ഞാൻ സീറ്റിൽ ചാരി കണ്ണടച്ചിരുന്നു….. ഓരോ നിമിഷങ്ങൾ എൻ്റെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു..ഓരോ മുഖങ്ങൾ അച്ചായൻ , ഞങ്ങളുടെ പ്രണയകാലം, … കുഞ്ഞി കണ്ണുകൾ വലിച്ചു തുറന്നു എന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന കുഞ്ഞി പെണ്ണ്…. ഒടുവിൽ സാൻട്ര കണ്ണിൽ കരുണയും കരങ്ങളിൽ ചങ്കൂറ്റവും ഉള്ളവൾ…അവളിൽ ആ കുഞ്ഞിപ്പെണ്ണും അച്ഛയാനും സുരക്ഷിതരായിരിക്കും…..എനിക്കുറപ്പാണ്….. .. പുറകിലോട്ടു പായുന്ന റബ്ബർ മരങ്ങൾക്കൊപ്പം ആ കാഴ്ചകളും മറഞ്ഞു പോകും എന്ന് ധരിച്ച ഞാൻ ഒരു വിഡ്ഢിയായിരുന്നു…….ഇടയ്ക്കെപ്പോഴൊ കണ്ണ് തുറന്നപ്പോൾ അമ്മാവും അപ്പാവും പരസ്പരം എന്തോ സംസാരിക്കുന്നു……കിച്ചുനോടാണ് തോന്നുന്നു ഫോണിൽ സംസാരിക്കുന്നു…..ഭക്ഷണം കഴിക്കാൻ അവർ വിളിച്ചു……ഞാൻ പോയില്ല……അന്ന് ഞങ്ങൾ നേരെ പോയത് ബാംഗ്ലൂർ ആയിരുന്നു…..അഗ്രഹാരത്തിൽ പോയില്ല……എന്താ എന്ന് ഞാനും ചോദിച്ചില്ല…കാരണം എനിക്കും കുറച്ചു പ്ലാൻ ഉണ്ട് ……അതിനു ബാംഗ്ലൂർ ആണ് നല്ലതു….അവിടെ അപ്പക്ക് ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു…..അവരും എന്നോട് അത്യാവശ്യത്തിനു മാത്രം സംസാരിച്ചു…… ഞാൻ അവരുടെ മഹാലക്ഷ്മി ആയിരുന്നു…ഒരു കാലത്തു…എന്നാൽ ഇന്ന് ഞാൻ ചതുർഥി ചന്ദ്രന് സമം ആയി…..
ഞാൻ ബാംഗ്ലൂരിലെ ട്രാവൽ അജൻസികളെ കോണ്ടാക്ട് ചെയ്തു…….തുടർ വിദ്യാഭ്യാസത്തിനു ലോകത്തെ എല്ലാ രാജ്യത്തെയും ഡീറ്റെയിൽസ് തപ്പി എടുത്തു……പക്ഷേ എൻ്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അന്ന് അപ്പ എൻ്റെ മുറിയിലേക്ക് കടന്നുവന്നു……അമ്മയും ഉണ്ട്….
“ശ്വേതാ….നിജം സൊല്ല്……. സാൻട്ര…..അറിയാതെയാണോ നീ വന്നത്…. ” അപ്പയാണ്…..
“ഏമ്മാത്തി വൻതിറുക്കാ ….സൊല്ലു…” അമ്മയാണു..എന്നെ പിടിച്ചു കുലുക്കുന്നുണ്ട്……. ഞാൻ തലകുമ്പിട്ടു നിന്നു….സാൻട്ര ഇവരെ വിളിച്ചിരിക്കുന്നു……അവൾ വന്നു …എൻ്റെ പുറകെ…….ഞാനതു പ്രതീക്ഷിച്ചിരുന്നില്ല…… അവൾ അവളുടെ എബിച്ചനെയും കുഞ്ഞിനേയും ഏറ്റെടുക്കും എന്നാ ഞാൻ വിചാരിച്ചതു…..അല്ലാതെ …….ഇനി ഞാൻ …
“നിജം സൊല്ലു……….” അപ്പ ഉറക്കെ ചോദിച്ചു……അതൊരു അലർച്ച പോലെ തോന്നി…… ഒരിക്കലും അപ്പ എന്നോട് അത്രെയും ദേഷ്യത്തിൽ സംസാരിച്ചിട്ടില്ല……
ഞാൻ പുറകോട്ടു മാറി……
“ആമ………. അവൾക്കു ഒന്നും അറിയില്ല……………” ഞാൻ വിക്കി വിക്കി പറഞ്ഞു.
