Skip to content

തൈരും ബീഫും – ഭാഗം 46 (അവസാന ഭാഗം)

izah sam aksharathalukal novel

എൻ്റെ അസുരൻ്റെ കണ്ണുകളിലെ പ്രണയവും കുസൃതിയും എൻ്റെ ഓർമകളെ മായിച്ചു കളയാൻ മാത്രം കെൽപ്പുള്ളതായിരുന്നു……..ഞങ്ങൾക്കിടയിൽ കാമം ഇല്ലാതെ പ്രണയം നിറഞ്ഞ രാത്രികളുടെ ആരംഭമായിരുന്നു അന്ന്……..ഞാൻ തിരിച്ചറിയുകയായിരുന്നു തീവ്ര പ്രണയം അത് എന്നും പൂവണിയുക തന്നെ ചെയ്യും……….എൻ്റെ അസുരൻ്റെ പ്രണയം പോലെ…… ഞാനറിയാതെ എന്നെ പ്രണയിച്ച അസുരൻ…… ഒരിക്കൽ പോലും ഞാൻ പ്രണയിക്കാത്ത അസുരനോട്…ഞാൻ വെറുത്തിരുന്നവനോട്…….ഞാൻ ഇന്ന് അടിമ പെട്ടിരിക്കുന്നു…അവൻ്റെ പ്രണയത്താൽ………ഇങ്ങനെ തിരിച്ചും പ്രണയിക്കാൻ എന്നെ പഠിപ്പിച്ചത് സാൻട്രയാണ്……..അവളുടെ എബിച്ചനാണ്……….

രാവിലെ കണ്ണുതുറന്ന ആധവിന് ഞങ്ങൾ ചേർന്ന് കിടന്നുറങ്ങുന്നത് ഒരു അത്ഭുതമായിരുന്നു…അവൻ്റെ കണ്ണുകളിൽ അത് തെളിഞ്ഞിരുന്നു……ഒരുപാട് സന്തോഷത്തോടെ അവനും ഞങ്ങൾക്കൊപ്പം ചേർന്നു….. ഞങ്ങളിലെ മാറ്റം എല്ലാപേരിലും സന്തോഷം നിറച്ചു…… എന്നാലും മറ്റൊരാളുടെ പ്രണയത്തിന്മേലെ ആണോ ഞാൻ വീണ്ടും ജീവിതം കെട്ടി പടുക്കുന്നതു എന്ന ചിന്ത എന്നിൽ ഒരു ആശങ്കയ്ക്ക് കാരണമായി….. ഒരിക്കൽ ഞാൻ വൈധുവിനോട് പങ്കു വെച്ചിരുന്നു……അന്ന് അവൻ്റെ മറുപടി ഇതായിരുന്നു…….

“അവൾക്കെന്നോട് അങ്ങനെ എന്തോ ഉണ്ടായിരുന്നു……പക്ഷേ ഞാൻ അവൾക്കുള്ള മറുപടി അന്നേ കൊടുത്തിരുന്നു………. നിനക്കറിയോ ചില വ്യെക്തകൾക്കു ചില ബലഹീനതകൾ ഉണ്ട്……ചിലർക്ക് ഒരാളെ മാത്രമേ പ്രണയിക്കാൻ കഴിയുള്ളൂ…… അതിനെ നമ്മൾ പല പേരിട്ടു വിളിക്കും…….അഡിക്ക്ഷൻ ഒബ്സഷൻ…….വട്ട് ……ഭ്രാന്തു……അതാണ് ശെരിക്കും ഭ്രാന്തു …… ചതിക്കും എന്നുറപ്പുണ്ടായിട്ടും ചില പുരുഷന്മാരെ സ്ത്രീകൾ പ്രണയിക്കുന്നില്ലേ…….പുരുഷന്മാരും അതേ…..അവരും വഞ്ചിക്കപ്പെടുന്നു…..അറിഞ്ഞുകൊണ്ട്….അവർക്കു മറ്റൊരാളെ പ്രണയിക്കാൻ കഴിയാത്തതു കൊണ്ട്…എന്നെപോലെ “

“……നാടിനെ പറ്റി ചിന്തിക്കുമ്പോ എപ്പോഴും മനസ്സിൽ വന്നിരുന്ന ഒരു രൂപം…എപ്പോഴും കില് കിലാന്നു വർത്തമാനം പറഞ്ഞും എല്ലാപേരുടെയും മഹാലക്ഷ്മി ആയിരുന്ന നിന്റെ മുഖം……കുട്ടിക്കാലത്തു കണ്ട നിന്നെ കാണാൻ ഞാൻ നാട്ടിൽ എത്തിയപ്പോൾ നീ നല്ല അസ്സല് പ്രണയരോഗിയായ ശ്വേതാ അയ്യർ

ആയി മാറി കഴിഞ്ഞിരുന്നു.”

വൈധവ് ഒന്ന് നിർത്തി…..എനിക്കഭിമുഖമായി വന്നു……

“എനിക്കറിയാമായിരുന്നു ശ്വേതാ…… നീ അത്ര പെർഫെക്റ്റ് ഒന്നുമല്ലാ എന്ന്…… എല്ലാം അറിയാമായിരുന്നിട്ടും എനിക്ക് നിന്നെ താലി കെട്ടാൻ തോന്നിയുള്ളൂ.നിനക്ക് എന്നെ സ്നേഹിക്കാൻ

കഴിയില്ലാ എന്ന് എനിക്കറിയാമായിരുന്നു….എന്നിട്ടും……ബികോസ് യൂ ആർ മൈ മാഡ്‌നെസ്സ് വീൿനെസ്സ് വിച്ച് ഐ ഹേറ്റ് മോസ്റ്റ് …….” അവൻ കടലിലേക്ക് നോക്കി നിന്നു….. ഞാൻ അസുരനെ എൻ്റെ നേത്രങ്ങളാൽ ഒപ്പി എടുക്കുകയായിരുന്നു…. ഇത്രയും കാലം ഇവനിൽ ഞാൻ ഈ പ്രണയം കണ്ടിരുന്നില്ലല്ലോ…. ഇന്ന് അങ്ങനല്ല…… അസുരനിലെ പ്രണയം പുറത്തേക്കു ഒഴുകുന്നു…….

അവൻ വീണ്ടും തുടർന്നു…..

“.. പിരിയാൻ തീരുമാനിക്കുമ്പോഴും മറ്റൊരു ജീവിതം ഒന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല…… എന്നാലും ചിലപ്പോൾ എന്നെങ്കിലും എനിക്ക് കഴിഞ്ഞാലോ എന്ന് തോന്നിയിരുന്നു………”

പിന്നെ എന്നെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…….”നീ അങ്ങനെ പറഞ്ഞപ്പോൾ ഐ ആം സർപ്രൈസ്ഡ്…… എന്നിൽ നിന്നും എത്രയും പെട്ടന്ന് നീ ഓടി രക്ഷപ്പെടും എന്നാ വിചാരിച്ചതു…….”

ഞാൻ ആ മണല്പരപ്പിൽ ഇരുന്നു…അവനു നേരെ കൈനീട്ടി………ഒപ്പം അവനും ഇരുന്നു…..

“ഞാൻ സ്വയം കൂടുതൽ മെച്ചപ്പെടുത്താം….ഞാൻ ശ്രമിക്കാം വൈദു…….പെർഫെക്റ്റ് ആവാൻ ഐ വിൽ ട്രൈ…..” ഞാൻ ആത്മാർത്ഥമായി പറഞ്ഞതായിരുന്നു…..

അവൻ എന്നെ നോക്കി ചിരിയോടെ …ആ കണ്ണുകൾ എന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു…ആദ്യമായി….

“ഞാനും ട്രൈ ചെയ്യാം……പെർഫെക്റ്റ് ആവാൻ……. …..” എന്നെ നോക്കി കുസൃതിയോടെ പറയുന്ന വൈദു…..

ഞാൻ അവന്റെ തോളിൽ തല ചായ്ച്ചു….. ചെറു ചിരിയോടെ…

“ആ പിന്നേ…ഞാൻ അത്ര പ്രണയരോഗി ഒന്നുമല്ല …..പ്ലസ് ടുവിൽ രണ്ടു…..പിന്നെ ……….പിന്നെ സാൻഡിയുടെ എബിച്ചനും……അത്രേയുള്ളു……”

അവൻ പൊട്ടിച്ചിരിച്ചു….ആദ്യമായി…….ഞാൻ കൗതുകത്തോടെ അവനെ നോക്കി…..

…. ചക്രവാളത്തിലേക്ക് സൂര്യൻ മറഞ്ഞതുപോലൂം ചിരിയോടായിരുന്നു…… ജീവിതത്തിലെ രണ്ടാമത്തെ അവസരം അതും എന്നും അമൂല്യമാണ്….എന്നും കാത്തു സൂക്ഷിക്കേണ്ടത്…..ചിലപ്പോൾ ഈ അവസരമായിരിക്കാം ജീവിതത്തിൽ ഏറ്റവും മനോഹരം….

“ഈവ….. എങ്ങോട്ടാ ഈ ചെക്കന്മാരെയും കൊണ്ട്…….?.” മൂന്നും പെട്ടന്ന് നിന്നു. ഈവ മുന്നിലും പിന്നിലായി മാത്തനും ജോപ്പനും.

“മമ്മാ ഞങ്ങൾ റബ്ബർ കാടിലേക്കാ……. ” ഈവയാണ്…..

“എന്നാത്തിനാ ഇപ്പൊ പോവുന്നെ……. ഈ ചെക്കെന്മാര് ഓടും…..നീയും വീഴും…..” അവധി തുടങ്ങിയതിൽ പിന്നെ സ്ഥിരം പരുപാടിയാ……

“അവന്മാർ ഓടുകേല മമ്മാ……ഡാ നീയൊക്കെ ഓടുമോ…….?” ഈവ ഒന്ന് ഭയപ്പെടുത്തുന്ന പോലെ ജോപ്പനെയും മാത്തനെയും നോക്കുന്നു……അഭിനയമാണ് എന്ന് തോന്നുകയേയില്ല…..

“ഞങ്ങൾ ഓടുകേല ഇച്ചേച്ചി….. ” രണ്ടും പറയുവാ…..എന്നിട്ടു റബ്ബർ കാട്ടിലോട്ടു ഒറ്റ ഓട്ടം……പുറകേ ഈവയും…..കയ്യിലിരുന്ന സ്പൂണും ഏപ്രണുമായി ഞാനും…ഇതാണ് അവധിക്കാലത്തെ സ്ഥിരം പരുപാടി…..അവധി തുടങ്ങിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല…..പത്തു വയസ്സുകാരി ഈവയും നാല് വയസ്സുകാരന്മാരായ ജോപ്പനും മാത്തനുമായി അടിച്ചു പൊളിക്കുവാണ്. ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഒരു മാസം അവധി എടുത്തു…….ഇല്ലാ എങ്കിൽ മോളി ആന്റി ഇവിടത്തെ ഭിത്തിയിൽ പടമായി മാറും….

വൈകിട്ട് എബിച്ചൻ എത്തുമ്പോൾ പിന്നെ മേളമായി…… കൊച്ചുങ്ങൾ ഏതാ അപ്പൻ ഏതാ എന്ന് തിരിച്ചറിയാൻ കഴിയുകേല……ചിലപ്പോഴൊക്കെ ഞങ്ങൾ മുൻവശത്തെ പുൽമേടയിൽ അടുപ്പു കൂട്ടും….ചിക്കൻ ഗ്രില്ലിങ്ങും മറ്റുമായി കൂടും….എബിച്ചനും മക്കളും മോളിആന്റിയും ജോസഫ് അങ്കിളും അന്നമ്മച്ചിയും….ഇപ്പൊ അവരുടെ മോനും വരാറുണ്ട്…. എല്ലാരും ആ മുറ്റത്തു കൊച്ചു വർത്തനങ്ങളും കളിയുമായി കൂടും……നേരം പോകും തോറും ഹരം കൂടി വരും എല്ലാർക്കും….ഈവയാണ് താരം…ഡാൻസും പാട്ടും…..ചെക്കെന്മാരും കട്ടക്ക് കൂടെ ഉണ്ടാവും…..എബിയും അതെ……ആ മേളം

കണ്ടത്കൊണ്ട് ഞാൻ ആ കല്ലുബെഞ്ചിൽ ഇരിക്കും……പണ്ട് അപ്പനൊപ്പം ഇരുന്ന അതേ ബെഞ്ചിൽ….മേലോട്ടു നോക്കുമ്പോൾ ആ റബ്ബർ മരത്തിനപ്പുറം രണ്ടു നക്ഷത്രങ്ങൾ ചിമ്മാറുണ്ട്….. ഞാൻ അവരെ നോക്കി ഇരിക്കാറുണ്ട്……

“അപ്പാ…..അപ്പന്റെ സാൻഡി ഒറ്റയ്ക്കല്ലാ…എൻ്റെ എബിചൻ ഉണ്ട് അപ്പ…… എൻ്റെ മാത്രം എബിച്ചൻ.”… “

അങ്ങനെ കണ്ണും നിറഞ്ഞു നക്ഷത്രങ്ങൾ നോക്കി ഇരിക്കുമ്പോൾ എബിച്ചാണ് വന്നു എന്നോട് ചേർന്നിരുന്നു……ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു……

“എന്നതാ അപ്പനും മോളും സംസാരിച്ചു കഴിഞ്ഞില്ലേ……” ആ നക്ഷത്രങ്ങളെ നോക്കി എബിചൻ ചോദിച്ചു….

ഞാൻ അവനെ നോക്കി……കാറ്റത്തും പാറി കണ്ണിൽ വീഴുന്ന അവന്റെ മുടി മാടി ഒതുക്കി കൊണ്ട് ഞാൻ അവനോടു ചേർന്ന് ഇരുന്നു… എനിക്ക് ഒരു കുസൃതി തോന്നി…….

“ഞാൻ അപ്പനോട് പറയുവായിരുന്നു…… ഈ എബിച്ചനും മക്കളും എന്നെ വട്ടു പിടിപ്പിക്കുവാ…..അതുകൊണ്ടു ഞാനും കൂടെ അങ്ങോട്ട് വന്നോ………” പറഞ്ഞവസാനിപ്പിക്കാൻ കഴിഞ്ഞില്ല ചേർത്തുപിടിച്ചു ആ കരങ്ങൾ തന്നെ എന്റെ വയറിനെ പിച്ചി…നല്ല വേദനയോടെ ഞാൻ അവനു ഒറ്റ തല്ലു കൊടുത്തു……എവിടെ ഒരു അനക്കവും ഇല്ല……

“വിടെടാ കാട്ടു മാക്ക വേദനിക്കുന്നു…….”

“ഇനി ഇങ്ങനെ പറയോ……..?”

“ഇല്ലാന്നേ……” അപ്പോഴേക്കും വിട്ടു……ഞാൻ വേദനയോടെ പിച്ചിയ ഭാഗം തടവി…..

“ഡീ…..അമ്മത്താറാവേ …ഇമ്മാതിരി വർത്തമാനം ഒക്കെ ഇന്ന് നിർത്തിക്കോ…….”

പിണക്കത്തോടെ അപ്പുറം തിരിഞ്ഞിരിക്കുന്ന എബിച്ചൻ്റെ മുതുകിൽ ചാരി ഞാൻ അവൻ്റെ വയറിൽ കൂടെ ചേർത്ത് പിടിച്ചു……..

“തമാശ പറഞ്ഞത് അല്ലേടാ……നീ ഇല്ലാണ്ട് ഞാൻ പോവുകേലാ…..നീ ചുമച്ചു…കഫവും തുപ്പി അവസാനം പള്ളിയിൽ നിന്ന് ആളെകൊണ്ട് വന്നു അന്ത്യകൂദാശയും തന്നു നീ അങ്ങ് പോവുമ്പോ ഉടനെ ഒരു കാർഡിയാക് അറസ്റ്റ് വന്നു ഞാൻ കുഴഞ്ഞു വീണു മരിക്കും……എന്താ പോരെ.”

അവൻ പകച്ചു പണ്ടാരമടങ്ങി എന്നെ തിരിഞ്ഞു ദയനീയമായി നോക്കി…..

“കർത്താവേ ഈ താറാകുഞ്ഞുങ്ങളുട കൂടെ കൂടി ഇവളുടെ പിരി പോയോ…….”

അവന്റെ ആകാശത്തു നോക്കിയുള്ള വർത്തമാനം കേട്ട് ഞാൻ പൊട്ടി ചിരിച്ചു….ഉടനെ ഈവയും ചെക്കന്മാരും എത്തി….എന്തിനാ മമ്മ ചിരിച്ചേ എന്നും ചോദിച്ചു ….ഞാൻ എബിയെ നോക്കി…അവൻ എന്നെ നോക്കി കണ്ണ് ചിമ്മി…പിന്നെ എന്തെക്കെയോ പറഞ്ഞു വിഷയം മാറ്റി……ഈവ വന്നു എന്റെ മടിയിൽ തല വെച്ച് കിടന്നു…… അവളുടെ മുഖത്ത് ഒരു വാട്ടം പോലെ……

“ഈവ…എന്നാ മോൾക്ക് സുഖമില്ലേ?”

” ഒന്നുമില്ല മമ്മ…… ഉറക്കം വരുന്നു അത്രേയുള്ളു…….”

“ആണോ…..എന്ന നമുക്കു ഇപ്പൊ ഉറങ്ങാട്ടോ…….വെറുതെ മഞ്ഞു കൊള്ളേണ്ട…….” അവൾ എന്നെ ചേർത്ത് പിടിച്ചു എന്റെ വയറിൽ മുഖം പൊത്തി കിടന്നു…ഞാൻ അവളുടെ നെറുകയിൽ തലോടി…..

“എന്നാ പിന്നെ നമുക്ക് കയറാം….. .. എബിച്ചാ……”

“ആ….എന്നാ പിന്നെ നീ മോനെ കൊണ്ട് പൊയ്ക്കോ..ഞാൻ ഇവിടെ ക്ലീൻ ചെയ്തിട്ട് വരാം……”

എബിയുടെ മടിയിൽ കിടന്നു ഉറങ്ങുന്ന ജോപ്പനെയും എടുത്തു ഞാൻ നടന്നു…മാത്തൻ നേരത്തെ മോളി ആന്റിയോടൊപ്പം ഉറങ്ങാൻ പോയി…..

“ഈവ വാ മോളെ……മഞ്ഞു കൊള്ളേണ്ട……”

“ഞാൻ അപ്പായോടൊപ്പം വരാം മമ്മ……”

എബിച്ചൻ തീ കെടുത്തുകയും ചുറ്റും വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്…. ഈവയും ഒപ്പം കൂടി……. എന്നാലും അവൾ നിശബ്ധയായിരുന്നു..

ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……ഈവ അവൾ കുറച്ചുകൂടെ പക്വത വന്നിരിക്കുന്നു..ഒരു

പത്തു വയസ്സിനപ്പുറം പക്വത…എന്നാലും കുറുമ്പും വാചകവും അതുപോലെ…….ഇന്ന് എന്താ മൗനം…..

“ഈവ്സ്…എന്നതാ ആലോചിക്കുന്നേ……..”

അവൾ എന്നെ നോക്കി……..കണ്ണൊക്കെ നിറഞ്ഞു വരുന്നു…..

ഞാൻ അവളെ ചേർത്തു് പിടിച്ചു….”എന്നതാ മോളേ…..”

അവൾ നെഞ്ചോരം ചേർന്ന് നിന്ന് കരഞ്ഞു…..

“അപ്പായി…….. ഞാൻ ……ഇനി സൺ‌ഡേ സ്കൂളിൽ പോവില്ല……..പള്ളിയിലെ വെക്കേഷൻ ക്ലാസ്സിൽ പോവില്ല……..”

“അത് എന്നാ………..?”

“അത് ജെറോമും മറ്റു ചിലരൊക്കെ പറയുന്നു ഞാൻ മമ്മയുടെ മോളല്ലാന്നു……”

ഞാൻ ഏറെ ഭയന്നിരുന്ന നിമിഷം……..പക്ഷേ ഇത്ര പെട്ടന്നു ഇങ്ങനെ അവളറിയും എന്ന് കരുതിയില്ല……

“ഈവാ……. മോൾക്ക് അങ്ങനെ തോന്നുന്നുണ്ടോ….?”

അവൾ കരിച്ചിനിടയിലും ഇല്ലാ എന്ന് തലയാട്ടി…..

” ഇല്ലാ……എന്നെയാ മമ്മയ്ക്കു ഏറ്റവും ഇഷ്ടം…..ജോപ്പനെക്കാളും മാത്തനെക്കാളും…എന്ത് വാങ്ങിയാലും ആദ്യം എനിക്കാ തരുന്നേ… എനിക്ക് പനി വന്നാൽപോലും എന്റെ അടുത്ത് നിന്നും മാറുകേല..പനി വരാൻ എനിക്കെന്തു കൊതിയാണ് എന്നോ……. എൻ്റെ മമ്മയാ അപ്പായീ……..” അവൾ പൊട്ടി പൊട്ടി കരഞ്ഞു…… എന്റെയും കണ്ണ് നിറഞ്ഞു എങ്കിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..എൻ്റെ സാന്ഡിയിലെ അമ്മയെ ഓർത്തു.

“ഈവാ….അപ്പായി ഒരു കഥ പറയാം… ഒരിടത്തു ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവൾ ഒരു വലിയ കോട്ടയിലാണ് താമസിച്ചിരുന്നത്….അവൾക്കു അപ്പൻ മാത്രമേ ഉണ്ടായിരുന്നുള്ളു…..പിന്നെ ഒരു കളി കൂട്ടുകാരനും….. മറ്റാർക്കും അവളുടെ ജീവിതത്തിൽ അത്രയും പ്രാധാന്യം ഉണ്ടായിരുന്നില്ല.പെട്ടന്നു അവളുടെ അപ്പൻ മരിച്ചു പോയി…ആ വലിയ കോട്ടയിൽ അവൾ ഒറ്റയ്ക്കായി…..കളി കൂട്ടുകാരൻ അവളെയും മറന്നു മറ്റൊരു കൂട്ടുകാരിയോടൊപ്പം കൂടി…കാരണം അവൻ്റെ ജീവിതത്തിൽ അവൻ അവൾക്ക് അത്രയ്ക്ക് പ്രാധാന്യം കൊടുത്തിരുന്നില്ല…..അവൾ അവനെ തിരിച്ചു വിളിച്ചും ഇല്ലാ……അവൾ ഒറ്റയ്ക്ക് ആ കോട്ടയിൽ ജീവിച്ചു….ആരോടും പരാതിയില്ലാതെ…രാത്രികളിൽ അവൾക്കു ഭയം തോന്നി….ഒറ്റയ്ക്കുള്ള പകലുകളിൽ അവൾക്കു ഉറക്കെ ഉറക്കെ കരയാൻ തോന്നി……എന്നാൽ ഒരിക്കലും അവൾ അവനെ വിളിച്ചില്ല….. ദൈവത്തിനു അവളെ ഒറ്റയ്ക്കാക്കാൻ കഴിയുമായിരുന്നില്ല……അതിനാൽ ദൈവം അവനു ഒരു കുഞ്ഞു മാലാഖയെ കൊടുത്തു…..അവനു മാറാത്ത അതി ഭയങ്കരമായ ദിനം കൊടുത്തു……അവൻ്റെ കൂട്ടുകാരി അവനെയും ആ മാലാഖക്കുഞ്ഞിനെയും ഈ കോട്ടയിൽ ഉപേക്ഷിച്ചു പോയി…..കാരണം അവൾക്കു ഇവർ ഒരു ഭാരമായിരുന്നു…..എന്നാൽ ഈ കോട്ടയിൽ ഒറ്റപ്പെട്ടു കരഞ്ഞു തളർന്നു ജീവിച്ചവൾക്കു അവളുടെ രാത്രികളുടെ അന്തകാരത്തിലേക്കു ഒരു കുഞ്ഞു മെഴുകുതിരി വെട്ടമായിരുന്നു ആ കുഞ്ഞു മാലാഖ…..അവളുടെ ഏകാന്തമായ ഈ കോട്ട വാതിൽക്കൽ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞു മാലാഖയും ദീനക്കാരനായ അപ്പനും അവളുടെ ജീവിതത്തിലെ തിരിനാളമായിരുന്നു……ആ ഇത്തിരി വെട്ടത്തെ അവൾ കെടാതെ ഊതി ഊതി….ഇന്ന് ആ കോട്ട മുഴുവൻ

പ്രകാശത്തിലാണ്………..ആ കുഞ്ഞു മാലാഖയുടെ ഇത്തിരി വെട്ടം പകർന്ന പ്രകാശത്തിൽ ആ കോട്ട ഇന്ന് ജ്വലിക്കുന്നു…..ഏറ്റവും മനോഹരമായി……..” ഞാൻ ഒന്ന് നിർത്തി……ഈവ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്നു…ആ മുഖത്തു സന്തോഷം ഉണ്ട്…..

“എൻ്റെ ഈവയാണ് ആ കുഞ്ഞു മാലാഖ…….ഇതാണ് ആ കോട്ട…….ദോ…..ആ നിൽക്കുന്നതാണ് ആ പെൺകുട്ടി…….”

ഈവ പെട്ടന്ന് തിരിഞ്ഞു നോക്കി….. അപ്പോൾ മാത്രമാണ് അവൾക്കു പുറകിൽ നിൽക്കുന്ന സാൻഡിയെ അവൾ കണ്ടത്…….നിറകണ്ണുകളോടെ അവളെയും എന്നെയും മാറി മാറി നോക്കി നിൽക്കുന്ന സാൻഡി…ഈവ ഓടി ചെന്ന് സാൻഡിയെ കെട്ടിപിടിച്ചു …..

“യു ആർ ഓസ്‌മോ മമ്മ …….ഓസ്‌മോ ആസ് ആൽവേസ്……”

എന്നും പറഞ്ഞു എന്നെ ഉമ്മകൾ കൊണ്ട് മൂടുന്ന ഈവ…….ഒരു ‘അമ്മ എന്ന നിലയിൽ ഞാൻ സംതൃപ്‌തമായ നിമിഷം…….ഇതാണ്…….ഒപ്പം ഈ കാര്യം ഏറ്റവും മനോഹരമായി എൻ്റെ ഈവയ്ക്കു പറഞ്ഞു കൊടുത്ത എബിച്ചാനോട് ഞാൻ വീണ്ടും വീണ്ടും അടിമപ്പെട്ടിരിക്കുന്നു……ഒരിക്കലും ഒരു മോചനം ആഗ്രഹിക്കാതെ……. ഞാൻ അവനെ നോക്കി……എന്നെയും മോളെയും നോക്കി ചിരിയോടെ നടന്നു വരുന്നു ഞങ്ങൾക്ക് അരികിലേക്ക്…അവൻ ഞങ്ങളെ ചേർത്ത് പിടിച്ചു…….

“നൗ ഐ ഫീൽ കംപ്ലീറ്റഡ്…..”

“അയ്യടാ അപ്പായീ…..അപ്പൊ എൻ്റെ ചെക്കെന്മാര് വേണ്ടേ…….കൊള്ളാല്ലോ അപ്പായീ..നാളെ നേരം വെളുത്തോട്ടെ……അവന്മാരെ ഞാൻ പിരി കയറ്റുന്നുണ്ട്……” ഈവയാണ്…..ആ സംസാരം ഞങ്ങളിൽ ഒരു കൂട്ട ചിരിക്കു വഴിമാറി…..

എൻ്റെ സാൻഡിയെയും മോളെയും ഇരു കൈകളിൽ ചേർത്ത് ഞാൻ വീടിനുള്ളിലേക്ക് കയറുമ്പോൾ ഞാൻ ആ റബ്ബർ മരത്തിനപ്പുറം മിന്നുന്ന ആ നക്ഷത്രങ്ങളെ നോക്കാൻ മറന്നില്ല…..

അവർ ഒന്ന് കണ്ണ് ചിമ്മി……….അനുഗ്രഹം പോലെ…അവരുടെ ആനന്ദം പോലെ……

“ഡാ…എബിച്ചാ…..നിൻ്റെ കോൺഫെറെൻസിനു ഞാൻ എന്നാത്തിനാ വരുന്നേ……”

ഉടുപ്പുകൾ എടുത്തു ബാഗിൽ വെക്കുന്നതിനു ഇടയിൽ ഞാൻ ചോദിച്ചു….അവൻ ലാപ്പിൽ എന്തെക്കെയോ ചെയ്യുന്നുണ്ട്…..ഹോസ്പിറ്റലിൽ നിന്നും കാൾസ് വരുന്നുണ്ട്…..

“എബിച്ചാ……. “

“എന്നാടീ ….. ഞാൻ പണി ചെയ്യുന്നേ കാണുന്നില്ലേ …….” ഗൗരവം…ഞാൻ പതുക്കെ ചെന്ന് മടിയിൽ ഇരുന്നു…..എന്നെ ദേഷ്യത്തിൽ നോക്കുന്നുണ്ട്…..

“ഞാൻ എന്നാത്തിനാ ഈ മക്കളെയും കളഞ്ഞിട്ടു വരുന്നേ….നീ പോയിട്ട് വേഗം ഇങ്ങു വന്നാൽ പോരേ …….?” ഞാൻ അവനെ നോക്കി ചോദിച്ചു.

“അത് നിനക്കും നല്ലതാ..കുറച്ചു അപ്ഡേറ്റഡ് ആവണ്ടേ……?..എം.ഡി എടുക്കാൻ പറഞ്ഞാലോ കേൾക്കില്ല……എപ്പോഴും ഇങ്ങനെ ഒരു അമ്മത്താറാവു ആയി ഈ ഇട്ടാവട്ടത്തു കിടന്നു കറങ്ങിയാൽ മതിയോ……?”

തുടങ്ങി മോട്ടിവേഷൻ….ഈശോയേ ദിവസം കഴിയും തോറും ഇവൻ അപ്പനെക്കാളും അപ്പുറമായി വരുവാ……ഞാൻ നിസ്സഹയാതയോടെ നോക്കി….

“എന്നാലേ എബിച്ചാ….നമുക്ക് മക്കളെയും മോളി ആന്റിയെയും കൊണ്ട് പോയാലോ….. അപ്പൊ എനിക്ക് ഒരു ടെന്ഷനുമില്ല……നല്ലതല്ലേ …….”

അവന്റെ മുഖത്തു ഗൗരവം മാറി കലിപ്പ് നിറയുന്നുണ്ട്……എന്നിട്ടു പുച്ഛം വാരി വിതറി പറഞ്ഞു……

“എന്നാപ്പിന്നെ അന്നമ്മച്ചിയെയും ജോസെഫേട്ടനെയും അവരുടെ മോനെയും ഭാര്യയും കൂടെ കൊണ്ട് പോകാം…….എന്നാ…..”

ഞാൻ ദേഷ്യത്തിൽ അവനു ഒരു പിച്ച് വെച്ച് കൊടുത്തത്തിട്ടു എഴുന്നേറ്റു പോയി ബാഗ് പാക്ക് ചെയ്തു….ഒരു ഹോം നേഴ്‌സ്‌ വന്നിട്ടുണ്ട്…പരിചയമുള്ളവരാ….മക്കൾക്ക് ചെറിയ ദുഃഖം ഒക്കെ ഉണ്ട്…പിന്നെ അന്നമ്മച്ചിയും ജോസെഫേട്ടനും അവരുടെ കൊച്ചുമോളും കൂടിയുള്ളതു കൊണ്ട് വലിയ കുഴപ്പം ഇല്ലാ…..

ഈവയ്ക്കും കുറച്ചു വിഷമം ഉണ്ടെങ്കിലും …

“മമ്മ അടിച്ചുപൊളിച്ചിട്ടു വായോ …….ഞാൻ എല്ലാരേയും നോക്കിക്കൊള്ളാം…..” വലിയ ഉശിരിൽ പറഞ്ഞിട്ട് നിൽപ്പുണ്ട്…..

“ഉവ്വ് ……ഇവളെ നോക്കാൻ ഞാൻ പുറത്തു നിന്ന് ആളെ വിളിക്കേണ്ടി വരും…….എന്നാ തോന്നുന്നേ …….”

മോളി ആന്റിയും അതേ ഊർജ്ജത്തിൽ നിൽപ്പുണ്ട്……ഈവ പുള്ളിക്കാരിയെ നോക്കി കൊഞ്ഞനം കുത്തി……

“അമ്മച്ചിയെ നോക്കാനാ മമ്മ ഹോംനഴ്സിനെ വെച്ചേ ….ഓൾഡ് ലേഡി അല്ലേ ……..”

“ആരാടീ ഓൾഡ് ലേഡി……..” രണ്ടും തുടങ്ങിയില്ല അങ്കം…..ഒടുവിൽ എബി വന്നു മമ്മയെ സമാധാനപ്പെടുത്തി……

തൊഴുതു കൊണ്ട് രണ്ടാളോടും പറഞ്ഞു……”ഞങ്ങൾ തിരിച്ചു വരുന്നത് വരെ ഒന്ന് ക്ഷെമിക്കു രണ്ടും……..”

“ഇച്ചേച്ചി പാവമാണ്….അമ്മച്ചിയാ പൊബ്ലെം………” മാത്തനാണെ ……

“അയ്യടാ അമ്മച്ചിയാ പാവം ഇച്ചേച്ചിയാ പൊബ്ലെം…..” ജോപ്പനാണേ …

“കർത്താവേ ഗ്രൂപ്പിസം ……” എബി ദയനീയമായി എന്നെ നോക്കി……എന്നോട് ചെവിയിലായി പറഞ്ഞു……

“അടുത്ത അടിക്കു മുന്നേ നമുക്ക് ഇറങ്ങാം സാൻഡി…….”

അങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങി ഫ്ലൈറ്റിൽ ഡൽഹിയിൽ എത്തി…… യാത്രയിൽ മൊത്തം ഈവയും ജോപ്പനും മാത്തനും ആന്റിയും എന്താവും എന്ന ആശങ്കയുണ്ടായിരുന്നു……എബിച്ചാനോട് പറഞ്ഞപ്പോൾ എന്നെ നോക്കി കണ്ണുരുട്ടി…

“ഡീ അമ്മത്താറാവേ നീ ആ പിള്ളേർക്ക് ഒന്ന് സ്പേസ് കൊടുക്ക്…അവരും ഒറ്റയ്ക്ക് എല്ലാം ഹാൻഡിൽ ചെയ്തു ശീലിക്കട്ടെ …ഒരാഴ്ചത്തെ കാര്യമല്ലേ …….”

“എന്നതാ ഒരാഴ്ചയോ….. മൂന്ന് നാല് ദിവസം എന്നല്ലേ പറഞ്ഞെ……” ഞാൻ ഞെട്ടി ചോദിച്ചു…അപ്പോഴേക്കും ഒരു കള്ള ലെക്ഷണം അവൻ്റെ മുഖത്ത് മിന്നി മാഞ്ഞുവോ…..പെട്ടന്ന് ഒരു മാഗസിൻ എടുത്തു വായന തന്നെ…ഡൽഹി എയർപോർട്ട് എത്തീട്ടും അവന്റെ മുഖത്ത് നല്ല കള്ള ലക്ഷണം ഉണ്ട്…..പുറത്തു ഇറങ്ങിയ ഞാൻ ഞെട്ടി പോയി…..ഡേവിസും ഭാര്യയും നിൽക്കുന്നു…..

“വെൽക്കം സാന്ട്രാ …..” ഞാൻ സംശയത്തോടെ കൈനീട്ടി…

“സാന്ട്രായിക്ക്‌ ഇപ്പോഴും ഒന്നും മനസ്സിലായിട്ടില്ല്യാ…ല്ലേ …..” എന്നെ നോക്കി ഡേവിസ് എബിയോടായി ചോദിച്ചു…പിന്നെ അത് ഒരു പൊട്ടിച്ചിരിയായി മാറി……എബി പൊട്ടി ചിരിച്ചു കൊണ്ട് എൻ്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു……

“കോട്ടയവും മുണ്ടയ്ക്കയവും വാഗ്മണും മൂന്നാറും ഒക്കെ കണ്ടാൽ മതിയോ…….നമുക്ക് ഹിമാലയം കാണണ്ടേ സാൻഡ്ര തരകൻ…… “

“എന്നതാ……..?” ഞാൻ ഞെട്ടി പോയി….

“എല്ലാം സെറ്റ് ആണ് മോളെ….. നമുക്ക് ബസിലും ട്രെയിനിലും നടന്നും കുറച്ചു ബൈക്കിലും ഒക്കെ ആയി അങ്ങ് പോവാന്നെ………”

കർത്താവേ…….എന്റെ ശ്വാസം മൊത്തം പോയി……ഇതിനാണോ ഈ ദുഷ്ടൻ എന്നെ കൊണ്ട് ബുള്ളറ്റു ഓടിപ്പിച്ചു പഠിപ്പിച്ചത്…… എന്റെ കിളികൾ ഒന്നും എൻ്റെ ഏഴയലത്തുണ്ടായിരുന്നില്ലാ……

“അപ്പൊ കോൺഫെറൻസ്…….”

“അത് നിന്നെ ഞാൻ അവിടന്ന് ചാടിക്കാൻ പറഞ്ഞതല്ലേ ……..” കള്ളച്ചിരിയോടെ നിൽക്കുന്ന എബിച്ചനെ കണ്ടപ്പോൾ എനിക്കും ചിരി വന്നു……..

“നമുക്ക് ഒന്ന് കറങ്ങാടീ……”

ആ യാത്ര…….എൻ്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല….എബിച്ചന്റെയും ഡേവിസിന്റെയും സ്വപ്നമായിരുന്നു…..അങ്ങനൊരു ഹിമാലയൻ യാത്ര….. .. തണുപ്പത്തു എബിച്ചനോടൊപ്പം ആ ഹിമാലയ സാനുക്കൾ കയറുമ്പോൾ ഞാൻ പൊട്ടിചിരിച്ചിരുന്നു…ഒരുപാട് തവണ……എബിച്ചനു പണ്ടത്തെപ്പോലെ റൈഡ് ചെയ്യാൻ കഴിയില്ലായിരുന്നു…എന്നിട്ടും ഡേവിസ് കുറച്ചു മാറ്റങ്ങൾ വരുത്തിയ ബുള്ളറ്റ് ഏർപ്പെടുത്തിയിരുന്നു……. അതിൽ എന്നെയും ഇരുത്തി കുറച്ചു ദൂരം അവൻ ഓടിച്ചിരുന്നു . പിന്നീട്

ഞാനാ ഓടിച്ചത്….കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് എബിച്ചൻ എന്നെ ബുള്ളറ്റ് ഓടിക്കാൻ

പഠിപ്പിച്ചിരുന്നു….എൻ്റെ പുറകിലിരുന്നു കോട്ടയത്തെ എല്ലാ മലകളും അവൻ കറങ്ങും…

“നിനക്ക് എന്നാടാ…എല്ലാരും അച്ചികോന്തനാ എന്നാ പറയുന്നേ…….അറിയാവോ…?.”

അപ്പൊ അവൻ പറയും……”സാരമില്ല…എന്റെ അച്ചിയല്ലേ ……..ഞാൻ സഹിച്ചോളാം “

…..അവൻ എന്നെ പുറകിലൂടെ കെട്ടിപിടിച്ചു ഇരിക്കുമ്പോൾ ഞാൻ ഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവതി ആയിരുന്നു…….

എബിച്ചൻ സൈഡ് മിററിലൂടെ എന്നെ നോക്കി………പ്രണയാർദ്രമായി……..

“ഇഷ്ടായോ……. അമ്മതാറാവേ …….”

“ഇല്ലാ….ഈ കാഴ്ചയേക്കാളും എന്തിനേക്കാളും …. എനിക്ക് ഈ അപ്പായീയെയാ ഇഷ്ടായെ ……..”

മുന്നിലൂടെ പോയ ഡേവിസ് സ്ലോ ചെയ്തു ഞങ്ങളുടെ ചിത്രം പകർത്തി…..

“വാട്ട് എ റൊമാന്റിക് പോസ് എബിച്ചാ………”

അന്ന് പകർത്തിയ ആ ചിത്രത്തിലൂടെ വിരലോടിക്കുമ്പോൾ ഞാൻ ഇന്നും ചെറുപ്പമാവും….. ഈ ചിത്രത്തിൽ പോലും നിറഞ്ഞിരിക്കുന്നതു എൻ്റെ സാൻഡിയുടെ കണ്ണുകളിലെ പ്രണയമാണ്…… അവൾക്കു എന്നോടുള്ള സ്നേഹമാണ്……ഇന്നും ആ പ്രണയം സ്നേഹം എന്നോടപ്പം എന്നും ഉണ്ട്…….ഞാൻ കണ്ണടച്ചു അവളുടെ മണത്തിനായി ശ്വസിച്ചു…….

“അപ്പായീ……… ഇപ്പോഴും മമ്മയുടെ ഫോട്ടോയും പിടിച്ചു നിക്കുന്നുള്ളൂ …..സമയമായി…പോവണ്ടായോ……..?.”

എൻ്റെ പിന്നിൽ ഈവയുടെ സ്വരം…… ഞാൻ പെട്ടന്ന് തിരിഞ്ഞു…..

“ആ ……സുന്ദരനായല്ലോ……. ഈ ദിവസം മാത്രം എന്നാത്തിനാ അപ്പായീ ഈ ഡയ് അടിക്കുന്നെ…..”

ഹ..ഹ…..”ഞാൻ പൊട്ടി ചിരിച്ചു…. ” അവള് പോവുന്നേനു തലേ ദിവസം വരെ എന്നെ കൊണ്ട് അവൾ ഡൈ അടുപ്പിച്ചിരുന്നു………”

ഞാൻ ഈവയോടൊപ്പം പുറത്തേക്കു ഇറങ്ങി…..പുറത്തു ഈവയുടെ ജെറോമും മക്കളും , മാത്തനും കുടുംബവും ഉണ്ടായിരുന്നു….മാത്തൻ ഡോക്ടെരാണ് ..ഞങ്ങളെ പോലെ ……..ശാന്തനാണ് അവനു .സാൻട്രയുടെ രൂപമാണ്…..ഞാനാണ് അവൻ്റെ ഹീറോ…

“ഇത് തമ്മിൽ ഭേദം തൊമ്മനാ എബിച്ചാ…….” സാൻട്ര ഇവനെ വിശഷിപ്പിക്കുന്നതു ഇങ്ങനാണ്…..

..ഈവ ബിസിനസ്സ് കാരിയാ….. സാൻട്രയുടെ ക്ലിനിക് ഒക്കെ അവളാ നോക്കുന്നേ …..ഇവരെല്ലാവരും കാത്തു നിൽക്കുന്നത് എനിക്ക് വേണ്ടിയല്ലാട്ടോ… ഞങ്ങളുടെ ജോപ്പന് വേണ്ടിയാണ്….. ഞാനും സാൻട്രയും മാത്യുച്ചായനും എൻ്റെ അപ്പനും കൂടി കലർന്ന ഒരു ഇനമാണ്……തലയ്ക്കു പിടിച്ച ആതുര സേവനമാണ്……ഓൾഡ് എജ ഹോം ഒക്കെ അവനാ നോക്കുന്നെ…… കല്യാണം കഴിച്ചിട്ടില്ല……

“ദേ എബിച്ചാ……ഇതാണ് മുട്ടൻ പണി എന്നാ തോന്നണേ ….” എന്നാ സാൻട്ര അവനെ പറ്റി പറയണേ…….ഏറെക്കുറെ സത്യമാണ്…… സാൻട്ര ഏറ്റവും കൂടുതൽ ദേഷ്യപ്പെട്ടിട്ടുള്ളതും അവനോടാണ്….. അവൾ പെട്ടന്ന് പോയപ്പോൾ എന്നെക്കാളും കൂടുതൽ കരഞ്ഞതും അവനാണ്……..

“അപ്പായീ അവൻ പള്ളിയിൽ വരാമെന്നു പറഞ്ഞു……രാവിലെ ബൈക്കുമായി പോയതാ……..” ഈവ ഫോൺ കട്ട് ചെയ്തു കൊണ്ട് പറഞ്ഞു…….ഞങ്ങൾ കാറിൽ പള്ളിയിലോട്ടു പോകുമ്പോൾ എന്റെ മനസ്സിൽ സാൻഡിയുടെ പലഭാവങ്ങളായിരുന്നു……ഒടുവിലത്തെ ഭാവം…….ആശുപത്രി കിടക്കയിൽ…….

“ഡാ…എബിച്ചാ…… ഞാൻ ആദ്യം പോവുമെന്നാ തോന്നണേ ….”

“മിണ്ടാതിരിക്കു……. കൊല്ലും ഞാൻ…….”

ആ വരണ്ട ചുണ്ടിലെ ചിരി……..

“ഡാ… അറുപതയാറു വയസ്സു വരെ ഞാൻ പിടിച്ചു നിന്നില്ലേ ……..നിനക്ക് ഇനി കുറച്ചു വര്ഷം കൂടെയുള്ളു…….അത്രയും വർഷങ്ങൾക്കുള്ളിൽ ഡോ .എബി ചാക്കോയ്ക്ക് ഒരുപാട് പേരുടെ വേദനകൾ കുറയ്ക്കാൻ കഴിയും….. ആശ്വാസം പകരാൻ കഴിയും…….ഐ ആം സോ ഹാപ്പി……ഞാൻ കാത്തിരിക്കും ……നീ മെല്ലെ വന്നാൽ മതി…അങ്ങോട്ട് …..”

ആ വിറയ്ക്കുന്ന അവ്യെക്തമായ വാക്കുകൾ ഇന്നും എൻ്റെ കാതുകളിൽ മുഴങ്ങുന്നു…..ഞങ്ങൾ പള്ളിയിൽ എത്തി…….ഇവിടെ എങ്ങും എന്റെ സാൻഡിയേയുള്ളു…… അവളുടെ ഓർമ്മകൾ……

ബുള്ളെറ്റ് ശബ്ദം എത്തീട്ടുണ്ട്…ഞാൻ തിരിഞ്ഞു നോക്കി…..ഞങ്ങളുടെ ജോപ്പൻ വരുന്നു….കയ്യിൽ നിറച്ചും പൂക്കൾ…..പണ്ട് ഞാൻ സാൻഡിക്കു കൊടുത്ത അതേ പൂക്കൾ…. ഞാൻ അവനെ സംശയത്തോടെ നോക്കി…

“നോക്കണ്ട അപ്പായീ ……. നിങ്ങളുടെ സുഭാഷിതവും വചനങ്ങളും …..പൂക്കളും ഒക്കെ ഞങ്ങൾക്ക് അറിയാട്ടോ……മമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട്……..” ഒറ്റ കണ്ണിറുക്കി കുറുമ്പൊടെ പറയുന്നവനെ ഞാൻ ചേർത്ത് പിടിച്ചു…… ചിരിയോടെ.

“അങ്ങനേലും നീയൊക്കെ ബൈബിൾ വചനം കണ്ടല്ലോ…….?” ഞാനാണു .

“അപ്പായീ അന്ന് വായിച്ചതല്ലേ …..പിന്നെ തൊട്ടിട്ടില്ലല്ലോ….?” മാത്തനാണെ ….

“അയ്യോടാ…… ഈ പറയുന്നവര് വായിക്കുന്നുണ്ടോ….മമ്മ പോയേൽ പിന്നെ ….നിനക്കൊക്കെ വേണ്ടി കർത്താവിനോടു പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു എനിക്ക് മേല……” ഈവയാണ്……ആ പരിഭവം കണ്ടു ഞാൻ ചിരിച്ചു…..

“അയ്യോടീ ഇച്ചേച്ചീ നീ നിന്റെ കെട്ടിയോന് വേണ്ടി വായിച്ചാൽ മതീട്ടോ…….” അവന്മാർ പലതും പറഞ്ഞു അവളെ ശുണ്ഠി പിടിപ്പിക്കുന്നുണ്ട്…ഒപ്പം ജെറോമും…….ഞാൻ എന്റെ സാൻഡിയുടെ കല്ലറയിലേക്കു നടന്നു………പിന്നിലായി അവരും……

ഏറെ നേരം കണ്ണുകൾ അടച്ചു നിന്നു……എന്നെ കടന്നു ഒരു കാറ്റ് കടന്നുപോയി……

“ഡീ……. ഞാൻ നിന്നെ പിരിഞ്ഞിട്ടു ഇന്നേക്ക് മൂന്നാം വര്ഷം…….. ഡോ .എബി ചാക്കോയയെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നേയുള്ളു…….. ഞാനും കാത്തിരിക്കുന്നു സാൻഡി …..നിന്നിലേക്ക്‌ ലയിക്കാൻ…….എന്നാലും വേദനയോടും മാറാവ്യാധിയുമായി എന്നെ അന്വേഷിച്ചു ദൂരങ്ങൾ താണ്ടി വരുന്നവരെ ആലോചിക്കുമ്പോൾ എനിക്കതിനു കഴിയുന്നില്ല……അവരിൽ എല്ലാം എൻ്റെ സാൻഡിയുടെ വേദനിക്കുന്ന മുഖമുണ്ട്……. ഞാൻ ജീവിക്കുന്നു സാൻഡി നിന്നെ പ്രണയിച്ചു കൊണ്ട് നീ തന്ന

ഓർമ്മകളിൽ ……..നിന്റെ മക്കളെ സ്നേഹിച്ചു കൊണ്ടു……പണ്ട് നീ ജീവിച്ചത് പോലെ…….എന്നെ പ്രണയിച്ചു കൊണ്ട് …നമ്മുടെ ഈവയെ സ്നേഹിച്ചു കൊണ്ട്…….ആ ഓർമ്മകൾ പോലും എനിക്ക് കരുത്തു പകരുന്നു……..ലവ് യു സാൻഡീ …യൂ ആർ ഓസ്‌മോ ആസ് ആൽവേസ് …”

ആ അപ്പനെയും മക്കളെയും ആ തെന്നൽ തഴുകി കടന്നു പോയി…….സാൻഡിയും കാത്തിരിക്കുവായിരിക്കും ഏതോ ലോകത്തു……അവളുടെ എബിച്ചനായി……

ശുഭം …….

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു കൈപുണ്ണ്യമുള്ള ഡോക്‌ടർ അയാളുടെ ആയുസ്സിനായി പ്രാർത്ഥിക്കുന്ന ഒരുപാട് രോഗികൾ നമുക്ക് ചുറ്റും ഉണ്ട്.നമ്മളും അവരിൽ ഒരാളായിരിക്കാം……….അയാളുടെ വ്യെക്തിപരമായ ദുഃഖങ്ങൾ പോലും ചിലപ്പോൾ രണ്ടാം സ്ഥാനത്തെക്കു മാറ്റേണ്ടി വരാം…… ദൈവത്തിൻ്റെ സ്പര്ശനം ഉള്ള കരങ്ങൾ അല്ല ഓരോ ഡോക്ടേറിനും..

അങ്ങനെ നമ്മുടെ യാത്ര തത്കാലം അവസാനിക്കുകയാണ്…….സാൻഡിയെയും എബിയെയും ഈവയെയും ശ്വേതയെയും ഞാൻ ഒരുപാട് മിസ് ചെയ്യും……ഒപ്പം അവരെ ഉൾകൊണ്ട നെഞ്ചോട് ചേർത്ത എൻ്റെ ചങ്കുകളെയും ഞാൻ ഒരുപാട് ഒരുപാട് മിസ് ചെയ്യും…….എന്നാലും നമ്മൾ ഇവിടെയൊക്കെ തന്നെയുണ്ടാവും…….

എല്ലാപേരും ധാരാളമായി ഒട്ടും പിശുക്കില്ലാതെ കമന്റ്‌സ് ഇടണംട്ടോ…….കഥ അവസാനിച്ചിട്ടു വായിക്കുന്നവരാണെങ്കിലും കമ്മന്റ്സ് ഇടുക…..കാരണം വായനക്കാരുടെ അഭിപ്രായങ്ങൾ ആണ് ഓരോ കഥയുടെയും പൂർണ്ണതയ്ക്കും ഭംഗിക്കും മാറ്റ് കൂട്ടുന്നത്……പ്രത്യേകിച്ച് കഥ എഴുതി കൊണ്ടിരിക്കുമ്പോൾ അഭിപ്രായങ്ങൾ പറയുന്നത് ഒരുപാട് ഗുണം ചെയ്യും…നമ്മൾ വായിക്കുന്ന ഓരോ സൃഷ്ടിക്കും മറക്കാതെ ലൈക്കും കമണ്ടും ചെയ്യുക……

ഇനി അടുത്ത കഥയുമായി വരുമ്പോ കാണാട്ടോ ….

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

4.7/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

9 thoughts on “തൈരും ബീഫും – ഭാഗം 46 (അവസാന ഭാഗം)”

  1. ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇവിടെ ഇടുന്നത്. വളരെ real ആയി ഫീൽ ചെയ്തു ഈ സ്റ്റോറി. ഒത്തിരി ഇഷ്ടം ആയി. ഇങ്ങനെ oru സ്റ്റോറി എഴുതാൻ എന്തെകിലും കച്ചിത്തുരുമ്പ് ആരുടെയെങ്കിലും ജീവിതത്തിൽ നിന്ന് കിട്ടിയതാണോ. ഇത്രെയും ചിന്തിച് എഴുതിയതിനെ oru ബിഗ് congrats. ക്ലൈമാക്സ്‌ എങ്ങനെ യാകുമെന്ന് ഞാൻ ഒരുപാട് ആലോചിച്ചു പക്ഷെ ഒരിക്കലും ഇതേ മനസ്സിൽ വന്നില്ല. ഇനിയും ഇതു പോലെ സന്തോഷം നൽകാൻ ഉടനെ കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

  2. Hats off to you “Izah Sam”….Really a good one…Initially when I read this , comparing with your first novel ” oru adar pennukanal” I’m bit confused and thought this authour was a capable and brilliant writer, then why this time like this….but after reading some parts I changed my entire thought and understood this novel will be beyond my expectation and more over this will stand a step ahead than your initial novel….keep writing !!! Eagerly waiting for your new arrival..👍😊

  3. അടിപൊളി നോവൽ ആയിരുന്നു.. എന്നും ഇദ് വരാൻ വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു… ഇനിയും ഇദ് പോലുള്ള variety നോവൽസ് pratheekshikkunnu😍💜🙌

  4. സന്തോഷിപ്പിച്ചും, സങ്കടപ്പെടുത്തിയും,ഉള്ളൂ നിറച്ചും നീറ്റിയും..ഏറെ ചിന്തിപ്പിച്ച പ്രണയ കഥ…ഓസ്മോ സ്റ്റോറി….

Leave a Reply

Don`t copy text!