ഒരു നിമിഷത്തേക്ക് അവൾ മൗനമായി ഇരുന്നു കുളത്തിലേക്ക് നോക്കി കൊണ്ടിരുന്നു..
പിന്നെ പതിയെ മൗനം വെടിഞ്ഞവൾ സംസാരിച്ചു തുടങ്ങി..
“ചേച്ചി ഏട്ടൻ സ്വന്തമാക്കാൻ കൊതിച്ചിരുന്ന ഒരു പെണ്ണുണ്ട്..
ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് ഏട്ടൻ അവളെ ആദ്യമായി ബസിൽ വെച്ച് കണ്ടത്..
നീല ചുരിദാർ അണിഞ്ഞു പാറി പറക്കുന്ന മുടിയിഴകളെ വിരലുകളാൽ കോതി ഒതുക്കി കൊണ്ട് നിൽക്കുന്ന കറുത്ത വട്ടപ്പൊട്ടു കുത്തിയ ആ സുന്ദരി പെണ്ണ് ആദ്യ കാഴ്ച്ചയിൽ തന്നെ ഏട്ടന്റെ മനസ്സിൽ പതിഞ്ഞത്രേ….
അന്ന് തൊട്ടു പിന്നെ എന്നും അവളെ കാണാൻ മാത്രമായി ഏട്ടൻ ആ ബസിൽ കേറാൻ തുടങ്ങി….
പക്ഷേ അവൾ ഒരിക്കൽ പോലും ഏട്ടനെ ശ്രദ്ധിച്ചിരുന്നില്ല..
എന്നിട്ടും ഏട്ടൻ പതിവ് കാഴ്ച്ച മുടക്കിയില്ല..
ഓരോ ദിവസം കഴിയും തോറും മനസ്സിൽ അവളോടുള്ള ഇഷ്ടം കൂടി കൂടി വന്നു കൊണ്ടേയിരുന്നു….
പക്ഷേ അത് തുറന്നു പറയാനുള്ള ധൈര്യം മാത്രം ഏട്ടന് അന്ന് ഇല്ലാതെ പോയി…..
അങ്ങനെ അവളുടെ പേരോ നാളോ ഒന്നുമറിയാതെ അവളെ സ്നേഹിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഒരു ദിവസം ഏട്ടന്റെ കൂട്ടുകാരി രശ്മിയെ അവളോടൊപ്പം ബസിൽ വെച്ച് ഏട്ടൻ കണ്ടത്..
അതോടെ രശ്മി വഴി ആ പെണ്ണിനെ കുറിച്ച് എല്ലാം ഏട്ടൻ അറിഞ്ഞു..
അന്ന് ഏട്ടന്റെ ഹൃദയം തകർക്കുന്ന ഒരു കാര്യം കൂടി രശ്മി ഏട്ടനോട് പറഞ്ഞു..
ആ ആ പെണ്ണിന് മറ്റൊരു പ്രണയം ഉണ്ടെന്ന്…..
പെണ്ണിന്റെ മുറച്ചെറുക്കനുമായി തന്നെ.. മാത്രമല്ല അവരുടെ കല്യാണം കുട്ടിക്കാലം തൊട്ടു വീട്ടുകാർ വാക്കാൽ പറഞ്ഞു ഉറപ്പിച്ചിരുന്നത് ആണെന്നു കൂടി അറിഞ്ഞതോടെ ആ പ്രണയം തന്റെ മനസ്സിനുള്ളിൽ കുഴിച്ചു മൂടാൻ ഏട്ടൻ ശ്രമിച്ചു..
പക്ഷേ അത് അത്ര എളുപ്പമല്ല എന്ന് ഏട്ടൻ തിരിച്ചറിഞ്ഞു..
കാരണം അത്രമേൽ ആഴത്തിൽ മനസ്സിനുള്ളിലേക്ക് വേരിറങ്ങിയ പ്രണയമായിരുന്നു അവളോട് ഏട്ടന്……
അതുകൊണ്ട് തന്നെ അവളുടെ ഓരോ കാര്യങ്ങളും രശ്മി വഴി ഏട്ടൻ അറിഞ്ഞു കൊണ്ടിരുന്നു..
അതിനിടയിൽ ആണ് ജാതക ദോഷത്തിന്റെ പേരിൽ ആ പെണ്ണിന്റെ കല്യാണം മുടങ്ങി എന്നറിഞ്ഞത്..
