Skip to content

തൈരും ബീഫും – ഭാഗം 1

izah sam aksharathalukal novel

ഈ ഹൃദയം എന്തിനാണ് ഓരോതവണയും ഈ ടക് ടക് അടിക്കുന്നത്..എന്ത് ശബ്ദമാണ്…ഈ ടക്  ടക് ശബ്ദം നമ്മൾ തന്നെ കേൾക്കുന്നത് ദുസ്സ്ഹമാണ്….എത്ര എത്ര അനുഭവങ്ങൾ എന്നാലും….. ഈ നിമിഷം ….മത്സരതിന്റെ ഫലം മൈക്കിൽ കൂടെ കേൾക്കുന്ന ഈ നിമിഷം എന്റെ രക്ത സമ്മർദ്ദവും ഹൃദയതാളവും ഉയർന്നു ഉയർന്നു…..കാർഡിയാക് അറസ്റ്റ് എങ്ങാനും വരുമോ …….

“കൂൾ ഡൌൺ ‘അമ്മ………ഇത്തവണയും ‘അമ്മ തന്നെയായിരിക്കും വിന്നർ…..” നാല് വയസ്സുകാരൻ ആധവ് ആണ് …എന്റെ മോൻ…….അവൻ കുറച്ചു നേരായി എന്നോട് എന്തോ പറയുന്നു….ഞാൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…..എല്ലാ മതസരങ്ങളിലും ഇത് തന്നെയാണല്ലോ അവസ്ഥ…….

ഞാൻ അവനെ ചേർത്ത് മടിയിലേക്കിരുത്തി…..അവന്റെ മൂക്കിൽ അധരങ്ങൾ ഉരസി.

“‘അമ്മ ഈസ് ആൽവേസ് കൂൾ ‘ഡാ കണ്ണാ…….”

അവൻ ഒരു കണ്ണ് ചിമ്മി……”‘അമ്മ ഉങ്കൾക്കു ഫസ്റ്റ് കെടച്ച അന്ത ഫുഡ് എനിക്ക് ടേസ്റ്റ് പന്നലാമ്മ…..?”

അവൻ കുസൃതിയും പരിഭവത്തോടെയും കണ്ണ് ചിമ്മി……”നോ…….നെവർ …..”

അവൻ ദേഷ്യത്തിൽ മുഖം തിരിച്ചിരുന്നു….. ആ പിണക്കം കണ്ടപ്പോൾ എനിക്കും ചിരി വന്നു…ഒരു ഉമ്മയിൽ തീരാവുന്ന പിണക്കം…..കുട്ടിക്കാലത്തിനു മാത്രം സ്വന്തമാണ്….. സ്റ്റേജിൽ അവതാരക മത്സരഫലം ഫലം നല്ല താളത്തിലും ഈണത്തിലും പറയാൻ ആരംഭിച്ചു….. സെക്കണ്ടും തേർഡും എനിക്ക് കിട്ടീലാ…… ഈ രണ്ടു പേര് വെച്ച് അതൊക്കെ വാങ്ങി കൊണ്ട് പോയി…..

“അല്ലേലും ഈ നോൺ വെജിലെ കളികൾ ഒന്നും നമ്മൾക്ക് പറ്റില്ലാഡോ……..അതുകൊണ്ടാവും….” എന്റെ പുതിയ അയൽക്കാരിയും സഹപ്രവർത്തകയുമായ അനില പറഞ്ഞു. എന്നെ ആശ്വസിപ്പിക്കുന്നു…….ഞാൻ അവളെ നോക്കി ഭംഗിയായി ചിരിച്ചു……

“ഒന്നാം സമ്മാനം ഇതുവെര അന്നൗൻസ് ചെയ്തില്ലാലോ അനിലേ…….” അവൾ എന്നെ ഒന്ന് മിഴിച്ചു നോക്കി…… ഞാൻ നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടു നോക്കിയിരുന്നു.

“എല്ലാ വർഷത്തെ പോലെ ഇത്തവണയും നമ്മുടെ ഈ സായിപ്പിന്റെ നാട്ടിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പാചകറാണി പട്ടം സ്വന്തമാക്കിയത് ഡോ.ശ്വേത അയ്യർ ആണ്. ” അവതാരക എന്റെ പേര് പറഞ്ഞതും കൊച്ചു ആധവ് എണീറ്റ് നിന്ന് കയ്യടിച്ചു……ഞാൻ എണീറ്റ് സമ്മാനം വാങ്ങാൻ സ്റ്റേജിൽ പോവുമ്പോഴും അവൻ കസേരയുടെ മുകളിൽ നിന്ന് കയ്യടിച്ചുകൊണ്ടേയിരുന്നു……

എപ്പോഴത്തെയും പോലെ സമ്മാനം വാങ്ങി തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് അവതാരകയുടെ ഒരു ചോദ്യം…….

“കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി മാഡം ആണ് പാചകറാണി……അത് കൊണ്ട് തന്നെയാണ് ഈ ചോദ്യം ചോദിക്കുന്നത്……ബ്രാഹ്മിണയായ സസ്യഭുക്കായ മാഡം എങ്ങനെയാണ് ഇത്രയും രുചിയോടെ ബീഫ് തയ്യാറാക്കുന്നത്…..അതും ബീഫിന്റെ പലതരം വിഭവങ്ങൾ…..”

ആ ചോദ്യം ഒരു നിമിഷം കൊണ്ട് കടലുകൾ മൈലുകൾക്കുമപ്പുറം ഋതുഭേദങ്ങൾക്കുമപ്പുറം   ഒരു കൊച്ചു വാടക വീട്ടിലെത്തിച്ചു….അവിടെ അടുക്കള സ്ളാബിന്റെ പുറത്തു കയറിയിരുന്നു  ഞാൻ ബീഫ് ഉലർത്തിയത് ഉണ്ടാക്കുന്നത് കൊതിയോടെ രുചിച്ചുകൊണ്ട്

“പൊളിച്ചെടി പട്ടത്തി……” എന്ന് പറഞ്ഞു കണ്ണ് അടച്ചു…. തൃപ്‌തിയോടെ കഴിക്കുന്ന എന്റെ അച്ചായൻ…… ആ കണ്ണുകളിലും സ്വരത്തിലും നാവിലും നിറഞ്ഞു നിന്ന പ്രണയം എന്നെ വന്നു ഇപ്പോഴും പൊതിയുന്നു….അതേ തീവ്രതയോടെ എന്നെ ശ്വാസം മുട്ടിക്കുന്നു……ഒരു നിമിഷം എന്റെ കണ്ണുകളിൽ നിറഞ്ഞതു ആ ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു……..

എപ്പോഴും കയ്യിൽ ഒരു ക്യാമറയും ഒരു യാത്രയ്‌ക്ക്‌ എന്ന പോലെ തയ്യാറായി കയ്യിൽ ബൈക്കിന്റെ താക്കോലും കറക്കി നിൽക്കുന്ന ഉഉർജ്ജസ്വലനായ എപ്പോഴും പറന്നു നെറ്റിയിലേക്ക് വീഴുന്ന മുടിയുള്ള എന്റെ അച്ചായൻ….

“മാഡം…….” അവതാരക എന്റെ കയ്യിൽ മൈക്ക് തന്നു…അപ്പൊ മാത്രമാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത്……ഞാൻ മൈക്ക് ചുണ്ടോടു അടുപ്പിച്ചു.

“എനിക്ക് വളരെ പ്രിയപ്പെട്ട എന്നുമെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന രണ്ടു കൂട്ടുകാരുണ്ട്.അവർക്കു ബീഫ് ഒത്തിരി ഇഷ്ടാണ്….ഒരാൾ എനിക്ക് അത് പാകം ചെയ്യാൻ പഠിപ്പിച്ചു തന്നു…മറ്റൊരാൾക്ക് ഞാനതു പാകം ചെയ്തു കൊടുത്തു….അത് കഴിക്കുമ്പോ അവന്റെ മുഖത്തു വിരിയുന്ന രുചിയുടെയും തൃപ്തിയുടെയും അളവാണ് ഇതിന്റെ ചേരുവകൾക്കും……..ഇന്നും അങ്ങനെ തന്നെ…”

മൈക്ക് തിരിച്ചു നൽകി നടന്നു വന്നു സീറ്റിൽ ഇരിക്കുമ്പോഴും തൂവാല കൊണ്ട് നിറഞ്ഞ കണ്ണുകൾ കണ്മഷി പടരാതെ ഒപ്പുമ്പോഴും ചുറ്റുമുള്ളവർ എന്നെ നോക്കി കൈയ്യടിക്കുമ്പോഴും ചിരിക്കുമ്പോഴും ആശംസകൾ

അറിയിക്കുമ്പോഴും എന്റെ ചെവിയിൽ മുഴങ്ങിയത്……..എന്റെ അച്ചായന്റെ ശബ്ദമാണ്

“പൊളിച്ചല്ലൊടി പട്ടത്തി”

മൂടൽ മഞ്ഞു കൊണ്ട് മൂടിയ തണുത്ത പ്രഭാതം….റോഡിലൊക്കെ കോട വീണുകിടക്കുന്നു……ബൈക്ക് സൈഡിലായി പതുക്കെ പതുക്കെ ഓട്ടിക്കാനെ പറ്റുന്നുള്ളൂ….

“എബിച്ചായോ….എബിച്ചായോ…..” എന്റെ മുതുകിൽ ചാരി പൂച്ചക്കുഞ്ഞിനെ പോലെ തണുത്തു വിറച്ചു പതുങ്ങിയിരിക്കുവായിരുന്നു…..

“എന്നാടി പെണ്ണേ…….”

“ഈ ഉറുമ്പു പോവുന്ന പോലെ പോവുന്നേനാണോ ബൈക്ക് റൈഡിങ് എന്ന് പറയണേ…..” അടക്കി ചിരിക്കുന്ന ശബ്ദം.

“കണ്ണ് തുറന്നു നോക്കെടീ ചുറ്റും….ഒന്നും കാണാൻ മേലാ…അപ്പോഴാ റൈഡിങ്……”

അതു പറഞ്ഞു ഞാൻ ബൈക്ക് ഒതുക്കി നിർത്തി…….

” എന്ത് രസാ ല്ലേ…..എബിച്ചായാ…..” ചുറ്റും നോക്കി അവൾ പറഞ്ഞു……അവളുടെ ഒന്ന് രണ്ടു മുടിയിഴകൾ മുഖത്തേക്ക് വീണു കിടന്നു….ആ മുടിയിഴകൾ പോലും അവളുടെ ഭംഗി കൂട്ടുന്നത് പോലെ തോന്നി…..

“അച്ഛായോ……..എന്താ….?” അവൾ പുരികം പൊക്കി ചോദിച്ചു…..

ഞാൻ ചിരിച്ചു ഒപ്പം അവളും ചിരിച്ചു ചിരിച്ചു മൂടൽ മഞ്ഞിലേക്കു അവൾ ഇറങ്ങി…..

“അപ്പുറം  താഴ്ചയാണ് ………” എന്നും പറഞ്ഞു ഞാനും……

“എബിച്ചായാ………….” അവളുടെ നിലവിളിയും ഒപ്പം തന്നെ മഞ്ഞു വന്നു മൂടി…മാറ്റി ഞാൻ മുന്നോട്ടു ഓടി………അവളുടെ നിലവിളി വിദൂരതയിലെവിടെയോ…ആ ഭാഗത്തേക്ക് ഞാൻ ഓടി

“ശ്വേതാ……ശ്വേതാ……..”

..എന്റെ കാൽ മരകുറ്റിയിൽ തട്ടി ഞാൻ മറിഞ്ഞു ഒരു വലിയ താഴ്വാരത്തിലേക്കു വീണു…. ഞാൻ ഉറക്കെ വിളിച്ചു……..

“ശ്വേതാ…….”

ഞാൻ ഞെട്ടി കണ്ണ് തുറന്നു……കാഴ്ച തെളിയുന്നില്ല…..ഞാൻ വീണ്ടും വലിച്ചു തുറന്നു….പക്ഷേ പോവുന്നു.അടഞ്ഞു പോവുന്നു……ഒരു കാൽ പാദം എന്റെ അടുത്തേക്ക് നടന്നടുക്കുന്ന ശബ്ദം…. എന്റെ നെറ്റിയിൽ തലോടുന്നു…..ഒരു മഞ്ഞു തുള്ളി വീണ പോലെ ഒരു സ്പര്ശനം നെറുകയിൽ……എനിക്ക് പരിചിതമായ മണം……അതൊരു സ്ത്രീയാണ്…അവളുടെ മുടിയിഴകൾ എന്റെ കണ്ണുകളെ തഴുകിയിരുന്നു…..ആരാണത് ….ഞാനറിയുന്ന ആരോ…എൻ്റെ ശ്വേതയല്ല….അവളുടെ മണം എന്റെ  ആത്മാവിനു പോലും തിരിച്ചറിയാം…….

ഞാൻ എന്റെ കണ്ണുകളെ വലിച്ചു തുറന്നു…..പലതവണ ചിമ്മിയടച്ചപ്പോൾ കാഴ്ചകൾ വ്യെക്തമായി…..ആ കാൽ പെരുമാറ്റം അകന്നു പോയിക്കൊണ്ടിരുന്നു…..ഒരു നിഴൽ പോലും കാണാൻ കഴിഞ്ഞില്ല……ഞാൻ ചുറ്റും നോക്കി….ഇതെവിടെയാണ്…..ആശുപത്രിയല്ലാ ….അതൊരു വീടാണ്….. ഒരു കുറച്ചുകാലം മുന്നേയുള്ള ആഢ്യത്വം വിളിചോതുന്ന ഒരു വീട്….. എന്റെ കട്ടിലിനോട് ചേർന്ന് ജന്നൽ ഉണ്ട് …അതു അടച്ചിരിക്കുന്നു…… കയ്യെത്തി ഒന്ന് തുറക്കാൻ ഒരു ശ്രമം നടത്തി….അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്….ഇടതു കൈ അനങ്ങുന്നില്ല…..ഈശോയേ….

പിന്നെ ഒരു ഞെട്ടലും ആഞ്ഞു ശ്രമവുമായിരുന്നു….ആദ്യം തപ്പി നോക്കി …പക്ഷേ കാലു എത്തില്ലാലോ…

കാലുണ്ട്…..അത് എനിക്ക് മനസ്സിലായി….പുതച്ചിരിക്കുന്നു…..പക്ഷേ പൊങ്ങുന്നില്ലാ…അനങ്ങുന്നുണ്ട്…..ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു…വലതു കൈ കുത്തി എണീക്കാൻ ശ്രമിച്ചു….ഇരുവശങ്ങളിലും ഇരുന്ന തലയണകൾ  താഴേ വീണു…ഒന്ന് പൊങ്ങി കിടന്നു അത്ര തന്നെ…..എനിക്ക് ശ്വാസം മുട്ടുന്നത് പോലെ…വല്ലാതെ വിയർക്കുന്നു…..ഞാൻ എന്റെ തല തലയണയിൽ അടിച്ചു കൊണ്ടിരുന്നു..എനിക്ക് അതിനു മാത്രമേ

കഴിയുമായിരുന്നുള്ളൂ എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു………അതേ ഞാൻ അരയ്ക്കു കീഴ്പ്പോട്ടു തളർന്നു കിടക്കുന്ന ഒരു ജീവശ്ചവം ആണ് …..എനിക്ക് ഒന്ന് ഉറക്കെ കരയാൻ തോന്നി……ഞാൻ എങ്ങനെ………

എന്റെ വലതു വശം ഒരു മേശയിൽ കുറച്ചു മരുന്ന് പെട്ടി …… എന്റെ ശരീരം…ഉരുക്കുപോലുള്ള പേശികളാൽ ബലിഷ്‌ഠമായിരുന്ന എന്റെ കൈകൾക്കു …ഇന്ന് ഒന്ന് ബലമായി കുത്തി എണീൽക്കാൻ ഉള്ള ശേഷി പോലുമില്ല….എത്ര പുഷ്പ്സ് എടുത്തിരുന്ന ഞാൻ….ആ ബലം ശക്തി ആരോഗ്യം…..എന്റെ സ്വപ്‌നങ്ങൾ എന്റെ ശ്വേതാ…ഞങ്ങളുടെ കുഞ്ഞു…എല്ലാം എവിടെ…. ആരുമില്ല…

…എബി ചാക്കോ കുരിശിങ്കൽ ഈസ് പാരലൈസിഡ്…..

ഞാൻ എന്റെ വലതു കൈകൊണ്ട് ദേഹം മുഴുവനും അടിച്ചു…..എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു…..ആദ്യമായി ……

“നോ…………………….” ഞാൻ നിലവിളിച്ചു…..പക്ഷേ ശബ്ദം വളരെ കുറവായിരുന്നു……ഞാൻ ശബ്ദമില്ലാതെ കരഞ്ഞു….എന്റെ വലതു കൈവെച്ചു ഞാൻ ആ മരുന്ന് പെട്ടികൾ തട്ടി എറിഞ്ഞു……ഞാൻ കണ്ണുകൾ അടച്ചു കരഞ്ഞു കൊണ്ടിരുന്നു……പെട്ടന്നു എന്തോ ഒന്ന് എന്റെ പുതപ്പിനടിയിൽ കൂടെ ചൂടുള്ള ഒരു സാധനം ഉരുണ്ടു ഉരുണ്ടു എന്റെ ശരീരത്തിലൂടെ ഒട്ടി ചേർന്ന് ഇഴഞ്ഞു ഇഴഞ്ഞു …….ഈശോയെ വല്ല പൂച്ചയോ പട്ടിയോ ആയിരിക്കണമേ…….എനിക്കിനി ഒന്നും താങ്ങാൻ മേലാ……ഞാൻ ഭയത്തോടെ കണ്ണ് വലിച്ചു തുറന്നു എന്റെ വലതു കൈവെച്ചു പുതപ്പിന്റെ പുറത്തുകൂടി ഞാൻ ആ ജന്തുവിനെ തട്ടി മാറ്റാൻ ഒരു ശ്രമം നടത്തി…..പെട്ടന്ന് അത് പൊങ്ങി വന്നു എന്റെ നെഞ്ചിലേക്ക് കയറിയിരുന്നു പുതപ്പു മാറ്റി……ഞാനിറുക്കി കണ്ണടച്ചു…..

“എന്നതാ അപ്പായെ…എന്നാ….?.” ഒരു കിളിമൊഴി…ഞാൻ ഞെട്ടി കണ്ണ് തുറന്നു….ഒരു കൊച്ചു പെൺകുട്ടി…..വലിയ സ്വാതന്ത്ര്യത്തോടെ എന്റെ നെഞ്ചിൽ ചാരിയിരിക്കുന്നു……ഒരു മാലാഖയുടെ മുഖമുള്ള ഒരു കൊച്ചു…..നഴ്സറിയിൽ ഒക്കെ പോവുന്ന പ്രായം ഉണ്ടാവുള്ളു…..ഞാൻ അവളെ തന്നെ ഉറ്റു നോക്കി. അവൾ എന്നെയും നോക്കിയിരുന്നു….എന്നെ നോക്കി  പുരികം പൊക്കി ….ഗോഷ്ടി കാണിക്കുന്നു…ഇടയ്ക്കു ഇടയ്ക്കു കവിളിൽ ഉമ്മ

തരുന്നു….

“കരയണ്ടാട്ടോ…….ഉവ്വാവ്വ ഇപ്പൊ മാറും…..എന്നിട്ടു നമുക്ക് ഒരുമിച്ചു പാർക്കിൽ പോവാം….” അവൾ എന്റെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു……അവളുടെ കുഞ്ഞി കൈകൾ കൊണ്ടുള്ള സ്പര്ശനം പോലും ആ നീമിഷം എനിക്കൊരുപാടു‌ ആശ്വാസമേകി……എനിക്കു സംസാരിക്കാൻ ഭയം തോന്നി….ഇനി ശബ്ദവും ഇല്ലെങ്കിലോ……എനിക്കുമേലാ…..

അവൾ എന്നെ നോക്കി അവളുടെ ചൂണ്ടു വിരൽ ഉയർത്തി എന്നിട്ടു ലേശം പുറകോട്ടു ആഞ്ഞു എന്നിട്ടു വളരെ വേഗത്തിൽ ആ വിരൽ തുമ്പു എന്റെ കണ്ണിലേക്കു കൊണ്ട് വന്നു….ഈ കൊച്ചു ഇപ്പൊ എന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുലോ എന്ന് പേടിച്ചു ഞാൻ കണ്ണടച്ചു എന്റെ വലത് കൈ കൊണ്ട് അവളെ തടുക്കുന്നതിനു മുന്നേ അവൾ വിരൽ മടക്കിയിരുന്നു… എന്നിട്ടു കൈകൊട്ടി ചിരിച്ചു……

“ഇന്ന് അപ്പായി പേടിച്ചല്ലോ…………..ഹ ഹ…..”

ഞാൻ ആശ്വാസത്തോടെ കണ്ണടച്ചു…….അപ്പൊ ഇത് സ്ഥിരം പരിപാടിയാണ് അല്ലേ…….ഹമ്പടീ …..ഇവൾ ആള് വേറെ ലെവൽ ആണല്ലോ…..എന്നിൽ വിരിഞ്ഞ ചിരി പോലും ഞാനറിഞ്ഞത് അവളിലൂടെയാണ്…….

“അപ്പായി ചിരിക്കുന്നോ……എന്ത് ഭംഗിയാ കാണാൻ….”

“ഈവ……ഈവ…..” ഒരു സ്ത്രീ ശബ്ദം. അത് ദൂരെ എവിടെയോ നിന്നാണ്……ഞാൻ ചെവിയോർത്തു……അത് ആരാണ് എന്നറിയാൻ എനിക്കതിയായ ആഗ്രഹം ഉണ്ടായിരുന്നു….. എങ്ങനെ ഇവിടെത്തി? എൻ്റെ ശ്വേതാ എവിടെ? കുഞ്ഞെവിടെ? ……എൻ്റെ മമ്മ……… എല്ലാം.?…എനിക്കു അവരോട് ചോദിക്കണമായിരുന്നു.

“മമ്മാ…..മമ്മാ …ഇങ്ങോട്ടു വന്നേ…..അപ്പായി ചിരിച്ചു…… ” ആ കുറുമ്പി എന്റടുത്തിരുന്നു ഉറക്കെ വിളിച്ചു പറഞ്ഞു……

“മോൾക്ക് തോന്നിയതാ ……ഇങ്ങോട്ടു വന്നേ …..അപ്പായി ഉറങ്ങിക്കോട്ടെ……” ആ ശബ്ദം എനിക്കെവിടെയോയോ പരിചയമുള്ളതു പോലെ…..

ഞാൻ അവളെ നിരാശയോടെ നോക്കി…..”അപ്പായിക്ക് മമ്മയെ കാണണമോ…?”

എന്റെ മനസ്സറിഞ്ഞത് പോലെ അവൾ ചോദിച്ചു……ഇവൾ ആരാണ് …..ഇവളുടെ കണ്ണുകൾ എനിക്ക് വേണ്ടപ്പെട്ട ആരുടെയോ പോലെ……..ഇത്ര ചെറുതാണെങ്കിലും അവൾക്കു ഒരുപാടു പക്വതയുള്ളതു പോലെ തോന്നിച്ചു…

ഞാൻ അതേ എന്ന് തലയാട്ടി…..എനിക്കവരെ കാണണം…..എനിക്കറിയണം എല്ലാം……

അവൾ വേഗം എൻ്റെ കട്ടിലിൽ നിന്നിറങ്ങി മുറിക്കു പുറത്തേയ്ക്കു പോയി..ഞാൻ എന്റെ വലതു

കയ്യി വെച്ച് ആ ജന്നൽ തുറക്കാൻ ഒരു വിഫലശ്രമം നടത്തി…വീണ്ടും ശ്രമിച്ചു …ഒടുവിൽ കുറ്റി

എടുത്തു….പക്ഷേ തുറക്കാൻ കഴിഞ്ഞില്ലാ……ഇതൊരു വലിയ വീടാണ് എന്ന് എനിക്ക് മനസ്സിലായി…ആ കുറുമ്പിയുടെയും അവളുടെ മമ്മയുടെയും സ്വരം ദൂരെവിടെയോ കേൾക്കുന്നു……അവരുടെ ശബ്ദം എന്റെ അടുത്തേക്ക് വരുന്നു…..ഞാൻ മുകളിലേക്ക് കറങ്ങുന്ന ഫാനിലേക്കു നോക്കി കിടന്നു…..

“ഈവാ……ആരാ ഇതൊക്കെ തള്ളിയിട്ടതു……?”

ഞാൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി……ആ കുറുമ്പി എന്റെ കട്ടിലിൽ കയറിയിരിക്കുന്ന…അവളുടെ ‘അമ്മ അങ്ങോട്ട് തിരിഞ്ഞിരുന്നു മുട്ട് കുത്തി നിന്ന് മരുന്നുകൾ എടുക്കുന്നു. വൈറ്റ് കുർത്തയും നീല ചുരിദാറുമാണ് വേഷം…..മുടിയിൽ ടവൽ കെട്ടി വെച്ചിരിക്കുന്നു.

“ഞാനല്ല മമ്മ……അപ്പായാ…..” അത് കേട്ടതും അവളുടെ കൈകൾ നിശ്ചലമായി….അവൾ തിരിഞ്ഞു ന്നെ നോക്കി……കർത്താവേ ……..സാൻട്ര …….ഇപ്പൊ നിശ്ചലനായത് ഞാനാട്ടോ……

അവൾ എണീറ്റ് എന്റടുത്തേക്കു നടന്നു വന്നു……ഞാൻ മറന്നു പോയാ ഒരു പ്രധാന കാര്യം എനിക്കപ്പോഴാ ഓർമ്മവന്നത്….അല്ലേലും എപ്പോഴൊക്കെ ഇവളെ കാണുമോ അപ്പോഴൊക്കെ എനിക്കതു ഓർമ്മ വരും……..എന്താണെന്നല്ലേ …… ഞാൻ തപ്പി നോക്കാൻ മറന്നു പോയ എന്റെ പുരുഷ്വത്വത്തിന്റെ പ്രതീകമായ എന്റെ ലിംഗം……അവൾ അടുത്ത് വന്നപ്പോൾ ഞാൻ പോലുമറിയാതെ എന്റെ വലതു കൈയ് ആ ഭാഗം തപ്പി നോക്കി….കർത്താവേ നിനക്ക് സ്തുതി…. അത് അവിടെ ഉണ്ട്… ….. കാരണം മറ്റൊന്നുമല്ല ഇതാണ് എന്റെ കൂടെ ചെറുതിലെ  തൊട്ടു പഠിച്ച ഞങ്ങളുടെ ഇടവകയിലെ

സാൻട്ര

22 ഫിമെയിൽ കോട്ടയം……..

എനിക്കൊട്ടും പ്രിയമില്ലാത്ത…എനിക്കല്പം പേടിയുള്ള(ഈ കാര്യം വേറെയാർക്കും അറിയില്ല….) എന്റെ കൂട്ടുകാരി…….പേടിക്കണ്ടാ…..അവൾക്കും എന്നോട് അങ്ങനെത്തന്നെയാ…. ഒട്ടും പ്രിയമല്ല…..പോരാത്തതിന് പുച്ഛവും.

(ആരും പോവല്ലേ………കാത്തിരിക്കണംട്ടോ)

എല്ലാപേരെയും ഞാൻ ക്ഷണിക്കുന്നു ഈ യാത്രയിൽ ഇത് എബിയുടെയും ശ്വേതയുടെയും സാൻട്രയുടെയും കഥയാണ്….. ഇവരാരും അത്ര പെർഫെക്റ്റ് അല്ലാട്ടോ……ഈ കഥയിൽ പ്രണയം,ശോകം,ത്രില്ല്,സൗഹൃദം എല്ലാം ഉണ്ട്…..പിന്നെ നർമ്മം അത് വന്ന വന്നു……ഒരു ഉറപ്പുമില്ല …..എന്തായാലും നിങ്ങളെ ഞാൻ കണ്ണീർ കയത്തിൽ ആറാടിക്കില്ല…..എന്റൊപ്പം പൊന്നൂടെ ചങ്കുകളെ……..

നോട്ട്: ഒരിക്കലും “ഒരു അഡാർ പെണ്ണുകാണൽ” വെച്ച് താരതമ്യപ്പെടുത്തരുത്.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!