Skip to content

അഗസ്ത്യ – ഭാഗം 20 (അവസാനഭാഗം)

agasthya-aksharathalukal-novel

അമ്പലത്തിൽ   വച്ച്   അത്യാവശ്യം   ആളുകൾ   മാത്രം   പങ്കെടുത്ത    ചെറിയൊരു   ചടങ്ങായിട്ടായിരുന്നു   വിശാലിന്റെയും  മൈഥിലിയുടെയും   വിവാഹം   നടന്നത്.  കസവുപുടവയുടുത്ത്   അത്യാവശ്യം   ആഭരണങ്ങൾ   മാത്രമേ   അണിഞ്ഞിരുന്നുള്ളൂവെങ്കിലും   ആ   വേഷത്തിൽ   അവൾ  അതീവ   സുന്ദരിയായിരുന്നു.   അങ്ങനെ   തന്റെ   ആരാധനാ   മൂർത്തിയായ   മഹാദേവന്റെ   നടയിൽ   വച്ച്   ഒരു   പുഞ്ചിരിയോടെ   വിശാൽ   മൈഥിലിയുടെ   കഴുത്തിൽ   താലി   ചാർത്തി  എന്നന്നേക്കുമായി   അവളെ   സ്വന്തമാക്കി.  അവന്റെ   വിരലുകളാൽ   തന്റെ   നെറുകയിൽ   വീണ്ടും   ചുവപ്പ്   രാശി   പടരുമ്പോൾ   എന്തുകൊണ്ടൊ   ആ   പെൺമനസ്സൊന്ന്   പിടഞ്ഞു.   ഒരുപാട്   പ്രതിബന്ധങ്ങൾക്കൊടുവിൽ   ഒരിക്കൽ   ഹൃദയത്തോട്   ചേർത്തുവച്ചവന്റെ   പാതിയാവുമ്പോൾ   സന്തോഷം   കൊണ്ട്   അവളുടെ   മിഴികൾ   നനഞ്ഞിരുന്നു.  അപ്പോഴേക്കും   നിനക്ക്   ഞാനുണ്ടെന്ന്   പറയാതെ   പറയുന്നത്   പോലെ   അവന്റെ   കൈകളവളെ   ചേർത്തുപിടിച്ചിരുന്നു. 

സുമംഗലിയായി   അവനോട്   ചേർന്നുനിന്ന്   ഇഷ്ടമൂർത്തിയെ   കണ്ണുനിറച്ചുകണ്ട്   തൊഴുമ്പോൾ   ഈ  ജീവിതമൊരിക്കലും   തന്നിൽ   നിന്നും   തട്ടിപ്പറിക്കരുതേ   എന്ന   പ്രാർത്ഥനയായിരുന്നു   അവളുടെ   ഉള്ള്   മുഴുവൻ.  ചടങ്ങുകളൊക്കെ   കഴിഞ്ഞ്   വിശാലിന്റെ   വീട്ടിലേക്ക്   പോകാറായതും   അച്ഛനമ്മമാരുടെ   അരികിലേക്ക്   വന്ന   മൈഥിലിയുടെ   മിഴികൾ   നീർഗോളങ്ങളായി. 

“””” അച്ഛാ…. “””

ഒരു   കൊച്ചുകുഞ്ഞിനെപ്പോലെ   വിതുമ്പിക്കൊണ്ട്   അവളയാളുടെ   മാറിലേക്ക്   വീണു.

“””” അയ്യേ   ഇനിയെന്തിനാ   അച്ഛന്റെ   കുട്ടി   കരയണത്   ഒത്തിരി   കഷ്ടപ്പെടുത്തിയെങ്കിലും   ഈശ്വരനൊടുവിൽ   എന്റെ   മോൾടെ   വിളി   കേട്ടില്ലേ.  ഒരിക്കൽ   മോഹിച്ചിരുന്ന   ജീവിതം   തന്നെ   തന്നില്ലെ.  ഇനിയച്ഛന്റെ   പൊന്നുമോൾ    കരയാനേ   പാടില്ല….  “””””