പിന്നെ ഒന്നും ആലോചിച്ചില്ല കുറുപ്പ് വഴി ആ പെണ്ണിന്റെ ജാതകം വാങ്ങിപ്പിച്ചു ഒത്തുനോക്കിച്ചു ചേർച്ച വരുത്താനായി സ്വന്തം ജാതകം പോലും തിരുത്തിച്ചു..
എന്നിട്ടാണ് ആ പെണ്ണിനെ പെണ്ണ് കാണാൻ വന്നതും ഒടുവിൽ അവളെ സ്വന്തമാക്കിയതും..
“ഡി നീയി പറഞ്ഞു വരുന്നത്….
“അതേ ചേച്ചി.. ഏട്ടൻ സ്നേഹിച്ചിരുന്ന ആ പെണ്ണ് മാറ്റാരുമല്ല ചേച്ചി തന്നെ ആയിരുന്നു..
ഒരിക്കൽ അവിടെ വന്നപ്പോൾ ആണ് ഏട്ടൻ എന്നോട് എല്ലാം തുറന്നു പറഞ്ഞത്…..
ചേച്ചി ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുമ്പോഴും ആ പാവം ചേച്ചിയെ സ്നേഹിച്ചു കൊണ്ട് തന്നെ അല്ലേ ഇരുന്നത്..
ഒരിക്കൽ എങ്കിലും വാക്കു കൊണ്ടെങ്കിലും വേദനിപ്പിച്ചിരുന്നോ.. ഇല്ലല്ലോ..??
എല്ലാം തുറന്നു പറയാൻ ഞാൻ അന്നേ ഏട്ടനോട് പറഞ്ഞതാണ് പക്ഷേ ഏട്ടൻ കേട്ടില്ല എന്നു മാത്രമല്ല പറയാൻ എന്നെകൊണ്ട് ഒട്ടു സമ്മതിച്ചുമില്ല….
എന്നെങ്കിലും ഒരിക്കൽ ചേച്ചി ഏട്ടനെ സ്നേഹിച്ചു തുടങ്ങുമെന്നും അന്ന് എല്ലാം തുറന്നു പറഞ്ഞോളാം എന്നാണ് ഏട്ടൻ പറഞ്ഞത്..
പക്ഷേ അതിനോട് ഇടക്ക് നിങ്ങൾക്കിടയിൽ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് ഒരുപക്ഷേ ഏട്ടൻ പോലും കരുതി കാണില്ല…..
എല്ലാത്തിനും കാരണം ചേച്ചിയുടെ എടുത്തു ചാട്ടവും ദേഷ്യവുമാണ്……
അവളത് പറയുമ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു….
“പിന്നെ ചേച്ചി ഞാൻ നാളെ പോവുട്ടോ.. ഇനി എന്ത് വേണമെന്ന് ചേച്ചി തീരുമാനിക്ക്..
ഒന്ന് പറയാം ഏട്ടനൊരു പാവമാണ് അതിനെ ഇനിയും വേദനിപ്പിക്കരുത് എന്നും പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി നടന്നു….
അവൾ നടന്നകലു മ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു…..
എത്ര അവഗണിച്ചിട്ടും ആട്ടിപ്പായിച്ചിട്ടും എന്നെ നെഞ്ചോട് ചേർത്തു പിടിക്കാൻ കൊതിച്ചിരുന്ന സ്നേഹത്തെയാണല്ലോ ഭഗവതി ഞാൻ മുറിവേൽപ്പിച്ചത്….
ആ മനസ്സ് വേദനിപ്പിച്ചതിന് എന്ത് പരിഹാരമാണ് എനിക്ക് ഇനി ചെയ്യാനാവുക..
എല്ലാം അറിഞ്ഞും മനസ്സിലാക്കിയും വന്നപ്പോളേക്കും ഒരുപാട് വൈകി പോയിരിക്കുന്നു..
ഇനിയിപ്പോൾ ആ കാൽക്കൽ വീണൊന്നു മാപ്പ് പറയാതെ എന്റെ മനസ്സിന് ഒരു സമാധാനം കിട്ടില്ല എന്നെനിക്ക് തോന്നി..
കുറ്റബോധം നെഞ്ചിലൊരു വിങ്ങലായി എന്നിലേക്ക് പടർന്നു കയറുക യായിരുന്നു…..
മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു..
എന്റെ സ്നേഹത്തിന് ഒട്ടും അർഹത ഇല്ലാത്ത ഒരാൾക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്ന തിനിടയിൽ എന്റെ സ്നേഹത്തിനായി കൊതിച്ച ഏട്ടന്റെ മനസ്സ് ഞാൻ കാണാതെ പോയി..
ഇനിയും ആ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല എന്നെന്റെ മനസ്സ് പറഞ്ഞു..
കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണീർത്തുള്ളികൾ മെല്ലെ തുടച്ചു കൊണ്ടു ഞാൻ മുറിയിലേക്ക് നടന്നു..
ചാരിയിട്ടിരുന്ന മുറിയുടെ വാതിൽ തുറന്നു ഞാൻ മുറിക്കുള്ളിലേക്ക് കടന്നു..
ഏട്ടൻ നല്ല ഉറക്കത്തിൽ ആയിരുന്നു….
കുറച്ചു സമയം ഞാനാ മുഖത്തേക്ക് നോക്കി നിന്നു കൊണ്ട് ചെയ്തു പോയ തെറ്റുകളെ കുറിച്ച് ഓർത്തു മനസ്സ് കൊണ്ട് ഒരായിരം വട്ടം ഞാൻ മാപ്പ് ചോദിച്ചു..
പതിയെ ആ കാലുകളിൽ തൊട്ടതും ഏട്ടൻ കണ്ണ് തുറന്നു എന്നെ നോക്കി..
“എന്താടി കാലുവാരാൻ നോക്കുവാണോ..??
“അല്ല നിങ്ങളുടെ ഈ കാൽ എങ്ങനെ ഒടിക്കാം എന്ന് ചിന്തിച്ചു നിന്നതാണെന്ന്
ചെറിയൊരു ദേഷ്യം നടിച്ചു ഞാൻ മറുപടി കൊടുത്തു..
“എനിക്കറിയാം നീ അതും ചെയ്യും അതിൽ അപ്പുറവും ചെയ്യും…..
“ഓഹോ അപ്പോൾ പിന്നെ എനിക്ക് കാര്യങ്ങൾ എളുപ്പമായല്ലോ ഇനി ധൈര്യമായി ഒടിക്കാല്ലോ.. എന്നും പറഞ്ഞു ഞാൻ ചിരിച്ചു..
“കൂടുതൽ കിണിക്കല്ലേ.. നീ ആ ശ്രീക്കുട്ടിയെ ഇങ്ങ് വിളിക്ക് എനിക്കൊന്നു എഴുന്നേറ്റു നടക്കണം..
“എന്തിനാണ് ശ്രീക്കുട്ടിയെ വിളിക്കുന്നത് ഞാൻ പോരെ..??
“പോരാ നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല….
“ഓ ചിലരെ പോലെ ബസിൽ വെച്ച് കണ്ടു പരിചയമുള്ള പെണ്ണിന് വേണ്ടി ജാതകം വരെ തിരുത്തി അവളെ കെട്ടുന്ന കള്ളത്തരം ഒന്നും നമുക്ക് അറിയില്ലേ എന്നും പറഞ്ഞു ഞാൻ ഏട്ടനെ ഏറു കണ്ണിട്ട് ഒന്ന് നോക്കി….
അതുകേട്ടു ഏട്ടൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും
കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞല്ലോ എന്ന ചമ്മൽ ആയിരുന്നു പിന്നീട് ആ മുഖത്ത്….
അതുകണ്ടു എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഒരുവിധം ചിരി അടക്കി പിടിച്ചു നിന്നു..
“അതേ വാ ഞാൻ എഴുന്നേൽ പ്പിക്കാം എന്നും പറഞ്ഞു ഞാൻ ശിവേട്ടനെ പിടിച്ചു എഴുന്നേൽപ്പിച്ചു..
ആ കൈയെടുത്തു എന്റെ തോളിൽ വെച്ചു കൊണ്ട് പതുക്കെ നടത്തിച്ചു….
അതിനിടയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി….
ആ കണ്ണിൽ ഞാനെന്റെ മുഖം കണ്ടു….
എന്റെയുള്ളിൽ ഞാനറിയാതെ എവിടെയോ പ്രണയത്തിന്റെ പുതുനാമ്പുകൾ കിളിർത്തു തുടങ്ങിരുന്നു..
