ശ്രീലക്ഷ്മി – ഭാഗം 11

2451 Views

sreelakshmi shiva novel

“മോളെ നിന്നോട് ആണ് ചോദിച്ചത് താലി എന്തിയെ എന്ന്..??

“അത് അമ്മേ മാലയുടെ കൊളുത്തു വിട്ടു പോയപ്പോൾ ഞാനാണ് പറഞ്ഞത് താലി ഊരി വെച്ചോളാൻ എന്ന് എന്റെ നിസ്സഹായ അവസ്ഥ കണ്ടാവണം  ശിവേട്ടൻ കേറി പറഞ്ഞു..

“കൊളുത്തു പോയാൽ അത് കടയിൽ കൊടുത്തു ശെരിയാക്കി കൂടെ..

കല്യാണം കഴിഞ്ഞു പെൺകുട്ടികൾ ഇങ്ങനെ  താലിമാല ഇല്ലാതെ നടക്കുന്നത് ശെരിയല്ല..

“ഓ എന്റമ്മേ അതൊക്കെ വെറും പഴഞ്ചൻ ചിന്താഗതി അല്ലേ.. താലി ഇട്ടില്ലെന്നു വെച്ചിപ്പോൾ എന്താ കുഴപ്പം..??

“ഏട്ടന്റെ ആ ചോദ്യം കേട്ടതും അമ്മയുടെ മുഖമാകെ ദേഷ്യം കൊണ്ടു ചുവന്നു..

അമ്മയുടെ ഭാവമാറ്റം കണ്ടു ഞാനും ഒന്ന് ഭയന്നു….

വന്നനാൾ തൊട്ട് ഇന്നേവരെ അമ്മയുടെ മുഖത്തു ഇങ്ങനെ ദേഷ്യം നിറയുന്നത് ഞാൻ കണ്ടിട്ടുണ്ടാ യിരുന്നില്ല

“ഡാ ഈ താലി എന്നാൽ നിനക്കൊക്കെ കുട്ടിക്കളി ആണോ അതിന്റെ മഹത്വം എന്താണെന്ന് നിനക്കറിയുമോ..??എന്നും ചോദിച്ചു കൊണ്ട് അമ്മ ഏട്ടന്റെ നേരെ ദേഷ്യപ്പെട്ടു..

“താലി വെറും ആഭരണം മാത്രമല്ല വിവാഹിതയായ ഒരു പെണ്ണിന്റെ പ്രതീക്ഷകളുടെയും സ്നേഹത്തി ന്റെയും വിജയകരമായ ദാമ്പത്യത്തിന്റെയും പ്രതീകം കൂടിയാണ് താലി..

ആ താലി അവളുടെ ശരീരത്തിന്റെ ഭാഗം കൂടിയായി മാറും..

അതിനെയാണ് നീ പുച്ഛിച്ചത്..

ചുമ്മാതല്ല ഈ അപകടം ഉണ്ടായത് എന്നമ്മ പറയുബോൾ ഞാൻ നിന്ന് ഉരുകുക ആയിരുന്നു..

എന്നെ രക്ഷിക്കാൻ വേണ്ടിയാണ് ഏട്ടൻ ഇങ്ങനൊക്കെ പറഞ്ഞത് എന്നെനിക്ക് മനസ്സിലായി..

“അതേ മോളെ അവന് വിവരം ഇല്ലെന്ന് വിചാരിക്കാം പക്ഷേ നിനക്കെങ്കിലും ഈ കാര്യത്തിൽ വിവരം ഉണ്ടാവും എന്നാണ് ഞാൻ കരുതിയത്..

“അതുപിന്നെ അമ്മേ ഞാൻ..

“ഹാ സാരമില്ല നാളെ തന്നെ പോയി നമുക്ക് അത് ശെരിയാക്കാം എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്..

ഞാൻ നേരെ ഏട്ടന്റെ അടുത്തേക്ക് ചെന്നു നിന്നു..

“അതേ ഏട്ടാ താങ്ക്സ്….

“താങ്ക്സോ എന്തിന്..??

“അല്ല ഞാൻ താലി പൊട്ടിച്ച കാര്യം അമ്മയോട് പറയാത്തതിന്..??

“ഓ അതോ.. അത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല….

നിന്നെ അമ്മക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് തന്നെ നീ ഇങ്ങനൊക്കെ ചെയ്‌തെന്ന് അറിഞ്ഞാൽ പിന്നെ അമ്മയുടെ മനസ്സ് വല്ലാതെ വേദനിക്കും അതുകൊണ്ടാണ് ഞാൻ കള്ളം പറഞ്ഞത്.. അല്ലാതെ മറ്റൊന്നും ഇല്ല..

“ഓ ആയിക്കോട്ടെ മാഷേ.. എന്തായാലും ഒരു താങ്ക്സ് പറഞ്ഞു പോയില്ലേ ഇനി അത് അവിടെ കിടന്നോട്ടെ എന്നും പറഞ്ഞു ഞാൻ ചിരിച്ചു..

ദിവസങ്ങൾ കഴിയും തോറും ഞാൻ ഏട്ടനോട് കൂടുതൽ അടുത്തു കൊണ്ടിരുന്നു..

കാലു വയ്യാതെ ഇരുന്നത് കൊണ്ടാവും ദേഷ്യം ഉണ്ടായിട്ടും ഒരു കൊച്ച് കുട്ടിയെ പോലെ ഞാൻ പറയുന്നത് എല്ലാം ഏട്ടൻ അനുസരിച്ചു കൊണ്ടിരുന്നു..

അതുകണ്ടു  എനിക്ക് തന്നെ പലപ്പോഴും ചിരി വന്നു പോയിട്ടുണ്ട്..

——————————————————–

ദിവസങ്ങൾ ഇലകൾ പോലെ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു..

ഏട്ടന്റെ കാലിലെ പ്ലാസ്റ്റർ ഒക്കെ മാറ്റി..

അതിനിടയിൽ ആണ് ഇവിടെ നിന്നും കുറച്ചു മാറിയുള്ള നാഗക്കാവിൽ ഞങ്ങൾ രണ്ടു പേരും പോയി തൊഴണം എന്നമ്മ വാശിപിടിച്ചത്..

പ്രണയ സാഫല്യത്തിനും

നല്ലൊരു ദാമ്പത്യ ജീവിതത്തിനുമായി  നിരവധി പേരാണത്ര അവിടെ ദിവസവും  വന്നു പോവുന്നത്..

ഇപ്പോൾ ആണെങ്കിൽ അവിടെ ഉത്സവവും കൊടിയേറി കഴിഞ്ഞു..

നാഗദേവത നാഗമ്മയായി വാഴുന്ന ആ കാവിൽ ഭാര്യയും ഭർത്താവും ഒരുമിച്ചു വിളക്ക് വെച്ചു പ്രാത്ഥിച്ചാൽ അവരുടെ ജീവിതത്തിൽ  എന്ത്‌ ദോഷം ഉണ്ടെങ്കിലും അതൊക്കെ മാറി നല്ലൊരു ദാമ്പത്യ ജീവിതം അവർക്ക് കിട്ടുമെന്നാണ് വിശ്വാസം..

അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഇടയിൽ എന്തൊക്കെയോ ദോഷങ്ങൾ ഉള്ളത് കൊണ്ടാണ് ഓരോ പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്നും  അതൊക്കെ  മാറാൻ അവിടെ പോയി വിളക്ക് ഒരുമിച്ചു വിളക്ക് കത്തിച്ചു പൊട്ടിയ താലി അവിടെ വെച്ച് കെട്ടാനും  പറഞ്ഞു അമ്മ ഞങ്ങളെ നിർബന്ധിച്ചു ആ കാവിലേക്ക് അയച്ചു..

സന്ധ്യയോടെ ആണ് ഞങ്ങൾ കാവിന് അടുത്ത് എത്തിയത്..

കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്നു വയലുകൾക്ക് നടുവിലൂടെ ഉള്ള മൺപാതയിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വയലുകളിൽ പാറി പറന്നു നടക്കുന്ന മിന്നാ മിനുങ്ങുകൾ സന്ധ്യയുടെ മാറ്റു കൂട്ടി..

ദീപാലങ്കരത്താൽ പ്രഭ ചൊരിഞ്ഞു നിൽക്കുന്ന കാവ് ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ മനസ്സിൽ പതിഞ്ഞു….

നിരവധി ആളുകൾ വന്നു പോവുന്നു..

നാഗമ്മയെ കൺകുളിർക്കേ കണ്ടു സങ്കടങ്ങൾ ഇറക്കിയെന്ന ആശ്വാസം പലരുടെയും മുഖത്തു കാണാം..

കാവിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട്  നടന്നു ഞങ്ങൾ കാവിനുള്ളിലേക്ക് കയറി..

കാവിനുള്ളിൽ ദീപങ്ങൾക്ക് പിന്നിലായി മഞ്ഞൾ അഭിഷേകത്തിൽ മുങ്ങി കുളിച്ചു നിൽക്കുന്നു നാഗവിഗ്രഹങ്ങൾക്ക് നടുവിലായി നാഗമ്മയുടെ വിഗ്രഹം ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്നു..

ഞാനും ഏട്ടനും അതിന് മുന്നിലായി കൈ തൊഴുതു നിന്നു കണ്ണടച്ച് പ്രാത്ഥിച്ചു..

“എന്റെ നാഗമ്മേ കല്യാണം കഴിഞ്ഞ നാൾ മുതൽ ഏട്ടന്റെ മനസ്സ് ഞാൻ വേദനിപ്പിച്ചിട്ടേ ഒള്ളൂ..

അതുകൊണ്ട് ഇനിയുള്ള കാലം ആ മനസ്സ് ആഗ്രഹിക്കുന്ന പോലെ സ്നേഹം കൊടുത്തു ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ എന്ന് മനസ്സുരുകി ഞാൻ പ്രാത്ഥിച്ചു കൊണ്ടിരി ക്കുമ്പോൾ

“ശിവേട്ടാ..” എന്നാരോ വിളിക്കുന്നത് കേട്ടു..

കണ്ണ് തുറന്നു ഞാൻ  നോക്കുമ്പോൾ ഞങ്ങളുടെ അടുത്തേക്ക് നീല സാരി ഉടുത്തു ചുണ്ടിൽ ചെറു പുഞ്ചിരിയുമായി ഒരു പെൺകുട്ടി നടന്നു  വരുന്നത് കണ്ടു..

അവളെ കണ്ടതും ഏട്ടന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു..

“ഹായ് ശിവേട്ടാ..

“ഹാ ഡി നീ വന്നോ..

“മ്മ്മം വരുന്ന വഴിയാണ് ഞാൻ താമസിച്ചില്ലല്ലോ അല്ലേ..??

“ഹേ ഇല്ല..

“ഇതാണോ ഏട്ടാ ശ്രീലക്ഷ്മി..??

“അതേ ഇത് തന്നെയാണ് ആൾ….

“ഹായ് ലക്ഷ്മി എന്നെ മനസ്സിലായി കാണില്ല അല്ലേ..

എന്റെ പേര് വേണി കോളേജിൽ ശിവേട്ടന്റെ  ജൂനിയർ ആയിരുന്നു..

ഞങ്ങളുടെ ഒക്കെ ആരാധന കഥാപാത്രം ആയിരുന്നു ഏട്ടൻ..

അതുകേട്ടു

“ഒന്ന് പോയേടി അവിടുന്നു.. എന്നും പറഞ്ഞു ഏട്ടൻ ചിരിച്ചു..

ആ പെണ്ണിന്റെ സംസാരം എനിക്കെന്തോ അത്ര പിടിച്ചില്ല..

“ഏട്ടാ വിളക്ക് വെച്ചിട്ട് നമുക്ക് പോവാം അമ്മ ഒറ്റക്കല്ലേ ഒള്ളൂ എന്ന് ഞാൻ അവരുടെ സംസാരത്തിന് ഇടക്ക്  കേറി പറഞ്ഞു..

അത് കേട്ടതും ഏട്ടനെന്നെ രൂക്ഷഭാവത്തിൽ ഒന്ന് നോക്കി പിന്നീട് ഞാൻ നോക്കി നിൽക്കെ അവളുടെ കൈയും പിടിച്ചു പോയി അവർ ഒരുമിച്ചു വിളക്ക് വെച്ചു..

ആ നിമിഷം അവരുടെ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷത്തിന് ഒരായിരം അർത്ഥങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നി..

സങ്കടമാണോ ദേഷ്യമാണോ എന്നറിയാത്തൊരു വികാരം എന്നിൽ നിറഞ്ഞെങ്കിലും ഞാൻ അവിടെ വെച്ചു ഏട്ടനോടു ഒന്നും മിണ്ടിയില്ല..

എന്റെ കൈയിൽ ഇരുന്നിരുന്ന താലിയിൽ ഞാൻ മുറുകെ പിടിച്ചു..

വിളക്ക് വെച്ച ശേഷം ചിരിയോടെ അവർ എന്റെ അരികിലേക്ക് വന്നു..

അവരെ ഞാൻ ദേഷ്യത്തോടെ  നോക്കിയതും അവർ എന്നെ നോക്കി പുഞ്ചിരിച്ചു..

“ശെരിയേട്ടാ ഇനി നിന്നാൽ ശെരിയാവില്ല  നാളെ കാണാം എന്നും പറഞ്ഞവൾ യാത്ര പറഞ്ഞു പോയി..

പിന്നാലെ ഞങ്ങളും കാവിൽ നിന്നും ഇറങ്ങി..

അവളെ കുറിച്ച് എനിക്ക് ഏട്ടനോട് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ അവിടെ വെച്ച് ഒന്നും മിണ്ടിയില്ല..

തിരികെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മൗനം ഞങ്ങൾക്ക് ഇടയിൽ കൂടു കൂട്ടിയിരുന്നു..

ഒന്നും മിണ്ടാതെ മനസ്സിൽ ഒരായിരം ചോദ്യങ്ങളുമായി പിന്നിൽ ഞാനിരുന്നു..

തറവാട്ടിൽ എത്തിയതും അമ്മ അടുത്തേക്ക് വന്നു..

“മോളെ കാവിൽ പോയിട്ട് വിളക്ക് വെച്ചോ..?

അതുകേട്ടു എനിക്ക് ദേഷ്യം വന്നു ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി….

ഒന്നുമറിയാത്ത ഭാവത്തിൽ ഏട്ടൻ നിൽക്കുകയാണ്..

“എന്താ മോളെ എന്തുപറ്റി..??

“വിളക്ക് വെച്ചോ എന്ന് അമ്മയുടെ മോനോട് തന്നെ ചോദിക്ക്….

ഏതോ ഒരുത്തിയുമായി കൊഞ്ചി കുഴഞ്ഞു അവർ ഒരുമിച്ച് ആണ് വിളക്ക് വെച്ചത്..

“ഏതോ ഒരുത്തിയോ അതാരാടാ..??

“അത് പിന്നെ അമ്മേ  അവൾ വേറാരും അല്ല ഞാൻ കെട്ടാൻ പോവുന്ന പെണ്ണാണ്..

അതുകേട്ടപാടെ ഞാനും അമ്മയും ഒരു നിമിഷം ഷോക്കടിച്ച പോലെ നിന്നു പോയി..

“നീ എന്താടാ ഈ പറയുന്നത്.. വെറുതെ തമാശ പറയല്ലേ ശിവ..

“തമാശയല്ല അമ്മേ ഞാൻ അവളെ കല്യാണം കഴിക്കാൻ തീരുമാനിച്ചു..

“നീ എന്തൊക്കെയാടാ ഈ പറയുന്നത്..??

നീ താലി കെട്ടിയ പെണ്ണൊരുത്തി ഇവിടെ നിൽക്കുന്നത് കണ്ടില്ലേ..

“ഹും താലി കെട്ടിയ പെണ്ണ്..

എന്നിട്ട് ഞാൻ കെട്ടിയ താലി ഇപ്പോൾ അവളുടെ കഴുത്തിൽ ഉണ്ടോ എന്ന് അമ്മ നോക്ക്..

അമ്മക്ക് അറിയുമോ അതിന്റെ കൊളുത്തും കോപ്പും പോയതല്ല താലി അവൾ പൊട്ടിച്ചെറിഞ്ഞത് ആണ്..

അതുകേട്ടു അമ്മയൊരു ഞെട്ടലോടെ എന്നെ നോക്കി..

“ഞാൻ കേട്ടത് ശെരിയാണോ മോളെ..?? എന്നമ്മ ചോദിച്ചതും

ഉത്തരം പറയാനാവാതെ ഞാൻ തലകുനിച്ചു നിന്നു..

“അവൾ പറയില്ല അമ്മേ..

അമ്മക്ക് അറിയുമോ ഇത്രയും കാലം ഞാൻ എല്ലാം സഹിക്കുവായിരുന്നു..

എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഇവളെ  നല്ലൊരു ജീവിതം ഞാൻ ഇവൾക്കൊപ്പം സ്വപ്നം കണ്ടിരുന്നു..

പക്ഷേ താലി കെട്ടിയ അന്ന് മുതൽ ഇവളെന്റെ മനസ്സ് വേദനിപ്പിച്ചിട്ടേ ഒള്ളൂ…..

ഒടുക്കം ഞാൻ കെട്ടിയ താലി പോലും അവൾ പൊട്ടിച്ചെറിഞ്ഞു ..

ഇതൊക്കെ ഇനിയും ഞാൻ സഹിക്കണോ..

അമ്മ വിചാരിക്കും പോലെ അല്ല അവളുടെ മനസ്സിൽ ഞാനില്ല അമ്മേ..

അവൾക്കൊരിക്കലും എന്നെ സ്നേഹിക്കാനും  കഴിയില്ല..

കാരണം അവളുടെ ഉള്ളിൽ ഇപ്പോഴും ഹരിയാണ്..

അവൾ സ്നേഹിച്ച അവളുടെ മുറച്ചെറുക്കൻ..

അതുകൊണ്ടാണ്  എനിക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്….

ഇവളോടുള്ള സ്നേഹം മൂത്തു ഭ്രാന്ത് പിടിച്ചു നടന്നത് കൊണ്ടാവും വേണിയുടെ സ്നേഹം ഞാൻ അറിയാതെ പോയി..

ഇനി അവളെ  വേദനിപ്പിക്കാനോ ആ സ്നേഹം കണ്ടില്ലെന്ന് നടിക്കാനോ എനിക്കാവില്ല..

അതുകൊണ്ട് അവളെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു  എന്ന് ഏട്ടൻ പറഞ്ഞു നിർത്തുമ്പോഴേക്കും  എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു…..

“മോനെ ശിവ നീ എന്തൊക്കെയാണ് ഈ പറയുന്നത്..

എടുത്തുചാട്ടം നല്ലതല്ല

ഇവളുടെ ഭാഗത്ത്‌ തെറ്റുകൾ ഉണ്ടായിട്ടുണ്ടാവും അതൊക്കെ തിരുത്താൻ അവൾക്ക് നീ ഒരവസരം കൊടുത്തൂടെ..

മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്ക് ഇടയിൽ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്..

പിന്നെ അവളിപ്പോഴും നിന്റെ ഭാര്യ തന്നെ യാണെന്നുള്ള കാര്യം നീ മറക്കരുത്…..

“ഭാര്യ പോലും.. എന്റെ താലി കഴുത്തിൽ കിടന്നിട്ടും മറ്റൊരുത്തനെ മനസ്സിൽ കൊണ്ടു നടക്കുന്ന ഇവളെ ഞാൻ എങ്ങനെ ഇനി സ്നേഹിക്കും….

ഇവൾക്ക് ഒരിക്കലും ഞാൻ ചേരില്ല..

ഇവൾ അവന്റെ  കൂടെ തന്നെ ജീവിക്കട്ടെ..

“മതി നിർത്ത് ശിവേട്ടാ എന്നും പറഞ്ഞു ഞാൻ ദേഷ്യപ്പെട്ടു..

“നിങ്ങൾ പറഞ്ഞത് ശെരിയാണ് നിങ്ങൾക്ക് ഞാൻ ചേരില്ല..

നാളെ തന്നെ ഞാൻ ഇവിടുന്ന്  പൊക്കോളാം പോരെ..

“മോളെ നീ എന്തൊക്കെയാണ് ഈ പറയുന്നത്..

അവനെന്തോ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു എന്ന് കരുതി നീയും കൂടി ഇങ്ങനെ തുടങ്ങല്ലേ എന്നും പറഞ്ഞു അമ്മ കരഞ്ഞു തുടങ്ങി..

“ഏട്ടൻ പറയുന്നത് ആണമ്മേ ശെരി.. ഞാൻ ഏട്ടനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്..

ഏട്ടനെ സ്നേഹിക്കാൻ എനിക്ക് ആവില്ല..

ഞാൻ ഇവിടുന്ന് പോവുന്നത് തന്നെയാണ് നല്ലത് എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് ഞാൻ അകത്തേക്കു ഓടി പോയി..

പിന്നാലെ അമ്മയും വന്നു..

ഓരോന്ന് പറഞ്ഞെന്നെ സമാധാനിപ്പിക്കാൻ അമ്മ ശ്രമിച്ചു കൊണ്ടിരുന്നു എങ്കിലും എന്റെ മനസ്സ് ശാന്തമായില്ല…..

ആ രാത്രി ഞങ്ങൾക്ക്  എല്ലാം കണ്ണീരിൽ കുതിർന്ന ഉറക്കമില്ലാ രാവായി തീർന്നു..

———————————————————

പുലർച്ചയോടെ ഞാൻ ബാഗ് പാക്ക് ചെയ്തു എന്റെ തറവാട്ടിലേക്ക്  പോവാനായി ഇറങ്ങി..

എല്ലാം കണ്ടു ഒന്നും മിണ്ടാതെ ഉമ്മറത്തെ ചാരു കസേരയിൽ ഏട്ടൻ കിടപ്പുണ്ടായിരുന്നു..

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നീ  പോവരുത് എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്റെ പിന്നാലെ വന്നു..

ഒന്നും മിണ്ടാതെ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടു ഞാനാ തറവാടിന്റെ പടികൾ ഇറങ്ങി നടന്നു..

ഒരു പിൻവിളിക്കായി ഞാൻ കാതോർ ത്തെങ്കിലും അതുണ്ടായില്ല..

നിരാശയും സങ്കടവും നെഞ്ചിൽ നിറച്ചു കൊണ്ടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞാൻ എന്റെ തറവാട്ടിൽ ചെന്നു കേറി..

“എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ടു അച്ഛനും അമ്മയും ശ്രീക്കുട്ടിയും എന്റെ അടുത്തേക്ക്  വന്നെങ്കിലും ഒന്നും മിണ്ടാതെ ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു ഒരു പൊട്ടിക്കരച്ചിലോടെ കട്ടിലിലേക്ക് കിടന്നു..

“എന്തിനാണ് ഭഗവതി നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്..

ഏട്ടനെ ഞാൻ സ്നേഹിച്ചു തുടങ്ങിയ പ്പോഴേക്കും തന്നെ   നീ എന്നിൽ നിന്നും ഏട്ടനെ പിരിച്ചില്ലേ..

എന്നെ ഇത്രമാത്രം  വേദനിപ്പിക്കാൻ  എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്തത് എന്നും പറഞ്ഞു ഞാൻ കരഞ്ഞു കൊണ്ടിരുന്നു..

അമ്മയും അച്ഛനും ശ്രീക്കുട്ടിയും കൂടി  കാര്യം അറിയാനായി വാതിലിൽ മുട്ടിക്കൊണ്ടിരുന്നു..

ഞാൻ കണ്ണുകൾ തുടച്ചു എഴുന്നേറ്റു പോയി വാതിൽ തുറന്നു..

“എന്താ നിങ്ങൾക്ക് വേണ്ടത് എനിക്ക് കുറച്ച് സമാധാനം വേണം ഒന്ന് പോയി തരുവോ എന്നും പറഞ്ഞു അവരുടെ നേരെ ഞാൻ ദേഷ്യപ്പെട്ടു..

അതുകേട്ടു ഒന്നും മിണ്ടാതെ അവർ അവിടെ നിന്നും പോയി..

അൽപ്പം കഴിഞ്ഞതും ശ്രീക്കുട്ടി എന്റെ അടുത്തേക്ക് വന്നു..

“ചേച്ചി എന്തുപറ്റിയെന്ന്  എന്നോട് എങ്കിലും പറ..

“ഒന്നൂല്ല നീ പൊക്കോ..

“ഇല്ല.. എനിക്ക് അറിയണം എന്തുപറ്റി എന്ന്..

ചേച്ചി ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നത് എനിക്ക് സഹിക്കില്ല എന്നും പറഞ്ഞു അവളെന്റെ തോളിലേക്ക് കൈവെച്ചു..

ആ നിമിഷം അവളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ഞാൻ പൊട്ടികരഞ്ഞു..

“എന്താ ചേച്ചി ഇത് കരയാതെ കാര്യം പറ..

ശിവേട്ടൻ വഴക്ക് വല്ലതും പറഞ്ഞോ..

“മോളെ കുഞ്ഞു.. ഈ ചേച്ചി ഒരു പാഴ്ജന്മം ആണ്..

ആരുടേയും സ്നേഹം കിട്ടാൻ യോഗമില്ലാത്തവൾ…

“എന്തൊക്കെയാണ് ചേച്ചി ഈ പറയുന്നത്..

കാര്യം എന്താണെന്ന് വെച്ചാൽ പറ..

എന്ത് പ്രശ്നം ആണെങ്കിലും നമുക്ക് പരിഹരിക്കാം എന്നവൾ പറഞ്ഞതോടെ ഞാൻ നടന്നതെല്ലാം അവളോട് തുറന്നു പറഞ്ഞു..

“ചേച്ചി പറഞ്ഞത് പോലെ ഒന്നും ആവില്ല ഏട്ടൻ അങ്ങനെ വേറേ കെട്ടാനൊന്നും പോവുന്നില്ല..

മിക്കവാറും ചേച്ചിയെ വെറുതെ കളിപ്പിച്ചതാവും..

“അല്ല മോളെ ഞാൻ അവളെ കണ്ടിരുന്നു എന്ന് ഞാൻ പറയുമ്പോൾ ഫോൺ ബെല്ലടിച്ചു..

ശ്രീക്കുട്ടി ഓടിപ്പോയി ഫോൺ എടുത്തു..

“ചേച്ചി ദേ ശിവേട്ടൻ വിളിക്കുന്നു എന്നവൾ പറഞ്ഞതും ചാടി എഴുന്നേറ്റ് ഞാൻ ഫോണിന് അടുത്തേക്ക് ഓടി ചെന്നു..

റീസീവർ ചെവിയോട് ചേർത്ത് ആ ശബ്ദത്തിനായി കാതോർത്തു..

“ഹലോ ശ്രീ.. നിന്നെ എനിക്ക് വേദനിപ്പിക്കേണ്ടി വന്നു എന്നോട് ക്ഷെമിക്കണം നീ..

ഇതല്ലാതെ എനിക്ക് വേറേ വഴിയില്ലായിരുന്നു..

നിനക്കൊരിക്കലും എന്നെ സ്നേഹിക്കാൻ ആവില്ല എന്ന് തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകി പോയി..

ഇനിയും നിന്നെ എന്റെ ജീവിതത്തിൽ പിടിച്ചു നിർത്തുന്നതിൽ അർത്ഥമില്ല എന്നെനിക്ക് തോന്നി..

അപ്പോൾ പിന്നെ നമ്മൾ  പിരിയുന്നത് തന്നെയാണ് നല്ലത്….

ഡിവോഴ്സിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ അങ്കിളിനോട് സംസാരിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് എല്ലാം ശെരിയാക്കി തരാമെന്നാണ് അങ്കിൾ പറഞ്ഞത്..

ഇനി നീ ആഗ്രഹിച്ച ജീവിതം നിനക്ക് തിരികെ കിട്ടും നിന്റെ ഹരിയോടൊപ്പം എന്ന് പറയുബോൾ ഏട്ടന്റെ ശബ്ദം വല്ലാതെ പതറുന്നു ണ്ടായിരുന്നു..

പിന്നെ ശ്രീ നാളെ നാഗക്കാവിൽ വെച്ചു വേണിയുടെ കഴുത്തിൽ ഞാൻ താലി ചാർത്തും..

നല്ലൊരു മുഹൂർത്തം ഉണ്ടെന്നു ജ്യോൽസ്യനെ കൊണ്ട് നോക്കിച്ചു അവൾ വിളിച്ചു പറഞ്ഞിരുന്നു..

ഇനിയെന്തിനാണ് അത് വെച്ച് താമസിപ്പിക്കുന്നത്….

ആഗ്രഹിച്ച ജീവിതം കിട്ടാത പോയ എനിക്കിനി എന്ത്‌ നോക്കാൻ അല്ലേ എന്നും പറഞ്ഞു ഏട്ടൻ കോൾ കട്ട്‌ ചെയ്തു….

നെഞ്ച് പിളരുന്ന വേദനയോടെ എല്ലാം കേട്ടു ഞാൻ നിന്നു..

കോൾ കട്ട്‌ ആയതും  എന്റെ കൈയിൽ നിന്നും റീസീവർ വഴുതി താഴേക്ക്  വീണു..

കണ്ണുനീർ പുഴപോലെ കവിളിൽ കൂടി  ഒഴുകി തുടങ്ങി..

“എന്താ ചേച്ചി എന്തുപറ്റി..?? ഏട്ടൻ എന്ത് പറഞ്ഞു..

അവളുടെ ചോദ്യത്തിന് മറുപടി നൽകിയത് അപ്പോൾ  എന്റെ കണ്ണീരായിരുന്നു..

“ചേച്ചി കാര്യം പറ എന്നും പറഞ്ഞവൾ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു..

അപ്പോഴേക്കും “ശ്രീ “എന്നുള്ളൊരു വിളി കേട്ടു ഞാൻ നോക്കുമ്പോൾ മുന്നിലായി ഹരിയേട്ടൻ നിൽക്കുന്നു…..

(തുടരും…)

(സ്നേഹപൂർവ്വം…ശിവ )

(അടുത്ത ഒരു പാർട്ടോടെ നമ്മുടെ ഈ  കഥ അവസാനി ക്കുകയാണ് ലൈക്കും കമന്റും തന്നു കൂട്ടത്തിൽ വഴക്കും  പറഞ്ഞു  സ്നേഹത്തോടെ കൂടെ നിന്ന എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും  നന്ദി…)

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ശ്രീലക്ഷ്മി – ഭാഗം 11”

  1. ആര്യലക്ഷ്മി കാശിനാഥൻ

    ☹☹☹വേണ്ടായിരുന്നു….. ശ്രീലക്ഷ്മി വീണ്ടും ഹരിക്ക് സ്വന്തം ആവുകയാണോ… വേണ്ടീയിരുന്നില്ല……സത്യം പറ ശിവ വെറുതെ പറഞ്ഞതല്ലേ…. അങ്ങിനെ വിശ്വസിക്കാനാ ഞങ്ങൾക്ക് ഇഷ്ടം🙂

  2. Sreelakshmikk shiva mathii please..iniyum hariye kind varalleee….shiva athellam verthe paranjth aavum enn pretheekshikkunnu…avare pirikkalleee..🙏🏻🙏🏻

Leave a Reply