അമ്മയ്ക്ക് നിയന്ത്രണം വീട്ടു എന്നെ പിടിച്ചു തള്ളി … ഞാൻ കട്ടിലിൽ വീണു……’അമ്മ രണ്ടു കയ്യും തലയിൽ വെച്ച്……. കരഞ്ഞു…..
“പാപജന്മം……. “
അപ്പ പുറത്തേക്കു ഇറങ്ങി…..ആരെയോ വിളിക്കുന്നുണ്ടായിരുന്നു…ഞാൻ ചെവി കൂർപ്പിച്ചു…..
“കിച്ചു സാൻട്രയ്ക്ക് ഫോൺ കൊടുക്ക്……..” അപ്പയാണ്……കിച്ചു പറയുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല……
“എന്നത് മീഡിയാവാ………. കൊളന്ത ഇറുക്കാ….?…” അപ്പായുടെ പതറിയ ശബ്ദം…..
കിച്ചു എന്തോ പറയുന്നു……
“മ്മ്……ഞാൻ അപ്പറോ കൂപ്പിഡിലാം……” അപ്പ ഫോൺ വെച്ചു……
“എന്നാച് ….” അമ്മയാണ്…..
” ആ കുട്ടി നല്ല ബോൾഡ് ആണ്….. മിടുക്കി…..അവൾക്കു ശ്വേതയോടു മാത്രമേ സംസാരിക്കാനുള്ളൂ……”
അപ്പ എന്നെ നോക്കി…എൻ്റെ മനസ്സു ഭയചികിതമായി……സാൻട്രയ്ക്കു എന്നോട് എന്താ പറയേണ്ടത്…… അവൾ എൻ്റെ മനസ്സു മാറ്റുമോ…… അവൾ മാറിയിരിക്കുന്നു…ഇപ്പോൾ അവൾക്കു എബിയെ വേണ്ടായിരിക്കും. അവളിൽ ഒരു മാലാഖയുടെ മനസ്സു കണ്ട ഞാനാണ് വിഡ്ഢി..ഡേവിസിനോടൊപ്പം ജീവിക്കണമായിരിക്കും…….ചിലപ്പോൾ ഡേവിസും ഉണ്ടാവുമോ…..
“നീ വിളിക്കു…..അവളുടെ നമ്പർ ഉണ്ടല്ലോ……”
“ഇല്ല ….ഞാൻ വിളിക്കില്ല…….എനിക്കൊന്നും സംസാരിക്കാനില്ല……” ഞാനതും പറഞ്ഞു വേഗം മുറിയിലേക്ക് നടന്നു……അപ്പ പുറകെ വന്നു …
“ശ്വേതാ…… അവൾ അഗ്രഹാരത്തിൽ എത്തി…..അര മണിക്കൂറിനുള്ളിൽ നീ അവളെ വിളിച്ചില്ല എങ്കിൽ……മീഡിയ എത്തും….കുഞ്ഞിനെ ഉപേക്ഷിചു കടന്ന അമ്മയുടെ വാർത്ത നാട് മുഴുവൻ അറിയും…… തിങ്ക് യുവർ സെൽഫ്…….” ഞാൻ ഞെട്ടി പോയി……സാൻട്ര ഇങ്ങനെ ചെയ്യുമോ ….. ഞാൻ ഒരിക്കലും കരുതിയില്ല……അപ്പ തിരിഞ്ഞു ഒന്ന് കൂടെ പറഞ്ഞു……
“ഉൻ വാഴ്ക ഉൻ മുടിവ്………ആസ് ആൽവേസ്……..”
