✍️ഖയ
ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു വീഴുന്തോറും അവരുടെ ബന്ധവും അടുത്തുകൊണ്ടിരുന്നു.
അവരുടെ സൗഹൃദം എല്ലാവരെയും അസൂയാവഹമാകും വിധത്തിലായിരുന്നു.
ആ കലാലയത്തിൽ കിളികളെ പോലെ പാറിനടന്നു ഉല്ലസിച്ചു.
തങ്ങളുടെ ചിറകരിയാൻ വരുന്നവരെ തിരിച്ചറിയാതെ……
••••••••••••••••••
“ഡീ….ഡീ…ഇസകൊച്ചേ…”
എന്തോപറയാൻ വേണ്ടി റബേക്ക ഇസയെ തോണ്ടിവിളിച്ചു.
“എന്തുവാടി…”
അഗാധചിന്തായിലായിരുന്ന ഇസ അവളോട് ചോദിച്ചു.
“ദേ അങ്ങോട്ട് നോക്ക് ആ മതിലിന്റെ സൈഡിലേക്ക് കണ്ടിട്ട് സീനിയേഴ്‌സ് ആണല്ലോ.
അവര് ഇരിക്കുന്ന കണ്ടിട്ട് റാഗ് ചെയ്യാനുള്ള ഉദ്ദേശത്തോടെ ഇരിക്കുവാണെന്ന് തോന്നുന്നു ടീ…”
ചെറുപേടിയോടെ റബേക്ക പറഞ്ഞു.
ഇസയും റബേക്കയും കോളേജിലേക്ക് കയറിയതെ ഉള്ളു.
അപ്പോഴാണ് ഒരു ഭാഗത്തു കുറച്ചു സീനിയർസ് ഇരിക്കുന്നത് കണ്ടത്.
“കോളേജ് തുറന്നിട്ട് ഒരുമാസം കഴിഞ്ഞില്ലേ.
എന്നിട്ട് സീനിയേഴ്‌സ് ആരും നമ്മളെ റാഗിംഗ് ഒന്നും ചെയ്യാൻ നോക്കിയിട്ടില്ലല്ലോ.
ഇനിയും ഉണ്ടാവില്ല.
അവര് അതിനൊന്നും ആയിരിക്കില്ല ഇരിക്കുന്നത്.
പേടിയുണ്ടെങ്കിൽ അങ്ങോട്ട് നോക്കണ്ട ട്ടോ.
നീ വാ മോളെ….”
എന്നുപറഞ്ഞ് ഇസ റബേക്കയുടെ കവിളിൽ നുള്ളി എന്നിട്ട് അവളുടെ കൈയിൽ പിടിച്ചു നടന്നു.
അപ്പോഴാണ് ഹോൺ അടിച്ചുകൊണ്ട് ഒരു ബുള്ളറ്റ് കോളേജ് കവാടത്തിലൂടെ കടന്നുവന്നത്.
ബൈക്കിന് മുന്നിൽ പോകുന്നവരെല്ലാവരും വഴിമാറിക്കൊടുന്നുണ്ടായിരുന്നു.
ആ ബുള്ളറ്റിന്റെ വരവ് കണ്ടതുകൊണ്ടാവണം മതിലിനരികിൽ ഇരുന്ന സീനിയേഴ്‌സ് അവിടുന്ന് എണീറ്റ് ഓടി.
അവർ എണീറ്റു പോകണമെങ്കിൽ
അപ്പൊൾ വന്നതൊരു ചെറിയ പുള്ളിയല്ല.
എന്ന് ഇസ മനസ്സിൽ കരുതി.
ഹെൽമെറ്റ് വെച്ചതുകൊണ്ട് അവർ ആളെ ശരിക്ക് കണ്ടില്ല.
ബുള്ളെറ്റ് പാർക്കിങ്ങിൽ നിർത്തി ഹെൽമെറ്റ് അഴിക്കാൻ നിന്നു.
അപ്പോൾ ഇസയൊന്നു ശരിക്ക് ആളെ വീക്ഷിക്കുന്നതിനുമുൻപേ റബേക്ക അവളെ വലിച്ചു ക്ലാസ്സിൽ കൊണ്ടുപോയി.
