Skip to content

തൈരും ബീഫും – ഭാഗം 21

izah sam aksharathalukal novel

ശ്വേതയുടെ ശബ്ദം എന്റെ ചെവികളിൽ മുഴങ്ങി കൊണ്ടിരുന്നു….. അപ്പോൾ തന്നെ റെഡി ആയി ഞാൻ കാറിൽ പായുകയായിരുന്നു…….കോട്ടയത്തേക്കു……. ഞാൻ കർത്താവിനോടു പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു……. എന്റെ മനസ്സു നിറച്ചും എൻ്റെ പുറകേ കുന്നിന്മുകളിലേക്കു സൈക്കിൾ ചവിട്ടി വന്ന ഒരു പതിനേഴ് വയസ്സുകാരനായിരുന്നു……എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി…….ഞാൻ അടുത്ത കണ്ട എ.ടി.എം മ്മിൽ നിന്ന് കാശ് എടുത്തിരുന്നു…….

ആശുപത്രിയിൽ എത്തി. ഞങ്ങൾ പഠിച്ച കോട്ടയം മെഡിക്കൽ കോളേജ് ആയതു കൊണ്ട് തന്നെ എനിക്ക് അവരെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല….. എബി ഐ.സി.യു വിലായിരുന്നു….ശ്വേത കരഞ്ഞു തളർന്നു അതിനു മുന്നിൽ ഉണ്ടായിരുന്നു….. എബിയുടെയും ഞങ്ങളുടെയും കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു…….എല്ലാരും അവളെ സഹതാപത്തോടെ നോക്കി നിൽക്കുന്നു……എന്നെ കണ്ടതും അവൾ എന്നെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു…..പൂർണ്ണ ഗർഭിണി ആയ വിശ്രമം വേണ്ട അവൾ തളർന്നു വാടി കുഴഞ്ഞിരിക്കുന്നു…..

“അച്ചായൻ……….നിക് ………” എന്തൊക്കെയോ അവൾ പറയുന്നു……….കരിച്ചിലും വിതുമ്പലും…….എന്നും ആത്മവിശ്വാസത്തോടെ ധൈര്യത്തോടെ നിന്നിരുന്ന ശ്വേതയ്ക്ക് ഇങ്ങനെ ഒരു മുഖം……………………..ഞാൻ അവളെ ആശ്വസിപ്പിച്ചു ഇരുത്തിയിട്ടു……ഡോക്ടർസിനെ കണ്ടു….

എബി രാത്രി ശ്വേതയ്ക്ക് മസാല ദോശ വാങ്ങി വരുകയായിരുന്നു…… ഒരു ലോറി യുമായി കൂട്ടിയിടിചു……..പുറമെ വലിയ പരുക്കുകൾ ഇല്ലാ എങ്കിലും കയ്യും കാലും പോയിട്ടുണ്ട്…..ബോധം തെളിഞ്ഞിട്ടില്ല……അതാണ് ഇപ്പോഴത്തെ വിഷയം…….സ്കാൻ ഒക്കെ ചെയ്തു…..തലയിൽ രക്തം കട്ടിപിടിച്ചിരിക്കുന്നു…..ഉടനെ ഒരു ശാസ്ത്രക്രിയ വേണം…..അത് കഴിഞ്ഞാൽ മാത്രമേ എന്തും പറയാൻ കഴിയുള്ളു……. അതൊരു തുടക്കമായിരുന്നു…….പല ശസ്ത്രക്രിയകൾ പ്രതീക്ഷകൾ എബി ഉണർന്നില്ല……ദിവസങ്ങൾ എടുത്തു അവൻ ഉണരാൻ……ശ്വേത വാടി തളർന്നു…..ഞങ്ങളുടെ സുഹൃത്തുക്കൾ തിങ്ങി നിറഞ്ഞിരുന്ന ആശുപത്രി വരാന്തയിൽ ഞാനും അവളും മാത്രമായി……അവളുടെ പ്രസവ തിയതിക്ക് മുന്നേ അവൾ നിരന്തരം അവളുടെ അപ്പയെയും അമ്മയെയും വിളിച്ചു കൊണ്ടിരുന്നു….. അവർ വരാൻ കൂട്ടാക്കിയില്ല……എബിയുടെ വീട്ടിൽ ഞാനും വിളിച്ചു പറഞ്ഞിരുന്നു……മോളി ആന്റിക്ക് എബിയുടെ ചേട്ടന്മാർ ഫോൺ പോലും കൊടുത്തില്ല…..അവന്റ്റെ അപ്പൻ കിടപ്പിലായതു കൊണ്ട് അവിടെന്നു ഒന്നും പ്രതീക്ഷിക്കണ്ടാ എന്ന് തോന്നി…….ഞാനും ശ്വേതയും അവരുടെ വാടക വീട്ടിൽ തങ്ങി…എന്നും ഹോസ്പിറ്റലിൽ ചെല്ലും……എബി ഐ.സി .യൂ വിൽ തെന്നെയായിരുന്നു…