“ഹലോ എന്താ ഇവിടെ രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കി കളിക്കുവാണോ എന്നും ചോദിച്ചു കൊണ്ട് ശ്രീക്കുട്ടി വന്നപ്പോഴാണ് ഞങ്ങൾ നോട്ടം മാറ്റിയത്..
“ഡി കുരുപ്പേ നിന്നെ ഞാൻ കാണാൻ ഇരിക്കു വായിരുന്നു..
നിന്നോട് എന്തെങ്കിലും പറഞ്ഞാൽ ഉടനെ നീ അത് ലോകം മുഴുവൻ പബ്ലിസിറ്റി ആക്കുമ ല്ലോടി..
“ഞാനോ.. ഞാനെന്ത് ചെയ്തു ശിവേട്ടാ..
“നീ എന്നെക്കൊണ്ടൊന്നും പറയിക്കരുത്….
ഇനി മേലാൽ നിന്നോട് ഒരു കാര്യവും ഞാൻ പറയില്ല..
“അയ്യോ ശിവേട്ടാ പിണങ്ങല്ലേ..
ഞാൻ ഏട്ടന്റെ പാവം അനിയത്തി കുട്ടിയല്ലേ..
“ഉവ്വ കൂടുതൽ സോപ്പൊന്നും വേണ്ട..
“ഓ ഞാൻ സോപ്പിടാൻ ഒന്നുമില്ലേ..
പിന്നെ ചിലർക്കൊക്കെ എന്തോ ഒരു മാറ്റം ഞാൻ കാണുന്നുണ്ട് എന്നും പറഞ്ഞു ശ്രീക്കുട്ടി എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ അവളെ നോക്കി കണ്ണുരുട്ടി..
“അതേ ശിവേട്ടാ ഞാൻ ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല..
അല്ലെങ്കിൽ തന്നെ നിങ്ങൾ ഭാര്യയും ഭർത്താവും തമ്മിൽ ഒരുമിച്ചു നിൽക്കുന്നിടത്ത് എനിക്കെന്ത് കാര്യം എന്നും പറഞ്ഞവൾ ചിരിച്ചു കൊണ്ട് നടക്കാനൊരുങ്ങി..
“ഏത് ഭാര്യ..??ഏത് ഭർത്താവ്..??
നീ ഇവിടെ നിൽക്കെടി എന്നും പറഞ്ഞു കൊണ്ട് ഏട്ടൻ അവളെ പിടിച്ചു നിർത്തി..
“അതെന്താ ശിവേട്ടാ ഏട്ടൻ അങ്ങനെ പറഞ്ഞത് എന്നും ചോദിച്ചു ശ്രീക്കുട്ടി അടുത്തേക്ക് വന്നു..
“മോളെ മനസ്സ് കൊണ്ടു ആയില്ലെങ്കിലും പോലും താലി ചരട് കൊണ്ടെങ്കിലും ഭാര്യയും ഭർത്താവും എന്നൊരു ബന്ധം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു..
അതും പൊട്ടിച്ചെറി ഞ്ഞതോടെ എല്ലാ ബന്ധവും അവിടെ അവസാനിച്ചു എന്നും പറഞ്ഞു കൊണ്ട് ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി..
മറുപടി ഒന്നും പറയാനാവാതെ ചെയ്തു പോയ തെറ്റിനെ കുറിച്ച് ഓർത്തു തല താഴ്ത്തി ഞാൻ നിന്നു..
“ഏട്ടാ തെറ്റ് പറ്റാത്തവരായി ആരും തന്നെ ഇല്ല..
പിന്നെ ഏട്ടനെ ഉപദേശിക്കാൻ ഞാൻ ആളല്ല..
എങ്കിലും പറയുവാണ് വാശിയും എടുത്തു ചാട്ടവും കുടുംബ ജീവിതത്തിൽ ഉണ്ടാവരുത്.. അതിന്റെ അവസാനം പിന്നെയൊരു ദുരന്തം ആയി മാറും..
“ഹേ ഇല്ല മോളെ ഞാൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞു.. അതാണ് എല്ലാവർക്കും നല്ലതെന്ന് എനിക്ക് തോന്നുന്നത് എന്ന് പറഞ്ഞു കൊണ്ട് ശിവേട്ടൻ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ മനസ്സൊന്നു പതറി..