അവളുടെ   കണ്ണുകളൊപ്പി   നെറുകയിൽ   ചുംബിച്ചുകൊണ്ട്   ആ   മനുഷ്യൻ    പറഞ്ഞു.  ഇതെല്ലാം   കണ്ട്   കണ്ണീരൊളിപ്പിച്ച്   നിൽക്കുകയായിരുന്ന   ഇന്ദിര   എന്തെങ്കിലുമൊന്ന്   മിണ്ടിയാൽ   അതൊരുപക്ഷേ   ഒരു  കൂട്ടകരച്ചിലായിപ്പോകാം   എന്ന   ഭയത്തിലാവാം   അവളെയൊന്ന്   ചേർത്തുപിടിച്ച്   ഇരുകവിളിലും   മാറിമാറി   ഉമ്മ

  വയ്ക്കുകമാത്രം   ചെയ്തു. 

“””  വാവേ   ശ്രദ്ധിക്കണോട്ടോ….  “””

അവസാനം   അഗസ്ത്യയുടെ   അരികിലേക്ക്   വന്ന്   വീർത്തുന്തിയ   അവളുടെ   വയറിൽ   പതിയെ   ഒന്ന്   തലോടിക്കൊണ്ട്   മൈഥിലി   പറഞ്ഞു.  നിയന്ത്രണം   വിട്ട്   കരഞ്ഞുപോകുമെന്ന   ഭയം   കൊണ്ടാവാം   അവളും   ചിരിയോടെ   തല   കുലുക്കിയൊന്ന്   പുഞ്ചിരിക്കുകമാത്രം   ചെയ്തു. 

“”” ഇനി   നിന്നാൽ   വീട്ടിൽ   കയറാനുള്ള   നേരം   തെറ്റും  മോളെ   കയറ്….  “””

അതുവരെ   എല്ലാം   കണ്ടുനിൽക്കുകയായിരുന്ന   ദേവകിയമ്മ   അങ്ങോട്ടുവന്ന്   പുഞ്ചിരിയോടവളെ   ചേർത്തുപിടിച്ച്   കാറിലേക്ക്‌   കയറ്റി.

“”” അപ്പോ   ശരിയെടാ….  “””

അഗസ്ത്യയുടെ   അരികിലായി   നിന്ന   ഋഷിയെ   ഒന്ന്   കെട്ടിപ്പിടിച്ച്   പറഞ്ഞിട്ട്   എതിർവശത്തെ   ഡോറ്   തുറന്ന്   വിശാലും   കയറി.  ആ   കാർ   മുന്നോട്ട്   നിരങ്ങി   നീങ്ങിയതും   പൊട്ടിക്കരഞ്ഞുകൊണ്ട്   അഗസ്ത്യ   ഋഷിയുടെ   നെഞ്ചിലേക്ക്   വീണു.  

“””  അയ്യേ   എന്താടാ   ഇത്   ഇപ്പൊ   സന്തോഷിക്കുവല്ലേ   വേണ്ടത്.   അവൾ   അന്യടത്തേക്കൊന്നുമല്ലല്ലോ   പോയത്.  നമ്മുടമ്മയ്ക്ക്   വിച്ചുവും   മകൻ   തന്നെയാണ്.   അങ്ങനെ   നോക്കുമ്പോൾ   അവൾ   നമ്മുടെ   കുടുംബത്തിലേക്ക്   തന്നെയല്ലേ   വന്ന്കയറുന്നത്.  “””

അവളെ   ചേർത്തുപിടിച്ച്   ആശ്വസിപ്പിക്കുമ്പോൾ   ഋഷി   പറഞ്ഞു.  ” രോഹിണി  ”   എന്ന   വിശാലിന്റെ   വീട്ടിലേക്ക്   നിലവിളക്കേന്തി   കയറുമ്പോൾ   ജീവിതം   തിരികെക്കൊടുത്തതിന്   ഏതൊക്കെയോ   ദൈവങ്ങൾക്ക്‌   നന്ദി   പറയുകയായിരുന്നു   മൈഥിലി.  കൂടുതൽ   ആളുകളെയൊന്നും   ക്ഷണിക്കാതിരുന്നത്   കൊണ്ടുതന്നെ   വീട്ടിലും   മറ്റാരുമുണ്ടായിരുന്നില്ല. 