ഞാൻ തിരിച്ചും മറിച്ചും ആലോചിച്ചു…..എന്ത് വന്നാലും എനിക്ക് എബ്രോഡ് പോകണം…. ഞാൻ അവളെ വിളിച്ചു…..അവളുടെ സ്വരം കേൾക്കുന്തോറും ഞാൻ വല്ലാതെ പതറിയിരുന്നു…….അവളുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല…..എന്നാൽ അവളുടെ ഒടുവിലത്തെ ചോദ്യം….അത് എന്നെ അതിശയിപ്പിച്ചു…..
“സാൻഡ്രസ് കാസ്സിലിൽ നീ ഉപേക്ഷിച്ച നിൻ്റെ അച്ചായനെയും അവൻ്റെ കുഞ്ഞിനേയും നിനക്ക് അവകാശപ്പെടാനുള്ള അവസാന അവസരമാണ് ശ്വേത…… ഇപ്പൊ നിനക്ക് പറയാം…….. പിന്നീട് ഒരിക്കലും ഞാൻ തിരിച്ചു തരില്ല…….”
ആ ചോദ്യത്തിൽ നിറഞ്ഞു നിന്നതു അവളിലെ വിശ്വാസമാണ്……പ്രണയമാണ്…..ഒരിക്കലും ചലിക്കില്ല എന്ന് ഉറപ്പുള്ള എബിയിൽ അവൾക്കു ഇന്നും വിശ്വാസം ഉണ്ട്..ഒരു ഡോക്‌ടർ ആയിട്ട് പോലും…എന്നെ പോലെ അവൾക്കും അറിയാവുന്നതാണ് ആ സത്യം…… അന്ന് ഞാൻ അറിഞ്ഞു ആ വിശ്വാസമാണ് അവളുടെ പ്രണയം…… അച്ചായനെ അവൾ ഒരുപാട് പ്രണയിച്ചിരുന്നു……ഒരുപാടു …….
അന്നവൾ പറഞ്ഞെതെല്ലാം ഇന്നും എനിക്കോർമ്മയുണ്ട്……
ആ ഫോൺ കാൾ എന്നെ തളർത്തിയിരുന്നു…അച്ചായനും കുഞ്ഞും സാൻട്രയുടെ കരങ്ങളിൽ സുരക്ഷിതരാണ് എന്ന ചിന്ത ഉള്ളിലെവിടെയോ ഒരു ആശ്വാസം തന്നിരുന്നു……… ദിവസങ്ങൾ ഞാൻ ഫ്ലാറ്റിനുള്ളിൽ കഴിച്ചുകൂട്ടി…..അപ്പാവും അമ്മാവും മാറി എനിക്കൊപ്പം നിന്നു….. എന്നോടവർ അകലം പാലിച്ചിരുന്നു….ഞാനും അതെ……. വിദേശത്തു തുടർ വിദ്യാഭ്യാസത്തിനുള്ള സ്റ്റുഡന്റസ് വിസ യ്ക്കായി……ഞാൻ അച്ചായൻ്റെ അക്കൗണ്ടിൽ നിന്നും പൈസ എടുത്തു ട്രാവൽ ഏജൻസിക്കു കൊടുത്തു.. ഒരു മാസം കൊണ്ട് തന്നെ ഐ.ഇ. എൽ.ടി .എസ് എടുത്തു…….. അച്ചായനും എനിക്കും വിദേശത്തു പോകാൻ ആഗ്രഹം ഉണ്ടായിരുന്നു…എന്നാൽ മമ്മയെ ഓർത്തിട്ടു അച്ചായന് താത്പര്യം കുറവായിരുന്നു….അതിനാൽ ഞങ്ങൾ രണ്ടും പാസ്പോര്ട്ട് നേരത്തെ എടുത്തു വെച്ചിരുന്നു…..
അപ്പയോടും അമ്മയോടും ഞാൻ ഒന്നും പറഞ്ഞിരുന്നില്ല…..രഹസ്യമാക്കി വെച്ചു……. എല്ലാം ശെരി ആയി ടിക്കറ്റും വന്നിട്ട് പറയാം….