ഇസക്കൊന്ന് ആ മുഖം കാണണമെന്നുണ്ടായിരുന്നു എന്നാലും അവളത് ഉള്ളിലൊതുക്കി.
ഉച്ചക്ക് കാന്റീനിൽ എത്തിയെങ്കിലും കുറച്ചു സീനിയേഴ്‌സ് തമ്മിൽ
കനത്ത അടി നടക്കുകയായിരുന്നു.
അവസാനം എല്ലാവരേയും പഞ്ഞിക്കിട്ടു കാന്റീനും തരിപ്പണമാക്കി എട്ട്പത്തു പേര് മാത്രം അവിടെന്ന് പോകുന്നുണ്ടുണ്ടായിരുന്നു.
എന്താണ് ഇവിടെ സംഭവിച്ചത് എന്നറിയാതെ ഇസയും റബേക്കയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.
അപ്പോൾ കുറച്ചുമാറി രണ്ട് പെൺകുട്ടികൾ നിൽക്കുന്നത് അവർ കണ്ടത്
ഇസയും റബേക്കയും അവരോട് എന്താണ് പ്രശ്നമെന്ന് ചോദിച്ചു.
“അത് റോബിന്റെ ഗാങ്ങും
ഫിലിപ്പിന്റെ ഗാങ്ങും തമ്മിൽ എന്തോ പ്രശ്നം ആയതാണ്”
ആ പെൺകുട്ടികൾ പറഞ്ഞു.
“അല്ല ഈ റോബിനും ഫിലിപ്പും ആരാ”
റബേക്കയുടെ ചോദ്യം കേട്ട് ആ പെൺകുട്ടികൾ ഒന്ന് ചിരിച്ചു.
“നിങ്ങൾ വന്നിട്ട് ഒരു മാസം കഴിഞ്ഞില്ലേ എന്നിട്ടും അവരെയൊന്നും അറിയില്ലേ.
ആഹ്…റോബിൻ ഇന്നാണ് കോളേജ് തുറന്നതിനുശേഷം വരുന്നത് അതുകൊണ്ടാകും അറിയാതെ”
“ഓഹോ”
ഒന്നും മനസ്സിലായില്ലെങ്കിലും ഇസ പറഞ്ഞു.
“ഇവിടെ നടന്ന പ്രശ്നത്തിന്റെ കാരണം ഒന്നും അറിയില്ല.
എന്നാലും ചുരുക്കിപ്പറഞ്ഞാൽ റോബിൻ ഈ കോളേജിലെ ഹീറോയും ഫിലിപ്പ് വില്ലനും ആണ്.
അപ്പോൾ ഫിലിപ്പും അവന്റെ ഫ്രണ്ട്സും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടാവും അല്ലാതെ റോബിൻ അവരെ തല്ലാറില്ല.
ബാക്കി നിങ്ങള് താനേ അറിഞ്ഞോളും ട്ടോ.
ഞങ്ങൾക്ക് ലൈബ്രറിയിലൊന്ന് പോവാനുണ്ട്.
അല്ല നിങ്ങളെ പേരെന്താ?”
“ഞാൻ ഇസബെല്ല.
ഇത് റബേക്ക.
നിങ്ങളുടെ പേരെന്താ?”
ഇസ പറഞ്ഞു
“ഞാൻ നിമിഷ.
ഇവളുടെ പേര് സഞ്ജന.
ഞങ്ങൾ സെക്കന്റ് ഇയർ ബിബിഎ ആണ്
നിങ്ങൾ ഏതാ ഡിപ്പാർട്മെന്റ്?”
“ഞങ്ങളും ബിബിഎ ആണ്”
ഇസപറയുന്നതിനു മുൻപേ റബേക്ക ചാടികേറി
പറഞ്ഞു.
“അപ്പൊ ശരി പിന്നീട് വിശദമായി പരിചയപ്പെടാം ഒരേ ഡിപ്പാർട്മെന്റ് അല്ലെ.
കാണാം കേട്ടോ.”
എന്നു പറഞ്ഞു അവർ പോയതും ഇസയും റബേക്കയും കാന്റീനിലേക്കൊന്ന് തിരിഞ്ഞുനോക്കി.
ഇനി അവിടെ നിന്നിട്ട് കാര്യമില്ലാത്തതുകൊണ്ട് കോളേജിനു പുറത്തെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.
തുടരും……