രാത്രി   മൂന്നുപേരുമൊന്നിച്ചിരുന്ന്   അത്താഴം   കഴിക്കുമ്പോഴെല്ലാം   വിശാലും   ദേവകിയമ്മയും   ഒരുപാട്   സന്തോഷത്തിലായിരുന്നു.  മകന്റെ   ജീവിതത്തിൽ   ഒരിക്കലും    ഉണ്ടാകാൻ   സാധ്യതയില്ലെന്ന്   വിധിയെഴുതിയിരുന്ന   കാര്യം   സംഭവിച്ചുകണ്ടതിലുള്ള   അത്യാഹ്ലാദത്തിലായിരുന്നു   ആ   സാധു   സ്ത്രീ.   മൈഥിലി   മാത്രം   പ്രത്യേകിച്ചൊരു   വികാരവുമില്ലാതെ   ഇരിക്കുകയായിരുന്നു.  ഊണൊക്കെ   കഴിഞ്ഞ്   ദേവകിയമ്മയോടൊപ്പം   ചേർന്ന്   അടുക്കളയൊക്കെ   വൃത്തിയാക്കി   വിശാലിന്റെ   മുറിയിലേക്ക്   നടക്കുമ്പോൾ   വല്ലാത്തൊരു   പരിഭ്രമം   തന്നിൽ   പിടി   മുറുക്കുന്നതവളറിഞ്ഞു.  എങ്കിലും    രണ്ടും   കൽപ്പിച്ച്   അവളാ   മുറിയിലേക്ക്   കടന്നുചെന്നു.

അവിടെ   ബെഡിൽ    അവളെയും   പ്രതീക്ഷിച്ചെന്നപോലെ   വിച്ചു   ഇരിക്കുന്നുണ്ടായിരുന്നു.  അകത്തേക്ക്   വന്ന   അവളെ   കണ്ടതും   അവൻ   മൃദുവായിട്ടൊന്ന്   പുഞ്ചിരിച്ചു. 

“”””  എന്താടോ   ഭാര്യേ   ഇപ്പോഴും   ഒന്നുമങ്ങോട്ട്   വിശ്വാസമാവാത്തത്   പോലെ  “””

അവളെ   കടന്നുചെന്ന്   വാതിലടച്ച്   കുറ്റിയിടുമ്പോൾ   അവൻ   ചോദിച്ചു.

“””” വിശ്വാസമാവാത്തത്   കൊണ്ട്   തന്നെ…. വീണ്ടുമൊരിക്കൽ   കൂടി   സുമംഗലിയാകുമെന്നൊരു   പ്രതീക്ഷയെനിക്കൊരിക്കലുമുണ്ടായിരുന്നില്ല   വിച്ചുവേട്ടാ….. അതൊരിക്കലും   ഞാൻ   മോഹിച്ചിട്ടുമില്ല…  “””

കഴുത്തിലെ   താലി   കൈവെള്ളയിലിറുക്കി   പിടിച്ചുകൊണ്ടാണ്   അവളത്   പറഞ്ഞത്.

“”””  അപ്പോ    എന്നെയെന്നുമിങ്ങനെ   കന്യകനായി   നിർത്താനായിരുന്നോ   പെണ്ണേ  നിന്റെ   ഉദ്ദേശം ???  “””

തല   കുനിച്ചുനിന്നിരുന്ന   അവളെ   ചേർത്തുപിടിച്ച്   ആ   മുഖം   കൈക്കുമ്പിളിലെടുത്ത്   മിഴികളിലേക്ക്   തന്നെ   നോക്കി   നിന്നുകൊണ്ട്   അവൻ   ചോദിച്ചു.  പതിയെ   അവളുടെ   അദരങ്ങളിൽ   നാണം   കലർന്ന   ഒരു  പുഞ്ചിരി   വിടരുന്നതവൻ   നോക്കി   നിന്നു.  ആത്മാവിന്റെ   ആഴങ്ങളിലേക്കാഴ്ന്നിറങ്ങുന്ന   അവന്റെ   മിഴികളെ   നേരിടാൻ   കഴിയാതെ   അവൾ   പെട്ടന്നാ   നെഞ്ചിലേക്ക്   തന്നെ   മുഖമൊളിപ്പിച്ചു.  എന്നോ   നഷ്ടപ്പെട്ട   തങ്ങളുടെ   പ്രണയത്തേ   വേണ്ടെടുത്ത്      പുതിയൊരു   ജീവിതത്തിലേക്ക്    ഒരുമിച്ച്    ചുവടുവയ്ക്കാനൊരുങ്ങുകയായിരുന്നു      അപ്പോൾ   അവരിരുവരും. 

