ശ്രീലക്ഷ്മി – ഭാഗം 9

  • by

9481 Views

sreelakshmi shiva novel

ഒരു എടുത്തു ചാട്ടത്തിന് താലി പൊട്ടിച്ചതിനെ കുറിച്ച് ഓർത്തെന്റെ മനസ്സ് നീറി..

ഏട്ടന്റെ ഇപ്പോളുള്ള ഈ അവഗണന പോലും ഞാൻ വരുത്തി വെച്ചത് ആണ്..

അത്രയേറെ ഞാൻ ഏട്ടനെ വേദനിപ്പിച്ചിട്ടുണ്ട്..

കുറ്റബോധം കൊണ്ടാവും ഏട്ടനോട് തോന്നിയ ദേഷ്യത്തിന്റെ മഞ്ഞു എന്റെ ഉള്ളിൽ  ഉരുകി തുടങ്ങി എന്നെനിക്ക് മനസ്സിലായി..

ഉള്ളിൽ ഇതുവരെ തോന്നാത്ത എന്തൊക്കെയോ പറഞ്ഞറിയിക്കാൻ ആവാത്ത ഫീൽ ഏട്ടനോട് തോന്നുന്നുണ്ട്..

ഇനി എന്തായാലും എന്റെ ഭാഗത്ത്‌ നിന്നും ഏട്ടന്റെ മനസ്സ് വേദനിപ്പിക്കുന്ന ഒന്നും ഉണ്ടാവരുത് എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു നിൽക്കുമ്പോഴാണ് മുറ്റത്തു ഒരു കാർ വന്നു നിന്ന ശബ്ദം കേട്ടത്..

ആരെന്നറി യാനായി ഞാൻ പോയി നോക്കിയപ്പോൾ കണ്ടത് അച്ഛനെയും അമ്മയെയും ശ്രീക്കുട്ടിയെയും ആണ്..

ഏട്ടന് ആക്‌സിഡന്റ് പറ്റിയ കാര്യം ഞാൻ അവരെ വിളിച്ചു പറഞ്ഞിരുന്നു..

അത്  കൊണ്ട് അവർ ഏട്ടനെ കാണാൻ വന്നതാവും….

അവരെ കണ്ടതും സന്തോഷം കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു..

“അതേ കൂടുതൽ സ്നേഹപ്രകടനം ഒന്നും വേണ്ട ഞങ്ങൾ ഏട്ടനെ കാണാൻ ആണ് വന്നത്..

അല്ലാതെ ഭവതിയെ അല്ല എന്നും പറഞ്ഞു ശ്രീക്കുട്ടി എന്റെ നേരെ ദേഷ്യപ്പെട്ടു..

“അതെന്താടി നീ അങ്ങനെ പറഞ്ഞത്..??

“പിന്നെങ്ങനെ പറയണം..??

കല്യാണം കഴിഞ്ഞു ഇങ്ങോട്ട് വന്നതിൽ പിന്നെ  ഒരിക്കൽ എങ്കിലും ചേച്ചി അങ്ങോട്ട്‌ ഒന്ന് വന്നോ.. ഇല്ലല്ലോ..??

ഇടക്ക് എങ്കിലും ഞങ്ങളെ വന്നൊന്ന് അന്വേഷിക്കാ മായിരുന്നു..

“ഡി അതുപിന്നെ ഓരോരോ തിരക്ക് കാരണം ഞാൻ വരാഞ്ഞത് ആണ്..

“ഓ എന്ത് തിരക്ക്..?? എന്നിട്ട് ഏട്ടൻ വരാറുണ്ടാ യിരുന്നല്ലോ..

ഏട്ടന് ഇല്ലാത്ത എന്ത് തിരക്ക് ആണ് ചേച്ചിക്ക് ഉണ്ടായിരുന്നത്..??

“ആര് ശിവേട്ടനോ..??

“അതേ ശിവേട്ടൻ തന്നെ അല്ലാതെ വേറെ ഏത് ഏട്ടൻ വരാനാണ്..

