Skip to content

തൈരും ബീഫും – ഭാഗം 3

izah sam aksharathalukal novel

എബി  ഇതൊക്കെ  നോക്കിയും   ഈവയോടു  എന്തൊക്കയോ  സംസാരിച്ചും  ഇരിക്കുന്നത്  ഞാൻ  കാണുന്നുണ്ടായിരുന്നു ……രണ്ടു  രോഗികൾ  കഴിയുമ്പോ  ഈവ  മോൾ  വരും  എന്റെ  ചെവിയിൽ  പറയും   “അപ്പയ്ക്ക്   കട്ടൻ    വേണം”

അത്  കൊട്ക്കും

വീണ്ടും   “അപ്പയ്ക്ക്  കഞ്ഞി?”

അതും  കൊടുത്തു…..

“അപ്പയ്ക്ക്   പാൽചായ …. ….”

ഇപ്പൊ  കാര്യം  പിടികിട്ടി.

ഞാൻ  പാൽ  ചായ  ഉണ്ടാക്കി……എബിയുടെ  മുറിയിൽ  കൊണ്ട്  വെച്ചു …നേരത്തെ  കുടിച്ച  ഗ്ലാസ്സുകൾ കാലിയായി  ഇരിക്കുന്നു………  അവൻ  കണ്ണടച്ച്  കിടക്കുന്നുണ്ട്…ഉറങ്ങുന്നില്ല…ഞാൻ   ഈവ   മോളെ നോക്കി….ഒന്നുമറിയാത്ത  ഭാവത്തിൽ   ഞാനും ഈവയും   കിടക്കുന്ന കട്ടിലിൽ   ഇരുന്നു  പടം  വരയ്ക്കുന്നു.ഞാൻ   ക്ലിനിക്കിലേക്കു വന്നു…..കുറച്ചു  രോഗികൾ  കൂടെ  ഉണ്ടായിരുന്നു….വീണ്ടും മൂന്നാലാളുകൾ  കഴിഞ്ഞപ്പോ  ഈവ  എത്തി…..ഞാൻ   അവളെ     പുരികം  പൊക്കി  നോക്കി.  എന്റെ  നോട്ടത്തിന്റെ  അർഥം  മനസ്സിലായി  എന്ന  വണ്ണം…..

“അപ്പായിക്ക്   ചോക്ലേറ്റ്    ബിസ്ക്കറ്റ്  വേണം…..”  ഇത്തവണ  ഞാൻ  ഞെട്ടി  പോയി…..

“എന്താ…….”

ഒരു  വിളറിയ ചിരിയോടെ      “അപ്പായിക്ക്    ചോക്ലേറ്റ് …….”

ഓഹോ ……അപ്പൊ  ഇവളാണ്  കള്ളി ……

“അപ്പായിക്ക്  ചോക്ലേറ്റ്  ഇഷ്ടല്ല………പല്ലു   കേടാവും ……..” അവൾ  നിരാശയോടെ  എന്നെ  നോക്കി….തിരികെ  വീട്ടിലേക്കു  പോയി…ആ  പോക്ക്  കണ്ടപ്പോൾ  എനിക്ക്  ചിരി  വന്നു……

“എബിച്ചായോ     എബിച്ചായോ …….”  എന്റെ  നെഞ്ചിൽ  പാട്ടി  ചേർന്ന്  കിടന്നു  കൊണ്ട്  ശ്വേത  വിളിച്ചു….

“എന്നാടീ   പെണ്ണേ………”  ഞാൻ  അവളുടെ ഇടതൂര്ന്ന  മുടിയിൽ   തലോടി   വെറുതെ  കണ്ണടച്ച്  കിടക്കുവായിരുന്നു……അങ്ങനെ  കിടക്കാൻ  എന്ത്  സുഖമാണ്  എന്നറിയോ …പക്ഷേ  സമ്മതിക്കേലാ….കിന്നാരം  ചോദിച്ചുകൊണ്ടിരക്കും…

“നമുക്ക്   മോൻ  വേണമോ?  മോൾ  വേണമോ ?” കൊഞ്ചിയുള്ള   ശബ്ദം……ഞാൻ  ഞെട്ടിപോയി….