കാറ്റു പിടിച്ച പട്ടം പോലെ പല ചിന്തകളും മനസ്സിലൂടെ പാറി പറന്നു…..
ഒരുപക്ഷേ ഡിവോഴ്സ് തന്നെയാവും ഏട്ടന്റെ മനസ്സിൽ ഉള്ളത്..
മുൻപ് എപ്പോഴോ ഞാനും അത് ആഗ്രഹിച്ചിരുന്നത് ആണ് പക്ഷേ ഇപ്പോൾ എനിക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല….
ഉള്ളിൽ എന്തോ ഒരു വിഷമം പോലെ….
നെഞ്ചിൽ ആകെ ഒരു നീറ്റൽ..
ഒന്നും മിണ്ടാതെ ഞാൻ ഏട്ടനുമായി മുറ്റത്തേക്ക് ഇറങ്ങി..
അതിനിടയിൽ ആണ്
മുറ്റത്തിന് കിഴക്ക് വശത്തായി നിന്നിരുന്ന മുല്ലയിൽ നിന്നും വിടരാനായി കൊതി പൂണ്ടു നിന്നിരുന്ന മുല്ല മൊട്ടുകൾ നിലത്ത് വീണു കിടക്കുന്നത് ഞാൻ കണ്ടത്….
ഏട്ടനുമായി പതിയെ അങ്ങോട്ടേക്ക് നടന്നു..
താഴെ കിടന്നിരുന്ന മുല്ലമൊട്ടുകൾ കുനിഞ്ഞു ഞാൻ കൈയിലെടുത്തു മണത്തു നോക്കി..
ഇനിയും അതിന്റെ സുഗന്ധം പോയിട്ടില്ല..
പുതു സ്വപ്നങ്ങളും നെഞ്ചിലേറ്റി വിടരാൻ കൊതിച്ച ആ പൂക്കളെ പോലെയാവുമോ ഇനി എന്റെ ജീവിതവും…..
മനസ്സിന്റെ താളം തെറ്റിക്കുന്ന ചിന്തകൾ വീണ്ടും എന്റെയുള്ളിൽ നിറഞ്ഞു….
“അതേ പൂവും പിടിച്ചു നിന്നു കൊണ്ട് നീ സ്വപ്നം കാണുവാണോ..
മഴ പെയ്യും മുൻപ് എന്നെ ഒന്ന് അകത്തേക്ക് കേറ്റു എന്ന് ഏട്ടൻ പറയുമ്പോൾ ആണ് എന്റെ ചിന്തകളിൽ നിന്നും ഞാൻ ഉണർന്നത്..
“മഴയോ എവിടെ..??
“എന്റെ നെഞ്ചത്ത്.. സ്വപ്നം കണ്ടു കൊണ്ട് നിൽക്കാതെ നീ ആകാശത്തേക്ക് ഒന്ന് നോക്കെടി കാർമേഘം കണ്ടില്ലേ..
മിക്കവാറും ഉടനെ തന്നെ നല്ലൊരു മഴ പെയ്യും….
“ഓ കാർമേഘം ഉണ്ടെന്ന് കരുതി മഴ പെയ്യണം എന്നുണ്ടോ..??
ഹാ എന്തായാലും ഇനി കാലാവസ്ഥ നിരീക്ഷകൻ പറഞ്ഞത് കേട്ടില്ല എന്ന് വേണ്ട എന്നും പറഞ്ഞു ഞാൻ ഏട്ടനെ പിടിച്ചു അകത്തേക്ക് കയറ്റിയതും മഴക്ക് വഴിയൊരുക്കി കൊണ്ട് തണുത്ത കാറ്റ് മെല്ലെ വീശി..
തണുപ്പിന്റെ കുളിരണിയിച്ചു കൊണ്ട് മഴത്തുള്ളികൾ മെല്ലെ മണ്ണിൽ പതിച്ചു തുടങ്ങി..
മിന്നലിന്റെ അകമ്പടിയോടെ മഴ ശക്തി പ്രാപിച്ചു കൊണ്ട് തിമിർത്തു പെയ്തു തുടങ്ങി..
“ഹും ഞാൻ പറഞ്ഞില്ലേ മഴ പെയ്യുമെന്ന്.. എന്നിട്ടിപ്പോൾ എന്തായി…..