“”””  സന്തോഷായോ    എന്റെ   ഉണ്ടക്കണ്ണിക്ക്‌  ????  “”””

കാലുനീട്ടി   ബെഡിൽ   ചാരിയിരിക്കുകയായിരുന്ന   അഗസ്ത്യയുടെ   മടിയിലേക്ക്   വന്നുകിടന്നുകൊണ്ടാണ്   ഋഷിയത്   ചോദിച്ചത്. 

“”” ഒരുപാട്… “””

അവന്റെ   മുടിയിലൂടെ   പതിയെ   ഒന്ന്   തലോടി   നെറ്റിയിൽ   ഒരു   കുഞ്ഞുമ്മ   നൽകിക്കൊണ്ട്   അവൾ   മറുപടി   കൊടുത്തു. 

“””” ഇനിയെങ്കിലും   ഇങ്ങനെ   പന്ത്   വിഴുങ്ങിയത്   പോലെയിരിക്കാതെ   നീയെന്റെ   മോളെയിങ്ങ്   താടീ….  “””

ഒരു   കുസൃതിച്ചിരിയോടെ    പറഞ്ഞിട്ട്   കണ്ണുരുട്ടി   നോക്കിയിരിക്കുന്നവളുടെ   കഴുത്തിന്   പിന്നിലൂടെ   കൈ   ചുറ്റി   തന്റെ   മുഖത്തോടടുപ്പിച്ച്   ആ   തുടുത്ത   അധരങ്ങളവൻ   കവർന്നു.   അഗസ്ത്യയിൽ   നിന്നും    പെട്ടന്നായിരുന്നു    നേർത്ത ഒരു   നിലവിളിയുയർന്നത്.  ഭയന്നുപോയ   ഋഷി   വേവലാതിയോടെ   അവളെ   വിട്ടിട്ട്   ചാടിയെണീറ്റു. 

“”” എന്താടാ   എന്തെങ്കിലും   കുഴപ്പമുണ്ടോ   ഹോസ്പിറ്റലിൽ   പോണോ  ????  “”””

അവന്റെ   മുഖത്തെ   ആധിയും   പരവേശവും   കണ്ട്   അവൾ   പൊട്ടിച്ചിരിച്ചു.

“”” എനിക്കൊരു   കുഴപ്പവുമില്ല   പക്ഷേ   അച്ഛന്റെയീ   കുരുത്തക്കേടൊന്നും   പൊന്നുമോൾക്കത്രയ്ക്കങ്ങോട്ട്   ഇഷ്ടപ്പെടുന്നില്ല.   അതാ   എന്നേയിട്ട്   ചവിട്ടിത്തൊഴിക്കുന്നത്  “”””

വയറിൽ   വാൽസല്യത്തോടൊന്ന്   തലോടിക്കൊണ്ട്   അവൾ   പറഞ്ഞു.  ആ   വാക്കുകൾ   ഋഷിയുടെ   മുഖത്തും   ആനന്ദം   നിറച്ചു.

“”” ആണോടാ   വാവേ   നീയമ്മേ   ചവിട്ടിയോ???   അച്ഛേടെ   പൊന്നിങ്ങ്   വന്നിട്ട്   വേണം   നമുക്കിവളെയൊരു   പാഠം   പഠിപ്പിക്കാൻ.  അച്ഛേടെ   കണ്ണൻ   വന്നാൽ   പിന്നെ   ഇവളെ   നമുക്കീ   മുറിയിൽ   പോലും   കേറ്റരുത്.   “””

വീണ്ടുമവളുടെ   മടിയിലേക്ക്   തന്നെ   കിടന്ന്   വയറിൽ   തുരു തുരെ   ചുംബിച്ചുകൊണ്ട്   അവൻ   കൊഞ്ചി.  അപ്പോഴും   അതെല്ലാം   നോക്കി   പുഞ്ചിരിയോടെ    തന്നെ   ഇരിക്കുകയായിരുന്നു   അഗസ്ത്യ. 

