Skip to content

അഗസ്ത്യ – ഭാഗം 18

agasthya-aksharathalukal-novel

‘””””   വരൂ   നമുക്കകത്തേക്കിരിക്കാം…  “””

പെട്ടന്ന്   സംയമനം   വീണ്ടെടുത്തത്   പോലെ   വിശാൽ   പറഞ്ഞു.  അപ്പോഴാണ്   അതുവരെ  മറ്റേതോ   ലോകത്തായിരുന്ന   മൈഥിലി   തല   ഉയർത്തിയവനെ   നോക്കിയത്.  ആ  മുഖം   കണ്ട്   അവളുമൊന്ന്   ഞെട്ടിയെന്നുള്ളത്   വ്യക്തമായിരുന്നു.  മുഖത്ത്   പൊടിഞ്ഞ   വിയർപ്പവൾ   സാരിത്തുമ്പാലൊപ്പി.  പിന്നെ   അവനുപിന്നാലെ   അകത്തെ   മുറിയിലേക്ക്   നടന്നവർക്കൊപ്പം  അവളും   ചെന്നു.  അവനെതിർ വശം   ചേർന്നുള്ള   കസേരയിലിരിക്കുമ്പോൾ   എന്തുകൊണ്ടോ   മൈഥിലിയുടെ   മനസ്സ്     വല്ലാതെ   അസ്വസ്ഥമായിരുന്നു.  ഋഷി   കാര്യങ്ങളൊക്കെ   നേരത്തെ  തന്നെ   പറഞ്ഞിരുന്നതിനാൽ   കൂടുതലൊന്നും   പറയേണ്ടിയിരുന്നില്ലെങ്കിലും   ചെറിയ   ചില   കൂട്ടിചേർക്കലുകൾ   മൈഥിലിയുടെ   ഭാഗമായും   വേണ്ടിയിരുന്നു. 

“””   ആഹ്   ഋഷി   നിങ്ങളൊന്ന്   പുറത്തിരിക്ക്‌  എനിക്കിയാളോട്   മാത്രമായി   ചില   കാര്യങ്ങൾ   ചോദിച്ചറിയാനുണ്ട്.  “”””

കുറേ  സമയത്തേ   സംസാരത്തിനൊടുവിൽ   ഋഷിയേയും  വേണുവിനെയും  നോക്കി   വിശാൽ   പറഞ്ഞു.

“””” ഒക്കെ   ടാ…  വാ   അച്ഛാ  നമുക്ക്   പുറത്ത്   നിൽക്കാം.  “”””

പറഞ്ഞിട്ട്   ഋഷി  കസേരയിൽ   നിന്നുമെണീറ്റ്   പുറത്തേക്ക്   നടന്നു. 

“”””  മൈഥിലീ…..  “”””

അവർ   പുറത്തേക്കിറങ്ങി   ഡോറടഞ്ഞതും   ആർദ്രമായി   അവൻ   വിളിച്ചു. 

“””””  സഹതാപമൊന്നും    വേണ്ട   സാർ…  നിങ്ങളാണ്   അഡ്വക്കേറ്റെന്നറിഞ്ഞിരുന്നുവെങ്കിൽ   ഞാനൊരിക്കലും   ഇങ്ങോട്ട്   വരില്ലായിരുന്നു.  “”””

പതിഞ്ഞ   സ്വരത്തിൽ   എന്തോ   പറയാനാഞ്ഞ   വിശാലിന്   നേർക്ക്   കയ്യുയർത്തി   തടഞ്ഞുകൊണ്ട്   മൈഥിലി   പറഞ്ഞു.  അതുവരെ   കണ്ട   ഭാവമായിരുന്നില്ല   അപ്പോഴവളിൽ.  ആ   വാക്കുകൾക്ക്‌   വല്ലാത്തൊരു   ദൃഡത കൈ   വന്നിരുന്നു.   നോട്ടത്തിന്   ഒരു   ചാട്ടുളിയുടെ   മൂർച്ചയുണ്ടായിരുന്നു. 

“”” മൈഥിലി   ഞാൻ….  “”””

“””” വേണ്ട   സാർ   ഞാൻ   പറഞ്ഞില്ലേ    എനിക്കാരുടേം  സഹതാപത്തിന്റെ   ആവശ്യമില്ല.  അന്നും   ഇന്നും   മൈഥിലിക്ക്‌   പരാജയം   മാത്രമേ    ഉണ്ടായിരുന്നുള്ളു.  അതെന്റെ   വിധി …. പക്ഷേ   അതിന്റെ   പേരിൽ   എനിക്കാരുടെയും   സഹതാപത്തിന്റെ   ആവശ്യമില്ല.  എന്നെ   സ്നേഹിച്ചവരെയൊക്കെ   കണ്ണടച്ച്   വിശ്വസിച്ചിട്ടേയുള്ളൂ   ഞാൻ.  അതിന്റെ   ബാക്കിപത്രമായിട്ട്   തന്നെയാണ്   എനിക്കിന്ന്   നിങ്ങളുടെ   മുന്നിലിങ്ങനെ   ഇരിക്കേണ്ടി   വന്നതും.   ഒരു   അഡ്വക്കേറ്റിന്   തന്റെ   കക്ഷിയോടുള്ള   കടമയിൽ   കവിഞ്ഞ്   മറ്റൊന്നും   സാറിൽ   നിന്നും    ഞാൻ   പ്രതീക്ഷിക്കുന്നില്ല.  സാറിന്   ഇതിൽ   കൂടുതലൊന്നും   എന്നിൽ   നിന്നുമറിയാനില്ലെന്ന്   കരുതുന്നു.    വരട്ടെ   സാർ… “””

പറഞ്ഞിട്ട്   അവനെയൊന്ന്   നോക്കുക   പോലും   ചെയ്യാതെ   അവൾ   പുറത്തേക്ക്   പോയി.   അവളുടെ   വാക്കുകളുടെ   തളർച്ചയിൽ   വിശാൽ   പിന്നിലെ  ചെയറിലേക്കിരുന്നു. 

“”” പോകാം… “”””

പുറത്തേക്ക്   വന്ന   മൈഥിലി  എന്തൊക്കെയോ   ആലോചനകളിൽ   മുഴുകിയിരുന്ന     വേണുവിനോടായി   പറഞ്ഞു.  അതിന്   മറുപടിയായി   അയാളിൽ   നിന്നും  നേർത്ത    ഒരു   മൂളൽ   മാത്രമേ   പുറത്ത്   വന്നുള്ളൂ.    ഋഷിയപ്പോൾ   കുറച്ചുമാറി   നിന്ന്   ആരോടോ   ഫോണിൽ   സംസാരിക്കുകയായിരുന്നു.  ഇടയ്ക്കെപ്പോഴോ   തിരിഞ്ഞ്   നോക്കുമ്പോൾ   അവളെ   കണ്ടതും   അവൻ   വേഗം  ഫോൺ   കട്ട്   ചെയ്ത്   അവരുടെ   അരികിലേക്ക്   ചെന്നു. 

“””‘  നിക്ക്   ഞാൻ   ഞാനൊന്ന്   വിച്ചുവിനെ   കണ്ടിട്ട്   വരാം.  “”””

ഫോണും   പോക്കറ്റിലേക്കിട്ട്    വിശാലിന്റെ   റൂമിന്   നേർക്ക്   നടക്കുമ്പോൾ   ഋഷി  പറഞ്ഞു.  അപ്പോഴേക്കും   ദേവകിയമ്മ   ചായയുമായി   വന്നിരുന്നു. 

“”” ജോലികളൊക്കെ   ഞാൻ   തന്നെയാ   ചെയ്യുന്നത്.  പ്രായമൊക്കെയായില്ലേ   ഇപ്പൊ   പഴയത്   പോലെ   ഓടി   നടന്നൊന്നും   ചെയ്യാനൊന്നും   വയ്യ.  അതുകൊണ്ടാ   കേട്ടോ   ചായ   ഇത്രയും   താമസിച്ചത്.  “”””

ചായ   വച്ച   ട്രേയവരുടെ   നേർക്ക്   നീട്ടിക്കൊണ്ടാണ്   പുഞ്ചിരിയോടെ   ദേവകിയമ്മയത്   പറഞ്ഞത്.   അതുകേട്ട്   വേണു   പതിയെ   ഒന്ന്   ചിരിച്ചു. 

“”” അപ്പോ   സാറിതുവരെ   വിവാഹം….  “””

ഒരാവേശത്തിൽ   പുറത്തേക്ക്   വന്ന   ചോദ്യം   മൈഥിലി   പാതിയിൽ   വിഴുങ്ങി.  അത്   കേട്ടതും   പെട്ടന്ന്   തന്നെ   ദേവകിയമ്മയുടെ   മുഖം   മ്ലാനമായി.

“”” അക്കാര്യമൊന്നും   പറയാതിരിക്കുന്നതാ   മോളെ   ഭേദം.  അവന്   വയസ്   മുപ്പത്   കഴിഞ്ഞു.  ഋഷിയേക്കാൾ   രണ്ടുവയസ്   മൂത്തതാണ്.  പറഞ്ഞിട്ടെന്താ   അവനിപ്പോ   ഒരു   കുഞ്ഞായി   ഇവനിപ്പോഴും   കേസും   കോടതിയുമൊക്കെ  തന്നെ   ജീവിതം.  അവന്റെ   മനസിലെന്താണെന്ന്   എനിക്കിതുവരെ   അറിയില്ല. “”””

പറഞ്ഞുനിർത്തുമ്പോഴും   ദേവകിയമ്മയുടെ   മുഖം   വിഷാദമയമായിരുന്നു.  എല്ലാം   കേട്ടുകഴിഞ്ഞപ്പോൾ   മൈഥിലിയുടെയും.

“””” ഡാ   എന്തുപറ്റി  ???  “”””

മുറിയിലേക്ക്   കയറി   വരുമ്പോൾ   കസേരയിൽ   കണ്ണുകളടച്ച്   കിടക്കുകയായിരുന്ന   വിശാലിനോടായി   ഋഷി   ചോദിച്ചു. 

“”” ഏയ്   ഒന്നുല്ലഡാ…. ചെറിയൊരു   തലവേദന   പോലെ…  “””

പെട്ടന്നവന്റെ   ശബ്ദം   കേട്ടപ്പോൾ   കണ്ണുതുറന്ന്   പുഞ്ചിരിക്കാൻ   ശ്രമിച്ചുകൊണ്ട്   വിശാൽ   പറഞ്ഞു.

“””‘  കാര്യങ്ങളൊക്കെ   ഒരുവിധം   മനസിലായല്ലോ  എന്താ   നിന്റെ   അഭിപ്രായം  ????  “”””

അവനഭിമുഖമായി   ഇരുന്നുകൊണ്ട്   ഋഷി   ചോദിച്ചു.  അതുകേട്ട്   വിശാൽ   മുഖത്തെ   അസ്വസ്ഥതകൾ   മറച്ച്   കസേരയിൽ   ഒന്ന്   നിവർന്നിരുന്നു. 

“”‘ കാര്യങ്ങളുടെ   കിടപ്പനുസരിച്ച്   ഡിവോഴ്‌സ്   കിട്ടാൻ   വളരെ   എളുപ്പമാണ്.   മദ്യപിച്ച്   വന്നുള്ള   ദേഹോപദ്രവും   സ്ത്രീധന   പീഡനവുമൊക്കെ   കേസിന്റെ   ബലം   കൂട്ടും. പോരാഞ്ഞിട്ട്   വിവാഹം   കഴിഞ്ഞ്   ഇത്ര  നാളായിട്ടും   ഒരു   അമ്മയാവാനുള്ള   അവകാശം   ഒരു   സ്ത്രീക്ക്‌   നിഷേധിക്കാൻ   ഒരാൾക്കും   അവകാശമില്ല. ഇവിടെ   മൈഥിലിക്ക്‌   അതും   നിഷേധിക്കപ്പെട്ട   സ്ഥിതിക്ക്‌   ഡിവോഴ്‌സ്   കിട്ടാൻ   ഒട്ടും   തന്നെ   കാലതാമസം   വേണ്ടിവരില്ല.  “”””

മൈഥിലിയുടെ   കേസ്   ഫയൽ   ഒന്നുകൂടി   മറിച്ചുനോക്കിക്കൊണ്ട്   വിശാൽ   പറഞ്ഞുനിർത്തി. 

“””” അപ്പോ   ശരിയെഡാ   ഞങ്ങളിറങ്ങുവാ… ഞാൻ   വിളിക്കാം  “”””

അവന്   ഷേക്ക് ഹാൻഡ്   നൽകി   പുഞ്ചിരിയോടെ   പറഞ്ഞിട്ട്   ഋഷി   പുറത്തേക്ക്   പോയി.  വിശാൽ   വീണ്ടും   കസേരയിലേക്ക്   തന്നെ   ചാഞ്ഞിരുന്ന്   മിഴികളടച്ചു.  പിന്നീടധികം   താമസിയാതെ  ദേവകിയമ്മയോട്   യാത്ര   പറഞ്ഞ്   അവരവിടെ   നിന്നുമിറങ്ങി.   തിരികെയുള്ള   യാത്രയിലുടനീളം   ദേവകിയമ്മയുടെ   വാക്കുകളായിരുന്നു   മൈഥിലിയുടെ   ചിന്തകളിൽ  മുഴുവൻ    നിറഞ്ഞിരുന്നത്.

“”””  നീയെന്തിനാ   മൈഥിലി   എന്റെ   പിന്നാലെയിങ്ങനെ   നടക്കുന്നത്  ???  “”””

“”” ഇഷ്ടമുണ്ടായിട്ട്  …..  “””

മുഖം   കറുപ്പിച്ചുള്ള   അവന്റെ   ചോദ്യത്തിന്   മറുപടിയായി   ഒരു   കുറുമ്പോടവൾ   പറഞ്ഞു. 

“”””  നിന്നെ   ഞാനിനിയെങ്ങനാ   പറഞ്ഞുമനസിലാക്കേണ്ടത് ???  എടോ   ട്യൂഷൻ   സെന്ററിലാണെങ്കിലും   ഞാൻ   തന്റെ   അധ്യാപകനാണ്.   “””

ട്യൂഷൻ   സെന്ററിൽ   നിന്നും   തിരികെ   വരുമ്പോൾ   മുന്നിൽ   വഴി   തടഞ്ഞുനിന്നവളോടായി   അല്പം   നീരസത്തോടെ   തന്നെ   പറഞ്ഞു. 

“””” ഓ   പിന്നേ   ഇയാളെന്നാ   വല്യ   അധ്യാപകനായത്  ???  ഈ   അധ്യാപകനും   ഞാനും   ഒരേ  സ്കൂളിൽ   തന്നെയല്ലേ   പഠിച്ചത്.  എന്നേക്കാൾ   ആകെ   നാലുവയസ്   മൂപ്പുമുണ്ട്.  ഇയാളുടെ   തലയിൽ   ആൾത്താമസമുള്ളത്   കൊണ്ട്   ഇയാളെന്റെ   സാറും   ഞാൻ   ഇയാളുടെ   സ്റ്റുഡന്റുമായി.  എന്നുകരുതി   മനസിൽ   തോന്നിയ   ഇഷ്ടം   അത്ര   വേഗമങ്ങ്   പോകുമോ ???  “””

  നിഷ്കളങ്കമായ   പുഞ്ചിരിയോടെ   പറയുന്ന   അവളോട്   പിന്നീടെന്ത്   പറയണമെന്ന്   അവനുമറിയുമായിരുന്നില്ല.  കാരണം   അവൾ   പറഞ്ഞതൊക്കെ   സത്യമാണ് .  സ്കൂളിൽ   മുതൽ   കാണാൻ   തുടങ്ങിയതാണവളെ.  പഠിക്കാൻ   വലിയ   ബുദ്ധിയൊന്നുമില്ലാത്ത   ഒരു   പൊട്ടിപ്പെണ്ണ്.   ആദ്യം   മുതൽ   അവളുമായി   നല്ലൊരു   സൗഹൃദമുണ്ടായിരുന്നുവെങ്കിലും  അവൾ    ഹൈസ്കൂളിൽ   ആയതിന്   ശേഷമാണ്   അവളുടെ   ഇഷ്ടത്തിന്റെ  നിറം   മറ്റൊന്നാണെന്ന്   തിരിച്ചറിഞ്ഞത്.   അവളോടെനിക്കുമതേ   ഇഷ്ടമുണ്ടായിരുന്നുവെങ്കിലും   പച്ചയായ    ജീവിതയഥാർഥ്യത്തിന്റെ    പൊള്ളിക്കുന്ന    ചൂടിൽ    അതൊന്നും   മനസ്സിൽ   പോലും   സൂക്ഷിക്കാൻ   തോന്നിയില്ല.  അന്നുമുതൽ   അവളോട്‌   വളരെയധികം   അകലം   പാലിച്ചു.  പക്ഷേ   ഞാൻ   ബിരുദമൊക്കെ   കഴിഞ്ഞ്   രാത്രി   തട്ടുകടയിൽ   രാവ്  പകലാക്കി  കഷ്ടപ്പെട്ട്   ജോലി   ചെയ്തിട്ടായാലും    llb  ക്ക്‌   ചേരുകയും   അവൾ    കോളേജിൽ   ചേരുകയുമൊക്കെ   ചെയ്തിട്ടും   അവളുടെ   ഇഷ്ടത്തിന്   മാത്രം   ഒരു  കുറവും   വന്നില്ല.  ഇന്നിപ്പോ   ട്യൂഷൻ   സെന്ററിൽ   അവളുടെ   താൽക്കാലിക   അധ്യാപകനുമാണ്   പക്ഷേ   അവളിപ്പോഴും   പിന്നാലെ   തന്നെയുണ്ട്. 

“”‘   എന്താ   മാഷേ   ഒരാലോചന  ???  “””

മുഖത്തിന്‌   നേരെ   വിരൽ  ഞൊടിച്ച്   കിലുങ്ങിച്ചിരിച്ചുകൊണ്ടുള്ള   അവളുടെ   ചോദ്യമാണ്   ചിന്തകൾക്ക്   വിരാമമിട്ടത്. 

“”’  മൈഥിലി   നിനക്കെല്ലാമൊരു   കുട്ടിക്കളിയാണ്.  വിദ്യാഭ്യാസത്തിനൊന്നും   നീയൊട്ടും   വില   മതിക്കുന്നില്ലെന്ന്   എനിക്ക്‌   നന്നായറിയാം.   പിന്നെ   വെറുതേ   കാശ്   മുടക്കി   നീയിവിടെ   ട്യൂഷന്   വരുന്നത്   പോലും   എന്നെ   ശല്യം   ചെയ്യാനാണെന്നുമറിയാം.   പക്ഷേ   മൈഥിലി   നീ   കരുതുന്നത്   പോലെയൊന്നുമല്ല   എന്റെ   ജീവിതം.   സ്റ്റാറ്റസ്   കൂട്ടാൻ   വേണ്ടിയൊരു   രസത്തിന്   llb   എടുത്തേക്കാമെന്ന്   കരുതിയിറങ്ങിയതല്ല   ഞാൻ.  ഇതെന്റെ   ജീവിതത്തിലെ   അവസാന   കച്ചിത്തുരുമ്പാണ്.  ജപ്തിയുടെ   വക്കിലിരിക്കുന്ന   ഒരു   പൊളിഞ്ഞ   വീടും   ഒരു   പാവപ്പെട്ട   അമ്മയും   മാത്രംമാണ്   എന്റെ   സമ്പാദ്യം.  ആ   പാവം   എന്റെ   കണ്ണിൽ   നോക്കിയാണ്   ജീവിക്കുന്നത്  തന്നെ.  ആ   അമ്മയെ   അവസാനകാലം   വരെ   നന്നായി   നോക്കണം   അതിനുവേണ്ടി   മാത്രമാണ്   രാവ്   പകലാക്കി   ഞാനീ   കഷ്ടപ്പെടുന്നത്.  പിന്നെ   എന്നെയൊരു   വക്കീലായി   കാണണമെന്ന   അച്ഛന്റെ   സ്വപ്നം   അതുമെനിക്ക്   പൂർത്തിയാക്കണം.  ഇപ്പൊ   ഇതൊക്കെ   മാത്രമാണ്   എന്റെ   ചിന്തകൾ.  അതിനിടയിലൊരു   പ്രേമമൊന്നും   എനിക്ക്   കഴിയില്ല.   മാത്രമല്ല   എനിക്ക്   നിന്നോടത്തരത്തിലൊരു   തോന്നലുമില്ല.  അതുകൊണ്ട്   ദയവുചെയ്ത്   ഇങ്ങനെ   എന്റെ   ജീവിതത്തിലൊരു   ശല്യമായി   നിൽക്കരുത്.  എന്റെ   ലക്ഷ്യങ്ങളിലേക്കുള്ള   ഓട്ടപ്പാച്ചിലിനിടയിൽ   നീയൊരിക്കലുമൊരു   തടസ്സമാകരുത്.  ദൈവത്തേയോർത്ത്   ഈയൊരുദ്ദേശവുമായി   ഇനി   മേലിൽ   എന്റെ   മുന്നിൽ   വരരുത്   പ്ലീസ്…  “””

പറഞ്ഞുനിർത്തുമ്പോൾ   ആ   പെണ്ണിന്റെ   മിഴികൾ   നിറഞ്ഞുതൂവിയിരുന്നു.   ചുണ്ടുകൾ   വിതുമ്പിയിരുന്നു. 

“”””  ഇനി….ഇനി   വരില്ല   എന്നോട്   ക്ഷമിക്കണം   വിച്ചുവേട്ടാ…. ഒത്തിരി   ഇഷ്ടമുള്ളോണ്ടാ   എത്ര   ആട്ടിപ്പായിച്ചിട്ടും   വീണ്ടും  വീണ്ടുമിങ്ങനെ…. പിന്നാലെ…. “””‘

പറഞ്ഞത്   മുഴുവനാക്കാൻ   കഴിയാതെ   ചുരിദാറിന്റെ   ഷാൾ    വച്ച്   വായ   മൂടിക്കൊണ്ടവൾ   മുന്നോട്ട്   നടന്നു.  ആ   കണ്ണുനീർ   നെഞ്ച്   പൊള്ളിച്ചുവെങ്കിലും   മുന്നിലുള്ള   ലക്ഷ്യങ്ങൾ   തടസ്സപ്പെട്ടാലോ   എന്ന   ഭയം   കൊണ്ട്   അവളെയൊന്ന്   തടയാനോ   ആശ്വസിപ്പിക്കാനോ   കഴിഞ്ഞില്ല. തോന്നിയില്ലെന്ന്   പറയുന്നതാവും   കൂടുതൽ   ശരി.  പിന്നീടെപ്പോഴോ   ലക്ഷ്യങ്ങളൊക്കെ   ഏകദേശമൊരുവിധമെത്തിപ്പിടിച്ച്   കഴിയുമ്പോഴേക്കും…… “”””

“””‘ വിച്ചൂ   എന്തിരുപ്പാ   ഇത്   സമയമെത്രയായെന്ന്   നിനക്ക്   വല്ല   ബോധവുമുണ്ടോ ????  “””””

ഒരുപാട്   സമയങ്ങൾക്ക്‌   ശേഷം   ആ   മുറിയിലേക്ക്   കയറിവന്ന   ദേവകിയമ്മയുടെ   സ്വരമാണ്   അവനെ   ഓർമകളിൽ   നിന്നുമുണർത്തിയത്.  പെട്ടന്ന്   കണ്ണുകൾ   വലിച്ചുതുറന്ന്   മിഴിക്കോണിലിറ്റിരുന്ന   ഒരു തുള്ളി   മിഴിനീരിനെ   മറയ്ക്കാനായി   അവൻ   മുഖം   അമർത്തിത്തുടച്ചു. 

“”” എന്താടാ… “”””

“””  ഒന്നുല്ലമ്മേ   ചെറിയൊരു    തലവേദന   ഞാനൊന്ന്   കുളിച്ചിട്ട്   വരാം…  “””

പറഞ്ഞിട്ട്   അവർക്ക്   മുഖം  കൊടുക്കാതെ   അവൻ   വേഗത്തിൽ   മുകളിലേക്ക്   കയറിപോയി.  അപ്പോഴും   അവന്റെ   മാറ്റത്തിന്റെ   കാരണമറിയാതെ   അന്തംവിട്ടവിടെത്തന്നെ   ഇരിക്കുകയായിരുന്നു   ദേവകിയമ്മ. 

മൈഥിലിയേയും   വേണുവിനെയും   കൊണ്ട്   വിപഞ്ചികയിൽ   തിരികെയെത്തിയ   ഋഷി     ഉച്ചക്ക്‌   ശേഷമാണ്   അഗസ്ത്യയേയും   കൂട്ടി   കാവുവിളയ്ക്ക്   മടങ്ങിയത്. 

വീണ്ടും   മൂന്ന്   മാസങ്ങൾ   കൂടി   കഴിഞ്ഞുപോയി.  അപ്പോഴേക്കും   മൈഥിലിയും   ആദർശും   തമ്മിലുള്ള   വിവാഹമോചനവും   നടന്നുകഴിഞ്ഞിരുന്നു.  അവൾ   അടുത്തുള്ളൊരു   ചിട്ടിക്കമ്പിനിയിൽ   ചെറിയൊരു   ജോലിക്കും   പോയിത്തുടങ്ങി. 

“””  അച്ഛേടെ   വാവേ   ഒന്ന്   വേഗം   വാടാ   അച്ഛക്ക്   പൊന്നുമോളേ   കാണാൻ   കൊതിയായിട്ട്   വയ്യ….  “””

ഒരു   ദിവസം   രാത്രി   ബെഡിൽ   ചാരിയിരിക്കുകയായിരുന്ന   അഗസ്ത്യയുടെ   വീർത്തുന്തിയ   വയറിൽ   മൃദുവായി   ചുംബിച്ചുകൊണ്ട്   ഋഷി   പതിയെ   പറഞ്ഞു.

അപ്പോഴും   അഗസ്ത്യയുടെ  വിരലുകൾ   അവന്റെ   മുടിയിഴകളിലൂടെ   ഒഴുകി   നടന്നിരുന്നു. 

“””” നിന്റച്ഛനല്ലെങ്കിലും   എല്ലാക്കാര്യത്തിലും   വെപ്രാളാടാ   കുട്ടാ…  “””

ഒരു   കൈ   കൊണ്ട്   ഋഷിയുടെ   തലയിലും   മറുകൈ   കൊണ്ട്   വയറിലും   പതിയെ   തലോടിക്കൊണ്ടാണ്   അഗസ്ത്യയത്   പറഞ്ഞത്. 

“””‘  നീ   പോടീ   ഉണ്ടക്ക്ണ്ണീ….  “”””

അല്പം   മുകളിലേക്കുയർന്ന്   അവളുടെ   താടിയിൽ   പതിയെ   കടിച്ചുകൊണ്ട്   അവൻ   പറഞ്ഞു.

“””” ഋഷിയേട്ടാ….  “””

അരികിലേക്കിരുന്നവന്റെ   നെഞ്ചിലേക്ക്   ചാഞ്ഞുകൊണ്ട്   അവൾ   പതിയെ   വിളിച്ചു. 

“””” മ്മ്ഹ്…. “”””

“””   മൈഥിലിയേച്ചിയെ   ഇങ്ങനെ   നിർത്തിയാൽ   മതിയോ   അവൾക്കുമൊരു   ജീവിതം   വേണ്ടേ  എത്ര   നാളെന്ന്   കരുതിയാ   ഇങ്ങനെ   ഒറ്റയ്ക്ക്    ???  “””

അവന്റെ   കഴുത്തിൽ   കിടന്നിരുന്ന   മാലയുടെ   ലോക്കറ്റിൽ   വെറുതെ   തെരുപ്പിടിച്ചുകൊണ്ട്   അവൾ   ചോദിച്ചു. 

“””  മ്മ്മ്   വേണം   ഞാനുമതേപ്പറ്റി  ചിന്തിച്ചിരുന്നു.  നമുക്കീ   കാര്യം   അച്ഛനോടൊന്ന്   സംസാരിക്കാം  “”””

അവളെയൊന്നുകൂടി   ചേർത്തുപിടിച്ച്   നെറുകയിൽ   മുകർന്നുകൊണ്ട്   അവൻ   പറഞ്ഞു. 

“””” അതേ   ഇങ്ങനിരുന്നാമതിയോ   ഉറങ്ങണ്ടേ  ???  “”””

പിന്നെയുമൊരുപാട്   സമയത്തിന്   ശേഷം   അതേയിരുപ്പ്   തുടർന്ന   അവളോടായി   അവൻ   ചോദിച്ചു. 

“”” മ്മ്ഹ്  മ്മ്ഹ്….  എനിക്കുറക്കം   വരുന്നില്ല   നമുക്കിങ്ങനിരിക്കാം “”””

നിഷേധാർഥത്തിൽ   ശിരസ്സ്   ചലിപ്പിച്ച്   പുഞ്ചിരിച്ചുകൊണ്ട്     അവൾ   പതിയെ   പറഞ്ഞു.

“””” അയ്യോടീ   കുറേ   നാള്   മുൻപ്   നിന്റെയിതുപോലൊരാഗ്രഹം   കൊണ്ടൊന്നിരുന്നേന്റെ   ഫലമാ   മോളിപ്പോഴീ   അവസ്ഥയിലിരിക്കുന്നത്   “””

ഒരു   കള്ളച്ചിരിയോടെ   ഋഷിയത്   പറയുമ്പോൾ   നാണം   കൊണ്ട്   അവളവന്റെ   മാറിലേക്ക്   മുഖമൊളിപ്പിച്ചു. 

ഒരുദിവസം   വൈകുന്നേരം   ജോലിക്ക്   പോയിട്ട്   തിരികെ   വരുമ്പോഴായിരുന്നു   മൈഥിലിയുടെ   തൊട്ടരികിലായി   ഒരു   കാറ്   വന്നുനിന്നത്.  ഒരമ്പരപ്പോടെ   അവളതിന്റെ   ഡ്രൈവിംഗ്   സീറ്റിലേക്ക്   നോക്കി.  അത്   വിശാലായിരുന്നു. 

“”” ഡോ  കേറിക്കോ   ഞാൻ   വീട്ടിലാക്കിത്തരാം… “””

സൈഡിലെ   ഗ്ലാസ്   താഴ്ത്തിയവളെ   നോക്കിയൊന്ന്   പുഞ്ചിരിച്ചുകൊണ്ട്    അവൻ   പറഞ്ഞു. 

“”””  വേണ്ട   സാർ   ഞാൻ   പൊക്കോളാം   കുറച്ചുദൂരമല്ലേയുള്ളൂ….  “””

ഒന്ന്   പുഞ്ചിരിക്കാൻ   ശ്രമിച്ചുകൊണ്ട്   പറഞ്ഞിട്ടവൾ   മുന്നോട്ട്   നടന്നു.

“””  മൈഥിലി   പ്ലീസ്   എനിക്കൽപ്പം   സംസാരിക്കാനുണ്ട്… “”””

“””  പ്ലീസ്   സാർ   ഞാനൊരു   വിവാഹമോചിതയായ   പെണ്ണാണ്.   ആ   ഞാൻ   ഒരന്യ   പുരുഷന്റെ   കൂടെ   യാത്ര   ചെയ്യുന്നതൊരു   ശരിയായി   എനിക്ക്   തോന്നുന്നില്ല.  പിന്നെ   സാറിനേപ്പോലെ   ഒരാളോട്   സംസാരിക്കാൻ   വേണ്ടിയുള്ളത്ര   വലിയ   കാര്യങ്ങളൊന്നും   എനിക്കില്ല.  അതുകൊണ്ട്   സാർ   പോണം   എനിക്ക്   കുറച്ച്   തിരക്കുണ്ട്… “””

പറഞ്ഞിട്ടവൾ   വീണ്ടും   മുന്നോട്ട്   തന്നെ   നടന്നു.

“””  മൈഥിലി   പ്ലീസ്   ഒരുതവണ… ഒരുതവണ   മാത്രം   എനിക്ക്   പറയാനുള്ളത്   നീയൊന്ന്   കേൾക്കണം… “”””

കാറവൾക്കൊപ്പം   പതിയെ   മുന്നോട്ട്   നിരക്കിക്കൊണ്ട്   അവൻ   വീണ്ടും   പറഞ്ഞു.   അപ്പോഴേക്കും   അവിടവിടെ   നിന്ന്   ആളുകളങ്ങോട്ട്   ശ്രദ്ധിച്ചുതുടങ്ങി.   ഇനിയുമിത്   തുടർന്നാൽ   രംഗം   കൂടുതൽ   വഷളാകുമെന്ന്    തോന്നിയതിനാലാവാം   പിന്നീടൊന്നും   പറയാതെ   അവൾ   വേഗം   കാറിലേക്ക്   കയറി.  വിശാലിന്റെ   ചുണ്ടുകളിൽ   നേർത്ത   ഒരു   പുഞ്ചിരി   വിരിഞ്ഞു.  ആ   കാർ   നേരെ   പോയത്   ബീച്ചിലേക്കായിരുന്നു.

“””  വാ   ഇറങ്ങ്…. “””

കാർ   പാർക്ക്   ചെയ്ത്   പുറത്തിറങ്ങി   അവളുടെ   സൈഡിലെ   ഡോറ്   തുറന്നുകൊണ്ടാണ്   അവൻ   പറഞ്ഞത്.  അവനെയൊന്ന്   നോക്കിയിട്ട്   അവൾ   പതിയെ   ഇറങ്ങി.  അപ്പോഴേക്കും   വെയിൽ   ചാഞ്ഞുതുടങ്ങിയിരുന്നു.   പോക്കുവെയിൽ   തിരമാലകളെ   തഴുകിത്തലോടുന്നനേരം   അവൾ   വെറുതേ   ആഴക്ക്ടലിലേക്ക്‌   നോക്കി   നിശ്ചലമായി   നിന്നു.  കടൽക്കാറ്റിന്റെ   തണുപ്പ്   ശരീരത്തിലേക്ക്   തുളഞ്ഞിറങ്ങിത്തുടങ്ങിയപ്പോൾ   കാറ്റിൽ   പാറിക്കളിച്ചിരുന്ന   സാരിത്തുമ്പ്   പിടിച്ചവൾ  ശരീരത്തെ   മൂടി.  അപ്പോഴും   ആഞ്ഞുവീശിയ   കടൽക്കാറ്റിൽ   അവളുടെ   മൃദുവായ  മുടിയിഴകൾ   പാറിക്കളിച്ചു. 

“””” മൈഥിലി   എനിക്ക്   പറയാനുള്ളത്….  “””

മഞ്ഞ  നിറത്തിലുള്ള   പോക്കുവെയിൽ  മുത്തമിടുന്ന   അവളുടെ   കുഞ്ഞി   മൂക്കുത്തിയിലേക്ക്   നോക്കിയവൻ   പറയാൻ   ശ്രമിച്ചു.

“””  പറഞ്ഞോളൂ   സാർ… “””

ആ   മുഖത്തേക്ക്   നോക്കിയില്ലെങ്കിലും   അവന്റെ   വാക്കുകളിലെ   വിറയൽ   മനസ്സിലാക്കിയിട്ടെന്നപോലെ   അവൾ   പറഞ്ഞു.

“””  മൈഥിലി   എന്നേയിങ്ങനെ   കുത്തിമുറിവേൽപ്പിക്കുന്ന   ഈ   സാർ   വിളിയൊന്നവസാനിപ്പിച്ചൂടെ  ???  “””

ഉള്ളിലെ   അസ്വസ്ഥത   മുഴുവനുമപ്പോൾ    അവന്റെ   വാക്കുകളിൽ   പ്രതിഫലിച്ചിരുന്നു.

“””  നമുക്കിടയിൽ    ഈ   വിളിയാണ്   സാർ   ഏറ്റവും   യോജിച്ചത്.   അതുമതി   അതിനി   തിരുത്താൻ   നിൽക്കണ്ട.   സാർ   പറയാനുള്ളത്   പറഞ്ഞോളൂ…. “”””

സ്വരത്തിലൊട്ടും   മയം   വരുത്താതെ   തന്നെ   അവൾ   പറഞ്ഞു.   അവളോട്   തർക്കിച്ചിട്ട്   കാര്യമില്ലെന്ന്   മനസ്സിലാക്കിയിട്ടെന്നപോലെ   അവനൽപ്പനേരം   മൗനമായി   നിന്നു.  പിന്നെ   വീണ്ടും   പറഞ്ഞുതുടങ്ങി.

“””””” ഒരുപാട്   വൈകിപ്പോയെന്നറിയാം   പക്ഷേ   മൈഥിലി….. “”””

തുടരും….

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അഗസ്ത്യ – ഭാഗം 18”

Leave a Reply

Don`t copy text!