ഏകദേശം എല്ലാ ശെരി ആയി എന്ന് ട്രാവൽ ഏജൻസിയിൽ നിന്ന് വിളി വന്നു……ഒരുപാട് ദിവസങ്ങൾക്കു ശേഷം എനിക്കും ഒരു ഉന്മേഷം വന്നു…..പോവുന്നെതിനു മുന്നേ അപ്പയോടും അമ്മയോടും ഒന്ന് സ്നേഹം കൂടാൻ ഒരു ശ്രമം നടത്തി…എന്നാൽ അവർ എന്നോട് അടുത്തില്ല…അകലം പാലിച്ചു……. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ദിവസം ‘അമ്മ വന്നു…..
“ഇങ്ക പക്കം ഒരു കോവിലിറിക്ക്…….. അങ്ക പോലാമാ……..” ഞാൻ എണീറ്റു ……
“ഞാൻ ഇപ്പൊ വരാം’അമ്മ……” ഞാൻ വേഗം കുളിച്ചു ഇറങ്ങി…അപ്പോഴേക്കും ‘അമ്മ വന്നു…..
“സാരി ഏതാവത് ഇറുക്കാ……” ഞാൻ ഇല്ലാ എന്ന് തലയാട്ടി…ഞാൻ ഒന്നും എടുത്തിരുന്നില്ലല്ലോ……ഇവിടെ ‘അമ്മ കുറച്ചു വാങ്ങി വെച്ചിരുന്നു….അതാണ് ഞാൻ ഉപയോഗിച്ചിരുന്നത്….
‘അമ്മ ഒരു സാരിയും മാച്ചിങ് ബ്ലൗസും മാച്ചിങ് കമ്മലും മാലയും വളയും കൊണ്ട് വന്നു….
“അപ്പ റെഡി ആയി…വേഗം വാ…..” അതും പറഞ്ഞു ‘അമ്മ പോയി…… എനിക്ക് കുറച്ചു സന്തോഷം തോന്നി…’അമ്മ എന്നോട്..മിണ്ടിയതിൽ ……. ഞാൻ വേഗം ഒരുങ്ങി…കണ്ണാടിയിലേക്കു നോക്കി……ഞാൻ ഇങ്ങനെ പട്ടുസാരി ഉടുക്കുന്നത് അച്ചായന് ഇഷ്ടാണ്…..എനിക്ക് പൊട്ടുകുത്തി തരാറുണ്ടായിരുന്നു…..ഞാൻ പൊട്ടു സ്വയം കുത്തി…… സാരി പ്ലീറ്റ് എടുത്തു തരുമായിരുന്നു…… എന്നോടൊപ്പം കണ്ണാടിയിൽ നോക്കി കുസൃതി കാണിക്കുമായിരുന്നു…പലപ്പോഴും അച്ചായന് വേണ്ടിയാണ് ഞാൻ സാരി ഉടുത്തിരുന്നത്…..അമ്പലത്തിൽ എന്നെ കൊണ്ട് പോകുമായിരുന്നു…….മുല്ല പൂ വാങ്ങി തരുമായിരുന്നു…….ഞാൻ കണ്ണുകൾ അടച്ചു നിന്നു…..
“ദാ…പൂ…….” അമ്മയാണ്…….എൻ്റെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ടാവണം…….
“സീക്രം……..” എന്നും പറഞ്ഞു പുറത്തേക്കു പോയി…..ഞാനും അമ്മയ്‌ക്കൊപ്പം നടന്നു….. അമ്പലത്തിലേക്കുള്ള വഴിയിൽ നിറച്ചും ഇരുവശവും പൂ വിൽപ്പനക്കാർ ഉണ്ടായിരുന്നു……അച്ചായനോടൊപ്പം ഒരിക്കൽ ബാംഗ്ലൂർ വന്നപ്പോൾ ഈ അമ്പലത്തിൽ വന്നിരുന്നു….. എനിക്ക് പൂ വാങ്ങി തന്നിരുന്നു….ഈ ബാംഗ്ലൂർ നഗരം മൊത്തം ഞങ്ങൾ കൈകോർത്തു നടന്നിരുന്നു…..പടവുകൾ കയറി മുകളിലേക്ക് വന്നു…..അത്യാവശ്യ തിരക്കുണ്ടായിരുന്നു….ഒരു കുന്നിൻമുകളിലെ അമ്പലം ആയതു കൊണ്ട് തന്നെ നല്ല കാറ്റുണ്ടായിരുന്നു…..അന്ന് ഞങ്ങൾ ഒരുമിച്ചു ഈ കാറ്റേറ്റിരുന്നിരുന്നു………
ഞാൻ ശ്രീകോവിലിലേക്ക് കൈകൂപ്പി കണ്ണടച്ചു…….എൻ്റെ മനസ്സു നിറച്ചും അച്ചായനായിരുന്നു…..എന്നോടൊപ്പം വന്നു കണ്ണടച്ചു നിന്നതു….ഞാൻ കുറി വരച്ചു കൊടുത്തതു…അപ്പോഴും ആ കണ്ണിലേക്കു പാറി വീണ മുടി….ആ നിമിഷം ഞാൻ അച്ചായനെ ഉപേക്ഷിച്ചത് പോലും മറന്നുപോയി…എൻ്റെ കരിയർ സ്വപ്‌നങ്ങൾ മറന്നുപോയി…എൻ്റെ അധരങ്ങൾ ഉരുവിട്ട പ്രാർത്ഥന മറ്റൊന്നായിരുന്നു….
“ഈശ്വരാ എനിക്ക് എൻ്റെ അച്ചായനോടൊപ്പം അന്നത്തെ പോലെ ആ സന്തോഷം നിറഞ്ഞ ജീവിതം ഇനിയും അനുഭവിക്കാനുള്ള സൗഭാഗ്യം തരണേ………..എനിക്ക് കൊതിയാണ്……എനിക്ക് വേണം……..” ഞാൻ കണ്ണടച്ച് കരഞ്ഞു കൊണ്ട് കേണു പ്രാർത്ഥിച്ചു…..പക്ഷേ പെട്ടന്ന് എന്തോ എൻ്റെ കഴുത്തിൽ ഇഴയുന്നപോലെ……..ഞാൻ പെട്ടന്ന് കണ്ണ് തുറന്നതും എനിക്ക് താലിചാർത്തി വൈദു… വൈദവ് ദേവ് കൈപിൻവലിച്ചിരുന്നു…..ഞാൻ പൊടുന്നനെ പിന്നോട്ട് മാറി……ചുറ്റും നോക്കി…അപ്പ , ‘അമ്മ, പാട്ടി, മാമി. മാമാ.കിച്ചു ,കസിൻസ് എല്ലാരും ഉണ്ട്……
ഞാൻ വൈദവ്വിനെ നോക്കി…….. എന്നെത്തെയും പോലെ എന്നാൽ അതിലേറെ പുച്ഛവും പരിഹാസവും മാത്രം…..അപ്പാവും അമ്മാവും അങ്ങനെ തന്നെ…….പാട്ടി പോലും മിണ്ടുന്നില്ല…..എനിക്ക് ആ താലി പൊള്ളുന്നത് പോലെ തോന്നി…..എനിക്കതു വലിച്ചു പൊട്ടിച്ചു കളയാൻ തോന്നി……
‘അമ്മ എൻ്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു….ഞാൻ അമ്മയുടെ കൈപിടിചു…..
“എന്നെ ചതിച്ചു അല്ലേ………”
“നോട് അറ്റ ഓൾ….. ഇനിയും പാപങ്ങൾ വാങ്ങി കൂട്ടാതിരിക്കാൻ ഞാൻ നിനക്ക് ചെയ്തു തരുന്ന സഹായം……..”