“കർത്താവേ   ഇത്ര  പെട്ടന്നോ …….. ആരും വേണ്ടാ……?”  ഞാൻ  അവളെ   പിടിച്ചു മാറ്റി  കൊണ്ടെണീറ്റു ……

അവൾ  എന്നെ  അതേ  വേഗത്തിൽ  പിടിച്ചടുപ്പിച്ചു…….”അതിനു   ഞാൻ  പറഞ്ഞോ   ഇപ്പൊ  വേണമെന്നു …….എപ്പോഴായാലും  ആരെ  വേണം  എന്നല്ലേ   ?” അവൾ  എൻ്റെ   മടിയിലേക്കു  ബലമായി  കിടന്നുകൊണ്ട്  ചോദിച്ചു…..

“ഓ …അങ്ങനെ……ഈ  വയറിൽ  എന്റെ  മോൻ  വന്നാൽ  മതി…….എന്നെ  പോലൊരു  റൈഡർ ……..”

ഞാനവളുടെ  വയറിൽ  മുഖംചേർത്തു  പറഞ്ഞു……

“ശിവ  ശിവ…..അപ്പൊ   എന്റെ  കാര്യം  ഗോവിന്ദാ ………”  അവൾ  മുകളിലേക്ക്   നോക്കി  പറഞ്ഞു.

“അത്   പിന്നെ  ഈ  അച്ചായന്റെ  കൂടെ  ഇറങ്ങി  പോന്നപ്പോഴേ   നിന്റെ കാര്യം  ഗോവിന്ദ  ആയല്ലോടീ   പട്ടെത്തി ”  എന്നും  പറഞ്ഞു  അവളെ  പുണരുമ്പോൾ   അവളിലെ ആ   കിണുങ്ങി   ചിരി  ഇന്നും  എന്റെ കാതുകളിൽ  കിലുങ്ങുന്നു …അവളുടെ  കൊലുസ്സിന്റെ  കിലുക്കം………ഞാൻ  പോലുമറിയാതെ  എന്റെ  കണ്ണുകൾ  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…….

“അപ്പായെ …….അപ്പായെ …..”  ഞാൻ   കണ്ണ്  തുറന്നു  നോക്കി……ആ  കുറുമ്പിയാണ്….വൈകിട്ട്  തൊട്ടു  തുടങ്ങിയതാണ്….ഓരോ   കിഞ്ഞാരവും   പറഞ്ഞു  എന്റെ  പുറകേ  ……മുഖം  ദേഷ്യത്തിൽ  വെച്ചും  മിണ്ടാതായിരുന്നും  ഒക്കെ  ഓടിക്കാൻ  നോക്കി.അതൊന്നും  ഏറ്റില്ല .എങ്ങനെ  ഏൽക്കാനാ …..സാന്ദ്രയുടെ

അല്ലേ  വിത്ത് .ഒടുവിൽ  ഞാൻ  വെറുതെ  കണ്ണടച്ച്  കിടക്കും …..അപ്പൊ  വരും  അപ്പായിക്ക്  കട്ടൻ  വേണോ ?……ഒരു  നൂറു  തവണ   ചോദിക്കും ….ഞാനൊന്ന്   മൂളിയാൽ  മതി  അത്  എത്തിച്ചിരിക്കും….പിന്നെ  ഓരോന്നും  ഓരോന്നു…..പിന്നെ  അടുത്ത  ചോദ്യമായി…അപ്പായിക്ക്  വേണ്ടേ …..കുടിക്കു   കുടിക്കു …..ഒടുവിൽ   ശല്യം  സഹിക്ക  വയ്യാതെ  ഞാൻ  പകുതി  കുടിക്കും…പക്ഷേ  അപ്പൊ  തന്നെ  അവൾ  ബാക്കി  എടുത്തു  കുടിക്കും….അത്  എനിക്ക്  ഒരു  പുതിയ  അനുഭവമായിരുന്നു…..വീണ്ടും  കലാപരിപാടി   തുടർന്ന്  കൊണ്ടിരുന്നു….പിന്നെ  എന്റെ  ബാക്കി  കൊച്ചു  കുടിക്കണ്ടല്ലോ   എന്ന്  കരുതി  ഞാൻ  മുഴുവനും  കുടിക്കാൻ  തുടങ്ങി……ഞാൻ  ഇത്രയും  അവഗണിച്ചിട്ടും ….ഇവൾ  എന്തിനു  വീണ്ടും  ഈ  മുറിയിൽ  വരുന്നു…..ഈ   തിരക്കിനിടയിലും  സാൻട്ര  എന്തിനു  എന്നെ  നോക്കുന്നു….

