Skip to content

തൈരും ബീഫും – ഭാഗം 33

izah sam aksharathalukal novel

“യു ആർ ഓസ്‌മോ എബിച്ചാ…….ആസ് ആൽവേസ്……”

ആ വാക്കുകൾ എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെന്നത് പോലെ …..അവളുടെ കണ്ണുകൾ നിറച്ചും പ്രണയമായിരുന്നു….. എന്നെ നോക്കി പുഞ്ചിരിച്ചു അവൾ ഈവ യുടെ അടുത്തേക്ക് പോയിരുന്നു…… ഞാൻ കട്ടിലിലും…ഞാൻ വെറുതെ ടീവീ ചാനലുകൾ മാറ്റി കളിച്ചെങ്കിലും എന്നിലും ഒരു ചിരി ഉണ്ടായിരുന്നു….. പതിമൂന്നു വര്ഷങ്ങള്ക്കു മുന്നേ ഞാൻ അവളുടെ കണ്ണുകളിൽ കണ്ടത് പ്രണയമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു….. ഞാൻ അനുവാദമില്ലാതെ അവൾ ചുംബിച്ചപ്പോഴും തലങ്ങും വിലങ്ങും എന്നെ അവൾ അടിച്ചപ്പോഴും അവൾ കരയുന്നുണ്ടായിരുന്നു……അതും പ്രണയമാണ് എന്ന് ഞാൻ ഇന്ന് അറിയുന്നു….

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഈവ എത്തി…..എന്നിട്ടു എന്നോടൊരു ചോദ്യം…..പകച്ചു പോയി ഞാൻ…..

“ഞാൻ കണ്ടു……” ഒരു തെല്ലു നാണത്തോടെ ചോദിക്കുന്നു….

“എന്ത്……”

“മമ്മ അപ്പയ്ക്ക് കവിളിൽ ഉമ്മ തന്നല്ലോ……..” എന്നിട്ടു വാ പൊത്തി ചിരിക്കുന്നു….

“ഈശോയേ എപ്പോ……?….”

“കള്ളം പറയണ്ടാ…..ഞാൻ കണ്ടതാ……………”

“നീ എന്നാ കണ്ടെന്നാ……. ? എനിക്ക് ഒരു ഉമ്മയും കിട്ടീല്ല…നിൻ്റെ മമ്മ ഇന്ന് വരെ എന്നെ ഉമ്മ വെച്ചിട്ടില്ലല്ലോ…….?.” ഞാൻ പരിഭവത്തോടെ പറഞ്ഞു….അവൾ സംശയത്തോടെ എന്നെ നോക്കി……

“ആര് പറഞ്ഞു…..എപ്പോഴും ഞാനും മമ്മയും കൂടെ അല്ലായോ പപ്പയെ ഉമ്മ വെക്കുന്നെ….. പപ്പ ഉറങ്ങുമ്പോഴൊക്കെ മമ്മ ഉമ്മ വെക്കുവല്ലോ…..”

അപ്പൊ അവൾ എനിക്കിപ്പോഴും ഉമ്മ തരാറുണ്ട്……”അത് ഉറങ്ങുമ്പോ അല്ലേ…..” ഞാൻ കൃത്രിമ ദുഃഖത്തിൽ പറഞ്ഞു…പക്ഷേ പണി പുറകെ വന്നുവല്ലോ…..

“ഇപ്പൊ ശെരിയാക്കി തരാം……മമ്മാ ……മമ്മാ …..” കുറുമ്പി അലറി വിളിക്കാൻ തുടങ്ങി…..ഈശോയെ സാൻട്രയോട് ഇവൾ എന്ത് പറയാൻ പോവുന്നു എന്ന അതിയായ ഭയത്താൽ ഞാൻ അവളെ പിടിചു വെച്ചു വാ പൊത്തി……

“എന്നാ….മോളേ ……” സാൻട്രയാണെ…..

“ഒന്നുല്ലാ…….” ഞാനാണു..

കുറുമ്പി എൻറെ കയ്യിൽ ഒരു കടി വെച്ച് ഓടി സാൻട്രയുടെ അടുത്തെത്തി……

“എന്നതാ ഈവകുട്ടി…..മമ്മയോട് പറ……” ഈശോയെ ആ കുരിപ്പു എല്ലാം വിളിച്ചു പറയും…..ഞാൻ അവളെ നോക്കി പറയല്ലേ എന്നൊക്കെ കാണിക്കുന്നുണ്ട്..

“സീക്രട്ടാ……….” കുറുമ്പി എന്നെ നോക്കി പറഞ്ഞു…..ഒരു നേരിയ ആശ്വാസം….

“ഇത് പറ്റുകേല….ഇപ്പൊ അപ്പയ്ക്കും മോൾക്കും ഭയങ്കര സീക്രെട്സാ …..എന്നെ കൂട്ടുന്നില്ല…ഞാൻ കൂട്ടില്ലാ….” സാൻട്രയാണ് …… ഞാൻ ഇപ്പൊ പെടുമെന്നാ തോന്നുന്നേ…

ആ കുരുപ്പ് എന്തോ സാൻട്രയുടെ ചെവിയിൽ പറയുന്നുണ്ട്…..സാൻട്ര എന്നെ അന്തം വിട്ടു നോക്കുന്നുണ്ട്…പിന്നെ അവളോടും തിരിച്ചു എന്തോ പറയുന്നുണ്ട്…….രണ്ടും കൂടെ ചിരിക്കുന്നുമുണ്ട്….

“നീ ആള് കൊള്ളാല്ലോ എബിച്ചാ……”

“……ഈശോയെ ഇത്രയും വലിയ ചതി എന്നോട് വേണ്ടായിരുന്നു…..”

ഞാൻ ഈവയെ ചൂണ്ടി ആകാശത്തു നോക്കി പറഞ്ഞു……. അത് ഞങ്ങളിൽ ഒരു കൂട്ട ചിരി ആയി മാറി…..എന്നും ഈവ അങ്ങനെയാണല്ലോ….. ഞങ്ങൾക്ക് എന്നും അവൾ സന്തോഷം പകർന്നിരുന്നു……

ഇപ്പോൾ രാത്രി കിടക്കുമ്പോൾ ഈവ എൻ്റെ അടുത്ത് കുറച്ചു കിടക്കും…കഥയൊക്കെ കേട്ട്…..എന്നിട്ടു മമ്മയുടെ അടുത്ത് പോവും……പിന്നെ ഉണരുന്ന കണ്ണുകളിൽ എല്ലാം അവൾ മമ്മയോട് ചേർന്ന് ചേർന്ന് കിടക്കും….. ചിലപ്പോഴൊക്കെ സാൻട്രയെ ഉണരുമ്പോ കണ്ടില്ലെങ്കിൽ ഒരു ചിണുങ്ങലാണ്‌ ….. പെറ്റമ്മയെക്കാളും എത്രയോ മേലെയാണ് ഒരു തുള്ളി മുലപ്പാൽ പോലും കൊടുക്കാത്ത പോറ്റമ്മ എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു…..എനിക്കും രാത്രി സ്ഥിരം കിട്ടുന്ന എൻ്റെ സാൻട്രയുടെ മഞ്ഞ് തുള്ളി വീണപോലത്തെ ചുംബനം ഇപ്പൊ കിട്ടാറില്ലേ……. ഞാൻ അറിയാറില്ല …..

ഞാൻ എൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എല്ലാം ഉപയോഗിച്ച് തുടങ്ങുവായിരുന്നു…..എനിക്ക് ജോലിക്കു പോകാൻ കുറച്ചധികം തടസ്സങ്ങൾ ഉണ്ട്…സാൻട്ര അതിനു വേണ്ട വഴികൾ ഒക്കെ തപ്പി എടുത്തു കൊണ്ട് വരുന്നുണ്ട്…..ഇടയ്ക്കു ഒന്ന്  അവളുടെ ഹോസ്പിറ്റലിലും പോയി തല കാണിക്കാറുണ്ട്…… ഇപ്പൊ ഞാൻ തനിയെ എല്ലാം ചെയ്തു തുടങ്ങി…. കുളിക്കാൻ ഇപ്പൊ ഞാൻ ഒറ്റയ്ക്കാണ് പോവാറു…. സാൻട്ര ഇപ്പൊ വരാറില്ല…. എല്ലാം എടുത്തു തരും…പുറത്തു നിൽക്കും… കതകു കുറ്റി ഇടാറില്ല….കാരണം കാലിന് ഒരു താങ്ങു വേണം …കാലും കയ്യും ചലിക്കുന്നുണ്ട് എങ്കിലും വേഗത കുറവുണ്ട്…. പിന്നെ എണ്ണയും ഉള്ളത് കൊണ്ട് വീഴാനും സാധ്യത കൂടുതലാ….ഒരു നാൾ കുളിക്കാനായി ചെന്നപ്പോൾ സാൻട്ര വെള്ളമൊക്കെ വെച്ചു കുളുമുറിയിൽ നിന്ന് ഇറങ്ങുകയായിരുന്നു…. എനിക്ക് എന്തോ ഒരു കുസൃതി തോന്നി…..ഞാൻ അവൾക്കു കുറുകെ കൈ വെച്ചു നിന്നു ……

“പോവാണോ….. നില്ക്കു…. നീ എന്നെ കുളിപ്പിച്ച് കുളിപ്പിച്ച്….ഇപ്പൊ ഞാൻ തന്നെ കുളിച്ചിട്ടു വൃത്തി ആവുന്നില്ല……. ഒന്ന് കുളിപ്പിച്ച് തരോ……”

എൻ്റെ ഉദ്ദേശം കുസൃതി ആയിരുന്നു എങ്കിലും സാൻട്രയുടെ ഭാവം അതായിരുന്നില്ല…..അവിടെ കണ്ണുകൾ കുറുകുന്നുണ്ട്….എൻ്റെ ബനിയനോട് അങ്ങ് ചേർത്ത് പിടിച്ചിട്ടു പറയുവാ……

..”പോയി നിൻ്റെ പട്ടത്തിയോട് പറ……….” ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു….ആ ഭാവം എന്നിൽ ചിരി ഉണർത്തി…..

ഞാൻ ചിരിച്ചു……മെല്ലെ ഞാൻ അവളോട് ചേർന്നപ്പോൾ എന്നെ തള്ളി മാറ്റി ഓടി പുറത്തോട്ടു ഇറങ്ങി നിന്നു…..

“നിനക്ക് മൊത്തം പ്രശ്നാണല്ലോ എബിച്ചാ…….” പത്തു അടി മാറി ഇടുപ്പിൽ കൈകുത്തി നിന്ന് ചോദിക്കുവാണ്

“കുറച്ചു……” ഒന്ന് നിറുത്തി എന്നിട്ടു കുറച്ചു നാണത്തോടെ പറഞ്ഞു.

“ആയുർവേദ മരുന്നല്ലേ………സൊ………” ഞാനാണേ….. അവൾ എന്നെ നോക്കി തലയാട്ടി….

“ആന്നോ….എങ്കിലേ …..മോൻ എന്നെ ഒരു സഹോദരി ആയി കണ്ടാൽ മതി…” ഞാൻ പറഞ്ഞ അതെ നാണത്തോടും അതിലേറെ പരിഹാസത്തോടും അവൾ പറഞ്ഞു…

“അയ്യെടീ……..പള്ളി പോയി പറഞ്ഞാൽ മതി….”

“….ആ അതെന്നാ ഞാനും പറഞ്ഞത്…..പള്ളിയിൽ പോയി പറഞ്ഞിട്ടു മതീന്ന്……” അതും പറഞ്ഞു പത്തു അടി മാറി മാനത്തു നോക്കി കൃത്രിമ ഗൗരവത്തിൽ നിൽക്കുന്ന സാൻട്ര……അവളെന്നോ എൻ്റെ ഉള്ളിൽ കുടിയേറിയതാണ്……

അകത്തു കയറി വാതിൽ ചാരുമ്പോഴും എന്നിൽ വിരിഞ്ഞ ചിരി സാൻട്രയിലും ഉണ്ട് എന്ന് എനിക്കവളെ കാണാതെ തന്നെ അറിയാമായിരുന്നു……

നിർത്താതെ അടിക്കുന്ന അലാറം ആണ് എന്നെ ഉണർത്തിയത്…..സമയം എട്ടാവുന്നു….നേരം വെളുത്തു തുടങ്ങുന്നു ഉണ്ടായിരുന്നുള്ളു…..ഇന്ന് എനിക്ക് ഓഫ് ആണ്….. വൈദുവും മോനും ഇറങ്ങുന്നു…അവരുടെ ശബ്ദം എനിക്ക് കേൾക്കാം…..ഞാൻ വാതിൽ തുറന്നു ഇറങ്ങിയില്ല…..അല്ലെങ്കിലും എനിക്ക് ചെയ്യാൻ അവിടെ ഒന്നുമില്ല…….വൈദവ് തന്നെ കുക്ക് ചെയ്തു കഴിക്കും…..ഞാനില്ലാത്തപ്പോൾ മോനും ഉണ്ടാക്കി കൊടുക്കും…..അല്ലെങ്കിൽ തന്നെ വൈദവിനെ ഞാൻ ഒരു സാദാ മനുഷ്യൻ ആയി കണ്ടത് ആധവ് വന്നതിനു ശേഷമാണ്……ഞാൻ വെറുതെ കണ്ണടച്ച് കിടന്നു…..എണീറ്റിട്ടു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല… വൈദവിന്റെ കാർ പുറത്തേക്കു പോവുന്ന ശബ്ദം കേട്ടു…..വല്ലാതെ വിശക്കുന്നുണ്ടായിരുന്നു…ഞാൻ വേഗം കുളിച്ചു …..അടുക്കളയിൽ  ഒന്നും ഉണ്ടായിരുന്നില്ല….അല്ലെങ്കിലും ഇവിടത്തെ ആദ്യത്തെ ദിവസം തന്നെ വൈദു വ്യെക്തമായി പറഞ്ഞിരുന്നു…….

എല്ലാ പ്രതീക്ഷയും അസ്തമിച്ചു അയാളോടൊപ്പം ഒരു മുറിയിൽ കഴിഞ്ഞിരുന്നപ്പോഴും തൊട്ടപ്പുറത്തു എൻ്റെ അപ്പവും അമ്മാവും ഉണ്ടല്ലോ കിച്ചു ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു….. ഇടയ്ക്കിടയ്ക്ക് അയാളുടെ തട്ടലും മുട്ടലും ഞാൻ സഹിച്ചു ക്ഷെമിച്ചു…പക്ഷേ എനിക്ക് രെക്ഷപെടാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല….ഞാൻ മൊബൈൽ മാറ്റി നോക്കി…..നമ്പർ മാറ്റി നോക്കി….സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം ഞാൻ മാറി…..എന്ത് ചെയ്യാൻ ……അയാൾ ക്കു അതെല്ലാം ഒരു ഹരമായിരുന്നു….എന്നെ പിന്തുടരുക……അയാളിൽ നിന്ന് എനിക്ക് ഒരു മോചനമില്ല എന്ന് വളരെ പെട്ടന്ന് തന്നെ മനസ്സിലാക്കി…..അയാളോടൊപ്പം ഇവിടേയ്ക്ക് പറക്കുമ്പോൾ മനസ്സു മരവിച്ചിരുന്നു…..അപ്പാവോടും അമ്മാവോടും പാട്ടിയോടും ആരോടും ഞാൻ യാത്ര പറഞ്ഞില്ല….. കിച്ചു്നോട് മാത്രം യാത്ര പറഞ്ഞു…. ഇപ്പോഴും അവനെ വിളിക്കാറുണ്ട്……അവനെ മാത്രം…..

എയർപോർട്ടിൽ നിന്ന് പുറത്തേക്കു ഞാൻ ഒരുപാട് ആഗ്രഹിച്ച പാശ്ചാത്യ നാട്ടിലെക്കു കാലുകുത്തിയപ്പോൾ എൻ്റെ മനസ്സു വരണ്ട മണൽ തിട്ട ആയിരുന്നു…..ആശ്വാസത്തിൻ്റെ ഒരു പുൽനാമ്പു പോലും കണ്ടില്ല….. നാട്ടിൽ നിന്ന് എൻ്റെ പ്പം വന്ന വൈദുവിനു ഒരു പുച്ഛ ഭാവമെങ്കിലും ഉണ്ടായിരുന്നു….എന്നാൽ പാശ്ചാത്യ നാടിൻ്റെ കാറ്റടിച്ചപ്പോ അതു പോയി… ഒരു കറുത്ത കണ്ണടയും വെച്ച് ഒരു യന്ത്ര മനുഷ്യനെ പോലെ …ചിരിക്കുന്നുമില്ല സംസാരിക്കുന്നുമില്ല…..എന്തിനു എൻ്റെ ലഗ്ഗെജ് പോലും എടുത്തില്ല….. ഞാൻ വലിച്ചു എടുത്തു കാറിൽ വെച്ചു….കാര് ഒരുപാട് ദൂരം സഞ്ചരിച്ചു….. സിറ്റിക്കു പുറത്തു…… റോഡുകളിൽ ഒന്നും ആരുമുണ്ടായിരുന്നില്ല… കലപില ശബ്ദങ്ങളാലും മനുഷ്യരാലും സമൃദ്ധമായ അഗ്രഹാര തെരുവുകളിൽ നിന്ന് വന്ന എനിക്ക് ഈ കാഴ്ചകൾ പോലും മടുത്തിരുന്നു……

ഒരുപാട് സഞ്ചരിച്ചു ഒരു വില്ലയുടെ മുന്നിൽ എത്തി….. വൈദു വാതിൽ തുറന്നു അകത്തേക്ക് കയറി…. ഞാനും എൻ്റെ ബാഗും എടുത്തു കയറി…… ഒരു കൊച്ചു വീട്……രണ്ടുമുറികൾ .. കിച്ചനും….. ഡൈനിങ്ങ് റൂമം ഒരുമിച്ചാണ് …..ഒരു സ്വീകരണ മുറി….. വൈഡ് എന്നെ നോക്കിയതേ ഇല്ല….. ആരെയോ ഫോൺ ചെയ്യുന്നു……ബ്രിട്ടീഷ് ഇംഗ്ലീഷിൽ എന്തെക്കെയോ പറയുന്നു ചിരിക്കുന്നു…..മുറിയിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്തു……എനിക്കാശ്വാസമായി ……ഞാൻ ബാഗുമെടുത്ത് അടുത്ത മുറിയിൽ കയറി വാതിൽ അടച്ചു….കീ വാതിലിൽ തന്നെ ഉണ്ടായിരുന്നു…..അതുകൊണ്ടു  അകത്തു നിന്നും പൂട്ടി…..ആ കട്ടിലിൽ കിടന്നപ്പോൾ എന്റെ മനസ്സിലെ ശൂന്യത എനിക്ക് ചുറ്റും നിറഞ്ഞതു പോലെ തോന്നി….രണ്ടു ദിവസമായിരുന്നു…ഞാൻ ഒന്ന് സംസാരിച്ചിട്ട്….. ദിവസങ്ങൾ ആയിരിക്കുന്നു ചിരിച്ചിട്ട്……അച്ചായനോടൊപ്പം താമസം തുടങ്ങിയത് ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്….

എന്നെ കണ്ടു പകച്ചു നിന്നതു…..തിരിച്ചു വീട്ടിൽ പോകാൻ പറഞ്ഞത്…. അപ്പുറത്തെ മുറി എനിക്കായി ഒരുക്കിയത്…..എനിക്കായി അടുക്കള തുറന്നു തന്നത്…എനിക്കിഷ്ടമുള്ള സാധനങ്ങൾ കൊണ്ട് വീട് നിറച്ചത്…… എന്തിനാണ് ഈശ്വരൻ എന്നോട് ഇങ്ങനെ ചെയ്തത്…… നേരം കടന്നു പോയത് ഞാനറിഞ്ഞില്ല…..ആരോ വാതിലിൽ തുടരെ തുടരെ മുട്ടുന്നത് കേട്ട് ഞാൻ എണീറ്റു…..സമയം .നോക്കി..നേരം മൂന്നു നാല് മണിക്കൂർ കടന്നു പോയിരിക്കുന്നു….. ഞാൻ വേഗം വാതിൽ തുറന്നു…..വൈദുവാണ് …വേഷം മാറിയിരിക്കുന്നു…..ഞാൻ വന്ന വേഷം പോലും മാറാത്തത് കൊണ്ടാവും അവൻ എന്നെ അത്ഭുതത്തോടെ നോക്കി…..

അവൻ എന്നെ കടന്നു അകത്തു കയറി…മുറി ആകമാനം ഒന്ന് നോക്കി…..

“സൂയിസൈഡ് പ്ലാൻ ഒന്നുമില്ലല്ലോ……ഇല്ലാ പ്ലാൻ ചെയ്താലും എനിക്കൊന്നുമില്ലാ………”

അവൻ പുറത്തേക്കിറങ്ങി…..