രണ്ടാഴ്ച കഴിഞ്ഞിരുന്നു…… എബിക്ക് നേരിയ പുരോഗമനം ഉണ്ട്…….ശ്വേതയ്‌ക്കു വേദന തുടങ്ങിയിരുന്നു……..ഒരേ ആശുപത്രിയിൽ തന്നെയായിരുന്നു ശ്വേതയെയും അഡ്മിറ്റ് ചെയ്തത്……കാരണം ഓടാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു….. മരുന്നുകൾ ടെസ്റ്റുകൾ പലതും പുറത്തു കൊണ്ട് പോയി ചെയ്‌പ്പിക്കേണ്ടി വന്നിരുന്നു…… ശ്വേതയെ ലേബർ റൂമിൽ കയറ്റി നാലഞ്ചു മണിക്കൂർ കഴിഞ്ഞിരുന്നു…… ഞാൻ പുറത്തിരിക്കുകയായിരുന്നു…..ഈ ജീവിതം എന്ത് വിചിത്രമാണ്….. എബി അക്ഷമനായി ഓടി നടക്കേണ്ട സമയം അവൻ ഇത്രയും നാൾ നെഞ്ചിലേറ്റി കൂടെ കൊണ്ട് നടന്ന അവൻ്റെ കുഞ്ഞു……. മോളി ആന്റി എത്രയോ തവണ പറഞ്ഞിരിക്കുന്നു അവരുടെ എബിച്ചൻ്റെ കുഞ്ഞിനെ സ്വപ്നം കാണാറുണ്ട് എന്ന്…… ശ്വേതയും സ്വപ്നം കണ്ടിട്ടുണ്ടാവും അവളുടെ അച്ചായൻ്റെ കയ്യിൽ അവരുടെ കുഞ്ഞു…….ഇന്ന് ഞാൻ മാത്രം……

“ശ്വേതയുടെ ബൈസ്റ്റാൻഡേർ ആരാ…..?” നേഴ്‌സിൻ്റെ ശബ്ദം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി……ഞാനവരുടെ അടുത്തേക്ക് നീങ്ങിയപ്പോൾ വെള്ള തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മാലാഖയെ എന്റെ കയ്യിലേക്ക് വെച്ച് തന്നു…..

“പെൺകുട്ടിയാണ്……”

ഞാൻ ആ കുരുന്നു ശരീരം അതിലെ ചൂട് എന്നിൽ നിറയ്ക്കുന്ന വികാരം എന്താണ് എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…..പക്ഷേ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….ഞാൻ ആ മാലാഖയുടെ നെറ്റിയിൽ അധരങ്ങൾ ചേർത്തു… അവൾ ആ കുഞ്ഞി കണ്ണുകൾ തുറന്നു എന്നെ ഒന്ന് നോക്കി……ആ നോട്ടം പോലും എന്നിൽ നിറച്ചതു അതിയായ സന്തോഷമായിരുന്നു. ആ വേദനകൾക്കിടയിൽ ചിരിക്കാൻ ഞാൻ മറന്നിരുന്നു…അവൾ എന്നിൽ ചിരിയും വിരിയിച്ചു.നേഴ്സ് തിരിച്ചു അവളെ കൊണ്ട് പോയപ്പോൾ എനിക്ക് നിരാശയായിരുന്നു….ഞാൻ കണ്ടു കൊതി പോലും തീർന്നിരുന്നില്ല…..