“””” നൊന്തോ   പെണ്ണേ   നിനക്ക്  ???  “”””

കുറേ   സമയത്തിന്   ശേഷം   മുകളിലേക്കുയർന്നിരുന്ന്   അവളെ   മാറിലെക്ക്‌   ചേർത്ത്   പിടിച്ചുകൊണ്ട്   അവൻ   ചോദിച്ചു. 

“”””  ഇല്ല   ഋഷിയേട്ടാ….  ഋഷിയേട്ടനറിയോ   ഒരു   കുഞ്ഞിന്   ജന്മം   നൽകുന്നത്   വരെയുള്ള   ഓരോ   വേദനകളും  ഉന്മാദം   നിറഞ്ഞൊരാനന്ദത്തോടാ   ഓരോ   പെണ്ണും   സ്വീകരിക്കുന്നത്.      ഒരു   കുഞ്ഞ്   നൊമ്പരത്തോടെ   നമ്മുടെ      ജീവനെ   തൊട്ടറിയുന്നത്    എനിക്കും   ഒരാനന്ദമാണ്.   “”””

വല്ലാത്തൊരനുഭൂതിയോടെ   പറഞ്ഞുകൊണ്ടിരുന്ന   ആ   പെണ്ണിനെയവൻ   കൗതുകത്തോടെ   നോക്കിയിരിക്കുകയായിരുന്നു   ആ   നേരമെല്ലാം. 

“””  മ്മ്മ് ???   “””

അവന്റെ   നോട്ടം   കണ്ട്   പുരികമുയർത്തി   അവന്റെ   മുഖത്തേക്ക്   നോക്കി   ചോദ്യഭാവത്തിലവൾ   മൂളി. 

“”” ഒന്നുല്ലഡീ   പെണ്ണേ….  “”””

പറഞ്ഞുകൊണ്ട്   അവനവളെ   ഒന്നുകൂടി   ചേർത്ത്   പിടിച്ചു. 

“”””  അഗസ്ത്യയുടെ   ആരുണ്ട്  ???  “””

ഒരുപാട്   സമയങ്ങൾക്ക്   ശേഷം   ലേബർറൂമിന്റെ   വാതിൽ   തുറന്ന്   പുറത്തുവന്ന   മാലാഖയുടെ   ചോദ്യം   കേട്ട്   ഋഷി   ഓടിയവരുടെ   അടുത്തെത്തി.

“”””  സിസ്റ്റർ…  “””

“”” ഹസ്ബൻഡാണോ ???   “””

മുന്നിൽ   നിൽക്കുന്ന   അവന്റെ   വെപ്രാളം   കണ്ടിട്ടാവാം   ഒരു   ചെറുപുഞ്ചിരിയോടെ   അവർ   ചോദിച്ചു.  മറുപടിയായി   അവനൊന്ന്‌   മൂളി.

“””  അഗസ്ത്യ   പ്രസവിച്ചു… പെൺകുട്ടിയാണ്…  “”””

പിന്നിൽ   നിന്നിരുന്ന   നഴ്സിൽ   നിന്നും   തുണിയിൽ   പൊതിഞ്ഞ   ആ   കുരുന്നിനെ   വാങ്ങി  അവന്റെ   നേർക്ക്   നീട്ടിക്കൊണ്ടാണ്   അവരത്   പറഞ്ഞത്.  ആ   വാക്കുകൾ  കേട്ട്    ഋഷിയുടെ   മുഖം   വിടർന്നു.   വിറപൂണ്ട   കൈകളിലേക്ക്   ആ   കുരുന്നുജീവനെ   ഏറ്റുവാങ്ങുമ്പോൾ   സ്വയമറിയാതെ   അവന്റെ   കണ്ണുകൾ   നനഞ്ഞിരുന്നു.  സ്വന്തം   ജീവനെ   നെഞ്ചോട്   ചേർത്ത്   ആദ്യചുംബനം   നൽകുമ്പോൾ   അവനിലെ   പിതൃഹൃദയം   തുള്ളിത്തുളുമ്പുകയായിരുന്നു. 