അവൾ പറയുന്നത് കേട്ടപ്പോൾ ശെരിക്കും ഞാൻ അത്ഭുതപ്പെട്ടു പോയി കാരണം നാട്ടിൽ പോയ കാര്യം ഒന്നും  ഒരിക്കൽ പോലും  ഏട്ടൻ  പറഞ്ഞിട്ടില്ല..

പലപ്പോഴും നമുക്ക്  നിന്റെ  നാട്ടിലൊക്കെ ഒന്ന് പോയി വരാം എന്ന് പറഞ്ഞിരുന്നു..

പക്ഷേ അപ്പോളൊക്കെ നാട്ടിലേക്ക് പോയാൽ അവിടെ വെച്ച് എങ്ങാനും  ഹരിയേട്ടനെ കാണേണ്ടി വന്നാലോ എന്നോർത്ത്  ഞാൻ ഒഴിഞ്ഞു മാറിയിരുന്നു..

പക്ഷേ അതിന്റെ പേരിൽ ഏട്ടൻ എന്നെക്കൂടാതെ ഒറ്റക്ക്  പോവുമെന്ന് ഞാൻ കരുതിയില്ല….

“അതേ വന്നു കേറിയപ്പോൾ തന്നെ രണ്ടും  അടി കൂടി നിൽക്കാതെ അകത്തേക്ക് വരാൻ നോക്കെന്നും പറഞ്ഞു അമ്മ ഞങ്ങളെ വിളിച്ചു….

അത് കേട്ടതും

“മാറിക്കേടി ചേച്ചി ഞാൻ എന്റെ ഏട്ടനെ കാണട്ടെ എന്നും പറഞ്ഞു കൊണ്ട്  അവളെന്നെ തള്ളി അകത്തേക്ക് ഓടി..

ഞങ്ങൾ മുറിയിൽ ചെല്ലുമ്പോൾ ശിവേട്ടൻ കട്ടിലിൽ പേപ്പർ വായിച്ചു കിടപ്പുണ്ടായിരുന്നു…..

പെട്ടെന്ന് അച്ഛനെയും അമ്മയെയും ശ്രീക്കുട്ടിയെയും കണ്ടപ്പോൾ സന്തോഷം കൊണ്ട്  ഏട്ടന്റെ മുഖത്തൊരു  പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു..

“ഹാ എല്ലാവരും ഉണ്ടല്ലോ..

ഡി കുരിപ്പേ നീയും വന്നോ..??

“പിന്നെ എന്റെ ഏട്ടനെ  കാണാൻ ഞാൻ വരാതെ പിന്നെ മറ്റാര് വരാനാണ്.. എന്നും പറഞ്ഞു ശ്രീക്കുട്ടി ഏട്ടന്റെ അടുത്തേക്ക് ചെന്നു ….

“ഉവ്വ ഉവ്വേ..”

“അല്ല ശിവേട്ടാ .. സത്യം പറ ഇത് ആക്‌സിഡന്റ് ആണോ അതോ എന്റെ  ചേച്ചി തല്ലി ഒടിച്ചത് ആണോ..?

“ഒന്ന് പോടീ പെണ്ണേ ആക്‌സിഡന്റ് തന്നെയാണ് എന്നും പറഞ്ഞു ഏട്ടൻ ചിരിച്ചു..

“പക്ഷേ കണ്ടിട്ട് ആക്‌സിഡന്റ് ആണെന്ന് തോന്നുന്നില്ല അതു കൊണ്ട് ചോദിച്ചത് ആണ് എന്നും പറഞ്ഞു ശ്രീക്കുട്ടി ചിരിച്ചു..

“ഓ ഈ പെണ്ണിന്റെ നാക്കിന് ഒരു ലൈസൻസും ഇല്ലല്ലോ ഈശ്വരാ..

ഇവളെ കെട്ടാൻ പോവുന്നവന്റെ  കാര്യം ഓർക്കുമ്പോളാണ്  എനിക്ക് സങ്കടം തോന്നുന്നത് എന്നു ഞങ്ങളുടെ അമ്മ ഇടക്ക് കേറി പറഞ്ഞു..