ഇപ്പോൾ കേറിയില്ലാ യിരുന്നു എങ്കിൽ കാണാമായിരുന്നു വയ്യാത്ത കാലും വെച്ചു ഞാൻ ഈ മഴ മുഴുവൻ നനയേണ്ടി വന്നേനെ..
“ഓ പിന്നെ ഈ മഴ നനഞ്ഞെന്ന് വെച്ചു എന്താണ് കുഴപ്പം..??
സർ ഉരുകി പോവാത്തൊന്നും ഇല്ലല്ലോ..??
“ദേ പെണ്ണേ വെറുതെ എന്നെ ചൊറിയാൻ വരരുത്..
“ചൊറിഞ്ഞാൽ ഇയാളെന്നെ മൂക്കിൽ കയറ്റുമോ….
“ഡി കോപ്പേ എന്റെ കാലൊന്ന് ശെരിയാവട്ടെ എന്നിട്ട് നിന്നെ കാണിച്ചു തരാമെടി..
“പിന്നെ ഇയാൾ എന്നെ അങ്ങ് ഒലത്തും ഒന്ന് പോ മനുഷ്യാ എന്നും പറഞ്ഞു ഞാൻ ചിരിച്ചു..
സത്യത്തിൽ ഏട്ടനെ വെറുതെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി സംസാരിച്ചത് ആണ്..
ഏട്ടന് അപ്പോൾ ശെരിക്കും ദേഷ്യം വന്നെന്ന് തോന്നി.. എന്നെ തുറിച്ചൊന്നു നോക്കി അപ്പോഴേക്കും അമ്മ വന്നത് കൊണ്ടാവും പിന്നെ ഏട്ടൻ ഒന്നും മിണ്ടിയില്ല..
“എന്താ ഇവിടെ രണ്ടും കൂടി ഒരു ബഹളം..
“ഒന്നൂല്ല അമ്മേ ചുമ്മാ തമാശക്ക് ഓരോന്ന് പറഞ്ഞതാണ്..
“മ്മ്മം അല്ല മോളെ ഞാനിപ്പോൾ ആണ് ശ്രദ്ധിച്ചത് നിന്റെ കഴുത്തിൽ കിടന്ന താലി എന്തിയെ..??
അപ്രതീക്ഷിതമായുള്ള അമ്മയുടെ ആ ചോദ്യം കേട്ട് ശെരിക്കും ഞാൻ ഞെട്ടി പോയി..
അമ്മയോട് എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുഴങ്ങി നിന്നു….
താലി ഞാൻ പൊട്ടിച്ചെറിഞ്ഞു എന്നറിഞ്ഞാൽ പിന്നെ അമ്മയും എന്നെ വെറുക്കും ഒരുപക്ഷേ എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടെന്നും ഇരിക്കും..
എന്റെ ഭഗവതി സത്യം ഞാൻ എങ്ങനെ അമ്മയോട് പറയും..
നിസ്സഹായത നിറഞ്ഞ കണ്ണുകളോടെ ഞാൻ ശിവേട്ടനെ ഒന്ന് നോക്കി..
ദേഷ്യം കലർന്ന ഭാവത്തിൽ തന്നെ ഏട്ടൻ എന്നെ നോക്കി ഇരിക്കുവാണ്..
ആ ഒരു നിമിഷം എല്ലാം അവസാനിക്കാൻ പോവാണെന്നു എനിക്ക് തോന്നി..
എന്റെ ഹൃദയമിടിപ്പിന് വേഗതയേറി തുടങ്ങി ..
(തുടരും…)
(സ്നേഹപൂർവ്വം…ശിവ )
(ശ്രീലക്ഷ്മി ശിവയെ പ്രേമിച്ചു തുടങ്ങിയത് എനിക്ക് എന്തോ ഇഷ്ടമായില്ല അതുകൊണ്ട് രണ്ടിനെയും തമ്മിൽ തെറ്റിക്കാനുള്ള പുതിയ കുരുട്ട് ബുദ്ധിയുമായി അടുത്ത പാർട്ടിൽ വീണ്ടും കാണാം )
randalum snehich kayinn. Last Shiva ye marippikkanano plan
പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു… 😁😁😁😁 👊👊അവരെ തമ്മിൽ തെറ്റിക്കാൻ നോക്കാണല്ലേ😒
Avare thetikkallee plzzz🙏🏻🙏🏻 Shivayalle hero… Sreelakshmikk shiva mathy please……🙏🏻🙏🏻