ശ്വേതയെ രാത്രിയോടെ മുറിയിൽ കൊണ്ട് വന്നിരുന്നു…..അവൾ ക്ഷീണിതയായിരുന്നു…..മോൾക്ക് കുറച്ചു ശ്വാസംമുട് ഉണ്ടായിരുന്നു……അതിനാൽ രണ്ടു ദിവസം കഴിഞ്ഞാണ് മുറിയിലേക്ക് കൊണ്ട് വന്നത്…..ശ്വേതയ്ക്ക് എപ്പോഴും ഒരു നിസ്സംഗ ഭാവം ആയിരുന്നു..വാതോരാതെ സംസാരിച്ചിരുന്നവൾ ഇപ്പോൾ എന്തെങ്കിലും അങ്ങോട്ട് ചോദിച്ചാൽ സംസാരിക്കും അത്രേയുള്ളു……എബിയുടെ ആക്സിഡന്ട് അവളെ അത്രയ്ക്ക് തകർത്തിരുന്നു…… മോൾ വരുമ്പോ അവൾ മാറും എന്ന് കരുതി…പക്ഷേ കുഞ്ഞിനെ ഒന്ന് സ്നേഹത്തോടെ നോക്കി പോലും ഞാൻ കണ്ടില്ല…..പാൽ കൊടുക്കുന്നത് പോലും ഞാൻ പറയുമ്പോൾ മാത്രമാണ്….. അവൾക്ക് ഒരു മാറ്റം വേണം എന്ന് എനിക്ക് തോന്നിയിരുന്നു……എബിയെ ഡിസ്ചാർജ് ചെയ്യാൻ കഴിയുമായിരുന്നില്ല…മാത്രമല്ല എബിയ്ക്ക് പ്രത്യേകിച്ച് പുരോഗമനമില്ലാത്തതു

ഞങ്ങളെ വല്ലാതെ തളർത്തിയിരുന്നു…അതുകൊണ്ടു തന്നെ ഞാൻ ശ്വേതയെയും മോളെയും എൻ്റെ വീട്ടിൽ കൊണ്ട് പോയി……അന്നമ്മച്ചിയും ജോസെഫേട്ടനും ശ്വേതയ്ക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തിരുന്നു. ഞാൻ എന്നും ആശുപത്രിയിൽ പോയിക്കൊണ്ടിരുന്നു….. എബിയെ മുറിയിലേക്ക് മാറ്റി……പക്ഷേ ട്യൂബിൽ കൂടെയാണ് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നത്…..നിശ്ചലനായി കിടക്കും എന്നല്ലാതെ അവനു ഞങ്ങളെ തിരിച്ചറിയാമോ എന്ന് പോലും അറിയില്ലായിരുന്നു…..ട്യൂബികളാൽ ചുറ്റപ്പെട്ട അവന്റെ കിടപ്പു എനിക്ക് ഹൃദയഭേദകമായ കാഴ്ചയായിരുന്നു…. ദിവസങ്ങൾ കഴിയേവേ ഓരോന്നും മാറ്റാൻ കഴിഞ്ഞിരുന്നു. ശ്വേത ഇടയ്ക്കു ഒക്കെ വന്നു തുടങ്ങി…..എന്നാലും അവളിലെ പ്രസരിപ്പ് എങ്ങോ നഷ്ടമായി….ആത്മവിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല…..ഇടയ്ക്കൊക്കെ അവൾ നിൽക്കും…അപ്പൊ ഞാനും മോളും വീട്ടിലായിരിക്കും…. മോൾ കുപ്പിപ്പാൽ കുടിക്കാൻ ശീലിച്ചിരിക്കുന്നു…..അന്നമ്മച്ചി പറഞ്ഞു ശ്വേതയ്ക്ക് പാൽ കുറവാണ് അതുകൊണ്ടു കുപ്പിപ്പാൽ ആണ് കൊടുക്കുന്നത് എന്ന്……അത് എനിക്ക് അത്ര വിശ്വസനീയമായി തോന്നിയില്ല…. രണ്ടുമാസത്തെ ആശുപത്രി വാസത്തിനു ശേഷം എബിയെ വീട്ടിലേക്കു കൊണ്ട് വന്നു….. നിശ്ചലനായി കിടക്കും…കണ്ണ് തുറക്കും. അത് മാത്രമാണ് ആകപ്പാടെയുള്ള ചലനം……ശ്വേത മോളെ പോലും മറന്നു അവളുടെ അച്ചായൻ്റെ ഒപ്പമായിരുന്നു….പലപ്പോഴും മോളോട് അകലം കാണിച്ചിരുന്നു…… എബിയുടെ ഈ അവസ്ഥയ്ക്ക് കാരണം മോളാണ്‌ എന്നൊരു ഭാവം അവൾക്കുണ്ടായിരുന്നു…

മോളി ആന്റിയെ ഞാൻ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു…..പക്ഷേ എബിയുടെ ചേട്ടന്മാർ സമ്മതിച്ചിരുന്നില്ല…….മാത്രമല്ല അവർ എന്നെ കാണാൻ വന്നിരുന്നു…വന്നതല്ല …..ഞാൻ വിളിപ്പിച്ചു.

“ദേ കൊച്ചേ…..നീ എന്നാത്തിനാ ഈ വയ്യാവേലി ഒക്കെ എടുത്തു തലയിൽ വെയ്കുന്നേ……..അവൻ ആ പട്ടത്തിയുടെ കൂടെ പോയി….. അവൻ ചത്താലും ജീവിച്ചാലും അവൾക്കു കൊള്ളാം……ഞങ്ങൾ എന്നാത്തിനാ അതൊക്കെ അന്വേഷിക്കുന്നെ……പിന്നെ അവൻ്റെ ‘അമ്മ…..ഞങ്ങളുടെ അപ്പൻ അവരെ കെട്ടിയതു വയസാംകാലം അപ്പനെ നോക്കാനാ……അത് അവര് നന്നായി ചെയ്യുന്നുണ്ട് ഇപ്പൊ….അവരതു ചെയ്യട്ടേ….അപ്പൻ്റെ കാലം കഴിയുമ്പോൾ നിനക്ക് തരാം…….നീയും നിന്റെ അപ്പൻ മാത്യുച്ചായനെ പോലെ തന്നെ……ഇത് പോലെ ഓരോന്നണിനേയും തപ്പി പിടിച്ചു എടുത്തു തലയിൽ വെച്ചോളും…….” അതും പറഞ്ഞു എന്നെ ഒന്ന് പുച്ഛിച്ചു നോക്കിയിട്ടു സെബാനും അലക്‌സും എബിയുടെ ചേട്ടന്മാർ എണീറ്റു…….വര്ഷങ്ങള്ക്കു മുന്നേ എബിയെ അവഗ്ഞയോടെ നോക്കിയ ചേട്ടനെ എനിക്ക് ഓർമ്മ വന്നു… എബിയുടെ മുഖത്തെ വേദനയും അപമാനവും ഓർമ്മ വന്നു……

“ചേട്ടന്മാർ അവിടെയൊന്നു നിന്നേ…………..” ഞാനാന്നെ ……. അവർ എന്നെ ഞെട്ടി തിരിഞ്ഞു നോക്കി…….

“മാത്യുച്ചായനെ പോലെയല്ല മോള്……. ഞാൻ അങ്ങനെ ചുമ്മാ ആരെയും എടുത്തു തലയിൽ വെക്കില്ല…. നിങ്ങൾ എത്ര നിഷേധിച്ചാലും നിങ്ങളുടെ അപ്പന്റെ ഭാര്യയാണ് മോളി ആന്റി……നിങ്ങളുടെ സ്വന്തം സഹോദരനാണ് എബി ചാക്കോ കുരിശിങ്കൽ……. അവൻ്റെ ചികിത്സായ്ക്കായിട്ടുള്ള ഒരു തുക…എത്ര എന്ന് ഒന്നും ഇപ്പൊ പറയാൻ പറ്റില്ല…..പല ചികിത്സകൾ വേണ്ടി വരും….. അതിനു വേണ്ട തുക ഒരാഴ്ചയ്ക്ക് അകം എനിക്ക് കിട്ടിയിരിക്കണം……”

രണ്ടു പേരും എന്നെ ഒന്ന് തുറിച്ചു നോക്കി……

“കൊച്ചു കൊള്ളാല്ലോ…ഇല്ലാ എങ്കിൽ……?” ഒരു ഭീഷണിയോടെ എന്നോട് പുരികം പൊക്കി ചോദിച്ചു…….ഞാൻ ഒന്ന് ചിരിച്ചു…..

“ഇല്ലാ എങ്കിൽ…… എന്നാ ……ഈ തുകയുടെ സ്ഥാനത്തു എബി ചാക്കോയുടെ ഭാര്യയുടെയും മകളുടെയും സംരക്ഷണം കുരിശിങ്കൽ തറവാട്ടിൽ നിന്നുള്ള എബിയുടെ ഷെയർ പിന്നെ നാട്ടുകാരുടെയും കുടുംമ്പക്കാരുടെയും മുന്നിൽ കുരിശിങ്കൽ തറവാട്ടുകാരുടെ അഭിമാനം എല്ലാം ഞാനിങ്ങു വാങ്ങും…കാലം മാറി ചേട്ടന്മാരെ……ഇവിടെ ചോദിക്കാനും പറയാനും ഒക്കെ ഒരുപാട് സംഘടനകൾ ഉണ്ട്….സോഷ്യൽ മീഡിയ ഉണ്ട്……ഞാൻ ഒരു വിഡിയോയും ഹൃദയഭേദകമായ രണ്ടു വരിയും പറഞ്ഞാൽ മാത്രം മതി..മോളി ആന്ടിയെ കൊണ്ട് ഗാർഹിക പീഡനത്തിന് പരാതിയും കൊടുക്കും……ചിലപ്പോൾ ഞാനതു സ്ത്രീ പീഡനവും ആക്കും…….”

രണ്ടു ചേട്ടന്മാരും മുഖത്തോടു മുഖം നോക്കി…..പിന്നെ കസേരയിലിരുന്നു…..പിന്നങ്ങോട്ട്… ഞാൻ പറഞ്ഞ തുക കുറയ്ക്കാനുള്ള വിലപേശലായിരുന്നു…… ചേട്ടന്മാർ ഭയങ്കര ടീമായിരുന്നു വിലപേശാൻ……ഞാൻ വളരെ കഷ്ടപ്പെട്ടു ആ തുകയിൽ തന്നെ പിടിച്ചു നിന്നു…. ഒടുവിൽ അവർ അത് സമ്മതിച്ചു… അവരിൽ നിന്നു കാശ് വാങ്ങണം എന്ന് എനിക്കുണ്ടായിരുന്നില്ല…..പക്ഷേ എബിയുടേയും ശ്വേതയുടെയും ബാങ്കിലെ കാശ് മുഴുവൻ കഴിഞ്ഞു……എൻ്റെ അപ്പൻ്റെ ആതുര സേവനം കൊണ്ട് എനിക്കധികം ബാലൻസ് ഒന്നും ഉണ്ടായിരുന്നില്ല…..അതും കുറേയൊക്കെ തീർന്നു.. എബിക്കാണെങ്കിൽ ഇനിയും ഒരുപാട് ചികിത്സാ വേണ്ടി വരും…… എനിക്ക് ഇങ്ങനൊരു വഴിയേ ഉണ്ടായിരുന്നുള്ളു….ചേട്ടന്മാർ പറഞ്ഞ ദിവസം തന്നെ കാശു തന്നു……അത് എനിക്ക് വലിയ ആശ്വാസമായി…..ഞാൻ ജോലിക്കു പോയി തുടങ്ങി…..ഒരു ദിവസം ഞാൻ വന്നപ്പോൾ അന്നമ്മച്ചി പറഞ്ഞു…

“മോളെ ആ കൊച്ചു ഇന്ന് ആ മുറിയിൽ നിന്ന് ഇറങ്ങിയിട്ടില്ല……ഈ കൊച്ചിനെ ഒന്ന് കൈകൊണ്ടു എടുത്തിട്ട് പോലും ഇല്ല…… ആ ചെക്കെനെയും നോക്കി ഒറ്റ ഇരുപ്പാണെ………” അന്നമ്മച്ചി മോളെ എന്റെ കയ്യിൽ തന്നു…… ആ മാലാഖ എന്നെ നോക്കിയും മറ്റെങ്ങോ നോക്കിയും മോണകാട്ടി ചിരിക്കുന്നുണ്ട്……ഞാനവളെ ഉമ്മ വെച്ചു ഒരുപാട്…… അവളും ഞാനും കൂട്ടാണ്‌ …പലപ്പോഴും രാത്രി ഞാനാണ് അവളെ ഉറക്കുന്നത്…… അന്നും ഞാൻ ഉറക്കി……അന്നമ്മച്ചിയും ജോസെഫേട്ടനും വൈകിട്ട് പോയി. രാത്രി ഞാൻ ശ്വേതയുടെ അടുത്തേക്ക് ചെന്നു…..എബിയുടെ കട്ടിലിൽ തലചായ്ച്ചു അവനെ തന്നെ നോക്കി കിടക്കുന്നു……..

“ശ്വേതാ……” അവൾ എന്നെ തലപൊക്കി നോക്കി…..

” നീ ഇങ്ങനെ ഡെസ്പ് ആവല്ലേ…….. എല്ലാ ഡോക്ടർസും പറഞ്ഞല്ലോ……ഹി വിൽ ഇമ്പ്രൂവ്……..നമുക്ക് നോക്കാം ………എല്ലാ ട്രീട്മെന്റും നോക്കാം……ജീവൻ കിട്ടീല്ലേ……ബാക്കി പുറകെ വരും…..” ഞാൻ പറഞ്ഞു…..അവളെ നെറുകയിൽ തലോടി…..

“ഇല്ല…..സാൻഡി…….എൻ്റെ അച്ചായൻ തിരിച്ചു വരില്ല……തോസ് വണ്ടര്ഫുള് മൊമെന്റ്‌സ്‌ ഹാവ് ഗോൺ….. ഒന്നും തിരിച്ചു വരില്ല……..” അവൾ എന്നെ കെട്ടി പിടിച്ചു…….

“ഇല്ല ഡീ……നിന്റെ പോസിറ്റീവ് എനർജി ഒക്കെ എവിടെ പോയി……നോക്ക്….എബിയുടെ ചേട്ടന്മാർ പൈസ തന്നിട്ടുണ്ട്……നമുക്ക് എവിടെ വേണമെങ്കിലും കൊണ്ട് പോകാം…….നീ ഒന്ന് മിടുക്കി ആയാൽ മതി…….”

ഞാൻ ഒരുപാട് അവളോട്‌ സംസാരിച്ചെങ്കിലും അവൾ നിശ്ശബ്ദയായിരുന്നു…….അന്നും കടന്നുപോയി……അടുത്ത ദിവസം ഞാൻ എഴുന്നേൽക്കുന്നതിനു മുന്നേ ശ്വേതാ എണീറ്റിരുന്നു…..ഞങ്ങൾ എബിയുടേയു ശ്വേതയുടെയും വാടക വീട് വിട്ടിരുന്നു…..അവരുടെ സാധനങ്ങൾ എല്ലാം താഴേ ഒരു മുറിയിൽ വെച്ചിരുന്നു…..അതിൽ അവൾ എന്തെക്കെയോ ചിക്കി പറക്കുന്നുണ്ടായായിരുന്നു….. ഞാൻ മോളെ കുളിപ്പിച്ചു പാൽ കലക്കി കൊടുത്തു…..അപ്പോഴേക്കും അന്നമ്മച്ചി എത്തി…..മോളെ ഏൽപ്പിച്ചു….

എബിയുടെ കാര്യങ്ങൾ ശ്വേതയാണ് നോക്കുന്നത്……ചിലപ്പോൾ സഹായത്തിനു എന്നെ വിളിക്കാറുണ്ട്….എന്നാലും ഞാൻ ഇടയ്ക്കു ചെന്ന് അവനെ നോക്കാറുണ്ട്….. മോളെ കൊണ്ട് അടുത്തുകിടത്താറുണ്ട്…..ഒരനക്കവും ഉണ്ടാവാറില്ല…..അവൻ്റെ ആ കിടപ്പു എൻ്റെ ഹൃദയം തകർക്കുമായിരുന്നു………എബിയെയും ഒന്ന് നോക്കി ഞാൻ ഇറങ്ങി……

“നീ എപ്പോ വരും സാൻഡി……” ശ്വേതയാണ്……

“ഞാൻ മൂന്നു നാല് മണിയാവും എന്ന……എന്തെങ്കിലും വാങ്ങണമോ……?” ഞാൻ ചോദിച്ചു…..

“ഒന്നും വേണ്ട……….വെറുതെ…….”

ഞാൻ യാത്ര പറഞ്ഞു ഇറങ്ങി……. ഞാൻ പോകുന്നത് അവൾ നോക്കി നിൽക്കുന്നത് എനിക്ക് കാറിൻ്റെ സൈഡ് മിററിലൂടെ എനിക്ക് കാണാമായിരുന്നു. അന്ന് തിരക്കായിരുന്നു…പിന്നെ ഡേവിസും വിളിച്ചിരുന്നു…….പരിഭവവിവും ദേഷ്യവുമായിരുന്നു…ഇപ്പൊ വിളിക്കാറില്ല… വിളിച്ചാലും സംസാരിക്കാൻ എനിക്ക് സമയവും ഇല്ല എന്നൊക്കെ……എന്തെക്കെ പറഞ്ഞിട്ടും ഡേവിസിന് ഒരു തെളിച്ചവും ഇല്ല……എനിക്കില്ലാത്ത സന്തോഷം ഞാൻ എങ്ങനെ ഡേവിസിന് കൊടുക്കും……ഞാൻ ഭ്രാന്തു പിടിച്ചു ഫോൺ വെച്ചു…….വീട്ടിൽ എത്തിയപ്പോൾ മണി നാല് കഴിഞ്ഞു………ഞാൻ അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു അന്നമ്മച്ചിയും ജോസെഫ അങ്കിളും കൂടെ മോൾക്ക് പാൽ കൊടുക്കുന്നു……

“എന്നാ പറ്റി….പാൽ കുടിക്കുന്നില്ലേ….?” ഞാൻ ചോദിച്ചു….

“മോൾ വന്നോ………..ഞങ്ങൾ മോളെ കാത്തിരിക്കുവായിരുന്നു…….ആ ശ്വേത കൊച്ചു മോളോട് എന്തെങ്കിലും പറഞ്ഞോ…….?” ജോസെഫേട്ടനാണ്…… അല്പം ഗൗരവത്തിലാണ്…..

“ഇല്ലാ…..എന്നതാ അങ്കിളേ…?”

ഞാൻ ചുറ്റും നോക്കി……. ഞാൻ വരുമ്പോ ശ്വേത ഇറങ്ങി വരാറില്ല….അധികവും എബിയുടെ മുറിയിലാണ്……മോളെ പോലും എടുക്കാറില്ല……

“ആ കൊച്ചില്ലാ ഇവിടെ…….” അന്നമ്മച്ചിയാണ്……ഞാൻ നോക്കുന്നത് മനസ്സിലാക്കി പറഞ്ഞു..ഞാനൊന്ന് സംശയിച്ചു…

“ആ കൊച്ചിൻ്റെ അപ്പനും അമ്മയും വന്നിരുന്നു…..കുറച്ചു മുന്നേ…… ഒന്ന് പുറത്തു പോയിട്ട് വരാം എന്നും പറഞ്ഞു പോയി…….” ജോസെഫേട്ടനാണ്…. ശ്വേത എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…..അവൾ അവരെ വിളിക്കാറുണ്ടായിരുന്നു…..ചിലപ്പോൾ പിണക്കം ഒക്കെ മാറീട്ടുണ്ടാവും….. സർപ്രൈസ് ആയി വന്നതാവും..

“അവർക്കു ഭക്ഷണം ഒന്നും കൊടുത്തില്ലേ….?” ഞാനാണ് .

“ചായ കൊടുത്തു…….അവരധികം ഇരുന്നില്ല…… എന്തിനു ഈ കുഞ്ഞിനെ ഒന്ന് നോക്കി പോലും ഇല്ല…..ആ പയ്യനെ മാത്രം ഒന്ന് കേറി നോക്കി…..ഡോക്ടർ അല്ലയോ പരിശോധിച്ചതാന്നു തോന്നുന്നു…..” അന്നമ്മച്ചിയാണ്…..ഞാൻ മോളെ വാങ്ങി……എബിയുടെ മുറിയിലേക്ക് ചെന്നു…. അവൻ കണ്ണ് തുറന്നു കിടപ്പുണ്ട്…..ഞാൻ മോളെ അവനു അടുത്ത് കിടത്തി…..ഞാൻ അവൻ്റെ നെറുകയിൽ തലോടി……

“നീ കാണുന്നുണ്ടോ എബിച്ചാ നിൻ്റെ മോളെ…….. ?” അവൻ്റെ കൃഷ്ണമണി ഒന്ന് ചലിച്ചു……കുറച്ചധികം നേരം ഞാനും മോളും അവിടെയിരുന്നു…… ശ്വേത ഉണ്ടെങ്കിൽ ഞങ്ങൾ രണ്ടു പേരും അധികം ഇങ്ങോട്ടു വരാറില്ല….മോളെ കൊണ്ട് വന്നു കിടത്തിയാലും അവൾ അസഹ്യതയോടെ ഇറങ്ങി പോവും…. അവൾ ഒന്ന് നോർമൽ ആയാൽ ഇത് ഒക്കെ മാറും…ഇന്ന് ഈ കാണിക്കുന്ന അസഹ്യത മാറാൻ ഒരു നിമിഷം മതി…..ഞാൻ അങ്ങനെ തന്നെ വിശ്വസിച്ചു….

നേരം ഇരുട്ടി…..

“ഈ കൊച്ചു കുഞ്ഞിനേയും ഇട്ടിട്ടു പോയിട്ട് എത്ര നേരായി മോളേ………..?” അന്നമ്മച്ചിയാണ്……അവർ പോകാനിറങ്ങുകയായിരുന്നു.

“അവർ ഇപ്പൊ വരും അന്നമ്മച്ചി…..ഒന്ന് പുറത്തു പോയി വരുമ്പോ അവളുടെ മനസ്സിന് ആശ്വാസം കിട്ടും.”

“മ്മ്….” വലിയ താല്പര്യമില്ലാതെ അവർ മൂളി.

ജോസെഫേട്ടനും അന്നമ്മച്ചിയും വീട്ടിലേക്കു പോയി……

…ഞാൻ ശ്വേതയെ മൊബൈലിൽ വിളിച്ചിരുന്നു. പല പ്രാവിശ്യം……പരിധിക്കു പുറത്താണ് എന്നാ പറയുന്നേ…..മോൾ കുറച്ചു ഉറങ്ങും എണീക്കും കരയും പാൽ കൊടുക്കും…അങ്ങനെ ……എബിക്ക് വേണ്ടതും ഞാൻ ചെയ്തു അവനു മരുന്നും കൊടുത്തു……..ഞാൻ ശ്വേതയുടെ അപ്പയുടെയും അമ്മയുടെയും നമ്പറിൽ വിളിച്ചു……ഒന്നും കിട്ടുന്നില്ല……എനിക്കെന്തോ ഒരു അപായസൂചന പോലെ……മോൾ പതിവില്ലാതെ കരിച്ചിൽ കൂടുതൽ ആയിരുന്നു…..രാത്രി ഒരുപാട് വൈകിയും ഞാൻ അവരെ വിളിച്ചു കൊണ്ടിരുന്നു……കിട്ടിയില്ല…….മോളെ ഉറക്കിയിട്ടു ഞാൻ ശ്വേതയുടെ ബാഗുകൾ നോക്കി……ബാഗുകൾ ഉണ്ട്………വീണ്ടും പരിശോധിച്ചു…… അവളുടെ സെര്ടിഫിക്കറ്റ്സ് ഒന്നും ഉണ്ടായിരുന്നില്ല……അതൊക്കെ കൊണ്ട് പോയിരിക്കുന്നു……അവളുടെ ആഭരണങ്ങൾ പേഴ്സ് എബിയുടെയും അവളുടെയും ബാങ്ക് കാർഡുകൾ എല്ലാം കൊണ്ട് പോയിരിക്കുന്നു…….ഞാൻ അവരുടെ വാടകവീട്ടിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ നോക്കി….എന്തെക്കെയോ ആവശ്യം ഉണ്ട് എന്ന് അവൾക്കു തോന്നിയത് എടുത്തിരിക്കുന്നു എന്ന് തോന്നുന്നു…..ബുക്ക്കൾക്കിടയിൽ നിന്ന് ഒരു പുസ്തക താഴേ വീണു……അത് നിറച്ചും പണ്ട് ശ്വേത വരച്ച എബിയുടെ ചിത്രങ്ങളായിരുന്നു……എല്ലാ ചിത്രങ്ങളുടെയും താഴേ ഇങ്ങനെ എഴുതിയിരിക്കുന്നു……

“അച്ചായൻ്റെ സ്വന്തം പട്ടെത്തി……”

അതിലൂടെ വിരലോടിച്ചപ്പോൾ എനിക്ക് പുച്ഛം തോന്നി……. അച്ചായൻ്റെ പട്ടത്തിക്ക് ഈ വീട്ടിൽ നിന്ന് അവൾക്കു വിലപ്പെട്ടതെല്ലാം അവൾ കൊണ്ട് പോയി അവളുടെ അച്ചായനെയും അവൻ്റെ കുഞ്ഞിനേയും ഒഴിച്ച്……..ഇനി…..എന്ത്……..

മോൾടെ കരച്ചിൽ കേട്ടപ്പോൾ ഞാൻ എല്ലാം തിരിച്ചു വെചു….വേഗം അവളുടെ അടുത്തേക്ക് ചെന്നു….തൊട്ടിലിൽ ഒന്നും കിടക്കുന്നില്ല……നിലവിളി തന്നെ…..ഞാൻ അവളെ തോളിൽ തട്ടി ഉറക്കി…….എന്റെ മനസ്സ് മുഴുവൻ ശ്വേതയായിരുന്നു……. കുഞ്ഞിനോടു അടുപ്പം കാണിക്കാത്തതു മുലപ്പാൽ നൽകാത്തതു എല്ലാം അവൾ നേരത്തെ ഇങ്ങനെ ഒരു തിരിച്ചു പോക്ക് തീരുമാനിച്ചുരുന്നു എന്നതിന്റെ തെളിവാണോ………എനിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല……അവൾക്കു അങ്ങനെ പോകാൻ കഴിയോ….എത്രയോ ദിവസങ്ങൾ അവൾ കരഞ്ഞു കരഞ്ഞു എബിയോടൊപ്പം ഇരുന്നതാണു….ഈ നൊന്തു പ്രസവിച്ച കുഞ്ഞിനെ മറക്കുമോ…..ഇല്ല അവൾ വരും……വീട്ടുകാരുടെ നിർബന്ധത്തിൽ പോയതാവും……അവൾ വരും…..

(കാത്തിരിക്കണംട്ടോ)

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “തൈരും ബീഫും – ഭാഗം 21”

Leave a Reply

Don`t copy text!