‘അമ്മ എൻ്റെ കൈ ബലമായി പിടിച്ചു മാറ്റി മാറി നിന്നു…… എനിക്ക് കലശലായി ദേഷ്യം വന്നു……. ഏല്ലാരും ചേർന്ന് നടത്തിയ ഒത്തുകളിയിൽ ഞാൻ വീണു….ഞാൻ മാത്രം…..അതും വൈധവ്…..എൻ അപ്പായുടെ തങ്കച്ചി പയ്യൻ…. ജനിച്ചതും വളർന്നതും എല്ലാം യൂ.എസിൽ ….അവിടത്തെ പൗരൻ…..ഒന്നോ രണ്ടോ തവണ മാത്രം നാട്ടിൽ വന്നിരുന്നു….. ഒരിക്കൽ കുട്ടിക്കാലത്തു……പിന്നൊരിക്കൽ …..ഒരു മൂന്നു വര്ഷം മുന്നേ….. കണ്ണുകളിൽ പുച്ഛവും അഹങ്കാരവും മാത്രം കൈമുതലായുള്ള ഒരു ആജാനബാഹു………ഒറ്റ കാഴ്ചയിൽ തന്നെ ഞാൻ വെറുത്ത മുഖം…….സൗന്ദര്യമില്ലായ്മ അല്ല……മറിച്ചു അവൻ്റെ സ്വഭാവം……അപ്പാവുക്കു പോലും അവനെ ഇഷ്ടായില്ല……അവനെ എനിക്ക് കല്യാണം……..
ഞാൻ അതീവ പുച്ഛത്തോടും വെറുപ്പോടും അവനെ നോക്കി….എന്നാൽ അവൻ തലചരിച്ചു എന്നെ നോക്കി …പതുക്കെ എൻ ചെവിയോരം പറഞ്ഞു…..
“ആട്ടക്കാരി…… സൗഖ്യം താനാ……”
ഞാൻ പുച്ഛത്തോടെ തല തിരിച്ചു…….തിരിച്ചു ഫ്ലാറ്റിൽ വന്നു വേഗം എന്റെ പാസ്സ്‌പോർട്ടും അത്യാവശ്യ സാധനങ്ങളും എടുത്തു ഇറങ്ങി…. ഫ്ലാറ്റിൽ നിന്ന് മുങ്ങിയാലോ എന്നോർത്തു…എന്നാൽ വൈദവ് ഫ്രെയ്‌മിൽ വന്നത് കൊണ്ട് അത് ബുദ്ധിയല്ല എന്ന് തോന്നി……കാറിൽ ഞാനും വൈധവും പുറകിൽ…മുന്നിൽ അപ്പവും കിച്ചുവും….മറ്റൊരു കാറിൽ അമ്മയും പാട്ടിയും വൈദവിന്റെ മാതാപിതാക്കൾ… വൈധവ് മൊബൈൽ നോക്കി ഇരിപ്പുണ്ട്……എനിക്ക് എല്ലാരോടും അടങ്ങാത്ത ദേഷ്യം തോന്നി…… എൻ്റെ അച്ചായൻ എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നു പോകുമോ…… ഞാൻ ആ താലി എൻ്റെ ഇടതു വിരലുകൾ കൊണ്ട് ചുറ്റി ….വലിച്ചു പൊട്ടിച്ചു പുറത്തേക്കു കളഞ്ഞാലോ……ഒന്ന് വലിച്ചു…പൊട്ടിയില്ല……വീണ്ടും ശ്രമിച്ചു…പക്ഷേ അപ്പോഴേക്കും എന്റെ വലതു കരം വൈദവ് പിടിച്ചു ഞെരിക്കുന്നുണ്ടായിരുന്നു…വേദന കൊണ്ട് ഞാൻ വാ തുറന്നു പോയി…..
“വിടാൻ……”
“താലിയിൽ നിന്ന് കയ്യെടുക്കടി……” ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു…… അവൻ കൈ വിട്ടു…..ഞാൻ കൈ കുടഞ്ഞു….. ……അവനെ നോക്കി…..ഒരു ഭാവ ഭേദവുമില്ല വീണ്ടും മൊബൈൽ നോക്കി കുത്തി ഇരിപ്പുണ്ട്……
ഞാൻ പുറത്തേക്കു നോക്കി ഇരുന്നു…എത്രയും പെട്ടന്ന് രക്ഷപ്പെടണം…… ട്രാവൽ ഏജൻസിയിൽ നിന്ന് ടിക്കറ്റ് വന്നാൽ ഉടൻ ഞാൻ മുങ്ങും……
അഗ്രഹാരത്തിൽ കടന്നപ്പോൾ തന്നെ കണ്ടു എൻ്റെ വീട്ടിലേക്കുള്ള വഴിയിലെ അലങ്കാരം…..