“”” സിസ്റ്റർ…  “””

“””” ഒരു   കുഴപ്പവുമില്ല…. ചെറിയൊരു   മയക്കത്തിലാ. ഉണർന്നാലുടൻ   റൂമിലേക്ക്   മാറ്റും.  അപ്പോ   എല്ലാവർക്കും   കാണാം “”””

പെട്ടന്നെന്തോ   ഓർത്തത്   പോലെ   ആ   വാതിലിലേക്കും   അവരിലേക്കും   മാറിമാറി   നോക്കിയിട്ടവനെന്തോ   ചോദിക്കാൻ   തുടങ്ങിയതും   ആ   ചോദ്യം   പ്രതീക്ഷിച്ചുനിന്നത്   പോലെ   ഒരിളം   ചിരിയോടെ   അവർ   പറഞ്ഞു. ആ   വാക്കുകൾ   ഉള്ള്   തണുപ്പിച്ചെങ്കിലും   തന്നെ   പൂർണനാക്കിയ   ആ   പെണ്ണിനെയൊന്ന്   കാണാൻ   വാരിപ്പുണർന്നൊന്ന്   ചുംബിക്കാൻ   അവന്റെ   ഉള്ളം   തുടിക്കുകയായിരുന്നു   അപ്പോൾ.  ഉച്ചയോടെയായിരുന്നു   അഗസ്ത്യയെ   റൂമിലേക്ക്   മാറ്റിയത്.  റൂമിലേക്ക്   കൊണ്ടുവന്നന്നറിഞ്ഞതും   വല്ലാത്തൊരു   ആവേശത്തോടെയായിരുന്നു   ഋഷിയാ   മുറിയിലേക്ക്   കടന്നുചെന്നത്.  അവൻ   അകത്തേക്ക്   ചെല്ലുമ്പോൾ   ബെഡിൽ   തളർന്നുമയങ്ങുകയായിരുന്നു   അവൾ.   ഒരു   നൈറ്റി   ധരിച്ച്   മലർന്ന്   കിടക്കുകയായിരുന്ന   അവളുടെ   ഒട്ടിയ   വയറിലേക്ക്‌   നോക്കിയപ്പോൾ    വല്ലാത്തൊരു   ബഹുമാനമായിരുന്നു   അവന്   തോന്നിയത്. 

അവളുടെ   നീളൻ   മുടിയിഴകൾ   തലയിണയിലാകെ   പടർന്ന്   കിടന്നിരുന്നു.  നെറുകയിലേ   സിന്ദൂരച്ചുവപ്പ്   നെറ്റിയിലാകെ   പടർന്നിരുന്നു.    ആ   മിഴികളിലെയും   കവിൾത്തടങ്ങളിലെയും   കണ്ണീരുണങ്ങിപ്പിടിച്ച   പാടിലൂടെ   വാത്സല്യത്തോടവൻ   തലോടി. 

“”””  ഋഷിയേട്ടാ….  “””

മിഴികൾ   തുറന്നില്ലെങ്കിലും    തന്റെ   പാതിയെ   തിരിച്ചറിഞ്ഞ്   തളർന്ന   സ്വരത്തിലവൾ   വിളിച്ചു.  പെട്ടന്നവൻ   കുനിഞ്ഞവളുടെ   നെറ്റിയിൽ   മൃദുവായി   ചുംബിച്ചു.   അപ്പോഴേക്കും   അവൾ   കണ്ണുതുറന്നൊരു   മങ്ങിയ   ചിരിയോടവനെ   നോക്കി.  അപ്പോഴത്തെ   അവളുടെ   മുഖം   കണ്ട്   അവൻ   വീണ്ടുമവളെ   പുണർന്ന്   അലിവോടെയാ   മുഖമാകെ   ചുംബിച്ചു. 

“””” ഹലോ   ഇനി   ഞങ്ങൾക്കൊക്കെ   ഒന്നങ്ങോട്ട്   വരാമോ  ???? “”””

വാതിലിന്   പുറത്തുനിന്നുള്ള   വിശാലിന്റെ   സ്വരം   കേട്ട്   ജാള്യതയോടെ   അവർ   പരസ്പരം   അകന്ന്  മാറി.  അപ്പോഴേക്കും   എല്ലാവരും   കൂടി   ആ   മുറിയിലേക്ക്  കയറിവന്നിരുന്നു.  എല്ലാവരും   ചേർന്ന്  തങ്ങളുടെ   കുഞ്ഞ്മാലാഖയെ   കൊഞ്ചിക്കുന്നത്   നോക്കിയൊരു   നിർവൃതിയോടെ   ഇരിക്കുകയായിരുന്നു   ഋഷിയുമഗസ്ത്യയുമപ്പോൾ. 

ഒരു   വർഷത്തിന്   ശേഷം.  ഇന്ന്   ഋഷിയുടെയും   അഗസ്ത്യയുടെയും   പൊന്നോമനയായ   ആദ്വിക   എന്ന   ആദിക്ക്‌   ഒരു   വയസ്   തികഞ്ഞിരിക്കുന്നു.  അപ്പോഴേക്കും   കോളേജിൽ   തന്റെ   ജൂനിയറായിരുന്ന  ചൈതന്യ   ശബരിയുടെ   ജീവിതസഖിയുമായി.    മൈഥിലിയും   ഒരമ്മയാവാനുള്ള   തയ്യാറെടുപ്പിലാണ്.  ഋതികയുടെ   കിച്ചൂസ്   പ്ലേസ്കൂളിൽ   പോയിത്തുടങ്ങി.   അങ്ങനെ   എല്ലാം   കൊണ്ടും   അവരുടെ   ജീവിതത്തിൽ   സന്തോഷവും   സമാധാനവും   നിറഞ്ഞുനിന്നു.

“””  ഡീ   പെണ്ണേ   നീയുറങ്ങിയോ ???  “””

ബെഡിൽ   ആദിമോളേയും   ചേർത്തുപിടിച്ച്   ചരിഞ്ഞുകിടക്കുകയായിരുന്ന   അഗസ്ത്യയുടെ   വയറിലൂടെ   ചുറ്റിപ്പിടിച്ചുകൊണ്ടാണ്   ഋഷി   ചോദിച്ചത്.

“””” നിങ്ങടെ   പൊന്നുമോളൊന്നുറങ്ങാതെ   ഞാനെങ്ങനെ   ഉറങ്ങാൻ  ???  “””

കുഞ്ഞിന്റെ   നെറ്റിയിൽ   പതിയെ   ചുംബിച്ചുകൊണ്ട്   അവൾ   പറഞ്ഞു.

“””‘ മോളെയുറക്കീട്ട്   നീയങ്ങുറങ്ങിയാപ്പിന്നെ   മോൾടച്ഛനെ  ആരുറക്കുമെടീ   തീപ്പെട്ടിക്കൊള്ളീ ???  “””

സ്വരമമർത്തി   അവളുടെ   പിൻകഴുത്തിൽ   പതിയെ   ഉമ്മവച്ചുകൊണ്ട്   അവൻ   പറഞ്ഞു.

“””  ഋഷിയേട്ടാ… വേണ്ടാട്ടോ   കുഞ്ഞുണർന്നാൽ   ഒറ്റയ്ക്ക്   കൊണ്ടുനടന്നുറക്കിക്കോണം  “”””

“”””  കുഞ്ഞുണരത്തൊന്നുമില്ല   ഇനി   നീയായിട്ടുണർത്താതിരുന്നാൽ   മതി.  ഇങ്ങോട്ട്   വാ   പെണ്ണേ… “”””

ആദി   മോളുടെ   നെറ്റിയിൽ   പതിയെ   ഒന്ന്   തലോടി   അവളെ   നെഞ്ചിലേക്ക്   ചേർത്തമർത്തി   പുണർന്നുകൊണ്ട്   അവൻ   പറഞ്ഞു.  പക്ഷേ     അഗസ്ത്യയുടെ   ചൂട്   മാറിയതും   കുഞ്ഞിച്ചുണ്ടുകൾ   പിളർത്തി   ചിണുങ്ങിക്കരായാൻ   തുടങ്ങിയിരുന്നു   ആദി. 

“””” സമാധാനമായല്ലോ   ഇനി   ഒറ്റയ്ക്ക്   കൊണ്ടുനടന്നുറക്കിക്കോ   എനിക്കെങ്ങും   വയ്യ… “”””

അവന്റെ   കവിളിൽ   അമർത്തി   നുള്ളിക്കൊണ്ട്   എണീക്കുമ്പോൾ   അവൾ   പറഞ്ഞു.

“”” പോടീ   ഈർക്കിലിക്കൊള്ളീ   നിന്റെ   പ്രാക്കാ…. “”””

എണീറ്റ്   കുഞ്ഞിനരികിലേക്ക്   നിരങ്ങി  നീങ്ങുമ്പോൾ   അവൻ   പിറുപിറുത്തു. 

“””” അച്ചോടാ   അച്ഛേടെ   വാവ   ഉറങ്ങിയില്ലായിരുന്നോ   വാ   വാ   അച്ഛ   പൊന്നിന്   അമ്പിളിമാമനെ   കാണിച്ചുതരാം. “””

അവളെ   നോക്കിയൊന്ന്   ചുണ്ട്   കോട്ടിക്കാണിച്ചിട്ട്‌   കുഞ്ഞിനേയുമെടുത്ത്   അവൻ   ബാൽക്കണിയിലേക്ക്   നടന്നു.  ആ   പോക്ക്   നോക്കിയിരുന്നൊന്ന്   ചിരിച്ചിട്ട്‌   അഗസ്ത്യയും   എണീറ്റങ്ങോട്ട്   ചെന്നു.   അപ്പോഴേക്കും   പുറത്ത്   അച്ഛന്റെ   നെഞ്ചിലൊട്ടിയിരുന്ന്   ഓരോ   താരകങ്ങളെ   നോക്കി   കൊഞ്ചിച്ചിരിച്ച്   തുടങ്ങിയിരുന്നു   ആദി. 

“””  ഡീ   ഞങ്ങടെ   ഉറക്കോം   കളഞ്ഞിട്ട്   നീയിവിടെ   കേറിയിരുന്ന്   ചിരിക്കുന്നോ   കള്ളിപ്പെണ്ണേ…  “”””

അവരുടെ   അരികിലേക്ക്   ചെന്ന്   കുഞ്ഞിന്റെ   വയറിൽ   ഇക്കിളി   കൂട്ടിക്കൊണ്ട്   അവൾ   ചോദിച്ചു.  അപ്പോഴേക്കും   ആ   കുസൃതിക്കുടുക്കയുടെ   പൊട്ടിച്ചിരി   അവിടമാകെ   മുഴങ്ങി.  ആ   പുഞ്ചിരി   അവളിൽ   നിന്നും   ഋഷിയിലേക്കും   അഗസ്ത്യയിലേക്കും   പടർന്നു.  ആ  നിമിഷം   ഋഷിയുടെ   മറുകൈ    അഗസ്ത്യയേയും   തന്റെ   നെഞ്ചോട്   ചേർത്ത്   പിടിച്ചിരുന്നു.  ഇനിയുമൊരുപാട്   കാലം   ആ   കുഞ്ഞിക്കുറുമ്പിയോടൊപ്പം   അവർ   ജീവിക്കാട്ടെ   എന്ന  പ്രാർത്ഥനയോടെ 

അവസാനിച്ചു. 

(    അഗസ്ത്യയേയും   ഒരിത്തിരി   വൈകിയാണെങ്കിലും   ഋഷിയേയും   ഹൃദയത്തിൽ   തന്നെ   സ്വീകരിച്ച   എല്ലാ  പ്രീയസുഹൃത്തുകൾക്കും   ഒരുപാടൊരുപാട്    സ്നേഹം.  അപ്പോ   ഇന്നോടെ   അഗസ്ത്യയുടെ   ഒപ്പമുള്ള   നമ്മുടെ   യാത്രയും   അവസാനിക്കുകയാണ്.   ഇതുവരെ   കൂടെ   നിന്ന്   സ്നേഹിച്ച   എല്ലാവർക്കും   ഒരിക്കൽക്കൂടി   നന്ദി.  സ്നേഹപൂർവ്വം   )

4.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “അഗസ്ത്യ – ഭാഗം 20 (അവസാനഭാഗം)”

Leave a Reply

Don`t copy text!