“ഞാൻ ഇപ്പൊ പുറത്തു പോവുന്നു…..ഫ്രെണ്ട്സ് വരും….കണ്ടിട്ട് കുറെ ആയല്ലോ…..സാധാരണ ഞങ്ങൾ ഇവിടെയാ…..ഇനി ഇപ്പൊ…….വേറെ പ്ലേസ് നോക്കണം .”

ഞാൻ വെറുതെ അയാളെ നോക്കി നിന്നു……നാട്ടിലെത്തേക്കാളും ഞാൻ അയാളെ ഭയക്കുന്നു…….

“നാളെ കാണാം……പിന്നെ ….ഫുഡ് വാങ്ങിയിട്ടുണ്ട്……ഒൺലി ഫോർ ടുഡേ…നാളെ തൊട്ടു സ്വയം കുക്ക് ചെയ്തു കഴിച്ചോളൂ……എൻ്റെ കിച്ചൻ ക്യാബ്‌സ് ലോക്‌ഡ്‌ ആണ്…. എനിക്ക് ഡോ . ശ്വേതാ അയ്യരുടെ ഫുഡ് വേണ്ടാ……. കൊഞ്ചം ഭയം താൻ…….” ആ പുച്ഛ ഭാവം വീണ്ടും വന്നു……

ഞാൻ അപ്പോഴും മൗനത്തിനു കൂട്ട് പിടിച്ചു…..പതുക്കെ നടന്നു അയാൾ എൻ്റെടുത്തു വന്നു….. വളരെ അടുത്ത്……ഞാൻ ഒരടി പുറകോട്ടു വെച്ചു….അയാൾ വലതു കൈകൊണ്ടു എന്റെ കഴുത്തിന് പുറകിലൂടെ അയാളിലേക്ക് അടുപ്പിച്ചു…… ഒന്ന് കുതറാൻ പോലും എനിക്ക് കഴിഞ്ഞില്ല…..

“ഏൻ പുലികുട്ടി പൂനക്കുട്ടി ആയി നടിക്കറാ …….. സ്ലീപ് വെൽ ….. ടെക്ക് റസ്റ്റ് …..ഒൺലി ഫോർ ടുഡേ”

അയാൾ ഒരു വഷളൻ ചിരി ചിരിച്ചു വാതിൽ പുറത്തു നിന്ന് പൂട്ടി ……അയാളുടെ കാർ കടന്നു പോവുന്ന ശബ്ദം കേട്ടു…. ഞാൻ അനങ്ങാൻ പോലും കഴിയാതെ നിന്ന് പോയി…… എനിക്കുറക്കെ കരയണം എന്ന് തോന്നി…..എങ്ങും ശൂന്യത ഇരുട്ട്………എന്റെ മനസ്സു മരവിച്ചു പോയിരുന്നു…….അച്ചായന്റെ ഓർമ്മകൾ പോലും കൂട്ടിനു വന്നില്ല……ഞാൻ മാത്രം…..ചുറ്റും അപരിചിതത്വം….. രാത്രി ആവും തോറും അയാൾ വരുമോ…എന്ന ഭയം…..മറ്റെന്തെക്കെയോ ഭയം……ഭയപ്പെടുത്തുന്ന മൂകത……ഉറക്കം പോലും എന്നെ തേടി എത്തിയില്ല……അർദ്ധ രാത്രി എപ്പോഴോ ഞാൻ എണീറ്റ് കുളിച്ചു…..അയാൾ വാങ്ങി വെച്ച ഭക്ഷണം എടുത്തു കളഞ്ഞു….. വല്ല മയക്കു മരുന്ന് ഉണ്ടെങ്കിലോ…..പിന്നീട് എനിക്ക് തന്നെ പുച്ഛം തോന്നി……ഒന്ന് നിലവിളച്ചാൽ പോലും പുറത്തു ശബ്ദം കേൾക്കാത്തിടത്തു മയക്കു മരുന്ന്…….ഞാൻ ആ മേശപ്പുറത്തു നോക്കിയപ്പോൾ ഒരു സിം കാർഡ്…..അടുത്ത് തന്നെ ഒരു മൊബൈൽ ഉണ്ട്…..ഞാൻ സിം മാത്രം എടുത്തു…… കിച്ചൻ ക്യാബുകളിൽ എല്ലാം എന്തെക്കെയോ വാങ്ങി വെച്ചിരിക്കുന്നു…..ഞാൻ മുറിയിലായിരുന്നപ്പോൾ വൈദ് പുറത്തു പോയി എന്ന് തോന്നുന്നു….. ഫ്രിഡ്ജ് ലോക്ക് ആയിരുന്നു……ഞാൻ എന്തെങ്കിലും മരുന്ന് കൊടുത്തു കൊന്നാലോ എന്ന ഒരു ഭയം അസുരന് ഉണ്ട്…..അത് മാത്രാമാണ് എനിക്ക് ഒരു ആശ്വാസം…..ഞാൻ ഇരുന്നും നടന്നും കരഞ്ഞും ഭയന്നും ഞെട്ടിയും എങ്ങെനെയൊക്കെയോ നേരം വെളുപ്പിച്ചു……

രാവിലെ വൈദുവിൻ്റെ കാർ വരുന്ന ശബ്ദം കേട്ട് ഞാൻ വേഗം ഓടി എൻ്റെ മുറിയിൽ കയറി വാതിൽ അടച്ചു…… അവൻ വന്നു തട്ടി..പക്ഷേ ഞാൻ തുറന്നില്ല……കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും പുറത്തു പോയി……ഓഫീസിലേക്കാണ് എന്ന് തോന്നുന്നു…..ഞാൻ മൊബൈലിൽ സിം ഇട്ടില്ല……എന്തിനു….. എനിക്കാരെയും വിളിക്കാനില്ല…..എന്നെ ചിലപ്പോൾ ഈ അസുരൻ വിളിക്കുവായിരിക്കും…….വേണ്ടാ……അപരിചിതത്വം എന്നെ ഭയപ്പെടുത്തി…….എന്റെ വീട്ടിൽ വൈധുവിനോടൊപ്പം ഒരു മുറിയിൽ കഴിഞ്ഞപ്പോൾ ഞാൻ ഭയന്നിരുന്നില്ല…എന്നാൽ….ഇപ്പൊ…….എനിക്കാരുമില്ല……. അന്നും രാത്രി വൈദുവിൻ്റെ കാറിൻ്റെ ലൈറ്റ് കണ്ടപ്പോഴേ ഞാൻ ഓടി മുറിയിൽ കയറി വാതിൽ അടച്ചു……എൻ്റെ ഭക്ഷണത്തെ നേരത്തെ ഞാൻ അകത്തു കൊണ്ട് വെച്ചിരുന്നു….. അന്നും വൈദ് വന്നു തട്ടി…ഞാൻ ഭയന്നു ചെവി പൊത്തിയിരുന്നു……ഒടുവിൽ അവൻ കാറുമെടുത്തു പുറത്തു പോവുന്നത് കണ്ടു…..എപ്പോഴോ തിരിച്ചു വന്നു….

ദിവസങ്ങൾ കഴിഞ്ഞു ..ഇത് തുടർന്ന് കൊണ്ടിരുന്നു……ഒരിക്കലും വൈദ് ശക്തി ആയി തട്ടിയിരുന്നില്ല…..ചിലപ്പോഴൊക്കെ അവൻ എന്നെ…..ഇങ്ങനെ വിളിക്കാറുണ്ടായിരുന്നു……

“തിരുട്ടു മനൈവി…… ഡോണ്ട് മേക്ക് മി മാഡ്…..”

അന്നും രാവിലെ ഞാൻ എണീറ്റ് കുളിച്ചു…. വൈദ് പോയിട്ടുണ്ടായിരുന്നില്ല……എന്നും പോവുന്ന സമയമായിട്ടും അവൻ പോയില്ല….. അവൻ പോയില്ല എങ്കിൽ ഞാൻ ഇന്ന് പുറത്തിറങ്ങില്ലാ എന്ന് തന്നെ തീരുമാനിച്ചു…അന്ന് മുഴുവൻ അവൻ പോയില്ല…എൻ്റെ മുറിയിലും തട്ടിയില്ല…… രാത്രി ആയി……എൻ്റെ മുറിയിലെ വെള്ളം പോലും തീർന്നിരുന്നു….. വിശന്നു വിശന്നു വിശപ്പൊക്കെ പോയി…..എന്തായാലും ഞാൻ  .പുറത്തിറങ്ങിയില്ല……രാത്രി എങ്കിലും അവൻ പുറത്തു പോകും എന്ന് കരുതി അതുണ്ടായില്ല…….വിശപ്പ് കാരണം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…… വെള്ളം ഇല്ലാതെ എൻ്റെ തൊണ്ട വറ്റി വരണ്ടു….. വെളുക്കുവോളം ഞാൻ പിടിച്ചു നിന്നു…..കാരണം ഇത് എനിക്കായി വെച്ച കെണി ആണ് എന്ന് എനിക്ക് ഉത്തമ ബോധ്യം ഉണ്ട്…… ഇരയെ തളർത്തി കീഴ്പ്പെടുത്താൻ തക്കം പാർത്തിരിക്കുന്ന ഒരു വേട്ടക്കാരൻ ഈ വാതിലിനപ്പുറം ഉണ്ട്…… അയാളുടെ അനക്കം ഒന്നുമില്ല…ചിലപ്പോൾ ഇപ്പൊ ഉറങ്ങുന്നുണ്ടാവും …..എന്നും ഇപ്പോഴാണ് ഉറങ്ങുന്നത്……വെളുക്കുന്നതിനു തൊട്ടു മുന്നേ……ഞാൻ മെല്ലെ വാതിൽ തുറന്നു……അരണ്ട വെളിച്ചം മാത്രം……ഞാൻ അയാളുടെ മുറിയിലേക്ക് നോക്കി…… അടഞ്ഞു കിടക്കുന്നു…ഞാൻ പതുക്കെ മുന്നോട്ടു ചുവടുകൾ വെച്ചു……മെല്ലെ മെല്ലെ അടുക്കളയിലേക്കു വന്ന ഞാൻ കണ്ടത് അവിടെ എന്നെയും കാത്തു ഒരു ബെഡിൽ കിടന്നു മൊബൈൽ നോക്കുന്ന വൈദുവിനെയാണ്…ആ ക്ഷണം തന്നെ ഞാൻ തിരിഞ്ഞു ഓടാഞ്ഞാഞ്ഞതും എന്നെ ഒറ്റക്കയാൽ പിടിച്ചു ആ ബെഡിലേക്ക് ഇടുകയായിരുന്നു….. ഞാൻ ഒരുപാട് കുതറാൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിയുമായിരുന്നില്ല…… ഞാൻ തളർന്നു പോയി….. അയാൾ പുറത്തേക്കു കയറി കിടന്നു…..എൻ്റെ കൈകൾ രണ്ടും അയാളുടെ ബലിഷ്ഠമായ കൈക്കുള്ളിൽ ഇരുന്നു ഞെരുങ്ങി……ഇത്രയും നേരം ഞാൻ പിടിച്ചു നിന്നതു വെറുതെ ആയി….. എൻ്റെ ദേഹം പുഴുവരിക്കുന്നതിനു ഏതാനം നിമിഷങ്ങൾ മാത്രം…….ഞാൻ കണ്ണടച്ചു………

“…..എനിക്കിപ്പോ നിന്നെ എന്തും ചെയ്യാം……നീ ഇത്രയേയുള്ളൂ…….”

അയാൾ എൻ്റെ പുറത്തു നിന്നും മാറി ഇരുന്നു….ഞാൻ എഴുന്നേറ്റു നീങ്ങി ഇരുന്നു…..മുട്ടിന്മേൽ തല വെച്ചിരുന്നു….കരഞ്ഞില്ല…..എന്നാൽ ഒരു ആശ്വാസമുണ്ടായിരുന്നു…..രക്ഷപ്പെട്ടതിൽ……എനിക്ക് അയാൾ വെള്ളവും ഭക്ഷണവും ഒരു പ്ലേറ്റിൽ എടുത്തു തന്നു…..ഞാൻ വാങ്ങാൻ കൂട്ടാക്കിയില്ല…അയാൾ എൻ്റെ കൈകളിൽ ബലമായി പിടിപ്പിച്ചു……എന്നിട്ടു അവിടന്ന് പോയി……ഞാൻ മെല്ലെ ഭക്ഷണം കഴിച്ചു.

കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു…ഭക്ഷണം കഴിച്ചു പ്ലേറ്റ് കഴുകി തിരിഞ്ഞതും വൈദു എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…

“ശ്വേതാ ഐ വാണ്ട് ടു ടോക്ക് ടു യു……….” ആദ്യമായി അയാൾ എന്നോട് മര്യാദയ്ക്ക് സംസാരിക്കുന്നു……

(കാത്തിരിക്കണംട്ടോ)

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!