേട്ട് ഇസയൊന്നു തിരിഞ്ഞുനോക്കി.

 

ഇളം നീല നിറത്തിലുള്ള ഒരു സാധാരണ ചുരിദാർ ധരിച്ച മെലിഞ്ഞു വെളുത്ത സുന്ദരിയായ പെൺകുട്ടി.

നീളൻ മുടി അലങ്കാരമായി കൊണ്ടുനടക്കുന്നുണ്ട് അവൾ.

 

 

“ശ്ശോ ഞാൻ എന്തൊരു മണ്ടിയാ മലയാളി ആണോന്നറിയാതെ ചോദിക്കുന്നത്

ഇത് മലയാളി ആണോ ന്ന്‌ കർത്താവിനറിയാം.

 

വേർ ഈസ്‌ ഫസ്റ്റ് ഇയർ ബിബിഎ ക്ലാസ്സ്‌റൂം?

ഡൂ യൂ നോ?”

 

ചോദ്യം കേട്ട് ഇസ ഒന്ന് ചിരിച്ചു.

 

 

“ഞാനും അത് തന്നെയാ അന്വേഷിക്കുന്നെ.

വാ നമുക്ക് ഒരുമിച്ചു അന്വേഷിക്കാം”

 

“ഏഹ് മലയാളി ആണോ!”

അന്തം വിട്ടുകൊണ്ട് അവൾ ചോദിച്ചു

 

 

“അതേലോ മലയാളി ആണല്ലോ.

ഇവിടെ ബിബിഎ ക്ക് ചേർന്നത്തെ ഉള്ളു

പേര് ഇസബെല്ല.

നാട് കോട്ടയം.

ഇനിവല്ലതും അറിയണോ അതോ ക്ലാസ്സ്‌ കണ്ടുപിടിക്കണോ?”

 

കളിയാക്കികൊണ്ട് ഇസ പറഞ്ഞു.

 

 

 

“എന്റെ പേര് റബേക്ക

വയനാട്ടിന്നു വരുന്നു.

ബിബിഎ തന്നെയാ”

ഒന്ന് മനോഹരമായി പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു.

 

 

“അത് ആദ്യമേ പറഞ്ഞില്ലേ

ഇനി ക്ലാസ്സ്‌ എവിടെയെന്നു കണ്ടുപിടിച്ചിട്ടാവാം ബാക്കി നീ വാടി…..”

എന്നു പറഞ്ഞു ഇസ നടന്നു.

 

 

 

അപ്പോൾ റബേക്കയുടെ മുഖത്ത് ഒരു ചമ്മിയ ചിരി പ്രത്യക്ഷപെട്ടു.

 

 

 

 

ഇസബെല്ലയുടെ പോക്ക് കണ്ട് റബേക്ക ഒന്ന് വേഗത്തിൽ നടന്ന് അവളുടെ ഒപ്പമെത്താൻ ശ്രമിച്ചു.

 

 

ക്ലാസ്സ്‌റൂം കണ്ടുപിടിക്കാനായി ആ വരാന്തയിലൂടെ അവർ ഒരുമിച്ചു നടന്നുനീങ്ങി.

 

 

 

നോട്ടീസ് ബോർഡിന്റെ അടുത്തായി മൗണ്ട് കാർമ്മൽ കോളേജിന്റെ (അവർ പഠിക്കുന്ന കോളേജ്)റൂട്ട്മാപ്പ് കണ്ടു.

 

അതിൽ അവർ അവരുടെ ബിബിഎ ഡിപ്പാർട്മെന്റ് തിരഞ്ഞു നോക്കി കണ്ടുപിടിച്ചു.

 

രണ്ടാം നിലയിലായതിനാൽ വലിയ ബുദ്ധിമുട്ടില്ലായിരുന്നു അവർക്ക് നടന്നെത്താൻ.

ഇസയുടെ പിന്നാലെ വാലുപോലെ റബേക്ക പിന്തുടർന്നു.

 

 

ക്ലാസ്സിന്റെ മുന്നിലെത്തിയതും ഇസ റബേക്കയോട് തിരിഞ്ഞുനിന്ന് ചോദിച്ചു.

 

“അതേയ് ഞാൻ ഒരു കാര്യം പറയട്ടെ?”

 

“മ്മ്മ് എന്താണ്?”

 

“ഇനിയിപ്പോ നമുക്ക് പറ്റിയ വേറെ ഒരാളെ കണ്ടുപിടിക്കാൻ ഒക്കെ ബുദ്ധിമുട്ടല്ലേ.

അതുകൊണ്ട് നമുക്ക് തന്നെ അങ്ങോട്ട് ഫ്രണ്ട്സ് ആയാലോ,എന്തുപറയുന്നു?”

 

 

മേലോട്ടുനോക്കി താടിയിൽ വിരൽവെച്ചു ഒന്നാലോചിച്ചു ശേഷം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് റബേക്ക കൈനീട്ടി.

 

 

“മ്മ്മ് ഓക്കേ അപ്പൊ ഫ്രണ്ട്സ്!”

 

ഇസയും അവൾക്ക് തിരിച്ചു കൈകൊടുത്തു.

 

 

പിടിവിടാതെ തന്നെ അവർ കൈകൾ കോർത്തുപിടിച്ചു ക്ലാസ്സിലേക്ക് ഒരുമിച്ചു കയറി.

 

 

മുന്നിൽ ഇരിക്കാനും അതുപോലെ പിന്നിൽ പോകാനും ഇഷ്ടമില്ലാത്തതിനാൽ അവർ രണ്ടുപേരും മൂന്നാമത്തെ ബെഞ്ച് തന്നെ തിരഞ്ഞെടുത്തു.

 

 

കണ്ടുമുട്ടിയ ആ ഒറ്റദിവസം കൊണ്ടുതന്നെ ഉറ്റസുഹൃത്തുക്കളായിമാറി അവർ…

 

 

 

വൈകുന്നേരം ഇസയെ കൂട്ടികൊണ്ടുപോകാൻ

ജെയ്സൺ വന്നിരുന്നു.

ഇസ തന്റെ പുതിയ കൂട്ടുകാരിയെ അവളുടെ ചേട്ടായിക്ക് പരിചയപ്പെടുത്തി.

 

 

“ചേട്ടായി ഇത് റബേക്ക.

ഇവിടെന്ന് ആദ്യായി കണ്ടതാ.

എനിക്ക് പതിയ മുതലാ

അപ്പൊ തന്നെ കൂടെകൂട്ടി”

വളരെ ഉത്സാഹത്തോടെ ഇസ അത് ജെയ്സണോട് പറഞ്ഞു.

 

 

കണ്ടമാത്രയിൽ തന്നെ ആ കാപ്പിക്കണ്ണുകളിലേക്ക് ജെയ്സൺ ഒരുനിമിഷം നോക്കിനിന്നു.

സ്വബോധം വീണ്ടെടുത്തു റബേക്കയോട് ഹലോ പറഞ്ഞു.

 

 

“ഇതാണ് എന്റെ ഒരേയൊരു കൂടപ്പിറപ്പ് ജെയ്സൺ ജോൺസ്.

പുള്ളി ഇവിടെത്തെ ഒരു കോളേജിൽ ആണ് ട്ടോ.

മാഷാണ്”

ജെയ്സൺ റബേക്കയെ നോക്കുന്ന നോട്ടത്തിന്റെ അർത്ഥം ഇസയ്ക്ക് മനസ്സിലായെങ്കിലും അവൾ ജെയസണെ റബേക്കയ്ക്ക് പരിചയപ്പെടുത്തി.

 

റബേക്കയ്ക്ക് ആ നോട്ടത്തിൽ ഒരു സ്പെല്ലിങ്മിസ്റ്റേക്ക് തോന്നിയെങ്കിലും അവൾ അത് കാര്യമാക്കിയില്ല.

ജെയ്‌സണിന്റെ കുഞ്ഞുമുഖത്തും കുറ്റിത്താടിയിലേക്കുമൊക്കെ

റബേക്കയുടെ കണ്ണുകൾ ഓടിനടന്നു.

 

 

 

 

റബേക്ക അവളുടെ കൊച്ചച്ചന്റെ വീട്ടിൽ ആണ് നിൽക്കുന്നത് എന്നുള്ളതുകൊണ്ട് ഇസയോടും ജെയ്‌സനോടും വേഗം യാത്രപറഞ്ഞുപോയി.

 

 

റബേക്ക തിരിഞ്ഞുനടന്നപ്പോൾ നിതംബം മറക്കുന്ന മുടിയിഴകളിലേക്കാണ് ജെയ്സന്റെ കണ്ണും മനസ്സും പതിച്ചത്.

 

 

 

“ഹലോ….ചേട്ടായേയ്…

എന്താണ് ഒരിളക്കം?

മറ്റേതെങ്ങാനുമാണോ?”

കുസൃതിയോടെ റബേക്കയേയും ജെയ്സണെയും നോക്കി ഇസ പറഞ്ഞു.

 

“മറ്റേതോ?എന്താ നീ ഉദ്ദേശിച്ചേ?”

മുഖത്തെ ചമ്മൽ മാറ്റികൊണ്ട് ജെയ്സൺ ചോദിച്ചു.

 

 

“ആ…ലൗ അറ്റ് ഫസ്റ്റ് സൈറ്റ്”

ഒരുപിരികം പൊക്കി കള്ളചിരിയോടെ ഇസ

ചോദിച്ചു.

 

 

“ഒന്നുപോടീ അങ്ങനൊന്നുമില്ല.

നീ വന്നു കേറിയേ പോകണ്ടേ നമുക്ക്”

ജെയ്സൺ അങ്ങനെ പറഞ്ഞെങ്കിലും ഇസ വെറുതെവിട്ടില്ല.

 

 

“ഓ പിന്നെ….അവളെ നോക്കിയ നോട്ടം ഞാൻ ശ്രദ്ധിച്ചു കേട്ടോ കള്ള ചേട്ടായി”

 

വീട്ടിൽ എത്തുന്നതുവരെ ഇസ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

പുഞ്ചിരിച്ചു കൊണ്ട് ജെയ്സൺ അതൊക്കെ കേട്ടിരുന്നു.

 

 

 

 

 

പതിവുപോലെ പിറ്റേദിവസം.

 

 

 

റബേക്കയും ഇസയും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ രണ്ടുപേരുംകൂടെ കോളേജിലെ കാന്റീൻ തപ്പിപിടിച്ചു പോയി.

 

 

കഴിക്കുന്നതിന്റെ ഇടയിൽ ഇസ റബേക്കയോടായി ചോദിച്ചു.

“നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്”

 

 

 

“അപ്പനും അമ്മച്ചിയും ഒരനിയത്തിയും

പിന്നെ ഞാനും.

മ്മ്മ്…ചേട്ടായിയെ ഇന്നലെ പരിചയപെട്ടു.

ബാക്കിയുള്ളവരോ?

ബിരിയാണി കഴിക്കുന്നതിനിടയിൽ റബേക്ക ചോദിച്ചു.

 

“എനിക്ക് ചേട്ടായി മാത്രമേ ഉള്ളു.

വേറെ ആരുമില്ല!”

 

അതുകേട്ടതും റബേക്ക കഴിക്കൽ നിർത്തി അവളെയൊന്ന് നോക്കി.

 

 

“മോളെ ഇങ്ങനെ സഹതാപത്തോടെ നോക്കേണ്ട ആവശ്യമൊന്നുമില്ല.

ആദ്യം ഈ ബിരിയാണി കുത്തികേറ്റ്.

അതുകഴിഞ്ഞു വിശദമായി പറഞ്ഞുതരാം.”

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്നപോലെ ഇസ റബേക്കെയോടായി പറഞ്ഞു.

 

 

റബേക്ക ഒന്ന് പുഞ്ചിരിതൂകി വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി.

 

 

 

“ഇസകൊച്ചേ….നിനക്ക് വേറെയാരും ഇല്ലെന്ന് കേട്ട് എന്റെ മുഖഭാവം കണ്ട് നീ വിചാരിക്കുന്നുണ്ടാവും നിന്നോട് എനിക്ക് ഇപ്പോൾ മുടിഞ്ഞ സഹതാപം ആകുമെന്ന്.

പക്ഷെ എനിക്ക് അങ്ങനെയൊന്നും ഇല്ലാട്ടോ

അത് നിന്റെ വെറും തോന്നൽ മാത്രം…”

 

 

 

റബേക്ക അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് മിന്നിമാഞ്ഞ ഭാവങ്ങൾ കണ്ട് ഇസയ്ക്ക് ചിരിവന്നു.

 

 

“ഒന്ന് പോ പെണ്ണെ…”

 

ഇസ കൈകഴുകികൊണ്ടിരുന്ന ടാപ്പിലെ വെള്ളം കൈകുമ്പിളിലെടുത്തു റബേക്കയുടെ മുഖത്തേക്ക് തെറിപ്പിച്ചുകൊണ്ട് പറഞ്ഞു

 

 

“ഇങ്ങു വാ നമുക്ക് കുറച്ചുനേരം ഈ ഗ്രൗണ്ടിലൂടെ നടന്നാലോ”

ഇസപറഞ്ഞതനുസരിച്ചു റബേക്ക അവളുടെ കൂടെ നടന്നു.

 

 

“ഇവിടെ ഇരുന്നു സംസാരിക്കാം കൊച്ചേ.

ഇപ്പൊ ഭക്ഷണം കഴിച്ചതല്ലേയുള്ളൂ.

റസ്റ്റ്‌ വേണ്ടേ”

കൊഞ്ചിക്കൊണ്ട് റബേക്ക മരച്ചുവട്ടിലേക്ക് ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു

 

 

 

ഇസ പറഞ്ഞു തുടങ്ങി.

 

 

“ചെറുപ്പത്തിലേ ഞങ്ങളുടെ അച്ഛനും അമ്മയും മരിച്ചുപോയതാണ്.

 

15 വർഷങ്ങൾക്കുമുമ്പ് കോട്ടയം കരുനാഗപ്പള്ളിയിലെ ഒരു മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ടതാ ഞങ്ങൾക്ക് പപ്പയെയും അമ്മയെയും….

അവരുടെ മുഖംപോലും എന്റെ ഓർമകളിൽ ഇല്ല.

ഞാൻ അപ്പോൾ കുഞ്ഞായിരുന്നല്ലോ….

 

 

ബാധ്യതയാവുമെന്നോർത്താവാം ബന്ധുക്കളാരും ഞങ്ങളെ ഏറ്റെടുത്തതുമില്ല.

 

അതുകൊണ്ടെന്താ എനിക്ക് ചേട്ടായിയും ചേട്ടായിക്ക് ഞാനും മാത്രം.

ഞങ്ങളുടെ ഇണക്കങ്ങളും പിണക്കവും മാത്രമുള്ള കൊച്ചുലോകം….

 

 

പത്തു വരെ അനാഥാലയത്തിൽ ആയിരുന്നു ഞാൻ.

ചേട്ടായി സ്വന്തമായി ജോലിയെടുക്കാൻ തുടങ്ങിയത് കൊണ്ട് ഞങ്ങൾ ഒരുമിച്ചു ഒരു വീട് ഏർപ്പാടാക്കി നാട്ടിൽ തന്നെ താമസമാക്കി.

 

 

പിന്നെ ജോലിയും പഠിത്തവും കൂടെ ഒത്തിരി കഷ്ടപ്പെട്ടായിരുന്നു പാവം….

 

ഞാൻ അന്നൊക്കെ ഒത്തിരി പറഞ്ഞതാ അനാഥാലയത്തിൽ തന്നെ പോകാം എന്നു.

പക്ഷേ ചേട്ടായി അതുകേട്ടില്ല.

ഒറ്റക്ക് എന്നെ നോക്കി

ഇതുവരെ പപ്പയുടെയും അമ്മച്ചീടേം കുറവറിയിക്കാതെയാണ് എന്നെ വളർത്തിയത്.

 

ഇവിടെ ജോലി കിട്ടിയപ്പോൾ എന്നേം ഇങ്ങോട്ട് കൊണ്ടുവന്നു.

ഈ കോളേജിൽ അഡ്മിഷനും എടുത്തുതന്നു.

 

ഇതാണ് എന്റെ ചരിത്രം.

 

ശ്ശോ ഇത്രയും പറഞ്ഞപ്പോഴേക്കും കഴിച്ച ബിരിയാണി ദഹിച്ചുപോയി”

 

 

ഇസയുടെ അവസാനത്തെ പറച്ചിൽ കേട്ടപ്പോൾ അവളെ റബേക്ക ഒന്ന് ഇരുത്തിനോക്കി…….

 

 

ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു വീഴുന്തോറും അവരുടെ ബന്ധവും അടുത്തുകൊണ്ടിരുന്നു.

 

അവരുടെ സൗഹൃദം എല്ലാവരെയും അസൂയാവഹമാകും വിധത്തിലായിരുന്നു.

 

 

ആ കലാലയത്തിൽ കിളികളെ പോലെ പാറിനടന്നു ഉല്ലസിച്ചു.

 

തങ്ങളുടെ ചിറകരിയാൻ വരുന്നവരെ തിരിച്ചറിയാതെ……

 

 

 

തുടരും….

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply