Skip to content

അഗസ്ത്യ – ഭാഗം 17

agasthya-aksharathalukal-novel

“”” എന്തെങ്കിലുമൊന്ന്   കഴിക്ക്   ചേച്ചി….  “””

വിളമ്പി   വച്ച   ചോറിൽ   വെറുതേ   വിരലിട്ടുകൊണ്ടിരുന്ന   മൈഥിലിയുടെ   അരികിലേക്ക്   വന്നുകൊണ്ട്   അഗസ്ത്യ   പറഞ്ഞു.  അവൾ   പെട്ടന്ന്   മിഴികളുയർത്തി   ദയനീയമായി   അവളെ   നോക്കി.

“””” ഇപ്പൊ   ഒന്നുമാലോചിക്കണ്ട   ഇതങ്ങോട്ട്   കഴിച്ചേ…  “””

അവളുടെ   നെറുകയിൽ   പതിയെ   ഒന്ന്   തലോടിക്കൊണ്ട്   ചോറ്   കുഴച്ചവൾക്ക്   നീട്ടുമ്പോൾ   അഗസ്ത്യ   പറഞ്ഞു.  അവളെത്തന്നെ    നോക്കി   ഇരുന്ന്   വായ  തുറക്കുമ്പോൾ   മൈഥിലിയുടെ   മിഴികൾ   ഈറനണിഞ്ഞിരുന്നു.

“”” ശ്ശെടാ   വീണ്ടും   കരയുവാണോ ???   ഞാൻ   പറഞ്ഞില്ലേ   ചേച്ചിക്കൊന്നും   സംഭവിക്കാൻ   ഞങ്ങളാരും   സമ്മതിക്കില്ല.  പിന്നെന്തിനാ   വീണ്ടുമീ   കണ്ണീര്  ???  “”””

ആശ്വസിപ്പിച്ചുകൊണ്ട്   അവൾ   വീണ്ടും   പറഞ്ഞു.  അതിന്   മറുപടിയായി  അവളെ   നോക്കിയൊന്ന്   പുഞ്ചിരിക്കാനുള്ള   മൈഥിലിയുടെ   ശ്രമം   വിഫലമായി   എന്ന്   മാത്രമല്ല  വായിലിരുന്ന   ചോറ്   നെറുകയിൽ  കയറുകയും   ചെയ്തു. 

“””” വെള്ളം   കുടിക്ക്   മോളെ….  “”””

ചോറ്  നെറുകയിൽ   കയറി   ശക്തമായി   ചുമക്കാൻ   തുടങ്ങിയ   അവളുടെ   ചുണ്ടിലേക്ക്   വെള്ളം   നീട്ടിക്കൊണ്ട്   വേണു   പതിയെ   പറഞ്ഞു.  അയാളെയൊന്ന്   നോക്കിയിട്ട്   അവൾ   ആർത്തിയോടെ   വെള്ളം   മൊത്തിക്കുടിച്ചു.  അപ്പോഴൊക്കെ  അവളുടെ   നെറുകയിൽ  പതിയെ   തട്ടിക്കൊടുക്കുകയായിരുന്നു   അയാൾ. സമയം   വീണ്ടും   കടന്നുപോയി.     സന്ധ്യ   മയങ്ങിത്തുടങ്ങിയപ്പോഴാണ്   ആദർശിന്റെ   ഓട്ടോറിക്ഷ   വിപഞ്ചികയുടെ   മുറ്റത്ത്   വന്നുനിന്നത്.      മൂക്കറ്റം   മദ്യപിച്ചിരുന്നു   അവനപ്പോൾ. 

“”” മൈഥിലി….  ഇറങ്ങിവാടീ….  “””

ആ   ശബ്ദം   കേട്ടതും   അഗസ്ത്യയുടെ   മടിയിൽ   കിടക്കുകയായിരുന്ന   മൈഥിലി   വിറച്ചുകൊണ്ട്   ചാടിയെണീറ്റു.  അപ്പോഴേക്കും   നടുത്തളത്തിൽ   സംസാരിച്ചിരുന്നിരുന്ന   ഋഷിയും  വേണുവും   പുറത്തേക്ക്  ഇറങ്ങിച്ചെന്നു.  

“””” ആഹാ   നീയുമിവിടെ   ഉണ്ടായിരുന്നോ   ഓഹോ   അപ്പൊ  അതാണ്   അവളോടിയിങ്ങോട്ട്   പോന്നത്   “””

മുറ്റത്ത്‌   നിന്ന്   മുണ്ട്   മടക്കിക്കുത്തി   ഒരു   വിടന്റെ   ചിരിയോടെ   അവനുച്ചത്തിൽ   വിളിച്ചുപറഞ്ഞു.

“””” ഡാ   എന്റെ   മുറ്റത്ത്‌   നിന്ന്   എന്റെ   കുട്ടികളേപ്പറ്റി   അനാവശ്യം   പറഞ്ഞാലുണ്ടല്ലോ….  “””

അവന്റെ   നേരെ   വിരൽ   ചൂണ്ടിക്കൊണ്ട്  വേണു   പറഞ്ഞു. 

“”” പറഞ്ഞാൽ   താനെന്ത്   ചെയ്യുമെഡോ  ???.  പറയാനുള്ളത്   ഏത്   ദൈവംതമ്പുരാനോടായാലും   ഈ   ആദർശ്   പറയും.  പിന്നെയല്ലേ   തന്നേപ്പോലൊരു   നീർക്കോലി….  താൻ   പോയി   തന്റെ   പണി   നോക്കെഡോ   എനിക്ക്   കാണേണ്ടത്   തന്നെയല്ല   തന്റെ   മൂത്തമോളില്ലേ   എന്റെ   ഭാര്യ   ആ $#@#$#@$ മോളേയാ…  “”””

അപ്പോഴേക്കും   അഗസ്ത്യക്കൊപ്പം   അങ്ങോട്ട്‌   വന്ന  മൈഥിലി   നാണംകേടുകൊണ്ട്   മുഖം   ചുളിച്ചു. 

“”” ആഹാ   വന്നല്ലോ   ശീലാവതി….  ഇങ്ങോട്ടിറങ്ങി   വാടീ…..  ‘””””

മൈഥിലിയുടെ   മുഖം   കണ്ടതും   അവനലറി.  അതുകേട്ടതും   ഭയം   കൊണ്ട്   അവളുടെ   മുട്ടുകൾ   കൂട്ടിയിടിച്ചു.   ഒരു   ധൈര്യത്തിനെന്നപോലെ   അവൾ   അരികിൽ   നിന്ന   അഗസ്ത്യയുടെ   കയ്യിൽ   മുറുകെപ്പിടിച്ചു. 

അപ്പോഴേക്കും   ഋഷി   അഗസ്ത്യയുടെ   അരികിലേക്കൽപ്പം   കൂടി   നീങ്ങി   നിന്നു. 

“”” ഛീ   ഇങ്ങോട്ട്   മാറി   നിൽക്കെഡീ   @@####@  മോളെ   നീയെന്താ   അവന്റെ   കീഴിലേ   നിക്കത്തുള്ളോ  ???  “”””

ചോദിച്ചതും   വേണുവിനെ   കടന്ന്   അകത്തേക്ക്   വന്ന   ആദർശവളുടെ   കയ്യിൽ   പിടിച്ച്   മുന്നിലേക്ക്   വലിച്ചു.  അവൾ   മുന്നോട്ടാഞ്ഞതും   അവൻ   കൈ   വിട്ടതിനാൽ   അവൾ   ഉമ്മറത്തെ   തൂണിൽ   ചെന്നിടിച്ചുനിന്നു. 

“”” ആരോട്   ചോദിച്ചിട്ടാഡീ   മൂധേവീ   നീ   ഇങ്ങോട്ടെഴുന്നെള്ളിയത് ???  “””

ചോദിച്ചുകൊണ്ട്   അവന്റെ   വലതുകരം   ഉയർന്നതും   ഒരുമിച്ചായിരുന്നു.  ഭയന്ന്   വിറച്ച   മൈഥിലി   കണ്ണുകൾ   ഇറുക്കി   അടച്ചു.  പക്ഷേ   ആ  കയ്യവളെ   സ്പർശിക്കും   മുന്നേ   ഉരുക്കിന്റെ     കരുത്തുള്ള  മറ്റൊരു   കയ്യവനെ   തടഞ്ഞിരുന്നു. 

‘””” ഓഹ്   പഴയ   കാമുകിയെ   തൊട്ടപ്പോൾ   നിനക്ക്   പൊള്ളിയല്ലേഡാ???  “”””

അല്പം   ബലം   പ്രയോഗിച്ചുതന്നെ   ഋഷിയുടെ   പിടിയിൽ   നിന്നും   സ്വന്തം   കൈ   സ്വാതന്ത്രമാക്കിക്കൊണ്ട്   അവൻ   ചോദിച്ചു.  അത്   കേട്ടതും   അവൻ   പല്ലുകൾ   ഞെരിച്ചമർത്തി.  പക്ഷേ   അപ്പോഴേക്കും   അവന്റെ   തൊട്ടുപിന്നിലെത്തിയ   അഗസ്ത്യയുടെ   കൈകൾ   അവന്റെ   കൈത്തണ്ടയിൽ   മുറുകിയിരുന്നു.   തിരിഞ്ഞവളെ   നോക്കുമ്പോൾ   നിറഞ്ഞുതുടങ്ങിയ   ആ   പെണ്ണിന്റെ   മിഴികളിൽ   അരുതേയെന്നൊരു   യാചനാ   ഭാവമായിരുന്നു.  ആ   നോട്ടം   കണ്ടില്ലെന്ന്   നടിക്കാൻ   കഴിയാത്തത്   കൊണ്ട്   മാത്രം   അവൻ   വീണ്ടും   തല   കുനിച്ചു. 

“””” ഇങ്ങനൊരു   ഉരുപ്പടി   കൂടെയുള്ളപ്പോ   പിന്നെന്തിനാടാ   നിനക്കിവളെപ്പോലൊരു   വിഴുപ്പ്   ഭാണ്ഡം  ???  “”””

ഋഷിയുടെ   തൊട്ടുപിന്നിലായ്   നിന്നിരുന്ന   അഗസ്ത്യയെ   ഒരു   വൃത്തികെട്ട   നോട്ടം   നോക്കിയിട്ടാണ്   അവനത്   ചോദിച്ചത്.   അത്   കേട്ടതും   നിയന്ത്രണം   നഷ്ടപ്പെട്ട  ഋഷിയുടെ   മുഷ്ടികൾ   മുറുകി.  പക്ഷേ   അപ്പോഴും   ഉദരത്തിൽ   തന്റെ   കുഞ്ഞിനേപ്പേറുന്നവളുടെ   ദയനീയ   ഭാവം   അവനെ   പിന്നോട്ട്   വലിച്ചു.. 

“”” പിന്നെ    പറയാതിരിക്കാൻ   വയ്യ   കേട്ടോടാ   നിന്റെയീ   പെണ്ണില്ലേ   ഇവളൊരു   ആഞ്ഞപീസ്   തന്നെ.  കണ്ടാൽ   കണ്ണ്   പറിക്കാൻ   തോന്നില്ല…  “”””

അഗസ്ത്യയുടെ   ശരീരം   കണ്ണുകൾക്കൊണ്ടൂറ്റി   കുടിച്ചുകൊണ്ട്   അവൻ   പറഞ്ഞു.  ആ   വാക്കുകൾ   കൂടിയായപ്പോൾ   ഋഷിയുടെ   സർവ്വ   നിയന്ത്രണവും   നഷ്ടപ്പെട്ടിരുന്നു.  വീണ്ടും   വീണ്ടും   തന്റെ   കൈത്തണ്ടയിൽ   മുറുകിക്കോണ്ടിരുന്ന   അഗസ്ത്യയുടെ   വിരലുകൾ   ബലമായി   തന്നെ   അകത്തിയതും   അവന്റെ   വലതുകരം   വായുവിലേക്കുയർന്നതും   ഒരുമിച്ചായിരുന്നു.   ഒഴിഞ്ഞുമാറാൻ   കഴിയും   മുൻപ്   അതൊരിരുമ്പ്കൂടം   പോലെ   അവന്റെ   മുഖത്ത്   പതിച്ചു.  മദ്യപിച്ച്   കാല്   നിലത്തുറയ്ക്കാതെ   നിന്നിരുന്ന   അവൻ  ഒന്ന്   കറങ്ങി   നിലത്തേക്ക്   വീണു. 

“”” അയ്യോ….  “”””

പെട്ടന്ന്   മൈഥിലിയിൽ   നിന്നൊരു   നിലവിളി   ഉയർന്നു.  പക്ഷേ   ഋഷിയിലതൊന്നുമൊരു   ചലനവുമുണ്ടാക്കിയില്ല.   നിലത്ത്   കിടന്നവന്റെ   നെഞ്ചിൽ   മുട്ടുകുത്തിയിരുന്ന്   അവൻ   ആ   കരണത്താഞ്ഞടിച്ചുകൊണ്ടിരുന്നു.

“”””  ഈ   എന്റെ   പെണ്ണിന്റെ   നേർക്ക്   നിന്റെയീ   വൃത്തികെട്ട   നോട്ടം   ചെന്നു   അല്ലേടാ….  അവൾ   നടന്നുപോകുന്ന   വഴിയിലേക്ക്‌   പോലും   മോശമായൊരുത്തൻ   നോക്കിയാൽ   ഋഷിയാ   കണ്ണ്   തന്നെ   ചൂഴ്ന്നെടുത്തിരിക്കും   കേട്ടോടാ   പന്നേ….  ഇത്രയും   നേരം   നിന്റെയീ   പിഴച്ച   നാവ്   തുപ്പിയതൊക്കെയും   ഞാൻ   കേട്ടുകൊണ്ട്   നിന്നതും   അവളുടെ   കണ്ണ്   നിറയാതിരിക്കാനാ   കേട്ടോഡാ….  “”””

നിലത്തുനിന്നും   കോളറിൽ   പിടിച്ചവനെ   ഉയർത്തി   ഭിത്തിയിലേക്ക്   ചേർത്തുകൊണ്ടാണ്   അവനത്   പറഞ്ഞത്. 

“”” ഇവളെയത്ര   സ്നേഹിക്കുന്ന   നീയെന്തിനാഡാ  പിന്നെ   എന്റെ   ഭാര്യേടെ   കാര്യത്തിൽ   ഇടപെടുന്നത്  ???  നിനക്കിനി   അവളെക്കൂടി   വേണോ  ????  “””

അടികൊണ്ട്   പൊട്ടിയ   ചുണ്ടിൽ   നിന്നുമൊഴുകിയ   രക്തം   കൈപ്പത്തി   കൊണ്ട്   തുടച്ചിട്ട്   ആദർശ്   ചോദിച്ചു.

“‘” നിനക്ക്   കിട്ടിയതൊന്നും   പോരല്ലേഡാ ???   നല്ലതൊന്നും   വരാത്ത   നിന്റെയീ  പിഴച്ച   നാവിനി   നിനക്ക്   വേണ്ട.  അത്   ഞാനിങ്ങെടുക്കുവാ… “”””

വീണ്ടും   അവനോടടുത്ത   ഋഷിയുടെ   കൈകൾ   അവന്റെ   കഴുത്തിലമർന്നു.  കൈകളുടെ   മുറുക്കം   കൂടും   തോറും   ആദർശിന്റെ   കണ്ണുകളും   നാവും   പുറത്തേക്കുന്തി   വന്നു. 

“””  ഋഷി   വേണ്ട….  ഒന്നും   ചെയ്യണ്ട   വിട്ടേക്ക്….  “”””

അവസ്ഥ   മോശമാകുന്നുവെന്ന്   കണ്ടതും   ഓടി   വന്ന്   ഋഷിയുടെ   കൈകളിൽ   കടന്നുപിടിച്ചുകൊണ്ട്   വേണു   പറഞ്ഞു.

“”” അച്ഛൻ   മാറ്   ഇവനിനി   ജീവിച്ചിരിക്കണ്ടാ….  “””

പറഞ്ഞുകൊണ്ട്   അവൻ   കൈകൾ   ഒന്നുകൂടി   മുറുക്കി.   പെട്ടന്നാണ്   വേണുവിനെ   തട്ടിമാറ്റിയോടി   വന്ന   അഗസ്ത്യ   അവനെ   പിന്നിലൂടാഞ്ഞ്   പുൽകിയത്. 

“”” എന്നെയോർത്ത്…  നമ്മുടെ   കുഞ്ഞിനേയോർത്ത്   ഒന്നും   ചെയ്യല്ലേ   ഋഷിയേട്ടാ…. “””‘

അവനെയുടുമ്പടക്കം   ചുറ്റിപ്പിടിച്ച്   പുറത്തേക്ക്   മുഖമമർത്തി   പൊട്ടിക്കരഞ്ഞുകൊണ്ട്   അവൾ   പറഞ്ഞു.  ആ  പെണ്ണിന്റെ   കണ്ണീരിന്റെ   നനവ്   പുറത്ത്   തട്ടിയതും   ഋഷിയുടെ   കൈകൾ   അയഞ്ഞു.   അടികൊണ്ടവശനായ   ആദർശിനെ   പിന്നിലേക്ക്   തള്ളി   തിരിഞ്ഞുകൊണ്ടവനാ   പെണ്ണിനെ   നെഞ്ചോട്   ചേർത്ത്   പൊതിഞ്ഞുപിടിച്ചു.  അപ്പോഴും   ഭയം   കൊണ്ടവളുടെ   ഉടല്   വിറച്ചിരുന്നു.  അത്   തിരിച്ചറിഞ്ഞത്   പോലെ   ഋഷിയവളുടെ   മുടിയിഴകളിലൂടെ   പതിയെ   തലോടി.

“””   നീയിതുവരെ   എല്ലാം   കണ്ട്   രസിക്കുവല്ലായിരുന്നോ    പക്ഷേ      ഞാനീ   അനുഭവിച്ചതിന്റെ   നൂറിരട്ടി   നിന്നേക്കൊണ്ട്   ഞാനനുഭവിച്ചിരിക്കും.  ഒന്ന്   വീട്ടിലെത്തിക്കോട്ടെ.  വന്ന്   കയറെഡീ…  “””

അപ്പോഴും   ചുവരിൽ   ചാരി   നിന്ന്   കണ്ണീരൊഴുക്കിക്കോണ്ടിരുന്ന   മൈഥിലിയേ   നോക്കി   അവനലറി. 

“”””  ഏത്   വീടിന്റെ   കാര്യമാ   നിങ്ങളീ   പറയുന്നത്  ???   ഇനിയാ  നരകത്തിലേക്ക്   ഞാനില്ല   ഒരിക്കലെനിക്കൊരു   തെറ്റ്   പറ്റി.   പക്ഷേ   വീണ്ടുമതേ   തെറ്റെനിക്ക്   പറ്റില്ല.   നിങ്ങളുടെ   കൂടെ   ജീവിച്ചെനിക്ക്   മടുത്തു.  ഇനി   നിങ്ങളുടെ   കൂടൊരു   ജീവിതമെനിക്ക്   കഴിയില്ല.  പൊക്കോ   എങ്ങോട്ടാണെന്ന്   വച്ചാൽ   ഇനിയെന്നെ   തേടിയീ   പടി   ചവിട്ടിപ്പോകരുത്.  ഡിവോഴ്‌സ്   നോട്ടീസങ്ങ്   വീട്ടിലെത്തും. “”””

പറഞ്ഞിട്ടവനെ   കടന്നവൾ   അകത്തേക്ക്   കയറിപ്പോയി. 

“”””   ഡീ….  “””

“””” ഇപ്പൊത്തന്നെ   ആവശ്യത്തിലധികം   വാങ്ങിച്ചുകെട്ടിയില്ലേടാ   ഇനിയുമിവിടെക്കിടന്ന്   തല്ലുകൊണ്ട്   ചാവാതെ   ഉള്ള   ജീവനും   കൊണ്ട്   പോകാൻ   നോക്കെടാ….  “””

എന്തോ   പറയാൻ   തുടങ്ങിയ   അവനെ   തടഞ്ഞുകൊണ്ട്   പുച്ഛഭാവത്തിൽ   വേണു   പറഞ്ഞു. അതുകൂടിയായപ്പോൾ   ഒന്നും   മിണ്ടാതെ   അവൻ   പുറത്തേക്കി റങ്ങാൻ   തുടങ്ങി. 

“”””  ഒന്ന്   നിന്നേ…  “””

പെട്ടന്ന്   അകത്തുനിന്നുമിറങ്ങി   വന്ന   മൈഥിലിയുടെ   ശബ്ദം   കേട്ട്   ആദർശിനെപ്പോലെ   തന്നെ   മറ്റുള്ളവരുടെ   ശ്രദ്ധയും   അങ്ങോട്ടായി. 

“”” ദാ   ഇതുകൂടി   കൊണ്ടുപൊക്കോ   ഇനിയിതിന്റെ   പേരിലുമൊരു   ബന്ധം   വേണ്ട.  പിന്നെ   നിയമപരമായ   ബന്ധം   അതും   ഞാനഴിക്കും  അത്രയേറെ   ഞാൻ   മടുത്തുപോയി.  “””

പറഞ്ഞതും   കഴുത്തിൽ   കിടന്നിരുന്ന   താലിയൂരി   അവളവന്റെ   മുഖത്തേക്ക്   വലിച്ചെറിഞ്ഞു.   അവിടെ   നിന്നിരുന്ന   ആരും   പ്രതീക്ഷിക്കാത്തതായിരുന്നു   അവളുടെയാ   നീക്കം.  അതിന്റെ   നടുക്കത്തിൽ   തന്നെത്തന്നെ   നോക്കി   നിന്നിരുന്ന   അവനെയൊന്നു   തിരിഞ്ഞുപോലും   നോക്കാതെ   അകത്തേക്ക്   നടക്കുമ്പോൾ   നിറഞ്ഞുവന്ന   മിഴികളെ   നിയന്ത്രിക്കാൻ   മൈഥിലി   നന്നേ   ബുദ്ധിമുട്ടിയിരുന്നു. 

രാത്രി   അത്താഴം   കഴിക്കാൻ   ഡൈനിങ്   ടേബിളിൽ   ഋഷിയും   വേണുവും   ഇന്ദിരയും   മാത്രമേ   ഉണ്ടായിരുന്നുള്ളു. 

“””  മൈഥിലിക്ക്‌   വേണ്ടെന്ന്   പറഞ്ഞു.   പിന്നെ   ഈ   അവസ്ഥയിൽ   നിർബന്ധിക്കേണ്ടെന്ന്   ഞാനും   കരുതി. അപ്പോഴുണ്ട്   സത്യക്കും   വിശപ്പില്ലെന്ന്.  “”””

പ്ളേറ്റും   മുന്നിൽ   വച്ച്   ഋഷിയാരെയോ  പ്രതീക്ഷിക്കുന്നത്   പോലെ   തോന്നിയ   ഇന്ദിര   പതിയെ    പറഞ്ഞു.

“”””” അച്ഛനുമമ്മയും   കഴിച്ചോ   ഞാനവൾടെ   കൂടെ   കഴിച്ചോളാം  “”””

മുന്നിലിരുന്ന   പ്ളേറ്റുമായി   എണീറ്റുകൊണ്ട്   ഋഷി   പറഞ്ഞു.  പിന്നെ   അവരുടെ   മറുപടിക്ക്‌   കാക്കാതെ   അഗസ്ത്യ   കിടക്കുന്ന   മുറിയിലേക്ക്   പോയി.

“”” നമ്മുടെ   രണ്ടുമക്കളും   കുടുംബമായി   സന്തോഷമായി   ജീവിക്കുന്ന   ഒരു   സമയം   വരില്ലേ   വേണുവേട്ടാ ???  “”””

ഋഷി   പോയതും   പതിഞ്ഞ   സ്വരത്തിൽ   ഇന്ദിര   ചോദിച്ചു.

“”” ആദ്യം   സത്യയേ   ഓർത്തയിരുന്നു   നമുക്ക്   വേദന. ഇപ്പൊ   എന്തായാലും   അവളുടെ   ജീവിതം   സുരക്ഷിതമാണ്.   അപ്പോഴേക്കും   മൈഥിലിയുടെ   ജീവിതം   കൈ വിട്ട്   പോയല്ലോ  “”””

“”””  വിഷമിക്കല്ലേഡോ…. എല്ലാം   ശരിയാവും.  ഈശ്വരൻ   എല്ലാക്കാലവും   എല്ലാവരെയും   പരീക്ഷിക്കില്ല. “”””

ഇന്ദിരയുടെ   തോളിൽ   പതിയെ   തട്ടി   ആശ്വസിപ്പിക്കും   പോലെ   വേണു   പറഞ്ഞു.  ഋഷി   മുറിയിലെത്തുമ്പോൾ    ബെഡിൽ    ചുവരരികിലേക്ക്  തിരിഞ്ഞ്   കിടക്കുകയായിരുന്നു   അഗസ്ത്യ. ഇടയ്ക്കിടെ   സാരിത്തുമ്പ്   മുഖത്തിനരികിലേക്ക്   നീളുന്നതിൽ   നിന്നും   മനസ്സിലായി   കരയുകയാണ്. 

“”””  സത്യാ   എണീക്ക്   നീയിതുവരെ   ഒന്നും   കഴിച്ചില്ലല്ലോ… ഇത്   കഴിക്ക്  “”””

“””” എനിക്ക്   വേണ്ട….  “”””

പറഞ്ഞുതീരും   മുൻപ്   മറുപടിയുമെത്തി.

“”””” നിനക്ക്   വേണ്ടെങ്കിൽ   വേണ്ട   പക്ഷേ   എന്റെ   കുഞ്ഞിന്   വേണ്ടി   കഴിച്ചേപറ്റൂ….  “””

“””” ഓ   കുഞ്ഞിനെപ്പറ്റി   ചിന്തയുള്ളൊരച്ഛൻ….. “””

പറയുമ്പോൾ   അവളുടെ   സ്വരം   നന്നേ   മുറുകിയിരുന്നു.

“””” കുഞ്ഞിനെപ്പറ്റി   ചിന്തയില്ലാത്ത   എന്താണ്   ഞാൻ   ചെയ്തതെന്ന്   പറഞ്ഞിട്ട്   നീ   കിടന്നാൽ   മതി… “”””

പ്ളേറ്റ്   ടേബിളിലേക്ക്   വച്ച്   അവളെ   പിടിച്ചെണീപ്പിച്ചുകൊണ്ട്   ഋഷി   പറഞ്ഞു. 

“””” കുഞ്ഞിനെയോ   എന്നേയോ   പറ്റി   എന്തെങ്കിലും   ചിന്തയുണ്ടായിരുന്നെങ്കിൽ   ഋഷിയേട്ടനിന്നയോളോട്   വഴക്കിന്   പോകുമായിരുന്നോ ???   കൊല്ലാൻ   നോക്കുവായിരുന്നോ  ???  “””

ആ   വാക്കുകൾക്ക്‌   മുന്നിൽ   മൗനമായിരുന്നു   അവന്റെ   മറുപടി. 

“”” എന്തേ   ഉത്തരം   മുട്ടിപ്പോയോ  ???  “””

“””  എന്റെ    പെണ്ണിനെപ്പറ്റി   ഒരുത്തൻ   മോശമായി   സംസാരിക്കുമ്പോൾ   അവന്   പൊന്നാട   കൊടുത്താദരിക്കാനൊന്നുമെനിക്കറിയില്ല….  “””

അല്പം   ദേഷ്യത്തിൽ   തന്നെ   പറഞ്ഞിട്ട്   അവനും   എങ്ങോട്ടോ   നോക്കിയിരുന്നു.   കുറേ   സമയത്തേക്ക്   അഗസ്ത്യയുടെ   ശബ്ദമൊന്നും   കേൾക്കാനേയുണ്ടായിരുന്നില്ല.  ഇടയ്ക്കിടെയുള്ള   അമർത്തിപിടിച്ച   ഏങ്ങലുകളിൽ   നിന്നും   കരയുകയാണെന്ന്   മനസ്സിലായപ്പോൾ   അവൻ   വേഗം   ചെന്നവളെ   ചേർത്തുപിടിച്ചു.

“””” പോട്ടെടീ   പെണ്ണേ   നിന്നേപ്പറ്റി   അങ്ങനെയൊക്കെ   പറഞ്ഞപ്പോൾ   എനിക്ക്   കേട്ടുനിൽക്കാൻ   കഴിഞ്ഞില്ല.  ക്ഷമിക്ക്…  “”””

അവളെ   നെഞ്ചോട്   ചേർത്തുപിടിച്ച്   നെറ്റിയിൽ   ചുംബിച്ചുകൊണ്ട്   അവൻ   പതിയെപ്പറഞ്ഞു.  അവളപ്പോഴും   അവന്റെ   നെഞ്ചിൽ   മുഖം   ചേർത്തുവച്ച്   ഏങ്ങിക്കരയുകയായിരുന്നു. 

“””  അതേ   സമയമൊരുപാടായി   വല്ലതും   കഴിക്കണ്ടേ   എന്റെ   മോൾക്ക്   വിശക്കും….  “””

കുറേ    സമയത്തിന്    ശേഷം   അവളുടെ   കരച്ചിലൊന്നടങ്ങിയപ്പോൾ   ആ    വയറിൽ   ഒന്ന്   തലോടിക്കൊണ്ട്   ഋഷി   ചോദിച്ചു.  മറുപടിയായി   അവളുടെ   ചുണ്ടിലുമൊരു   നനുത്ത   പുഞ്ചിരി   വിരിഞ്ഞു. 

“””” ആഹ്….”””

ഒരു   കൊച്ചുകുഞ്ഞിനേപ്പോലെ   അവന്റെ   നേരെ   നോക്കി   വായ   തുറന്നിരിക്കുന്നവൾക്കായി   ചോറുരുള    നീട്ടുമ്പോൾ   അവനിലും   നിറഞ്ഞ   പുഞ്ചിരിയായിരുന്നു. 

“”” അതേ   ഞാനിന്ന്   മൈഥിലിയേച്ചീടെ   കൂടെയാ   കിടക്കുന്നത്   “””

ആഹാരമൊക്കെ   കഴിഞ്ഞ്   കിടക്കാനായി   ഋഷി   വന്നപ്പോൾ   അഗസ്ത്യ   പറഞ്ഞു.

“”” മ്മ്ഹ്…”””

മുഖമൊന്ന്   മങ്ങിയെങ്കിലും   അത്   മറച്ചുകൊണ്ട്   അവൻ   വെറുതെയൊന്ന്   മൂളി.

“””  എന്തേ  ????  “””

“”””മ്മ്ച്ചും…. “””

ഒരു   കുസൃതിച്ചിരിയോടെയുള്ള   അവളുടെ   ചോദ്യത്തിന്   ഒന്നുമില്ലെന്ന   അർഥത്തിൽ   അവൻ   ചുമൽ   കൂച്ചിക്കാണിച്ചു. 

“”” അപ്പോ  പൊന്നുമോനുറങ്ങിക്കോട്ടോ…. “””

ചിരിയോടെ   അരികിലേക്ക്   ചെന്ന്   അല്പമുയർന്ന്   അവന്റെ   നെറ്റിയിലൊരു   ഉമ്മ

  കൊടുത്തുകൊണ്ട്   അവൾ   പറഞ്ഞു.

“”” മ്മ്ഹ് ???  “””

അവന്റെ   കൈകൾ   തന്റെ   ഇടുപ്പിൽ   മുറുകിയതറിഞ്ഞ്   പുരികമുയർത്തി   അവൾ   ചോദിച്ചു.

“”” ഒന്നുല്ലെഡീ   നീ   ചെല്ല്   ഇനിയിവിടെ   നിന്നാൽ   ചിലപ്പോൾ   പോക്ക്   നടക്കില്ല.

“””

ഒരു   കള്ളച്ചിരിയോടെ   മീശ   തടവിക്കൊണ്ട്    അവൻ   പറഞ്ഞു.

“””ഈഹ്…ഇങ്ങനൊരു   വൃത്തികെട്ട   മനുഷ്യൻ…  “””

അവന്റെ   കവിളിൽ   പതിയെ   ഒന്ന്   കൊട്ടി   പറഞ്ഞുകൊണ്ടവൾ   പുറത്തേക്ക്   പോയി.  അവൾ   മൈഥിലിയുടെ   മുറിയിലെത്തുമ്പോൾ   അവിടെ   ഇന്ദിരയുമുണ്ടായിരുന്നു. 

“””  നിനക്കവിടെ   കിടന്നൂടായിരുന്നോ   സത്യാ   ഋഷിയെന്ത്   കരുതും ???  ഇവിടിപ്പോ   ഞാനുണ്ടല്ലോ… “”””

അകത്തേക്ക്   കയറി   വാതിലട lക്കുന്ന   അഗസ്ത്യയോടായി   ഇന്ദിര  ചോദിച്ചു.

“””ഋഷിയേട്ടനൊന്നും   കരുതില്ല   ഞാനുമിന്നിവിടാ   കിടക്കുന്നത്  “””

കട്ടിലിന്റെ   മറുസൈഡിലേക്ക്   വന്നിരുന്നുകൊണ്ട്   അവൾ   പറഞ്ഞു.  

“””” അമ്മയിതെന്താ   ആലോചിച്ച്   നിൽക്കുന്നത്   വന്നുകിടക്കാൻ   നോക്ക്… എത്ര   നാളായി   നമ്മളിങ്ങനെ   ഒരുമിച്ചൊന്നുറങ്ങിയിട്ട്.  “”””

വീണ്ടുമെന്തോ   ഓർത്തുകൊണ്ട്   നിൽക്കുന്ന   ഇന്ദിരയോടായി   അഗസ്ത്യ   പറഞ്ഞു.  വർഷങ്ങൾക്ക്‌   മുൻപ്   അമ്മയുടെ   ഒപ്പം   കിടക്കാൻ   വാശി   പിടിക്കുമായിരുന്ന   സത്യയേയായിരുന്നു   അവരപ്പോഴവളിൽ   കണ്ടത്.  ആ   ഓർമകളിൽ   ഒരു   നറുപുഞ്ചിരിയോടെ   അവരും   വന്ന്   മക്കളുടെ   ഒപ്പം   കിടന്നു.   കിടന്നൽപ്പം   കഴിഞ്ഞതും   പതിയെ    തിരിഞ്ഞുവന്ന   മൈഥിലി   അഗസ്ത്യയുടെ   വയറിലൂടെ   ചുറ്റിപ്പിടിച്ചു.  അപ്പോഴുമഗസ്ത്യയുടെ   വിരലുകൾ   അവളെ   തലോടിക്കോണ്ടിരുന്നു.  ഒരുപാട്   രാത്രികളിലെ   ഉറക്കക്ഷീണം   കൊണ്ടാവാം   അല്പം   കഴിഞ്ഞപ്പോഴേക്കും   മൈഥിലി    ഗാഡനിദ്രയിലാണ്ടുപോയിരുന്നു.   പക്ഷേ   ഋഷിയുടെ   കൈകളുടെ   സുരക്ഷിതത്വത്തിലല്ലാതിരുന്നതിനാൽ   അഗസ്ത്യക്കൽപ്പം   പോലുമുറക്കം   വന്നിരുന്നില്ല.   അതേ   അവസ്ഥയിൽ   തന്നെയായിരുന്നു   തൊട്ടടുത്ത  മുറിയിൽ    ഋഷിയും. 

രാവിലെ    ഋഷിക്കും   വേണുവിനുമൊപ്പമായിരുന്നു    മൈഥിലി    വക്കീലിന്റെ   ഓഫീസിലേക്ക്   പോയത്.   യാത്രയിലുടനീളം   ആരുമാരും   ഒന്നും   തന്നെ   സംസാരിക്കുന്നുണ്ടായിരുന്നില്ല. 

ഏകദേശം   അരമണിക്കൂറിനുള്ളിൽ   അവർ   വക്കീലിന്റെ   വീട്ടിലെത്തി. 

അഡ്വക്കേറ്റ്  വിശാൽ  മോഹൻ   എന്ന  ബോർഡ്   വച്ച   ഗേറ്റ്   കടന്ന്   കാറകത്തേക്ക്   പ്രവേശിച്ചു. 

“””  ഇറങ്ങിവാ…. “”””

കാറിൽ   നിന്നിറങ്ങി   വേണുവിനോടും   മൈഥിലിയോടുമായി   ഋഷി   പറഞ്ഞു.  അവർക്ക്   പിന്നാലെ   അകത്തേക്ക്   കയറുമ്പോൾ   മൈഥിലിയുടെ   ശരീരത്തേ    വല്ലാത്തൊരു    തളർച്ച   ബാധിച്ചിരുന്നു.  എങ്കിലും   കാലുകൾ   വലിച്ചുവച്ചവൾ   നടന്നു.  ഋഷി   കാളിങ്   ബെല്ലടിച്ച്   അല്പസമയത്തിനുള്ളിൽ   വാതിൽ   തുറക്കപ്പെട്ടു.  

ഏകദേശം   അറുപതിനോടടുത്ത്   പ്രായമുള്ള   ഐശ്വര്യമുള്ള   ഒരു   സ്ത്രീയുടെ   ചിരിക്കുന്ന  മുഖം   വാതിലിൽ   പ്രത്യക്ഷപ്പെട്ടു.   അരികിലേക്ക്   വന്നതും   അവരിൽ   നിന്നും   ഭസ്മത്തിന്റെയും   കാച്ചിയ   എണ്ണയുടെയും   പരിമളമുയർന്നു. 

“”” ആഹാ  നീയാരുന്നോ???   നീയെന്നുമുതലാടാ   അനുവാദം   ചോദിച്ചിട്ടൊക്കെ   ഇവിടേക്ക്   വരാൻ   തുടങ്ങിയത്  ???  “”””

ഋഷിയുടെ   അരികിലേക്ക്   വന്നുകൊണ്ടാണ്   അവരത്   ചോദിച്ചത്. 

“””അതിനിന്ന്   ഞാനൊറ്റയ്ക്കല്ല   ദേവൂട്ടീ   വന്നത്   കൂടെ   രണ്ടുപേരുകൂടിയുണ്ട്.  “”””

“”””” ആഹാ   സത്യമോളാണോ  ???  “””

അവരെ   നോക്കി   പുഞ്ചിരിയോടെ   അവൻ   പറഞ്ഞതും   ആകാംഷയോടെ    പുറത്തേക്ക്   നോക്കിക്കൊണ്ട്   അവർ   ചോദിച്ചു. 

“””” അയ്യോ   അല്ല   ദേവൂട്ടി  ഇത്   വേറെ   രണ്ടുപേരാ.  വിച്ചുനെ   കണ്ടിട്ടൊരാവശ്യമുണ്ട്   അതിന്   വന്നതാ… “”””

“”””നീ   പോടാ   തെമ്മാടി   ഇന്നുകൊണ്ടുവരാം   നാളെ  കൊണ്ടുവരാമെന്ന്   പറഞ്ഞ്   കുറേയായി   നീയെന്നെ   പറ്റിക്കുന്നു.  “””

പരിഭവത്തോടെ   മുഖം   തിരിച്ചുകൊണ്ട്   അവർ   പറഞ്ഞു.  അപ്പോഴാണ്   ഋഷിയുടെ   പിന്നിൽ  നിൽക്കുന്ന   വേണുവിനെയും   മൈഥിലിയേയും   അവർ   കണ്ടത്.

“””” അയ്യോ   ഞാൻ   നിങ്ങളെ  അകത്തേക്ക്   വിളിച്ചില്ലല്ലോ    കയറിവരൂ… വാ   മോളേ….  “”””

പെട്ടന്ന്   നിറഞ്ഞ   പുഞ്ചിരിയോടെ   വേണുവിനും   മൈഥിലിക്കും   നേരെ   നോക്കി  അവർ   ക്ഷണിച്ചു. 

“””” പിണങ്ങല്ലേ   ദേവൂട്ടീ… ഇനി   വരുമ്പോൾ   ഉറപ്പായും   സത്യയുമുണ്ടാവും   എന്റെ   കൂടെ…. “”””

എല്ലാവർക്കുമൊപ്പം    അകത്തേക്ക്   നടക്കുമ്പോൾ   ദേവകിയമ്മയുടെ   തോളിലൂടെ   കയ്യിട്ടുപിടിച്ചുകൊണ്ട്   ഋഷി   പറഞ്ഞു.

“”” ഉവ്വുവ്വ്   ഞാനിത്   കേൾക്കാൻ   തുടങ്ങിയിട്ട്   നാള്   കുറേയായി.  “””

അവന്റെ   കൈ   തട്ടിമാറ്റിക്കൊണ്ട്   അവർ   പറഞ്ഞു.

“”” നിങ്ങളിരിക്കൂട്ടോ   ഞാനിപ്പോ   ചായയെടുക്കാം…  ഈ   ചെക്കൻ   വന്നാൽ   പിന്നിവിടിതൊക്കെയാ… “””

പുഞ്ചിരിയോടെ   പറഞ്ഞിട്ടവർ  കിച്ചണിലേക്ക്   പോയി.

“”” ആഹാ   നിങ്ങളെത്തിയോ  ??? “””

അവർ   പോയതിന്   പിന്നാലെ   മുകളിൽ   നിന്നുമൊരു   പുരുഷശബ്ദം  കേട്ട്   എല്ലാവരുമങ്ങോട്ട്   നോക്കി. മുപ്പതിനടുത്ത്   പ്രായം   തോന്നിക്കുന്ന   ഒരു   ചെറുപ്പക്കാരൻ   സ്റ്റെപ്പിറങ്ങി   അവരുടെ   അരികിലേക്ക്   വന്നു. 

“”” ഞാൻ   അഡ്വക്കേറ്റ്   വിശാൽ   മോഹൻ…. ഋഷിയുടെ   ഫ്രണ്ടും   കമ്പനിയുടെ   ലീഗൽ   അഡ്വൈസറും  കൂടിയാണ്.  കാര്യങ്ങളൊക്കെ   ഋഷിയിന്നലെത്തന്നെ   വിളിച്ചുപറഞ്ഞിരുന്നു.   “”‘

വേണുവിനരികിലേക്ക്   വന്ന്   സ്വയം   പരിചയപ്പെടുത്തിക്കൊണ്ട്   അയാൾ   പറഞ്ഞു.  അപ്പോഴാണ്   ഒന്നിലും   ശ്രദ്ധിക്കാതെ   വാടിത്തളർന്ന്   മുഖം   കുനിച്ചിരിക്കുന്ന   മൈഥിലിയവന്റെ   കണ്ണിൽ   പെട്ടത്.  അവളെ   കണ്ടതും   ആ   കണ്ണുകളൊന്ന്   പിടഞ്ഞു.  മുഖമാകെ   വിയർപ്പ്   തുള്ളികൾ   പൊടിഞ്ഞു. 

തുടരും….

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!