“ശ്വേതാ വെഡ്‌സ് വൈധവ്”
എല്ലാരും നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു……ഞാൻ വൈധവിനെ നോക്കി…..പുച്ഛം മാത്രം…..വീട് നിറച്ചും ബന്ധുക്കൾ…..എന്തെക്കെയോ ചടങ്ങുകൾ….. എനിക്ക് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നിയിരുന്നു….. ഒന്ന് കരയാൻ പോലും കഴിഞ്ഞിരുന്നില്ല…..അമ്മാവും അപ്പവും അടുത്ത് വന്നു പോലുമില്ല…. മാമിയും അതെ……എനിക്കും അവരോടൊക്കെ വെറുപ്പ് തോന്നിയിരുന്നു……
പലരിൽ നിന്നും എനിക്ക് മനസ്സിലായത് ഞാൻ പഠിക്കാൻ യു.എസ്സിൽ ആണ് പോയത് എന്നും……അവിടെ വെച്ച് വൈധവുമായി പ്രണയത്തിലായി എന്നും..മറ്റും…അവനു ചടങ്ങുകൾ ഇഷ്ടമില്ലാത്തത് കൊണ്ട് ഒരു റിസപ്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളു…..അതും അടുത്ത ദിവസം….
അടുത്ത ദിവസമാണ് ഞാൻ വൈദവിൻ്റെ വീട്ടിൽ പോവുന്നത് എന്നും അറിഞ്ഞു…വൈദവിൻ്റെ വീട് എന്നാൽ ഞങ്ങളുടെ വീടിൻ്റെ അടുത്ത ഭാഗം….വീട്ടിനകത്തുകൂടെയും വഴിയുണ്ട്…പുറത്തു കൂടെ നോക്കിയാൽ രണ്ടു വീട് എന്നെ പറയുള്ളു……അകത്തു വിശാലമാണ്….. എല്ലാരും ഓടി നടക്കുന്നു…..ചിരിക്കുന്നു… എന്റെ ഉള്ളു എരിഞ്ഞു കൊണ്ടിരുന്നു…. റിസപ്ഷൻ കഴിഞ്ഞു എന്നെ വൈധവിന്റെ വീട്ടിലേക്കു എല്ലാരും കൂടെ കൊണ്ട് പോയി….എന്തെക്കെയോ പറയുന്നു ചിരിക്കുന്നു….. എന്നോട് മാത്രം..അവനോടു ആരും സംസാരിക്കുന്നുമില്ല….ഒരു നോട്ടത്തിൽ തന്നെ എല്ലാരും നീങ്ങി നിൽക്കുന്നു…… അയാൾ മൊബൈല് നോക്കി ഇരിക്കുന്നു……കുറെ മാറി ഞാനും ഇരുന്നു….
അച്ചായൻ്റെ മുഖം തെളിഞ്ഞു കൊണ്ടിരുന്നു……എനിക്ക് പോണം……..ഞാൻ തലയിൽ കൈവെച്ചിരുന്നു…..
“ചേച്ചി……. സൂപ്പർ പണി അല്ലേ…….” കിച്ചുവാണ് ….എന്നെ പരിഹസിക്കുന്നുണ്ട്..എങ്കിലും ആ കണ്ണുകളിൽ ഒരിറ്റു അലിവുണ്ടോ……
“പോടാ പുറമ്പോക്കു…….”
“ഹഹ…… അത് ഞാനല്ല ….നിൻ്റെ കെട്ടിയോൻ…… പണ്ട് വിളിച്ചത് ഓർക്കുന്നുണ്ടോ….ഇപ്പൊ എന്തായി..” അവൻ വൈധവിനെയും നോക്കി പറഞ്ഞു……
“ആര് …..കെട്ടിയോനോ…….ഇതു തിരുട്ടു കല്യാണം താൻ……..ഞാൻ അച്ചായൻ്റെയാ….. അച്ചായൻ്റെ മാത്രം……” എൻ്റെ ശബ്ദം ഉയർന്നതിനാലാവാം അവൻ്റെ ചിരി മാഞ്ഞു…ചുറ്റും നോക്കി…എന്നെ വലിച്ചു കൊണ്ട് ഒരു മുറിയിലേക്ക് പോയി……അപ്പോഴും വൈദവ് മൊബൈൽ നോക്കി ഇരിപ്പുണ്ടായിരുന്നു…
“ചേച്ചി എന്തൊക്കെയാ പറയുന്നേ…….. പിന്നെ എന്തിനാ അച്ചായനെ വിട്ടു …മുങ്ങിയത്…… സ്വന്തം കുഞ്ഞിനേയും വിട്ടു വന്നിട്ട്……”
“ഞാൻ എൻ്റെ അച്ചായനെ വിട്ടു വന്നത് എൻ്റെ കരിയറിന് വേണ്ടിയാണ്……അല്ലാതെ വേറെ ഒരു ജീവിതം മോഹിച്ചല്ല…….അച്ചായനെക്കാളും നല്ലതായി ഈ ലോകത്തു ആരുമില്ല….. എൻ്റെ അച്ചായനെ പോലെ സ്നേഹിക്കാൻ ഈ ലോകത്തു ആർക്കും കഴിയ്യില്ല……ആർക്കും ഒരാളെയും അങ്ങനെ സ്നേഹിക്കാൻ കഴിയില്ല……” അതും പറഞ്ഞു ഞാൻ കരഞ്ഞു…..
അവൻ ഒന്ന് ചിരിച്ചു……
“കഴിയും ചേച്ചി……ഒരാൾക്ക്….സാൻട്ര ചേച്ചിയ്ക്ക്…. ആ ചേട്ടൻ അത്രയും തീവ്രമായൊരു പ്രണയം സ്നേഹം അർഹിക്കുന്നു…….ചേച്ചിയ്ക്ക് അതിനു കഴിഞ്ഞില്ല…..അതുകൊണ്ടാ അച്ചായനും മോൾക്കും സാൻട്ര ചേച്ചിയെ ദൈവം കൊടുത്തത് ….. ചേച്ചി ഇനി അവരെ നോക്കണ്ടാ…..ആ അധ്യായം അവസാനിച്ചു…..”
അവൻ്റെ വാക്കുകൾ ഹൃദയത്തെ കീറിമുറിക്കാൻ പോന്നതായിരുന്നു…..ആദ്യമായാണ് അവൻ എന്നോട് അത്രയും ഗൗരവത്തിൽ സംസാരിക്കുന്നതു….
“ഇനി പുതിയ ജീവിതമാണ്….വൈദവ് ദേവ്….കെട്ടവനോ…നല്ലവനോ ….അപ്പാവുക്കു പോലും തെരിയാത്……ഹി ഈസ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ, പ്രോഗ്രാമർ……കുറച്ചു കൂടെ വ്യെക്തമായി പറഞ്ഞാൽ ഹാക്കർ…….പ്രൊഫഷണൽ ഹാക്കർ…….”
അവൻ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ കേട്ടു……..പ്രത്യേകിച്ചും അവസാനത്തേത്……ഹാക്കർ…… വേഗം കിച്ചൂനെ തള്ളി മാറ്റി എൻ്റെ മുറിയിലേക്ക് ഓടി……പക്ഷേ ഞാൻ താമസിച്ചു പോയിരുന്നു…..
(കാത്തിരിക്കണംട്ടോ ചങ്കുകളേ…….. )
കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..
കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.
ഇസ സാം
ഇസ സാം ന്റെ മറ്റു നോവലുകൾ
ഒരു അഡാർ പെണ്ണുകാണൽ
Title: Read Online Malayalam Novel Curd & Beef written by Izah Sam
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission