Skip to content

തൈരും ബീഫും – ഭാഗം 29

izah sam aksharathalukal novel

ആ  ദിവസം  …… എൻ്റെ   സന്തോഷങ്ങൾ എല്ലാം  നഷ്ടമായ  ദിവസം……

“അച്ചായോ …….”

“മ്മ് …..”  അച്ചായൻ  തലവഴി മൂടി  കിടക്കുന്നു…… ഞാൻ  വീണ്ടും  തട്ടി  വിളിച്ചു….. പെട്ടന്ന്  എണീറ്റു …

“എന്നതാ….   മസ്സിൽ   കയറിയോ ………”    എൻ്റെ   നെറുകയിൽ  തലോടി  ചോദിച്ചു……

“ഇല്ല……..”

“പിന്നെന്ന…..  ഉറങ്ങിയില്ലേ……”

“എനിക്ക്….വിശക്കുന്നു…….”   ഞാൻ   വിക്കി  വിക്കി  പറഞ്ഞു……  കുറെ   ചോറും  പുളിശ്ശേരിയും  ഒക്കെ     കഴിച്ചതാണെന്നേ….. അച്ചായൻ   എന്നെ  നോക്കി  ചിരിക്കാൻ  തുടങ്ങി……

“എടീ    പട്ടെത്തി  നീ   ഉപ്പു  ചാക്ക്  പോലാവും…….”

“പോ…..  അവിടന്ന്….ഞാൻ  അന്നേ   പറഞ്ഞതാ   ഒന്നും  വേണ്ടാന്നു…….  “

“എന്ന്  പറഞ്ഞു  എന്ന്…..  നിനക്ക്    അപ്പുറത്തെ   മുറിയിൽ  കിടന്നാപ്പോരായിരുന്നോ……  സംശയം  ചോദിക്കാൻ  വന്നിട്ടല്ലേ…..”

പറയുന്നത്  നോക്കിയേ……ഞാൻ ഒറ്റ  തള്ളു   കൊടുത്തു….

“അതല്ല….കൻസീവായപ്പോൾ  ഞാൻ  പറഞ്ഞതല്ലേ … ..അപ്പോ  അച്ചായനല്ലേ   കൊതി…… കുഞ്ഞാവയുടെ  ചിരി……  ഞാനാ   ഇപ്പൊ  കിടന്നു  അനുഭവിക്കുന്നെ……”

“എന്റെ    പട്ടെത്തി   നിനക്ക്  ഇപ്പൊ  എന്നാ  വേണം……”

“എനിക്ക് മസാല  ദോശ   മതി……..”

“അയ്യടീ …….  ഈ  നട്ട  പാതിരായ്ക്കോ…….?”

“അത്രയ്ക്കൊന്നുല്ല……  പതിനൊന്നു  മണി  ആയിട്ടേയുള്ളു……. എനിക്കല്ല…..ഉൻ   കൊളന്തയ്ക്കു  താൻ……”  ഞാൻ   ചിലപ്പോൾ  ദേഷ്യവരുമ്പോഴും  തമാശ  പറയുമ്പോഴും  തമിഴ്  പറയാറുണ്ട്…..

“കർത്താവേ   നാഗവല്ലി   വന്തിട്ടെൻ …….  ” അതും  പറഞ്ഞു  വേഗം  ഡ്രസ്സ്   മാറ്റി  ഇറങ്ങി…..പോകാൻ  നേരം  എനിക്കും   വാവയ്ക്കും  ഉമ്മ   തരാനും  മറന്നില്ല…..

“അപ്പ   ഇപ്പൊ  വരാട്ടോ ………  അത്  വരെ   അമ്മയെ   കഷ്ടപ്പെടുത്തല്ലേ …..”  എന്നും  പറഞ്ഞു  പോയതാ…ഞാൻ

പുറത്തെ  ഗേറ്റിലേക്ക്  നോക്കി….മുന്നിലെ  സോഫയിൽ  ഇരുന്നു …..ചെവി  കൂർപ്പിച്ചു……വിദൂരതയിൽ   എവിടെ  നിന്നെകിലും  ഒരു  ബൈക്കിൻ്റെ   ശബ്ദം  കേൾക്കുന്നുണ്ടോ … …സമയം  പന്ത്രണ്ടു കഴിഞ്ഞു…ഒന്നായി…ഒന്നരയായി……എനിക്ക്  അതിയായ   ഭയം  തോന്നി  തുടങ്ങി….. ഞാൻ  അച്ചായനെ പലതവണ  വിളിച്ചു……പക്ഷേ   കാൾ   പോയില്ല….ഒന്നേമുക്കാൽ  ആയപ്പോൾ  എനിക്കിങ്ങോട്ടു  ഒരു  കാൾ   വന്നു……ഞാൻ  ഭയത്തോടെ   കാൾ   എടുത്തു….

“ഹലോ ……..”

“ഹലോ ….ഇത്  മെഡിക്കൽ  കോളേജിൽ  നിന്നാണ്……എബി  ചാക്കോ ……നിങ്ങളുടെ  ആരാണ്……”

ഞാൻ ഭയത്തോടെ    എണീറ്റു ……

“എൻ്റെ   ഹസ്ബൻഡ്   ആണ്…….  “

“ഓക്കേ …….   എത്രയും  പെട്ടന്ന്   ക്യാശ്വാലിറ്റി   വരണം…..അർജെൻ്റ   ആണ്……”

“അച്ചായൻ…..എന്തെങ്കിലും  സീരിയസ്   ആണോ …..”

“മാഡം   വേഗം   വരൂ ….”

കാൾ   കട്ട്   ആയി……  എനിക്ക്  അനങ്ങാൻ   കഴിഞ്ഞില്ല…കാലുകൾ  തളരുന്നത്  പോലെ…ശ്വാസം   മുട്ടുന്നത്  പോലെ……..എൻ്റെ     അച്ചായൻ…..  ഞാൻ  ഈ  രാത്രി…..എങ്ങനെ…..എന്റെ  തൊണ്ട  വരളുന്ന  പോലെ…….ഒരു  ചുവടു  വെക്കാൻ  പോലും  കഴിയുന്നില്ല……എങ്ങനെയൊക്കെയോ  അപ്പുറത്തെ   വീട്ടുകാരെ   വിളിച്ചു  ഞാൻ  ഹോസ്പിറ്റലിൽ  എത്തി…….പക്ഷേ   അച്ചായനെ   കാണാൻ  കഴിഞ്ഞിരുന്നില്ല…….. ഡോക്ടർസ്   എന്തെക്കെയോ  പറഞ്ഞു……ലോറി  ഇടിച്ചു  തെറിപ്പിച്ചതാണെന്നോ …ആരോ  എടുത്തു  കൊണ്ട്  വന്നു  എന്നോ….അങ്ങനെയൊക്കെ …….പക്ഷേ    ഞാൻ  തളർന്നു കൊണ്ടിരുന്നു……ഞാൻ  പൊട്ടി  കരഞ്ഞു  കൊണ്ടിരുന്നു….ഒടുവിൽ  ഒരു  നേഴ്സ്  വന്നു……

“മോളെ …..അച്ഛനെയോ  അമ്മയെയോ  വിളിക്കു…… ഡോക്ടർസിന്  എന്തെക്കെയോ പറയാനുണ്ട്…….  “

ഞാനും  അപ്പോഴാ  ഓർത്തതു ….അച്ചായനോടൊപ്പം  വന്നതിനു  ശേഷ ഞാൻ   ആരെയും  വിളിക്കാറില്ല….അവരിങ്ങോട്ടും…എന്നിട്ടും  ഞാൻ  വിളിച്ചു……പക്ഷേ ….

“അന്ന്  എന്ന     സൊന്ന ……  എൻ   വാഴ്ക   ഞാൻ  മുടിവ്  പണ്ണുവേ ….. അപ്പൊ  ഇപ്പോഴും  അങ്ങനെ   മതി…..ഇപ്പോവും  ഉൻ   വാഴ്ക  താൻ……”  അമ്മയുടെ   കർക്കശ  സ്വരം  എന്നെ തളർത്തി ……

“‘അമ്മ……പ്ലീസ് ……. ഹെല്പ്   മി……. ഞാൻ  ഉങ്ക   പൊണ്ണു   താനേ…..”

കുറച്ചു  നേരത്തെ  നിശബ്ദതയ്ക്കു  ശേഷം ….

“ദുഃഖം  വരുമ്പോഴും  അസുഖം  വരുമ്പോഴും  മാത്രം  അച്ഛനെയും  അമ്മയെയും   ഓർക്കുന്ന    നിന്നെ  പോലുള്ള   മക്കൾക്ക്  ഒരു  സഹായവും  ചെയ്യരുത്……. അത്  എൻ  മുടിവ് …….”

കാൾ   കട്ട് ആയി…….  നേഴ്സ്  മരുന്നിൻ്റെ ചീട്ടും    ബ്ലഡ്  കൊടുക്കാൻ  ആള്ക്കാര്  വേണം…സ്കാൻ  ചെയ്യണം…എന്തെക്കെയോ  വന്നു  പറഞ്ഞു……  ഞാൻ   തളർന്നു  ചാരി  ഇരുന്നു….   നടുവും   അടിവയറും   വേദനിക്കുന്നുണ്ടായിരുന്നു………എൻ്റെ   അച്ചായൻ  അകത്തു  മരണത്തോട് മല്ലടിക്കുന്നു….

ഞാൻ    ആരെ  വിളിക്കും…എനിക്ക്  ഈ  ലോകത്തു  വിളിക്കാൻ  മറ്റാരുമില്ല….സാൻട്രയല്ലാതെ …….ഞാൻ  അവളെ  വിളിച്ചു…….രണ്ടാമതൊന്നാലോചിക്കാതെ   അവൾ  എത്തി…..ഞാൻ   വേറെയും സുഹൃത്തുക്കളെ  വിളിച്ചിരുന്നു…എന്നാൽ    എല്ലാരും  വന്നു  സഹതാപത്തോടെ  എന്നെ  നോക്കി  …എന്നാൽ  സാൻട്ര    എന്നോടൊപ്പം ഉണ്ടായിരുന്നു……ഒരു  സഹോദരിയെ   പോലെ …..ഞങ്ങളുടെ   സുഹൃത്തുക്കളാൽ   തിങ്ങി  നിറഞ്ഞ  ഇടനാഴികളിൽ  ഞാനും   അവളും മാത്രമായി…അവളെ  നോക്കുമ്പോൾ….ഞാൻ  അവളുടെ  അപ്പൻ   മരിച്ചപ്പോൾ   അച്ചായനോട്  പറഞ്ഞത്  ഓർമ്മ  വന്നു…..

“അച്ചായോ ….അച്ചായൻ  ഇനി   സാൻട്രയെ   കാണാൻ   പോകരുത്…അവളെ  ഫോണും  ചെയ്യരുത്…..  എങ്കിൽ  മാത്രമേ  അവൾ  ഡേവിസ്സുമായി  അടുക്കുള്ളൂ…….”  അച്ചായൻ  സാൻട്രയുമായി  അകലാനായി  ഞാൻ  പറഞ്ഞ  ഒരു  കള്ളമായിരുന്നു  അത്……

ഇന്ന്  അത്  ആലോചിക്കുമ്പോൾ   എനിക്ക്  കുറ്റബോധമുണ്ട്……ഞാൻ   അപ്പയെയും    അമ്മയെയും  നിരന്തരം  വിളിച്ചിരുന്നു…..കാരണം   ഗവൺമെന്റ്   ആശുപത്രിയുടെ  മണവും  ഉപയോഗിച്ച്  പഴകിയ   കുളിമുറിയും ഇരിപ്പിടവും  ദുഃഖം  നിറഞ്ഞ  അന്തരീക്ഷവും  എന്നെ  ശ്വാസം  മുട്ടിച്ചിരുന്നു… ഗർഭിണി ആയതുമുതൽ   ഇതുവരെയും  അച്ചായൻ  എന്നെ  പൊന്നു  പോലെയാണ്  നോക്കിയിരുന്നത്…..എന്നാൽ  ഈ  കഴിഞ്ഞ  ദിവസങ്ങൾ  ഞാൻ  അനുഭവിച്ച  ബുദ്ധിമുട്ടു  അസ്വസ്ഥതയും  എനിക്ക്  താങ്ങാൻ  കഴിഞ്ഞിരുന്നില്ല…..ഞാൻ   കാണിച്ചിരുന്ന  പ്രൈവറ്റ്  ഹോസ്പിറ്റൽ  വളരെ  ദൂരെ  ആയിരുന്നു…..എല്ലാ  കാര്യത്തിനും  ഒറ്റയ്ക്ക്  ഓടുന്ന  സാൻട്രയോട്   എനിക്ക്  പറയുവാൻ  കഴിയില്ല എനിക്ക്  അവിടെ  പോകണം  എന്ന്……  ഞാൻ  പ്രസവിക്കുന്ന  ദിവസം  വരെയും  അമ്മയെ  വിളിച്ചു  കൊണ്ടിരുന്നു.

“‘അമ്മ   പ്ളീസ്   …..ഞാൻ  ഉൻ  കൊളന്ത   അല്ലാവ …പ്ളീസ്   എനിക്ക്  ഇങ്ക   മൂടിയാത്…… പ്ളീസ്  അണ്ടർസ്റ്റാൻഡ്   മൈ  സിറ്റുവേഷൻ …….”

“ശ്വേത ……ഇപ്പടി  സെന്റിമെന്റ്സ്   ഒന്നും   വേണ്ടാ…..   ഇതൊന്നും  ഇങ്ക  വില   പോകാത് …….ഉനക്ക്   ന്യാപകം   ഇരുക്ക ……അന്ത  നാൾ   ഞാനും  ഉൻ   അപ്പാവും   ഉന്നോടു   കെഞ്ചി  താൻ  സൊന്ന ……ഞങ്ങളോടൊപ്പം  തിരിച്ചു  വരാൻ  പറഞ്ഞോ ……അന്ന്  ഞങ്ങൾ  നിന്നോട്  ക്ഷമിക്കാൻ  തയ്യാറായിരുന്നു…അന്ന് നീ  ഞങ്ങളെ  മനസ്സിലാക്കിയില്ല …ഇപ്പൊ  ഞങ്ങളും  തയ്യാർ   അല്ല………”

“അമ്മാ ….പ്ലീസ് ……എനിക്കിവിടെ   വയ്യ…..നോട്   അറ്റ്  ആൾ ഹൈജീനിക് ……  ഐ  കാണ്ട് ……”  ഞാൻ  കരഞ്ഞു  പറഞ്ഞു……പക്ഷേ …

“മൂടിയാത്……  ഉൻ   വാഴക   ഉൻ മുടിവ്  ……അപ്പടി   താനാ …….ഉൻ   പേസ്   താൻ  …..സോ …ഫേസ്  ഇറ്റ്……. “

കാൾ  കട്ട്  ആയി……  കണ്ണുനീർ   ഒഴുകി  കൊണ്ടിരുന്നു……  എനിക്ക്  കഴിയുന്നില്ല…..ഈ  കണ്ണീരുമായി  പൊരുത്തപ്പെടാൻ  എനിക്ക്  കഴിയുന്നില്ല…..അന്ന്  തന്നെ   എനിക്ക്  വേദന  വന്നു…അസഹ്യമായി ……ആ   ഗാവൺമെൻറ്  ആശുപത്രിയിൽ   അനേകം   ഗർഭിണിമാരിൽ  ഒരാളായി  ആ  പഴകിയ  മുറിയിൽ  പഴകിയ    ബെഡിൽ  ഞാനും  ഒരു  കുഞ്ഞിന്  ജന്മം  കൊടുത്തു……ആ   ജീവൻ  പോകുന്ന  വേദനയിലും  എൻ്റെ   മനസ്സിൽ  നിറഞ്ഞു  നിന്നത്  നിശ്ചലമായി  കിടക്കുന്ന  എന്റെ   അച്ചായനായിരുന്നു……  ഞങ്ങളുടെ   ഉടഞ്ഞ  സ്വപ്നങ്ങളായിരുന്നു……അലറിയും  കരഞ്ഞും  വേദന  കടിച്ചമർത്തിയും  ഞാൻ  ഒരു  കുഞ്ഞിന്  ജന്മം  കൊടുത്തപ്പോൾ  എൻ്റെ   മനസ്സിൽ  നിറഞ്ഞതു  മാതൃത്വമായിരുന്നില്ല  പകരം   ഒരു  ഭാരം  ഒഴിഞ്ഞ  ആശ്വാസമായിരുന്നു……എൻ്റെ   ചിറകുകളിൽ  വീണ   കെട്ടുകളിൽ  ഒന്ന്  അഴിഞ്ഞപ്പോഴുണ്ടായ  സുഖമായിരുന്നു……പെൺകുട്ടിയാണ്  എന്ന്  പറഞ്ഞു  എൻ്റെ   കവിളിലേക്കു  അവളെ  ചേർത്ത്  നേഴ്സ്  തന്നപ്പോഴും    നിസ്സംഗത ആയിരുന്നു…….എന്തോ ……ഒന്നും  അവളോട്  തോന്നീല്ല……കൂടുതൽ  അവളെ  നോക്കിയാൽ  ചിലപ്പോൾ   എന്തെങ്കിലും  തോന്നിയാലോ…..പക്ഷേ    എനിക്കവളെ  നോക്കാൻ  തോന്നീല്ല…..

എൻ്റെ   കാതുകളിൽ  മുഴങ്ങിയത് കുറച്ചു  മുൻപ്  കേട്ട  അമ്മയുടെ   വാക്കുകളായിരുന്നു…….. “ഉൻ   വാഴക   ഉൻ മുടിവ്”

അതേ …..സത്യം…ഇത്  എൻ്റെ   ജീവിതമാണ്   …എൻ്റെ   തീരുമാനങ്ങളാണ്….എൻ്റെ   മാത്രം…..

  പ്രസവാനന്തര ഞാൻ  സാൻട്രയുടെ വീട്ടിലായിരുന്നു……അവൾ  എന്നെയും  മോളെയും  നന്നായി  നോക്കാനായി  ഏർപ്പാട്  ചെയ്തിരുന്നു…അവളെ  പോലൊരു  മിടുക്കിയായ…ചുണകുട്ടിയെ    ഞാൻ  കണ്ടിട്ടില്ലായിരുന്നു……എനിക്കവളോട്  ബഹുമാനവും  അസൂയയും  തോന്നി…

പിന്നീടുള്ള ദിവസങ്ങൾ  ഞാൻ   മാറുകയായിരുന്നു……. എന്നാലും  എൻ്റെ   അച്ചായനോളം  വലുതായി  എനിക്കൊന്നും  ഉണ്ടായിരുന്നില്ല…ഞാൻ  സാൻട്ര   അറിയാതെ  തന്നെ  അച്ചായൻ്റെ   കേസ്  ഷീറ്റ്  പകർപ്പ്  വാങ്ങി …എനിക്കറിയാവുന്നതും   എൻ്റെ   പ്രൊഫസർസ്   അങ്ങനെ   പലർക്കും  അയച്ചു  കൊടുത്തു…..അപ്പയെയും   വിളിച്ചു  അയച്ചു  കൊടുത്തു……ദിവസങ്ങൾ  കാത്തിരുന്നു….ഒരാൾ  പോലും  അനുകൂലമായി  ഒന്നും  പറഞ്ഞിരുന്നില്ല……എൻ്റെ   അച്ചായൻ  ഇനി  ഒരിക്കലും  എനിക്കില്ല  എന്ന  സത്യം  ഞാൻ  തിരിച്ചറിഞ്ഞു……ഞാൻ  തകർന്നു  പോയി…..

അച്ചായനെ  സാൻട്രയുടെ   വീട്ടിൽ  കൊണ്ട്  വന്നു…  എത്രെയോ  ദിവസങ്ങൾ  ഞാൻ  അച്ചായനെയും നോക്കി  ഇരുന്നു…ഞങ്ങളുടെ  പ്രണയകാലവും  ആ  ദിവസങ്ങളും  എനിക്ക്  ഇനി  ഒരിക്കലും  തിരിച്ചു  കിട്ടില്ല……ഞാൻ  അച്ചായൻ്റെ  കൈകളിൽ   തലചായ്ച്ചു  കിടക്കും…ഇനി  ഒരിക്കലും  ഈ  കൈകൾ  എന്നെ  തഴുകില്ല……കുഞ്ഞിനെ  ചിലപ്പോഴൊക്കെ  സാൻട്ര   കൊണ്ട്  വന്നു  കിടത്താറുണ്ട്……എനിക്ക്  അത്  ഇഷ്ടമായിരുന്നില്ല…..ഞങ്ങളുടെ  മാത്രം   ലോകം…..അവിടേക്കു   ഈ  കുഞ്ഞു  അനുവാദമില്ലാതെ  കടന്നു  വന്നു……പലപ്പോഴും  ഞങ്ങൾ  തമ്മിൽ  പിണങ്ങുന്നതു  ഈ  ഒരു കാര്യത്തിലായിരുന്നു……എന്തോ  മോളെ   അന്ന്  എനിക്ക്  സ്നേഹിക്കാൻ  കഴിഞ്ഞിരുന്നില്ല…ഇല്ലാ    ഞാൻ  മനപ്പൂർവ്വം  അകറ്റി  നിർത്തി…….കാരണം   എനിക്ക്   കരഞ്ഞും  പറഞ്ഞും  ഓർത്തും ആ   മുറിക്കുള്ളിൽ  മാത്രം  ഒതുങ്ങാൻ  വയ്യായിരുന്നു…എനിക്ക്   ചുറ്റും  വലിയ  ലോകം  ഉള്ളപ്പോൾ  ഞാൻ  എങ്ങനെ   ആ   മുറിയിൽ  എൻ്റെ    ലോകം  ചുരുക്കും……എനിക്ക്   പോകണം……ഇന്ന്  ആ  അഗ്രഹാരം  മുഴുവൻ  പുച്ഛിക്കുന്നുണ്ടായിരിക്കും   ഹരിയുടെയും  ഗംഗയുടെയും  മകളെ  കുറിച്ച്…അവളുടെ  കർമ്മ  ഫലം  എന്ന്  സഹതപിക്കുകയായിരിക്കും……ഇല്ലാ……എനിക്ക്  തോൽക്കാൻ  വയ്യ …… 

ഞങ്ങളുടെ  ജോയിൻ  അക്കൗണ്ടിലുള്ള  കാശ്  ഒക്കെയും  ചികിത്സയ്ക്കു  വേണ്ടി  വന്നു….ബാക്കി    സാൻട്ര   അച്ചായന്റെ ചേട്ടന്മാരുടെ  കയ്യിൽ  നിന്ന്  വാങ്ങി  എന്ന്  പറഞ്ഞു…..അതുകൊണ്ടു  തന്നെ  അച്ചായന്  പോലുമറിയാത്ത  അച്ചായൻ്റെ    അപ്പൻ  കൊടുത്ത  കാശിൻ്റെ കാര്യം  ഞാൻ  സാൻട്രയോട്  പറഞ്ഞില്ല……ചിലപ്പോൾ  എനിക്കതു  ആവശ്യം  വരും …… ഞാൻ   ഒന്ന്  സെറ്റിൽ   ആവുമ്പോൾ  സാൻട്രേയ്ക്ക്  കൊടുക്കാം…….

അമ്മയെ   ഞാൻ  വിളിക്കുമായിരുന്നു……  ഒരു  സാന്ത്വനം  പോലും  ഇല്ലായിരുന്നു….. എനിക്ക്   മുന്നോട്ടു  പോകണമെങ്കിൽ  അവർ  വേണം…..ഞാൻ   തീരുമാനിച്ചു……

“‘അമ്മ …….  നാളെ   എന്നെ   കൊണ്ട്  പോകാൻ  വരുമോ……”

“എതുക്ക്…….  വരമാട്ടെ …… എന്തിനാ  എന്നെ  വിളിക്കുന്നേ…….. ? ഏതാവത്   ഹോസ്പിറ്റലിൽ പോ….   സാലറി  കെടയ്ക്കും ……  സർട്ടിഫിക്കറ്റ്  ഉണ്ടല്ലോ……അതോ  ക്യാഷ്   വേണോ…….?”

“വേണ്ട…… ഞാൻ  രണ്ടു  ദിവസം നോക്കും…എന്നെ  വിളിക്കാൻ  വന്നില്ല  എങ്കിൽ   ഈ   കുഞ്ഞിനെയും  കൊണ്ട്  ഞാൻ  അങ്ങ്  അഗ്രഹാരത്തിലോട്ടു  വരും ….എല്ലാപേരും അറിയട്ടെ  സത്യം…….  എല്ലാരോടും  ഞാൻ  ഹയർ  സ്റ്റഡീസിനു ഓസ്ട്രേലിയയിൽ  പോയി  എന്നല്ലേ  പറഞ്ഞിരിക്കുന്നേ…..  അതല്ല……ഈ   കോട്ടയത്തു  ഒരു  അച്ചായൻ്റെ   കൂടെയാ  ജീവിച്ചത്  എന്ന്  എല്ലാരും  അറിയട്ടെ…… ഐ  ഡോണ്ട്  കെയർ  എബൌട്ട്  യുവർ  പ്രസ്റ്റീജ്  ……”  ഞാൻ   വാതിൽ  അടച്ചിട്ടാണ്  അമ്മയെ  വിളിച്ചത്…   .സ്വരം   ഉയരും   എന്ന്   എനിക്കറിയാമായിരുന്നു.  ……

“ശ്വേതാ………..  വാ  മൂട്……”  ‘അമ്മയാണ്….നന്നായി  അലറുന്നുണ്ട്….. ഞാൻ  ഒന്ന്  ഭയന്നു …എന്നാലും  തോൽക്കാൻ  തയ്യറല്ലായിരുന്നു…….

“ഐ  വാണ്ട്  ടു   ലീവ്   ‘അമ്മ ……രണ്ടു  ദിവസം……. അതിനകം  നിങ്ങൾ  വന്നാൽ  എന്നെ  മാത്രം   കൊണ്ട്  പോയാൽ  മതി……അത്  കഴിഞ്ഞാൽ   ഞാൻ  അങ്ങോട്ട്  വരും…..ഒപ്പം   കുഞ്ഞും  ചിലപ്പോൾ  അച്ചായനും  ഉണ്ടാവും……ഉൻ   മുടിവ്  ഉൻ  വാഴ്ക…….”  അപ്പുറം  നിശബ്ധമായിരുന്നു…..

ഞാൻ    കാൾ   കട്ട്  ചെയ്തു….. ഞാൻ  തളർന്നിരുന്നു……എന്നാലും    എനിക്ക്  പ്രതീക്ഷ  ഉണ്ടായിരുന്നു…. കാരണം  അഗ്രഹാരത്തിൽ  ഒരു   അന്യമതസ്ഥൻ്റെ   കുഞ്ഞുമായി  ഒരു  ബ്രാഹ്മണ യുവതി  വന്നാൽ…..അതിൻ്റെ   പ്രത്യഘാതം   താങ്ങാൻ    അപ്പാവുക്കും  അമ്മാവുക്കും  കഴിയില്ല….. തീർച്ചയയും  അവർ  വരും…..ഞാൻ   അച്ചായൻ്റെ   അടുത്തേക്ക്  ചെന്നു …ആ   നെറുകയിൽ  അധരങ്ങൾ  ചേർത്തു …..  എൻ്റെ   കണ്ണ്നീര്തുള്ളി  അച്ചായൻ്റെ  മുഖത്തും   വീണു…..അടുത്ത  ദിവസം  ഞാൻ  വിചാരിച്ചതുപോലെ  അമ്മ   വിളിച്ചു.  അവർ  അടുത്ത  ദിവസം  എത്തും  എന്ന്  അറിയിച്ചു…..എനിക്ക്  സന്തോഷിക്കാൻ  കഴിഞ്ഞില്ല……എൻ്റെ    അച്ചായൻ്റെ   ഈ  മുഖം  എന്നെ   മോഹിപ്പിച്ച  കൊതിപ്പിച്ച  പ്രണയിപ്പിച്ച  ഈ   മുഖം  ഇന്നും  കൂടെ  മാത്രമേ  കാണാൻ   കഴിയുള്ളു……ഞാൻ  അന്നു   ആ  മുറിയിൽ  നിന്ന്  ഇറങ്ങിയിരുന്നില്ല……ഭക്ഷണം   കഴിച്ചിരുന്നില്ല……ഒരായുഷ്കാലം മുഴുവൻ  ഓർത്തിരിക്കാൻ  ഞാൻ  ആ  മുഖം  നേത്രങ്ങളാൽ  ഒപ്പി   എടുത്തു.

സാൻട്ര   അടുത്ത്  വരുമ്പോഴെല്ലാം   ഞാൻ   ഭയന്നു…..അവളോട്  ഞാൻ  പറയുമോ…ഞാൻ  പറഞ്ഞാലോ……ഇല്ല…….ഞാൻ  എന്ത്  പറയാൻ……അവൾക്കു  എന്നെ  മനസ്സിലാക്കൻ  കഴിയില്ലാ …..  അന്ന്  അവൾ  പോകുന്നത്  ഞാൻ  നോക്കി  നിന്നു …….മനസ്സാൽ    ഞാൻ  ക്ഷമ  പറഞ്ഞിരുന്നു…..  എൻ്റെ   പാസ്പോര്ട്ട്  മറ്റു  അതാവശ്യ  സാധനങ്ങൾ  എൻ്റെ   സ്വർണ്ണം  കുറച്ചു  ഉണ്ടായിരുന്നു…..അതൊക്കെ  എടുത്തു….. മോൾടെ   കരച്ചിൽ  കേൾക്കാമായിരുന്നു……ഒന്ന്   എടുക്കണം …ഒരിക്കൽ  കൂടെ  ആ  മുഖം കാണണം   എന്ന്  തോന്നീരുന്നു…..എന്നാൽ  ആ  മുഖത്തിനു    എൻ്റെ   തീരുമാനം  മാറ്റാനുള്ള  ശക്തി  ഉണ്ടാവുമോ എന്ന്  ഭയന്നു… അച്ചയനെ   ഞാൻ  കുളിപ്പിച്ചു   അവസാനമായി……. തല  ചീകി….ഒരുപാട്  ഉമ്മ  കൊടുത്തു…..അപ്പാവും   അമ്മാവും  എത്തി…… അപ്പ   ന്യൂറോ  സർജൻ   ആയിരുന്നു… എബിയെ  അപ്പ  പരിശോധിച്ചു …….എന്നെ  നോക്കി  പറഞ്ഞു……

“സൊ…….. നോ ഹോപ്പ് ……..ആരാ  എബിയെ   നോക്കുന്നത്…….ഹൂ  വിൽ  ടേക്ക്  കെയർ ഓഫ് ദിസ്  ഗയ് ?”

ഞാൻ   ഈ  ചോദ്യം  പ്രതീക്ഷിച്ചിരുന്നു…….

“സാൻട്ര  ……….   ഞാൻ  പോയാൽ എബിയുടെ  ഫാമിലി  നോക്കിക്കൊള്ളും….. അച്ചായൻ്റെ   കാര്യങ്ങൾ  ഒക്കെ……അവൾ   എല്ലാം  അവരോടു  പറഞ്ഞിട്ടുണ്ട്…..”

“മ്മ് ……….”  അർത്ഥഗർഭമായ  മൂളി …… അപ്പോഴേക്കും  മോൾടെ  ചിണുങ്ങൽ   കേട്ടു.

“കുഞ്ഞു…….അവർ   ഏറ്റെടുക്കുമോ……?”

“സാൻട്ര   യുടെ   റിലേറ്റീവ്  ഒരു  ഫാമിലിക്ക്  കുഞ്ഞുങ്ങൾ  ഇല്ലാ…..സോ   ലീഗലി  അവർ  അഡോപ്ട്   ചെയ്തോളും….സാൻട്ര   എല്ലാം  നോക്കി  കൊള്ളും ..”

ഉത്തരങ്ങൾ  ഞാൻ  നേരത്തെ  തയ്യാറാക്കി  വെച്ചിരുന്നു……അപ്പ  എന്നെ  നോക്കി  പുച്ഛത്തോടെ  ചിരിച്ചു……

” പുലികുട്ടിയാണോ   പൂച്ചകുട്ടിയാണോ  എന്നറിയാതെ   വളർത്തിയ  ഞാൻ   ഒരു  മണ്ടൻ  തന്നെ …….”

‘അമ്മ   അകത്തോട്ടു  വന്നില്ല….ഞാൻ  വേഗം  ഇറങ്ങി……അപ്പാവുക്കു  മറുപടി കൊടുത്തില്ല……എനിക്ക്  സാൻട്ര വരുന്നതിനു  മുന്നേ  ഇറങ്ങണം…..ഞാൻ  അച്ചയനെ   ഒന്നുകൂടെ  നോക്കി…..ആ  നെറുകയിൽ  ഒരു  ചുംബനം  കൊടുത്തു…..സാൻട്രയ്ക്കായി  എഴുതിയ കത്ത്  അവളുടെ  ബൈബിളിനകത്തു  വെച്ചു ……മോൾടെ  കരച്ചിൽ  എനിക്ക്  കേൾക്കാമായിരുന്നു…  അന്നമ്മ   ആന്റിയോട് യാത്രപറയുമ്പോഴും   എന്നെ   നോക്കുന്ന   ആ  കുഞ്ഞി   മുഖം  നോക്കാതെ  ഞാൻ  വേഗം  കാറിൽ  കയറി  കണ്ണടച്ചിരുന്നു…… ആ   മുഖം   കാലങ്ങളോളം  എന്നെ  വേട്ടയാടും  എന്നറിയാതെ……

“സാൻഡ്രയ്ക്കു ,

ഞാൻ  പോവുന്നു…..നേരിട്ട്  പറയാനുള്ള   ധൈര്യം എനിക്കില്ല…… എന്നെ   നിനക്ക്  മനസ്സിലാകുമോ   എന്നും എനിക്ക്  അറിയില്ല….. കുഞ്ഞു   നാൾ    തൊട്ടു   എന്നെ   എൻ്റെ   ചുറ്റുമുള്ളവർ    അസൂയയോടേ  മാത്രമേ   നോക്കിയിട്ടുള്ളൂ…… എന്നാൽ    ഇന്നു  ആ  കണ്ണുകളിൽ  എല്ലാം   സഹതാപമാണ് ….. എനിക്ക്  അത്  സഹിക്കാൻ  പറ്റില്ല……. എൻ്റെ   സ്വപ്നങ്ങളെ  ആഗ്രഹങ്ങളെ മോഹങ്ങളേ  ഒരു  തൊട്ടിൽ  കമ്പിൽ നിന്ന് ഒരു കട്ടിലോളം  ഉള്ള ദൂരമാക്കി  ചുരുക്കാൻ  കഴിയുന്നില്ല ….ഒരുപാട്  ശ്രമിച്ചു…….കഴിയുന്നില്ല…….എൻ്റെ  അച്ചായന്  സാൻട്ര ആരായിരുന്നു  എന്ന്  എനിക്കറിയാം…… എനിക്ക്  നിന്നോട്  എന്നും  അസൂയ  ആയിരുന്നു…അന്നും  ഇന്നും…..നീ  നോക്കുന്നത് പോലെ  അച്ചായനെ   നോക്കാൻ  എനിക്ക്  കഴിയില്ല   സാൻഡി……. ഞാൻ  പോവുന്നു….  എൻ്റെ   പിന്നാലെ  ഒരിക്കലും  വരരുത്   പ്ളീസ്……..

ശ്വേത……”

(കാത്തിരിക്കണംട്ടോ )

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!