“അപ്പായി   അപ്പായിക്ക്  ചോക്ലേറ്റ്  ബിസ്ക്കറ്റ്  ഇഷ്ടല്ലേ ……..?”  വീണ്ടും  എന്റെ  അടുത്ത്  വന്നു  ചേർന്ന്  നിന്ന്  ചോദിക്കുന്നു…..ഇത്  എന്തൊരു  കഷ്ടമാണ്  കർത്താവേ….ഒന്ന്  സ്വസ്ഥമായി  കിടക്കാനും  സമ്മതിക്കേല…..

“ഇഷ്ടല്ല………” ഞാൻ   ഒന്ന്  കടുപ്പിച്ചു  പറഞ്ഞു…..ആ   മുഖം   ഒന്ന്  താഴ്ന്നു .  പിന്നെ  തല  ഉയർത്തി  എന്നെ  നോക്കി…..

”  അതെന്താ   ഇഷ്ടപ്പെട്ടാല്….ഞാൻ   കൊണ്ട്  വന്ന  ചായയും   കട്ടനും  ഓട്സും   ഒക്കെ  കഴിച്ചില്ലേ …….പിന്നെന്താ   ചോക്ലേറ്റ്  ബിസ്ക്കറ്റ്  ഇഷ്ടപ്പെട്ടാൽ…..” എന്റെ  വയറിൽ  കയറിരുന്നു  കൊണ്ട്  ചോദിക്കുന്നു……ഈശോയെ  പണി  പാളിയോ ……..ഇത്  സാൻഡ്രയെ   തോൽപ്പിക്കുമല്ലോ…..ഞാൻ   ഒന്ന്  നന്നായി  ഇളിച്ചു…….ഇവളോട്  ഇടഞ്ഞാൽ  പണിയാകും   എന്ന  പ്രപഞ്ജ സത്യം ഞാൻ  മനസ്സിലാക്കി…….

“അതിനെന്താ   മോൾക്ക്  അങ്കിൾ  വാങ്ങി  തരാലോ …നമുക്ക്  ഒരുമിച്ചു  കഴിക്കാട്ടോ ….”

അപ്പൊ  അവളുടെ  മുഖം  തെളിഞ്ഞു……അവൾ  പതുക്കെ  വയറിൽ  നിന്ന്  താഴേ  ഇറങ്ങി…..

“മമ്മ   സമ്മതിക്കില്ല…..പല്ലു  കേടാവും   എന്ന്  പറയും …”

“ബ്രഷ്  ചെയ്താൽ  മതി  പല്ലു   കെടാവില്ല……”  ഞാൻ  പറഞ്ഞു.

“അതെന്നെ   അപ്പായി …മമ്മയ്ക്കു   ഒന്നുമറിയില്ല…..”  അവൾ  തലയാട്ടി  പറഞ്ഞു.

ഞാനവളെ  പിടിച്ചു  അടുത്തിരുത്തി……..”മോളെ   …..ആരാ  പറഞ്ഞത്  എന്നെ  അപ്പായി  എന്ന്  വിളിക്കാൻ …..?”

അവൾ  എന്നെ  നോക്കി   ചിരിച്ചു……”അപ്പായി  എന്റെ  അപ്പായി  അല്ലേ ……?”

മറുചോദ്യം….ഇവൾ   എന്നെ  ക്ഷമ   പഠിപ്പിക്കും…..

“ഇവിടെ  മോളും   മമ്മയും  മാത്രമേയുള്ളൂ ….?”  ഞാനവളോട്  ചോദിച്ചു ….

“അല്ലല്ലോ    അപ്പായിയും  ഉണ്ടല്ലോ…..?”

കോപ്പ് ….ഈ   കുറുമ്പിയുടെ  കയ്യിൽ  നിന്നും  ഒന്നും  കിട്ടുകേല…..

“ഞാൻ  ചോക്ലേറ്റ്  ബിസ്ക്കറ്റ്  ചോദിച്ചിട്ടു  വരാം   അപ്പായീ …….”

പിന്നെ  അവളെ  കണ്ടില്ല…..സാൻട്രയുടെ  ക്ലിനിക്  ഇവിടെ  ഇരുന്നാൽ  കാണാം…അവളും  ഇടയ്ക്കു  ഇടയ്ക്കു  എന്നെ  നോക്കുന്നുണ്ട്…..  ഇവൾക്ക്  ഇത്രയും  രോഗികളോ…..എല്ലാം  സാധാരണകാർ …….സാൻട്ര …….അവളെ  ഞാൻ  ഒരിക്കലും  അറിയാൻ  ശ്രമിച്ചിട്ടില്ല…പക്ഷേ  അവൾ  അടുത്തുള്ളപ്പോൾ  ആ    പരിസരത്തു  എവിടെ  ഉണ്ടെങ്കിലും  എനിക്കവളെ  ഒന്ന്  നോക്കാതിരിക്കാൻ  കഴിയില്ലാ ……അങ്ങനെ  പറയത്തക്ക  ഒരു  പ്രത്യേകതയും  ഇല്ലാത്ത   ഒരു  പെണ്ണ്…കാഴ്ചയ്ക്കു  മാത്രം  ആണ്  പ്രത്യേകത  ഇല്ലാത്തതു …..സ്വഭാവത്തിൽ  അല്ലാട്ടോ….ഒരുപാട്  ഒരുക്കം  ഒന്നുമില്ല……കമ്മലിട്ടാലായി…..  മാലയിട്ടലായി ….ചിരിക്കാറേയില്ലാ…..എന്ന്  വെച്ച്  കൂട്ടുകാരില്ലാ  എന്നല്ല….കൂട്ടുകാരൊക്കെയുണ്ട്…അവരോടു   ചിരിക്കാറും  ഉണ്ട്…എന്നോടില്ലാ….ചിരിക്കുമായിരുന്നു…കുറച്ചു  നാൾ…വളരെ  കുറച്ചു………

“മോൾ   ഒരുപാട്   ബുദ്ധിമുട്ടിച്ചോ  എബി …….”   സാൻട്രയാണ് ……വേഷം  മാറിയിരിക്കുന്നു….

ഞാനവളോട്  ഒന്നും  മിണ്ടിയില്ല….എന്റെ  ചോദ്യങ്ങൾ  അവൾക്കറിയാം….മനപ്പൂർവം  ഉത്തരം   പറയാത്തതാണ് ……അവളെ  ഒന്ന്  ഇരുത്തി  നോക്കി…അവൾക്കും   എന്റെ  ദേഷ്യം  മനസ്സിലായി  എന്ന്  തോന്നുന്നു.ഒന്നും  മിണ്ടിയില്ല….എനിക്ക്  ഭക്ഷണം  തന്നു  മരുന്ന്  തന്നു…കാൽ    മസാജ്  ചെയ്തു  തന്നു   …..കുറുമ്പിയെ  കണ്ടില്ലാ…..എനിക്കവളോട്  അത്  ചോദിക്കണം  എന്നുണ്ട്…പക്ഷേ   അപ്പോഴെങ്ങാനും ആ  സാധനത്തെ  വിളിച്ചു  കൊണ്ട്   വന്നാൽ  പിന്നെ  ഉള്ള  സമാധാനം  കൂടെ   പോവും……സാന്ദ്ര  പാമ്പേഴ്സുമായി  വന്നു…പകലൊന്നും  വെച്ചിട്ടുണ്ടായിരുന്നില്ല……എന്നാലും  ഈശോയേ   എന്നോടിത്  വേണ്ടായിരുന്നു…ഈ   മുപ്പതാം  വയസ്സിൽ   പാമ്പേഴ്സും  വെച്ച്…….ഹോ……….അതും  ഞാൻ  തേച്ച  സൻട്രയുടെ  മുന്നിൽ…….മറക്കില്ല   ……ഒരിക്കലും….എനിക്ക്  നന്നായി  പുതച്ചു  ലൈറ്റും  ഓഫ്  ചെയ്തു…..സാൻട്ര   പോയി …….വെറുതെ  കണ്ണടച്ച്  കിടന്നിട്ടും  ഉറക്കം  വന്നില്ല…ജെന്നലിൽ  കൂടെ  പുറത്തേക്കു  നോക്കി  കിടന്നു…..സാൻട്ര  മുറ്റത്തിറങ്ങി  പുറകിലേക്ക്  പോവുന്നത്  കണ്ടു….കുറച്ചു   നേരം കഴിഞ്ഞപ്പോൾ    ഒരു  നായയുമായി  വരുന്നു…..ഒരു  വലിയ   മതിലിനാൽ   ചുറ്റപ്പെട്ട   വലിയ കോമ്പൗണ്ടിന്    ഒത്ത   നടുക്കായുള്ള  വലിയ  വീട്  …..  സാൻട്രയുടെ  വീട്  ഞാൻ  പുറത്തു  നിന്ന്  കണ്ടിട്ടുണ്ട്…  അവൾ  പോയി  ഗേറ്റ്   പൂട്ടി വന്നു…..ലൈറ്റ് കളെല്ലാം  അണുച്ചു . ശ്വാനൻ    ചുറ്റി നടക്കുന്നുണ്ട്….സെൻട്രയുടെ  കാവൽക്കാരൻ .അല്ലെങ്കിലും  ഇത്  സാൻട്രയുടെ കോട്ടയാണല്ലോ   …..ഉറങ്ങി  കിടക്കുന്ന   മോളുമായി   മുറിയിലേക്ക്  വന്നു.    കട്ടിൽ  ആ  മുറിയുടെ  ഒരു  ഓരത്തു   ഇട്ടിരുന്നു…അതിലാണ്  അവർ  കിടക്കുന്നതു….ഞാൻ  കണ്ണടച്ച്  കിടന്നു…. കുറച്ചു  നേരം  കഴിഞ്ഞപ്പോൾ  സാൻട്ര   നടന്നു  വരുന്നത്  എനിക്ക്  കേൾക്കാമായിരുന്നു….അവൾ  കുനിഞ്ഞു  ജന്നൽ  അടച്ചു……..രാവിലെ  എനിക്കനുഭവപ്പെട്ടു    ആ  നുനുത്ത  തണുത്ത  സ്പര്ശനം …….അത്  സാൻട്രയുടെ ആണ്  എന്ന്  ഞാൻ  തിരിച്ചറിയുകയായിരുന്നു……..അവൾ  എന്റെ  നെറുകയിൽ  തലോടുന്നു  .ആ  കൈ  പിനവലിക്കുമ്പോഴേക്കും  ഞാൻ  ആ  കൈകളിൽ  കടന്നു  പിടിച്ചിരുന്നു……….അവൾ  ഒന്ന്  ഭയന്ന്  പോയതായി  തോന്നി.. അപ്രതീക്ഷിതമായതു  കൊണ്ട്  തന്നെ  അവൾ  എന്റെ  മേലേക്ക്  വീണു  വീണില്ല  എന്ന  മട്ടിൽ  പിടിച്ചു  നിന്നു .എന്നെ  നോക്കി……അത്ഭുതത്തോടെ…….

“വൈ   ഐ   ആം   ഹിയർ   സാൻട്ര ?”…….

ഇരുട്ടിൽ  പോലും  ആ  കണ്ണുകളിലെ  നീർമുത്തുകൾ    എനിക്ക്  കാണാമായിരുന്നു.

“ശ്വേതാ  എവിടെ,  മമ്മ ,  എന്റെ  കുഞ്ഞു ………പ്ലീസ് ”  എന്റെ  പിടി  മുറുകുന്നുണ്ടായിരുന്നു……പക്ഷേ  അവളിൽ  ഒരു  മാറ്റവുമുണ്ടായിരുന്നില്ലാ…….

“എബിക്കു  എന്നോട്  ചോദിക്കാൻ  ഒരുപാട്  ചോദ്യങ്ങളുണ്ടാവും…എനിക്ക്  പറയാനുള്ളത്   രണ്ടു  കാലിൽ  എണീറ്റ്  നിൽക്കുന്ന  എബിയോടാണ്…സോ    ട്രൈ  യൂവർ സെൽഫ്…………  എത്രയും  പെട്ടന്ന്  എഴുന്നേറ്റു  നിൽക്കുന്നു  അത്രെയും   പെട്ടന്നു നിനക്ക്  ഇവിടന്നു  പോകാം……”   ധൃഢമായിരുന്നു  അവളുടെ  വാക്കുകൾ.

“എന്നെ  ചലഞ്ചു   ചെയ്യുവാണോ……….”   ഞാനവളെ  ഒന്നുകൂടെ  മുറുകെ  പിടിച്ചു……അവൾ  എന്നെ  നോക്കി  ചിരിച്ചു………

“നീ  അങ്ങെനെയാണ്  വിചാരിക്കുന്നു  എങ്കിൽ അങ്ങനെ …….ചലഞ്ച ആയി  എടുത്തോളൂ ”  എന്റെ  കൈയ്  അവൾ  ബലമായി  വിടുവിച്ചു.

“എനിക്ക്  ഒരാളെ  നോക്കാൻ  ഒരു  പാടുമില്ല…….എന്റെ  മോൾക്കും   എനിക്കും  ഒരു  ആൾ  വേണം ….അല്പം  ശ്വാസമായാലും  മതി….അതും  ഞങ്ങൾക്ക്  കൂട്ടാണ് …….സൊ ….ഇവിടന്നു  പോവുക  എന്നത്  നിന്റെ  മാത്രം  ആവശ്യമാണ് …….നല്ല  ചികിത്സാ  എന്തായാലും  തരുന്നുണ്ട്…..ദൈവത്തിന്  നിരക്കാത്തത്  ഒന്നും  ഞാൻ  ചെയ്യില്ല……ശ്രമിക്കേണ്ടത്  നീയാണ്…എബി……”  അവൾ  എന്നെ  തന്നെ    നോക്കി.

“അപ്പൊ  കളി  അങ്ങനാണ് …..ശെരി  കാണാം …….”  ഞാനവളെ  നോക്കി പറഞ്ഞു……..എനിക്കവളെ  കൊല്ലാനുള്ള ദേഷ്യം  വന്നു….എന്റെ  വലതു  വശത്തിരുന്ന  തലയണ  എടുത്തു  ഞാൻ  അവൾക്കു  നേരെ  എറിഞ്ഞു.  അവൾ  അത്  കൈകൊണ്ടു  പിടിച്ചു  നടന്നു  വന്നു  എന്റെ  അടുത്ത്  തന്നെ  തിരിച്ചു  വെച്ചിട്ടു  മുറിക്കു  പുറത്തേക്കു  പോയി…എനിക്ക്  ദേഷ്യം  സഹിക്കുന്നതിലും   അപ്പുറമായിരുന്നു……ആ   മെഡിസിൻ  ബോക്സ് തട്ടി  എറിയാൻ  പോയപ്പോൾ  അത്  അവിടെ ഇല്ലായിരുന്നു…സാൻട്ര   അത്  നേരത്തെ  മാറ്റിയിരുന്നു…. വെള്ളം  നിറച്ച  കുപ്പി     കണ്ടു…അത്  എടുത്തു  അവൾ  പോയ  വഴിയിൽ   എറിയാൻ  പോയപ്പോൾ  കുറുമ്പി  ഒന്ന്  ചിണുങ്ങുന്ന  ശബ്ദം  കേട്ടു …പെട്ടന്നു   ഞാൻ  ആ   കുപ്പി  തിരിച്ചു  വെചു…..ആ    കാന്താരി  എങ്ങാനും  ഉറക്കം  എണീറ്റാൽ  പിന്നെ  പൂർത്തിയായി….ഇനി  അതിന്റെ  കുറവും  കൂടെയുള്ളൂ …….ഈ   തള്ളയും  മോളും  കൂടെ എന്നെ  ക്ഷമയുടെ   നെല്ലിപ്പലക  കാണിപ്പിക്കുലോ   കർത്താവേ…….. 

ഞാൻ  വേഗം  എന്റെ  അപ്പന്റെ   മുറിയിൽ  വന്നു…അപ്പന്റെ   മെത്തയിൽ ഇങ്ങനെ  കിടക്കുമ്പോ   അപ്പൻ  വന്നു    നെറുകയിൽ  തലോടുന്ന   പോലെ തോന്നും…….

“എന്റെ  സാൻട്ര   ചുണകുട്ടിയല്ലേ…….തളരില്ല…….ഒരിക്കലും…..”  അപ്പന്റെ  ശബ്ദം  എന്റെ  ചെവിയിൽ  മുഴങ്ങും…..അപ്പനും  ഞാനും  ഉള്ള  ഒരു  കൊച്ചു കുടുംബമാണ്  ഞങ്ങളുടേത്….അപ്പൻ  ഒറ്റ  മോനായിരുന്നു…അമ്മയെ  അപ്പൻ  ഒരു  അനാഥാലയത്തിൽ  നിന്ന്  സ്നേഹിച്ചു  കല്യാണം  കഴിച്ചതായിരുന്നു.  അതുകൊണ്ടു  തന്നെ  എനിക്ക്  ബന്ധുക്കൾ  വളരെ  കുറവായിരുന്നു…ആരൊക്കെയോ  ഉണ്ട്……..’അമ്മ  മരിച്ചപ്പോൾ  അപ്പനെ  വേറെ  കെട്ടിക്കാൻ  നോക്ക്കിയപ്പോൾ  അപ്പൻ  അവരെ  പുറത്താക്കി….അപ്പൻ  മരിച്ചപ്പോൾ   എന്നെ  കെട്ടിക്കാൻ  നോക്കിയപ്പോൾ  ഞാനും   അവെരെയും പുറത്താക്കി…..പിന്നെ  അപ്പൻ  എനിക്ക്  ഒരുപാട്  സ്വന്തക്കാരെ  തന്നു…..ജോസഫേട്ടൻ ….  ഭാര്യ  അന്നമ്മച്ചി ……കുറെ   അപ്പാപ്പന്മാരും അമ്മാമാരും….അങ്ങനെ……..

ദോ…..അകത്തു  കിടക്കുന്നവനില്ലേ   അവൻ  എം.ഡി  യാണ്  …..ഞങ്ങൾ   ഒരേ  വർഷമാണ്…പണ്ട്  തൊട്ടേ  ഒരേ  സ്കൂളിലാണ് …പള്ളിയിലാണ്……പിന്നെ  പ്ലസ്  ടുവിനു  പടിക്കുമ്പോ   അവന്റെ  ഒരു  നേരമ്പോക്ക്   പ്രണയമായിരുന്നു  ഞാൻ…അത്  പ്രണയമാണോ…ഒരിക്കലുമല്ല……അവന്റെ   ആ  വികാരത്തെ  എന്ത്   പേര് വിളിക്കാനാണ്…..എന്തായാലും  അപ്പോൾ  തൊട്ടു  എനിക്ക്  വന്ന   പേരാണ്  22  ഫീമെയ്ൽ  കോട്ടയം…..   എങ്കിലും  അവൻ എന്റെ  ആരെല്ലാമോ  ആണ്….  ഞാൻ  എന്റെ  മനസ്സിന്റെ  ആർക്കും  കടന്നു  ചെല്ലാൻ  കഴിയാത്ത  ഒരു കോണിൽ  ഞാൻ  ഒളിപ്പിച്ചു  വെച്ചിരിക്കുന്ന  എന്റെ  സ്വകാര്യതാ…..അവനെ  ഞാൻ  ആദ്യമായി  കാണുന്നതു  എന്റെ  അമ്മച്ചി  മരിച്ച  ദിവസമായിരുന്നു……ലോകം  മുഴുവൻ  അന്ന്  കരഞ്ഞിരുന്നതായി  എനിക്ക്  തോന്നി…പ്രകൃതിയും   എല്ലാം……അന്നു  പള്ളിയിൽ  എല്ലാപേരും  കണ്ണടച്ച്  അമ്മച്ചിക്കു   വേണ്ടി  പ്രാര്ഥിച്ചിരുന്നപ്പോൾ   ഞാൻ  ഒരടക്കി  ചിരി  കേട്ടു.

(കാത്തിരിക്കണംട്ടോ )

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!