“ഹേ അമ്മ പേടിക്കണ്ട ഇതുപോലെ കെട്ടിയവന്റെ ഒരു കാലായിട്ട് ഞാൻ  മിച്ചം വെക്കില്ല ഒടിക്കുന്നേൽ  രണ്ടു കാലും ഉറപ്പായും തല്ലി ഒടിച്ചിരിക്കും എന്നും പറഞ്ഞു അവൾ ഇളിഞ്ഞ ചിരി പാസ്സാക്കി..

അത് കേട്ട് എല്ലാവരും ചിരിച്ചു പോയി..

പിന്നെ എല്ലാവരും കൂടി വിശേഷങ്ങൾ ഒക്കെ പങ്കു വെച്ചു തുടങ്ങി..

ഉച്ച ഭക്ഷണം ഒക്കെ കഴിച്ചു വൈകുന്നേരത്തോടെ അച്ഛനും അമ്മയും ശ്രീക്കുട്ടിയും പോവാനായി ഇറങ്ങി….

രണ്ടു ദിവസം കഴിഞ്ഞു പോവാം എന്ന് ഞാനും ഏട്ടനും അമ്മയും ഒക്കെ കൂടി  നിർബന്ധിച്ചു…

ഒടുവിൽ എനിക്ക് കൂട്ടായി കുറച്ചു ദിവസം വേണമെങ്കിൽ ശ്രീക്കുട്ടി ഇവിടെ നിൽക്കട്ടെ എന്നും പറഞ്ഞു അവളെ നിർത്തിയിട്ടു അവർ യാത്ര പറഞ്ഞു ഇറങ്ങി..

ഒരു തരത്തിൽ പറഞ്ഞാൽ  ശ്രീക്കുട്ടി കൂടെ നിൽക്കാൻ തയ്യാറായതിൽ എനിക്ക് ആശ്വാസം തോന്നി..

മനസ്സ് തുറന്നു സംസാരിക്കാൻ ഒരാളായല്ലോ..

വായാടി പെണ്ണായത് കൊണ്ട് തന്നെ വന്നപ്പോൾ മുതൽ നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് വാ  തോരാതെ അവൾ സംസാരിച്ചു കൊണ്ടേയിരുന്നു..

ഞാനും അമ്മയും ഏട്ടനും കൂടി അതെല്ലാം കേട്ടിരുന്നു….

അതിനിടയിൽ  അവളെ ദേഷ്യം പിടിപ്പിക്കാനായി  ഓരോന്ന് പറഞ്ഞു ഏട്ടൻ അവളെ കളിയാക്കുകയും ചെയ്തു..

അവൾ ആണെങ്കിൽ അതിനൊക്കെ  തക്ക  മറുപടിയും കൊടുത്തു..

ചുരുക്കം പറഞ്ഞാൽ അവൾ വന്നതോടെ  കളിയും ചിരിയുമായി  തറവാട്ടിൽ ഒരാളനക്കം ഉണ്ടായെന്നു തന്നെ പറയാം..

——————————————————–

വന്ന അന്ന് മുതൽ എന്റെ ഏട്ടന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു ഉത്തരവാദിത്തം ഏറ്റെടുത്തു ഏട്ടന് മരുന്നും ഭക്ഷണവും ഒക്കെ കൊടുത്തത് അവളായിരുന്നു….

എന്നെ കൊണ്ടൊന്നും ചെയ്യിച്ചില്ല..

അതുകൊണ്ട് ഇപ്പോൾ എന്തിനും ഏതിനും ഏട്ടന്  അവൾ മതി….

അവൾ വന്നതിൽ പിന്നെ ഏട്ടന് ആകെ ഒരു മാറ്റം പോലെ എനിക്ക്  തോന്നി….

അവളോട്‌ ഓരോന്ന് പറഞ്ഞു കളിയാക്കിയപ്പോഴും അവളുടെ കുട്ടിത്തരങ്ങൾക്കു ഇരുന്നു കൊടുത്തപ്പോളും ഇതുവരെ ഞാൻ കണ്ട ശിവേട്ടനിൽ നിന്നും കളിയും ചിരിയും കുസൃതിയും നിറഞ്ഞ മറ്റൊരു ശിവേട്ടനെ എനിക്കപ്പോൾ കാണാൻ കഴിഞ്ഞു….

അധികം സംസാരിക്കാത്ത പുറമെ ഗൗരവക്കാരൻ എന്ന് തോന്നിയ ആളിന്റെ ഉള്ളിലെ കുട്ടിത്തം മാറാത്ത മനസ്സ് ഞാൻ ആദ്യമായി കണ്ടു..

പിന്നെ അവളുമായി കളിച്ചു ചിരിച്ചു സംസാരിക്കുമ്പോളും എന്റെ അടുക്കൽ മാത്രം ഏട്ടൻ  ഗൗരവം വെച്ചു പുലർത്തിയത്  മാത്രം എന്തോ എനിക്ക്  ഇഷ്ടമായില്ല..

അതും പോരാത്തതിന് ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ചെറിയൊരു കുശുമ്പും തോന്നി തുടങ്ങിയോ എന്നൊരു സംശയവും വന്നു..

അങ്ങനെ ഇരിക്കുമ്പോൾ ആണ് ശ്രീക്കുട്ടി എന്റെ അടുത്തേക്ക് വന്നത്..

“ചേച്ചി ശിവേട്ടനുള്ള ഭക്ഷണം എന്തിയെ..??

മരുന്ന് കൊടുക്കേണ്ടതല്ലേ വേഗം താ….

“അതേ എന്റെ കെട്ടിയോന് എപ്പോൾ ഭക്ഷണം കൊടുക്കണം മരുന്ന് കൊടുക്കണം എന്നൊക്ക എനിക്ക് അറിയാം നീ പഠിപ്പിക്കേണ്ട കേട്ടോ..

“അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്..

“ആ ഇപ്പോൾ അങ്ങനെ പറയാൻ തോന്നി പറഞ്ഞു..

നീ മാറിക്കെ ഞാൻ പോയി ഏട്ടന് ഭക്ഷണം കൊടുക്കട്ടെ എന്നും പറഞ്ഞു അവളെ മാറ്റി നിർത്തി ഭക്ഷണവുമായി ഞാൻ മുറിയിലെത്തി..

“ഇന്നെന്താ ഭക്ഷണവുമായി നീ വന്നത്..  ശ്രീക്കുട്ടി എന്തിയെ..??

“അവൾ അപ്പുറത്ത്‌ ഉണ്ട്..

അല്ല  ഞാൻ ഭക്ഷണം കൊണ്ട് വന്നെന്ന് കരുതി  എന്താണ് കുഴപ്പം..?? ഭക്ഷണം തൊണ്ടയിൽ നിന്നും ഇറങ്ങത്തില്ലേ..??

“ഹേ അങ്ങനെ ഒന്നുമില്ല പിന്നെ  അവളുമായി ഓരോന്ന് സംസാരിച്ചിരുന്നു കഴിക്കാൻ ഒരു പ്രത്യേക സുഖമാണ്..

“ഓ എന്ത് ചുകം..?? നിങ്ങൾക്ക് വേണമെങ്കിൽ കഴിക്ക് അവൾക്ക് അടുക്കളയിൽ പണിയുണ്ട്  ..

ഇങ്ങോട്ട് വന്ന്  നിങ്ങളെ കഴിപ്പിക്കാൻ ഒന്നും പറ്റില്ല എന്നും പറഞ്ഞു ഞാൻ ഏട്ടന്റെ നേരെ ദേഷ്യപ്പെട്ടു..

“ഹാ ശെരി എന്നാൽ  നീ ഭക്ഷണം മേശപ്പുറത്ത് വെച്ചേക്ക്  ഞാൻ അവൾ വന്നിട്ട്  കഴിച്ചോളാം..

“ഓ അവൾ വന്നാലേ ഭക്ഷണം ഇറങ്ങ ത്തൊള്ളായിരിക്കും അല്ലേ..??

നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്യ് എന്നും പറഞ്ഞു ദേഷ്യം കേറി മേശപ്പുറത്തു ഭക്ഷണം വെച്ചു  ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി….

എല്ലാം കണ്ടു ചിരിച്ചു കൊണ്ട് ശ്രീക്കുട്ടി നിൽപ്പു ണ്ടായിരുന്നു….

“എന്താടി നിന്ന് കിണിക്കുന്നത്..??

“ഹേ ഒന്നുമില്ല.. അല്ല ചേച്ചിക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ ഞാൻ അപ്പോഴേ  പറഞ്ഞതല്ലേ ഭക്ഷണം ഞാൻ  കൊണ്ടു പോയി കൊടുക്കാമെന്നു എന്നിട്ട് കേട്ടില്ലല്ലോ..

“ഓ നീയും നിന്റെ ഒരു ഏട്ടനും..

ഒരു കാല് ഒടിഞ്ഞിരുന്നിട്ടും അങ്ങേർക്ക് അഹങ്കാരത്തിനു ഒരു കുറവും ഇല്ല..

ഇങ്ങനെ പോയാൽ മിക്കവാറും അങ്ങേരുടെ  മറ്റേ കാൽ ഞാൻ തല്ലി ഒടിക്കും..

“ഹഹഹ എന്തേ എന്റെ ചേച്ചിപ്പെണ്ണിന് ദേഷ്യം വരുന്നുണ്ടോ..??

എന്നു ചോദിച്ചു കൊണ്ടവൾ എന്റെ കവിളിൽ നുള്ളി..

“ദേ പെണ്ണേ എന്നോട്  കളിക്കാൻ നിൽക്കാതെ പോവാൻ നോക്ക്..

നീ പോയി തമ്പ്രാന് ഭക്ഷണം കൊടുക്കാൻ നോക്ക്  എനിക്ക് അടുക്കളയിൽ പണിയുണ്ട് എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു….

———————————————————

“ശിവേട്ടോ ഇവിടെ ചിലർക്കൊക്കെ കുശുബ് തോന്നി തുടങ്ങിയിട്ടുണ്ട് കേട്ടോ..

“കുശുമ്പോ.. ആർക്ക്..?? എന്തിന്..

“അതുപിന്നെ ഞാൻ തന്നാലേ  ഏട്ടൻ കഴിക്കൂ എന്ന് പറഞ്ഞത്  കേട്ട് ചിലർക്ക് ഒക്കെ  ഭ്രാന്ത് ഇളകിയിട്ടുണ്ട്..

“നീ എന്തൊക്കെയാടി പെണ്ണേ ഈ പറയുന്നത്.. ഭ്രാന്തോ ആർക്ക്..??

“അതുപിന്നെ ഏട്ടാ  ഞാൻ ശ്രീയേച്ചിയുടെ  കാര്യമാണ് പറഞ്ഞത്..

ഞാൻ വന്നാലേ കഴിക്കൂ എന്ന് ഏട്ടൻ പറഞ്ഞത് ചേച്ചിക്ക്  അത്ര ഇഷ്ടമായിട്ടില്ല..

എന്തോ ചെറിയൊരു കുശുമ്പ് ഉള്ളതു പോലെ എനിക്ക് തോന്നി..

പിന്നെ ഏട്ടൻ പറഞ്ഞിരുന്ന പോലെ ഒന്നും  അല്ല ചേച്ചിക്ക് ഇപ്പോൾ  ഒരു മാറ്റമൊക്കെ  ഉണ്ട്….

“അതൊക്കെ നിന്റെ തോന്നൽ ആണ് ശ്രീക്കുട്ടി..

അവൾക്ക് ഒരു മാറ്റവും ഇല്ല.. ചെറിയൊരു സിംപതി ഉണ്ട് അത്രേ ഒള്ളൂ..

“അല്ല ഏട്ടാ.. ചേച്ചിക്ക് ഏട്ടനോട് ചെറിയ ഇഷ്ടം തോന്നി തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്…..

“ഉവ്വ..  ഇഷ്ടം മണ്ണാങ്കട്ട.. അവൾക്ക് എന്നെ സ്നേഹിക്കാൻ ഒന്നും ആവില്ല..

പിന്നെ ഇനി എന്തായാലും അതൊന്നും പറഞ്ഞിട്ട് കാര്യവുമില്ല  മോളെ..

മനസ്സ് കൊണ്ട് ഞാനൊരു തീരുമാനം എടുത്തു കഴിഞ്ഞു ഇനി അത് മാറ്റത്തില്ല..

ഞാൻ കെട്ടിയ താലി പൊട്ടി ച്ചെറിഞ്ഞവളെ എങ്ങനെയാണ്  ഞാനിനി സ്നേഹിക്കുന്നത്..

ഇനി എന്നെക്കൊണ്ട്  അതിന് കഴിയില്ല….

അതുകൊണ്ട്  മോളെ ഇനി അതിനെ കുറിച്ചൊരു സംസാരം നമുക്കിടയിൽ വേണ്ട…..

“ഏട്ടാ അങ്ങനെ പറയല്ലേ..

“പിന്നെ എങ്ങനെ പറയണം..

താലിയുടെ മഹത്വം അറിയാതെ അത് പൊട്ടിച്ചെറിഞ്ഞവളെ ഞാൻ പൂവിട്ടു പൂജിക്കണോ..

“ഏട്ടാ അതുപിന്നെ ചേച്ചി പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തു പോയതാവും…. ഏട്ടന് അതൊന്ന്  ക്ഷെമിച്ചു കൂടെ..??

“പറ്റില്ല മോളെ..മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ  പോലും ഞാൻ ക്ഷെമിച്ചേനെ പക്ഷേ ഇതൊരിക്കലും എനിക്ക്  ക്ഷെമിക്കാൻ ആവില്ല….

“ഏട്ടാ.. ഏട്ടൻ വിചാരിക്കുന്നത് പോലെ അല്ല..

എന്റെ ചേച്ചി ഒരു പാവമാണ്….

ചേച്ചിയെ ഒരിക്കലും വേണ്ടാന്ന് വെക്കരുതേ എന്നു പറഞ്ഞു   കണ്ണുകൾ നിറച്ചവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും എല്ലാം കേട്ടുകൊണ്ട്  നിറകണ്ണുകളോടെ നിൽക്കുന്ന എന്നെയാണ് അവൾ കണ്ടത്…..

“ഹാ ചേച്ചി ഇവിടെ നിൽപ്പു ണ്ടായിരുന്നോ….?

“മ്മം ഞാനിപ്പോൾ വന്നതേയുള്ളു..

അല്ല നീ എന്തിനാടി കരഞ്ഞത്….??

“കരഞ്ഞോ..ഹഹഹ  ആര്?? എന്തിന്..??

“കരഞ്ഞില്ലേ പിന്നെന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്..??

“ഓ അത് എന്റെ കണ്ണിൽ പൊടി പോയതാണ് ചേച്ചി..

അല്ല ചേച്ചിയുടെ കണ്ണെന്താണ് നിറഞ്ഞിരിക്കുന്നത് ….??

“ഓ അതും പൊടി പോയതാണ്….

“ഹഹഹ..പിന്നെ ചേച്ചി എനിക്കൊരു കാര്യം ചോദിക്കാനുണ്ട് എന്നും പറഞ്ഞു കൊണ്ട് അവളെന്റെ  കൈയും പിടിച്ചു കൊണ്ട് നടന്നു.. ഞങ്ങൾ നേരെ തറവാട്ട് കുളത്തിന്റെ കൽപടവിൽ ചെന്നിരുന്നു..

നിലാവിൽ വിരിയാൻ കൊതി പൂണ്ട് നിറയെ ആമ്പൽ കുളത്തിൽ മൊട്ടിട്ട് നിൽക്കുന്നു..

അവളെന്റെ മുഖത്തേക്ക്  ഒന്ന് സൂക്ഷിച്ചു നോക്കി..

“എന്താടി പെണ്ണേ..എന്താണ് നിനക്ക് ചോദിക്കാൻ ഉള്ളത്..??

“അതുപിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ  ചേച്ചി സത്യം പറയണം…..

“ഹാ പറയാം നീ ചോദിച്ചോ..

“അതുപിന്നെ ചേച്ചിക്ക് ശിവേട്ടനെ ഇഷ്ടമാണോ..??

പെട്ടെന്നുള്ള  അവളുടെ ചോദ്യം കേട്ട് എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുഴങ്ങി….

“ഒന്ന് പോയേടി പെണ്ണേ എനിക്ക് വേറേ പണിയുണ്ട് എന്നും പറഞ്ഞു കൊണ്ട്  ഞാൻ എഴുന്നേറ്റു പോവാനൊരുങ്ങി..

“ചേച്ചി പോവല്ലേ.. സത്യം പറ ചേച്ചിക്ക് ശിവേട്ടനെ ഇഷ്ടമാണോ..??

“ഇഷ്ടം മാങ്ങാത്തൊലി.. അല്ല നിനക്കിപ്പോൾ അത് അറിഞ്ഞിട്ട് എന്തിനാണ്..??

“അതുപിന്നെ എനിക്ക് അത് ഇപ്പോൾ  അറിയേണ്ട കാര്യമുണ്ട്….

അപ്പോൾ ചേച്ചിക്ക് ശിവേട്ടനെ ഇഷ്ടം അല്ല അല്ലേ..

ചേച്ചിയുടെ മനസ്സിൽ അപ്പോൾ ഇപ്പോഴും ഹരിയേട്ടൻ ആണല്ലേ….??

“ആ എനിക്ക് അറിയില്ല..

“ഓ അപ്പോൾ പിന്നെ ചേച്ചിക്ക്  ശിവേട്ടനെ ഇഷ്ടമില്ലാത്ത സ്ഥിതിക്ക്  ഏട്ടനോട് ചേച്ചിയെ ഡിവോഴ്സ് ചെയ്തു ആ പെണ്ണിനെ കെട്ടിക്കോളാൻ പറഞ്ഞേക്കാം….

“ആ പെണ്ണോ.. ഏത് പെണ്ണ്  ..??  ശ്രീക്കുട്ടി പറയുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി..

“ഓ അതുപിന്നെ ശിവേട്ടൻ ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു അവളുടെ കാര്യമാണ് പറഞ്ഞത്..

“ങേ.. ഏട്ടന് പ്രേമമോ ആരോട്..??

അവൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്..

അങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്ന പിന്നെ  ആൾ എന്തിന് എന്നെ കെട്ടി എന്നൊരു ചോദ്യം എന്റെ ഉള്ളിൽ അപ്പോൾ  ഉയർന്നു വന്നു..

“മ്മം.. ഏട്ടനും ഉണ്ടായിരുന്നു ചേച്ചി ഒരു പ്രണയം..

അവൾ പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളിൽ അതാരാണെന്ന് അറിയാനുള്ള ആകാംഷ കൂടി കൂടി വന്നു..

” ഒന്ന് വേഗം പറഞ്ഞു തൊലക്കടി എന്നും പറഞ്ഞു ക്ഷെമ നശിച്ചു ഞാൻ അവളുടെ നേരെ ദേഷ്യപ്പെട്ടു..

എന്റെ ദേഷ്യം കണ്ടു പുഞ്ചിരിയോടെ ഞാൻ പറയാം ചേച്ചി  എന്നവൾ പറയുമ്പോൾ  ആ പ്രണയകഥ കേൾക്കാനായി  കൗതുകത്തോടെ   ഞാൻ  ചെവിയോർത്തു….

(തുടരും…)

(സ്നേഹപൂർവ്വം…ശിവ )

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply